സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday, 23 August 2014

തിരുനബിയുടെ അസാധാരണത്വം


 ആദ്യമായി ആ ഹബീബിനെ صلى الله عليه وسلم ആദരിച്ചുകൊണ്ട് താഴെയുള്ള സ്വലാത്ത് എല്ലാവരും ഉരുവിടുക.
اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ أَفْضَلَ صَلاٰةٍ وَأَكْمَلَهٰا وَأَتَمَّهَا كُلَّمَا ذَكَرَكَ وَذَكَرَهُ الذَّاكِرُونَ وَغَفَلَ عَنْ ذِكْرِكَ وَذِكْرِهِ الْغَافِلُونَ وَسَلَّمَ تَسْلِيماً كَذٰلِكَ وَعَلَيْنَا مَعَهُمْ يٰا أَرْحَمَ الرَّاحِمِينَ.
 .
വിശുദ്ധ റബീഉൽ അവ്വലിനോടനുബന്ധിച്ച് നാം സാധാരണ തിരു നബി صلى الله عليه وسلم യുടെ മദ്‌ഹുകളാണ് ബുള്ളറ്റിനുകളിലൂടെ വായിക്കാറുള്ളത്. ഈ പ്രാവശ്യവും അത് തന്നെയാണ് ഉദ്ദേശിച്ചിരുന്നത്. അതിനിടെ ഒരു മുജാഹിദ് സുഹൃത്തിന്റെ മോശമായ ഒരു മെയിൽ വായിക്കാനിടയായി. തിരുനബി صلى الله عليه وسلم കേവലം ഒരു സാധാരണ മനുഷ്യനാണെന്ന് വരുത്താൻ മെയിൽ സബ്ജക്റ്റ് കോളത്തിൽ (Saadhaarana Manushyan) എന്നും താഴെ ഒരു ഹദീസും കൊടുത്തിരിക്കുന്നു. അത് കാണുക.
മറ്റൊരു സഹോദരൻ തിരുനബി صلى الله عليه وسلم യെ വെറും സാധാരണ മനുഷ്യനാക്കി ചിത്രീകരിക്കാൻ ഏതൊക്കെയോ പരിഭാഷകൾ തെളിവായി കൊടുക്കുന്നു. അതും കാണുക

ഇതെല്ലാം കണ്ടപ്പോൾ ,തിരുനബി صلى الله عليه وسلم യുടെ അസാധാരണത്വത്തെ അനാവരണം ചെയ്യുന്ന ബുള്ളറ്റിനുകളിലൂടെ തിരു നബി صلى الله عليه وسلم തങ്ങൾക്കുള്ള സവിശേഷതകളിൽ വളരെ ചുരുക്കം ചിലത് വിശദീകരിക്കാൻ ഈ മാസം മുഴുവൻ നീക്കിവെക്കാൻ തീരുമാനിച്ചു. അല്ലാഹു അനുഗ്രഹിക്കട്ടേ. ആമീൻ.

സത്യത്തിൽ വിശുദ്ധ ഖുർ‌ആൻ പ്രഖ്യാപിച്ചത് പോലെ മുജാഹിദുകൾ/വഹാബികൾ തിരുനബി صلى الله عليه وسلم യെ കാണേണ്ടത് പോലെ കാണുകയോ മനസ്സിലാക്കേണ്ടത് പോലെ മനസ്സിലാക്കുകയോ ചെയ്തിട്ടില്ല. അല്ലാഹു പറയുന്നു.

وَتَرَاهُمْ يَنظُرُونَ إِلَيْكَ وَهُمْ لاَ يُبْصِرُونَ
(7:198


“അവർ തങ്ങളെ നോക്കുന്നതായി അങ്ങേക്ക് കാണാം, എന്നാൽ അവർക്ക് തങ്ങളുടെ യാഥാർത്ഥ്യത്തെ കാണാൻ കഴിയില്ല.”
(അൽ-അ‌അ്റാഫ് 198)

എന്തൊരർത്ഥവത്തായ ആയത്താണിത്. വഹാബികളെപോലുള്ളവർ നബിയെ അറിയുകയും കേൾക്കുകയും ചെയ്തിട്ടുണ്ടാവാം പക്ഷെ തിരുനബി صلى الله عليه وسلم യുടെ അസാധാരണത്വവും സവിശേഷതകളും മഹത്വവും അവർക്ക് കാണാൻ കഴിയാതെപോയി. അല്ലെങ്കിലും ആ തിരുൻബി صلى الله عليه وسلم യോടുള്ള അനാദരവ് ഒന്ന് കൊണ്ട് മാത്രമാണ് വഹാബികളുടെ മുഖത്ത് നിന്നും ഈമാനിന്റെ പ്രകാശം എടുത്ത്മാറ്റപ്പെട്ടത്... അല്ലാഹു നമ്മെ കാത്ത് രക്ഷിക്കട്ടെ.. ആമീൻ

പ്രിയ സുഹൃത്തുക്കളെ ആലോചിച്ച് നോക്കുക .ബുദ്ധിയുള്ളവരാരെങ്കിലും കഴിഞ്ഞ ബുള്ളറ്റിനിൽകൊടുത്ത ഹദീസ് ഉദ്ധരിച്ചുകൊണ്ട് തിരു നബി صلى الله عليه وسلم സാധാരണ മനുഷ്യനാണെന്ന് വിധിയെഴുതുമോ ? ഇത്തരക്കാർ വിശുദ്ധ ഖുർ‌ആനിലെ والله خير الماكرين എന്ന ആയത്തുദ്ധരിച്ചുകൊണ്ട് സർവ്വ ലോക രക്ഷിതാവായ, നാം എത്ര നന്ദി ചെയ്താലും അവന്റെ അനുഗ്രഹങ്ങൾക്ക് പകരമാവാത്ത, അല്ലാഹുവിനെ കുറിച്ച് “ചതിയനാണെന്ന്” പറയാൻ ഇവർ മുതിരില്ലേ !! പ്രിയപ്പെട്ട വായനക്കാരേ, നിങ്ങൾ ഒരിക്കലും ഇത്തരം ഉത്പതിഷ്ണുക്കളുടെ കെണിയിൽ പെട്ടുപോകരുതേ അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ ആമീൻ

നമുക്ക് തുടങ്ങാം. പ്രിയ സഹോദരന്മാരേ, കോടാനുകോടി അടിമകളുള്ള അല്ലാഹു ഒരേ ഒരു അടിമയെക്കുറിച്ചാണ് ഇങ്ങനെ പറഞ്ഞത്

ചില ദൃഷടാന്തങ്ങൾ കാണിച്ച് കൊടുക്കാൻ വേണ്ടി തന്റെ അടിമയെ (തന്റെ അടിമയ ! എന്തൊരു മനോഹരമായ വാചകമാണിത് !! ) മസ്ജിദുൽ ഹറാമിൽ നിന്ന് മസ്ജിദുൽ അഖ്‌സയിലേക്ക് ഒരു രാത്രിയിൽ സഞ്ചരിപ്പിച്ചവൻ പരിശുദ്ധനത്രെ. മസ്ജിദുൽ അഖ്‌സയുടെ പരിസരം നാം അനുഗ്രഹീതമാക്കിയിട്ടുണ്ട്. നിശ്ചയം അവൻ എല്ലാം കേൾക്കുന്നവനും കാണുന്നവനുമാകുന്നു. (സൂറത്തുൽ ഇസ്‌റാ‍‌അ് :1)

ആ തിരുനബി صلى الله عليه وسلم സാധാരണ മനുഷ്യനോ ? അല്ല ഒരിക്കലുമല്ല, നാഥാ അങ്ങിനെ പ്രചരിപ്പിക്കുന്നവരിൽ നിന്ന് ഞങ്ങളെ നീ കാത്ത് രക്ഷിക്കണമേ.. ആമിൻ
اَللَّهُمَّ يَا رَبِّ بَلِّغْهُ عَنَّا أَفْضَلَ السَّلاَمِ وَاجْزِهِ عَنَّا أَفْضَلَ مَا جٰازَيْتَ بِهِ النَّبِيَّ عَنْ أُمَّتِهِ يٰا رَبَّ الْعَالَمِينْ.


പ്രിയ വഹാബി സുഹൃത്തുക്കളെ, അല്ലാഹു പറയുന്നത് കാണുക.

“രാത്രി സമയത്ത് ഖുർ‌ആൻ പാരായണം ചെയ്ത് കൊണ്ട് അങ്ങ് തഹജ്ജുദ് നിസ്കരിക്കുക. ഇത് അങ്ങേക്കുള്ള കൂടുതലുള്ള ഒരു പുണ്യകർമ്മമാണ്. (തഹജ്ജുദ് തിരുനബി صلى الله عليه وسلم ക്ക് നിർബന്ധമായിരുന്നു) അങ്ങയുടെ രക്ഷിതാവ് അങ്ങയെ സ്തുത്യർഹമായ ഒരു സ്ഥാനത്തേക്കുയർത്തിയേക്കാം
. (ഇസ്‌റാ‌അ് 79)

ഈ അത്യുന്നതവും മറ്റൊരു മനുഷ്യനും ലഭിക്കാത്തതുമായ ഈ സ്ഥാനം ലഭിക്കുന്ന തിരുനബി صلى الله عليه وسلم സാധാരണ മനുഷ്യനോ !

തിരു നബി صلى الله عليه وسلم പറയുന്നത് കാണൂ

عبد الله بن عمرو بن العاص رضي الله عنه يقول: إنه سمع رسول الله صلى الله عليه وسلّم يقول: «إذا سمعتم مؤذناً فقولوا: مثل ما يقول، ثم صلوا عليّ، فإنه من صلّى عليّ صلاة صلى الله عليه بها عشراً، ثم سلوا لي الوسيلة، فإنها منزلة في الجنة لا تنبغي إلا لعبد من عباد الله، وأرجو أن أكون أنا هو، فمن سأل لي الوسيلة حلت عليه الشفاعة». (رواه الإمام أحمد رحمه الله رقم الحديث: 6552

“അബ്ദുല്ലാഹിബ്നു അം‌റുബ്നുൽ ആസി رضي الله عنه നിന്ന് നിവേദനം; മഹാനവർകൾ പറയുന്നു. തിരുനബി صلى الله عليه وسلم തങ്ങൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ‘നിങ്ങൾ ബാങ്ക് വിളിക്കുന്നത് പോലെ കേട്ടാൽ അത് പോലെ നിങ്ങളും പറയുക. ശേഷം എന്റെ മേലിൽ നിങ്ങൾ സ്വലാത്ത് ചൊല്ലൂ. അരെങ്കിലും എന്റെ മേലിൽ ഒരു സ്വലാത്ത് ചൊല്ലിയാൽ അല്ലാഹു അവന് 10 ഗുണം ചെയ്യുന്നതാണ്. ശേഷം നിങ്ങൾ എനിക്ക് ‘വസീല’ എന്ന സ്ഥാനം ലഭിക്കാൻ ദുആ ചെയ്യുക. നിശ്ചയം ‘വസീല’ സ്വർഗത്തിലെ ഒരു സ്ഥാനമാണ്. ആ സ്ഥാനം അല്ലാഹുവിന്റെ അടിമളിൽ നിന്ന് ഒരാൾക്ക് മാത്രമേ ലഭിക്കൂ. ആ ഒരാൾ ഞാനാവാൻ ഞാനഗ്രഹിക്കുന്നു. ആരെങ്കിലും ആ സ്ഥാനം എനിക്ക് കിട്ടാൻ വേണ്ടി ദുആ ചെയ്താൽ അവൻ എന്റെ ശുപാർശക്ക് അർഹനായി.”

മറ്റൊരു അടിമയ്ക്കും ലഭിയ്ക്കാത്ത ‘വസീല’ എന്ന സ്വർഗത്തിലെ അത്യുത്തമ സ്ഥാനം ലഭിക്കുന്ന ആ ഏക ഹബീബ് സാധാരണക്കാരനോ ? ഒരു വഹാബിക്കല്ലാതെ അങ്ങിനെ പറയാൻ സാധ്യമല്ല. ഓ തിരു നബിയേ , അങ്ങേയ്ക്ക് ഞങ്ങളെല്ലാവരും ആ സ്ഥാനം ലഭിക്കാൻ വേണ്ടി ദുആ ചെയ്യുന്നു. നാഥാ , സാധുക്കളായ ഞങ്ങളെ ആ ഹബീബിന്റെ ശഫാ‌അത്തിൽ ഉൾപ്പെടുത്തണമേ.. ആമീൻ


അല്ലാഹു سبحانه وتعالى പറയുന്നത് കാണൂ‍

“(നബിയേ) തങ്ങളുടെ ജീവൻ തന്നെ സത്യം അവർ ഒരു തരം ലഹരിയിൽ സ്വയം മറന്ന് വിഹരിക്കുകയായിരുന്നു
“ (15:72)

മറ്റൊരു മനുഷ്യനും ലഭിക്കാത്ത ആദരവാണിത്. അല്ലാഹു അവന്റെ ഖുർ‌ആനിൽ ഒരു മനുഷ്യന്റെ ആയുസ്സിനെ സത്യമായി ഉപയോഗിക്കുകയെന്നത്. ഈ തിരുദൂതർ സാധാരണ മനുഷ്യനെന്നോ !

തിരുനബി صلى الله عليه وسلم യെ സ്നേഹിക്കുന്ന നമുക്കുറക്കെചൊല്ലാം
اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَأَعْطِهِ الْوَسِيلَةَ وَالْفَضِيلَةَ وَالدَّرَجَةَ الرَّفِيعَةَ وَابْعَثْهُ مَقَاماً مَحْمُوداً نِ الَّذِي وَعَدتَّهُ إِنَّكَ لاٰٰ تُخْلِفُ الْمِيعَادْ وَارْزُقْنَا شَفَاعَتَهُ.


അല്ലാഹു سبحانه وتعالى പറയുന്നത് വീണ്ടും കാണൂî
وَمَا نَقَمُواْ إِلاَّ أَنْ أَغْنَاهُمُ اللّهُ وَرَسُولُهُ مِن فَضْلِهِ ... (سورة التوبة 74
അവരുടെ ഈ വിരൊധമെലാം,അല്ലാഹുവും അവന്റെ റസൂ‍ലും അല്ലാഹുവിന്റെ ഔദാര്യത്തിൽ നിന്ന് ഐശ്വര്യം നലികിയതുകൊണ്ടുമാത്രമാകുന്നു. (തൌബ 74)

തിരു നബി صلى الله عليه وسلم ഐശ്വര്യം നൽകുകയോ ? വഹാബികൾക്ക് ആലോചിക്കാൻ പോലും പറ്റാത്ത ആയത്താണിത്. ഐശ്വര്യം നൽകുന്ന തിരു നബി صلى الله عليه وسلم സാധാരണ മനുഷ്യനോ ?


മഹതി ഉമ്മു സലമ رضي الله عنها യെ ഉദ്ധരിച്ച് കൊണ്ട് ഖാസി ഇയാസ് رحمه الله തന്റെ ‘അശ്ശിഫ’ യിൽ രേഖപ്പെടുത്തുന്ന ഒരു സംഭവം വായിക്കൂ.


ഒരിക്കൽ നബി صلى الله عليه وسلم തങ്ങൾ മരുഭൂമിയിൽ കൂടി സഞ്ചരിക്കവേ “ ഹേ ദൈവ ദൂതരേ” എന്നൊരു വിളികേട്ടു. അവിടന്ന് തിരിഞ്ഞ് നോക്കിയപ്പോൾ ഒരു മാൻപേട മരത്തിൽ കെട്ടിയിട്ട അവസ്ഥയിൽ നിൽക്കുന്നു. തൊട്ടടുത്തായി ഒരു മനുഷ്യൻ കിടന്നുറങ്ങുന്നുമുണ്ട്. നബി صلى الله عليه وسلم മാൻ‌പേടയുടെ അരികിൽ ചെന്ന് എന്ത് വേണം എന്ന് അന്വേഷിച്ചു. ‘ ഇതാ ഈ മനുഷ്യൻ എന്നെ വേട്ടയാടി പിടിച്ച് കെട്ടിയിട്ടിരിക്കയാണ്. അക്കാണുന്ന മലയിൽ എന്റെ രണ്ട് കുഞ്ഞുങ്ങളുണ്ട് അങ്ങ് എന്നെ ഒന്നഴിച്ച് വിട്ടാലും .ഞാനാ കുഞ്ഞുങ്ങൾക്ക് മുലകൊടുത്തിട്ട് ഉടനെ തനെ തിരികെ വന്ന്‌കൊള്ളാം. “ എന്ന് ആ മാൻ അതിന്റെ സങ്കടമുണർത്തി. “ നീ അങ്ങിനെതന്നെ ചെയ്യുമോ ? തിരുനബി صلى الله عليه وسلم ചോദിച്ചു. മാൻ മറുപടി പറഞ്ഞു ‘ഇല്ലെങ്കിൽ ഞാൻ മഹാ ദുഷ്ടയായിരിക്കും. പലിശ തിന്നുന്നവനേക്കാൾ മോശം, അങ്ങയുടെ പേരു കേട്ടിട്ട് സ്വലാത്ത് ചൊല്ലാത്തവരേക്കാൾ ദുഷ്ട” . അവിടുന്ന് അതിന്റെ കെട്ടഴിച്ച് വിട്ടു. അത് പറഞ്ഞ പ്രകാരം കുഞ്ഞുങ്ങളെ മുലയൂട്ടി തിരിച്ച് വന്നപ്പോൾ അവിടുന്ന് അതേ സ്ഥലത്ത് തന്നെ അതിനെ കെട്ടിയിട്ടു. അതിനിടയിൽ ആ കാട്ടറബി ഉറക്കമുണർന്നു. അപ്പോൾ നബി صلى الله عليه وسلم യെ തിരിച്ചറിഞ്ഞു. അവിടുത്തോടായി ഇങ്ങിനെ തിരക്കി. “ ദൈവദൂതരേ, ഞാനെന്തെങ്കിലും ചെയ്ത് തരേണ്ടതുണ്ടോ ?” നബി صلى الله عليه وسلمപറഞ്ഞു. നിങ്ങൾ ഈ മാൻ പേടയെ വിട്ടയക്കുക. അയാൾ അതിനെ കെട്ടഴിച്ച് വിട്ടപ്പോൾ ആ മാൻ‌പേട “അശ്‌ഹദു അൻ‌ലാഇലാഹ ഇല്ലല്ലാഹ് വ അന്നക റസൂലുല്ലാഹ്” എന്ന് പറയുന്നത് കേൾക്കാമായിരുന്നു.

പ്രിയ സഹോദരീ ,സഹോദരന്മാരേ, നമ്മുടെ നേതാവിന്റെ കാരുണ്യമാണിത്. ഇത്തരം ഒരു നേതാവിനെ സാധാരണക്കാരനാക്കാൻ വഹാബികൾക്ക് മാത്രമേ കഴിയൂ..
അല്ലാഹു سبحانه وتعالى തന്നെ പറയുന്നു
( പ്രവാചകരേ ) സർവ്വ ചരാചരങ്ങൾക്കും അനുഗ്രഹമായിട്ട് മാത്രമാകുന്നു അങ്ങയെ നാം നിയോഗിച്ചിട്ടുള്ളത് “ (അൽ അമ്പിയാ‌അ് 107 )


ഒരേ ഒരു മനുഷ്യൻ മാത്രമേ ഇങ്ങനെ അല്ലാഹു അല്ലാത്ത സർവ്വ വസ്തുക്കൾക്കും ‘റഹ്‌മത്താ‘യിട്ടുള്ളത്

ആ തിരു ദൂതർ ഒരിക്കലും സാധാരണ മനുഷ്യനല്ല വഹാബികളേ, തികച്ചും അസാധാരണ മനുഷ്യനാണ്.
തിരു നബി صلى الله عليه وسلم തങ്ങളെ സൃഷ്ടിച്ച സ്രഷ്ടാവ് പറയുന്നു.
“നിശ്ചയമായും അല്ലാഹുവും അവന്റെ മലക്കുകളും നബിയുടെ മേൽ സ്വലാത്ത് നിർവഹിക്കുന്നുണ്ട്. സത്യവിശ്വാ‍സികളേ നിങ്ങളും നബിയുടെ മേൽ സ്വലാത്തും സലാമും ചൊല്ലുക “ (അൽ അഹ്‌സാബ് 56)

സദാ അല്ലാഹുവിന്റെയും മലക്കുകളുടെയും സ്വലാത്ത് ലഭിച്ചുകൊണ്ടിരിക്കുന്ന ലോകത്തിലെ ഏക മനുഷ്യൻ മുഹമ്മദ് നബി صلى الله عليه وسلم തങ്ങൾ മാത്രമാണ് ആ തിരു ദൂതർ സാധാരണ മനുഷ്യനോ ?

പക്ഷെ വഹാബികൾ പറയുന്നു. നബി സാധാരണ മനുഷ്യൻ !!

നമുക്ക് ചൊല്ലാം
 
തിരു നബി صلى الله عليه وسلم തങ്ങളെ സൃഷ്ടിച്ച സ്രഷ്ടാവ് പറയുന്നു.


അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും ദ്രോഹിക്കുന്നവരെ ഇഹത്തിലും പരത്തിലും അല്ലാഹു ശപിച്ചിരിക്കുന്നു. അവർക്കായി അപമാനകരമായ ശിക്ഷ ഒരുക്കി വെച്ചിട്ടുമുണ്ട് “ (അൽ അഹ്‌സാബ് 57)


തിരു നബി صلى الله عليه وسلم യെ ലോകത്തിനു മുന്നിൽ വെറും സാധാരണക്കാരനാക്കി പൊതുജനസമൂഹത്തിലവതരിപ്പിക്കുന്ന ‘നീ’ എന്നും വിളിക്കാൻ മാത്രം വളർന്ന(?)വരുമായ വഹാബികൾക്ക് ഈ ശാപം ലഭിക്കുമോ ! അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ ആമീൻ
ഇനിയും അല്ലാഹു سبحانه وتعالى തന്നെ പറയുന്നത് കാണുക

“നബിയെ അങ്ങയുടെ റബ്ബിന്റെ തീരുമാനം ഉണ്ടാകുന്നത്‌വരെ ക്ഷമിക്കുക. തീർച്ചയായും അങ്ങയെ നാം കാത്തുരക്ഷിക്കും. (അങ്ങ് നമ്മുടെ ദൃഷ്ടിയിലാണ്) അങ്ങ് എഴുന്നേൽക്കുന്ന സമയത്ത് അല്ലാഹുവിന്റെ സ്തുതി പ്രകീർത്തനം ചെയ്യുക
“ (ത്വൂർ 48)


ഓ വഹാബികളേ, ഇങ്ങനെ ഒരു നേതാവ് ലോകത്ത് വേറേയാരുണ്ട് ? ലോകരക്ഷിതാവായ അല്ലാഹുവിന്റെ സംരക്ഷണത്തിലും പ്രത്യേക ദൃഷ്റ്റിയിലുമായുള്ള ഒരു നേതാവ് സാധാരണക്കാരനോ ? നിങ്ങൾ മാ‍പ്പ് ചോദിക്കുക . എന്നാൽ നിങ്ങൾക്ക് നാളെ രക്ഷയുണ്ടാകും.
ഇമാം മുസ്‌ലിം رحمه الله റിപ്പോർട്ട് ചെയ്ത ഒരു ഹദീസ് കാണൂ

عَنْ عَبْدِ الله بْنِ عَمْرِو بْنِ الْعَاصِ أَنَّ النَّبِيَّ تَلاَ قَوْلَ الله عَزَّ وَجَلَّ فِي إِبْرَاهِيمَ: { رَبِّ إِنَّهُنَّ أَضْلَلْنَ كَثِيرًا مِّنَ النَّاسِ فَمَن تَبِعَنِي فَإِنَّهُ مِنِّي وَمَنْ عَصَانِي فَإِنَّكَ غَفُورٌ رَّحِيمٌ } (
إِبراهيم الآية: 36) الآيَةَ. وَقَالَ عِيسَى عَلَيْهِ السَّلاَمُ: { إِن تُعَذِّبْهُمْ فَإِنَّهُمْ عِبَادُكَ وَإِن تَغْفِرْ لَهُمْ فَإِنَّكَ أَنتَ الْعَزِيزُ الْحَكِيمُ (المائدة الآية: 118) فَرَفَعَ يَدَيْهِ وَقَالَ: «اللَّهُمَّ أُمَّتِي أُمَّتِي» وَبَكَى. فَقَالَ الله عَزَّ وَجَلَّ: يَا جِبْرِيلُ اذْهَبْ إِلَى مُحَمَّدٍ، وَرَبُّكَ أَعْلَمُ، فَسَلْهُ مَا يُبْكِيكَ؟ فَأَتَاهُ جِبْرِيلُ عَلَيْهِ الصَّلاَةُ وَالسَّلاَمُ فَسَأَلَهُ. فَأَخْبَرَهُ رَسُولُ اللّهِ بِمَا قَالَ. وَهُوَ أَعْلَمُ. فَقَالَ الله: يَا جِبْرِيلُ اذْهَبْ إِلَى مُحَمَّدٍ فَقُلْ: إِنَّا سَنُرْضِيكَ فِي أُمَّتِكَ وَلاَ نَسُوءُكَ .(رواه مسلم رحمه الله رقم الحديث 452
അബ്ദുല്ലാഹിബ്നും അം‌റുബ്നുൽ ആസി رضي الله عنه നിവേദനം ചെയ്യുന്നു. : ഇബ്‌റാഹിം നബി عليه وسلم നെ കുറിച്ച് അല്ലാഹു പറഞ്ഞ വാക്കുകൾ നബി صلى الله عليه وسلم തങ്ങൾ പാരായണം ചെയ്തു. “ എന്റെ നാഥാ വിഗ്രഹങ്ങൾ ധാരാളം മനുഷ്യരെ വഴിതെറ്റിച്ചിരിക്കുന്നു. അതിനാൽ ആരെങ്കിലും എന്നെ പിന്തുടർന്നാൽ അവൻ എന്നിൽ‌പെട്ടവനാണ്. ആരെങ്കിലും എന്നെ ധിക്കരിച്ചാൽ തീർച്ചയായും നീ ഏറെ പൊറുക്കുന്നവനും മഹാ കാരുണ്യവാനുമാണ്. “ ഈസാ നബി عليه وسلم പറയുന്നതും പാരായണം ചെയ്തു. “ അല്ലാഹുവേ, നീ അവരെ ശിക്ഷിക്കുന്നുവെങ്കിൽ അവർ നിന്റെ ദാസന്മാരാണ്. നീ അവർക്ക് പൊറുത്തു കൊടുക്കുകയാണെങ്കിൽ നീ അജയ്യനും തന്ത്രജ്ഞനുമാണ്. “. പിന്നീട് നബി صلى الله عليه وسلم കരഞ്ഞുകൊണ്ട് തന്റെ കൈകൾ ഉയർത്തി ഇങ്ങിനെ പ്രാർത്ഥിച്ചു. “അല്ലാഹുവേ, എന്റെ സമുദായത്തോട് കരുണ കാണിക്കേണമേ. അപ്പോൾ അല്ലാഹു പറഞ്ഞു. “ ജിബ്‌രീൽ നീ മുഹമ്മദിന്റെ അടുത്തേക്ക് പോകൂ നിന്റെ നാഥൻ എല്ലാം അറിയുന്നവനാണ്. എന്നിട്ട് അദ്ധേഹത്തോട് ചോദിക്കണം. എന്തിനാണ് കരയുന്നത് എന്ന്” ജിബ്‌രീൽ عليه وسلم നബി യുടെ അടുത്ത് വന്ന് ആരാഞ്ഞു. നബി തങ്ങൾ മുകളിൽ കൊടുത്ത സൂക്തങ്ങളിലൂടെ പറഞ്ഞ കാര്യം അറിയിച്ചു. അവൻ ഏറ്റവും അറിയുന്നവനാണ്. അപ്പോൾ അല്ലാഹു പറഞ്ഞു. “ ജിബ്‌രീൽ മുഹമ്മദിന്റെ അടുത്ത് ചെന്ന് പറയുക ‘താങ്കളുടെ ജനതയുടെ കാര്യത്തിൽ താങ്കളെ നാം തൃപ്തിപ്പെടുത്തും. താങ്കളെ നാം ദു:ഖിപ്പിക്കുകയില്ല. (സ്വഹീഹ് മുസ്‌ലിം ഹദിസ് നമ്പർ 452)

“‘താങ്കളുടെ ഉമ്മത്തിന്റെ കാര്യത്തിൽ താങ്കളെ നാം തൃപ്തിപ്പെടുത്തും“ എന്ന അല്ലാഹുവിന്റെ പക്കൽ നിന്നുള്ള ഓഫർ ചെറുതാണോ ? ഉമ്മത്തിനു വേണ്ടി കരഞ്ഞ് സങ്കടപ്പെട്ട് വാങ്ങിച്ചെടുത്തതാണ് ആ മഹത്തായ ഓഫർ. ആ ഓഫറിന്റെ ആനുകൂല്യത്തിലെങ്കിലും അല്ലാഹു നമ്മെ സ്വർഗത്തിലെത്തിക്കട്ടെ ആമീൻ.

ഈ പ്രവാചകൻ ഒരു സാധാരണ മനുഷ്യനോ ?

അല്ലാഹു سبحانه وتعالى പറയുന്നു

“ നബിയേ ,അങ്ങയെ നാം സാക്ഷിയും സുവിശേഷകനും താക്കിതു നൽകുന്നവനുമായി നിയോഗിച്ചിരിക്കുന്നു. “ (അൽ ഫത്‌ഹ് 8 )

സ്രഷടാവിന്റെ പക്കൽ നിന്ന് ഇങ്ങിനെ ഒരു സർട്ടിഫിക്കറ്റ് ലഭിച്ച നേതാവ് സാധാരണ മനുഷ്യനോ ? അല്ല തന്നെ
അല്ലാഹു سبحانه وتعالى പറയുന്നു
‘താങ്കൾ അവർക്കിടയിൽ ഉണ്ടായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കാൻ പോകുന്നില്ല. പൊറുക്കലിനെ തേടുന്നവരായിരിക്കെയും ശിക്ഷ നൽകൽ അല്ലാഹുവിന്റെ വഴക്കമല്ല” ( അൽ-അൻഫാൻ 33)

ഞങ്ങളുടെ നേതാവ് തിരുനബി യുടെ സാന്നിധ്യം അല്ലാഹുവിന്റെ ശിക്ഷയിറങ്ങുന്നതിന് തടസ്സമാണെന്ന് !. ആ നേതാവ് ഒരിക്കലും സാധാരണക്കാരനല്ല. തീർത്തും അസാധാരണക്കാരിൽ അസാധാരണക്കാരനാണ്.

പക്ഷെ വഹാബികൾക്ക് പുറമെ മൌദൂദികളും പറയുന്നു.
അല്ലാഹു سبحانه وتعالى പറയുന്നു

"അങ്ങേക്ക് പരലോകം ഇഹലോകത്തേക്കാൾ ഗുണകരമാകുന്നു. അങ്ങ് തൃപ്തിയടയുന്നത് വരെ താങ്കളുടെ രക്ഷിതാവ് താങ്കൾക്ക് നൽകും” ( അൽ- ള്വുഹാ 4,5 )

ഓ ബുദ്ധിയുള്ള(?)വഹാബി സുഹൃത്തുക്കളേ, ചിന്തിക്കൂ.ഞങ്ങളുടെ നേതാവിന് മതിവരുവോളം അല്ലാഹു നൽകുമെന്ന് ! ഈ ഓഫർ ലഭിച്ച വേറേ വല്ല സൃഷ്ടിയുമുണ്ടോ ? ആ അപൂർവ്വ മനുഷ്യൻ സാധാരണക്കാരനോ ?

പക്ഷെ വഹാബിയും പുറമെ മൌദൂദിയും പറയുന്നു !

പാവം വഹാബികൾ അറിവില്ലാതെ വെറും സാധാരണ മനുഷ്യനായി പ്രചരിപ്പിക്കുകയും അതിനായി പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്ന നമ്മുടേ നേതാവ് തിരു നബി صلى الله عليه وسلم പറയുന്നു. ‘ഞാൻ നിങ്ങളെപ്പോലെ അല്ലന്ന്’ അത് കാണൂ
عن أبي هريرة رضيَ الله عنهُ قال: «نَهى رسولُ الله صلى الله عليه وسلّم عنِ الوِصالِ في الصَّومِ، فقالَ لهُ رجلٌ منَ المسلمِينَ: إِنكَ تُواصلُ يا رسولَ الله. قال: وأيُّكم مِثلي؟ إني أبِيتُ يُطعِمني ربي ويَسقِين. (رواه البخاري رقم 1942)
അബൂ ഹുറൈറ رضي الله عنه വിൽ നിന്ന് നിവേദനം; “ നോമ്പ് തുറക്കാതെ തുടർച്ചയായി നോമ്പ് നോൽക്കുന്നത് നബി صلى الله عليه وسلم നിരോധിച്ചു. സ്വഹാബികൾ ചോദിച്ചു. “ അങ്ങ് മുറിക്കാതെ നോമ്പ് നോൽക്കുന്നുണ്ടല്ലോ ? നബി صلى الله عليه وسلم പറഞ്ഞു. എന്നെപ്പോലെ നിങ്ങളിൽ ആരാണുള്ളത് ? എനിക്ക് എന്റെ രക്ഷിതാവ് ഭക്ഷണം നൽകുകയും വെള്ളം നൽകുകയും ചെയ്യുന്നുണ്ട് (ബുഖാരി ).

അല്ലാഹു سبحانه وتعالى തന്നെ പറയുന്നു.
"താങ്കളുടെ കീർത്തിയെ നാം ഉയർത്തിയിരിക്കുന്നു. " ( ശറഹ് -4 )


തിരുനബി صلى الله عليه وسلم യെ സൃഷ്ടിച്ച അല്ലാഹു പറയുന്നു. “ തിരുനബി صلى الله عليه وسلم യെ അത്യുന്നതാനാക്കിയിരിക്കുന്നു എന്ന്. വഹാബി /മൌദൂദികൾ പറയുന്നു ഇല്ല. വെറും ഒരു സാധാരണ മനുഷ്യൻ മാത്രമാണെന്ന് !! 

തിരു നബി صلى الله عليه وسلم പറയുന്നത് കാണൂ
عنْ أَنسٍ رضي الله عنه عن النبيِّ صلى الله عليه وسلّم قال: «ثَلاثٌ مَنْ كُنَّ فيهِ وَجَدَ حَلاوَةَ الإِيمان: أَنْ يَكونَ اللَّهُ ورسولُه أحبَّ إليهِ مِمَّا سِواهُما، وأنْ يُحِبَّ المَرْءَ لا يُحِبُّهُ إلاّ لله، وأنْ يَكرَهَ أنْ يَعودَ في الكُفرِ كما يكرَهُ أنْ يُقذَفَ في النَّار». (رواه البخاري 16)
അനസ് رضي الله عنه വിൽ നിന്ന് നിവേദനം “ നബി صلى الله عليه وسلم പറഞ്ഞു. മൂന്ന് കാര്യങ്ങൾ ഒരാളിലുണ്ടായാൽ അവന് ഈമാനിന്റെ മാധുര്യം ലഭിച്ചു. അല്ലാഹുവും അവന്റെ റസൂ‍ലും മറ്റാ‍രേക്കാളും പ്രിയപ്പെട്ടവരാകുക. അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് മാത്രം മനുഷ്യനെ സ്നേഹിക്കുക, കുഫ്‌റിലേക്ക് മടങ്ങൽ തീയിൽ എറിയപ്പെടും പോലെ വെറുക്കുക’ (ബുഖാരി 16 )

മറ്റൊരു തിരു വചനം കാണുക
عنْ أَنسٍ رضي الله عنه قال النبيُّ صلى الله عليه وسلّم «لاَ يُؤْمِنُ أَحَدُكُم حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَالِدِهِ وَوَلَدِِهِ وَالنَّاسِ أَجْمَعِينْ». (رواه البخاري )
‘അനസ് رضي الله عنه വിൽ നിന്ന് നിവേദനം “ നബി صلى الله عليه وسلم പറഞ്ഞു സ്വന്തം മാതാപിതാക്കളേക്കാളും സന്താനങ്ങളേക്കാളും സകല ജനത്തേക്കാളും ഞാൻ പ്രിയപ്പെട്ടവനാകും വരെ നിങ്ങളിലൊരാളും മു‌അ്മിനാവുകയില്ല.
ഇങ്ങനെ സ്നേഹിക്കപ്പെടേണ്ട ഒരു മനുഷ്യൻ ലോകത്ത് വേറേയാരാണുള്ളത് ? ആതിരുനബി صلى الله عليه وسلم സാധാരണ മനുഷ്യൻ മാത്രമോ ? മു‌അ്മിനീങ്ങൾക്ക് അത് പറയാൻ പറ്റില്ല.

യാ നബീ, സലാം അലൈകാ, യാറസൂൽ , സലാം അലൈകാ..
തിരു നബി صلى الله عليه وسلم യുടെ അനുപമ വ്യക്തിത്വവും അസാധാരണത്വവും സമ്പൂർണ്ണതയും വിളിച്ചോതുന്ന കുറെ ആയത്തുകകളിലൂടെയും ഹദീസുകളിലൂടെയുമാണ് നാം ഈ റബിഉൽ അവ്വലിലൂടെ കടന്ന് പോയത്. പകൽ വെളിച്ചം പോലെ തിരു നബി صلى الله عليه وسلم ഒരു സാധാരണ മനുഷ്യനല്ലെന്ന് വ്യക്തമാക്കുന്നവയായിരുന്നു അവ.

സൽഗുണങ്ങൾ മുഴുവനും അവിടെച്ചെന്നാണ് അവസാനിക്കുന്നത്. അവിടുത്തെപ്പോലെ ആരും ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയുമില്ല മനുഷ്യത്വത്തിന്റെ സാർവ്വലൌകികമായ സമ്പൂർണ്ണതയും സർവ്വ സൃഷ്ടികളോടുമുള്ള സ്നേഹവുമാണ് അവിടുത്തെ ഇത്ര വലിയ മനുഷ്യനാക്കിയത്.

സ്വഹാ‍ബാക്കൾ തങ്ങളുടെ ജീവനേക്കാൾ വലിയ പ്രേമഭാജനമായി തിരു നബി صلى الله عليه وسلم യെ കാണുവാനും സ്വന്തം ഹൃദയത്തിലും ജീവിതത്തിലും അവിടത്തെ നിലയുറപ്പിക്കാനും കാരണം ഈ അവാച്യമായ സ്നേഹവും സമ്പൂർണ്ണതയുമാണ്.

ഉഹ്‌ദ് യുദ്ധത്തിൽ ഒരു സ്വഹാബി വനിത , തന്റെ പിതാവും സഹോദരനും ഭർത്താവും അരുമ സന്താനവും ശഹീദായി, മഹതിയോട് ദുരന്തത്തിന്റെ കഥ പറയാനായി ആളുകളെത്തിയപ്പോൾ , മഹതിയുടെ ചോദ്യം റസൂലുല്ലാ صلى الله عليه وسلم ക്ക് എന്ത് സംഭവിച്ചു എന്നായിരുന്നു. റസൂലിന് ഒന്നും സംഭവിച്ചിട്ടില്ല. നിങ്ങളുടെ ആഗ്രഹം പോലെ സുരക്ഷിതനാണ് . അല്ലാഹുവിന് സ്തുതി.. മഹതി മറുപടി പറഞ്ഞു. എനിക്ക് നബി صلى الله عليه وسلم യെ നേരിൽ കാണണം. അങ്ങിനെ നബി صلى الله عليه وسلم യെ കണ്ടപ്പോൾ മഹതി സന്തോഷത്തോടെ പറഞ്ഞു “ തിരു ദൂതരേ, അങ്ങ് രക്ഷപ്പെട്ടാൽ എനിക്കെല്ലാ നാശവും നിസ്സാരമാണ് “
ചിന്തിക്കുക, സഹോദര-സഹോദരിമാരേ, സ്വന്തം ഭർത്താവിന്റെയും അരുമ മകന്റെയും ജിവനേക്കാളും നബി صلى الله عليه وسلم യുടെ ജീവന്ന് വില കലിപ്പികുന്ന സ്വഹാബി വനിതയുടെ സ്നേഹം.

ഇതു പോലെ അവരെ സ്നേഹിക്കാനും കഴിവിന്റെ പരമാവധി പിന്തുടരാനും പരമാവധി നാം ശ്രമിക്കുക. ആരൊക്കെ എതിർത്താലും ഈ റബീ‍‌ഇന്റെ പൊൻ‌പുലരികൾ സ്നേഹപ്രകടനത്തിന്റെ അറിയിപ്പായി, അവിടുത്തെ ജിവിതത്തെക്കുറിച്ചും, സുന്നത്തുകളെകുറിച്ചും ,സ്വഭാവ മഹിമകളെക്കുറിച്ചും, കൂടുതലറിഞ്ഞ് ഇതാ കടന്നു പോകുന്നു. ഹൃദയത്തിലും കടലാസ് പൂക്കളിലുമെന്നല്ല ജിവിതത്തിൽ മുഴുക്കെയും തെളിയുന്ന ആഹ്‌ളാദവും ഉതസവവുമാവട്ടെ ഈ റബീ‌അ്. തിരു നബി صلى الله عليه وسلم യെകുറിച്ചുള്ള ഓരോ അറിവും അവിടുത്തോടുള്ള സ്നേഹം വർദ്ധിക്കാനും ആ സ്നേഹം കൊണ്ടുള്ള അനുസരണവും ഇത്തിബാ‌ഉം പ്രകടമാക്കാനും ശ്രമിയ്ക്കുക.

പ്രിയ സഹോദരങ്ങളെ, ഒരു നിമിഷം ഇങ്ങിനെ ചിന്തിച്ച് നോക്കൂ. തിരു നബി صلى الله عليه وسلم തന്നെയാണോ നമ്മുടെ ജീവിതത്തിന്റെ നിഖില മേഖലകളിലും മാതൃകയെന്ന് ! അവിടുത്തോടുള്ള സ്നേഹം നമ്മുടെ രക്തത്തിൽ അലിഞ്ഞ് ചേർന്നിട്ടുണ്ടോയെന്ന് ? നമ്മുടെ കുടുംബം അവിടുത്തെ സുന്നത്തിനെ പാലിക്കുന്നുണ്ടോയെന്ന് ! എന്നെങ്കിലും തിരു നബി صلى الله عليه وسلم യെ ഓർത്ത് നമുക്ക് ഉറക്കമില്ലാതായിട്ടുണ്ടോയെന്ന്. ! ഭാര്യയെ ഓർത്ത്, മക്കളെ ഓർത്ത്, മാതാപിതാക്കളെയോർത്ത് , ബിസിനസിലെ ലാഭ നഷ്ടമോർത്ത് എത്ര നാം ഉറക്കമൊഴിച്ചു. !! ആ ഹബീബിന്റെ പേരിൽ സ്വലാത്ത് ചൊല്ലികൊണ്ട് എന്നെങ്കിലും നമുക്ക് ഉറക്കത്തിൽ നിന്നുണരാൻ കഴിഞ്ഞോയെന്ന് ! ആ തിരുനബി صلى الله عليه وسلم യെ കുറിച്ച് എന്താണ് നമുക്കറിയുകയെന്ന് ? ഇവയൊക്കെ ഒഴിഞ്ഞിരുന്ന് ചിന്തിക്കുക. തീർച്ചയായും നമ്മുടെ ജീവിതത്തിൽ മാറ്റം വരും. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ

തിരു നബി صلى الله عليه وسلم യെ സ്വപനത്തിൽ കാണാൻ ആഗ്രഹമില്ലാത്തവരാരെങ്കിലുമുണ്ടാവുമോ ? നേരിട്ട് കാണാൻ തന്നെ കൊതിയുള്ളവരല്ലേ നാം !

ഇനിയൊന്ന് ആലോചിക്കൂ. നിങ്ങൾ നിങ്ങളുടെ എല്ലാം സുഖ സൌകര്യങ്ങളോടെയുമുള്ള വീട്ടിലാണ്. അല്ലെങ്കിൽ പ്രവാസ ലോകത്ത് നിങ്ങളുടെ റൂമിലാണ്. ദിനചര്യയെന്നോണം ഇഷ്ടമുള്ളാ ചാനലുകളിലെക്ക് മാറ്റി മാറ്റി അശ്‌ളീലങ്ങൾ കണ്ടുകൊണ്ടിരിക്കയാണ്. അല്ലെങ്കിൽ സിഗരറ്റും പുകച്ച് കൂട്ടുകാർക്കൊപ്പം സ്വറ പറഞ്ഞ് സീരിയലുകളിൽ മതി മറന്നിരിക്കയാണ്. ആ സമയത്ത് വാതിലിൽ ആരോ മുട്ടുന്നത് കേൾക്കുന്നു. നോക്കുമ്പോൾ ഒരു സുമുഖനും പ്രകാശിതവുമായ മുഖത്തോടേ ഒരാൾ പുറത്ത് നിൽക്കുന്നു. നിങ്ങൾ ചോദിക്കുന്നു. ആരാണ് ? പുറത്ത് നിന്നുള്ള മറുപടി “ഞാൻ അല്ലാഹുവിന്റെ റസൂലാണ്” നിങ്ങൾ അമ്പരന്ന് പോയി. !! പടച്ച റബ്ബേ. തിരു നബിയോ !! ഒരു നിമിഷം സ്തബ്ധനാവുന്നു. എങ്ങീനെ വാതിൽ തുറക്കും ! റൂമിൽ ചാനലിലൂടെ അശ്‌ളീലങ്ങൾ ഓടികൊണ്ടിരിക്കയാണ്. അപ്പുറത്ത് കമ്പ്യൂട്ടറിൽ അനാവശ്യ ചാറ്റുകൾ നടക്കുന്നുണ്ട്. എല്ലാം ഓഫ് ചെയ്ത് വാതിൽ തുറന്ന് കൊടുക്കാൻ നോക്കുമ്പോൾ ,അതാ അലമാരയിൽ മുഴുവൻ അശ്‌ളീല സി.ഡികളാണ്. ചുമരിൽ അന്യസ്ത്രീകളുടേ അർദ്ധനഗ്ന ചിത്രങ്ങളാണ്. എങ്ങിനെ വാതിൽ തുറക്കും ! ഉടൻ അവയെല്ലാം വലിച്ചിടുന്നതിനിടയിൽ വാതിലിൽ രണ്ടാമതും മുട്ടു കേൾക്കുന്നു. ധൃതിയിൽ , തിരു നബിയുടെ ആഗമനത്തിൽ ആഹ്‌ളാദവാനായി വാതിൽ തുറക്കാൻ പോകുമ്പോഴാണ് തന്റെ നിലത്തിഴയുന്ന ഉടുമുണ്ട് ശ്രദ്ധയിൽ പെടുന്നത്. അതെല്ലാം ശരിയാക്കി നിങ്ങൾ വാതിൽ തുറന്ന് കൊടുക്കുന്നു. റൂ‍മിന്റെ അവസ്ഥ ആലോചിച്ചപ്പോൾ ഇപ്പോൾ നബി صلى الله عليه وسلم വന്നില്ലായിരുന്നെങ്കിൽ എന്ന് ചിന്തിച്ച് പോയി. അത്രയ്ക്കും വികൃതവും മോശവുമാണ് അവസ്ഥ. തിരു നബി صلى الله عليه وسلم അകത്തേക്ക് കടന്ന ഉടനെ അതാ മൊബൈൽ റിംഗ് ചെയ്യുന്നു. റിംഗ് ടോൺ തന്നെ സിനിമാ ഗാനമാണ്. എങ്ങിനെയോ അത് ഓഫ് ചെയ്തു. അപ്പോഴതാ സിഗരറ്റിന്റെയും മദ്യത്തിന്റെയും രൂക്ഷ ഗന്ധം !! ഇനിയെന്ത് ചെയ്യും. അപ്പോഴാണ് തിരു നബി صلى الله عليه وسلم നിങ്ങളുടെ കീശയിലുള്ള മുസ്‌ഹഫ് ഒന്ന് തരൂ‍ എന്ന് പറയുന്നത്. പക്ഷെ അത് മുസ്‌ഹഫല്ല സിഗരറ്റ് പാകറ്റ് പാകറ്റാണെന്ന് എങ്ങീനെ പറയും ! വീട്ടിൽ തന്നെ ഒരു മുസ്‌ഹഫ് എടുത്ത് കൊടുക്കാനില്ല. അങ്ങിനെയിരിക്കെ, പള്ളിയിൽ നിന്ന് ബാങ്കൊലി കേൾക്കുന്നു. ഇന്ന് വരെ നിസ്കരിക്കാത്ത അല്ലെങ്കിൽ നിസ്കാരത്തിന്റെ കാര്യത്തിൽ ശ്രദ്ധയില്ല്ലാത്ത നിങ്ങളെന്ത് ചെയ്യും. ? ഇന്ന് നിങ്ങൾ സുബഹി നിസ്കരിച്ചോ എന്ന് ചോദിച്ചാൽ എന്ത് മറുപടി പറയും ? അവസാനമായി വിശുദ്ധ ഖുർ‌ആൻ പാരായണം ചെയ്തത് എന്നാണെന്ന് ചോദിച്ചാൽ എന്തുത്തരമേകും ?

അതേ സമയം അശ്‌ളീല ഗാനങ്ങൾ കേട്ടതും സീരിയലുകളിലെ പെൺ‌കുട്ടികളുടെ സ്വരാസ്വാദനവും ഹറാമുകളിലായി ഉറക്കമൊഴിച്ച കഥകളും എത്ര വേണമെങ്കിലും പറയാൻ നിങ്ങൾക്കില്ലേ ? ഇനിയും ചിന്തിക്കൂ .. നിങ്ങളുടെ കുത്തഴിഞ്ഞ ജീവിതം കാണുമ്പോൾ തിരു നബി صلى الله عليه وسلم എന്തായിരിക്കും ചിന്തിക്കുക. ? നിങ്ങളോട് ദേശ്യം പിടിക്കുമോ ?ഇല്ല ! പകരം അവിടുന്ന് ഓർത്ത് കരയുകയായിരിക്കും നിനക്ക് വേണ്ടിയാണല്ലോ എന്റെ ജിവിതം സമർപ്പിച്ചതെന്നോർത്ത്,. നിന്നിലേക്ക് ഇസ്‌ലാം എത്തിക്കാൻ വേണ്ടിയാണല്ലോ എന്റെ സ്വഹാബത്ത് കടലും കരയും താണ്ടി വന്നത് ! നിനക്ക് വേണ്ടിയാണല്ലോ സ്വഹാബത്ത് അവരുടെ ജിവിതം വെടിഞ്ഞ് ഈ ഇസ്‌ലാമിനെ വളർത്തിയെടുത്തത് ? ഇതെല്ലാം ഓർത്ത് അവിടുന്ന് സങ്കടപ്പെടുകയായിരിക്കും. അവിടുന്ന് പറയും “ മോനേ, ഈ അവസ്ഥയിലാണെങ്കിൽ എങ്ങിനെ നിനക്ക് വേണ്ടി അന്ത്യ ദിനത്തില്ല് ഞാൻ ശഫാ‌അത്ത് ചെയ്യും ? എന്റെ ഹൌളുൽ കൌസറിൽ നിന്ന് എങ്ങിനെ നിനക്ക ഞാൻ വെള്ളം തരും ? എന്റെ സുന്നത്തിനെ മുഴുവൻ നി തിരസ്കരിച്ചില്ലേ ?

ഇനിയും ചിന്തിക്കൂ , നിങ്ങളുടെ വാതിലിന് മുട്ടിയത് തിരു നബി صلى الله عليه وسلم യല്ല മറിച്ച് മലക്കുൽ മൌത്ത് അസ്‌റാ‍‌ഈൽ عليه السلام ആണെന്ന് ഊഹിച്ച് നോക്കൂ. അവിടുന്നെ ഒരു സെകന്റ് കാത്തിരിക്കുമോ ? ഒരു തൌബ ചെയ്യാൻ അവസരം തരുമോ ? ഒരു വസിയാത്ത് പ‌റയാൻ കാത്തിരിക്കുമോ ? ആ സമയത്തുള്ള നിസ്കാരമെങ്കിലും നിർവ്വഹിക്കാൻ സമയം തരുമോ ? ഇല്ല ഒരിക്കലുമില്ല
നിശ്ചയം അല്ലാഹുവിനെ കണ്ടുമുട്ടുമെന്നതിനെ നിഷേധിച്ചവർ നഷ്ടത്തിലകപ്പെട്ടിരിക്കുന്നു. പെട്ടെന്ന് ആ സന്ദർഭം (മരണം ) വരുമ്പോൾ അവർ വിലപിക്കും. ആ ദിവസത്തിലേക്ക് വേണ്ടി ഒന്നും ചെയ്തു വെക്കാത്തത് എന്തൊരു നഷ്ടമായിപ്പോയി എന്നവർ വിലപിക്കും. ചിന്തിക്കുക എത്ര ദുഷിച്ച ഭാരമാണത് ! ഭൌതിക ജീവിതം ഒരു വിനോദവും തമാശയുമാകുന്നു. രക്ഷ കാംക്ഷിക്കുന്നവർക്ക് പരലോക ഭവനം തന്നെയാണ് ഉത്തമം ഇനിയും ചിന്തിക്കുന്നില്ലേ ? (അൽ അൻ‌ആം 31-32)

പ്രിയപ്പെട്ടവരേ, കാത്തിരിക്കാതെ, ഹറാമുകളിൽ മുഴുകാതെ തിരു നബി صلى الله عليه وسلم യിലേക്ക് മടങ്ങൂ
യാ നബീ, സലാം അലൈകാ, യാറസൂൽ , സലാം അലൈകാ..