സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Monday 25 August 2014

നിലവിളകും ഇസ്ലാമും :


നിലവിളകും ഇസ്ലാമും : നിലവിളക്ക് കരന്‍റെ് വരുന്നതിന്ന്‍ മുമ്പ് പ്രകാശത്തിന്ന്‍ ജനം അവലമ്പമാക്കിയിരുന്ന മാധ്യമമാണ് പാവപ്പെട്ട വീടുകളില്‍ ചിമ്മിനി വിളക്കും മിഡില്‍ കുടുംബങ്ങളില്‍ റാന്തല്‍ വിളക്കും ഉപയോഗിച്ചിരുന്നു അതു പുരോഗമിച്ചു പെട്രുള്‍മേക്സ് നിലവില്‍ വന്നു എന്‍റെ ചെറുപ്പത്തില്‍ കൈപ്പാടത്ത് മുഹമ്മദ്‌ക്ക എന്ന ഒരു കറകളഞ്ഞ കമ്യുണിസ്റ്റ് കാരനുണ്ടായിരുന്നു (അദ്ദേഹം പിന്നീട് നല്ലൊരു മത ഭക്തനായിട്ടാണ് മരണപ്പെട്ടത് അല്ലാഹു പൊറുത്ത് കൊടുക്കട്ടെ ആമീന് )അദ്ദേഹത്തിന്‍റെ വീട്ടില്‍ പെട്രുള്‍മേക്സ് കത്തിച്ചിരുന്നത് ഞാന്‍ ഓര്ക്കുകയാണ് ഞങ്ങള്‍ ദര്സ് കഴിഞ്ഞ് വരുമ്പോള്‍ നല്ലൊരു പ്രകാശം കാണണമെങ്കില്‍ അവരുടെ വീട്ടിന്‍റെ അടുത്ത് എത്തണം .
എന്നാല്‍ ഉയര്‍ന്ന കുടുബങ്ങളിലും ഹൈന്ദവ കുടുബങ്ങളിലും പള്ളികളിലും അമ്പലങ്ങളിലും ജാരങ്ങളിലും ആകാലഘട്ടങ്ങളില്‍ നിലവിളക്ക് ഉപയോഗിച്ചതായി ഓര്‍കുന്നു എന്‍റെ നാട്ടിലെ ജുമുഅത്ത് പള്ളിയുടെ മുഹ്റാബിന്‍റെ (ഇമാം നിസ്കരിക്കുന്ന സ്ഥലം) അടുത്ത് നിലവിളക്ക് കത്തിച്ചു വെച്ചിരുന്നത് ഇന്നും എന്‍റെ കണ്ണില്‍ കാണുകയാണ് അന്ന്‍ പള്ളിയിലേക്ക് എണ്ണ നേര്ച്ചയാക...്കുക എന്ന ഒരു ആചാരം തന്നെ നാട്ടില്‍ നിലവില്‍ ഉണ്ടായിരുന്നു എന്നാല്‍ കരന്‍റെ് വന്നതിന്ന്‍ ശേഷം അതല്ലാം വിസ്മ്ര്തിയിലായി എങ്കിലും പഴയകാല സ്മരണ നിലനിര്‍ത്താന്‍ വേണ്ടി നിലവിളക്കുകള്‍ ഇന്നും പൊന്നാനി ,പുത്തന്‍ പള്ളി,മമ്പുറം,പോലോത്ത പള്ളികളിലും ജാരങ്ങളിലും ഉണ്ട്(കത്ത്തിക്കാറില്ല എന്നത് പ്രത്യാകം സ്മരണീയമാണ്)
എന്നാല്‍ ഉത്ഘാടനത്തിന്‍റെ ഭാഗമായി (വീട്,കട,സ്ഥാപനം,തുടങ്ങിയുള്ള)നടത്തി വരുന്ന നിലവിളക്ക് കൊളുത്തല്‍ (പ്രകാശം ഉണ്ടാവാന്‍ വേണ്ടിയല്ല എന്നത് ആര്‍കും അറിയാം) അതൊരു ഹൈന്ദവ ആചാരമാണ് കാരണം കരന്‍റെ് വന്നതിന്ന്‍ ശേഷവും ഹൈന്ദവ വീടുകളില്‍ ആരാധനയുടെ ഭാഗമായി കത്തിക്കപ്പെടുന്നു അതു കൊണ്ട് തന്നെ ആരീതി മുസ്ലിംകള്‍ക്ക് സ്വീകരിക്കാന്‍ കഴിയില്ല ഒരു മതത്തിന്‍റെ ആരാധനയുടെ ഭാഗമായി നടത്തപെടുന്ന ആചാരങ്ങള്‍ സ്വീകരിക്കാന്‍ പാടില്ല എന്നാണ്‍ ഇസ്ലാമിന്‍റെ കാഴ്ചപ്പാട് ഓണത്തിന്നും വിഷുവിനും ക്രിസ്മസ്സിനും ഉണ്ടാക്കപ്പെടുന്ന ഭക്ഷണവും തദൈവയാണ് ഉളുഹിയത്ത്തിനും(പെരുന്നാളിന്ന്‍ ബലിഅറുക്കുക) കുട്ടികള്‍ ജനിച്ചാല്‍ അറുത്ത് കൊടുക്കുന്നതും മറ്റു മതസ്ഥര്‍ക്ക് കൊടുക്കരുത് എന്നാണ്‍ നിയമം എന്നാല്‍ ഹൈന്ദവ സഹോദരന്മാര്ക്കും മാറ്റും ഭക്ഷണം കൊടുക്കുന്നതും അവരുടെ ഭക്ഷണം കഴിക്കുന്നതിന്നും അവര്‍ക്ക് ധര്‍മം ചെയ്യുന്നതും അനുവതനിയമാെണന്ന്‍ മാത്രമല്ല ദൈവത്തിന്‍റെ(അല്ലാഹുവിന്‍റെ)ഭാഗത്ത് നിന്ന്‍ പ്രതിഫലം കിട്ടുകയും ചെയ്യും
അപ്പോള്‍ ഹൈന്ദവ ആചാര ആരാധനയ നിലവിളക്ക് കത്തിക്കലും ക്രൈസ്തവ ആചാര ആരാധനയായ മെഴുകുതിരികത്തിക്കലും മുസ്ലിംകള്‍ക്ക് നിഷിദ്ധമാണ് പ്രകാശം കാണാന്‍ വേണ്ടി കത്ത്തിക്കുന്നതിനെ പറ്റിയല്ല ഈപറയുന്നത് അതെവിടെയാണെങ്കിലും അനുവതനീയമാണ്
അതു കൊണ്ട് ആരാധനയുടെ ഭാഗമാണെന്ന്‍ വിശ്വസിച്ച് കൊണ്ട് ഒരാള്‍ ഈപ്രവര്‍ത്തനം ചെയ്താല്‍ അവന്‍ ഇസ്ലാമില്‍ നിന്ന്‍ തന്നെ പുറത്ത് പോകും എന്നാല്‍ അങ്ങിനെയുള്ള വിശ്വാസമൊന്നുമില്ലാതെ ഒരാള്‍ ചെയ്‌താല്‍ ഹൈന്ദവ ആരാധനയുടെ ഭാഗമായ ഒരു കാര്യം ചെയ്തു എന്ന നിലയില്‍ അതു നിഷിദ്ധമാണ്.