സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday 22 August 2014

ഒരു സംവാദം

سم الله الرحمن الرحيم     الحمد لله رب العالمين    الصلوة والسلام على رسوله الكريم وعلى آله وصحبه اجمعين   اما بعد فاوصيكم ونفسي المذنبة اولا بتقوي الله في السر والعلن
 
 
       സുഹുര്‍ത്ത് മുസ്തഫ സാഹിദ് ,താങ്കളുടെ  എന്റെ മെയിലിനുള്ള  മറുപടി ശ്രദ്ദയില്‍ പെട്ടു മറുപടി അല്പം വൈകിയതില്‍ ക്ഷമിക്കുക
 (എന്റെ പേര് അഷ്‌റഫ്‌ ചെറൂപ്പ എന്നാണ് അസീസ്‌ എന്ന്  അല്ല എന്ന് അരീകുന്നു )
 
സുഹുര്‍തെ ഞാന്‍ എന്താണ് എഴുതിയത് എന്ന് താങ്കള്‍ ശരിക്കും മനസ്സിലാക്കിയില്ല. മക്ക മുശ്രിക്കിനു വേറെ ഒരു അള്ളാഹു ഉണ്ടെന്നു ഞാന്‍ സ്ഥാപിക്കുന്നു എന്ന് തോന്നുന്ന രീതിയിലാണ്‌ താങ്കളുടെ മറുപടി അത് ശരിയല്ല എന്നുനര്തട്ടെ ..

പലപ്പോഴും, .മക്ക മുശ്രിക്ക് വിശ്വസിച്ച  ശക്തിയെ കുറിച്ച് അള്ളാഹു എന്ന് പറയാന്‍ പറ്റില്ല എന്ന്
സുന്നികള്‍
പറയുമ്പോള്‍   കണ്ടോ, സുന്നികള്‍ രണ്ടു അള്ളാഹു ഉണ്ടെന്നു പറയുന്നു അള്ളാഹു രണ്ടുന്ടെന്നു പറയുന്നവന്‍ കഫിരാകുന്നു തുടങ്ങിയ ആരോപണങ്ങള്‍  എഴുതി വിടുന്നത് കണ്ടിട്ടുണ്ട്  ഇത്തരം വില കുറഞ്ഞ ആരോപണത്തെ കണക്കിലെടുക്കുന്നില്ല അതര്‍ഹിക്കുന്ന അവഞ്ജയോടെ ഞങ്ങള്‍ അത് തള്ളിക്കളയുന്നു   


                                 എന്താണ് തര്‍ക്കം ?

മക്ക മുശ്രിക്കുകള്‍ പ്രപഞ്ഞ സൃഷ്ടിയില്‍ വിശ്വസിചിട്ടുന്ടെന്നോ ഇല്ലന്നോ എന്നതാണോ?
അല്ല സുഹുര്‍ത്ത്, എന്റെ മൈലിന്ടെ തുടക്കം വായിച്ചാല്‍ തന്നെ ഇക്കാര്യം മനസിലാവും

ഞാന്‍   എന്താന്  പറഞ്ഞത് "മക്ക മുശ്രിക്ക് വിശ്വസിക്കുന്ന ദൈവത്തിനു അള്ളാഹു എന്ന് പറയാന്‍ പറ്റുമോ ഇല്ലയോ എന്നാണ് ഇല്ലന്നു സുന്നികളും പറ്റുമെന്ന്  മുജഹിടുകളും "  എന്നാണ് ,അതിനുള്ള തെളിവുകളും ഞാന്‍ പറഞ്ഞിരുന്നു അതിനെ ഒന്നും സുഹുര്‍ത്ത് ഘന്ടിചില്ല മാത്രമല്ല അതിന്ടെ ശരിയായ  ആശയം ഉള്‍കൊള്ളാന്‍ തയ്യാറായതുമില്ല

ഞാന്‍ വീണ്ടും ആവര്‍ത്തിച്ചു പറയട്ടെ മക്ക മുശ്രിക്കുകള്‍ ഭൂരി പക്ഷവും നിരീശര  വാതി ആയിരുന്നില്ല ഈശ്വര വിശ്വാസികള്‍ ആയിരുന്നു ആ ഈശരന്  അള്ളാഹു എന്ന് പറയണമെങ്കില്‍  നബി (സ) പഠിപ്പിച്ച രീതിയില്‍ അല്ലാഹുവിനെ മനസ്സിലാക്കണം വിശ്വസിക്കണം  എങ്കിലേ അവരെ കുറിച്ച് അല്ലാഹുവില്‍ വിശ്വസിച്ചവന്‍ എന്ന് പറയാന്‍ പറ്റൂ


സുഹുര്‍ത്ത് മുസ്തഫ
സൂറ യൂസുഫ് നൂറ്റി ആറാം ആയതു വിശദീകരിച്ചു കൊണ്ട് പറയുന്നത് കാണുക
വരികള്‍ കാണുക 


"കണ്ടോ അല്ലാഹുവിനെ അന്ഗീകരിച്ചവരായിരുന്നു മക്കാ മുശ്രിക്കുകള്‍...ഈ അല്ലാഹു വേറെ അല്ലാഹു വാണ് എന്ന്   ആരാ പറഞ്ഞത് ,അങ്ങിനെയാണെങ്കില്‍ ഈ തഫ്സീരിനു  എന്ത് വില,,,അല്ലാഹു   ഒന്ന് തന്നെ ,,,,പക്ഷെ അവരുടെ വിശ്വാസത്തില്‍ ധാരാളം ശിര്‍ക്കും കുഫ്രും ഉണ്ടായിരുന്നു ,,,അവര്‍ അല്ലാഹുവിനെ കൂടാതെ  അവനല്ലാതവരെയും ഇബാദത്തില്‍ പങ്കു ചേര്‍ത്തു  ,,,കുല്‍ ഹുവല്ലാഹു....പഠിപ്പിച്ച ,,,,അല്ലാഹുവിന്‍റെ  റസൂല്‍  പഠിപ്പിച്ച വിശദാംശങ്ങളോടെ  കൂടി അവര്‍ അല്ലാഹുവിനെ വിശ്വസിച്ചിട്ടില്ല ,ആരാധിച്ചിട്ടില്ല  അങ്ങിനെ ചെയ്താല്‍ അവര്‍ മുസ്ലിമുകള്‍ ആവുമായിരുന്നല്ലോ ,,,,,
പിന്നീട് സുഹുര്‍ത്ത് പറയുന്നു  അവര്‍ വിശ്വസിച്ച അള്ളാഹു മുസ്ലിംകള്‍ വിശ്വസിക്കുന്ന അള്ളാഹു തന്നെ ആയിരുന്നു എന്ന് "ആ അല്ലാഹു  മുസ്ലിം കളുടെ അല്ലാഹു  ആയിരുന്നു,
നാഥാപുരത്ത് നിന്നും   നിന്നും  ഹുസൈന്‍  സലഫിയും    ഇതു തന്നെ പറയുന്നു അവര്‍ അള്ളാഹു എന്ന് പറഞ്ഞിരുന്നത് ഏതാണോ  അത് നാം പറയുന്ന  അള്ളാഹു തന്നെയാണ്  എന്ന്.
                     പുത്തന്‍ വാതം  

എങ്ങിനെ ഒരു ആശയം ആദ്യമയി മുസ്ലിം ലോകത്ത് അവതരിപ്പിച്ചത് മുജാഹിത് നേതാക്കളാണ് ഇവരുടെ മുന്‍ഗാമി ആയ ഇബ്നു തൈമിയ്യ പോലും ഇങ്ങിനെ മുസ്ലിംകളുടെ അല്ലാഹുവില്‍ തന്നെ ആയിരുന്നു മക്ക മുശ്രിക്ക് വിശ്വസിച്ചത്   എന്ന് പറഞ്ഞതായി കേട്ടിട്ടില്ല മറിച്ചുഇബ്നു തൈമിയ്യ പറഞ്ഞത് ലോകത്ത് കാഫിര്‍ ആയിട്ടുള്ളവര്‍ ആരാധിക്കുന്ന ഒരു ദൈവവും മുസ്ലിമിണ്ടേ അള്ളാഹു ആവുകയില്ല എന്നാണ്
لأن كل من كان كافرًا،لا يكون معبوده الإله الذي يعبده المؤمن . إذ لو كان هو معبوده لكان مؤمنًا، لا كافرًا
ലോകത്തെ ഒരു കാഫിറും സത്യാ വിശ്വാസി ആരാധിക്കുന്ന അല്ലാഹുവിനെ ആരാധിക്കുന്നില്ല ,
അങ്ങിനെ മുസ്ലിമിണ്ടേ അല്ലഹുവിനെതന്നെയാണ് കാഫിര് ആരാധിക്കുന്നതെങ്കില്‍ അവര്‍ മുസ്ലിം അവന്ടെ?" എന്നാണ്

എന്നാല്‍ മുസ്തഫയും മുജഹിതുകളും    പറയുന്നത് അവര്‍ വിശ്വസിച്ചത് മുസ്ലിമാക്ളുടെ അല്ലാഹുവില്‍ തനെയാണ്‌ പക്ഷെ അത് റസൂല്‍ പഠിപ്പിച്ച രീതിയില്‍ ആയിരുന്നില്ല എന്നാണ് അഥവാ റസൂല്‍  (സ)പഠിപ്പിച്ച രീതിയില്‍ അല്ലാത്ത ഒരു അള്ളാഹു ഉണ്ടെന്നും ആ അല്ലഹുവിലാണ് അവര്‍ വിശ്വസിച്ചതെന്നും അത് മുസ്ലിമ്ലാടെ അള്ളാഹു തന്നെയനെനും വാതിക്കുന്നു ...!!

ഇബ്നു തൈമിയ്യ,  ഒരു സത്യാ വിശ്വസിക്കേ അല്ലാഹുവിനെ ആരാധിക്കാന്‍ കഴിയൂ കാഫിറിനു അല്ലാഹുവിനെ ആരാധിക്കാന്‍
കഴിയില്ല   എന്നതാണ്   സൂറ അല്കഫിരൂനയില്‍  നിന്ന്   വെക്തമാവുന്നതെന്ന്   പറയുമ്പോള്‍  
മൌലവിമാര്‍ പറയുന്നത് മക്ക
മുശ്രിക്  അടക്കമുള്ള  കാഫിറുകള്‍  അല്ലാഹുവിനെ തന്നെയാണ്  ആരാധിച്ചത്
എന്നുമാണ്

  ഇബ്നു തൈമിയ്യ   പറയുന്നതും  മൌലവിമാര്‍ പറയുന്നതും തമ്മിലെ പ്രകടമായ വിത്യാസം ഏവര്‍ക്കും വെക്തമാണല്ലോ

                      
            ഞങ്ങള്‍   വീണ്ടും  ചോദിക്കുന്നു  

മക്കളും ഭാര്യയും ഉള്ളവനും  റഹ്മാന്‍ അല്ലാത്തവനും   മരിചവരെവ് ജീവിപ്പിക്കാന്‍ കഴിയാത്തവനുമായ ഒരുത്തന് നിങ്ങള്‍ അള്ളാഹു എന്ന് പറയുമോ

മറ്റൊരു ചോദ്യവും ഞങ്ങള്‍ക്ക് ചോദിയ്ക്കാന്‍ ഉണ്ട് ,
 
"മക്ക മുശ്രിക്ക് വിശ്വസിച്ച അല്ലാഹുവില്‍ തന്നെയാണോ മുജാഹിദുകള്‍ വിശ്വസിക്കുന്നത് ? ആണോ? അറിയാന്‍ താല്പര്യം ഉണ്ട് ഞങ്ങള്‍ തീര്‍ത്തു പറയുന്നു ഞങ്ങള്‍ സുന്നികള്‍ ആ അല്ലാഹുവില്‍ അല്ല വിശ്വസിച്ചിരിക്കുന്നത്‌  നിങ്ങള്ക്ക് അങ്ങിനെ  തുറന്നു പറയാന്‍ കഴിയുമോ?

മക്ക മുശ്രിക്കുകള്‍ക്ക് വിശ്വസിച്ച ദൈവത്തിനു അള്ളാഹു എന്ന് തന്നെ പറയണം പക്ഷെ ആ വിശ്വാസത്തില്‍ കളങ്കം വന്നിരുന്നു എന്ന് മാത്രം, എന്ന് പറയുന്ന ഹുസൈന്‍ സലഫി, മുസ്തഫ മാരോട്  സുന്നികള്‍ അയ ഞങ്ങള്ക്  ചോദിക്കാനുള്ളത് ഈ മനധണ്ടം നിങ്ങള്‍ എന്ത് കൊണ്ട്   മടവൂര്‍ വിഭാഗം മുജഹിതുകളോട് കാണിക്കുന്നില്ല എന്നാണ് ,
  മടവൂര്‍ വിഭാഗം "സലഫികളല്ല" എന്ന് നിങ്ങള്‍  ആണയിടുന്നുണ്ടല്ലോ   അവര്‍  അഗിലെഇന്ത്യ സലഫി സന്ഖടനക്ക് രൂപം  കൊടുത്തിട്ട്     പോലും   അവരെ നിങ്ങള്‍ സലഫികള്‍ എന്ന് വിളിക്കാന്‍ തയ്യാറാവുന്നില്ല...!  രണ്ടായിരത്തി ഒമ്പത് ഏപ്രില്‍ മുതലുള്ള ഇസ്ലാഹ് മാസികയുടെ  ലക്കങ്ങള്‍  പരിശോദിച്ചാല്‍ ഇക്കാര്യം വെക്തമവും
ഇസ്ലാഹ് മാസിക പറയുന്നു :"ഹദീസില്‍ പറഞ്ഞ "അള്ളാഹു ചിരിക്കും" എന്നതിനെ അങ്ങിനെ തന്നെ മനസ്സിലകളാണ് സലഫീ ആദര്‍ശം അതിനെ വ്യഗ്യനിക്കുന്നത് അശ്- അരീ ,മുതസിലീ  വിശ്വാസമാണ്  എന്നാല്‍ മടവൂരികള്‍  ഈ ഹദീസിനെ കുറിച്ച് എഴുതിയത് നിങ്ങള്‍ കാണുക  അപ്പോള്‍ നിങ്ങള്ക്ക് മനസ്സിലാകും മടവൂരികള്‍ സലഫികല്ണോ അതോ മറ്റു വല്ലതുമാണോ എന്ന്  അവര്‍ എഴുതുന്നു "ചിരിക്കുക എന്നത് കൊണ്ട് വിവക്ഷ അല്ലഹുവിണ്ടേ സന്തോഷവും ത്രിപ്തിയുമാണ് (സുല്ലമിയുടെ ബുഖാരി പരിഭാഷ )
(ഇസ്ലാഹ് മാസിക രണ്ടായിരത്തി ഒമ്പത് ഏപ്രില്‍ കാണുക )
അതെ അവസരം മടവൂരികള്‍ തുഹീതിണ്ടേ മൂന്നു ഇനത്തില്‍ പെട്ട രണ്ടെന്നതിലും അവര്ക് വിശ്വാസമുണ്ടെന്ന് നിങ്ങള്‍ തന്നെ തുടക്കത്തില്‍ സമ്മതിക്കുന്നു توحيد اسماء والصفات ഇല്‍ മാത്രമണ്‌ അഭിപ്രയ വിത്യസമുല്ലതെന്നും എന്നിട്ടും നിങ്ങള്‍ അവരെ സലഫികള്‍ എന്ന് വിളിക്കാന്‍ തയ്യാറാവുന്നില്ല . എന്ത് കൊണ്ട് ?
മടവൂരികളോട് തോന്നാത്ത അനുകമ്പ എന്ത് കൊണ്ടാണ് മക്കമുശ്രിക്കുകളോട് കാണിച്ചത്‌? യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ പറയേണ്ടത് മടവൂരികള്‍ സലഫിസതോട്  യോജിക്കാത്ത പല വിശ്വാസങ്ങളുംവെച്ച് പുലര്തുന്നുന്ടെന്കിലം  യഥാര്‍ത്ഥത്തില്‍  സലഫികള്‍ തന്നെയാണ് എന്നല്ലേ?    പക്ഷെ നിങ്ങള്‍ അവരെ സലഫികള്‍ അല്ല എന്ന് തുടര്‍ ലേഖനം എഴുതി സമര്തികുകയാണ്  ചെയ്തു കൊണ്ടിരിക്കുന്നത്
 അതിന്ടെ കാരണം ഒന്ന് വിശദീകരിക്കുമോ?
 
 
 (നിങ്ങള്‍ സല്ഫിയോ സലാഹിയോ  ആവണമെന്നില്ല  ഇതു മുജാഹിദിനും ഇതിനു മറുപടി പറയാം അനുകൂലിച്ചോ പ്രതികൂലിച്ചോ ആവാം ) 
അപ്പ്രകാരം ഖാധിയനികളെ പറ്റി നിങ്ങള്ക്ക് മുസ്ലിമീങ്ങള്‍ എന്ന് നിങ്ങള്ക്ക് പറയേണ്ടി വരും കാരണം മുസ്ലിംകള്‍ വിശ്വസിക്കുന്ന പല കാര്യങ്ങളും ഖാദിയനികള്‍    വിശ്വസിക്കുന്നുണ്ട്  നബി(സ) യുടെ അന്ത്യ പ്രവാചകത നിഷേതം   പോലയൂള്ള ചില കുഫ്രുകള്‍  അവാരിലുന്ടെന്നു മാത്രം, അതിനാല്‍  ഇസ്ലാമിന് നിരക്കാത്ത ചില  കുഫ്രുകള്‍ അവര്‍ വിശ്വസിക്കുന്നു എങ്കിലും ഖാധിയനികളെ മുസ്ലിംകള്‍ തന്നെ എന്ന് നിങ്ങള്ക്ക് പറഞ്ഞു കൂടെ?  
                                                    ഖബറില്‍ ഉള്ള ഔലിയാക്കള്‍ വെറും സങ്കല്‍പ്പങ്ങള്‍ =ഇസ്ലാഹു  മാസിക                                                     മക്ക മുശ്രിക്കുകള്‍ വിശ്വസിച്ച അള്ളാഹു വെറും സങ്കല്‍പം =സുന്നികള്‍
 സുന്നികള്‍ വിശ്വസിക്കുന്ന പെരുമ്പടപ്പ്‌ കുഞ്ഞഹംമത്   മുസ്ലിയാര്‍ കാഞ്ഞിരമറ്റം മറപെട്ട  വലിയ്യ്‌ തുടങ്ങിയ ഔലിയാക്കള്‍ ഒക്കെ വെറും സങ്കല്പ കഥകളാണെന്നും ആളുകള്‍ പരസ്പരം പര്ഞ്ഞുണ്ടാക്കുന്ന കറാമത്കഥകളില്‍ മാത്രം ജീവിക്കുന്ന വെറും സങ്കല്പ നാമങ്ങള്‍ മാത്രമാണ് കാരണം സുന്നികള്‍ വിശ്വസിക്കുന്ന ഔലിയാക്കള്‍ മരണപ്പെട്ടാലും കേള്‍ക്കുമെന്നും അറിയുമെന്നുംസഹായിക്കാനും കഴിയുമെന്ന്  കരുതുന്നവരാണ്  ,  എങ്ങിനെ ചില ഔലിയകന്മാരും  ബീവിമാരും മുമ്പ് ഉണ്ടായിരുന്നു വെന്നോ ഖുര്‍ആന്‍ അവതരിക്കുന്ന വേളയില്‍ ഉണ്ടെന്നോ ഇനി മേലിലും ഉണ്ടാകുമെന്നോ ഖുര്‍ആന്‍ലോ  ഹദീസിലോ വന്നിട്ടില്ല എന്നും മുസ്ലിയക്കന്മാര്ക് അത് തെളിയിക്കാന്‍ കഴിയിലെന്നും   രണ്ടായിരത്തി അഞ്ചു ഏപ്രില്‍ മാസത്തെ ഇസ്ലാഹു മാസികയില്‍ എഴുതി യിരിക്കയാണ്
അപ്പോള്‍ മുജഹിതുകളുടെ വിശ്വാസത്തില്‍ ഈ പറഞ്ഞ ഈ ലോകത്ത് ജീവിച്ചു മരിച്ചു പോയവരെന്നു ഒരു കുട്ടിക്ക് പോലും സംശയം ഇല്ലാത്ത  പച്ചയായ ഈ  മഹാന്മാരായ വലിയ്യുകള്‍ ഒക്കെ വെറും സങ്കല്‍പ്പങ്ങള്‍ മാത്രമാണ് ....!    കാരണമോ  സുന്നികള്‍ ഇവരെ കുറിച്ച്  മരണപ്പെട്ടാലും കേള്‍ക്കുമെന്നും അറിയുമെന്നുംസഹായിക്കാനും കഴിയുമെന്ന് വിശ്വസിക്കുന്നത് കൊണ്ടും ...!? (ഇതിന്ടെ സത്യാവസ്ഥ  ഇപ്പോള്‍ വിശദീകരിക്കുന്നില്ല  ) എങ്കില്‍,
 
           മക്ക മുശ്രിക്കുകള്‍ വിശ്വസിച്ച അള്ളാഹു വെറും സങ്കല്‍പം =
അത് ഖുര്‍ആന്‍ ലോ  ഹദീസിലോ തെളിയിക്കാന്‍ കഴിയില്ല : സുന്നികള്‍
 ഇതേ മനതണ്ടം വെച്ച് , മക്ക മുശ്രിക്കുകള്‍ ഭാര്യയും സന്താനവും ഉള്ള രഹ്മനല്ലാത്ത അല്ലഹുവിലാണ് വിശ്വസിക്കുന്നത് അതിനാല്‍ അവരുടെ അല്ലാഹുവും ഖുരനിലോ  ഹദീസിലോ ഇല്ലാതാതനെന്നും  അതല്ലാം  വെറും സങ്കല്പമാണെന്നും  ഉറക്കെ പറയാന്‍ ദൈര്യം  കാണിക്കൂ  വീര മുജഹിടുകളെ എന്നാണ് സുന്നികളായ ഞങ്ങള്‍ക്ക് പറയാന്‍ ഉള്ളത്    അപ്പോഴല്ലേ ഖുറാനും സുന്നത്തും മുറുക്കി പിടിക്കുന്നവര്‍ ആവുള്ളൂ?!

ഇതു പോലെ നിരവതി ഉദാഹരണങ്ങള്‍ എടുത്തു ഉദ്ടരിക്കാന്‍ കഴിയും എവിടെ പറഞ്ഞത്തില്‍ നിന്ന് തന്നെ സത്യം മനസ്സിലാക്കുന്നവര്‍ക്ക് ധാരാളം ഉണ്ട്


ഇനി താങ്കള്‍ പറഞ്ഞ ആയതില്‍ എന്താണ് പറഞ്ഞത് എന്ന് നോക്കാം
وما يؤمن اكثرهم بالله الا وهم مشركون
"അവരില്‍ അതിക പേരും അല്ലാഹുവില്‍ വിശ്വസിക്കുന്നത് അവനോട് (മറ്റുള്ളവരെ) പങ്കു ചെര്‍ക്കുന്നവരായിട്ടു മാത്രമാണ് "( سورة يوسف 106 )
ഇവിടെ
 ഒരു കാര്യം മുസ്തഫയും കൂട്ടരും മനസ്സിലാക്കേണ്ടതുണ്ട് ആദ്യത്തെ ആയതില്‍ പറഞ്ഞത് وما يعبدون الله الا وهم مشركون എന്നല്ല و ما يؤمن اكثرهم بالله الا وهم مشركونഎന്നാണ് എന്താണ് അതിനര്‍ത്ഥം ?അവര്‍ അല്ലാഹുവില്‍ വിശ്വസിക്കുമ്പോള്‍ തന്നെ അവനു പങ്കു കാരുണ്ടെന്നു വിശ്വസിച്ചിരുന്നു എന്നാണ് അഥവാ ഏകനായ  ഒരു  അല്ലാഹുവില്‍ അവര്‍ ആദ്യം തന്നെ വിശ്വസിച്ചില്ല എന്നാണ് അല്ലാതെ അവര്‍ ആദ്യം ഏകനായ അല്ലാഹുവില്‍ വിശ്വസിക്കുകയും പിന്നീടു അവനു പങ്കു ചേര്‍ത്തപ്പോള്‍ മുശ്രിക് ആയി എന്നും അല്ല
കാരണം
ജുംല ഹാലിയ്യാണ് അതായതു ഏകനായ ഒരു അല്ലാഹുവിനെ അവര്‍ സങ്കല്‍പ്പിക്കുക  പോലും ചെയ്തില്ല എന്നര്‍ത്ഥം
 ശിര്‍ക് എന്നത് വിശ്വാസത്തിലാണ് വരുക എന്ന് എല്ലാവരും അംഗീകരിച്ച കാര്യമാണ്   തഫ്സീര്‍ അബു ഹയ്യാന്‍ പറയുന്നത് കാണുക
 وهم مشركون جملة حالية أي : إيمانهم ملتبس بالشرك .

തഫ്സീര്‍ അലൂസി പറയുന്നത് കാണുക
والجملة في موضع الحال من الأكثر أي ما يؤمن أكثرهم إلا في حال إشراكهم
അവരില്‍ അധിക പേരും അല്ലാഹുവില്‍ വിശ്വസിക്കുന്നത് തന്നെ ശിര്കിണ്ടേ അവസ്ഥയില്‍ മാത്രമാണ്

സൂറ യൂസുഫിലെ وما يؤمن اكثرهم بالله الا وهم مشركون  എന്ന ആയതിനു തഫ്സീര്‍ പറഞ്ഞ മുഫസ്സിരുകള്‍;തന്നെ  സൂറ അല്‍ കാഫിരൂനക്ക് എന്ത് വിശദീകരണം ആണ് പറഞ്ഞതെന്ന് സുഹുര്‍ത്ത്   കണ്ടിടുണ്ടാവില്ല എന്ന്  തോന്നുന്നു അല്ലെങ്കില്‍ ഒരു കണ്ണ് പൊതി പ്പിടിച്ചു കൊണ്ടുള്ള ഒരു വിശ്തീകരണത്തിന് അദ്ദേഹം  മുതിരില്ലായിരുന്നു എന്ന് നമുക്ക് കരുതാം അതിനാല്‍  ഈ രണ്ടു ആയതും തമ്മില്‍ സംയോജിപ്പിച്ച് കൊണ്ട്   പണ്ഡിതന്മാര്‍ എന്ത് പറഞ്ഞു എന്ന് പരിശോദിക്കാം

ആകാശ ഭൂമികള്‍ സ്ര്ഷ്ടിച്ചത് ആരാണെന്നു മക്ക മുശ്രികിനോട് ചോദിച്ചാല്‍ അല്ലാഹുവാണെന്ന് അവര്‍ പറഞ്ഞിരുന്നു ولئن سالتهم من خلق السموات والارض الخഎന്ന് തന്ടെ കിതബുകളില്‍ നിരവതി സ്ഥലത്ത് ആണയിട്ടു പറഞ്ഞ ഇബ്നു തമിയ്യ തന്നെ ഈ വിഷയം എങ്ങിനെയാണ്‌ വിശദീകരിച്ചത് എന്ന് മുസ്തഫ ശ്രദ്ടിക്കുന്നത് നന്നായിരിക്കും
 
നബി (സ) ആരാധിച്ച അല്ലാഹുവിനെ മക്കയിലെ ഒരു മുശ്രിക്കും ആരാധിച്ചില്ല എന്ന് അദ്ദേഹം പറയുന്നത് കാണുക മാത്രമല്ല ലോകത്തെ ഒരു കാഫിറും സത്യാ വിശ്വാസി ആരാധിക്കുന്ന അല്ലാഹുവിനെ ആരാധിക്കുന്നില്ല എന്ന്  തന്നെ അദ്ദേഹം പറയുന്നത് നമുക്ക് കാണാം  അതും സൂറ അല്കാഫിരൂന ഉദ്ദരിച്ച്‌ കൊണ്ട് തന്നെ
لا اعبد ما تعبدون ولا انتم عابدون ما اعبدഎന്ന ആയതു വിശദീകരിച്ചു കൊണ്ട് അദ്ദേഹം പറയുന്നത് കാണുക :
الوجه الخامس : أنهم لو عينوا الله بما ليس هو الله، وقصدوا عبادة الله، معتقدين أن هذا هو الله، كالذين عبدوا العجل، والذين عبدوا المسيح، والذين يعبدون الدجال، والذين يعبدون ما يعبدون من دنياهم وهواهم، ومن عبد من هذه الأمة، فهم عند نفوسهم إنما يعبدون الله، لكن هذا المعبود الذي لهم ليس هو الله


ആ മുശ്രിക്കുകള്‍ അല്ലാഹുവിനു  അവനില്ലാത്ത കാര്യങ്ങള്‍ അവന്നു നിശ്ചയിക്കുകയും അത്തരത്തില്‍ ഉള്ളവനാണ് അള്ളാഹു ഏന് വിശ്വസിച്ചു അവനു ആരാധനാ നടത്തുകയും
  ചെയ്തപ്പോള്‍ പശുക്കുട്ടിയും  യേശുവിനെയും ദാജ്ജലിനെയുംആരാധിച്ചവരെ പോലെയും

ഈ സമൂഹത്തില്‍ നിന്ന് ആരധിക്കപ്പെട്ടവര്‍  പോലെയും   പോലെ ,അവര്‍ ആരാധിച്ചത് അവരുടെ വീക്ഷണത്തില്‍ അല്ലാഹുവിനെയാണ് എങ്കിലും  ആ അള്ളാഹു യഥാര്ത അല്ലാഹുവല്ല  "مجموع فتاوي ابن تيمية(تفسير
 
 മുസ്തഫ പറയും പോലെ അവര്‍ അല്ലാഹുവിനെ തന്നെയാണ്  ആരാധിച്ചത് പക്ഷെ അതില്‍ കുഫ്രു ചേര്‍ന്നിരുന്നു  എന്നല്ല ഇബ്നു തൈമിയ്യ പറഞ്ഞത് എന്ന് പ്രത്യേകം ശ്രദ്ദിക്കുക )

ഇനിയും ബ്നു തൈമിയ്യ തന്നെ പറയട്ടെ
الوجه السادس : أنهم إذا وصفوا الله بما هو برىء منه، كالصاحبة والولد، والشريك، وأنه فقير أو بخيل، أوغير ذلك، وعبدوه كذلك، فهو برىء من المعبود الذي لهؤلاء . إن هذا ليس هو الله
അന്ജമത്തെ ന്യായം :അവര്‍ അല്ലാഹുവിനെ ഇല്ലാത്ത ഗുണങ്ങള്‍ കൊണ്ട് വിശേഷിപ്പിച്ചപ്പോള്‍  ഉദാഹരണം :ഭാര്യാ ഉണ്ടെന്നോ
സന്താനം ഉണ്ടെന്നോ ശരീക് ഉണ്ടെന്നോ അല്ലെങ്കില്‍ അവന്‍ ഫഖീര്‍ ആണെന്നോ ബഖീല്‍   ആണെന്നോ  വിശ്വസിക്കുകയും ആ വിശ്വാസത്തോടെ അവനെ ആരാധിക്കുകയും ചെയ്താല്‍ ഇത്തരം ഒരു അരധ്യനില്‍  നിന്ന് അല്ലഹുവിണ്ടേ റസൂല്‍ (സ) ഒഴിവാണ് കാരണം ഇത്തരം ഒരു ആരാധ്യന്‍  അല്ലാഹുവല്ല (  ഇവിടെയും മുസ്തഫ പറയും പോലെ  അത് അള്ളാഹു തന്നെയാണ് വേറെ ഒന്നല്ല പക്ഷെ അതില്‍ കുഫ്രു ചേര്‍ന്നിരുന്നു  എന്നല്ല ഇബ്നു തൈമിയ്യ പറഞ്ഞത് എന്ന് പ്രത്യേകം ശ്രദ്ദിക്കുക )ഇവരാരും وما يؤمن اكثرهم بالله الا وهم مشركون  എന്ന ആയതു കണ്ടില്ലേ?

ഇനി മഹ്മൂദുല്‍ അലൂസി എന്നാ സലഫി പണ്ഡിതന്‍ പറഞ്ഞ തഫ്സീര്‍ കാണുക

 قال بعض الأفاضل في إخراج الآية عن التكرار يحتمل أن يكون المراد من قوله تعالى : { لاَ أَعْبُدُ مَا تَعْبُدُونَ } نفى عبادة الأصنام ومن قوله تعالى : { وَلاَ أَنتُمْ عابدون مَا أَعْبُدُ } نفى عبادة الله تعالى من غير تعرض لشيء آخر ولما كان مظنة أن يقولوا لغفلة عن المراد أو نحوها كيف يسوغ لك أن تنفي عنك عبادة ما نعبد وعنا عبادة ما تعبد ونحن أيضاً نعبد الله تعالى غاية ما في الباب أنا نعبد معه غيره أردف ذلك بقوله سبحانه : { وَلا أَنَا عَابِدٌ مَّا عَبَدتُّمْ } الخ للإشارة إلى أنهم ما عبدوا الله حقيقة وإنما عبدوا شيئاً قالوا إنه الله والله عز وجل وراء ذلك أي ولا أنا عابد في وقت من الأوقات الاله الذي عبدتم لأنكم عبدتم شيئاً تخيلتموه وذلك بعنوان ما تخيلتم ليس بالإله الذي أعبده ولا أنتم عابدون في وقت من الأوقات ما أنا على عبادته لأني إنما أعبد الإله المتصف بالصفات التي قام البرهان على أنها صفات الإله النفس الامرى
ആയതില്‍ ആവര്‍ത്തനം ഇല്ല കാരണം ആദ്യം പറഞ്ഞ  لا اعبد ما تعبدون എന്നത് നബി (സ)അവരുടെ വിഗ്രഹങ്ങളെ ആരാധിക്കുന്നില്ല എന്നും അവര്‍ അല്ലാഹുവിനെ അരധികുന്നില്ല  എന്നും മാത്രമാണ് .
 
അപ്പോള്‍ ഒരു ചോദ്യം അവര്‍ ഉന്നയിചെക്കാം  , നിനക്കെങ്ങിനെ   മുഹമ്മദ്‌, (സ) ഞങ്ങള്‍  ആരാധിക്കുന്നതിനെ  നീ ആരാധിക്കുന്നില്ല എന്നും  നീ ആരാധിക്കുന്ന اللهഞങ്ങള്‍ ആരാധിക്കുന്നില്ല എന്നും പറയാന്‍ കഴിയും ഏറി വന്നാല്‍ ഞങ്ങള്‍ ആ അല്ലഹുവിനൂട് കൂടെ മറ്റുള്ളവയേയും ആരാധിക്കുന്നു എന്നല്ലേ പറയാന്‍ കഴിയുക? എന്നാ ഒരു സംശയം അവര്‍ ഉന്നയിക്കാന്‍ സാദ്യത ഉള്ളതിനാല്‍ ആ സംശയതെയും കടപുഴക്കി കൊണ്ടാണ് അള്ളാഹു രണ്ടാമത്   ولا انا عابد ما عبدتم ولا انتم عابدون ما اعبد  പറഞ്ഞത്  അഥവാ അവര്‍ അല്ലാഹുവിനെ യഥാര്‍ത്ഥത്തില്‍  ആരധിച്ചിട്ടു  തന്നെ ഇല്ല അവര്‍ അള്ളാഹു ആണെന്ന് പറഞ്ഞു എന്തോ ഒന്നിനെയാണ് ആരാധിച്ചത് അള്ളാഹു അതിനൊക്കെ അപ്പുറമാണ് ഉള്ളത്
അത് പോലെ ഞാന്‍ ഒരു കാലത്തും നിങ്ങള്‍ ആരാധിക്കുന്ന ദൈവത്തെ ആരധിചിട്ടെ ഇല്ല കാരണം നിങ്ങള്‍ സാങ്കല്പികമായ ഒരു വസ്തുവിനെയാണ് ആരാധിച്ചത് നിങ്ങള്‍ സകല്പിച്ച  പ്രകാരം അത് ഞാന്‍ ആരാധിക്കുന്ന അള്ളാഹു അല്ലെ അല്ല  എന്ത് കൊണ്ടെന്നാല്‍ ഞാന്‍ ആരാധിക്കുന്ന അല്ലാഹുവാണ് സലക്ഷിയ   സഹിതം ഉള്ള യഥാര്‍ത്ഥ അള്ളാഹു  ( തഫ്സീര്‍ രൂഹുല്‍ മ-ആനി )

നോക്കൂ...!
 അള്ളാഹു നല്‍കിയ വിശേഷ  ബുദ്ദി ഉള്ളവരെ എത്ര വെക്തംയിട്ടാണ് കാര്യങ്ങള്‍ എവിടെ മഹാന്വര്കള്‍ വരച്ചു കാണിച്ചിട്ടുള്ളത് അന്ന് മക്ക മുശ്രികുകള്‍ ഉന്നയിച്ച  ചോദ്യത്തിന് ഖുര്‍ആന്‍ മറുപടി കൊടുത്തു കഴിഞ്ഞപ്പോള്‍ ലോകത്തിനു അത് മനസ്സിലായി പക്ഷെ ഈപോഴും അന്ന് മക്ക മുശ്രിക് ചോദിച്ച ചോദ്യം പൊടി തട്ടി എടുത്തു ഉന്നയിച്ചു കൊണ്ടിരിക്കുന്ന ഒരു വിഭാഗം ഇപ്പോഴും ജീവിച്ചിരിക്കുന്നു 
 അത് ആരാണെന്നു ഞാന്‍ മുജഹിടുകലോടും മുസ്തഫയോടും പറയേണ്ടതുണ്ടെന്നു തോന്നുന്നില്ല

അവരുടെ ചോദ്യം ഒന്ന് കൂടി എവിടെ ഇടാം  "മുഹമ്മദ്‌, ഞങ്ങള്‍  ആരാധിക്കുന്നതിനെ  നീ ആരാധിക്കുന്നില്ല എന്നും  നീ ആരാധിക്കുന്നതിനെ ഞങ്ങള്‍ ആരാധിക്കുന്നില്ല എന്നുംനിനക്കെങ്ങിനെ  പറയാന്‍ കഴിയും ? ഏറി വന്നാല്‍ ഞങ്ങള്‍ ആ അല്ലഹുവിനൂട് കൂടെ മറ്റുള്ളവയേയും ആരാധിക്കുന്നു എന്നല്ലേ പറയാന്‍ പറ്റൂ ? ഇതിനു അന്ന് അള്ളാഹു കൊടുത്ത മറുപടി മുസ്ലിമ്കല്‍ക്കൊക്കെ മനസ്സിലായി ഇനിയും തിരിയാത്തവര്‍ ഉണ്ടെങ്കില്‍ ഹ്രദയത്തില്‍ നിന്ന് ബിത്അതിന്ടെ  അംശം എടുത്തു മാറ്റുകയെ രക്ഷയുള്ളൂ  അള്ളാഹു  അത്തരക്കാര്‍ക്ക് ഹിദായത്ത് നല്‍കട്ടെ ആമീന്‍
 
മുഫസ്സിരുകള്‍ മക്ക മുശ്രിക്കുകള്‍ നബി വിശ്വസിച്ച അല്ലാഹുവില്‍ തന്നെയാണ് വിശ്വസിച്ചിരുന്നത് എന്നോ ആ അല്ലാഹുവിനു തന്നെയാണ് ആരാധിച്ചിരുന്നത് എന്നോ  പറഞ്ഞിട്ടില്ല 

മഹാന്‍ ആയ  തബ്രി (ര)പോലെ ഉള്ള മുഫസ്സിരുകള്‍ മക്ക മുശ്രിക്കുകള്‍ നബി വിശ്വസിച്ച അല്ലാഹുവില്‍ തന്നെയാണ് വിശ്വസിച്ചിരുന്നത് എന്നോ ആ അല്ലാഹുവിനു തന്നെയാണ് ആരാധിച്ചിരുന്നത് എന്നോ മുസ്തഫയും കൂട്ടുകാരും പ്രജരിപ്പിക്കുന്നത് പോലെ ഒരിക്കലും  പറഞ്ഞില്ല , മറിച്ചുഅവര്‍ , മക്ക മുശ്രിക്കുകള്‍ നബിയുടെ അല്ലാഹുവിനെ ഒരു വര്ഷം നാം ആരാധിച്ചാല്‍ മുഹമ്മദ്‌  നമ്മുടെ ദൈവത്തെയും  ഒരു വര്ഷം ആരാധിക്കുമോ  എന്ന് നമുക്ക് ചോദിച്ചു നോക്കാം എന്ന അവരുടെ  ഒരു തീരുമാനം മുന്നോട് വെക്കുകയാണ്‌ ചെയ്തത് എന്നും    ആതീരുമാനം അള്ളാഹു മുളയിലെ നുള്ളി ക്കലയുകയും ചെയ്തു എന്നുമാണ്   തഫ്സീര്‍ തബ്രീ, ഇബ്നു കസീര്‍ ,ഫതഹുല്‍ ഖാദീര്‍, അലൂസി ,അബോഹയ്യാന്‍, തുടങ്ങി നിരവതി പണ്ഡിതന്മാര്‍ തെളിവ് സഹിതം ഉദ്ധരിക്കുന്നത് അത് ഒന്ന് കൂടെ ഇടുന്നു സത്യാനെഷികള്‍ക്ക്  ഉപകരിച്ചേക്കാം
 ഇമാം തബ്രീ (ര)പറയുന്നു :
قول تعالى ذكره لنبيه محمد صلى الله عليه وسلم، وكان المشركون من قومه فيما ذكر عرضوا عليه أن يعبدوا الله سنة، على أن يعبد نبيّ الله صلى الله عليه وسلم آلهتهم سنة، فأنزل الله معرفه جوابهم في ذلك:( قُلْ ) يا محمد لهؤلاء المشركين الذين سألوك عبادة آلهتهم سنة، على أن يعبدوا إلهك سنة( يَاأَيُّهَا الْكَافِرُونَ ) بالله( لا أَعْبُدُ مَا تَعْبُدُونَ ) من الآلهة والأوثان الآن( وَلا أَنْتُمْ عَابِدُونَ مَا أَعْبُدُ ) الآن
( وَلا أَنَا عَابِدٌ ) فيما أستقبل
( مَا عَبَدْتُمْ ) فيما مضى( وَلا أَنْتُمْ عَابِدُونَ ) فيما تستقبلون أبدا( مَا أَعْبُدُ ) أنا الآن، وفيما أستقبل. وإنما قيل ذلك كذلك، لأن الخطاب من الله كان لرسول الله صلى الله عليه وسلم في أشخاص بأعيانهم من المشركين، قد علم أنهم لا يؤمنون أبدا ، وسبق لهم ذلك في السابق من علمه، فأمر نبيه صلى الله عليه وسلم أن يؤيسهم من الذي طمعوا فيه، وحدّثوا به أنفسهم، وأن ذلك غير كائن منه ولا منهم، في وقت من الأوقات، وآيس نبي الله صلى الله عليه وسلم من الطمع في إيمانهم، ومن أن يفلحوا أبدا، فكانواكذلك لم يفلحوا ولم ينجحوا، إلى أن قتل
بعضهم يوم بدر بالسيف، وهلك بعض قبل ذلك كافرا
                                  
                                        തെളിവുകള്‍
 
ذكر من قال ذلك:
حدثني محمد بن موسى الحَرشي، قال: ثنا أبو خلف، قال: ثنا داود، عن عكرِمة، عن ابن عباس: أن قريشا وعدوا رسول الله صلى الله عليه وسلم أن يعطوه مالا فيكون أغنى رجل بمكة، ويزّوجوه ما أراد من النساء، ويطئوا عقبه، فقالوا له: هذا لك عندنا يا محمد، وكفّ عن شتم آلهتنا، فلا تذكرها بسوء، فإن لم تفعل، فإنا نعرض عليك خصلة واحدة، فهي لك ولنا فيها صلاح. قال: "ما هي؟" قالوا: تعبد آلهتنا سنة: اللات والعزي، ونعبد إلهك سنة، قال: "حتى
أنْظُرَ ما يأْتي مِنْ عِنْدِ رَبّي"، فجاء الوحي من اللوح المحفوظ:( قُلْ يَاأَيُّهَا الْكَافِرُونَ ) السورة
ചുവപ്പ് കളര്‍ ഉള്ള ഭാഗം ശ്രദ്ദിക്കുക

മക്ക മുശ്രിക്ക് ഒരിക്കലും അല്ലാഹുവിനെ ആരാധിച്ചില്ല എന്നും ഒരു കൊല്ലം നബി (സ) അവരുടെ ദൈവം ആരാധിക്കണമെന്നും  എന്നാല്‍ അവര്‍ നബിയുടെ അല്ലാഹുവിനെ ഒരു കൊല്ലം ആരാധിക്കാം എന്നുമുള്ള അവ്രരുടെ മസ്ലാഹത് ഫോര്‍മുല നടക്കാന്‍ പോവുന്നില്ല എന്നും അവര്‍ അല്ലാഹുവിനെ ആരാധിക്കാതെ തന്നെ ബദര്‍ പോലെ ഉള്ള യുദ്ധക്കളത്തില്‍ വാളാല്‍  മരിചോടുങ്ങുമെന്നും അവരുടെ ആഗ്രഹം നടക്കാന്‍ പോവുന്നില്ല എന്നും നബിയോട് അള്ളാഹു പറയാന്‍ കല്പിക്കുന്നതാണ് സനത് സഹിതം മഹന്‍ അവര്‍കള്‍ വിവരിച്ചത്  ഒരു സത്യ വിശ്വാസിക്ക് ഇതിലപ്പുറം ഇനി എന്ത് വേണം ?.

ഇതേ ആശയം തന്നെ ഫത് -ഹുല്‍ ഖദീരും പറയുന്നത് കാണുക
قال الزجاج : نفى رسول الله صلى الله عليه وسلم بهذه السورة عبادة آلهتهم عن نفسه في الحال وفيما يستقبل ، ونفى عنهم عبادة الله في الحال وفيما يستقبل .
قال الأخفش ، والفرّاء : المعنى لا أعبد الساعة ما تعبدون ، ولا أنتم عابدون الساعة ما أعبد ، ولا أنا عابد في المستقبل ما عبدتم ، ولا أنتم عابدون في المستقبل ما أعبد .
ഈ സൂറത്ത്  കൊണ്ട് നബി(സ)  മക്ക മുശ്രികിണ്ടേ ദൈവങ്ങളെ ആരാധികുമെന്ന  മിത്യ ധാരണയും മക്ക
മുശ്രിക്കുഅകള്‍ ഇപ്പോഴും മേലിലും  അല്ലാഹുവിനെ അരധിക്കുമെന്നുള്ള വാതതെയും നബി (സ)നിഷേടിചിരിക്കയാണ്  (تفسير فتح القدير)
 നബി തന്നെ നിഷേടിച്ചു എന്ന് പറഞ്ഞിട്ടെന്തു ഫലം ?നമ്മുടെ സലഫിമാരും സുലമിമാരും സമ്മദിക്കണ്ടേ?അവര്‍ക്ക് ഇനി ആരാണാവോ പറയേണ്ടത്?

ഇനി ഇബ്നു കസീര്‍ (ര)പറയുന്നത് കാണുക
فقوله: { قُلْ يَا أَيُّهَا الْكَافِرُونَ } شمل كل كافر على وجه الأرض، ولكن المواجهين (7) بهذا الخطاب هم كفارُ قريش.
وقيل: إنهم من جهلهم دَعَوا رسول الله صلى الله عليه وسلم إلى عبادة أوثانهم سنة، ويعبدون معبوده سنة، فأنزل الله هذه السورة، وأمر رسوله صلى الله عليه وسلم فيها أن يتبرأ من دينهم بالكلية، فقال: { لا أَعْبُدُ مَا تَعْبُدُونَ } يعني: من الأصنام والأنداد، { وَلا أَنْتُمْ عَابِدُونَ مَا أَعْبُدُ } وهو الله وحده لا شريك له. ف "ما" هاهنا بمعنى "من"
മേല്‍ പറഞ്ഞ അതെ ആശയം തനെയാണ്‌ അദ്ദേഹവും പറയുന്നത്
ഒരു വിഷയം കൂടുതല്‍ വെക്തമാക്കി അഥവാ നബി (സ) ആരാധിച്ചത് ഏകനായ അല്ലാഹുവിനെയാണ് എന്നും കുരൈഷി കുഫ്ഫരുകള്‍; ആ അല്ലാഹുവിനെ ഒരിക്കലും ആരാധിക്കാന്‍ പോവുന്നില്ല എന്നും 
അവര്‍ ആരാധിച്ചത് ശരീകുള്ള   അല്ലാഹുവിനെയാണ്  എന്നും"  

ഇനി തഫ്സീര്‍   ثعالبي
പറയുന്നത് കാണുക
ُوِيَ في سَبَبِ نزولِ هذه السورةِ؛ عن ابن عباس وغيرِه أن جماعةً من صناديدِ قريشٍ قالوا للنبي صلى الله عليه وسلم : دَعْ مَا أَنْتَ فيه ونَحْنُ نُمَوِّلُكَ ، ونُمَلِّكُكَ عَلَيْنَا ، وإن لم تفعلْ هذا فلتعبدْ آلهتَنا ، ونَعْبُدُ إلهك ، حتى نشتركَ؛ فَحَيْثُ كَانَ الخيرُ نِلْنَاه جميعاً ، وَرُوِيَ : أنَّ هذه الجماعةَ المذكورةُ هم : الوليد بن المغيرة ، والعاصي بن وائل ، وأمية بن خلف ، وأُبيُّ بن خلف ، وأبو جهل ، وأبناءُ الحجاج ، ونظراؤهم ممن لم يُكْتَبْ له الإسلام ، وحُتِّمَ بشقاوَتِه ، فأخبرَهم صلى الله عليه وسلم عن أمْرِ اللَّه عز وجل أنه لا يعبدُ ما يعبدونَ وأنهم غيرُ عابدِي ما يَعْبُدُ ،
"അബുജഹ്ലു അടക്കമുള്ള മുശ്രിക്ക്കുകളാണ് നബിയോട് ഈ ഫോര്‍മുലയുമായി വന്നത് എന്നും അവര്‍ ആരാധിക്കുന്ന ദൈവം
ഇസ്ലാമിലെ അള്ളാഹു അല്ലെന്നും നബി ഒരിക്കലും അവര്‍ ആരാധിക്കുന്ന ദൈവത്തെ ആരാധിക്കാന്‍ പോവുന്നില്ലെന്നും
ഈ സോറത്തു മുഗേന അള്ളാഹു പഠിപ്പിക്കുകയാണ് ചെയ്യുന്നതെന്നും മഹാന്‍ വിശദീകരിക്കുന്നു
തഫ്സീര്‍ ബഹ്രുള്‍ മുഹീത് പറയുന്നു
{ ولا أنتم عابدون ما أعبد } نفياً للحال على سبيل المقابلة ، فانتظم المعنى أنه صلى الله عليه وسلم لا يعبد ما يعبدون ، لا حالاً ولا مستقبلاً ، وهم كذلك ، إذ قد حتم الله موافاتهم على الكفر ..അവര്‍ അല്ലാഹുവിനെ  അരധി ചിട്ടില്ല കാരണം അവര്‍ കാഫിറുകള്‍ ആയിട്ടാണ് ചത്ത്‌ പോയത്
തഫ്സീര്‍ മാവര്തീ പറയുന്നത് കാണുക
عنى بالكافرين قوماً معينين ، لا جميع الكافرين ، لأن منهم من آمن ، فعبد الله ، ومنهم من مات أو قتل على كفره ، وهم المخاطبون بهذا القول فمنهم المذكورون
എവിടെ കാഫിറൂന എന്നത് കൊണ്ട്ചില കാഫിറുകള്‍ മാത്രമാണ്  എല്ലാ കാഫിറും അല്ല ഉദ്ദേശം  കാരണം മക്ക മുശ്രികുകളി നിന്ന് വിശ്വസിച്ചു അല്ലാഹുവിനെ അരധിച്ചവ്ര്‍ ഉണ്ട്, അത് പോലെ കാഫിറായി ചാത്തവരും  കൊല്ലപ്പെട്ടവരുമുണ്ട്

കണ്ടോ മക്ക മുശ്രികുളി നിന്ന് കാഫിറായി ചത്തവര്‍ ആരും അല്ലാഹുവിനെ ആരധിച്ചില്ല എന്ന് വെക്തമായി  പറയുന്നു
എവിടെ ഒക്കെ മുസ്തഫ പറയുന്നത് പോലെയാണെങ്കില്‍ മുഫസ്സിരുകള്‍ എന്ത് പറയണം അവര്‍ വിശ്വസിച്ച അള്ളാഹു നബി വിശ്വസിച്ച അള്ളാഹു തന്നെയാണ് പക്ഷെ അവരുടെ വിശ്വാസത്തില്‍ കുഫ്രു ചെര്‍ന്നിരുജ്ന്നു എന്ന് മാത്രം എന്നല്ലേ??!
ഇനി തഫ്സീര്‍ ശ്ന്കീതി محمد امين الشنقيطي പറയുന്നത് കൂടി നൂക്കം
وقد ذكر أيضاً في دفع إيهام الاضطراب جواباً على إشكال في السورة وهو قوله تعالى : { لاَ أَعْبُدُ مَا تَعْبُدُونَ وَلاَ أَنتُمْ عَابِدُونَ مَآ أَعْبُدُ } ، نفى لعبادة ل منهما معبود الآخر مطلقاً ، مع أنه قد آمن بعضهم فيما بعد وعبد ما يعبده صلى الله عليه وسلم ، وأجاب عن ذلك بأحد أمرين : موجزهما أنهما من جنس الكفار ، وإن أسلموا فيما بعد فهو خطاب لهم ما داموا كفاراً إلى آخره ، أو أنها من العام المخصوص ، فتكون خاص بالحاضر ، لأن ما إذا دخلت على اسم الفاعل تعينه للحاضر .
സൂറത്തുല്‍ കാഫിരൂനയില്‍ ഉണ്ടായേക്കാന്‍ ഇടയുള്ള ഒരു സംശയവും അതിനുള്ള മറുപടിയും സലഫി പണ്ഡിതന്‍ ആയ മുഹമ്മതുഷന്കീതി     പറയുന്നത് കാണൂ സലഫികളെ,
" ഈ സൂറത്തില്‍ നബി (സ)യും മക്ക മുശ്രിക്കുകളും പരസ്പരം  നിരുപാതികം മറു വിബാഗതിന്ടെ ആരാധ്യനെ ആരാധിക്കുകയില്ല എന്നാണല്ലോ പറഞ്ഞത്  അതെ അവസരം ആ മക്ക മുശ്രികുകളില്‍ നിന്ന് ചിലര്‍ ഇസ്ലാം വിശ്വസിക്കുകയും നബി (സ)ആരാധിക്കുന്ന അല്ലാഹുവിനെ ആരാധിച്ചിട്ടും ഉണ്ടല്ലോ?
അതിനു രണ്ടു  മറുപടി ഉണ്ട്   :ഒന്ന് ഈ സൂറത്തില്‍ പറയുന്നത്   ഈ സൂറത്ത് ഇറങ്ങുമ്പോള്‍ കാഫിറുകള്‍ ആയിരുന്നവരോടുള്ള സംസാരമാണ് അവര്‍ പിന്നീടു മുസ്ലിമയെങ്കിലും അവര്‍ കാഫിറുകള്‍ ആയിക്കൊണ്ടിരിക്കുംപോള്‍
നബി(സ) ആരാധിക്കുന്ന അല്ലാഹുവില്‍ ആരാധിക്കുന്നില്ല എന്നാണ്...
 
ഞങ്ങള്‍ സുന്നികള്‍ക്ക് ചോദിക്കാനുള്ളത് ഈ തഫ്സീര്‍ ഒക്കെ പറഞ്ഞ പണ്ടിതന്മാര്‍ക്ക് അബുജഹല് അടക്കമുള്ള മുശ്രികുകള്‍ ബദര്‍ യുദ്ധത്തിനു  പോവുമ്പോള്‍ ക-അബതിണ്ടേ  കില്ല  പിടിച്ചു പ്രാര്‍ത്ഥിച്ച അള്ളാഹു ഏതു അല്ലാഹുവാണെന്ന് മനസ്സിലായില്ലേ? അവര്‍ തല്ബിയത് ചൊല്ലുമ്പോള്‍ പറഞ്ഞ അള്ളാഹു ഏതെന്നു മന്സ്സിലയിട്ടില്ലേ? അവര്‍   കപ്പല്‍ കയറിയാല്‍ കാറ്റും കോലും വരുമ്പോള്‍ വിളിച്ചിരുന്ന അള്ളാഹു ഏതെന്നു മനസ്സിലായില്ലേ? ഇബ്നു തൈമിയ്യക്കും മറ്റു മേല്‍ പറഞ്ഞ ഒരു മുഫസ്സിരിനും മനസ്സിലായില്ലേ?
മുസ്തഫയും മൌലവിമാരും മറുപടി പറയട്ടെ

ഇനി മുസ്തഫ പറഞ്ഞ രണ്ടാമത്തെ സംശയമാണ് فليس احد يشرك به الا هو مؤمن بهഎന്നത് ഏതൊരാള്‍ ശിര്‍ക് ചെയ്യുന്നോ അവന്‍ അല്ലാഹുവില്‍ വിശ്വസിക്കുനവനയിരിക്കും എന്നത്മറുപടി " മക്കയിലുള്ള മുശ്രിക്കുകള്‍ നബി (സ)വിശ്വസിച്ച അല്ലാഹുവില്‍ വിശ്വസിക്കതിരിന്നിട്ടും ആ അല്ലാഹുവിനെ അരധിക്കതിരിന്നിട്ടും അവരെ മുശ്രിക്കുകള്‍ എന്ന് അള്ളാഹു പറഞ്ഞിടുന്ടെങ്കില്‍ (അതാണ് നാം മുകളില്‍ തെളിയിച്ചത് ) നബി (സ)വിശ്വസിച്ച അല്ലാഹുവില്‍ അല്ലെങ്കില്‍ മുസ്ലിംകള്‍ വിശ്വസിച്ച അല്ലാഹുവില്‍ വിശ്വസിക്കാതെ തന്നെ ഒരാളെ കുറിച്ച് മുശ്രിക് എന്ന് വിളിക്കാം എന്ന് തെളിഞ്ഞാല്‍
മുസ്ലിംകളുടെ അല്ലാഹുവില്‍ വിശ്വസിക്കാതെ തന്നെ ശിര്‍ക് വരാമെന്ന് തെളിഞ്ഞല്ലോ?
മറ്റൊന്ന് لقد كفر الذين قالوا ان الله هو المسيح بن مريم യേശു അല്ലാഹുവാണെന്ന് പറഞ്ഞവര്‍ കാഫിറായി   എന്ന് ഖുര്‍ആന്‍ പറഞ്ഞതിനാല്‍ യേശുവാണ് അള്ളാഹു എന്ന് വിശ്വസിക്കുന്നവര്‍ ഉണ്ടെന്നു തെളിഞ്ഞല്ലോ യഥാര്‍ത്ഥത്തില്‍ കിര്സ്ത്യനികള്‍ അള്ളാഹു രണ്ടുന്ടെന്നു   വിശ്വസിക്കുന്നില്ല എന്നിരിക്കെ ഏകനായ ദൈവം യേശുവാണെന്ന് വിശ്വസിക്കുന്നവന്‍ മുശ്രികാനല്ലോ അതെന്തു കൊണ്ട് ?അവന്‍ വേറെ  ഒരു അല്ലാഹുവില്‍ വിശ്വസിച്ച ശേഷം  യേശുവിനെ അവനില്‍ പങ്കാളി ആക്കിയത് കൊണ്ടല്ലല്ലോ ,മറിച്ചു യഥാര്‍ത്ഥ അല്ലാഹുവില്‍ അവന്‍ (അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും) പങ്കാളി ആക്കി എന്നതിനാല്‍ ആണത്.

ചുരുക്കത്തില്‍ ഒരു ദൈവ വിശാസിക്കെ ബഹുദൈവ വിശ്വാസി ആകാന കഴിയൂ എന്നതിനാല്‍ ഒരാള്‍ മുശ്രിക് ആവണമെങ്കില്‍ മുസ്ലിംകളെ അല്ലാഹുവില്‍ വിശ്വസിച്ചതിന് ശേഷമേ കഴിയൂ  എന്ന് ഒരു മുഫസ്സിരും പറഞ്ഞിട്ടില്ല
തര്‍ക്കതിണ്ടേ മര്‍മ്മം മനസ്സിലാക്കാതെ പോയതിനാല്‍ ആണ് ഇത്തരം സംശയം ഉണ്ടാവുന്നത് എന്ന് ഒന്ന് കൂടി ഉണര്‍ത്തുന്നു
മറ്റൊരു സംശയം  മക്ക മുശ്രിക്കുകള്‍ തല്ബിയത് ചൊല്ലിയപ്പോള്‍ പറഞ്ഞ അള്ളാഹു ഏതാണെന്നാണ് ?അത് മനസ്സിക്കാന്‍ ഒരു ബുദ്ധിമുട്ടും ഇല്ലല്ലോ, ശരീക്കുള്ള അല്ലഹുവാനത്   നബി (സ) വിശ്വസിച്ച അള്ളാഹു ,മുസ്ലിംകള്‍ വിശ്വസിച്ച അള്ളാഹു ശരീക് ഇല്ലാത്ത അല്ലാഹുവാണ്( മേലെ പറഞ്ഞ ഇബ്നു കസീരിന്ടെ ഉദ്ധരണി  ശ്രദ്ദിക്കുക )  ഇതു കൊണ്ടാണ് ഇബ്നു തൈമിയ്യ ശരീകുള്ള അല്ലാഹുവിനു ആരെങ്കിലും   വിശ്വസിച  അത് അല്ലഹുവവുകയില്ല എന്ന് 
أنهم إذا وصفوا الله بما هو برىء منه، كالصاحبة والولد، والشريك، وأنه فقير أو بخيل، أوغير ذلك، وعبدوه كذلك، فهو برىء من المعبود الذي لهؤلاء . فإن هذا ليس هو الله
മുസ്തഫയുടെ ചോദ്യത്തിന് മറുപടി ഞാന്‍ പറയേണ്ടതില്ല ഇബ്നു തൈമിയ്യ തന്നെ പറഞ്ഞിരിക്കുന്നു

മുസ്തഫയുടെ മറ്റൊരു സംശയം :
"അഹല് കിത്താബു കാര്‍ക്ക് ശിര്‍ക്കും ഈമാനും ഉണ്ടായിരുന്നു ,,,,,ഈ ഈമാന്‍ ഏത് അല്ലാഹുവിലുള്ള ഈമാനാണ് ,,,വേറേതോ അല്ലാഹുവിലാണ് വിശ്വസിചിരുന്നതെങ്കില്‍ പിന്നേ ഈ ഉദ്ധരണിക്ക്       എന്ത് അര്‍ഥം  ,,,,അതിവിടെ വ്യക്തമാക്കെണ്ടതല്ലേ  ,,,,,അല്ലാഹുവിന്‍റെ കലാം കൊണ്ട് നിങ്ങള്‍ തമാശ കളിക്കുകയാണോ ,,,,,,,"
 
മറുപടി : ഖുറാനും സുനതും പണ്ഡിതന്മാരുടെ ഉദ്ധരണികളും ഭാഗികം ആയി നോക്കി വിലയിരുത്തിയാല്‍ തമാശ കളിക്കുകയാണെന്നും  മറ്റുമൊക്കെ തോന്നും 
 മുഴുവന്‍  നോക്കിയാല്‍ ഈ സംശയം ഉടലെടുക്കില്ല ഏതായാലും ഈ ചോദ്യത്തിന് മറുപടി മഹാന്‍ ആയ ഇമാം ഖാദി ഇയടില്‍ നിന്നും ബഹു ഇമാം നവവി  ഇമാം (ര)ഉദ്ധരിക്കുന്നു
مَا عَرَفَ اللَّه تَعَالَى مَنْ شَبَّهَهُ وَجَسَّمَهُ مِنْ الْيَهُود ، أَوْ أَجَازَ عَلَيْهِ الْبُدَاء ، أَوْ أَضَافَ إِلَيْهِ الْوَلَد مِنْهُمْ ، أَوْ أَضَافَ إِلَيْهِ الصَّاحِبَة وَالْوَلَد ، وَأَجَازَ الْحُلُول عَلَيْهِ ، وَالِانْتِقَال وَالِامْتِزَاج مِنْ النَّصَارَى ، أَوْ وَصَفَهُ بِمَا لَا يَلِيق بِهِ ، أَوْ أَضَافَ إِلَيْهِ الشَّرِيك وَالْمُعَانِد فِي خَلْقه مِنْ الْمَجُوس وَالثَّنَوِيّة فَمَعْبُودهمْ الَّذِي عَبَدُوهُ لَيْسَ هُوَ اللَّه وَإِنْ سَمُّوهُ بِهِ إِذْ لَيْسَ مَوْصُوفًا بِصِفَاتِ الْإِلَه الْوَاجِبَة لَهُ . فَإِذَنْ مَا عَرَفُوا اللَّه سُبْحَانه 
  ചുവപ്പ് അടയാളപ്പെടുത്തിയ ഭാഗം കാണുക
 
:അല്ലാഹുവിനു ശരീരം ഉണ്ടെന്നും  അവനെ മറ്റൊരുവനോട് തുല്യപെടുതിയവരുമായ ജൂതന്മാരും ...അള്ളാഹു  മറ്റൊരാളില്‍  ഇരങ്ങുമെന്നും ലയിച്ചു ചേരുമെന്നും വിശ്വസിക്കുന്ന കിര്സ്ത്യനികളുംഅല്ലാഹുവിനെ അറിഞ്ഞവര്‍ അല്ല അവര്‍   വിശ്വസിക്കുന്ന ദൈവം അല്ലാഹുവുമല്ല  ....(ശര്‍ഹു മുസ്ലിം )  ഈ മഹാന്മാര്‍  ഒക്കെ തമാശ കളിച്ചതാണോ?

മുസ്തഫയുടെ മറ്റൊരു സംശയം  കാണുക :
"മക്കാ മുശ്രിക്കുകള്‍ ഏത് അല്ലാഹുവില്‍ വിശ്വസിച്ചു എന്ന് മനസ്സിലാകാത്ത വരുണ്ടെങ്കില്‍  മനസ്സിലാക്കിക്കോ ,,,,
ഇവിടെ നോക്കൂ സഹേഹ്  മുസ്ലിമിലെ ഹദീസ് ഉദ്ധരിച്ചു കൊണ്ട് പറയുകയാണ് ,,,,((മക്കാ മുശ്രിക്കുകള്‍ لبيك لا شريك لك എന്നു തല്ബിയത് ഉരുവിടുമ്പോള്‍ അല്ലാഹുവിന്‍റെ റസൂല്‍ പറയും അത് കറക്റ്റ് ആണ് ,,അതു മതി ,,അത് മതി ,,അതിനെക്കാള്‍ നിങ്ങള്‍ കൂട്ടി പറയരുത് ,,, ))
കാരണമെന്തന്നല്ലേ അവരുടെ തല്ബിയത് ഇപ്രകാരമായിരുന്നു   لبيك لا شريك لك، إلا شريكاً هو لك، تملكه وما ملك  highlight ചെയ്ത ഭാഗംഅവര്‍ കൂട്ടി  ചേര്തവ   യായിരുന്നു (അല്ലാഹുവിനു പങ്കു കാരുണ്ടെന്നും,അതുടമപ്പെടുതിയവന്‍ അല്ലാഹുവാണ് എന്നും  സാരം )    ... അപ്പൊ ഇത് വേറെ ഏതോ അല്ലാഹു ആണെങ്കില്‍ അല്ലാഹുവിന്‍റെ റസൂല്‍ അങ്ങിനെ നിര്‍ത്താന്‍ പറയുമായിരുന്നോ ,,,റസൂലിനു   മനസ്സിലാകാത്ത മക്കാ മുശ്രിക്കുക്ലോ ,,,,, "
മറുപടി : മക്ക മുശ്രിക്ക് നബി (സ) വിശ്വസിച്ച അല്ലാഹുവില്‍ വിശ്വസിച്ചില്ല എന്നതിനുള്ള തെളിവാണ് സഹീഹു മുസ്ലിമിണ്ടേ റിപ്പോര്‍ട്ടു അല്ലാഹുവിനു ശരീകുണ്ട് എന്നാണ് ആ തല്ബിയത്തില്‍ പറയുന്നത് അതിനാല്‍ ആണ് നിനക്ക് ഒരു ശരീക് ഉണ്ടെന്നു പറയുന്നതിണ്ടേ മുമ്പായി നിര്‍ത്താനും  ആവിശ്വസം കയ്യോഴിക്കാനും നബി (സ) അവരോട് പറഞ്ഞത് , അതിനാല്‍ തന്നെ അവര്‍ വിശ്വസിച്ച അള്ളാഹു ശരീക് ഉള്ള അല്ലാഹുവാണ്  ശരീകുള്ള അല്ലാഹുവില്‍ വ്ശ്വസിച്ചവാന്‍ അല്ലാഹുവില്‍ വിശ്വസിച്ചവാന്‍ അല്ലെന്നു ഞാന്‍ അല്ല പറയുന്നത് ഇബ്നു തൈമിയ്യ ആണ്  الوجه السادس : أنهم إذا وصفوا الله بما هو برىء منه، كالصاحبة والولد، والشريك، وأنه فقير أو بخيل، أوغير ذلك، وعبدوه كذلك، فهو برىء من المعبود الذي لهؤلاء . إن هذا ليس هو الله

മാത്രമല്ല ഇനി മക്ക മുശ്രിക്കുകള്‍ അവിടെ നിര്‍ത്തി എന്ന് വെക്കുക എന്നാല്‍ അതുകൊണ്ട് അവസാനിക്കുക്മോ ഇല്ല നബി (സ) ഉടനെ തന്നെ സൂറ അല്‍-ഇഖ്ലാസ്സും സൂറ അല്‍ കഫിരൂനയും ഓതി കൊടുക്കും അപ്പോള്‍ -  ഇസ്ലാം പരിജയപ്പെടുത്തുന്ന അള്ളാഹു ഏതെന്നു സൂറ -അല്‍-ഇഖ്ലസ്സിലോടെയും  ആ  അല്ലാഹുവിനെ നാം ഇതു വരെ ആരാധിച്ചില്ലഎന്നുമുള്ള  സത്യം സൂറ അല്‍-കാഫിരൂനയിലോടെയും  അവര്‍ മനസ്സിലാക്കും
 
അതിനാല്‍ ഞങ്ങള്‍ക്ക് പറയാന്‍ ഉള്ളത് മുസ്ലിം അല്ലാത്ത മക്ക മുശ്രിക്ക് അടക്കമുള്ള  ഒരാളും ഇസ്ലാമില്‍ വരാതിരിക്കുന്ന കാലത്തോളം  അല്ലാഹുവില്‍ വിശ്വസിക്കുന്നുമില്ല അല്ലാഹുവിനെ ആരധിക്കുന്നുമില്ല എന്നാണ്.
 
 അത് കൊണ്ട്  ഇനിയും പാമര ജനങ്ങളെ  ഇട്ടു  വട്ടം കറക്കാതെ മക്ക മുശ്രിക്ക് എന്ത് ശിര്‍ക്ക് ചെയ്തു കൊണ്ടാണോ മുശ്രിക്ക് ആയതു എന്ന്   സത്യസന്തമായി   പടിക്കുകാനും  യഥാര്‍ത്ഥ മുവഹ്ഹിതായി ജീവിക്കാനും ഖവാരിജുകളുടെ പത കയ്യോഴിക്കുകാനും തയ്യാറാകുക 
 
അള്ളാഹു അനുഗ്രഹിക്കട്ടെ  ആമീന്‍
ഞാന്‍ മുസ്തഫ ഉന്നയിച്ച എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി തന്നിട്ടുന്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്
,
അത് പോലെ ആരെയും ഞാന്‍  ചീത്ത പറയുകയോ ഇകഴ്ത്തി കണികുകയോ ചെയ്തില്ല എന്നാണ് വിചാരിക്കുന്നത്  കാര്യങ്ങള്‍ തുറന്നെഴുതുംപോള്‍ ആര്കെങ്കിലും വേദന അനുബവപ്പെട്ടിടുന്ടെങ്കില്‍ ക്ഷമിക്കുക