അല്ലാഹുവിന്റെ ഇഷ്ടദാസന്മാരില്‍
നിന്നു പ്രകടമാകുന്ന പതിവിനു വിപരീതമായ സംഭവ ങ്ങളാണ് കറാമത്ത്.
കേവലം അത്ഭുതങ്ങള്‍ എന്നു വ്യാഖ്യാനിച്ചു കറാമതിന്റെ പേരില്‍
പലതരം ചൂഷണങ്ങള്‍ ഇന്നു നടക്കുന്നുണ്ട്. കറാമതുമായി ബന്ധപ്പെട്ടു ചില
തെറ്റിധാര ണകള്‍ നിലവിലുണ്ട്. അവ തിരുത്താത്ത കാലത്തോളം ഇപ്പേരില്‍
നടക്കുന്ന ചൂഷ ണങ്ങ ള്‍ക്ക് അറുതിവരുത്താനാവില്ല.
കറാമത് സത്യമാണെന്നു വിശുദ്ധ ഖാര്‍ആന്റെ സാക്ഷ്യമുണ്ട്. മഹത്തുക്കളുടെ എണ്ണമറ്റ കറാമതുകള്‍ ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്. അതു പോലെ ചരിത്രപരമായി അനിഷേധ്യമായ സാക്ഷ്യം കറാമതിന്റെ കാര്യത്തില്‍ ഉണ്ട്. അതിനാല്‍ കറാമത് നിഷേധം ബിദ്അതാ കുന്നു. മുഅ്തസിലതിന്റെ അന്ധവിശ്വാസങ്ങളില്‍ പെട്ടതാണു കറാമത് നിഷേധം.
കറാമത് നിഷേധത്തിനു തുല്യം തന്നെയാണു കറാമതിന്റെ പേരിലുള്ള ചൂഷണവും. വ്യാജ ശയ്ഖുമാരും ത്വരീഖതുകാരും കറാമതെന്ന പേരില്‍ ചില അത്ഭുതങ്ങള്‍ കാണിച്ചു ജനങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ട്. സത്യത്തില്‍ ത്വരീഖതില്‍ കറാമത്തിനു പറ യത്തക്ക സ്ഥാനമൊന്നുമില്ല. കറാമതു കാണിക്കാത്തതു കൊണ്ടു ഒരാള്‍ ശയ്ഖ് ആകാ തെ വരില്ല. കറാമത് കൊണ്ടു മാത്രം ഒരാള്‍ ശയ്ഖാവുകയുമില്ല. കറാമതുമായി ബന്ധ പ്പെട്ടു നിലനില്‍ക്കുന്ന ചില ധാരണകള്‍ തിരുത്തിയാല്‍ ഇക്കാര്യം നമുക്കു ബോധ്യമാകും.
വലിയ്യാകുന്നതിന്റെ ആദ്യത്തെയും അവസാനത്തെയും മാനദണ്ഡം കറാമതാണെന്ന ധാ രണ തെറ്റാണ്. ഇക്കാരണത്താല്‍ ഏതെങ്കിലും തന്ത്ര-കുതന്ത്രങ്ങള്‍ കാണിച്ചു വിലായത്ത് വാദിക്കാന്‍ വ്യാജന്മാര്‍ മെനക്കെടുന്നു. ഈ ധാരണ തെറ്റാണ്. ഇമാം ഖുശയ്രി(റ) രേഖപ്പെടുത്തുന്നതു കാണുക: “ഒരു വലിയ്യിനു പ്രകടമായ കറാമത് ഇല്ലാതെ പോകുന്നു വെന്നത് അദ്ദേഹത്തിന്റെ വിലായതിനു യാതൊരു ഭംഗവും വരുത്തുന്നതല്ല. ഇക്കാര്യത്തി ല്‍ നബിമാര്‍ നേരെ മറിച്ചാകുന്നു. അവര്‍ക്കു തങ്ങളുടെ നുബുവ്വത് ബോധ്യപ്പെടുത്താന്‍ മുഅ്ജിസത് അനിവാര്യമാണ്. കാരണം, നബിമാര്‍ സൃഷ്ടികള്‍ക്കു മൊത്തം നിയോഗിത രാണ്. നബിമാരെ അറിയല്‍ സൃഷ്ടികള്‍ക്ക് ആവശ്യമാണ്. അതിനു മുഅ്ജിസത് വേണം. എന്നാല്‍ ഒരാള്‍ വലിയ്യാണെന്നതു ജനങ്ങള്‍ക്കെന്നല്ല അദ്ദേഹത്തിനു സ്വയം തന്നെ അിറ യല്‍ നിര്‍ബന്ധമില്ല”(രിസാല: 159, ജാമിഉല്‍ ഉസ്വൂല്‍: 277).
ഈ പറഞ്ഞതിലൂടെ ഇമാം ഖുശയ്രി(റ) രണ്ടു ധാരണകള്‍ തിരുത്തുന്നു. ഒന്ന് – കറാമത് വിലായതിനു മാനദണ്ഡമല്ല. രണ്ടാമത്തെത്, കറാമത് മുഅ്ജിസതുപോലെയാണെന്ന വാദം ശരിയല്ല. ഇത്തരമൊരു വാദത്തിന്റെ പിന്‍ബലത്താലാണു പലരും തങ്ങള്‍ക്ക് വിലായതു ണ്ടെന്നതിനു തെളിവെന്നോണം അത്ഭുതകൃത്യങ്ങള്‍ പ്രകടമാക്കി സാധാരണക്കാരെ വഞ്ചി ക്കുന്നത്. ഇമാം ഇബ്നുഹജറില്‍ ഹയ്തമി(റ) നല്‍കിയ മറുപടി കാണുക: “കറാമതുള്ള ഔലിയാഅ് അത് ഇല്ലാത്തവരെക്കാള്‍ ശ്രേഷ്ടരാണെന്നു നിരുപാധികം പറയാന്‍ പറ്റില്ല. ചിലപ്പോള്‍ കറാമത് ആത്മീയമായ ‘ഹിമ്മത്, യഖീന്‍’ എന്നീ ആശയങ്ങള്‍ വേണ്ടത്ര ഉറക്കാത്തതിനാല്‍ പ്രകടമാകുന്നതാണ്. ആത്മീയരംഗത്തു സാഹിദി (ഭൌതിക പരിത്യാ ഗി)നെക്കാള്‍ ഉയര്‍ന്ന പദവി ഉള്ളവനാണ് ആരിഫ്. പക്ഷേ, കറാമത് ചിലപ്പോള്‍ ആരി ഫിന് ഉണ്ടാകണമെന്നില്ല. സാഹിദിന് ഉണ്ടാകുന്നതുമാണ്. ഇതുകൊണ്ടു വ്യക്തമാകുന്നതു മഹത്വത്തിന്റെ അളവുകോലാക്കാന്‍ കറാമത് പറ്റില്ല എന്നാണ്. മഹത്വം അളക്കേണ്ടത് അ ല്ലാഹുവിലുള്ള മഅ്രിഫത്, യഖീന്‍ എന്നിവയുടെ ശക്തി-ദുര്‍ബലത വെച്ചാണ്” (ഫതാ വാ: 219).
കഴിയുമെങ്കില്‍ കറാമത് പ്രകടിപ്പിക്കാതിരിക്കലാണു വലിയ്യിന്റെ കടമ. ഇബ്നു ഹജറില്‍ ഹയ്തമി(റ) പറയുന്നു: “കറാമതും മുഅ്ജിസതും തമ്മിലുള്ള അന്തരത്തില്‍ പെട്ടതാണു, മുഅ്ജിസത് വെളിവാക്കല്‍ നബിമാര്‍ക്കും കറാമത്ത് അത്യന്താപേക്ഷിത ഘട്ടങ്ങളിലല്ലാ തെ വെളിവാക്കാതിരിക്കല്‍ വലിയ്യിനും നിര്‍ബന്ധമാണെന്നത്” ഫതാവല്‍ ഹദീസിയ്യ: 216).
അബൂഅലിയ്യുറൂദബാരി(റ) പറയുന്നതു കാണുക: “നബിമാര്‍ക്കു മുഅ്ജിസത് വെളിവാ ല്‍ അല്ലാഹു ഫര്‍ള്വാക്കിയതു പോലെ ഔലിയാഇനു കറാമത് മറച്ചുവെക്കല്‍ അല്ലാഹു ഫര്‍ള്വാക്കിയിരിക്കുന്നു. ജനങ്ങള്‍ അവ കാരണം ചൂഷണം ചെയ്യപ്പെടാതിരിക്കാനാണിത്” (ജാമിഅ്:277).
കറാമതിന്റെ പ്രകടനപരത വരുത്തുന്ന അപകടങ്ങളെക്കുറിച്ചു പണ്ഢിതന്മാര്‍ മുന്നറിയിപ്പു തരുന്നുണ്ട്. കാണിക്കുന്ന അത്ഭുതങ്ങള്‍ നോക്കി ആളെ വിലയിരുത്താതെ ആളെ നോക്കി അത്ഭുതങ്ങള്‍ വിലയിരുത്തണം. അത്ഭുതം ആര് പ്രകടിപ്പിക്കുന്നു എന്നതാണു പ്രധാനം. ആളെ നോക്കി വേണം കറാമതാണോ അല്ലേ എന്നു തീരുമാനിക്കാന്‍. ഇമാം ഖുശയ്രി(റ) കറാമതിനെ നിര്‍വചിക്കുന്നതു കാണുക: “കറാമത് പതിവിനു വിപരീതമാ യതാവല്‍ നിര്‍ബന്ധമാണ്. അതുപോലെ വിലായതിന്റെ ഗുണങ്ങള്‍ മേളിച്ചവനില്‍ നിന്നു പ്രകടമാകലും നിര്‍ബന്ധമാകുന്നു” (രിസാല: 158).
ഇമാം ഹയ്തമി(റ)പറയുന്നു: “അല്ലാഹുവിന്റെയും പടപ്പുകളുടെയും കടമകള്‍ പാലി ക്കുന്ന സ്വാലിഹായ ഒരാളില്‍ നിന്നു വെളിപ്പെടുന്ന അത്ഭുത കൃത്യങ്ങളാകുന്നു കറാമത്” (ഫതാവാ: 216).
അബൂഉസ്മാന്‍(റ) പറയുന്നു: “ഉത്തമമായ രഹസ്യ ജീവിതത്തിന്റെ ഉടമയ്ക്കു പ്രകടമാ കുന്ന അത്ഭുതങ്ങളാകുന്നു കറാമത്” (ജാമിഉല്‍ ഉസ്വൂല്‍: 276).
ഒരു കൃത്യം കറാമതാകണമെങ്കില്‍ അതു സംഭവിച്ചത് അര്‍ഹനില്‍ നിന്നാണോ എന്നു നോക്കണമെന്നു ഈ വീക്ഷണങ്ങളില്‍ നിന്നു മനസ്സിലായി. ഇതനുസരിച്ച് ഔലിയാഅ് അല്ലാത്തവരില്‍ നിന്നും കറാമതുപോലെ തോന്നിക്കുന്ന അത്ഭുതങ്ങള്‍ പ്രകടമാകാം. അ ങ്ങനെ പ്രകടമാകുന്ന പക്ഷം അത് പ്രകടിപ്പിച്ചവന്‍ വലിയ്യാകില്ലെന്നുകൂടി ഗ്രഹിക്കാം. ഇമാം ള്വിയാഉദ്ദീ(റ)ന്റെ വരികള്‍ കാണുക: “പതിവിനു വിപരീതമായ അത്ഭുത കൃത്യങ്ങള്‍ നല്ല നടപ്പും വിശ്വാസവും ഇല്ലാത്തവനില്‍ നിന്നു പ്രകടമായാല്‍ അതു കറാമതല്ല ഇസ്തിദ്റാജ് (ഇരയിട്ടു പിടിക്കുന്ന സൂത്രം) ആണ്” (ജാമിഅ്: 276).
“ജനങ്ങളോടും അല്ലാഹുവിനോടുമുള്ള ബാധ്യതകള്‍ നിറവേറ്റിപ്പോരുന്ന നല്ല മനുഷ്യന്റെ പക്കല്‍ നിന്നല്ലാതെ അത്ഭുതകൃത്യങ്ങള്‍ പ്രകടമായാല്‍ ഒന്നുകില്‍ അതു സിഹ്റ് (മാ രണം) അല്ലെങ്കില്‍ ‘ഇസ്തിദ്റാജ്’ ആകുന്നു” (ഫതാവാ: 216).
ഈ പറഞ്ഞതില്‍ നിന്നും അനര്‍ഹരുടെ അത്ഭുതകൃത്യങ്ങള്‍ കൊണ്ടുള്ള പ്രകടനം അപ്ര സക്തമാണെന്നു വരുന്നു. ഈ വിധം ചൂഷണം നടക്കുമെന്നതിനാലാണു കറാമതിനെ മുഅ്ജിസതുപോലെ വിലായതിന്റെ പ്രമാണമാക്കാതെ മാറ്റിവെച്ചത്. മുഅ്ജിസത് ഖണ്ഠി തമായി നബിത്വത്തിനെ സ്ഥാപിക്കുന്നതാണ്. അതേസമയം കറാമത് അതു പ്രകടമാക്കു ന്നവന്‍ ഖണ്ഠിതമായും വലിയ്യാണെന്നു വരുത്തുന്നില്ല. ഇക്കാര്യം ഇബ്നുഹജറില്‍ ഹയ് തമി(റ) അടക്കം എല്ലാ പണ്ഢിതന്മാരും വ്യക്തമാക്കിട്ടുണ്ട്.
ത്വരീഖതിന്റെ പേരില്‍ ഇന്നു ചൂഷണങ്ങള്‍ ഏറെയും കറാമതിന്റെ പേരുപറഞ്ഞാണ്. തങ്ങളുടെ ശയ്ഖുമാരുടെ കഥകള്‍ അവതരിപ്പിച്ചാണു ത്വരീഖതില്‍ മുരീദുമാരെ ആകര്‍ഷി ക്കുന്നത്. കേവലം ഒരു വലിയ്യിനു തന്നെ കറാമത് മാനദണ്ഡമാക്കി വിലായത് വാദിക്കാനാ വില്ലെങ്കില്‍ എങ്ങനെയാണു ത്വരീഖതിന്റെ ശയ്ഖിന് ഇതും പറഞ്ഞു രംഗത്തെത്താനാ വുക?. അതുകൊണ്ട് ഇത്തരക്കാര്‍ വ്യാജന്മാരാണെന്നതിന്റെ മികച്ച തെളിവാണ് ഇത്തരം കറാമതു കഥകള്‍ എന്നു മനസ്സിലാക്കുക.
കഠിന പ്രയത്നം വഴി അത്ഭുതകൃത്യങ്ങള്‍ പലതും കാണിച്ചവരെക്കുറിച്ചു ചരിത്രത്തില്‍ ഉണ്ട്. ഇബ്നു ഹജറില്‍ ഹയ്തമി(റ) ഫതാവായില്‍ ഇത്തരം അനുഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബറാഹിമത് വിഭാഗം ഇക്കൂട്ടത്തില്‍ പെട്ടവരായിരുന്നു. അന്തരീക്ഷത്തിലൂടെ പറക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നുവത്രെ (ഫതാവാ: 217). അത്ഭുതകൃത്യങ്ങള്‍ കണ്ടു പല രും ഇവരില്‍ വിശ്വസിച്ചതായും രേഖയുണ്ട്.
ശരീഅത്തനുസൃത ജീവിതം നയിക്കാത്തയാള്‍ എന്ത് അത്ഭുതങ്ങള്‍ കാണിച്ചാലും അംഗീകരിക്കാനാവില്ല. പിശാചിന്റെ സ്വാധീനത്താല്‍ ചെയ്യുന്നതാകും അവ. മന്ത്രത്താലും മാര ണത്താലും ഇങ്ങനെ പലതും പ്രകടമാക്കാന്‍ കഴിയും. ദജ്ജാല്‍ കാണിക്കുന്ന മഹാത്ഭുത ങ്ങള്‍ ആര്‍ക്കാണറിയാത്തത്. മരിച്ചവനെ ജീവിപ്പിക്കല്‍, മഴ പെയ്യിക്കല്‍ തുടങ്ങിയ കൃത്യ ങ്ങള്‍ അവന്‍ ചെയ്യുമെന്നു സ്വഹീഹായ ഹദീസുകളില്‍ വന്നതാണ്. അതേസമയം ഈസാ നബി(അ)മും ഇബ്റാഹീം നബി(അ)മും മരിച്ചയാള്‍ക്കു ജീവന്‍ നല്‍കിയിരുന്ന തായി ഖുര്‍ആന്‍ പറയുന്നുണ്ട്. അതു അംഗീകരിക്കുന്നത് അവര്‍ പ്രവാചകന്മാരായതുകൊണ്ട് മാത്രമാണ്. അതുകൊണ്ട് ഒരു കാര്യം നാം ഉറപ്പിക്കുക. ശരീഅത്തനുസരിച്ചുള്ള ജീവിതമാണു പ്രധാനം. അതില്ലാത്തവന്റെ അത്ഭുതങ്ങള്‍ അനര്‍ഥങ്ങള്‍ ആകുന്നു. ത്വരീ ഖതിന്റെ ചരിത്രത്തിലെ അതികായനായ അബൂയസീദ്(റ) പറഞ്ഞതാണ് ഈ വിഷയ ത്തിലെ അവസാന വാക്ക്. മൂസബ്ന്‍ ഈസാ(റ) തന്റെ പിതാവിനെ ഉദ്ധരിച്ചു പറയുന്നു: “അബൂ യസീദുല്‍ബിസ്ത്വാമി(റ) പറഞ്ഞു: “വാനലോകത്തുകൂടെ പറക്കുന്ന ഒരു വ്യ ക്തിയെ കണ്ടെന്നു കരുതി ചതിയില്‍ പെട്ടുപോകരുത്. അവന്‍ ദീനീവിധികള്‍ എങ്ങനെ പാലിക്കുന്നുവെന്നും ശരീഅതിനെ ഏതുവിധം മുറുകെ പിടിക്കുന്നുവെന്നും നോക്കുക. എന്നിട്ടു മാത്രം വിശ്വസിക്കുക” (രിസാല:14).
ഇതുപോലെ മറ്റു പല സ്വൂഫീ മഹാന്മാരും പറഞ്ഞതായി കാണാം. ഇതില്‍ നിന്നു മന സ്സിലാക്കാനാകുന്നതു കറാമതിന്റെ പിന്‍ബലത്താല്‍ ത്വരീഖത് സ്ഥാപിതമാകില്ല എന്നാണ്. അതുകൊണ്ട് അത്ഭുതകൃത്യങ്ങള്‍ കാണിക്കുന്നുവെന്ന ന്യായം പറഞ്ഞു ഒരാളെ ശയ്ഖാ യി അവതരിപ്പിക്കാന്‍ യാതൊരു പഴുതുമില്ല.
ത്വരീഖതിനും ശയ്ഖാവലിന്നും കറാമത് ന്യായീകരണമല്ലെന്ന വാദത്തെയും ചിലര്‍ ചൂഷണം ചെയ്തു വരുന്നുണ്ട്. യാതൊരു അത്ഭുതങ്ങളും കാട്ടാനാകാത്തതില്‍ തെറ്റി ല്ലെന്ന ന്യായം പറഞ്ഞും ഇവര്‍ കള്ളശയ്ഖ് ചമയുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പാണ്ഢിത്യവും അവബധവുമുള്ള ഉഖ്റവിയായ പണ്ഢിതരുമായി ബന്ധമുള്ളവര്‍ക്കേ ചതിയില്‍ നിന്നും രക്ഷ നേടാനാകൂ. ആഖിബത് നന്നാകാന്‍ പ്രാര്‍ഥനാ നിരതരാവുക.
ഏറ്റവും വലിയ കറാമത്ത് ദീനീ ഖിദ്മതുകളില്‍ മുഴുകലാകുന്നു. വെള്ളത്തിനു മുകളിലൂടെ നടക്കുക, അന്തരീക്ഷത്തിലൂടെ പറക്കുക, രോഗം വേണ്ടെന്നു പറയുമ്പോള്‍ ശിഫയാകുക തുടങ്ങിയ കറാമതുകളേക്കാള്‍ വലുത് ആയുസ്സ് മുഴുവനും ദീനീ വിജ്ഞാനത്തിലും പ്രചാരണത്തിലും മറ്റു ഇബാദത്തുകളിലും മുഴുകി ബറകത്തുള്ളതാവാന്‍ തൌഫീഖ് ലഭിക്കുക എന്ന കറാമതാണ്. കാരണം മുമ്പുദ്ധരിച്ച അത്ഭുത സിദ്ധികള്‍ കറാമതില്ലാത്തവരില്‍ നിന്നും സംഭവിക്കാം. അതിനെ ബാത്വിലാക്കാന്‍ മറ്റുള്ളവര്‍ക്ക് സാധിക്കുകയും ചെയ്യും. രണ്ടാമതു പറഞ്ഞ കറാമത് അല്ലാഹുവിന്റെ പ്രത്യേക തൌഫീഖ് ലഭിച്ചവര്‍ക്കല്ലാതെ സാധ്യമല്ല. അതിനോട് തുല്യമായി പ്രവര്‍ത്തിക്കാന്‍ ആര്‍ക്കും ആവില്ല. സ്വഹാബികളില്‍ പലരില്‍ നിന്നും സാധാരണക്കാര്‍ക്ക് അത്ഭുതമായി തോന്നുന്ന കാര്യങ്ങള്‍ വിരളമായിട്ടാണ് സംഭവിച്ചത്. നാല് മദ്ഹബിന്റെ ഇമാമുകളുടെയും സ്ഥിതികള്‍ ഇതു തന്നെ.