സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Monday 25 August 2014

ദ്രവ്യമില്ലാതൊന്നുമില്ല എല്ലാം എല്ലാം ദ്രവ്യമയം ഇതു സത്യമാണോ?

മുകളിലേക്ക്‌ നോക്കിയാൽ-പകലാണെങ്കിതലക്ക്‌ മുകളിൽ സൂര്യൻ,ആകാശം,മേഘങ്ങൾ,രാത്രിയാണെങ്കിൽ വൈരം പോലെ മിന്നുന്ന നക്ഷത്രങ്ങൾ.ഒന്നല്ല:രണ്ടല്ല:എണ്ണിയാലൊടുങ്ങാത്തത്ര. ഇനി ഭുമിയിലേക്ക്‌ നോക്കൂ.എന്തല്ലാം എന്തല്ലാം!മണ്ൺ,കല്ല്,മരം,മൃഗം,മനുഷ്യൻ,കടൽ,കായൽ,ഇരുൻപ്‌,സ്വർണ്ണം.ഇങ്ങിനെ പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര പതാർത്ഥങ്ങൾ,ചിലവക്ക്‌ ജീവനുണ്ട്‌.അവ വളരുന്നു.ഇവയല്ലാം ദ്രവ്യം കൊണ്ടാൺ നിർമ്മിച്ചിരിക്കുന്നത്‌ കത്തിനിൽക്കുന്ന സൂര്യനും,നിലാവ്‌ പൊഴിക്കുന്ന ചന്ദ്രനും,കടലും,കായലും,മണ്ണും,മരവും എല്ലാം എല്ലാം നാം കാണുന്നവയും നമുക്ക്‌ കാണാനാവാത്തവയും ഉണ്ട്‌. ഉദാഹരണം ജീവാണുക്കൾ ഇവയല്ലാം ദ്രവ്യ നിർമ്മിതമാൺ വായു ഒരു ദ്രവ്യ രൂപമാൺ.ഓക്സിജനും ഹൈഡ്രജനും ദ്രവ്യ നിർമ്മിതമാൺ.വെള്ളവും എണ്ണയും ദ്രവ്യ നിമ്മിതമാൺ കല്ലിലും മരത്തിലും ദ്രവ്യം തന്നെയാൺ ഉള്ളത്‌.അപ്പോൾ ദ്രവ്യത്തിൻ പല രൂപങ്ങൾ ഉണ്ടന്നു വരുന്നു ഒന്ന് വാതക രൂപം.ഉദാഹരണം കാറ്റ്‌ .ഇളകുന്ന വായുവാൺ കാറ്റ്‌ .രണ്ട ദ്രാവക രൂപം .വെള്ളവും പാലും ദ്രാവകങ്ങളാൺ കല്ലും മരവും ദ്രവത്തിന്റെ ഖരരൂപങ്ങളാൺ ഇങ്ങനെ മൂന്നു രൂപത്തിൽ ദ്രവ്യം കാണുന്നു അങ്ങനെ എല്ലാം എല്ലാം ദ്രവ്യമയാണെങ്കിൽ ഈ ഭൂമിയിൽ ദ്രവ്യമല്ലാതൊന്നൂമില്ലേ? ഉണ്ടെന്ന് തോന്നാം വെളിച്ചം,ചൂറ്റ്‌,തണുപ്പ്‌,ശാബ്ദം ഇതെല്ലാം ഭൂമിയിൽ ഇല്ലേ? എന്താണിവ ഇവയും ദ്രവ്യത്തിൽ നിന്നാൺ ഉത്ഭവിക്കുന്നത്‌ .സൂര്യൻ ദ്രവ്യമാൺ.അത്‌ ജ്വലിക്കുൻപോഴാൺ ചൂടും വെളിച്ചവും ഉണ്ടാവുന്നത്‌.അതുകൊണ്ട്‌ ദ്രവ്യത്തെചൂടാ‍ായി മാറ്റാം.വെളിച്ചമായി മാറ്റാം.ശബ്ദമായി മാറ്റാം. അപ്പോൾ പ്രപഞ്ചത്തിൽ എല്ലാം ദ്രവ്യമയം:ദ്രവ്യമീല്ലാതൊന്നുമില്ല.

ഇരുപത്തി ആറായിരം വർഷം കൂടുമ്പോൾ ഒരിക്കൽ മാത്രം സംഭവിക്കുന്ന ചാഞ്ചാട്ടം നമുക്ക്‌ അനുബവപ്പെടുന്നില്ലെങ്കിലും ഭുമി മൊത്തം പമ്പരം പോലെ പ്രപഞ്ചത്തിൽ തിരിയുന്നുണ്ട്‌.മണിക്കൂറിൽ ആയിരത്തി അറുന്നൂർ കിലോമീറ്റർ ആൺ ഇതിന്റെ വേഗം ഇത്രയും വേഗത്തിൽ കറങ്ങിയാലും അത്‌ വശങ്ങളിലേക്ക്‌ ആടിയെന്നുവരും.ഈ ആട്ടമാൺ ചാഞ്ചാട്ടം.തിരിയുന്ന ഒരു പമ്പരം ശ്രദ്ധിക്കൂ.അതു ഇടക്കിടെ വശങ്ങളിലേക്ക്‌ ചാഞ്ചാടുന്നതു കാണാം ഭുമിക്കുമുണ്ട്‌.ഇങ്ങനെയുള്ള ചാഞ്ചാട്ടം.എപ്പോഴുമില്ല.ഇരുപത്തി ആറായിരം വർഷം കൂടുമ്പോൾ ഒരിക്കൽ മാത്രം.1980 ഫെബ്രുവരി 16-ൻ ഭൂമി വ്ഹാഞ്ചാടി.പക്ഷേ ആരുമതറിഞ്ഞില്ല.അന്നുണ്ടായ ഗ്രഹണം ശ്രദ്ധുച്ചില്ല.ഗ്രഹണസമത്ത്‌ എടുത്ത്‌ ചിത്രങ്ങളിൽ ചന്ദ്രനിൽ വീണ സൂര്യൻ ന്രത്ത്ം ചെയ്യുന്നതുപോലെ തോനി.ഗ്രഹണത്തിന്റെ വർണ്ണചലച്ചിതവും ഈ ചാഞ്ചാട്ടത്തെ ചിത്രീകരിച്ചിരുന്നു.പക്ഷേ ചാഞ്ചാടിയത്‌ ആരായിരുന്നു?സൂര്യ്നോ?അതോ ഭുമിയോ? സത്യത്തിൽ നൃത്തം ചെയ്തത്‌ .ചാഞ്ചാടിയത്‌-ഭൂമിതന്നെ.മറിച്ചുള്ളത്‌ സത്യമായിത്തോനിയ മറ്റൊരുമിഥ്യ്‌. ഇനി ഇരുപത്തി അയ്യയിരം കൊല്ലം കഴിഞ്ഞേ ഭൂമി ചാഞ്ചാടൂ അന്ന് നമ്മളാരും ഉണ്ടാവില്ലല്ലോ.

ദ്രവ്യവും സ്ഥലവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?പലപ്പോഴും നാം സ്ഥത്തെപ്പറ്റി പല വിധത്തിൽ പറയുന്നു ,ചിന്തിക്കുന്നു ചിലപ്പോൾ അതേ സ്ഥലംതന്നെ ഭീകരമായി അനുഭവപ്പെടുന്നു. അപ്പോൾ നാം ആസ്ഥലം വിട്ട്‌ വേറൊരു സ്ഥലം തേടുന്നു ഇങ്ങനെ ജനനം മുതൽ മരണം വരെ നമ്മുടെ ഒരവയവം പോലെ സ്ഥലവും നമ്മോടൊപ്പം ഉള്ളതായി കാണാം പക്ഷേ എന്താണീ സ്ഥലം ? ആലോചിച്ചിട്ടുണ്ടോ?തൃശൂർ പൂരപ്പറമ്പിൽ പൊരിവെയിലത്തും ഒന്ന് തല ചായ്ക്കാൻ സ്ഥലം കാണും .ഇവിടെ ആസ്ഥലം പൂരപ്പറമ്പിലാൺ.തൃശൂരിലാൺ.അപ്പോൾ തൃശൂർ ഇല്ലങ്കിൽ പൂരപ്പറമ്പില്ല. തൃശൂർ ഭൂമിയാൺ.ഭൂമിയില്ലെങ്കിൽ തൃശൂർ എന്നസ്ഥം ഇല്ല.ബസിൽ സ്ഥലമില്ല എന്ന് നാം പറയാറുണ്ട്‌. പക്ഷേ ബസില്ലെങ്കിൽ അതിനുള്ളിൽ സ്ഥലമില്ല അന്ന് ഓർക്കാറുണ്ടോ? ഇനിയും നാം സ്ഥലത്തെപ്പറ്റി പറയാറുണ്ട്‌ . വീട്ടിനുള്ളിലെ സ്ഥലം ,പേനവച്ച സ്ഥലം,പുസ്തകം ഇരിക്കുന്ന സ്ഥലം,പായവിരിച്ചസ്ഥലം,കൃഷിസ്ഥലം,തെങ്ങ്‌ നിൽക്കുന്നസ്ഥലം,ഇങ്ങനെ പല വിധത്തിലുള്ളസ്ഥലം,കടലുള്ള സ്ഥലം,കായലുള്ളസ്ഥലം,പുഴ ഒഴുകുന്ന സ്ഥലം,ഇങ്ങനെ വേറെ പലതരം സ്ഥലങ്ങൾ.പക്ഷേ ഏത്‌ സ്ഥലത്തെറ്റി പറയുമ്പോഴും അതിന്റെ കൂടെ ഏതെങ്കിലും ഒരു വസ്തുവിനെപ്പറ്റി,പദാർത്ഥത്തെപ്പറ്റി പറയുന്നുണ്ട്‌.ഒന്നുകൂടി നോക്കൂ.പൂരപ്പറമ്പിലെ സ്ഥലത്തെ പറ്റിപറയുമ്പോൾ.പൂരപ്പറമ്പ്‌ എന്നഭൂവിഭാഗം അവിടെ ഉണ്ട്‌.അതില്ലങ്കിൽ അവിടെ സ്ഥലമില്ല.ബസിലെ സ്ഥലം എന്ന് പറയുമ്പോൾ ബസ്‌ എന്ന വസ്തു ആസ്ഥലത്തോടൊപ്പം ഉണ്ട്‌. അതുപെ വീടും,പേനവെച്ച സ്ഥലത്തോടൊപ്പം പേനയും പുസ്തകം ഇരിക്കുന്ന സ്ഥലത്തോടൊപ്പം പുസ്തകവും,കടലുള്ള സ്തലത്തോടൊപ്പം കടലും.പ്ങ്ങനെ പോകുന്നുസ്ഥത്തോടൊപ്പം നിൽക്കുന്നവസ്തുക്കൾ,പദാർത്ഥങ്ങൾ.പദാർത്ഥങ്ങളും വസ്തുക്കളും എല്ലാം ദ്രവ്യനിർമ്മിതമാൺ ആകയാൽ സ്ഥലത്തെപ്പറ്റി പറയണമെങ്കിൽ ദ്രവ്യം വേണം അന്നല്ല ദ്രവ്യ്മുണ്ടെങ്കിലേ സ്ഥലമുള്ളൂ എന്നതാൺ കൂടുതൽ ആഴമേറിയസത്യം.വീടുണ്ടെങ്കിലേ അതിനുള്ളിൽ സ്ഥലമുണ്ടാവൂ എന്നോർക്കുക,ആകായാൽ ദ്രവ്യവും സ്ഥലവും ഒന്നിച്ചേ നിൽക്കൂ.ഒന്നില്ലങ്കിൽ മറ്റൊന്നില്ല.നിങ്കലുദിക്കുന്നു,നിൽക്കുന്നു മായുന്നുസങ്കൽപമോരോന്നവയിലൊന്നായ ഞാൻജീയുടേ വിശ്വഹൃദയത്തിലെ ഈ വരികൾ സ്ഥലദ്രവ്യബന്ധത്തോടൊപ്പവും,നിന്റെ രക്തോഷ്മാവിയരുന്ന സൂര്യനുംനിന്റെ സന്തോഷം തിളങ്ങുന്ന തിങ്കളും,എന്നി വരികൾ ദ്രവ്യസ്ഥലബന്ധത്തോടൊപ്പവും ഇവിടേ സാന്ദർഭികമായി ഓർത്തുപോകുന്നു.

Sunday, June 29, 2008

Shasthram 10

പദാർത്ഥവും വസ്തുവും തമ്മിൽ അർത്ഥവ്യത്യാസമുണ്ടോ?ഉണ്ട്‌.നമ്മളെല്ലാം മനുഷ്യരാൺ. പക്ഷേ മുഖച്ഛായ ഒന്നണോ? ആകൃതി ഒന്നാണോ?സ്വഭാവസാദൃശൃമുണ്ടോ? ഇല്ല് എല്ലാവരും അന്യോന്യഭിന്നരാൺ.ഒരാളെ അയാളാക്കിത്തീറ്റ്ക്കുന്നത്‌ അയാളുടെ സ്വഭാവവും മുഖച്ഛായയും പ്രകൃതവും ആൺ. അവ പ്രതിജനഭിന്നമാണെന്ന് കാണാം അതുകൊണ്ട്‌ നമ്മളോരോരുത്ത്രും ഓരോ പേരിൽ അറിയപ്പെടിന്നു.പ്രപഞ്ചത്തിൽ കാണുന്ന എല്ലാത്തിന്റെയും സ്ഥിതി ഇതു തന്നെ യാൺ.എല്ലാം ദ്രവ്യംകൊണ്ടാൺ നിർമ്മിച്ചിരിക്കുന്നത്‌. പക്ഷേ എല്ലാം ഒരേപോലെ അല്ല. അന്യോന്യം ഭിന്നമാൺ ഓരോന്നിന്റെയും ആകൃതിയും പ്രകൃതിയും .വായുവും വെള്ളവും ഒരുപോലെ അല്ല .പക്ഷേ രണ്ടും ദ്രവ്യനിർമ്മിതമാൺ അതുപോലെതന്നെ കല്ലും മരവും ,ഇരുമ്പും,സ്വർണ്ണവും,വെള്ളിയും,ഈയവും.പ്രത്യക സ്വഭാവത്തോടുകൂടിയ ദ്രവ്യ്‌രൂപമാൺ പദാർത്ഥം.ഇരുമ്പ്‌ ഒരു പദാർത്ഥമാൺ .സ്വർണ്ണംവും വെള്ളിയും അന്യോന്യഭിന്നമായ വേറെ രണ്ട്‌ പദാർത്ഥങ്ങളാൺ.ഇങ്ങനെ എത്രയോ പദാർത്ഥങ്ങളുണ്ട്‌ ഭൂമിയിൽ.പദർത്ഥംകൊണ്ടാൺ നാം പലതും പണിതീർക്കുന്നത്‌.ഇരുമ്പ്‌ കൊണ്ട്‌ കത്തി ഉണ്ടാക്കുന്നു. സ്വർണ്ണംകൊണ്ട്‌ നെക്ലേസുമ്മോതിരവും .പേനയുണ്ടാക്കാനും കടലാസ്‌ ഉണ്ടാക്കാനും പല പദാർത്ഥങ്ങളും വേണം.കത്തിയും നക്ലേസും എല്ലാം ഓരോ ഓരോ വസ്തുക്കളാൺ.അപ്പോൾ പദാർത്ഥത്തിൽ നിന്നാൺ വസ്തു നിർമ്മിക്കുന്നത്‌.ഉദാഹരണമായി മരം എന്ന പദാർത്ഥംകൊണ്ട്‌ മേശ,കസേര.സ്റ്റൂൾ,കട്ടിൽ എന്നീ വസ്തുക്കൾ ഉണ്ടാക്കുന്നു. കരിങ്കല്ലുകൊണ്ട്‌ അമ്മി എന്ന വസ്തുവും ആട്ടുകല്ല് എന്ന വേറൊരുവസ്തുവും നിർമ്മിക്കാം.ഇത്രയും പറഞ്ഞുവന്നത്‌ ദ്രവ്യം,പദാർത്ഥം,വസ്തു എന്നി പദങ്ങൾ തമ്മിൽ ബന്ധമുള്ളവയാണെന്ന് സൂചിപ്പിക്കുവാനാൺ.അവക്ക്‌ തമ്മിൽ അർത്ഥവ്യത്യസവുമുണ്ട്‌ ആഴമേറിയ ഈ വ്യത്യാസം മനസ്സിലാക്കാതെ പഠിപ്പുള്ളവർപ്പോലും ഈ വാക്കുകൾ പലപ്പോഴും എഴുതുകയും പറയുകയും ചെയ്യുന്നു. സ്ത്യത്തിൽ ദ്രവ്യം ,പദാർത്ഥം,വസ്തു ഇവയിൽ ഓരോന്നിലും എന്തല്ലാം കാര്യ്ങ്ങൾ ഉൾക്കൊള്ളുന്നു.

ദൂരവും കാഴ്ചയും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
ജനിപ്പിക്കുന്നില്ലേ?ഉണ്ട്‌.
ഉദാഹരണം:ഭൂമിയിൽ നിന്നും സൂര്യനിൽനിന്നും സൂര്യനിലേക്കുള്ള ദൂരം ഏട്ട്‌ പ്രകാശ മിനുട്ടാൺ.എന്നുവെച്ചാൽ വെളിച്ചം സൂര്യനിൽ നിന്ന് പുറപ്പെട്ട്‌ സെക്കന്റിൽ മൂന്ന് ലക്ഷം കിലോമീറ്റർ വേഗത്തിൽ പാഞ്ഞുവന്നാലും വിശ്വവിദൂരതകൾ പ്രകാശവർഷങ്ങളിൽ അളന്ന് തിട്ടപ്പെടുത്തുമ്പോൾ ഒരു പുതിയ്‌ ബോധംതന്നെ നമ്മിൽ ഭൂമിയിൽ അത്തുവാൻ എട്ട്‌ മിനുട്ട്‌ സമയം എടുക്കും എന്നർത്ഥം.അതവിടെ നിൽകട്ടെ.
എന്താൺ ഈ കാണുക അല്ലങ്കിൽ കാണുന്നു എന്ന് പറഞ്ഞാൽ? ഒരു വസ്തുവിൽ നിന്നുള്ളപ്രകാശം നമ്മുടെ കണ്ണിൽ വന്ന് വീൺ നമ്മുടെ തലച്ചോറിൽ അതിന്റെ പ്രതിച്ഛായ ഉളവാകുമ്പോഴാൺ നാം അതിനെ കാണുന്നത്‌
അപ്പോൾ സൂര്യനിൽ നിന്നു വരുന്ന പ്രകാശം നമ്മുടെ കണ്ണിൽ തരുമ്പോഴാൺ നാംസൂര്യനെ കാണുന്നത്‌ .പക്ഷേ സൂര്യനിൽ നിന്നും പ്രകാശംഭൂമിൽ എത്താൻ എട്ട്‌ മിനുട്ട്‌ വേണമല്ലോ?.എന്നുവച്ചാൽ ഇവിടെ എത്തുന്നൂരോ രശ്മിയും എട്ട്‌ മിനുട്ട്‌ മുമ്പെ സൂര്യനിൽനിന്ന് പുറപ്പെട്ടതാൺ എന്നർത്ഥം.അപ്പോൾ എട്ട്‌ മിനിട്ട്‌ മുമ്പത്തെ സൂര്യനെയാൺ നാം എപ്പോഴും കാണുക.സൂര്യനിലെ അപ്പോഴത്തെ കാഴ്ചഭൂമിലെ ഇപ്പോഴത്തെ കാഴ്ച്‌ ആകുന്നു.
സൂര്യൻ കഴിഞ്ഞാൽ പിന്നെ നമ്മോടടുത്ത നക്ഷത്രമായ ആൽഫാ സെൻ റാരിയലേക്കുള്ള ദൂരം ഏതാണ്ട്‌ നാലേകാൽ പ്രകാശവർഷമാൺ .നാലേകാൽ വർഷം വേണം ഈ നക്ഷത്രരശ്മിക്ക്‌ ഭൂമിയിൽ എത്താൻ അപ്പോൾ നാം കാണുക നാലേകാൽ വർഷം മുമ്പുള്ള നക്ഷത്രത്തെ യാവില്ലോ? അവിടെത്തെ അപ്പോഴത്തെ കാഴ്ച്‌ ഇവിടത്തെ ഇ പ്പോഴ്‌ ത്തേ താകുന്നു.




നമ്മുടെ വളർത്തമ്മയായ ഭൂമിയമ്മ സൂര്യന്റെ മകളാണോ?ആൺ,സൂര്യനും മറ്റേതെങ്കിലും ഒരു നക്ഷത്രവും തമ്മിൽ യാദൃച്ഛികമായി കൂട്ടിമിട്ടിയാൺ ഭൂമിയുണ്ടായതെന്നും ഒരു സിദ്ധാന്തമുണ്ട്‌ഒരിക്കൽ എന്നത്തേയും പോലെ ദിനകരൻ കത്തിജ്വലിച്ചുനിൽകുകയായിരുന്നു അപ്പോൾ വേറൊരു നക്ഷത്രം അതു വഴിവന്നു അതും സൂര്യനും തമ്മിൽ കൂട്ടിയിടിച്ചു .സൂര്യൻ ഇളകിമറിഞ്ഞു .സൂര്യനിൽനിന്ന് പല കഷ്ൺങ്ങളും അകലങ്ങളിതെറിചു വീൺ ചിതറി .അവയല്ലാം കാലാന്തരത്തി തണുത്തുറഞ്ഞു കട്ടിയായി അതിലൊന്നെത്രേ ഭൂഗോളം.മൂനാമതൊരുകഥകൂടിയുണ്ട്‌,സൂര്യനേക്കൾ വലിയൊരു നക്ഷത്രം അത്‌ എന്നോ ഒരു ദിവസം സൂര്യന്റെ സ്മീപ്പത്തുകൂടികടന്നുപോയി .തൽസമയം നക്ഷതത്തിന്റെ അതിഭയങ്കരമായ ആകർഷണബലം മൂലംസൂര്യന്റെ കുറേ ഭാഗം കൂടി അതിന്റെ കൂടെ പ്പോയി ..അവ പല ഭാഗങ്ങളായി മാറി ശൂന്യാകാശ വിശാലതയിൽ അങ്ങിങ്ങായി ഗോളാകൃതിപൂണ്ട്‌ നിലകൊണ്ടു പിന്നിട്‌ നക്ഷത്രം എങ്ങോ മാറിപ്പോയി.പക്ഷേ സൂര്യനിൽനിന്ന് വേർപ്പെട്ടഭാഗങ്ങൾ ആകാശത്തിൽ ബാക്കിയായി.അവ പിന്നീട്‌ തണുത്തുറഞ്ഞ്‌ കട്ടിയായിഗോളങ്ങളായി അതിലൊന്നൺ ഭൂമിഅപ്പോൾ ഏത്‌ കഥ വിശ്വസിച്ചാലും ഭൂമി സൂര്യന്റെ മകളാൺ വേറേയും മക്കളുണ്ട്‌ സൂര്യൻ.അവരല്ലാം ആകൃതിയിലും പ്രകൃതിയിലും അന്യോന്യംഭിന്നരാൺ

ആകാശത്ത്‌ അഗ്നിജ്വലകൾ ഉണ്ടാവുമോ?ഉണ്ടാവും.വൈദ്യുത അഗ്നിജ്വാലകളാൺ അവ. വൈദ്യുതധാര അഥവാ ഇലക്ട്രിക്‌ കരന്റ്‌ ഉണ്ടാക്കുവാൻ എന്തല്ലാം വേണം? ഒരു ചെമ്പുകമ്പി,കാന്തം,ഇത്രയും പോര കാന്തധ്രുവങ്ങൾക്കിടയിൽ ചെമ്പുകമ്പി കറക്കണം എങ്കിലേ അതിൽ കറന്റ്‌ ഉണ്ടാകൂ.എന്നാൽ ആങ്ങിനെയല്ല ആകാശത്ത്‌ കറന്റ്‌ ഉണ്ടാകുന്നത്‌ ,അവിടെ കാന്തധ്രുവങ്ങളും ചെമ്പ്‌ കമ്പിയും ഇല്ലല്ലോ.പിന്നെ കറന്റ്‌ ഉണ്ടാകുന്നത്‌ എങ്ങനെ?സംഗതി രസകരമാൺ. അന്തരീക്ഷം അഥവാ അമ്മുടെ തലയ്ക്ക്‌ മുകളിലെ വായു സമുദ്രം നിറയേ അണുക്കളാൺ .ഈ അണുക്കളിൽ ചിലവപോസിറ്റീവ്‌ അയേണുകളായി ഒരിടത്ത്‌ കുന്നുകൂടും,വേറെ ചില അണിക്കൾ നെഗറ്റീവ്‌ അയോണുകളായിമറ്റൊരിടത്ത്‌ കുന്നുക്കൂടും.ഈ അയോൺ കുന്നുകൾ തമ്മിലുള്ള ആകർഷണബലംവൈദ്യുതബലമായി അന്തരീക്ഷത്തിൽ പ്രത്യക്ഷപ്പെടുന്നു.അത്‌ ഏറ്റവും ശക്തമായി സമ്മർദ്ദം ചെലുത്തുക അയോൺ കുന്നുകൾക്കിടയിലുള്ള വായുവിലാൺ. വായുവിൻ താങ്ങാനാവുന്ന വൈദ്യുതമർദ്ദത്തിൻ പരിമിതിയുണ്ട്‌.ഒരു സെന്റീമീറ്റർ കനത്തിലുള്ളവായുവിൻ 30.000വോൾട്ട്‌ ,അതിനപ്പുറം വൈദ്യുതസമ്മർദ്ദം വർദ്ധിക്കുമ്പോൾ വായു പീളരും ആപിളപ്പിൽ കൂടി കറന്റ്‌ ഒഴുകും.ഒരു അയോൺ കുന്നിൽനിന്ന് മറ്റൊരു അയോൺകുന്നിലേക്കാവാം കറന്റിന്റെ ഗതി.ചിലപ്പോൾ ആകാശത്തെ അയോൺകുന്നിൽ നിന്നും ഭൂതലത്തിലേക്കാവാം കറന്റിന്റെ ഗതി.വായുവിൽക്കൂടി കറന്റ്‌ ഒഴുകിയാൽ വായു കണികകൾ ചുട്ടുപഴുത്ത്‌ മിന്നും .ഇതാൺ നാം കാണുന്ന മിന്നൽ -വായുവിലെ വൈദ്യുതാഗ്നിജ്വാല.ഒരിടത്ത്‌ ആകാശത്തുനിന്ന് ഭൂമിയിലേക്ക്‌ വരുന്ന മിന്നൽകറന്റ്‌ ഭൂമിയിൽക്കൂടി ഒഴുകി ആകാശത്തേക്കൂതന്നെ മറ്റൊരിടത്തുകൂടി തിരിച്ചൊഴുകുന്നു. അങ്ങനെ അതിന്റെ പ്രവാഹഗതി പൂർത്തിയാക്കുന്നു

സൂര്യനെ ചുറ്റുന്ന പാറക്കെട്ടുകൾ ഉ ണ്ടോ?ഉണ്ട്‌.ലോകാന്തരങ്ങൾക്കിടയിലായി സൗരയൂഥത്തിന്റെ ഏതോ അവശിഷ്ടങ്ങൾപോലെ സൂര്യനെ ചുട്ടിക്കൊണ്ടിരിക്കുന്ന വൻ പാറക്കെട്ടുകളുണ്ട്‌ ഇവ ഒന്നല്ല:രണ്ടല്ല ഏതാണ്ട്‌ നാൽപതിനായിരത്തിനും അമ്പതിനായിരത്തിനും ഇടയ്കാൺ ഇവയുടെ എണ്ണം.ഓരോനിനും കിലോമീറ്റർ കണക്കിനാൺ വലിപ്പം.ചൊവ്വാഗ്രഹത്തിനും വ്യാഴത്തിനും ഇടയ്കുള്ള സ്ഥലത്താൺ ഇവ അധികവും.ഗ്രഹങ്ങളെ പോലെ ഇവയും സൂര്യനെ ചുറ്റുന്നതുകൊണ്ടോ എന്തോ ഇവയെ ചിന്നഗ്രഹങ്ങൾ എന്ന് വിളിക്കുന്നു.കറങ്ങുന്ന ഈപാറക്കെട്ടുകൾ പലപ്പോഴും ഭൂമിയുടെ അടുത്തു വരെ എത്തിട്ടുണ്ട്‌ 1937ലും1949ലും1968ലും ഇവ ഭൂതലത്തിനു സമീപം വന്ന് ഭീഷണിയുയർത്തീട്ടുണ്ട്‌.ഭാഗ്യമെന്ന് മാത്രം പറയട്ടെ,ഇതുവരെ ഇവയിലൊന്നും ഭൂമിയുമായി കൂട്ടിയിടിച്ചിട്ടില്ല.നാം കഷ്ടിച്ച്‌ രക്ഷപ്പെടുന്നുവെന്ന് മാത്രംഇപ്പോഴും പുതിയ ച്ചിന്നഗ്രഹങ്ങളെ കണ്ടെത്തിക്കൊണ്ടിരിക്കുന്നു.ഇവയെ അപ്പൊളെ,ട്രോജൻ എന്നിങ്ങനെ രണ്ട്‌ വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്‌.200 മീറ്റർ മുതൽ ആർ കിലോമീറ്റർ വരെ വലിപ്പമുള്ള പാറക്കെട്ടുകൾ ഉൾക്കൊള്ളുന്ന പാറ,സമൂഹമാൺ അപ്പോളൊ,ട്രോജൻ ഗ്രൂപ്പിൽ ആയിരത്തോളം പാറക്കെട്ടുകാളാൺ ഉള്ളത്‌.കറുത്ത്‌ ഇരുണ്ടിരിക്കും ഇവ എല്ലാം എന്തിനോ സദാ സൂര്യനെ വലയം വെയ്ക്കുന്നു

ചുവന്ന ആകാശവും രണ്ട്‌ ചന്ദ്രന്മാരുമുള്ള ലോകം ഏത്‌?ചുവന്ന ആകാശം ,രണ്ട്‌ ചന്ദ്രന്മാർ. എവിടെയാണെന്നോ ചൊവ്വലോകത്തിൽ .സൂര്യനിൽ നിന്നും അകലുമ്പോൾ ഭൂലോകം കഴിഞ്ഞാൽ അടുത്ത ലോകമാൺ ചൊവ്വ.അവിടെയും ജീവനുണ്ടാവും മനുഷ്യനുണ്ടാവും മൃഗങ്ങളും വൃക്ഷലതാദികളും ഉണ്ടാവും.ദൂരദർ ശിനിയിലൂടെ നോക്കുമ്പോൾ കാണുന്ന നീണ്ടവരകൾ മഹാനദികളാവും .ഇതെല്ലാമായിരുന്നു ശാസ്ത്രജ്ഞന്മാരുടെ വിശ്വാസം.ഇതെല്ലാം സത്യമാണോ എന്ന് ബോദ്ധ്യപ്പെടുന്നതിനുവേണ്ടി 1976 ജൂലായ്‌ 20ൻ വൈകുന്നേരം ബഹീരാകാശക്കപ്പൽ ചൊവ്വയിൽ ഇറങ്ങി.ആളില്ലാത്ത ഈവാഹനം 80 കോടി കിലോമീറ്റർ ദൂരം ഏകാന്തതയിലൂടെ,ശൂന്യതയിലൂടെ മൂകതയിലൂടെ തനിയെ സഞ്ചരിച്ചാൺ അവിടെ എത്തി ഇറങ്ങിയത്‌.വൈക്കിംഗ്‌ ചൊവ്വാതലത്തിന്റെ ഫോട്ടോ ഭൂമിയിലേക്ക്‌ അയച്ചിരുന്നു.അവയെയിൽ നിന്ന് ചൊവ്വറ്റിൽ വലിയ ചാലുകളും വങ്കുഴികളും ഉണ്ടെന്ന് മനസ്സിലായി.ചൊവ്വാതലമാകെ പൊടിപടലംകൊണ്ട്‌ മൂടിയിരിക്കുന്നു.പരുപരുത്തതും കൂർത്തവശങ്ങളുള്ളതുമായപാറകളും അവിടെ കണ്ടു.ചൊവ്വയുടെ വായു മണ്ഡലത്തിൽ കാർബൺ ഡയോക്സൈഡും ആർഗ്ഗണും അൽപം ഓക്സിജനും കാർബൺ മൊണോക്സൈടും കലർന്നിരിക്കുന്നു അന്ന് മനസ്സിലായി.ചൊവ്വയിൽ കൊടും കാറ്റില്ല:ഇളം കാറ്റേ ഉള്ളൂ. 24 മണിക്കൂർ 37 മിനുട്ട്‌ നീളമുള്ള രാപകലുകളാൺ ചൊവ്വയിൽ.ഇതൊക്കെയാൺ സത്യം,ഇതെല്ലാം ഊഹിച്ചതുപോലെ മഹാസമുദ്രങ്ങളോ മനുഷ്യരോ ജീവിതമോ ഒന്നും ചൊവ്വയിൽ ഇല്ല എന്ന് വൈക്കിംഗ്‌ ബോദ്ധ്യപ്പെടുത്തി.ചുവന്ന ആകാശവും രണ്ട്‌ ചന്ദ്രന്മാരുമുള്ള ഈലോകവും വിശ്വവിശാലതയിൽ ആളനക്കമില്ലതെ നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നി.

ചെന്നിറങ്ങിയാൽ തിരിച്ചുവരാൻ പറ്റാത്ത സ്ഥലം പ്രപഞ്ചത്തിൽ ഉണ്ടോ?ചെന്നിറങ്ങിയാൽ തിരിച്ചു വരാൻ പറ്റാത്ത സ്ഥലം എവിടെ? പറയാം .വ്യാഴത്തിൽ: വ്യാഴലോകത്തിൽ.അവിടെചെന്നിറങ്ങിയാൽ എന്തുപറ്റും?മരണം!മരണംതന്നെ.അവിടത്തെ നിലയില്ലാത്ത്‌ ദ്രാവക-വാതകാന്തരീക്ഷത്തിൽ നാം ആണ്ടുപോകും.ഭയങ്കരവലിപ്പമാൺ വ്യാഴലോകത്തിൻ.ഭൂലോകത്തിന്റെ പതിനൊന്നിരട്ടി വ്യാസമുണ്ടതിൻ . വ്യാപ്തമോ?1300 ഇരട്ടി,ഭൂമിയിൽ അറുപത്‌ കിലോതൂക്കമുള്ള ആൾക്ക്‌ വ്യാഴത്തിൽ തൂക്കം 140 കിലോയായിരിക്കും,.ഭൂമിയിൽ നിവർന്ന് തലയുയർത്തി നടക്കുന്ന മനുഷ്യൻ വ്യാഴത്തിൽ കൂന്ന് കൂന്ന് തലകുമ്പിട്ട്‌.നടക്കാൻപോലും പ്രയാസമാവും.അത്‌ നേരിടാൻ നമ്മുടെ നാഡി ഞരമ്പുകൾക്ക്‌ കരുത്തുണ്ടാവില്ലവ്യാഴത്തിൽ ചെന്നാൽ പതിമൂന്ന് ചന്ദ്രന്മാരെ കാണാം.എന്തോരു കാഴ്ചയായിരിക്കും അത്‌!അവിടെ ചെന്നിറങ്ങാനാവില്ലല്ലോ,എന്തുകൊണ്ട്‌?ഭൂമിയുടെ പുറംതോട്‌ ഖരപദാർത്ഥനിർമ്മിതമാൺ,എന്തും ഈമണ്ണിൽ വയ്കാം.ആർക്കും വന്നിറങ്ങാം.എന്നാൽ വ്യാഴലോകം വാതകങ്ങളാലും ദ്രാവകത്താലും മൂടപ്പെട്ടിരിക്കുന്നു.എന്നല്ല , ഖരപദാർത്ഥനിർമ്മിതമായ്‌ ഒരുപരിതലം പോലും ആലോകത്തിനില്ല.ആലോകത്തിന്റെ 25000മെയിൽ ആഴം വരെ വെറും അന്തരീക്ഷനിർമ്മിതമാൺ.ഇതിൽ മുഖ്യമായും നൈഡ്രജനും,ഹീലിയവും അടങ്ങിയിരിക്കുന്നു.അന്തരീക്ഷത്തിന്റെ ആയിരം കിലോമീറ്റർ ആഴം മുതൽ ദ്രാവകഹൈഡ്രജനാൺ.അന്നുവെച്ചാൽ ഈ ലോകത്തിന്റെ ഉപരിതലം ദ്രാവകഹൈഡ്രജനാൽ നിർമ്മിതമാണെന്നർത്ഥം.അങ്ങനെ ദ്രാവകത്താലും വാദകത്താലും മൂടപെട്ടുകിടക്കുന്ന ഈ പതാളലോകത്തെപ്പറ്റിയുള്ള സങ്കൽപം പോലും ആരെയാൺ കിടിലം കൊള്ളിക്കാത്തത്‌?പ്രപഞ്ചത്തിന്റെ അനന്തമഹാത്മ്യമെന്നോ സൃഷ്ടിവൈഭവം എന്നോ മറ്റോ മാത്രമേ വ്യാഴലോകത്തെ നോക്കി നമുക്ക്‌ പറയാനാവൂ.ചെന്നിറങ്ങിയാൽ തിരിച്ചുപോരാൻ പറ്റാത്ത സ്ഥലം എവിടെ ഉണ്ട്‌ എന്നുചോദിച്ചാൽ നിസ്സംശയം പറയാം-ഭയാനകമായ അതിവിശാലമായ വ്യാഴലോകത്തിൽ.....പാതാളത്തിൽ.

ഏറ്റവും വലിയ അളവുകോൽ?ഏത്‌ അൾവു നിർണ്ണയത്തിനും ഒരളവുകോൽ വേണം.അളക്കേണ്ടതിന്റെ വലിപ്പത്തിനനുസരിച്ചിരിക്കും അളവുകോലിന്റെ വലിപ്പം. അപ്പോൾ സ്വാഭാവികമായും ചോദിച്ചുപോകും-ഇന്നുള്ളതില്വെച്ച്‌ ഏറ്റവും വലിയ അളവുകോൽ ഏതാൺ?ഞാൻ പറയും:പ്രകാശവർഷം.പ്രകാശവർഷം വളരെ വലിയ ഒരളവുകോലാൺ.നാലതിരുകളോ കീഴ്‌ മേലൊ ഇല്ലാത്ത്‌ പ്രപഞ്ചത്തിന്റെ അനന്ത വിശാലത അളക്കുവാൻ അതുകൊണ്ടു കഴിമോ?ഒന്നും തീർത്തു പറയുക വയ്യ എന്നിരുന്നാലും വിശാലതയിൽ സ്ഥിതിചെയ്യുന്ന ചില നക്ഷത്രങ്ങളിലേക്കുള്ളദൂരം,അവ തമ്മിൽ തമിലുള്ള അകലം,ഇതൊക്കെ നിർണ്ണയിക്കുവാൻ ഈ അളവുകോലുകൊണ്ട്‌ കഴിഞ്ഞേക്കും.ഭൂലോകത്തിനുപുറമെ എത്രയോ ലോകങ്ങളുണ്ട്‌ പ്രപഞ്ചത്തിൽ അവ തമ്മിലുള്ള അകലവും അളക്കാൻ ഒരു പരിധിവരെ ഇതുകൊണ്ട്‌ സാധിക്കും.നോക്കൂപ്രപഞ്ചത്തിലെ ദൂരത്തിന്റെ വ്യാപ്തി.മനുഷ്യൻ അവന്റെ തൊട്ടടുത്ത്‌ സ്ഥിതിചെയ്യുന്നസൂര്യൻ എന്ന നക്ഷത്രത്തിലേക്കുള്ളദൂരംകിലോമീറ്ററിൽ കുറിക്കാൻ 15 എന്നെഴുതി വലതുവശത്തു ഏഴുപൂജ്യം ഇടണം.സൂര്യൻ കഴിഞ്ഞാൽപിന്നെ ഭൂമിയോട്‌ അടുത്ത്‌ സ്ഥിതിചെയ്യുന്ന നക്ഷത്രമായ ആൽഫാസെൻ റായിലേക്കുള്ള ദൂരം 42.000.000.000.000 കിലോമീറ്റർ.ഇത്രയും വലിയ ഒരു സംഖ്യ എഴുതാമെന്നല്ലാതെ പലപ്പോഴും വായിക്കാൻ പോലും കഴിഞ്ഞെന്ന് വരില്ല.എന്നിട്ടുവേണ്ടെ,താരതമ്യപഠനത്തിലൂടെ ഈവൻ സംഖ്യകൾ സൂചിപ്പിക്കുന്ന അർത്ഥവ്യപ്തി ബോധ്യപ്പെടാൻ ഈ കഴിവികേടിൻ ഒരു പരിഹാരമായിട്ടാൺ മനുഷ്യൻ പ്രകാശവർഷം എന്നൊരു വലിയ അളവു കോൽ കണ്ടെത്തിയത്‌.പ്രകാശം,ഒരു വർഷം കൊണ്ട്‌ സഞ്ചരിക്കുന്ന ദൂരമാൺ ഒരു പ്രകാശവർഷം ഒരു മിനുട്ടിൽ സഞ്ചരിക്കുന്നതാൺ പ്രകാശമിനുട്ട്‌.സെക്കന്റിൽ സഞ്ചരിക്കുന്നത്‌ പ്രകാശസെക്കന്റും ഇത്‌ മൂന്നു ലക്ഷം കിലോമീറ്റർ വരും വെളിച്ചത്തിന്റെ വേഗം ആണത്‌ ഇതുപ്രകാരം പ്രകാശവർഷം എന്നാൽ എത്ര കിലോമീറ്റർ ആയിരിക്കും?മൂന്നുലക്ഷം+60+60+365 1/4 കിലോമീറ്റർഎത്രവലിയ സംഖ്യ അല്ലേ? അതാൺ ഏറ്റവും വലിയ അളവുകോൽ പ്രകാശവർഷം ആണെന്ന്.

ശൂഒടുങ്ങാത്ത നക്ഷത്രങ്ങൾകാണാം.വൈരത്തരികൾപോലെ,തീപ്പൊരിപോലെ അവകണ്ണുചിമ്മി ന്യാകാശംശൂന്യമാണോ?നീലനിർമ്മലമായ ആകാശത്തേക്ക്‌ രാത്രിസമയത്ത്‌ നോക്കിയിട്ടുണ്ടോ?എണ്ണിയാൽ കണ്ണുചിമ്മിദൂരെനിന്ന് മിന്നുന്നതുപോലെതോനും.ഓരോനക്ഷത്രവും ഒറ്റപ്പെട്ടു തന്നെയാൺ നിൽക്കുക. ഈ ഏകാന്തനക്ഷത്രങ്ങൾക്കിടയ്ക്കുള്ള സ്തലമാൺ ശൂന്യകാശം.പ്രപഞ്ചത്തിലീറിയപ്പെട്ടതും അല്ലാത്തതുമായ ലോകാലോകങ്ങൾക്കിടയ്ക്കും സ്പേസ്‌ അഥവാ ശൂന്യാകാശം സ്ഥിതിചെയ്യുന്നു. ഈശൂന്യാകാശത്തുകൂടിയാൺ ബഹീരാകാശയാത്രയും.ഈശൂന്യാകാശം പൂർണ്ണമായുംശൂന്യാമാണോ?അല്ലന്നാൺ അമേരിക്കൻ ഗോളജ്ഞനായ ഡോ;എഡ്വിൻ പി.ഹബ്ല് തന്റെ ഏറ്റവും പുതിയ നിഗമനത്തെ ആസ്പ്ദമാക്കി പറയുന്നത്‌. പിന്നെ എന്താൺ ശൂന്യസ്ഥലത്ത്‌ ഉള്ളതെന്നോ?ദ്രവ്യംതന്നെ.പല പദാർത്ഥത്തിന്റെയുംകണികൾ.ശൂന്യമെന്ന് നാം ധരിച്ചിരുന്ന ഈശൂന്യാകാശത്തിന്റെ ഒരു മീറ്റർ നീളം ,ഒരുമീറ്റർ വീതി,ഒരുമീറ്റർ ഉയരം:ഇത്രയും സ്ഥലത്ത്‌ താഴെ പറയുന്നത്ര കണികകൾ കാണുമത്രേ.ഏതൊക്കെ കണികകൾ?1) സ്വതന്ത്ര ഇലക്ട്രോൺ കണികകൾ-26,000.000.2) ഹൈഡ്രജൻ അണുക്കൾ-26,000,0003)പ്രകാശകണങ്ങൾ-520,0004)സോഡിയം അണുക്കൾ6ഇതിനു പുറമെ കാൽസിയം അണുക്കളുണ്ട്‌.പൊട്ടാസിയം അണുക്കളുണ്ട്‌.ടൈറ്റാനിയം അണുക്കളുണ്ട്‌. മൂന്ന് മീറ്റർ നീളം മൂന്ന് മീറ്റർ വീതി മൂന്ന് മീറ്റർ ഉയരം,അത്രയും സ്ഥലത്ത്‌ നാൽ പൊട്ടാസിയം അണുക്കൾ ,ഇതിനേക്കാൾ പത്തിരട്ടി സ്ഥത്ത്‌ നാൽ കാൽസിയം അണു.അതിനേക്കാൾ ആയിരം ഇരട്ടിയായിസ്ഥലം വർദ്ധിക്കുമ്പോൾ ഒരു ടൈറ്റാനിയം അണു-ഇങ്ങിനെയാൺശൂന്യാകാശത്തെ പദാർത്ഥഘടന.ഇതിൽ നിന്നെല്ലാം ഏന്താൺ നാം ഓർക്കേണ്ടത്‌.ശൂന്യാകാശം ശൂന്യമല്ല നാം വസിക്കുന്ന വങ്കരകളോളമോ അല്ലങ്കിൽ ഈ ഭൂഗോളത്തോളം തന്നെയോ വലിപ്പത്തിലുള്ളപ്രദേശത്ത്‌ ഒരു തരി പൂഴി എന്ന കണക്കിൻ പദാർത്ഥകണികകൾ ശൂന്യാകാശത്ത്‌ ഉടനീളം ചിന്നിച്ചിതറിക്കിടക്കുന്നു.