സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Monday, 25 August 2014

സുന്നത് ജമാഅത്തിന്റെ ചുരുക്കം പ്രമാണങ്ങൾ.

സുന്നത്ത് ജമാഅത്ത്
വിശ്വാസവും കര്‍മപരവുമായ കാര്യങ്ങള്‍ സുദൃഡവും സുശക്തവുമായ രേഖകള്‍ക്ക് പൂണമായും വിധേയമാകുമ്പോഴാണ് അവ ഇസ്ലാമിന്‍റെ വിശ്വാസപ്രമാണങ്ങളും കര്‍മ്മങ്ങളുമായി പരിഗണിക്കപ്പെടുന്നത് പ്രത്യുതരേഖകള്‍ക്ക് അതീതമായ വിശ്വാസങ്ങളും കര്‍മ്മങ്ങളും ബിദ്അത്തും ഇസ്ലാമില്‍ നിന്ന്‍ തള്ളപ്പെട്ടതുമാണ് രേഖകള്‍ക്ക് പൂണമായും വിധേയമായതും സ്വഹാബത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ മാതൃകയുള്ളതുമായ വിശ്വാസാചാരങ്ങള്‍ ഉള്‍ക്കൊള്ളുന്നവക്കാണ് അഹ് ലുസുന്നത്തി വല്‍ജമാഅ:എന്നുപറയുന്നു രേഖകള്‍ക്ക് പൂണമായും വിധേയമായ കാര്യങ്ങള്‍ സുന്നത്ത് ആയത് കൊണ്ടും സ്വഹാബത്തിനെ സംബന്ധിച്ച്‌ അല്‍ ജമാഅ:എന്ന്‍ പറയുന്നത് കൊണ്ടുമാണ് അഹ് ലുസുന്നതി വല്‍ ജമാഅ:എന്ന നാമത്തിനവര്‍ അര്‍ഹരായത് ഈ നാമം ചിലരൊക്കെ മനസ്സിലാക്കിയത് പോലെ ആരോ മെനഞ്ഞെടുത്തതല്ല നബി(സ)പരിചയപ്പെടുത്തിയ നാമവും പ്രസ്ഥാനവുമാണ് .ഹിജ്റ 375 ല്‍ വഫാത്തായ ഇമാം അബൂല്ലൈസ് അസ്സമര്ഖന്തി(റ)ഉദ്ധരിക്കുന്ന ഹദീസില്‍ ഇങ്ങനെ കാണാം
وروي عن رسول الله -صلى الله عليه وسلم - أنه قال: ستفترق أمتي على ثلاث وسبعين فرقة، كلها في النار إلا واحدة قالوا من هم يارسول الله قال هم أهل السنة والجماعة
നബി(സ)പറഞ്ഞു ബനുഇസ്റാഈല്‍ എഴുപത്തിരണ്ട് വിഭാഗമായി പിരിഞ്ഞു എന്‍റെ സമുദായം എഴുപത്തിമൂന്ന് വിഭാഗമായിത്തീരും ഒരു വിഭാഗമാല്ലാത്തവരൊക്കെ നരകത്തിലാണ് സ്വഹാബത്ത് ചോദിച്ചു സ്വര്‍ഗപ്രവേശം ലഭിക്കുന്ന ഒരു വിഭാഗം ഏതാണ് ?നബി(സ)പ്രതികരിച്ചു "അഹ് ലുസുന്നത്തി വല്‍ ജമാഅ:"യാണത് സ്വഹാബത്തിന്‍റെ കാലത്ത് തന്നെ പ്രസ്തുത വിഭാഗത്തിന്‍ അഹ് ലുസ്സുന്ന വല്‍ ജമാഅ:എന്ന പേര്‍ പ്രസിദ്ധമായിരുന്നുവെന്ന്‍ ശറഹുല്‍ അഖാഇദ് പേജ് 147 ല്‍ വെക്തമാക്കുന്നുണ്ട്

ഫര്ളിനോപ്പം സുന്നത്തെന്ന പദം പ്രയോഗിക്കപെടുന്നത് പോലെ ഖുര്‍ആനിനോപ്പം സുന്നത്തെന്ന പദം പ്രയോഗിക്കാറുണ്ട് അപ്പോള്‍ സുന്നത്ത് കൊണ്ടുള്ള വിപക്ഷ നബി(സ)യുടെ വാക്കുകള്‍ പ്രവര്‍ത്തനങ്ങള്‍ മൌനാനുവാദങ്ങള്‍ എന്നിവയാണ് ഇവയുടെ സമാഹാരമാണ് ഹദീസുകള്‍ എന്ന നാമത്ത്തിലറിയപ്പെടുന്നത് എന്നാല്‍ ബിദ്അത്തിന് എതിരെ സുന്നത്തെന്ന്‍ പ്രയോഗിക്കുമ്പോള്‍ വിപക്ഷിക്കപെടുന്നത് ഹദീസ് എന്ന അര്‍ത്ഥത്തിലല്ല പ്രത്യുത ശറഇന്‍റെ ലക്ഷ്യങ്ങള്‍ക്ക് വിധേയമായതെന്ന അര്‍ത്ഥമാണ്
ബഹു ഇബ്ന്‍ ഹജര്‍(റ)പറയുന്നു ما أحدث في الدين وليس له دليل عام ولا خاص يدل عليه) فتح الباري(13/254
"ശറഇന്‍റെ അടിസ്ഥാന രേഖകളില്‍ലോന്നിന്‍റെ പിന്‍ബലമുള്ള ഒരു കാര്യം ബിദ്അത്താവുകയില്ല "(ഫതഹുല്‍ ബാരി)അത് സുന്നത്താണന്ന്‍ ചുരുക്കം .ബിദ്അത്ത് നിര്‍വചിക്കപെടുന്നത് കാണുക ബഹു സയ്യിദ് ശരീഫ് ജുര്‍ജാനി(റ)തന്‍റെ തഅ്ഫാത്ത് പറയുന്നു البدعة هي الامر المحدث الذي لم يكن عليه الصحابة والتابعون ولم يكن مما اقتضاه الدليل الشرعي "ഉത്തമ നുറ്റാണ്ടുകാരായ സ്വഹാബത്ത് ,താബിഉള്‍ എന്നിവരുടെ പാരമ്പര്യമില്ലാത്തതും ശറഈ ലക്ഷ്യങ്ങള്‍ക്ക് വിധേയമല്ലാത്തതുമാണ് ശറഈ വീക്ഷണത്തില്‍ ബിദ്അത്ത്"
ഇബ്ന്‍ തൈമിയ്യ തന്‍റെ ഇഖ്തിളാഉസ്സിറാത്തുല്‍ മുസ്തഖീമില്‍ പറയുന്നു "ശറഇന്‍റെ സാങ്കേതിക പ്രകാരം ബിദ്അത്തെന്ന്‍ പറയുന്നത് ശറഈ രേഖകള്‍ക്ക് വിധേയമാല്ലാത്തവയെല്ലാമാകുന്നു

ശറഇയ്യായ(ഖുര്‍ആന്‍,ഹദീസ്‌,ഇജ്മാഅ്)നിയമങ്ങള്‍ക്ക് എതിരായത് എല്ലാം ആക്ഷേപാര്‍ഹംതന്നെ അത്വരീഖത്തുല്‍ മുഹമ്മദിയ്യയില്‍ ഇങ്ങനെ കാണാം "ഉത്തമമായ മൂന്ന്നൂററാണ്ടുകള്‍ക്ക് ശേഷം ശാരിഇന്‍റെ വാക്കില്‍ നിന്നോ പ്രവര്‍ത്തനത്തില്‍ നിന്നോ വ്യക്തമോ സൂചനാപരമോ ആയ യാതൊരു രേഖയുമില്ലാതെ ശറഇല്‍ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നതിനാണ് ശറഇഭാഷയില്‍ ബിദ്അത്ത് എന്ന്‍ പറയുന്നത്"എല്ലാം ബിദ്അത്താണന്ന്‍ പറയുന്നത് ഈ ബിദ്അത്തിനെ പറ്റിയാണ്‍
മഹതിയായ ആഇശാ(റ)യില്‍ നിന്ന്‍ ഇമാം മുസ്ലിം(റ)നിവേദനം "عن عائشة رضي الله عنها قالت : قال رسول الله صلى الله عليه وسلم : من أحدث في أمرنا هذا ما ليس منه فهو رد
"നമ്മുടെ ഈ ദീനില്‍ പെടാത്ത ഒന്നിനെ ആരെങ്കിലും നിര്‍മ്മിച്ചാല്‍ അത് തള്ളപെടേണ്ടതാകുന്നു"ഈ നബി വചനം വ്യാഖ്യാനിച്ചുകൊണ്ട് ഖാളി ഇയാള്‍(റ)ഇങ്ങിനെ പറയുന്നു "ഖുര്‍ആനില്‍നിന്നും സുന്നത്തില്‍ നിന്നും വ്യക്തമോ അവ്യക്തമോ പ്രത്യക്ഷമോ പരോക്ഷമോ ആയ യാതൊരു രേഖയുമില്ലാതെ ഇസ്ലാമില്‍ ഉടലെടുക്കുന്ന അഭിപ്രായങ്ങളെല്ലാം തള്ളപ്പെട്ടവയാണന്നാണ് ഉദൃത നബി വചനം ലക്ഷ്യമാക്കുന്നത് (മിര്ഖാത്ത്)
ചുരുക്കത്തില്‍ ഒരു കാര്യം ഉത്തമ നൂററാണ്ടിന്‍റെ പാരമ്പര്യമുള്ളതാണങ്കില്‍ അതിന്‍റെ രേഖ പരിശോദിക്കേണ്ടാതില്ല قول: صَلَّى اللهُ عَلَيْهِ وَسَلَّمَ: خير القرون قرني، ثم الذين يلونهم، ثم الذين يلونهم
"കാലഘട്ടങ്ങളില്‍ ഏററവും നല്ല കാലഘട്ടം എന്‍റെ കാലഘട്ടവും പിന്നെ അതിന്‍റെ ശേഷമുള്ളതും പിന്നെ തൊട്ടടുത്തതുമാകുന്നു"എന്ന നബിവചനം ഇതിലേക്ക് വിരല്‍ ചൂണ്ടുന്നു.ഉത്തമ നുറ്റാണ്ടില്‍ നടപ്പില്ലാത്തതാണങ്കില്‍ തന്നെയും ശറഇന്‍റെരേഖയുമായി തട്ടിച്ചു നോക്കുമ്പോള്‍ രേഖയിലോന്നിന്‍ അത് വിധേയമാണങ്കില്‍ സുന്നത്തിന്‍റെ വ്യാപ്തിയില്‍ തന്നെ അതുള്‍പെടുന്നു ഒരു രേഖയുടേയും പിന്‍ബാലമില്ലാത്തതും പാരമ്പര്യമില്ലാത്തതുമായ കാര്യം ഇസ്ലാമിന്‍ അന്യവും തള്ളപ്പെട്ട ബിദ്അത്തുമാകുന്നു
ഇമാം ബൈഹഖി(റ)നിവേദനം "ഇമാം ഷാഫി(റ)പറഞ്ഞു
قال الإمام الشافعي- رحمه الله المحدثات من الأمور ضربان: ما أحدث يخالف كتاباً أو سنة أو أثراً أو إجماعاً، فهذه بدعة ضلالة.وما أحدث من الخير لا خلاف لواحد من هذا، فهذه محدثة غير مذمومة.
പുതുതായി ഉടലെടുത്ത കാര്യം രണ്ടിനമാണ് ഒന്ന്‍:കിതാബ് സുന്നത്ത് അസര്‍ ഇജ്മാഅ് തുടങ്ങിയ രേഖകള്‍ക്ക് വിരുദ്ധമായി ഉടലെടുത്തത് ഇത് പൂര്‍ണമായും ദുര്മാഗ്ഗം തന്നെ പ്രസ്തുത രേഖകളില്‍ നിന്നും ഒന്നിനും വിരുദ്ധമല്ലാത്ത വിധം ഉടലെടുത്ത നല്ല കാര്യം ഇത് പുതുതായി ഉടലെടുത്തതാണങ്കിലും ശറഇല്‍ ആക്ഷേപാര്‍ഹമല്ലാത്തതാകുന്നു"(ഫതാവ സുയൂത്വി)
ഇത്രയും വിശദീകരിച്ചതില്‍ നിന്ന്‍ താഴെ പറയുന്ന കാര്യം വ്യക്തമായി ഒന്ന്‍:ഉത്തമ നുറ്റാണ്ടിന്‍റെ പാരമ്പര്യമോ ശറഈ ലക്ഷ്യങ്ങളുടെ പിന്‍ബലമോ ഉള്ള വിശ്വസാചാരങ്ങള്‍ മാത്രമേ ഇസ്ലാമിന്‍റെതായി ഗണിക്കപ്പെടുകയുള്ളു രണ്ട്:അതുള്‍കൊള്ളുന്നവര്‍ മാത്രമാണ് അഹ് ലുസുന്ന വല്‍ ജമാഅ:മൂന്ന്:ഉത്തമ നൂറ്റാണ്ടിന്‍റെ പാരമ്പര്യമില്ലാത്തതും ശറഈ ലക്ഷ്യങ്ങളില്‍ നിന്ന്‍ ഒന്നിന്‍റെയും പിന്‍ബലമില്ലാത്തതും ഇസ്ലാമിനന്യവും തള്ളപ്പെട്ട ബിദ്അത്തുമാകുന്നു നാല്‍:ഈ വിശ്വാസാചാരങ്ങള്‍ ഉള്കൊള്ളുന്നവര്‍ മുബ്തദിഉകളും ഇച്ചക്കനുസരിച്ചു ദീന്‍ ഭേതഗതി വരുത്തുന്നവരുമാകുന്നു.വിശദമായ വിശദീകരണം
അപ്പോള്‍ സുന്നത്ത് ജമാഅത്തിന്‍റെ മുഴുവന്‍ ആശയങ്ങള്‍ക്കും പ്രമാണങ്ങളുടെ പിന്‍ബലവും നബി(സ)യുടെയും സഹാബത്തിന്‍റെയും പാരമ്പര്യവും കാണാന്‍ കഴിയും സുന്നികളും അസുന്നികളും തര്‍ക്കത്തിലിരിക്കുന്ന ഏത് പ്രശനങ്ങളെടുത്താലും ഇക്കാര്യം വ്യക്തമാകും അതേയവസരം അസുന്നികള്‍ സ്വഹാബത്തിനെ പൂര്‍ണമായുമോ ഭാഗീകമായോ തള്ളുന്നവരുമാണ് ഏതാനും ചില ഉദാഹരണങ്ങളിലേക്ക് ഒരെത്തിനോട്ടം നടത്താം

ഇസ്തിഗാസ(അല്ലാഹു അല്ലാത്ത മഹാന്മാരോട് സഹായം തേടല്‍)
 "തവസ്സുലും (ഇടതേട്ടം) ഇസ്തിഗാസയും(സഹായ തേട്ടം)തശഫുഹും(ശുപാര്‍ശതേട്ടം)
അമ്പിയാക്കളും,ഔലിയാക്കളും മുഅ്ജിസത്ത്,കറാമത്ത് മുഖേന സഹായിക്കുമെന്ന്‍ വിശ്വാസത്തോടെ അവരോട് സഹായം ചോദിക്കല്‍ ശിര്‍ക്കാണന്ന്‍ പുത്തന്‍ ചിന്താഗതിക്കാര്‍ ജല്പിക്കുന്നു.ഇത് തൌഹീദിന്ന്‍ വിരുദ്ധമല്ലന്നും അത് കാരണം അവര്‍ മുശ് രിക്കുകകളല്ലെനും സുന്നികളും വാദി...ക്കുന്നു ഇവ്വിഷയകമായി പ്രമാനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന്‍ ചര്‍ച്ച ചെയ്യുകയല്ല ഇവിടെ ഉദ്ദേശ്യം അങ്ങനെ വല്ല സംഭവവും സ്വഹാബത്തിന്‍റെ കാലത്ത് നടന്നിട്ടുണ്ടോ എന്നതാണ്.അത് വിവരിക്കുന്നതിന്‍ മുമ്പ് ഇമാം സബ്കി(റ)യുടെ പ്രഖ്യാപനം കാണുക اعلم أنه يجوز ويحسن التوسل والإستغاثة والتشفع بالنبي صلى الله وآله وسلم إلى ربه سبحانه وتعالى ، وجواز ذلك وحسنه من الأمور المعلومة لكل ذي دين ، المعروفة من فعل الأنبياء والمرسلين ، وسيرة السلف الصالحين ، والعلماء والعوام من المسلمين ، ولم ينكر ذلك أحد من أهل الأديان ، ولا سمع به في زمن من الأزمان ، حتى جاء ابن تيمية ، فتكلم في ذلك بكلام يلبس فيه على الضعفاء الأغمار
തവസ്സുലും(ഇടതേട്ടം)ഇസ്തിഗാസയും(സഹായതേട്ടം)തശഫുഹും(ശുപാര്‍ശതേട്ടം)അനുവതനീയമായൊരു സുകൃതമാണ്.അത് അനുവതനീയമെന്നതും നല്ലതുമാണന്നുള്ളത് എല്ലാ വിശ്വാസികള്‍ക്കും അറിയുന്ന കാര്യമാണ്‍.പ്രവാചകന്മാര്‍,സജ്ജനങ്ങളായ മുന്‍ഗാമികള്‍,പണ്ഡിതര്‍,സാധാരണക്കാര്,തുടങ്ങി എല്ലാവരുടെയും പ്രവര്‍ത്തനങ്ങളില്‍ നിന്ന്‍ അറിയപ്പെട്ടതുമാണ്.ഇബ്ന്‍ തൈമിയ്യ തന്‍റെ വിതണ്ഡവാദങ്ങളുമായി രംഗത്ത് വരുന്നത് വരെ ആരും ഇതിനെ നിഷേധിക്കുകയോ ഇതിനെതിരെ ഒരപശബ്ദം ഉയര്‍ത്തുകയോ ചെയ്തിട്ടില്ല"(ശിഫാഉസ്സഖാം)
അമ്പിയാക്കള്‍ തുടങ്ങി മറ്റ്‌ എല്ലാ ജനങ്ങളും തവസ്സുലും ഇസ്തിഗാസയും ചെയ്തിരുന്നതായി ഈ ഉദ്ദരണി വെക്തമായും തെളീക്കുന്നുണ്ട്.
സ്വഹാബത്തിന്‍റെ കാലത്ത് ഇസ്തിഗാസ നടന്നിരുന്നോ ഒന്ന്‍ മാത്രം കാണുക حدثنا : أبو معاوية ، عن الأعمش ، عن أبي صالح ، عن مالك الدار ، قال : وكان خازن عمر على الطعام ، قال : أصاب الناس قحط في زمن عمر فجاء رجل إلى قبر النبي (ص) فقال : يا رسول الله ! إستسق لأمتك فإنهم قد هلكوا ، فأتى الرجل في المنام فقيل له : إئت عمر فإقرئه السلام ، وأخبره أنكم مستقيمون وقل له : عليك الكيس ! عليك الكيس ! فأتى عمر فأخبره فبكى عمر ثم قال : يا رب لا آلو إلا ما عجزت عنه
"ഉമര്‍(റ)ന്‍റെകാലത്ത് ജനങ്ങള്‍ക്ക് വരള്‍ച്ച ബാധിച്ചപ്പോള്‍ ഒരാള്‍ നബി(സ)യുടെ ഖബറിന്‍ സമീപം വന്ന്‍ പറഞ്ഞു.ജനങ്ങളാകെനശിച്ചു അവര്‍ മഴയില്ലാതെ വിഷമിക്കുന്നു.അവര്‍ക്ക് വേണ്ടി അങ്ങ് മഴയെ തേടിയാലും.പിന്നീട് അയാള്‍ക്ക് ഉറക്കില്‍ പ്രത്യക്ഷപെട്ടു നബി(സ)പറഞ്ഞു.താങ്കള്‍ ഉമറിനെ കണ്ട് സലാം പറയുകയും അവര്‍ക്ക് മഴ ലഭിക്കുമെന്ന വൃത്താന്തമറീക്കുകയും ചെയ്യുക.അദ്ദേഹം ഉടനെ ഉമര്‍(റ)വിന്‍റെ അരികില്‍ ചെന്ന്‍ നടന്ന സംഭാവങ്ങളല്ലാം വിവരിച്ചു.നബി(സ)അങ്ങേക്ക് സലാം പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു ഇത് കേട്ട ഉമര്‍(റ)കരയുകയുണ്ടായി.(ദലാഇലുന്നുബുവ്വ)
ഈ ഹദീസില്‍ പല ചിന്തനീയ വസ്തുതകളുണ്ട്
ഒന്ന്‍:നബി(സ)യുടെ വഫാത്തി(മരണം)ന്‍ ശേഷമായിരുന്നു സംഭവം.രണ്ട്:വഫാത്തായ നബി(സ)യോട് തന്‍റെ സങ്കടം ബോധിപ്പിക്കുകയാണയാള്‍ ചെയ്യുന്നത്.മൂന്ന്:ഇസ്ലാമിക വിഷയങ്ങളില്‍ കാര്കശ്യം പുലര്ത്തുന്ന ഉമര്‍(റ)നെ സമീപിച്ച് താന്‍ ചെയ്ത വിവരങ്ങളെല്ലാം പറഞ്ഞു.ഇതുശ്രദ്ധിച്ചു കേട്ട ഉമര്‍(റ)നീ ചെയ്തത് ശിര്‍ക്കാണന്ന്‍ പറയുകയോ അല്ലെങ്കില്‍ അത് മോശമാണെന്നോ പറഞ്ഞ് എന്തെങ്കിലും ശകാരിക്കുകയോ ചെയ്തില്ല.നാല്‍:വഫാത്തായ നബി(സ)യുടെ ഖബറിന്നരികില്‍ ചെന്നുകൊണ്ടുള്ള ഈ ഇസ്തിഗാസ ശുദ്ധമായ തൌഹീദാണന്ന്‍ മനസ്സിലാക്കി ഇതിനെ അംഗീകരിക്കുകയാണ് ഉമര്‍(റ)ചെയ്തത്.
വഫാത്തായ,മണ്മറഞ്ഞ നബി(സ)യോട് സഹായം ചോദിക്കാന്‍ സ്വഹാബാക്കള്‍ മുതിര്ന്നതും എല്ലാവരും അത് അനുവദിച്ചതും ഇത് തെളീയിക്കുന്നുണ്ട്.ഇത് തന്നെയാണ് തര്‍ക്കത്തിലിരിക്കുന്ന ഇസ്തിഗാസ.
ഈ സംഭവം പല പണ്ഡിതന്മാരും ഉദ്ടരിച്ചിട്ടുണ്ട്.ചിലരെ മാത്രം പരിചയപ്പെടാം
التاريخ الكبير 7/304 للشيخ الامام البخاري ,كنز العمل 8/431 للشيخ علاء الدين الهندي ,البداية والنهاية 7/93 للشيخ الحفظ ابن كثير
فتح الباري 2/269 للشيخ ابن حجر العسقلاني ,المصنف 12/31 للشيخ ابن أبي شيبة,
മാറ്റ്‌ പല ഗ്രന്ഥങ്ങളിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്.ഇതിന്‍റെ ആധികരികതക്ക് ഇതിലതിക്കം തെളിവ് വേണ്ടതില്ല.എന്നിട്ടും സ്വഹാബ്ത്തിന്‍റെ കാലത്ത് ഇസ്തിഗാസ നടന്നത് നിഷേധിക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച്ഇരുട്ടാക്കുകയാണ്.വിശദമായ വിശദീകരണം

തബരുറുക്ക് (അനുഗ്രഹം)
മഹാന്മാര്‍,അവരുടെ തിരുശേഷിപ്പ്,അവരുമായി ബന്ധപ്പെട്ടത് കൊണ്ട് ബറക്കത്ത് നേടല്‍ ഇസ്ലാമിന്‍റെ കാഴ്ച പാടില്‍ സുന്നത്തായ കാര്യമാണ്‍.അത് മഹാന്മാരില്‍ നിന്നായാലും എതിര്‍ക്കപ്പെടേണ്ടതല്ല.മുന്‍ഗാമികളായമഹത്തുക്കള്‍ക്ക് അര്‍ഹമായ സ്ഥാനം അംഗീകരിച്ചു നല്‍ക്കാന്‍ ധാര്‍ഷ്ട്യം അനുവദിക്കാത്തവരാണ് ഇതിനെതിരെ രംഗത്തുവരുന്നത് മറ്റുവിഷയങ്ങളെ പോലെ പ്രമാണങ്ങളുടെ നിരാകരണമ...ാണിവിടെയും ദര്‍ശികപ്പെടുന്നത്.
ഒരു സംഭവം നോക്കാം عن عبد الله بن أبي طلحة عن أنس بن مالك قال: "كان النبي يدخل بيت أم سليم فينام على فراشها وليست فيه. فجاء ذات يوم فنام على فراشها. فأتيت فقيل لها: هذا النبي نام في بيتك على فراشك. قال: فجاءت وقد عرق، واستنقع عرقه على قطعة أديم على الفراش. ففتحت عتيدتها فجعلت تنشف ذلك العرق فتعصره في قواريرها. ففزع النبي فقال: ما تصنعين يا أم سليم؟! فقالت: يا رسول الله! نرجو بركته لصبياننا. قال: أصبت صحيح مسلم
നബി(സ)അവിടത്തെ അമ്മായിയായ ഉമ്മുസുലൈം(റ)വിന്‍റെ വസതിയില്‍ കിടന്നുറങ്ങലുണ്ട്.നബി(സ)ഉറങ്ങുമ്പോള്‍ ഉമ്മുസുലൈം(റ)നബി(സ)തങ്ങളുടെ വിയര്‍പ്പ് സംഭരിക്കുകയും അത് സുഗന്ധമായി ഉപയോഗിക്കുകയും ചെയ്യാറുണ്ട് നബി(സ)അതേകുറിച്ച്‌ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു "ഞങ്ങള്‍ ബറകത്ത് ആഗ്രഹിക്കുന്നു"ഇതുകേട്ട നബി(സ)പറഞ്ഞു "നീ വാസ്തവമാണ് പറഞ്ഞത്"ഈ ഹദീസ് ഇമാം ബുഖാരിയും മുസ്ലിമും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
വേരെ ഒരു സംഭവം عن عثمان بن عبد الله بن موهب قال: "أرسلني أهلي إلى أم سلمة بقدح من ماء - وقبض إسرائيل ثلاث أصابع - من فضة، فيه شعر من شعر النبي ، وكان إذا أصاب الإنسان عين أو شيء بعث إليها مخضبه، فاطلعت في الجلجل، فرأيت شعرات حمرا :صحيح البخاري
ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്നു "നബി(സ)യുടെ ഏതാനും തിരുകേശം ഉമ്മുസല്‍മ(റ)ഒരു ചെപ്പില്‍ സുക്ഷിച്ചിരുന്നു .ആര്കെങ്കിലും വല്ല രോഗവും വന്നാല്‍ അത് അവര്‍ പുറത്തെടുക്കുകയും വെള്ളത്തില്‍ ഇട്ട്കുലുക്കുകയും ആ വെള്ളം രോഗശമനത്തിന്‍ ഉപയോഗിക്കുകയുമുണ്ടായിരുന്നു"(ബുഖാരി)
മുസ്ലിം ഉദ്ദരിക്കുന്ന വേരെ ഒരു ഹദീസ് കാണുക " وعن أسماء بنت أبي بكر - رضي الله عنهما : أنها أخرجت جبة طيالسة كسروانية لها لبنة ديباج ، وفرجيها مكفوفين بالديباج ، وقالت : هذه جبة رسول الله - صلى الله عليه وسلم - كانت عند عائشة فلما قبضت قبضتها ، وكان النبي - صلى الله عليه وسلم - يلبسها ، فنحن نغسلها للمرض نستشفي بها . رواه مسلم
"അസ്മാഅ്(റ)യുടെ കയ്യില്‍ നബി(സ)യുടെ ജുബ്ബയുണ്ടായിരുന്നു ആ ജുബ്ബ മുക്കിയ വെള്ളം സ്വഹാബികള്‍ രോഗശമനത്തിന്‍ വേണ്ടി ഉപയോഗിച്ചിരുന്നു"(മുസ്ലിം)
ഇമാം അഹ്മദ് ബിന്‍ ഹമ്പല്‍(റ) വുമായി ബന്ധപ്പെട്ട ഒരു സംഭവം കാണാം قال عبدالله بن أحمد: رأيت أبي يأخذ شعرة من شعر النبي صلى الله عليه وسلم فيضعها على فيه يقبلها.
وأحسب أني رأيته يضعها على عينه، ويغمسها في الماء ويشربه يستشفي به.
ورأيته أخذ قصعة النبي فغسلها في حب الماء، ثم شرب فيها ورأيته يشرب من ماء زمزم يستشفي به، ويمسح به يديه ووجهه.سير أعلام النبلاء - (ج 11 / ص 212
അഹ്മദ് ബിന്‍ ഹമ്പല്‍(റ)മകന്‍ അബ്ദുല്ലാഹി ബിന്‍ ഹമ്പല്‍(റ)പറയുന്നു "എന്‍റെ പിതാവ് നബി(സ)യുടെ തിരു കേശം ചുമ്പിക്കുകയും,അത് കണ്ണില്‍ വെക്കുകയും അതിട്ട വെള്ളം കൊണ്ട് രോഗശമനം നടത്തുകയും ചെയ്തിരുന്നു"
ഈ ഹദീസുകളല്ലാം തെളീയിക്കുന്നത് മഹാന്മാക്കളെ കൊണ്ടുള്ള തബറുക്ക്(അനുഗ്രഹം എടുക്കല്‍)പുണ്യമാണെന്നാണ് ഈ സത്യം ഇമാം നവവി(റ)തുറന്നു പറയുന്നത് കാണുക "ഈ ഹദീസില്‍ സജ്ജനങ്ങള്‍ ഉപയോഗിച്ച വസ്തുക്കളെകൊണ്ട് തബറുക്ക് സുന്നത്താണെന്നതിന്‍ തെളിവുണ്ട്"(ശറഹ് മുസ്ലിം)
ഇരുട്ടാക്കുന്നുവെന്ന്‍ മാത്രം.
വിശദമായ വിശദീകരണം
മന്ത്രം:
ഇമാം ബുഖാരിയും മുസ്ലിമും(റ)റിപ്പോര്‍ട്ട് ചെയ്യുന്നഒരു സുദീര്‍ഘമായ ഹദീസിന്‍റെ സംഗ്രഹം കാണുക
من حديث أبي سعيد الخدري
قال : انطلق نفر من أصحاب النبي صلى الله عليه وسلم في
سفرة سافروها حتى نزلوا على حي من أحياء العرب ، فاستضافوهم ، فأبوا أن يضيفوهم ،
فلدغ سيد ذلك الحي ، فسعوا له بكل شئ لا ينفعه شئ ، فقال بعضهم : لو أتيتم هؤلاء الرهط الذين نزلوا
لعلهم أن يكون ...عند بعضهم شئ ، فأتوهم ، فقالوا : يا أيهاالرهط ! إن سيدنا لدغ ، وسعينا له بكل شئ لا ينفعه ،
فهل عند أحد منكم من شئ ؟ فقال بعضهم : نعم والله إني لأرقي ، ولكن استضفناكم ، فلم تضيفونا ،
فما أنا براق حتى تجعلوا لنا جعلاً ، فصالحوهم على قطيع من الغنم ، فانطلق يتفل عليه ،
ويقرأ : الحمد لله رب العالمين ، فكأنما أنشط من عقال ، فانطلق يمشي وما به قلبة ، قال : فأوفوهم جعلهم الذي صالحوهم عليه ،
فقال بعضهم : اقتسموا ، فقال الذي رقى : لا تفعلوا حتى نأتي رسول الله صلى الله عليه وسلم ، فنذكر له الذي كان فننظر ما يأمرنا ، فقدموا على رسول الله صلى الله عليه وسلم ، فذكروا له ذلك ، فقال :
" وما يدريك أنها رقية ؟، ثم قال : قد أصبتم ، اقسموا واضربوا لي معكم سهماً
صحيح البخاري 2/856 صحيح مسلم 2/224
"നബി(സ)യുടെ ചില സ്വഹാബികള്‍ ഒരു യാത്രാമധ്യേ സര്‍പ്പവിഷമേറ്റ ഒരു ഗോത്രതലവനെ കണ്ടുമുട്ടുന്നു പല ചികിത്സ നല്‍കീട്ടും ഫലിക്കാതെ വന്ന ആ ഗോത്രക്കാര്‍ സ്വഹാബികളെ സമീപിച്ചു.സ്വഹാബികളില്‍ ഒരാള്‍ വെള്ളം മന്ത്രിച്ചുനല്‍കിയപ്പോള്‍ അത് കുടിച്ച അദ്ദേഹത്തിന്‍റെ അസുഖം പൂര്ണ്ണമായും ഭേദമായി പ്രതിഫലമായി അവര്‍ കുറെ ആടുകളെ നല്‍കി.അതുമായി നബി(സ)യെ സ്മീപിച്ചപ്പോള്‍ നബി(സ)പറഞ്ഞു മന്ത്രത്തിന്‍ ലഭിച്ച പ്രതിഫലമല്ലേ അത് വീതിച്ചെടുക്കുക.എനിക്കും ഒരു വിഹിതം നല്‍കുക(ബുഖാരി,മുസ്ലിം)
രോഗത്തിന്‍ മന്ത്രമാവാമെന്നും അതിന്ന്‍ പ്രതിഫലം വാങ്ങാമെന്നും മരുന്ന്‍ ഫലിക്കാത്ത രോഗത്തിന്‍ പോലും മന്ത്രം മൂലം രോഗശമനം വരുമെന്നും ഈ ഹദീസ് തെളീയിക്കുന്നുണ്ട്
ഇമാം ഇബ്ന്‍ ഹജര്‍(റ)എഴുതുന്നത് കാണുക قال ابن حجر العسقلاني : و قد اجمع العلماء على جواز الرقية عن اجتماع ثلاثة شروط ان يكون بكلام الله تعالى او باسمائه و صفاته و بالسان العربي او بما يعرف معناه من غيره و ان يعتقد ان الرقية لا تاثر بذاتها و انما بذات الله تعالى (فتح الباري 10/195
"ഖുര്‍ആന്‍,അറിയപ്പെട്ട ദിക്റുകള്‍ എന്നിവകൊണ്ട് മന്ത്രിക്കുന്നത് അനുവദനീയമെന്നതില്‍ പണ്ഡിതരുടെ എകാഭിപ്രായമുണ്ട്(ഫതഹുല്‍ ബാരി)
ഇമാം നവവി(റ)പറയുന്നു
قال الامام النووي واما الرقى بايات القران و بالاذكار المعروفة فلا نهي فيه بل هو سنة:شرح مسلم
ഖുര്‍ആന്‍ ആയത്ത് കൊണ്ടും അറിയപ്പെട്ട ദിക്റ് കൊണ്ടും മന്ത്രിക്കല്‍ വിരോധിക്കപെട്ടതല്ല മറിച്ച് സുന്നത്തായ കാര്യമാണ്‍(ശറഹ് മുസ്ലിം)
ഇമാം റാസി(റ)പറയുന്നത് കാണാം قال الامام الرازي : ان النفث في العقد انما يكون مذموما اذا كان سحرا مضرا بالارواح و الابدان فاما اذا كان النفث لاصلاح الارواح و الابدان وجب ان لا يكون حراما(تفسير الكبير
"കെട്ടുകളില്‍(ചരട് പോലോത്ത)ഊതി മന്ത്രിക്കല്‍ ശരീരത്തിനും ആത്മാവിനും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന മാരണം പോലോത്തതാണങ്കില്‍ അത് വിരോധിക്കപ്പെട്ടതും എന്നാല്‍ ശരീരത്തിന്‍ ആത്മാവിനും ഗുണം കിട്ടുന്നതാണങ്കില്‍ വിരോധിക്കപ്പെട്ടതാണന്ന്‍ പറയാന്‍ കഴിയാത്തതുമാണ്(റാസി)
മന്ത്രവും ഏലസ്സും ശിരക്കാണന്ന ഹദീസ് ഇതിന്ന്‍ എതിരാകുമെന്ന സംശയം ഉണ്ടാകും .അതിന്ന്‍ മറുപടി നബി(സ)തങ്ങള്‍ തന്നെ പ്രസ്താവിച്ചിട്ടുണ്ട് "ജാഹിലിയ്യ കാലത്തുള്ള ശീര്‍ക്ക് വചനങ്ങളുള്‍ക്കൊള്ളുന്നവയെ കുറിച്ചാണ് നബി(സ)പറയുന്നത് ശിര്‍ക്കല്ലാതിരിക്കുമ്പോള്‍ മന്ത്രത്തിന്‍ കുഴപ്പമില്ല (മുസ്ലിം,ബുഖാരി)
حديث عبادة بن الصامت قال : كنت أرقي من حمة العين في الجاهلية فلما أسلمت ذكرتها لرسول الله فقال : اعرضها علي فعرضتها عليه فقال : ارق بها فلا بأس بها قال عبادة ولولا ذلك ما رقيت بها إنسانا أبدا (صحيح البخاري
ഉബാദത്ത് ബിന്‍ സ്വാമിത്ത്(റ)പറയുന്നു ഞാന്‍ ജാഹിലിയ്യ (അജ്ഞാതകാലം)കാലത്ത് ചെങ്കണ്ണിന്ന്‍ മന്ത്രിക്കാരുണ്ടായിരുന്നു മുസ്ലിമായപ്പോള്‍ ഞാനത് നബി(സ)യോട് പറഞ്ഞു നബി(സ) അത് കാണിച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടു അപ്പോള്‍ നബി(സ) പറഞ്ഞു ഇത് കൊണ്ട് മന്ത്രിച്ചോളൂ ഒരു കുഴപ്പവുമില്ല (ബുഖാരി)

തറാവീഹും ഇരുപത് റക്അത്തും
തറാവീഹ് പണ്ട് ഇരുപത്,പിന്നെഎട്ട്,ശേഷം തറാവീഹ് തന്നെയില്ല ഉണ്ടെങ്കില്‍ തന്നെ വിത്റും,ഖിയാമുലൈലും തറാവീഹും എല്ലാം ഒന്ന്‍.
ഇസ്ലാമിലെ ആധുനിക തിരുത്തല്‍ വാദികളുടെ തറാവീഹ് സംബന്ധമായ വിചിത്ര മറിമായങ്ങളാണിതെല്ലാം.ഉമര്‍(റ)ന്‍റെ കാലത്ത് തറാവീഹ് പുന:കമീകരിച്ചപ്പോള്‍ ഇരുപത് റക്അത്താണന്ന്‍ അനിഷേധ്യമായി തെളിയുന്നു .ഉമര്‍(റ)വും അന്ന്‍ ജീവിച്ചിരുന്ന പരശ്ശതം... സ്വഹാബാക്കളും നബി(സ)ക്ക്‌ വിരുദ്ധമായി ഇരുപത് റക്അത്ത് നിസ്കരിച്ചുവെന്ന്‍ പറയാന്‍ മുഅ്മിനിന്ന്‍ കഴിയില്ല
عن السائب بن يزيد قال : كنا نقوم في زمن عمر بن الخطاب رضي الله عنه بعشرين ركعة: سنن أبي داود 1/202
ഉമര്‍(റ)ന്‍റെ കാലത്ത് ഉബയ്യുബ്ന്‍ കഅ്ബ്(റ)ന്‍റെ നേതൃത്വത്തില്‍ തറാവീഹ് ജമാഅത് പുന:കമീകരിച്ചപ്പോള്‍ ഇരുപത് റക്അത്തായിരുന്നു നിര്‍വ്വഹിച്ചിരുന്നത് (അബൂദാവൂദ്)
عن السائب بن يزيد قال : كنا نقوم في زمن عمر بن الخطاب رضي الله عنه بعشرين ركعة:البيهقي 2/699
ഇമാം ബൈഹഖി(റ)പറയുന്നത് കാണുക "ഉമര്‍(റ)ന്‍റെ കാലത്ത് ഉബയ്യുബ്ന്‍ കഅ്ബ്(റ)ന്‍റെ നേതൃത്വത്തില്‍ തറാവീഹ് ജമാഅത് പുന:കമീകരിച്ചപ്പോള്‍ ഇരുപത് റക്അത്തായിരുന്നു നിര്‍വ്വഹിച്ചിരുന്നത് "
قال النووي في (الخلاصة) : إسناده صحيح كما نقله القارئ في (المرقاة) وابن الهمام في (فتح القدير
ഈ ഹദീസ് സ്വഹീഹാണന്ന്‍ ഇമാം നവവി(റ)അവരുടെ "ഖുലാസ്വയിലും"മുല്ലാ അലിയ്യുല്‍ ഖാരി(റ)"മിര്കാത്ത്തിലും"ഇബ്ന്‍ അല്‍ഹുമാം അവിടത്തെ "ഫതഹുല്‍ ഖദീര്‍"ലും പറഞ്ഞിട്ടുണ്ട്.
സ്വഹാബികളുടെ ഐക്യകണ്ഠേനായുള്ള അഭിപ്രായമാണോ അതോ വഹാബി(മുജാഹിദ്മതക്കാര്‍)കളുടെ തെളിവില്ല ജല്പനങ്ങലാണോ ഇസ്ലാമില്‍ സ്വീകര്യയോഗ്യം ?അതാണ്‌ പൊതു ജനങ്ങള്‍ക്ക്‌ മുമ്പിലുള്ള ചോദ്യം.

മയ്യിത്തിന്ന്‍ ഖുര്‍ആന്‍ ഓത്ത്
മയ്യിത്തിന്‍ വേണ്ടി ഓതുന്നതിന്ന്‍ തെളിവുണ്ടോ?അത് കൊണ്ട് ഗുണമുണ്ടോ?അല്ലെങ്കിലും നിസ്കരിക്കുക,നോമ്പെടുക്കുക,തുടങ്ങിയ കല്പനകളടങ്ങിയ ഖുര്‍ആന്‍ മരിച്ചവരെ ഓതിക്കേള്‍പ്പിക്കാണോ?വഹാബികളുടെ ഗവേഷണ പാടവം നിറഞ്ഞോഴുകുകയാണ്.സാധാരണക്കാരെ വഞ്ചിക്കാന്‍ ക്രിസ്ത്യന്‍ പുരോഹിതന്മാരെ പോലെ വഹാബികള്‍ ഉന്നയിക്കുന്ന ചോദ്യഷകലങ്ങളാണിവ.
ഖുര്‍ആന്‍ ഓതുന്നതിന്‍റെ പ്രതി...ഫലവും.അവിടെ ഇറങ്ങുന്ന അനുഗ്രഹവും കാരണമായി മരണപ്പെട്ടവര്‍ക്ക് ഗുണം ലഭിക്കും ഇതാണ് ഇസ്ലാമിന്‍റെ വിശ്വാസം.ഈ അര്ത്ഥത്തിലാകുമ്പോള്‍ മേലുദ്ധരിച്ച വഹാബി ചോദ്യങ്ങളുടെ പാപ്പരത്തം അനാവൃതമാകും .
ഇനി നബി(സ)പറഞ്ഞതിന്ന്‍,സ്വഹാബികള്‍,മുന്‍ഗാമികള്‍,ചെയ്തതിന്ന്‍ തെളിവുണ്ടോ എന്നതാണ് പ്രശ്നം .ഉണ്ട് ഒന്നല്ല പലത് .ഹദീസ് കാണുക.
حدثنا أبو بكر بن أبي شيبة وأبو كريب قالا حدثنا أبو معاوية عن الأعمش عن شقيق عن أم سلمة قالت قال رسول الله صلى الله عليه وسلم إذا حضرتم المريض أو الميت فقولوا خيرا فإن الملائكة يؤمنون على ما تقولون
മയ്യിത്തിനെ സമീപ്പിച്ചാല്‍ നിങ്ങള്‍ خيرപറയുക (മുസ്ലിം) ഈ ഹദീസില്‍ പറഞ്ഞ خيرനെ നബി(സ)തന്നെ വിശദീകരിക്കുന്നു قال رسول الله - صلى الله عليه وسلم - : فإن خير الحديث كتاب الله
"കലാമില്‍ വെച്ച ഏററവും 'ഖൈര്‍'അല്ലാഹുവിന്‍റെ കലാം(ഖുര്‍ആന്‍)ആണ്‌"അഥവാ മയ്യിത്തിന്‍റെ അടുത്ത് ഖുര്‍ആന്‍ ഓതുക.അത് മയിത്തിന്‍ ഗുണം ചെയ്യും എന്ന്‍ ഹദീസുകളില്‍ കാണാം
ഇമാം സുയൂത്വി(റ)ഉദ്ധരിക്കുന്നു "സ്വഹാബികള്‍ മയ്യിത്തിന്‍റെ അരികില്‍ വെച്ച ഖുര്‍ആന്‍ ഓതാറുണ്ടായിരുന്നു"(അദ്ദുറുല്‍ മന്സൂര്)
വഹാബി നേതാവ് ഇബ്ന്‍ ഖയ്യിമും ഈ ഹദീസ് തന്‍റെ കിതാബ് "റൂഹില്‍ ഉദ്ധറിച്ചിട്ടുണ്ട് .വഹാബി ആചാര്യന്‍ ഇബ്ന്‍ തൈമിയ്യ മരണപ്പെട്ടപ്പോള്‍ ഖുര്‍ആന്‍ പാരായണം നടത്തിയത് ശിഷ്യന്‍ ഇബ്ന്‍ കസീര്‍ ഉദ്ധരിച്ചിട്ടുണ്ട്.(അല്‍ ബിദായ)

മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ദിക്ര്‍ ചൊല്ലല്‍
നബി(സ)പറയുന്നു:رواه أبو يعلى وابن عدي والخطيب وابن عساكر والرافعي عن أبي هريرة رضي الله عنه، ورواه الديلمي عن أنس بلفظ أكثروا في الجنازة قول لا إله إلا الله.الجامع الصغير 1/209
ജനാസയില്‍(മയ്യിത്ത്കട്ടിലില്‍ വെച്ചതിന്നാണ് ജനാസ എന്ന്‍ പറയുക) ലാഇലാഹ ഇല്ലല്ലാഹ്,എന്നദിക്ര്‍ വര്‍ധിപ്പിക്കുക"(ജാമിഉസ്സഗീര്‍)ജനാസയില്‍ ദിക്ര്‍ ചൊല്ലാ...ന്‍ ഇത് തന്നെ മതിയായ തെളിവാണ് എന്നാല്‍ ദിക്ര്‍ ചൊല്ലുമ്പോള്‍ പതുക്കെയാണ് ചൊല്ലേണ്ടത് മരണസ്മരണ ഉണ്ടാക്കുന്ന രീതിയിലായിരിക്കണം.
അതാണ്‌ ഇബ്ന്‍ ഹാജര്‍ ഹൈതാമി(റ)തുഹ്ഫതുല്‍ മുഹ്താജില്‍ പറഞ്ഞത്:ويكره اللغط ) وهو رفع الصوت ولو بالذكر والقراءة ( في ) المشي مع ( الجنازة ) لأن الصحابة رضي الله عنهم كرهوه حينئذ رواه البيهقي وكره الحسن وغيره استغفروا لأخيكم ومن ثم قال ابن عمر لقائله لا غفر الله لك بل يسكت متفكرا في الموت وما يتعلق به وفناء الدنيا ذاكرا بلسانه سرا [ ص: 188 ] لا جهرا لأنه بدعة قبيحة(3/187
മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ദിക്ര്‍,ഖുര്‍ആന്‍ കൊണ്ട് ശബ്ദം ഉയര്‍ത്തല്‍ വെറുക്കപ്പെട്ടതാണ്(കറാഹത്ത്)സ്വഹാബത്ത് അത് ഇഷ്ടപ്പെട്ടിരുന്നില്ല മരണത്തെ ചിന്തിച്ചും ദുനയാവിന്‍റെ ക്ഷണികതയില്‍ ഓര്ത്തും നാവ് കൊണ്ട് പതുക്കെ ദിക്ര്‍ ചൊല്ലണം ഉറക്കെ ചൊല്ലരുത് അത് മോശമായ് അനാചാരമാണ്.
എന്നാല്‍ ഇതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് ഒരു വഹാബി എഴുതുന്നത് ഇങ്ങിനെയാണ്‌"മരണത്തെയും ദുനിയാവിന്‍റെ ക്ഷണികതയേയും മറ്റും ഓര്ക്കുക. നാവു കൊണ്ട് രഹസ്യമായി ഓര്ക്കാം"(ശാഫിഈമദ്ഹബ്)
പക്ഷെ നാവുകൊണ്ട് ചിന്തിക്കുന്നവര്‍ (വഹാബികള്‍)വായകൊണ്ടായിരികില്ല ഭക്ഷിക്കുന്നത് എന്ന്‍ പറഞ്ഞാല്‍ അത് തെറ്റാകുമോ?

ഖബറിന്ന്‍ സമീപം ഓത്തും തല്ഖീനും :-
ഖബറാളിക്ക് ഗുണം ലഭിക്കാന്‍ ഖബ്റിന്ന്‍ സമീപം ഓത്ത് പറ്റുമോ?
സര്‍വ്വ മുസ്ലിംകളും സമ്മതിക്കുന്നു അംഗീകരിക്കുന്നു പറ്റുമെന്ന്‍ തെളിവ് ചോദിക്കുന്നവര്‍ക്ക് ചിലത് മാത്രം
عن ابن عمر رضي الله عنه إذا مات أحدكم فلا تحبسوه وأسرعوا به إلى قبره وليُقرأ عند رأسه بفاتحة الكتاب وعند رجليه بخاتمة البقرة في قبره :البيهقي ,مرقات 2/381
"ഇബ്ന്‍ ഉമര്‍(റ)ല...്‍ നിന്ന്‍ നിവേദനം നബി(സ)പറഞ്ഞു:മരണപ്പെട്ടാല്‍ താമസിയാതെ ഖബറടക്കുക.മറവ് ചെയ്‌താല്‍ ഖബറന്ന്‍ സമീപം അല്‍ ബഖറ:സൂറത്ത് ഓതുക(ബൈഹഖി)
ഇമാം നവവി(റ)പറയുന്നത് കാണുക"ذكر الإمام النووي في كتابه الأذكار أن الشافعي وأصحابه قالوا: يستحب أن يقرءوا عنده شياً من القرءان، قالوا فأن ختموا القرءان كله كان حسناً، عند الفراغ من دفن الميت، والشافعي نصّ على ذلك
ഷാഫി ഇമാമും അനുയായികളും മയ്യിത്ത് മറവ് ചെയ്തതിന്ന്‍ ശേഷം അതിന്നരികില്‍ ഖുര്‍ആനില്‍ നിന്ന്‍ അല്‍പം ഓതല്‍ സുന്നത്താണ് എന്ന്‍ പറയുന്നു എന്നല്ല ഖുര്‍ആന്‍ പൂര്‍ണമായും ഓതല്‍ നല്ലതാണ് ഇമാം ഷാഫി(റ)വെക്തമാക്കിയതും അങ്ങിനെയാണ്(അദ്കാര്‍)
വേരൊരു ഹദീസ് കാണാം"
قَالَ : حَدَّثَنَا سُفْيَانُ بْنُ وَكِيعٍ ، قَالَ : حَدَّثَنَا حَفْصٌ ، عَنْ مُجَالِدٍ ، عَنِ الشَّعْبِيِّ ، قَالَ : " كَانَتِ الأَنْصَارُ إِذَا مَاتَ لَهُمُ الْمَيِّتُ اخْتَلَفُوا إِلَى قَبْرِهِ يَقْرَءُونَ عِنْدَهُ الْقُرْآنَ
"ശുഅബ്(റ)വില്‍ നിന്ന്‍ നിവേദനം"അന്‍സ്വാറുകളായസ്വഹാബികള്‍ മറവ് ചെയ്‌താല്‍ ഖബറിന്ന്‍ സമീപം ഖുര്‍ആന്‍ ഓതാറുണ്ടായിരുന്നു"(ഇബ്ന്‍ ഖയ്യിം'കിതാബ്റൂഹ്)
മേല്‍ പറയപ്പെട്ട ഹദീസ് ഉദ്ധരിച്ചത്ഉല്‍പതിഷ്ണുക്കളുടെ നേതാവായ ഇബ്ന്‍ ഖയ്യിം ആണന്നത് പ്രത്യഗം ശ്രദ്ദേയമാണ്.നേതാകള്‍ക്ക് പററുമെങ്കിലും അനുയായികള്‍ക്ക് പറ്റില്ല.നിലനില്പിന്ന്‍ വേണ്ടി എന്തും നിഷേധിക്കുക ഇതാണ് ആധുനിക വഹാബികളുടെ പോളിസി നമുക്ക് സഹതപിക്കാം.
ഇതേനില തന്നെയാണ്"താല്‍ഖീനിന്‍റെ"വിഷയത്തിലും വഹാബികള്‍ക്ക് ഉള്ളത് എന്നാല്‍ ആവിഷയത്തിലുള്ള ഹദീസ് നമുക്ക് നോക്കാം "خرج الامام الطبراني عن الصحابي أبي أمامة الباهلي أنه قال:
"إذا أنا مت فاصنعوا بي كما أمرنا رسول الله صلى الله عليه وسلم أن نصنع بموتانا، أمرنا رسول الله صلى الله عليه وسلم فقال: إذا مات أحد من إخوانكم فسويتم التراب على قبره فليقم أحدكم على رأس قبره ثم ليقل: يا فلان ابن فلانة فإنه يسمعه ولا يجيب، ثم يقول: يا فلان ابن فلانة فإنه يستوي قاعداً، ثم يقول: يا فلان ابن فلانة فإنه يقول أرشدنا يرحمك الله ولكن لا تشعرون، فليقل: اذكر ما خرجت عليه من الدنيا شهادة أن لا إله إلا الله وأن محمداً عبده ورسوله وأنك رضيت بالله رباً وبالإسلام ديناً وبمحمد نبياً وبالقرءان إماماً فإن منكراً ونكيراً يأخذ كل واحد منهما بيد صاحبه ويقول: انطلق بنا ما يقعدنا عند من لُقّن حجته، قال (أي أبو أمامة): فقال رجل: يا رسول الله فإن لم يُعرف أمه، قال: ينسبه إلى أمه حواء، يا فلان ابن حواء
വഹാബികളുടെ നേതാവായ ഇബ്ന്‍ ഖയ്യിം തന്നെ തല്‍ഖീന്‍ വേണമെന്ന്‍ സമര്‍ത്ത്തിക്കുനുണ്ട്(കിതാബ് റൂഹ് ൧൩ )
തെളിവിന്‍റെ ദാരിദ്ര്യമല്ല.കുററകരമായ കാപട്യമാണ് പ്രശ്നം.ഉറങ്ങുന്നവരല്ലേ ഉണര്ത്താന്‍ കഴിയൂ...

"എഴുപതിനായിരം"തെഹ് ലീല്‍
"ലാഇലാഹ ഇല്ലള്ളാഹ്"എന്ന തഹ് ലീല്‍ എഴുപതിനായിരം പ്രാവശ്യം മരണപ്പെട്ടവരുടെ ഗുണത്തിന്‍ വേണ്ടി ചൊല്ലാന്‍ പറ്റുമോ?പറ്റുമെന്ന്‍ സുന്നികള്‍. എല്ലാവിഷയത്തിലുമെന്നപോലെ ഈ വിഷയത്തിലും നിഷേധാത്മക നിലപാടാണ് വഹാബികള്‍ക്ക് എന്നാല്‍ അവരുടെ നേതാവായ ഇബ്ന്‍ തൈമിയ്യ പറയുന്നത് കാണാം وقد سئل شيخ الإسلام ابن تيمية– كما في "مجموع الفتاوى" (24/323
عمَّن هلَّلَ سبعين أ...لف مرة وأهداه للميت يكون براءة للميت من النار حديث صحيح ؟ أم لا ؟ وإذا هلل الإنسان وأهداه إلى الميت يصل إليه ثوابه أم لا ؟
فأجاب :" إذا هلل الإنسان هكذا : سبعون ألفا ، أو أقل ، أو أكثر ، وأهديت إليه نفعه الله بذلك ، وليس هذا حديثا صحيحا ولا ضعيفا
മരണപ്പെട്ട ആള്‍ക്ക് എഴുപതിനായിരം"ലാഇലാഹ ഇല്ലള്ളാഹ്"ചൊല്ലുന്നതിനെ പറ്റിയാണ്‍ ചോദ്യം മറുപടിയായി ഇബ്ന്‍ തൈമിയ്യ പറയുന്നത് "എഴുപതിനായിരം അതില്‍ കൂടുതലോ കുറവോ ചൊല്ലിയാലും മരണപ്പെട്ട വെക്തിക്ക് ഗുണം കിട്ടും (മജ്മൂഅ് ഫതാവ:)
قال ابن عربي الاندلسي:من قال لااله الا الله سبعين الف مرة في عمره اشتري نفسه من النار اوغيره (എഴുപതിനായിരം "ലാഇലാഹ ഇല്ലള്ളാഹ്"ചൊല്ലിയാല്‍ നരക മോചനം ഉണ്ടാകും)എന്ന ഹദീസ് ഉദ്ധരിച്ച്ഇബ്ന്‍ അറബി(റ) പറയുന്നുണ്ട് .
قال ابن عربي : أوصيك أن تحافظ على أن تشتري نفسك من الله بعتق رقبتك من النار بأن تقول لا إله إلا الله سبعين ألف مرة فإن الله يعتق رقبتك أو رقبة من تقولها عنه بها ورد به خبر نبوي وأخبرني أبو العباس القسطلاني بمصر أن العارف أبا الربيع المالقي كان على مائدة وقد ذكر هذا الذكر عليها صبي صغير من أهل الكشف فلما مد يده للطعام بكى فقيل : ما شأنك قال : هذه جهنم أراها وأمي فيها فقال المالقي في نفسه : اللهم إني قد جعلت هذه التهليلة عتق أمه من النار فضحك الصبي وقال : الحمد لله الذي خرجت أمي منها وما أدري سبب خروجها قال المالقي : فظهر لي صحة الحديث
ഇബന്‍ അറബി(റ)പറയുന്നു:എഴുപതിനായിരം ദിക്ക്ര്‍ ചൊല്ലി നിന്‍റെയും നീ ആര്‍ക്ക് വേണ്ടി ദിക്ക്ര്‍ ചൊല്ലിയോ അവരുടെയും ശരീരത്തെ നരകത്തില്‍ നിന്ന്‍ മോചിപ്പിക്കുക കാരണം നബി(സ)പറഞ്ഞിട്ടുണ്ട് ഇങ്ങനെ ചെയ്യുന്ന ആളുകള്‍ക്ക് നരകമോചനം ഉണ്ടെന്ന്‍
ബഹു:റബീഉല്‍ മാലി(റ)പറഞ്ഞതായി ഇമാം ഖസ്ഥല്ലാനി(റ)എന്നൊട് പറഞ്ഞു നരകശിക്ഷ അനുഭവിക്കുന്ന ഒരു ഉമ്മാക്ക് വേണ്ടി എഴുപതിനായിരം ദിക്ക്ര്‍ ചൊല്ലി ഹദിയ ചെയ്തപ്പോള്‍ ആ ഉമ്മയെ അല്ലാഹു നരകമോചനം നല്‍കി (ഫൈലുല്‍ ഖദീര്‍)

മരിച്ചവരുടെ ഗുണത്തിന്‍ വേണ്ടി ഭക്ഷണം നല്‍കല്‍:
താഊസ്(റ)പറയുന്നു:قال طاوس : "إن الموتى يفتنون في قبورهم سبعاً فكانوا يستحبون أن يطعموا عنهم تلك الأيام:رواه أحمد في كتب الزهد والحافظ أبونعيم الاصبهاني في كتابه حلية الاولياء 2/12 ,حاوي للفتاوي للسيوطي 2/168
"മരണപ്പെട്ടവര്‍ ഏഴ് ദിവസം ഖബ്റി ശിക്ഷിക്കപ്പെടും.അതിനാല്‍ സ്വഹാബാക്കള്‍ ആ ദിവസങ്ങളില്‍ മരിച്ചവര്‍ക്ക് വേണ്ടി ഭക്ഷണ...വിതരണം ഇഷ്ടപ്പെട്ടിരുന്നു"(അല്‍ഹാവി ലില്‍‍ഫാതാവ:)
നബി(സ)തന്നെ മരിച്ച വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചത് കാണുക:
رواه أبو داود في سننه بسند صحيح عنه عن أبيه عن رجل من الأنصار قال خرجنا مع رسول الله صلى الله عليه وسلم في جنازة فرأيت رسول الله صلى الله عليه وسلم ، وهو على القبر يوصي الحافر : أوسع من قبل رجليه ، أوسع من قبل رأسه ، فلما رجع استقبله داعي امرأته فأجاب ، ونحن معه ، فجيء بالطعام فوضع يده ، ثم وضع القوم فأكلوا الحديث . رواه أبو داود ، والبيهقي في دلائل النبوة:أبودود 4/644 والبيهقي 9/335
നബി(സ)ഒരു മയ്യിത്ത് പരിപാലനത്തില്‍ പങ്കെടുത്ത് തിരിച്ചു വരുമ്പോള്‍ മരണ വീട്ടിലേക്ക് ക്ഷണിക്കപ്പെട്ടു ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ ഭക്ഷണം കൊണ്ടുവന്നു വെച്ചു നബി(സ)ഭക്ഷണം കഴിച്ചു ഞങ്ങളും ഭക്ഷണം കഴിച്ചു;(അബൂദാവൂദ്‌,ബൈഹഖി)
ഒരുസ്വഹാബി പറയുന്നത് നോക്കാം:عن مريم بنت فروة أن عمران بن حصين لما حضرته الوفاة قال إذا أنامت فشدوا على بطني عمامة و إذا رجعتم فانحروا و أطعموا ، قال خالد قال لي حفص ليس كما يصنع أهل بيتك آل المهلب و ثقيف . رواه الطبراني في الكبير,أنظر مجمع الزوائد 3/5
ഇമ്റാന് ബിന്‍ ഹസീന്(റ)മരണം ഹാജറായപ്പോള്‍ അദ്ദേഹം പറഞ്ഞു ഞാന്‍ മരണപ്പെട്ടാല്‍ എന്‍റെ മയ്യിത്ത് പരിപാലനം കഴിഞ്ഞു നിങ്ങള്‍ മടങ്ങിയാല്‍ ഒരു മൃഗത്തെ അറുത്ത് ഭക്ഷണം നല്‍കുക:(മജഅ് അസ്സവാഇദ്)
ഇമാം സുയൂത്വി(റ)പറയുന്നു: قال الحافظ السيوطي: أن سنة الإطعام سبعة أيام بلغني أنـها مستمرة إلى الآن بمكة والمدينة ، فالظاهر أنـها لم تترك من عهد الصحابة إلى
الآن وأنـهم أخذوها خلفا عن سلف إلى الصدر الأول .إهـ (الحاوي للفتاوي 2/183
"ഏഴ് ദിവസം ഭക്ഷണം(മരണ വീട്ടില്‍)കൊടുക്കുക എന്ന ചര്യ സ്വഹാബാക്കളുടെ കാലം മുതല്‍ മക്കയിലും മദീനയിലും നിലനിന്നുപോരുന്ന കാര്യമാണ്‍(അല്‍ ഹാവി)
നാല്പത് കഴിക്കല്‍:
ഇമാം ഗസ്സാലി(റ)പറഞ്ഞതായി ത്വബഖാത്തില്‍ ഇമാം സുബ്ക്കി(റ)ഉദ്ധരിക്കുന്നു:وحكى يوما على رأس منبره عن أخيه حجة الإسلام أثرا غريبا فقال سمعت أخي حجة الإسلام قدس الله روحه يقول إن الميت من حين يوضع على النعش يوقف في أربعين موقفا يسائله ربه عز وجل:الحاوي للفتاوي 2/195
"മരണപ്പെട്ട വെക്തിയെ മറവ് ചെയ്ത് കഴിഞ്ഞാല്‍ നാല്പത് ദിവസം അല്ലാഹുവിന്‍റെ ചോദ്യത്തിന്‍ മുന്നില്‍ നില്കേണ്ടിവരും"(അല്‍ഹാവി)
ഇതാണ് നബി(സ)യുടേയും,സ്വഹാബികള്‍,താബിഉകള്‍ എന്നിവരുടെ അവസ്ഥ അവര്‍ ഇഷ്ടപ്പെടുന്നത് മുഅ്മീനുകള്‍ ഇഷ്ട്പ്പെടുന്നതിന്ന്‍ വഹാബികളെന്തിന്‍ ഒച്ച വെക്കണം?


മയ്യിത്തിനുവേണ്ടിയുള്ള ദുആ:
ഉമ്മു സലമ(റ)യില്‍ നിന്ന്‍ നിവേദനം حدثنا عبد الملك بن حبيب أبو مروان حدثنا أبو إسحق يعني الفزاري عن خالد الحذاء عن أبي قلابة عن قبيصة بن ذؤيب عن أم سلمة قالت دخل رسول الله صلى الله عليه وسلم على أبي سلمة وقد شق بصره فأغمضه فصيح ناس من أهله فقال لا تدعوا على أنفسكم إلا بخير فإن الملائكة يؤمنون على ما تقولون ثم قال اللهم اغفر لأبي سلمة وارفع درجته في المهديين واخلفه في عقبه في الغابرين واغفر لنا وله رب العالمين اللهم افسح له في قبره ونور له فيه :صحيح مسلم ,مشكاة 141,شرح المهذب 5/126
"മരണവേളയിലുള്ള എന്‍റെ ഭര്‍ത്താവായ അബൂസലമ(റ)ന്‍റെ അരികില്‍ നബി(സ)കടന്നുവന്നു തുറന്നു കിടന്ന കണ്ണ്‍ അടക്കുകയും ശേഷം റൂഹ് പിടിക്കപ്പെട്ടാല്‍ കണ്ണ്‍ അതിനെ പിന്തുടരുമെന്ന്‍ പറയുകയും ചെയ്തു.ചില ബന്ധുക്കള്‍ അസ്വസ്ഥതകാണിക്കാന്‍ തുടങ്ങിയപ്പോള്‍ നബി(സ)പറഞ്ഞു:നിങ്ങളുടെ ശരീരങ്ങള്‍ക്ക് നിങ്ങള്‍ നല്ലത് മാത്രം പ്രാര്‍ത്ഥിക്കുക.മലക്കുകള്‍ നിങ്ങള്‍ക്ക് ആമീന്‍ പറയുന്നുണ്ട്.ശേഷം അവിടെന്ന്‍ പ്രാര്‍ത്ഥിച്ചു.അല്ലാഹുവേ അബൂസലമക്ക് നീ മ...ാപ്പ് നല്‍കണേ.സന്മാര്‍ഗികളിലായി അദ്ദേഹത്തിന്‍റെ പദവി നീ ഉയര്‍ത്തുകയും അവര്‍ക്ക് നല്ലൊരു പ്രതിനിധിയെ നല്‍കുകയും ചെയ്യണമേ.ഞങ്ങള്‍ക്കും അവര്‍ക്കും മാപ്പരുളുകയും അദ്ദേഹത്തിന്‍റെ ഖബറിടം വിശാലവും പ്രഭാപൂരിതമാക്കുകയും ചെയ്യേണമേ"(മുസ്ലിം,മിശ്കാത്ത്)
കത്തപ്പുര (ഖുര്‍ആന്‍ പാരായണത്തിന്ന്‍ ഉണ്ടാകുന്ന പുര)
وعن البخاري تعليقا قال لمامات الحسن بن الحسن بن علي رضي الله عنه ضربت امرأته قبة-خيمة-علي قبره سنة
ഇമാം ബുഖാരി(റ)പറയുന്നു:"അലി(റ)പൌത്രന്‍ ഹസന്‍(റ)മരിച്ചപ്പോള്‍ അവരുടെ ഭാര്യം അദ്ദേഹത്തിന്‍റെ ഖബറിടത്തില്‍ ഖുബ്ബ (കത്തപ്പുര)നിര്‍മിച്ചു"
ഈ ഹദീസ് വിശദീകറിച്ച് കൊണ്ട് ബഹു മുല്ലാ അലിയ്യുല്‍ ഖാരി(റ)പറയുന്നത് കാണാം الظاهر انه لاجتماع الاحباب للذكر والقرائة وحضور الاصحاب للدعاء والمغفرة والرحمة :مشكاة 152
"കൂട്ടുകാരും സ്നേഹിതരും വന്ന്‍ മയ്യിത്തിന്ന്‍ ദുആ,ദിക്ര്‍,ഖുര്‍ആന്‍പാരായണം,ചെയ്യാന്‍ വേണ്ടിയായിരുന്നുഈ പുര നിര്‍മ്മിച്ചത്(മിശ്കാത്ത്)
മയ്യിത്ത് കട്ടിലില്‍ വെച്ച ശേഷം ദുആ:
ഹാഫില്‍ ഇബ്ന്‍ സഅദ്(റ)ഉദധരിക്കുന്നു: اللهم إنا نشهد أن قد بلغ ما أنزل عليه، ونصح لأمته، وجاهد في سبيل الله حتى أعز الله دينه، وتمت كلماته، فأومن به وحده لا شريك له، فاجعلنا ياإلهنا ممن يتبع القول الذي أنزل معه، واجمع بيننا وبينه حتى يعرفنا ونعرفه بنا فإن كان بالمؤمنين رؤوفاً رحيماً، لا نبغي بالإيمان بدلاً ولا نشتري به ثمناً أبداً فيقول الناس آمين آمين(طبقات الكبري 2/291
"വഫാത്തായ നബി(സ)തങ്ങളെ കുളിപ്പിച്ച് കട്ടിലില്‍ വെച്ച ശേഷം അലി(റ)പറഞ്ഞു:നാഥാ..ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു.നബി(സ)അവിടത്തേക്ക് ഇറക്കപ്പെട്ടത് എത്തിക്കുകയും തന്‍റെ സമുദായത്തിന്ന്‍ സദുപദേശം നല്‍കുകയും ചെയ്തിരിക്കുന്നു ഇസ്ലാം ശക്തിപ്പെട്ടു.പരിപൂര്‍ണ്ണമാവുന്നതവരെ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുകയും ചെയ്തിരിക്കുന്നു.ആയതിനാല്‍ അവിടത്തോട് അനുധാവനം ചെയ്യുന്നവരില്‍ ഞങ്ങളെ ഉള്‍പ്പെടുത്തുകയും അവിടത്തെ ശേഷമുള്ള ഞങ്ങള്‍ക്ക് ദൈര്യം നല്‍കുകയും ഞങ്ങളേയും നബി(സ)യെയും സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടുകായും ചെയ്യണമേ...ഇത് പറയുമ്പോള്‍ ജനങ്ങള്‍ മുഴുവനും ആമീന്‍ ആമീന്‍ ആമീന്‍ എന്ന്‍ പറഞ്ഞിരുന്നു"(ത്വബഖാത്തുല്‍ കുബ്റ:)

ഖബര്‍‍ കെട്ടിപ്പൊക്കല്‍,നേര്ച്ച,ഉറൂസ്:
ഇമാം ബുഖാരി(റ)അവിടത്തെ സ്വഹീഹില്‍ ഉദ്ധരിക്കുന്നത് കാണാം وقال خارجة بن زيد رأيتني ونحن شبان في زمن عثمان رضي الله عنه وإن أشدنا وثبة الذي يثب قبر عثمان بن مظعون حتى يجاوزه :صحيح البخاري 1/181
"ഖാരിജത്ത് ബിന്‍ സൈദ്‌(റ)പറയുന്നു ഞങ്ങള്‍ ഉസ്മാന്‍(റ)കാലത്ത് യുവാക്കളായിരുന്നു ഞങ്ങളില്‍ ചാട്ടത്തില്‍ ഏറ്റവും ശക്തന്‍ ഉസ്മാന്‍ ബിന്‍ മള്ഊന്‍(റ)വിന്‍റെ ഖബ്ര്‍ ചാടിക്കടക്കുന്നവനായിരുന്നു"(ബുഖാരി) ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇബ്ന്‍ ഹജര്‍(റ)പറയുന്നു:وفيه جواز تعلية القبر ورفعه عن وجه الأرض :فتح الباري 3/286
"ഈ ഹദീസില്‍ ഖബ്ര്‍ഉയര്ത്തുന്നതിന്ന്‍ തെളിവുണ്ട്"(ഫത്ഹുല്‍ ബാരി)
ഹദീസില്‍ പറഞ്ഞ ചാട്ടം നീളത്തില്‍ ചാടുന്നവര്‍ എന്ന്‍ ന്യായീകരണം നടത്തി കബ്ര്‍ ഉയര്‍ത്തിയിരുന്നില്ലെന്ന്‍ സമര്ത്ഥിക്കാന്‍ വഹാബികള്‍ ശ്രമിക്കാറുണ്ട് പക്ഷേ ഇമാം ഖസ്ത്വലാനി(റ)ഇത് ഖണ്ഡിക്കുന്നു.ഖസ്ത്വല്ലാനി(റ)പറയുന്നു: (الذي يثب قبر عثمان بن مظعون) بظاء معجمة ساكنة، ثم عين مهملة (حتى يجاوزه) من ارتفاعه:ارشاد الساري 2/483
"ഖബര്‍ ചാടിക്കടക്കുക എന്നത് ഖബറിന്‍റെ ഉയരം കാരണമായിരുന്നു"(ഇര്‍ഷാദുസ്സാരി)
ബഹു ഇബ്ന്‍ അബിശൈബ(റ)വിന്‍റെ ഹദീസില്‍ ഖബ്ര്‍ ഉയര്ത്തപ്പെട്ടിരുന്നു എന്ന്‍ തന്നെ കാണാം:
حدثنا أبو بكر قال ثنا وكيع عن أسامة بن زيد عن عبد الله بن أبي بكر قال رأيت قبر عثمان بن مظعون مرتفعا:مصنف ابن أبي شيبة 3/3355
"സ്വഹാബിയായ ഉസ്മാന്‍ ബിന്‍ മള്ഊന്‍(റ)വിന്‍റെ ഖബര്‍ ഉയര്ത്ത്പ്പെട്ടതായി ഞാന്‍ കണ്ടു എന്ന്‍ അബ്ദുള്ളാഹി ബിന്‍ അബൂബക്കര്‍(റ)പറയുന്നു(മുസ്വന്നഫ്)
മേല്‍ വിവരിച്ചതില്‍ നിന്ന്‍ അമ്പിയാക്കള്‍,ഔലിയാക്കള്‍,സ്വാലിഹീങ്ങള്‍ എന്നിവരുടെ ഖബര്‍ ഉയര്‍ത്തുന്നതും പരിപാലിക്കുന്നതും അനുവദനിയവും പുണ്യകരവുമാണ് എന്നാല്‍ സാദാരണക്കാരായ ആളുകളുടെ ഖബര്‍ പൊതുശ്മശാനത്തില്‍ ഹറാം(നിഷിദ്ദം)വും സ്വന്തം സ്ഥലത്താണങ്കില്‍ അനപലഷണിയമാണ്(കറാഹത്ത്)
ആണ്ട്,നേര്ച്ച,ഉറൂസ്
എല്ലാ വിഷയത്തിലും നിഷേധാത്മകനിലപാട് സ്വീകരിക്കുന്ന വഹാബികള്‍ ഈ വിഷയത്തിലും മുസ്ലിം മുഖ്യധാരക്ക് എതിരാണ്
എന്നാല്‍ നബി(സ)എന്താണ് ചെയ്തത് എന്ന്‍ നോക്കാം أخرج ابن أبي شيبة: أنّ النبي صلى الله عليه وآله وسلم كان يأتي قبور الشهداء بأُحد على رأس كل حول، فيقول: السلام عليكم بما صبرتم، فَنِعْمَ عقبى الداروكذلك أبوبكر وعمر
"നബി(സ)എല്ലാ ആണ്ടിലും ഉഹുദ് ശുഹദാക്കളെ സന്ദര്‍ശിക്കുകയും ദുആ ചെയ്യാറുമുണ്ടായിരുന്നു അപ്രകാരം തന്നെയായിരുന്നു അബുബക്കര്‍,ഉമര്‍(റ)വും.
ജാറം മൂടലും വിളക്ക് കത്തികലും
ബഹു അബ്ദുല്‍ ഗനിയ്യുന്നാബല്സി(റ)പറയുന്നത് കാണുക أن البدعة الحسنة الموافق لمقصود الشرع تسمي سنة بناء القباب علي قبور العلماء والأولياء والصلحاء ووضع الستور والعمامة والثياب علي قبورهم أمرجائز اذاكان القصد بذلك التعظيم في أعين العامة حتي لايحتقر أصحاب هذا القبر وكذا اتخاذ القنادل والشمع عند قبور الاولياء والصلحاء من باب التعظيم والاجلال أيضا للأولياء فالمقصود فيها مقصد حسن:تفسير روح البيان 3/400
"ഇസ്ലാമിക നിയമത്തോട് യോജിച്ച ആചാരത്തില്‍ പെട്ടതാണ് അമ്പിയാക്കള്‍,ഔലിയാക്കള്‍,സ്വാലിഹുകളുടെ ഖബറില്‍ഖുബ്ബ ഉണ്ടാക്കലും ഖബറിന്മേല്‍ വസ്ത്രം, തുണി ഇടലും വിളക്ക് കത്തിക്കലുമെല്ലാം.അത് അനുവദനിയവുമാണ് സാദാരണക്കാര്‍ അനാധരിക്കാതിരിക്കാനാണത്(റൂല്‍ ബയാന്‍)
ونذر الزيت والشمع للأولياء يوقد عند قبورهم تعظيما لهم ومحبة جائز أيضا ولاينبغي النهي عنه :تفسير روح البيان 3/400
"ഔലിയാക്കളോടുള്ള സ്നേഹം കാരണം അവരുടെ ഖബറിന്ന്‍ അരികില്‍ വിളക്ക് കത്തിക്കാന്‍ നെയ്യും എണ്ണയും നേര്ച്ചയാക്കള്‍ അനുവദനിയമാണ് ഒരിക്കലും എതിര്‍ക്കപ്പെടേണ്ടതല്ല"(തഫ്സ്സീര്)
قال سئل ابن رزين عن النذر للقبر السيدة نفيسة وخالد بن وليد وشبهه هل يصح ام لا ؟
فاجاب ان جرت العادة لاحد من الميت عند قبر لقرائة القرآن ونحوه فنذر انسان زيتا أوشمعا ليوقد علي قرائة والمتعبدين....وجب العمل به :مسالك الحنفا للقسطلاني 612
ഇമാം ഇബ്ന്‍ റസീന്‍(റ) ഒരു ചോദ്യം:-നഫീസ ബീവി,ഖാലിദ് ബിന്‍ വലീദ്‌(റ)തുടങ്ങിയവരുടെ ഖബറിടത്തിലേക്ക് നേര്ച്ചയാക്കുന്നതിന്‍റെ വിധി എന്ത്?
ഉത്തരം:-അവിടെ വരുന്നവര്‍ക്ക് ഖുര്‍ആന്‍ ഓതാനും മറ്റും നേര്ച്ചയാകുന്ന പതിവുണ്ടെങ്കില്‍ അതുനടപ്പില്‍ വരുത്തണം"(മസാലിക്കുല്‍ ഹുനഫ)
സ്വുബ്ഹി നിസ്കാരത്തില്‍ ഖുനൂത്ത്‌:
ഇമാം നവവി(റ) അദ്കാറില്‍ പറയുന്നു:وأعلم أن القنوت مشروع عندنا في الصبح وهو سنة مئكدة:(كتاب الأذكار للنووي
"സ്വുബ്ഹിനിസ്കാരത്ത്തില്‍ ഖുനൂത്ത്‌ഓതല്‍ ഷാഫി മദ്ഹബില്‍ ശക്തമായ സുന്നത്താണ്.عن أنس رضي الله عنه أن رسول الله صلي الله عليه وسلم لم يزل يقنت في الصبح حتي فارق الدنيا "മരണം വരെ നബി(സ)സ്വുബ്ഹിയില്‍ ഖുനൂത്ത്‌ ഓതിയിരുന്നുവെന്ന അനസ്(റ)ല്‍ നിന്നുള്ള സ്വഹീഹായ ഹദീസ് ഉണ്ടായതിന്ന്‍ വേണ്ടി"(അല്‍ അദ്കാര്‍) ഈ ഹദീസ് ധാരാളം പണ്ഡിതന്മാര്‍ ഉദ്ദരിച്ചിട്ടുണ്ട്
رواه أحمد:3/162 ، والدار قطني:2/239 ، والحاكم ، والبيهقي ، بأسانيد حسنة أو صحيحة، عن أنس رضي الله عنه، " أن النبي صلى الله عليه وسلم قنت شهرا يدعو على قاتلي بئر معونة، ثم ترك ، فأما في الصبح فلم يزل يقنت حتى فارق الدنيا:
"ബിഅ്ര്‍ മഊനയില്‍ കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടി നബി(സ)ഒരുമാസം ഖുനൂത്ത്‌ ഓതുകയും പിന്നീട് അത് ഉപേക്ഷിക്കുകയും ചെയ്തു എന്നാല്‍ സ്വുബ്ഹിയില്‍ നബി(സ)മരണപ്പെടുന്നത് വരെ ഖുനൂത്ത്‌ ഓത്തിയിരുന്നു(അഹ്മദ്,ദാറഖുത്നീ,ഹാക്കിം,ബൈഹകി,ഇമാം ത്വഹാവി)
ഈ ഹദീസ് പരമ്പര മുഴുവനും സ്വീകാര്യമാണന്ന്‍ ഇമാം ഹാകിം(റ)പറയുന്നു ഈ അഭിപ്രായം ഇമാം ബൈഹകി(റ)സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്"ഇനിയും ഇതിനെ നിഷേധിക്കുന്ന അധമന്മാര്‍ വെളിച്ചത്തെ വെറുക്കുന്ന തമസ്സിന്‍റെ വാഹകരാണ്.
കൂട്ടൂപ്രാര്‍ത്ഥന:
നബി(സ)കൂട്ടൂപ്രാര്‍ത്ഥന നടത്തിയിട്ടുണ്ടോ?ചോദ്യം കേട്ട് ഞെട്ടിപ്പോകണ്ട കാരണം ചോദ്യവും വാദവും തമ്മില്‍ ബന്ധമില്ല ഒരു കാര്യം സുന്നത്താവണമെങ്കില്‍ റസൂല്‍(സ)ചെയ്യണമെന്നില്ല റസൂല്‍(സ)ചെയ്യ്തതല്ലാം സുന്നത്തോ ചെയ്യാത്തത് ബിദ്അത്തോ ആവുകയില്ല
എന്നാല്‍ നബി(സ)നിസ്കാര ശേഷം കൂട്ടുപ്രാര്‍ത്ഥന നടത്താന്‍ പ്രേരിപ്പിക്കുന ധാരാളം ഹദീസുകള്‍ കാണാന്‍ കഴിയും ഒന്ന് രണ്ട് ഹദീസുകള്‍ നോക്കാം عن أبي أمامة رضي الله عنه :قال قيل لرسول الله صلي الله عليه وسلم أي الدعاء أسمع قال جوف الليل ودبر كل الصلوات المكتوبات :بخاري ,الترمذي,وقا حديث حسن كما في فتح الباري 11/ 134
واخرجه النسائي وسعيد بن المنصور:كنز العمال 1/178
"നബി(സ)യോട് ചോദിച്ചു ദുആക്ക് ഉത്തരം കിട്ടുന്ന സമയം ഇപ്പോഴാണ്?നബി(സ)പറഞ്ഞു അര്‍ദ്ധരാത്രിയും ഫര്ള്‍നിസ്കാരങ്ങള്‍ക്ക് ശേഷവുമാണ്(ഹദീസ്).
നബി(സ)പറയുന്നു:حدثنا محمد بن المصفى الحمصي حدثنا بقية بن الوليد عن حبيب بن صالح عن يزيد بن شريح عن أبي حي المؤذن عن ثوبان قال قال رسول الله صلى الله عليه وسلم لا يؤم عبد فيخص نفسه بدعوة دونهم فإن فعل فقد خانهم :ابن ماجه 66
"ഒരാള്‍ നിസ്കാരത്തിന്ന്‍ നേതൃത്വം നല്‍കി അങ്ങനെ അവന്‍ സ്വന്തം ശരീരത്തിന്ന്‍ വേണ്ടി മാത്രം ദുആ ചെയ്‌താല്‍ അവന്‍ ആ സമൂഹത്തെ വഞ്ചിച്ചവനായി(ഇബ്ന്‍ മാജ:)
ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇബ്ന്‍ ജൌസി പറയുന്നുأعم من ان يكون في صلوته اوبعدها مما ورد من الادعية المأثورة بعد الصلوة بصيغة الجمع في كثير من الواردات :الحصن الحصين :24 "നിസ്കാരത്ത്തിലുള്ള ഖുനൂത്തിനും നിസ്കാര ശേഷമുള്ള പ്രാര്‍ത്ഥനക്കും ഇത് ബാധകമാണ്"
എന്നാല്‍നബി(സ)തന്നെ കൂട്ടപ്രാര്‍ത്ഥന നടത്തുന്നത് കാണുക :عن عبد الله بن عمر رضي الله عنهما قال: صلّى رسول الله صلى الله عليه وسلم الفجر ثم أقبل على القوم فقال: اللهم بارك لنا في مدينتنا ، و بارك لنا في مدنا و صاعنا:أخرخه الطبراني في الأوسط عن ابن عمر رضي الله عنه وفي الكبير عن ابن عباس رضي الله عنه ,قال السيد السمهودي في وفاء الوفا 1/54 ورجالهما ثقات ,وأخرجه ابن أبي شيبة في مصنفه 1/302 عن أسود العامري عن أبيه بلفظ قال صليت مع رسول الله صلي الله عليه وسلم الفجر فلماسلم انحرف ورفع يديه ودعي اللهم بارك لنا في مدينتنا ، و بارك لنا في مدنا و صاعنا
"നബി(സ)സ്വുബ്ഹി നിസ്കാരം കഴിഞ്ഞപ്പോള്‍ ഞങ്ങളിലേക്ക് തിരിഞ്ഞിരുന്ന് ഇങ്ങനെ പ്രാര്‍ത്ഥിച്ചു"അല്ലാഹുവേ ഞങ്ങളുടെ മദീനയിലും ഞങ്ങളുടെ മുദ്ദിലും സാഇലും(അളവ് പാത്രം)നീ ബറകത്ത് നല്കേണമേ "(ഹദീസ്) ഇതൊന്നും തിരിയാത്ത വഹാബിക്ക് മറ്റന്തോ തിരിച്ചിലുണ്ടെന്ന്‍ മനസസിലാകണം.
സ്ത്രി ജുമുഅക്കും ജമാഅത്തിനും:
നബി(സ)പറയുന്നു:حدثنا هارون حدثنا عبد الله بن وهب قال داود بن قيس عن عبد الله بن سويد الأنصاري عن عمته أم حميد امرأة أبي حميد الساعدي أنها جاءت النبي صلى الله عليه وسلم فقالت يا رسول الله إني أحب الصلاة معك قال قد علمت أنك تحبين الصلاة معي وصلاتك في بيتك خير لك من صلاتك في حجرتك وصلاتك في حجرتك خير من صلاتك في دارك وصلاتك في دارك خير لك من صلاتك في مسجد قومك وصلاتك في مسجد قومك خير لك من صلاتك في مسجدي قال فأمرت فبني لها مسجد في أقصى شيء من بيتها وأظلمه فكانت تصلي فيه حتى لقيت الله عز وجل:صحيح ابن خزيمة 3/95,مسند أحمد 6/402
"ഉമ്മു ഹുമൈദിനിസ്സാഇദിയ്യ:(റ)നബി(സ)യോട് പള്ളിയില്‍ പങ്കെടുക്കാന്‍ സമ്മദം ചോദിച്ചു.നബി(സ)അതിനേക്കാള്‍ നല്ലത് നിന്‍റെ വീടിനകത്തളത്തെ ഇരുട്ടുമുറിയാണന്ന്‍ പറഞ്ഞ് അവരെ നിരുത്സാഹപ്പെടുത്തി.തുടര്‍ന്ന്‍ അവര്‍ക്ക് വേണ്ടി ഒരു ഇരുട്ട മുറി നിര്‍മ്മിക്കുകയും മരണം വരെ മഹതി അതില്‍ വെച്ച് മാത്രം നിസ്കരിക്കുകയും ചെയ്തു"قال ابن حجر العسقلاني وإسناد أحمد حسن :فتح الباري 2/445
"ഈ ഹദീസിന്‍റെ പരമ്പര ഹസനാണന്ന്‍(സ്വീകര്യമാണന്ന്‍)ഇബ്ന്‍ ഹജര്‍(റ) പറയുന്നു.(ഫത്ഹുല്‍ ബാരി)
നബി(സ)യുടെ കാലത്ത് ഇസ്ലാമിന്‍റെ സുവര്‍ണ നാളുകളില്‍ ധാര്‍മികതയുടെ ഉത്തുംഗതയില്‍ വിരാജിക്കുന്ന സ്വഹാബാക്കള്‍കിടയില്‍ പുറത്തിറങ്ങി പള്ളിയില്‍ പോകുന്നത് ഒരിക്കലും ഭൂഷണമല്ലെന്നും അതിനാല്‍ പെണ്ണിന്‍റെ പള്ളി പ്രവേശനം നബി(സ)തങ്ങള്‍ നിരുത്സാഹപ്പെടുത്തിയെന്നും ഈ ഹദീസ് തെളിയിക്കുന്നു ഇനി നാം ശാന്തമായി ചിന്തിക്കുക ആഹിതമായൊരു കാര്യം പെണ്‍വാനിഭങ്ങളുടെ ഈ കാലത്ത് ഹിതമാകുന്നതെങ്ങിനെ?
സ്വാഹാബികളൊന്നും പെണ്ണിന്‍റെ ജമുഅ ജമാഅത്തിനെ അംഗീകരിച്ചിരുന്നില്ലെന്ന് ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം
حدثنا وكيع ثنا سفيان عن أبي فروة الهمداني عن أبي عمرو الشيباني قال رأيت ابن مسعود يحصب النساء يخرجهن من المسجد يوم الجمعة :مصنف ابن أبي شيبة 2/383 ,مصنف عبد الرزاق 3/173,سنن البيهقي 3/186
"ഇബ്ന്‍ മസ്ഊദ്(റ)ജുമുഅക്ക് വന്ന സ്ത്രീകളെ കല്ല് വാരിയെറിഞ്ഞു ഓടിച്ചിരുന്നു(ഹദീസ്)وفيها تزوج عمر بن الخطاب عاتكة بنت زيد بن عمرو بن نفيل، وهي ابنة عمه وكان لها محبا وبها معجبا، وكان لا يمنعها من الخروج إلى الصلاة، ويكره خروجها، فجلس لها ذات ليلة في الطريق في ظلمة فلما مرت ضرب بيده على عجزها، فرجعت إلى منزلها ولم تخرج بعد ذلك، وقد كانت قبله تحت زيد بن الخطاب فيما قيل فقتل عنها، وكانت قبل زيد تحت عبد الله ابن أبي بكر فقتل عنها، ولما مات عمر تزوجها بعده الزبير فلما قتل خطبها علي ابن أبي طالب، فقالت: إني أرغب بك عن الموت، وامتنعت عن التزوج حتى ماتت:البداية والنهاية لابن كثير 6/353
ഉമര്‍(റ)വിന്‍റെ ഭാര്യ ആതിക(റ)യെ ഭര്‍ത്താവ്‌ ഉമര്‍(റ)അടിച്ചു തടഞ്ഞു വെച്ചതും ഉമര്‍(റ)അതിനെ കഠിനമായി വെറുത്തതും മറ്റും ഇതു തെളിയിക്കുന്നു.മാത്രമല്ല ആതിക(റ)മരണപ്പെടുന്നത് വരെ പിന്നീട് പള്ളിയിലേക്ക് പോയിട്ടില്ല (അല്‍ബിദായ:) وأما في زماننا هذا فلا يتوقف أحد من المسلمين في منعهن إلا غبي قليل البضاعة في معرفة أسرار الشريعة ، قد تمسك بظاهر دليل حمل على ظاهره دون فهم معناه ، مع إهماله فهم عائشة رضي الله عنها ومن نحا نحوها ومع إهمال الآيات الدالة على تحريم إظهار الزينة وعلى وجوب غض البصر فالصواب الجزم بالتحريم والفتوي به :فتاوي الكبري لابن حجر
"ഈ കാലഘട്ടത്തില്‍ പെണ്ണിനെ പള്ളി തടയുന്നതിനെ പറ്റി സംശയിച്ചുനില്കുന്നവന്‍ മൂഢനും ഇസ്ലാമിക നിയമം അറിയാത്തവനുമാണ്പെണ്ണിന് പരപുരുഷന്മാരോടൊപ്പം ജുമുഅ ജമാഅത്ത് അനുവദനീയല്ലെന്ന്‍ ഫത്‌വ കൊടുക്കലാണ് ഇന്നത്തെ കാലത്ത് വേണ്ടതെന്ന്‍ ഇമാം ഇബ്ന്‍ ഹജര്‍(റ)ഫതാവല്‍ കുബരയില്‍ വ്യക്തമാക്കുന്നു.
قلت : ينبغي القطع في زماننا بتحريم خروج الشابات وذوات الهيئات ؛ لكثرة الفساد :كفاية الأخيار 829ഇതെ ആശയം തന്നെ ഇമ്മം ഹിസ്വനി(റ)അദ്ദേഹത്തിന്‍റെ കിഫായത്തുല്‍ അഖ് യാറിലും പറയുന്നു.
ഇമാം ഷാഫി(റ)പറയുന്നത് കാണുക:وَلَمْ نَعْلَمْ مِنْ أُمَّهَاتِ الْمُؤْمِنِينَ امْرَأَةً خَرَجَتْ إِلَى جُمُعَةٍ وَلا جَمَاعَةٍ فِي مَسْجِدٍ ، وَأَزْوَاجُ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِمَكَانِهِنَّ مِنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَوْلَى بِأَدَاءِ الْفَرَائِضِ ، فَإِنْ قِيلَ : فَإِنَّهُنَّ قَدْ ضُرِبَ عَلَيْهِنَّ الْحِجَابُ ، قِيلَ : وَقَدْ كُنَّ لا حِجَابَ عَلَيْهِنَّ ، ثُمَّ ضُرِبَ عَلَيْهِنَّ الْحِجَابُ ، فَلَمْ يُرْفَعْ عَنْهُنَّ مِنَ الْفَرَائِضِ شَيْءٌ ، وَلَمْ نَعْلَمْ أَحَدًا أَوْجَبَ عَلَى النِّسَاءِ إِتْيَانَ الْجُمُعَةِ ، كُلٌّ رَوَى أَنَّ الْجُمُعَةَ عَلَى كُلِّ أَحَدٍ إِلا امْرَأَةً ، أَوْ مُسَافِرًا ، أَوْ عَبْدًا ، فَإِذَا سَقَطَ عَنِ الْمَرْأَةِ فَرْضُ الْجُمُعَةِ ، كَانَ فَرْضُ غَيْرِهَا مِنَ الصَّلَوَاتِ الْمَكْتُوبَاتِ ، وَالنَّافِلَةُ فِي الْمَسَاجِدِ عَنْهُنَّ أَسْقَطَ :اختلاف الحديث للشافعي 7/173,174
"ഉമ്മഹാതുല്‍ മുഅ്നിനീങ്ങളില്‍ നിന്ന്‍ ഒരാളും ജുമുഅക്കോ ജമാഅത്തിനോ പോയതായി നാം അറിയില്ല.നബി(സ)തങ്ങള്‍ മുഖേനയുള്ള സാമീപ്യം കാരണം നിര്‍ബന്ധ കാര്യങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഏററവും ബന്ധപ്പെട്ടത് അവിടത്തെ സഹധര്‍മ്മിണികളാണല്ലോ?അവര്‍ക്ക് പര്‍ദ്ദ വിധി വന്നശേഷം തടയപ്പെട്ടതാണന്ന്‍ പരയുകയാണങ്കില്‍(മറുപടിയായി)ഇങ്ങനെ പറയാം.മുമ്പ് അവര്‍ക്ക് പര്‍ദ്ദ വിധി ഉണ്ടായില്ലല്ലോ?പിന്നീടല്ലേ പര്‍ദ്ദ വിധി വന്നത്?നിര്‍ബന്ധമായും ഒരു കാര്യവും(പര്‍ദ്ദ വിധികൊണ്ട്)അവരില്‍ നിന്ന്‍ ഉയര്ത്തപ്പെട്ടിട്ടില്ല (അപ്പോള്‍ പര്‍ദ്ദ വിധിയുടെ മുമ്പും പിമ്പും അവര്‍ക്കിത് നിര്‍ബന്ധമില്ലെന്നായി)മുന്‍ഗാമികളില്‍ ഒരാളും ജുമുഅക്ക് പോകാന്‍ സ്ത്രീകളുടെ മേല്‍ നിര്‍ബന്ധമാക്കിയതായി അറിഞ്ഞില്ല.സ്ത്രി,യാത്രക്കാരന്‍,അടിമ എന്നിവര്‍ക്ക് ജുമുഅ നിസ്കാരം തന്നെ നിര്‍ബന്ധമില്ലെന്ന്‍ വരുമ്പോള്‍ മററുഫര്‍ള്,സുന്നത്ത് നിസ്കാരങ്ങളും പള്ളിയില്‍ വെച്ച ഏതായാലും നിര്‍ബന്ധമില്ല"(ഇഖ്തിലാഫുല്‍ ഹദീസ്)
ഖുര്‍ആനും ഹദീസും പഠിച്ച പണ്ഡിതരാണിത് പറയുന്നത്അല്പജ്ഞാനികളായ വഹാബി മൌദൂദി ആശയക്കാരെ പിന്‍തുടരുകയല്ല വേണ്ടത് മറിച്ച് യഥാര്ത്ഥ വിശ്വാസങ്ങള്‍ പഠിക്കുവാനും അനുധാവനം ചെയ്യുവാനും തയ്യാറാവുകയാണ് ചെയ്യേണ്ടത്.

രക്ഷ സുന്നിയില്‍ മാത്രം
അഹ്സുന്നത്തി വല്ജമാത്ത് മാത്രമാണ് അല്‍ ഉമ്മത്തുന്നാജിയത്ത്(രക്ഷ പ്രാപിച്ച പ്രസ്ഥാനം)എന്ന പേരിലറിയപ്പെടുന്നത്. فقد ثبت في الحديث الصحيح أن النبي صلى الله عليه وسلم قال: افترقت اليهود على إحدى وسبعين فرقة، وافترقت النصارى على اثنتين وسبعين فرقة، وستفترق هذه الأمة على ثلاث وسبعين فرقة كلها في النار إلا واحدة، قيل: من هي يا رسول الله؟ قال: من كان على مثل ما أنا عليه وأصحابي. وفي بعض الروايات: هي الجماعة. رواه أبو داود والترمذي وابن ماجه والحاكم،
"ജുതര്‍ എഴുപത്തി ഒന്ന്‍ വിഭാഗവും ക്രിസ്ത്യന്‍സ് എഴുപത്തി രണ്ട് വിഭാഗവുമായി പിരിഞ്ഞു എന്നാല്‍ എന്‍റെ സമൂഹം എഴുപത്തി മൂന്നായി പിരിയുമെന്നും ഒന്നല്ലാത്ത എല്ലാം നരകാവകാശികളാണന്നും നബി(സ)പറഞ്ഞപ്പോള്‍ ആരാണ് രക്ഷപ്രാപിച്ച വിഭാഗം എന്ന്‍ ചോദ്യമുയര്‍ന്നു "ഞാനും എന്‍റെ സ്വഹാബത്തും ഉള്‍കൊള്ളുന്ന ആശയാദര്‍ശങ്ങളില്‍ അടിയുറച്ചു നില്കുന്നവരാണ്"എന്ന നബി(സ)യുടെ വചനമാണ് ഉപര്യുക്ത ആശയത്തിന്‍ നിദാനം.
سئل : عن فرق المسلمين غير أهل السنة من المعتزلة والجبرية وغيرهما هل يعاقبون... على عقائدهم المخالفين فيها أهل السنة أم لا ؟ ( فأجاب ) بأنه يترتب العقاب على فرق الإسلام غير أهل السنة إلا اثنتين وسبعين فرقة بسبب عقائدهم المخالفة لعقيدة أهل السنة لقوله صلى الله عليه وسلم { ستفترق أمتي ثلاثا وسبعين فرقة كلها في النار إلا واحدة وهي ما أنا عليه وأصحابي } وكان ذلك من معجزاته حيث وقع ما أخبر به قال الآمدي : وكان المسلمون عند وفاة النبي صلى الله عليه وسلم على عقيدة واحدة وطريقة واحدة إلا من كان يبطن النفاق ويظهر الإسلام:فتاوي الرملي 4/246
ഇമാം രംലി(റ)യോട് ചോദിക്കപ്പെട്ടു 'മുഅ്തസിലത്ത് ജബരിയ്യത്ത് തുടങ്ങിയ അഹ്ലുസ്സുന്നയല്ലാത്ത വിഭാഗക്കാര്‍ അവരുടെ പുതിയ വിശ്വാസങ്ങള്‍ വെച്ച് പുലര്ത്തിയതിന്‍റെ പേരില്‍ അവര്‍ സിക്ഷിക്കപ്പെടുമോ?ഉത്തരം:-അഹ്ലുസ്സുന്നയുടെ വിശ്വാസ പ്രമാണങ്ങള്‍ക്ക് എതിരായ വിശ്വാസം വെച്ച് പുലര്‍ത്തുന്ന എഴുപത്തി രണ്ട് വിഭാഗവും സിക്ഷിക്കപ്പെടുന്നതാണ്.എന്‍റെ സമൂഹം എഴുപത്തിമൂന്നായി പിരിയുന്നതില്‍ ഒന്നല്ലാത്തതെല്ലാം നരകത്തിലാണന്ന്‍ നബി(സ)പ്രസ്താവിച്ചിട്ടുണ്ട്. നബി(സ)പ്രവചിച്ചത് പോലെ തന്നെ പിന്നീട് സംഭവിക്കുകയുണ്ടായി.ഇത് നബി(സ)യുടെ മുഅ്ജസിത്തിന്‍റെ ഭാഗമായിരുന്നു.ഇമാം ആമിദി(റ)പറയുന്നു'ഇസ്ലാമിനെ പ്രകടമാക്കി കാപട്യത്തെ മറച്ചുവെക്കുന്ന ചിലരൊഴികെയുള്ള സര്‍വ്വ മുസ്ലികളും നബി(സ)ഈ ലോകത്തോട്‌ വിട പറയുമ്പോള്‍ ഒരേ വിശ്വാസത്തിന്‍റെയും ആചാരത്തിന്‍റെയും വാക്താകളായിരുന്നു.പിന്നീടാണ് അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും ഉടലെടുക്കുന്നത്"(ഫതാവ റംലി)
എന്നാല്‍ പിന്നെ രക്ഷപ്പെടാനുള്ള ഒരു മാര്‍ഗം പ്രതീക്ഷിക്കാനുള്ളത് നബി(സ)യുടെ ശഫാഅത്താണ്.ഇതും ഈ വിഭാഗത്തിന്‍ നഷ്ടപ്പെട്ടിരിക്കുന്നു. കാരണം നബി(സ)പറയുന്നതിപ്രകാരമാണ്وَرُوِيَ عَنْ جَابِرِ بْنِ عَبْدِ اللَّهِ الْأَنْصَارِيِّ رَضِيَ اللَّهُ عَنْهُمَا , عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ , أَنَّهُ قَالَ : " شَفَاعَتِي لِأَهْلِ الْكَبَائِرِ مِنْ أُمَّتِي ، مَنْ كَذَّبَ بِهَا لَمْ يَنَلْهَا
"എന്‍റെ ഉമ്മത്ത്തില്‍ നിന്നുള്ള വന്‍ ദോഷികള്‍ക്കാണ് എന്‍റെ ശഫാഅത്ത് അതിനെ നിഷേധിക്കുന്നവര്‍ക്ക് അത് അന്യമാണ്"പുതിയ പ്രസ്ഥാനക്കാര്‍ ശഫാഅത്ത് നിഷേധികളാണന്ന്‍ ആര്‍ക്കാണറിഞ്ഞുകൂടാത്തത്