ഇബ്നു തൈമിയ്യ എഴുതുന്നു: “തറാവീഹ് ജമാ’അത്തായി
നിസ്കരിക്കലും ബിദ്’അതല്ല. പ്രത്യുത, ശരീ’അത്തില്‍ അത്
സുന്നതാണ്. നിശ്ചയം നബി(സ്വ) റമള്വാന്‍ മാസത്തിലെ രണ്ട് രാവുകളില്‍
ജമാ’അതായി അത് നിര്‍വഹിച്ചിട്ടുണ്ട്. എന്നല്ല, മൂന്ന് രാത്രികളില്‍.
പള്ളിയില്‍ വെച്ച് നബി (സ്വ)യുടെ കാലഘട്ടത്തില്‍ തന്നെ ജനങ്ങളും
(സ്വഹാബത്) അത് ജമാ’അത്തായി നിര്‍വഹിച്ചിരുന്നു. അത് നബി(സ്വ)
അംഗീകരിക്കുകയും ചെയ്തു. നബി(സ്വ)യുടെ അംഗീകാരം സുന്നതുമാകുന്നു.”
(ഇഖ്തിള്വാഉസ്സ്വിറാത്വ്, പേജ് 275)
ഇമാം അബൂദാവൂദ്(റ), അബൂഹുറയ്റ(റ)വില്‍ നിന്ന് നിവേദനം: അവര്‍ പറയുന്നു: “നബി(സ്വ) (ഒരു രാത്രിയില്‍) പുറപ്പെട്ടു. അപ്പോള്‍ കുറച്ചാളുകള്‍ പള്ളിയുടെ ഒരു ഭാഗത്ത് വെച്ച് നിസ്കരിക്കുന്നു. റമള്വാനിലാണിത്. ഇതു കണ്ട നബി(സ്വ) ചോദിച്ചു; ആരാണവര്‍? ഇപ്രകാരം പ്രത്യുത്തരം നല്‍കപ്പെട്ടു. വേണ്ടത്ര ഖ്വുര്‍ആന്‍ അറിയാത്ത ആളുകള്‍ ഉബയ്യുബ്നു ക’അ്ബ്(റ)നെ തുടര്‍ന്നു നിസ്കരിക്കുകയാണ്. അപ്പോള്‍ നബി(സ്വ) പറഞ്ഞു. അവര്‍ സത്യമെത്തിച്ചു. അവരുടെ പ്രവര്‍ത്തനം എത്ര നല്ലത്.” (സുനനു അബീദാവൂദ് 1/195)
ഈ ഹദീസ് ഇമാം ബൈഹഖ്വി(റ) സുനന്‍ 2/495ലും ഇബ്നു ഖുസൈമ(റ) സ്വഹീഹ് 1/339ലും മുഹമ്മദു ബ്നു നസ്വ്റ്(റ) ഖ്വിയാമുല്ലൈല്‍ പേജ് 90-ലും നിവേദനം ചെയ്തിട്ടുണ്ട്. എന്നാല്‍ ‘ഉമര്‍(റ) ആണ് ഈ നിസ്കാരം ജമാ’അതായി നടപ്പില്‍ വരുത്തിയതെന്ന ചിലരുടെ പരാമര്‍ശം ഇങ്ങനെ വ്യാഖ്യാനിക്കേണ്ടതാണ്. ഒരു ഇമാമിന്റെ കീഴില്‍ വിപുലമായ ജമാ’അതായി ആദ്യം നടപ്പില്‍ വരുത്തിയത് ‘ഉമര്‍(റ) ആകുന്നു.
ഇമാം ശ’അ്റാനി(റ) എഴുതുന്നു: “നബി(സ്വ) വഫാതാകുമ്പോള്‍ വ്യത്യസ്ത വിധേനയായിരുന്നു അവര്‍ നിസ്കരിച്ചിരുന്നത്. ചിലര്‍ തനിയെ നിസ്കരിക്കുന്നു. മറ്റുചിലര്‍ ജമാ’അതായും. ഇതു കണ്ടപ്പോള്‍ ‘ഉമര്‍(റ) പറഞ്ഞു. അല്ലാഹുവാണ് സത്യം. ഞാന്‍ ഇവരെ ഒരു ഇമാമിന്റെ കീഴില്‍ ഒരുമിച്ചുകൂട്ടിയെങ്കില്‍. അതേറ്റവും നന്നായിരുന്നു. അങ്ങനെ ഉബയ്യുബ്നു ക’അ്ബി(റ)ന്റെ നേതൃത്വത്തില്‍ ജനങ്ങളെ സംഘടിപ്പിച്ചു.” (ശ’അ്റാനി(റ)യുടെ കശ്ഫുല്‍ ഗുമ്മ, 1/95)
ഇമാം സുയൂത്വി(റ) പറയുന്നു: “ജനങ്ങള്‍ ഒരു ഇമാമിന്റെ കീഴില്‍ മുമ്പ് സംഘടിച്ചിരുന്നില്ല. അവര്‍ വ്യത്യസ്ത സമൂഹങ്ങളായിട്ടായിരുന്നു നിസ്കരിച്ചിരുന്നത്.” (സുയൂത്വി(റ)യുടെ തന്‍വീറുല്‍ ഹവാലിക്, 1/104)
നൌഫലു ബ്നു ഇയാസി(റ)ല്‍ നിന്ന് ഇബ്നു സ’അ്ദ്(റ) നിവേദനം: “ഞങ്ങള്‍ ‘ഉമര്‍(റ)വിന്റെ കാലത്ത് പള്ളിയില്‍ വെച്ച് വിവിധ ചേരികളായി നിസ്കരിക്കുകയായിരുന്നു. ഇവിടെ കുറച്ചാളുകള്‍, അവിടെ കുറച്ചാളുകള്‍. നല്ല ശബ്ദമുള്ള ആളുകളിലേക്ക് ജനങ്ങള്‍ ആകര്‍ഷിക്കുന്നു. ഇതുകണ്ട ‘ഉമര്‍(റ) ഇപ്രകാരം പറഞ്ഞു: “അവര്‍ ഖ്വുര്‍ആനിനെ രാഗമാക്കുന്നതായി ഞാന്‍ കാണുന്നു. അല്ലാഹുവാണ് സത്യം. എനിക്ക് സാധിക്കുന്ന പക്ഷം ഇതിന് ഞാന്‍ മാറ്റം വരുത്തും. അങ്ങനെ മൂന്ന് രാത്രി കഴിഞ്ഞപ്പോഴേക്കും ഉബയ്യുബ്നു ക’അ്ബ്(റ) നോട് നിസ്കരിക്കാന്‍ ആജ്ഞാപിക്കുകയും ജനങ്ങളെല്ലാം അവരെ തുടര്‍ന്നു നിസ്കരിക്കുകയും ചെയ്തു. പിന്‍ സ്വഫ്ഫില്‍ നിന്നിരുന്ന ‘ഉമര്‍(റ) ഇങ്ങനെ പറഞ്ഞു. അല്ലാഹുവാണ് സത്യം. ഇതൊരു ബിദ്അതാകുന്ന പക്ഷം ഇത് ഏറ്റവും നല്ല ബിദ്അതാണ്. (ത്വബഖ്വാതുബ്നി സ’അ്ദ് 5/59)
ഈ ഹദീസ് ഇമാം ബുഖാരി (റ) ഖല്‍ഖ്വുല്‍ ഖ്വുര്‍ആനിലും ജ’അ്ഫറുല്‍ ഫിര്‍യാബി(റ) സുനനിലും നൌഫല്‍(റ) വഴിയായി തന്നെ നിവേദനം ചെയ്തതായി കന്‍സുല്‍ ‘ഉമ്മാല്‍ 4/238ല്‍ കാണാം. അപ്പോള്‍ ബിദ്’അതെന്ന് ‘ഉമര്‍(റ) വിശേഷിപ്പിച്ചത് തറാവീഹ് നിസ്കാരത്തെയോ അതിന്റെ ജമാ’അതിനെയോ സംബന്ധിച്ചല്ല. മറിച്ച് ഒരു ഇമാമിന്റെ കീഴില്‍ വിപുലമായ ഒറ്റ ജമാ’അതായി നടത്തുന്നതിനെ കുറിച്ചാണെന്ന് വ്യക്തം. (ഔജസുല്‍ മസാലിക് 1/391 നോക്കുക.)
ബിദ്’അതെന്ന പരാമര്‍ശം
ഇബ്നു തൈമിയ്യ എഴുതുന്നു: “ബിദ്’അതെന്ന ഈ നാമകരണം വെറും ഭാഷാപരമായ പ്രയോഗമാണ്. ശര്‍’ഇയ്യായ ബിദ്അതല്ല. നേരത്തെ ചെയ്തിട്ടില്ലാത്ത ഏതൊരു പ്രവൃത്തിയെക്കുറിച്ചും ഭാഷാപരമായി ബിദ്’അതെന്നു പറയാം. അതു കൊണ്ട് മാത്രം ശര്‍’ഇല്‍ ബിദ്’അതാകില്ല. ശര്‍’ഇയ്യായ രേഖകളിലൊന്നിന്റെയും പിന്‍ബലമില്ലാതെ ഉടലെടുത്തതിനാണ് ശര്‍’ഇല്‍ ബിദ്’അതെന്ന് പറയുന്നത്(ഇഖ്വ്തിള്വാഅ്, പേജ് 279).
ഒരു ഇമാമിന്റെ കീഴില്‍ വിപുലമായ ജമാ’അതായി തറാവീഹ് സംഘടിപ്പിച്ചത് ആദ്യമായി ‘ഉമര്‍(റ) ആ യത് കൊണ്ട് ഭാഷാപരമായി അതിനെക്കുറിച്ച് ബിദ്’അതെന്ന് പരാമര്‍ശിക്കാം. എങ്കിലും നബി(സ്വ) തന്നെ ജമാഅതായി നിസ്കരിച്ചതും ജമാഅതായി സ്വഹാബാക്കള്‍ നിസ്കരിച്ചതിനെ നബി(സ്വ) അംഗീകരിച്ചതും നാം വിശദീകരിച്ചിട്ടുണ്ട്. ഇത് ‘ഉമര്‍(റ)വിന് രേഖയായി ഉള്ളതു കൊണ്ട് തന്നെ ശര്‍’ഇന്റെ സാങ്കേതികത്വത്തില്‍ ഇതിനെ ബിദ്’അതെന്ന് വിശേഷിപ്പിച്ചു കൂടെന്നാണ് ഇബ്നുതൈമിയ്യ പറയുന്നത്. ഇക്കാര്യം ഇബ്നുതൈമിയ്യ തന്നെ തന്റെ മിന്‍ഹാജുസ്സുന്നത്തിന്നബവിയ്യ 4/274ല്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്രകാരം ഇബ്നുഹജരില്‍ ഹൈതമി(റ) ഫതാവല്‍ ഹദീസിയ്യ പേജ് 200ലും പ്രസ്താവിച്ചതായി കാണാം.
ഇമാം ശര്‍ഖ്വാവി(റ) എഴുതുന്നു: “റമള്വാനിലെ നിസ്കാരം ഒരിക്കലും ബിദ്’അതല്ല. അബൂബക്ര്‍(റ), ‘ഉമര്‍(റ) എന്നിവരോട് എന്റെ ശേഷം നിങ്ങള്‍ പിന്തുടരുക എന്ന് നബി (സ്വ) പ്രസ്താവിച്ചിട്ടുണ്ട്. ഉമര്‍ (റ) ചെയ്തതിന് സ്വഹാബത് ഇജ്മാഅ് ഉണ്ടായതോടെ ബിദ്’അതെന്ന നാമം തന്നെ ഇല്ലാതായി. അ തൊരു അവിതര്‍ക്കിതമായ കാര്യമാവുകയും ചെയ്തു” (ശര്‍ഖ്വാവി(റ)യുടെ ഫത്ഹുല്‍ മുബ്ദി, 2/165).
ശൈഖ് ശബീര്‍ അഹ്മദിന്റെ വാക്കുകള്‍ കാണുക: “ബിദ്’അതെന്ന പരാമര്‍ശം തന്നെ ‘ഉമര്‍(റ)വില്‍നിന്ന് അത് ശരിയാകുമെങ്കിലും നമ്മെ അപേക്ഷിച്ച് ആ നാമം തന്നെ തീരേ പ്രയോഗിച്ചു കൂടാ. ഭാഷാപരമെന്നോ സാങ്കേതികമെന്നോ ഉള്ള വ്യത്യാസം കൂടാതെ തന്നെ. കാരണം ഖുലഫാഉര്‍റാശിദുകളടക്കമുള്ള സ്വഹാബതിന്റെ ചര്യയാണത്. അവരുടെ ചര്യയോട് പിന്‍തുടരാനാണ് നാം ആജ്ഞാപിക്കപ്പെട്ടിരിക്കുന്നത്. അപ്പോള്‍ പിന്നെ ഖുലഫാഉര്‍റാശിദുകളും സ്വഹാബത്, താബി’ഉകള്‍, മുന്‍കാല ഇമാമുകള്‍ മുഴുക്കെയും ആചരിച്ചുപോന്ന ഒരുകാര്യത്തെ സംബന്ധിച്ച് ബിദ്’അതെന്ന പ്രയോഗം അദബ് കേടില്‍നിന്ന് മുക്തമല്ല തന്നെ.” (ശബീര്‍ അഹ്മദിന്റെ ഫത്ഹുല്‍ മുല്‍ഹിം, 2/318)