മുഹമ്മദ്നബി (സ്വ) ഒരു സാധാരണ മനുഷ്യനായിരുന്നുവെന്ന വാദം ചിലര്‍ക്കുണ്ട്. “സാധാരണ
മനുഷ്യപ്രകൃതിയുള്ളവരായിരുന്നു പ്രവാചകന്മാര്‍. അവര്‍ക്ക്
സാധാരണ മനുഷ്യരെപ്പോലെയുള്ള കേള്‍വിയും കാഴ്ചയും മാത്രമേ ഉണ്ടായിരുന്നുള്ളൂ”(ശബാബ് വാരിക 1988 ഫെബ്രുവരി 12/9). യാതൊരടിസ്ഥാനവുമില്ലാത്ത വാദമാണിതെന്നു തെളിയിക്കാന്‍ പ്രയാസമില്ല.
“ആഇശഃ (റ) യില്‍നിന്നു നിവേദനം: നബി (സ) പറഞ്ഞു: ‘നിശ്ചയം ഞാന്‍ നിങ്ങളില്‍ ഒരാളുടെയും പ്രകൃതിയിലല്ല‘ (സ്വഹീഹ് മുസ്ലിം 4/229, ഹദീസ് നമ്പര്‍ 1105).
“അനസ് (റ) ല്‍നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു: നിശ്ചയം നിങ്ങള്‍ എന്നെപ്പോ ലെയല്ല. അല്ലെങ്കില്‍ നബി (സ്വ) ഇപ്രകാരമാണ് പറഞ്ഞത്. നിശ്ചയം ഞാന്‍ നിങ്ങളെ പ്പോലെയല്ല” (മുസ്ലിം 4/228).
സാധാരണ മനുഷ്യരുടെ പ്രകൃതി തന്നെയാണ് പ്രവാചകര്‍ക്കുമെന്ന വാദത്തെ നബി (സ്വ) തന്നെയാണ് ഇവിടെ തിരുത്തുന്നത്. മുസ്ലിംകള്‍ക്ക് ഇതിനപ്പുറം മറ്റൊരു തെളിവ് ആവശ്യമില്ല.
“ആഇശഃ (റ) യില്‍ നിന്ന് നിവേദനം: അവര്‍ പറയുന്നു: നബി (സ്വ) എന്നോട് പറഞ്ഞു. ‘ആഇശാ, ഇതാ ജിബ്രീല്‍ നിനക്ക് സലാം പറയുന്നു. സലാം മടക്കിയശേഷം നബി (സ്വ) യോട് അവര്‍ പറഞ്ഞു. ഞാന്‍ കാണാത്തത് തങ്ങള്‍ കാണുന്നു’(ബുഖാരി 8/35).
മുസ്ലിമിന്റെ റിപ്പോര്‍ട്ടില്‍ ‘നബി (സ്വ) കാണുന്നു, ഞാന്‍ കാണാത്ത കാര്യങ്ങള്‍’ എന്നാണുള്ളത് (മുസ്ലിം 8/112).
“അബൂഹുറയ്റഃ(റ)വില്‍ നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു:”അല്ലാഹുവാണ്. നി ങ്ങളുടെ ഭയഭക്തിയും (ഹൃദയത്തിലുള്ളത്) നിങ്ങളുടെ റുകൂഉം എനിക്ക് അവ്യക്തമല്ല. തീര്‍ച്ചയായും എന്റെ പിന്‍ഭാഗത്തുകൂടെ ഞാന്‍ നിങ്ങളെ കാണുന്നു’(ബുഖാരി 2/256).
നബി (സ്വ) ക്ക് സാധാരണ മനുഷ്യരെപ്പോലെയുള്ള കാഴ്ച മാത്രമേ ഉണ്ടായിരുന്നുള്ളൂ വെന്ന വാദത്തെ ഈ ഹദീസുകള്‍ ഖണ്ഢിക്കുന്നു. “ഇബ്നുഅബ്ബാസ് (റ) വില്‍ നിന്ന് നിവേദനം: “അദ്ദേഹം പറയുന്നു: “നബി (സ്വ) മദീനയില്‍ അല്ലെങ്കില്‍ മക്കയില്‍ ഒരു തോട്ടത്തിനരികിലൂടെ നടന്നുപോയി. അപ്പോള്‍ രണ്ടു മനുഷ്യര്‍ അവരുടെ ഖബ്റില്‍ ശിക്ഷിക്കപ്പെടുന്ന ശബ്ദം നബി (സ്വ) കേട്ടു” (ബുഖാരി 1/583).
നബി (സ്വ) ക്ക് സാധാരണ മനുഷ്യരെപ്പോലെയുള്ള കേള്‍വി മാത്രമേ ഉണ്ടായിരുന്നു ള്ളൂവെന്ന വാദവും ഇവിടെ തകര്‍ന്നിരിക്കുന്നു. നബി (സ്വ) യുടെ വിയര്‍പ്പിനും ഉമിനീരി നുമെല്ലാം പ്രത്യേകതയുണ്ടായിരുന്നുവെന്ന് ഹദീസുകള്‍ തെളിയിക്കുന്നു.
അനസ് (റ) ല്‍നിന്ന് ഇമാം മുസ്ലിം (റ) നിവേദനം ചെയ്യുന്നു. “അനസ് (റ) പറഞ്ഞു: എന്റെ ഉമ്മ ഒരു കുപ്പിയുമായി നബി (സ്വ) യെ സമീപിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നബി (സ്വ) യുടെ ശരീരത്തില്‍ നിന്ന് വിയര്‍പ്പ് കുപ്പിയിലേക്ക് ശേഖരിക്കാന്‍ തുടങ്ങി. ഉറക്കില്‍ നിന്നുണര്‍ന്ന പ്രവാചകര്‍, നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നുവെന്ന് ഉമ്മുസു ലൈമിനോട് ആരാഞ്ഞു. അവര്‍ പറഞ്ഞു. ഇത് അങ്ങയുടെ വിയര്‍പ്പാണ്. ഞങ്ങള്‍ ഇത് സുഗന്ധദ്രവ്യത്തില്‍ ചേര്‍ക്കാറുണ്ട്. അങ്ങയുടെ വിയര്‍പ്പുചേര്‍ക്കുന്ന സുഗന്ധം ഞങ്ങളുടെ കൈയിലുള്ള മാറ്റുകൂടിയ സുഗന്ധമാണ്. ഞങ്ങളുടെ കുട്ടികള്‍ക്ക് ഈ വിയര്‍പ്പിന്റെ പുണ്യം ഞങ്ങളാഗ്രഹിക്കുന്നു. അപ്പോള്‍ നബി (സ്വ) പറഞ്ഞു: നിങ്ങള്‍ പറയുന്നത് വാസ്തവമാകുന്നു” (മുസ്ലിം വാ 15, പേ. 87).
“ഹജ്ജു വേളയില്‍ ജംറഃയെ എറിയുകയും അറവു നടത്തുകയും ചെയ്ത ശേഷം നബി (സ്വ) മുടി വടിച്ചു. ആദ്യം വലതുഭാഗവും പിന്നെ ഇടതുഭാഗവും. ഓരോ ഭാഗത്തുമുണ്ടാ യിരുന്ന മുടി അന്‍സ്വാരിയായ അബൂത്വല്‍ഹത് (റ) ന്റെ കൈയില്‍ കൊടുത്തു. ജനങ്ങ ള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ കല്‍പ്പിച്ചു” (മുസ്ലിം 9/54).
നബി (സ്വ) യുടെ മുടി കേവലം സാധാരണ വസ്തുവായിരുന്നുവെങ്കില്‍ അത് ജനങ്ങള്‍ ക്കിടയില്‍ വിതരണം ചെയ്യാന്‍ അവിടുന്ന് കല്‍പ്പിക്കുമായിരുന്നില്ല. ഒരു യാത്രാവേള യില്‍ മക്കയുടെയും മദീനയുടെയും ഇടക്കുള്ള ജിഅ്റാനത്ത് എന്ന പ്രദേശത്തുവെച്ച് നബി (സ്വ) ഒരു പാത്രം വെള്ളം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. കൈയും മുഖവും കഴു കിയ ശേഷം വായില്‍ വെള്ളം കൊപ്ളിച്ച് ആ പാത്രത്തിലേക്ക് തുപ്പിയിട്ട് നബി (സ്വ) പറഞ്ഞു:”നിങ്ങള്‍ രണ്ടുപേരും (അബൂമൂസ, ബിലാല്‍) ഈ വെള്ളം കുടിക്കുകയും ഇതുകൊണ്ട് മുഖം നനക്കുകയും ചെയ്യുക. നിങ്ങള്‍ സന്തോഷിച്ചുകൊള്ളുക. അവര്‍ ആ വെള്ളമെടുത്ത് അപ്രകാരം ചെയ്തു. ഇതുകണ്ട ഉമ്മുസലമഃ (റ) മറയുടെ പിന്നില്‍ നിന്ന് വിളിച്ചുപറഞ്ഞു: ‘നിങ്ങളുടെ ഉമ്മാക്ക് ആ വെള്ളം അല്‍പ്പം ബാക്കിവെക്കൂ.’ അവര്‍ ഉമ്മുസലഃമക്ക് അല്‍പ്പം വെള്ളം ബാക്കിയാക്കി” (ബുഖാരി 8/367).
നബി (സ്വ) യുടെ തുപ്പുനീരിന്റെ മഹത്വമാണ് ഇമാം ബുഖാരി ഇവിടെ പരാമര്‍ശിക്കു ന്നത്. ഇതൊന്നും നിഷേധിക്കുവാന്‍ സാധ്യമല്ല. വെളളത്തില്‍ ഉമിനീരു കലര്‍ത്തി അ തില്‍ പുണ്യം നല്‍കലായിരുന്നു നബിയുടെ ഉദ്ദേശ്യമെന്ന് മേല്‍ ഹദീസിന്റെ വ്യാഖ്യാ നത്തില്‍ ഇബ്നു ഹജര്‍ (റ) വ്യക്തമാക്കുന്നു (ഫത്ഹുല്‍ബാരി 1/395).