സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Monday, 25 August 2014

ഇസ്ലാമിക ചോദ്യങ്ങളും ഉത്തരങ്ങളൂം -Question

ചോദ്യം:അഹ്‌ ലു സ്സുന്ന:ആദർശത്തിൽ എത്ര മദ്‌ ഹബുകൾ ഉണ്ട്‌?അവകൾ തമ്മിൽ വല്ല വെത്യസവും ഉണ്ടോ?
ഉത്തരം:അഹ്‌ ലുസ്സുന്നത്തിന്റെ മദ്‌ ഹബുകൾ ഹനഫിയ്യ്‌,മാലുകിയ്യ്‌,ശാഫി ഇയ്യ്‌,ഹമ്പലിയ്യ്‌ എന്നിങ്ങനെ നാലു മദുഹബുകളാൺ.ഇവയെല്ലാം സത്യത്തിലും നന്മയിലും അതിഷ്ടിതമാണുതാനും
ബഹു:ഇബ്ൻ ഹജർ തങ്ങൾ പറയുന്നു:ശാഫി ഇ ,ഹനഫി,ഹമ്പലി,മാലിക്കി ഇവകളെല്ലാം അല്ലാഹുവിൽ നിന്നുള്ള സന്മാർഗത്തിലും നന്മയിലുമാൺ അതുകാരണ അല്ലാഹു ഇസ്ലാമിന്നും മുസ്ലിം കൾക്കും വലിയ അനിഗ്രഹമാണു നൽക്കീട്ടുള്ളത്‌.അതുകൊണ്ടു തന്നെ എതു മദുഹബ്‌ സ്വീകരിക്കുന്നതിനും വിരോധം ഇല്ല കരണം ആഭിന്നതകളൊക്കെ ശാകാപരമാൺ അടിസ്താനപറമല്ല.(326/4)ഫതാവൽ കുബ്‌ റാ


ചോദ്യം- :ഉളു എടുത്തതിനുശേഷം നഖം മുറിച്ചാൽ ഉളൂ മുറിയുമോ?

ഇല്ല കരണം ഉളു മുറിയുന്ന കാറണങ്ങളിൽ അതു പെടില്ല

ഉളു മുറിയുന്ന കരണങ്ങൾ പിൻ മുൻ ദ്വാരങ്ങളിൽ കൂടി ശുക്ലം അല്ലാത്തതു പുറപ്പെടൽ

ബുദ്ധിനീങ്ങൽ

അന്യസ്ത്രീകളുടെ പുരുഷന്മാരുടെ തൊലികൾ സ്പർഷിക്കൽ

മുൻ കയ്യിന്റെ പള്ളകൊണ്ട്‌ ഗുഹ്യസ്താനം തൊടൽ

മറ്റൊന്ന് ഇസ്ലാമിൽ നിന്നു പുറത്തു പോകൽ എന്നിവയാൺ


ചോദ്യം-:ഒരുസ്ത്രീ ചോദിക്കുന്നു.എനിക്ക്‌ മെൻസസ്‌ ഉണ്ടാകുന്ന നേരത്തു എന്റെ പുശി അല്ലാത്ത ഭാഗം ഉപയോഗിക്കുകയും അദ്ദേഹത്തിന്റെ കരം കോണ്ട്‌ എന്റെ പുശിയിൽ സുകിപ്പിക്കുകയുംചെയ്യുന്നു തു അനുവതനീയമാണോ? അതു പോലെ മെൻസസിന്റെ നേരത്ത്‌ കോണ്ടം ഉപയോഗിച്ചി ലൈഗിക ബെന്തത്തിൽ ഏർപ്പെടാമ?

ഉത്തരം:-ഇണയും തുണയും തമ്മിൽ ഒരുശരീരം പോലെ യുള്ള ബദ്ധമാൺ അതുകൊണ്ടു തന്നെ അവർ തമ്മിലുള്ള രതി കിറിയകൾ ഏതു രീതിയിലും അനുവതനീയമാൺ അള്ളാഹു വിരോധിച്ച ഗുദ പ്രയോഗം ഒഴികെ അതൊരിക്കലും ഇസ്ലാം അനുവതിക്കുന്നില്ല ശരീ അത്ത്‌ വിലക്കുക യാൺ ചെയ്യൂന്നത്‌,ഇപ്രകാരം തന്നെ മെനസസിന്റെ നേരത്തും ഗുഹ്യപ്രയോഗവും വിലക്കീട്ടുണ്ട്‌ അത്‌ കോണ്ടം ഉപയോഗിച്ചാണങ്കിലും ശരി.എന്നാൽ പുരുഷന്ന് ഭാര്യയുടെ കരം കൊണ്ട്‌ സുകിപ്പിക്കാമെങ്കിലും സ്വകരം കൊണ്ട്‌ നിഷിദ്ധമാൺ.

എന്നാൽ പിരിയടിന്റെ നേരത്ത്‌ ഭാര്യയുടെ ഗുഹ്യാഭാഗത്ത്‌ പുരുഷൻ കൈ പ്രയോഗം നടത്തൽ അനു വതനീയമാണോ?ഇമാം ശാഫി,ഇമാം അബൂഹനീഫ,ഇമാം മാലിക്ക്‌ ഇന്നീ മദ്‌ ഹബുകളിൽ മുട്ട്‌,പുക്കിൾ എന്നിവ അല്ലാത്ത സ്ഥലത്ത്‌ സുകമെടുക്കൽ അനുവതനീയവും പ്രസ്തുത സ്ഥലത്ത്‌ മറകൂടാതെ അനുവതനീയം അല്ലാ എന്നുമാൺ മഹതിയായ ആയിശാ ബീവി പറയുന്നു:ഞാൻ മെൻസസിലായിരിക്കുമ്പോൾ മറയോടു കൂടെ എന്നെ പൂണരാറുണ്ടായിരുന്നു(ബുഖാരി​‍ാമെൻസസിലായ സ്ത്രീയിൽ നിന്നു എന്തല്ലാം അനുവതനീയമാകും എന്ന ഉമർ(റ)ചോദ്യത്തിന്നു നബി(സ) പറഞ്ഞ മറൂപടി :-വസ്ത്രത്തിന്നു മുകളിൽ:-എന്നാൺ.ബഹു:ഖത്വീബുശ്ശിർബീ(റ)പറഞ്ഞൂ,മെൻസസിന്റെ നേരത്ത്‌ ഗുഹ്യപ്രവേശവും മുട്ടു,പുക്കളിന്റെ ഇടയിലുള്ള ലൈഗീക ക്രിയകളും മറയോടുക്കൂടിയാണങ്കിലും ഹറാം(നിഷിദ്ധമാൺ):-മുഗ്‌ നിൽ മുഹ്‌ താജ്‌:-എന്നാൽ ഇമാം ശാഫി(റ) മറ്റൊരഭിപ്രായത്തിൽ ഗുഹ്യപ്രവേശമല്ലാത്ത (അതു ഹറാമാൺ)ലൈഗീക ക്രിയകൾ അതു മറകൂടാതെ യാണങ്കിലും അനുവതനീയമാണന്നൺ.ഈ അഭിപ്രായം ഇമാം നവവിയും(റ)ഇമാം ഗസ്സാലിയും തീരഞ്ഞടൂത്തിട്ടുണ്ട്‌.എന്നാൽ ഈ അഭിപ്രായം വളരെ ദുർഭലമാൺ.എന്നാൽ ഒരു മുസ്ലിമായ മനുഷ്യൻ ഏറ്റവും സൂക്ഷ്മമായത്‌ മുട്ട്‌,പുക്കിളിന്റെ ഇട ഒഴിവാക്കി തന്റെ ഭാര്യയുടെ ശരീരത്തിന്റെ മറ്റു ഭാഗങ്ങൾ തിരഞ്ഞടുക്കലാണു നല്ലത്‌

ചോദ്യം:-ലഹരി ഉപയോഗിക്കൂന്നതിന്റെയും അങ്ങിനെയുള്ള സദസ്സിൽ ഇരിക്കുന്നതിന്റെയും വിധി എന്ത്‌?

ഉത്തരം:-ലഹരി ഉപയോഗിക്കുകയും ആസദസ്സിൽ ഇരിക്കലും അള്ളാഹുവിന്റെ റസൂൽ തടഞ്ഞിട്ടുണ്ട്‌,ബഹു:ജാബി(റ) ഉദ്ദരിക്കുന്ന ഹദീസിൽ കണാം.നബി(സ)പറഞ്ഞു അള്ളാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു സത്യവിശ്വസി ലഹരി പാനിയം ചുറ്റിലും വെക്കപെട്ട സുപ്രക്ക്‌(ടേബിൾ)അരികിൽ ഇരിക്കുകയില്ല(തുർമുദി)ഈ ഹദീസ്‌ വിശദീകരിച്ചു കൊണ്ട്‌ ഇമാം മനാവി(റ)പറയുന്നു:അവൻ ലഹരി ഉപയോഗിക്കാത്തവനാണങ്കിലും(ഹറാംതന്നെയാൺ)കാരണം അള്ളാഹു വെറുത്ത കര്യത്തിനു അങ്ങീകാരം നൽകലാണത്‌ മാത്രമല്ല ചീത്ത കൂട്ടു കെട്ട്‌ വിശ്വസിയായ മനുഷ്യന്റെ ഹൃദയത്തെ ദുശിപ്പിക്കും അതു കൊണ്ട്‌ അങ്ങിനെ യുള്ള സദസ്സിൽ നിന്നും കൂട്ടുകരിൽ നിന്നും അവൻ മാറിനിൽകണം അതു പോലെ അന്യസ്ത്രീകളുമായുള്ള ക്കൂട്ടു കൂടലും അവർ പങ്കെടുക്കുന്ന സദസ്സിൽ കൂടലും അവരുമായി ചാറ്റു ചെയ്യലും,എല്ലാം ഹറാം തന്നെ യാൺ അള്ളാഹുവിന്റെ റസൂൽ പറയുന്നു:നിങ്ങൾ സ്ത്രീകളുമായുള്ള(അന്യസ്ത്രീകൾ)എല്ലാ പ്രവേശണവും സൂക്ഷിക്കുക(ബുഖാരി,മുസ്ലിം)അതുപോലെ സ്ത്രീശബ്ദത്തിൽ സം സാരിക്കലും,സ്ത്രീ ഫീമെയിൽ വെച്ചു ചാറ്റു ചെയ്യലും നിശിദ്ധം തന്നെ യാൺ മാത്രമല്ല അതു തന്റെ സഹോദരനെ വഞ്ചിക്കലുമാൺ അള്ളാഹു ഇങ്ങനെ ചെയ്യൂന്ന ആളുകളുടെ മറ നാളെ ആഖിറത്തിൽ പൊളിച്ചു കളയും

ചോദ്യം:-സ്ത്രീ അവളുടെ ശരീരത്തിൽ നിന്നു നീക്കം ചെയ്യേണ്ട രോമങ്ങൾ ഏതല്ലാം?ഉത്തരം:-താടിയും,മീശയും,കീഴ്‌ ചുണ്ടിന്റെ താഴെയുള്ള രോമവും(ഉണ്ടങ്കിൽ)നീക്കൽ നിർബന്ധമാൺ .പുരികം അല്ലാത്ത ശരീരത്തിന്റെ മറ്റുഭാഗങ്ങളിലുള്ള രോമം നീക്കൽ അവൾക്ക്‌ അനുവദനീയമാൺ എന്നാൽ വിവാഹിതയല്ലാത്ത സ്ത്രീക്ക്‌ പുരികം നീക്കൽ ഹറാമാൺ(നിഷിദ്ധമാൺ)വിവാഹിതയായ സ്ത്രീ ഭർത്താവിന്നു വേണ്ടി അതു നീക്കുന്നതും ഭംഗിയാക്കുന്ന തും വിരോധിക്കപെട്ടതല്ല.(അൽ:ഫവാക്കിഹു ദ്ദീവാൻ)കക്ഷം പറിക്കലും(കഴിയുമെങ്കിൽ അല്ലങ്കിൽ വടിക്കുക)ഗുഹ്യരോമം കളയലും,ഇപ്രകാരം കൈകാലുകളുടെ രോമം കളയലും സുന്നത്താൺഇതു നീക്കുന്നതിന്ന് ഏതു മർഗവും ഉപയോഗിക്കാം ആധുനിക മാർഗമായാലും പരമ്പരാഗതമാർഗമായാലും വിരോധം ഇല്ലാ ശരീരത്തിനു ബുദ്ധിമുട്ട്‌ ഉണ്ടാക്കുന്ന മാർഗമാവരുത്ത്‌ എന്നുമാത്രം

ചോദ്യം:-ഫൂട്ബോൾ മൽസരം കണൂന്നതിന്റെ വിധി എന്ത്‌?

ഉത്തരം:-മനുഷ്യരുടെചിന്തക്കും,മനസ്സിനും,ബുദ്ദിക്കും,ശരീരത്തിനും,ആരോഗ്യവും,ഉണർവ്വും,ഉന്മേഷവും കിട്ടുന്നതിന്നുവേണ്ടിയുള്ള റിലാക്സ്‌ അള്ളാഹു അനുവതിക്കുന്നിണ്ട്‌ പക്ഷേ അത്‌ ഹലാലായ മാർഗം അവലബിച്ചുകൊണ്ടാവണം എന്നു മാത്രം അതിൽ പെട്ടതാൺ ഫൂട്ബോൾ മൽസരം കാണലും കളിക്കലുംനിസ്കാരം പഴാക്കുക മാതാപിതാക്കൾക്ക്‌ നന്മചെയ്യുന്നത്‌ നഷ്ട്പ്പെടുത്തുക പോലുള്ളകാര്യങ്ങൾക്ക്‌ പന്തുകളികാരണമാവരുത്ത്‌ കാരണം സമയത്തിന്റെ പ്രാധാന്യവും,സമയനിഷ്ടയും അതിനെ സൂക്ഷിക്കാനും അള്ളാഹു കൽപിച്ചിട്ടുണ്ട്‌ അതുകൊണ്ടുതന്നെ ശരീര ഉന്മേശത്തിനും ആരോഗ്യ സംരക്ഷണത്തിനുമായിരിക്കണം ഈസമയം ഉപയോഗിക്കേണ്ടത്‌ അതല്ലാതെ സമയം കൊല്ലാനാവരുത്ത്‌അതുപോലെ കളിക്കാർ ഇസ്ലാം കൽപിച്ച നഗ്ന്ത മറച്ചവരായിരിക്കണം അവരുടെ നഗ്ന്ത മറ്റുള്ളവർ കാണുന്നരീതിയിൽ ആവരുത്ത്‌അതുപോലെ സ്ത്രീപുരുഷസങ്കലനത്തിനു കാരണമാവരുത്ത്‌ അതു പോലെ സ്ത്രീകളാണു കളിക്കുന്നതെങ്കിൽ ഒരുകാരണവശാലും പുരുഷൻ കാണുന്ന അവസ്ത ഉണ്ടാവരുത്ത്‌ എന്നാൽ പുരുഷന്മാരുടെ കളികൾ സ്ത്രീകൾ വൈകാരികമല്ലാത്തരീതിയിൽ കാണുന്നത്‌ കൊണ്ട്‌ വിരോധം ഇല്ല ഇമാം ബുഖാരി റിപ്പോർട്ട്‌ ചെയ്ത ഹദീസിൽ ആയിശ:ബീവി പറയുന്നത്‌ കാണാം: പള്ളിയിൽ വെച്ചു എത്യ‍ാപ്യക്കാർ കളിക്കുന്നത്‌ ഞാൻ നോക്കിയിരുന്നു ആഘട്ടത്തിൽ നബി(സ)അവിടത്തെ തട്ടം കൊണ്ട്‌ എന്നെ മറച്ചിരുന്നു എന്നാൽ ഏറ്റവും നല്ലത്‌ കാണാതിരിക്കലാൺ കാരണം അതു കുഴപ്പത്തിലേക്ക്‌ ക്കൂട്ടും,കുഴപ്പമുണ്ടാക്കും എങ്കിൽ ഹറാം തന്നെയാൺ എന്നു പറയേണ്ടതില്ല.