ഇങ്ങിനെ മൂന്ന് വസ്തുക്കളാണ് ലോകത്ത് മൊത്തമുള്ളത്.
ഇവയിൽ നിന്ന് മൂന്നാമത് പറഞ്ഞ ജാഇസിനോട് മാത്രമേ അല്ലാഹുവിന്റെ വിശേഷ ഗുണമാകുന്ന ‘ ഖുദ്റത്തും’ ( സർവ്വ ശക്തി ) , ‘ഇറാദത്തും’ (ഉദ്ദേശിക്കൽ ) ബന്ധപ്പെടുന്നുള്ളൂ.
വാജിബിനോടോ മുസ്തഹീലിനോടോ അല്ലാഹുവിന്റെ ഖുദ്റത്തും ഇറാദത്തും ബന്ധപ്പെടുന്നേയില്ല. ഇങ്ങനെ വരുമ്പോൾ അല്ലാഹു ഉദ്ദേശിക്കുന്ന കാര്യങ്ങൾക്ക് മേൽ അവൻ സർവ്വശക്തനാണേന്നേ വരൂ. വാജിബിന്റെ മേൽ അല്ലഹുവിന്റെ ഉദ്ദേശ്യം ബന്ധപ്പെടുന്നില്ല. അത് കൊണ്ടു തന്നെ അതിനോട് ഖുദ്റത്തും ബന്ധപ്പെടുന്നില്ല. മുസ്തഹീലിന്റെ മേൽ അല്ലാഹുവിന്റെ ഉദ്ദേശം ബന്ധപ്പെടാത്തതു കൊണ്ടു തന്നെ അതിനോട് ഖുദ്റത്തും ബന്ധപ്പെടുന്നില്ല.
ഇത് മനസ്സിലാക്കിക്കഴിഞ്ഞാൽ , കണ്ണം ചിരട്ടയിൽ ആനയെ ഉൾകൊള്ളിക്കാൻ അല്ലാഹുവിന് കഴിയുമോ എന്നത് പോലുള്ള യുക്തിവാദികളുടെ ചോദ്യങ്ങൾക്ക് പ്രസക്തിയില്ല. കാരണം മുസ്തഹീലുകളോട് അല്ലാഹുവിന്റെ ഇറാദത്ത് ബന്ധപ്പെടുന്നില്ല. അതിനാൽ ഖുദ്റത്തും ബന്ധപ്പെടുന്നില്ല. ഇതാണ് സൃഷ്ടാവിന്റെ പ്രത്യേകത.

സൃഷ്ടാവായ അല്ലാഹു അല്ലാത്തവ മുഴുവനും സൃഷ്ടികളാണ്. വലിപ്പ ചെറുപ്പ വിത്യാസമില്ലാതെ,
ഏറ്റവും മഹാന്മാരായ അല്ലാഹുവിന്റെ മലക്കുകൾ തൊട്ടു ഏറ്റവും ചെറുതാണെന്ന് നാം മനസ്സില്ലാക്കുന്ന പരമാണുവരെ അല്ലാഹുവിന്റെ സൃഷ്ടികളാണ്.
സൃഷ്ടികൾക്ക് (അത് എത്ര വലുതായാലും എത്ര ചെറുതായാലും ) ഒന്നിനും സ്വന്തമായി ഒരു കഴിവുമില്ല. സൃഷ്ടിയും സ്രഷ്ടാവും തമ്മിൽ വേർതിരിക്കപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട പോയിന്റാണത്.
സാധാരണക്കാരന്റെ സാധാരണ കഴിവെന്നോ, അസാധാരണക്കാരന്റെ അസാധാരണ കഴിവെന്നോ തുടങ്ങിയ വിഭജനത്തിന്റെ യാതൊരാവശ്യവുമില്ല. എല്ലാ കഴിവും അല്ലാഹുവിന് മാത്രമാണ്. അത് അവൻ തന്നെ വിശുദ്ധ ഖുർആനിൽ പറഞ്ഞിട്ടുണ്ട്.

“നിശ്ചയം കഴിവ് എന്നത് മുഴുവനും അല്ലാഹുവിന്റെ ഉടമയാണ് “
ഓരോ നിസ്കാരത്തിലും നാം , إِيَّاكَ نَعْبُدُ وإِيَّاكَ نَسْتَعِينُ
“ നിന്നോട് മാത്രം ഞങ്ങൾ സഹായം ചോദിക്കുന്നു “ എന്ന ദുആ ചെയ്യുന്നതും ഇതേ കാരണം കൊണ്ടാണ്.
ചെറുതെന്നോ വലുതെന്നോ വിത്യാസമില്ലാതെ മുഴുവൻ കഴിവുകളും അല്ലാഹുവിൽ മാത്രം നിക്ഷിപ്തമാണ്. അത് അവന്റെ ഉടമയാണ്. മറ്റൊരാൾക്കും യാതൊരു കഴിവിന്റെയും ഉടമസ്ഥത അല്ലാഹു വിട്ടു കൊടുത്തിട്ടില്ല.
അല്ലാഹുവിന്റെ ഉടമസ്ഥതയിലുള്ള ഈ കഴിവ് അവന്റെ സൃഷ്ടികളിൽ അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ ഉദ്ദേശിച്ച നിലക്ക് നൽകുന്നു,. ഇതാൺ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വിശ്വാസവും.
അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റ് എതിരാളികൾ വിശ്വസിക്കുന്നത് പോലെ ‘ ഒരു ശരാശരി കഴിവ്’ മുൻകൂറായി സൃഷ്ടികൾക്ക് കൊടുത്തു വെക്കുക എന്ന സംവിധാനം അല്ലാഹുവിന്റെ ഭരണസംവിധാനത്തിലില്ല. ഇതാണ് നാം പ്രത്യേകം മനസ്സിലാക്കേണ്ടത്. അഹ്ലുസ്സുന്നത്തി വൽ ജമാഅത്ത് അല്ലാത്തവരുമായി വേർതിരിയുന്ന പ്രധാനപ്പെട്ട ഒരു അടിസ്ഥാന വിശ്വാസം ഇവിടെയാണ്. അപ്പോൾ സ്വയമേ കഴിവ് എന്ന് പറയുന്ന ഒന്ന് സൃഷ്ടികൾക്ക് ആർക്കുമില്ല. അത് അല്ലാഹുവിന്റെ മാത്രം പ്രത്യേകതയാണ്.

പക്ഷെ ഓരോ വസ്തുക്കൾക്കും അതിനോട് അനുയോജ്യമായ ഒരു ശരാശരി കഴിവ് അതിന്റെ സൃഷ്ടിപ്പിൽ തന്നെ കൊടുത്തു വെക്കുന്നുണ്ട് എന്നും ഈ കൊടുത്തു വെച്ച ശരാശരി കഴിവുകൾ ഉപയോഗിച്ച് അതാത് വസ്തുക്കൾ യഥേഷ്ടം പ്രവർത്തിക്കുകയാണെന്നും പലരും വിശ്വസിക്കുന്നു. ഇതിന് ഖുർആനിലോ തിരു സുന്നത്തിലോ രേഖയുമില്ല.
മറിച്ചു അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ ഉദ്ദേശിച്ചത് അവൻ ഉദ്ദേശിക്കുമ്പോൾ നൽകുന്നു. അഥവാ പൂർണ്ണ നിയന്ത്രണം എപ്പോഴും അല്ലാഹുവിന്റെ കയ്യിൽ തന്നെ. അല്ലാഹു പറയുന്നു. :

يَا أَيُّهَا النَّاسُ أَنتُمُ الْفُقَرَاء إِلَى اللَّهِ
وَاللَّهُ هُوَ الْغَنِيُّ الْحَمِيدُ(فاطر 15
“ഓ മനുഷ്യരേ, നിങ്ങളെല്ലാവരും അല്ലാഹുവിലേക്ക് ആവശ്യമുള്ളവരാകുന്നു. അല്ലാഹു ആരുടെയും ആശ്രയം ആവശ്യമില്ലാത്ത സ്വയം പര്യാപ്തനാണ്. എല്ലാ പ്രവൃത്തികളില്ലും അവൻ സ്തുത്യർഹനാണ്” ( ഫാഥിർ 15 )
മറ്റൊരാശയത്തിൽ അല്ലാഹു പറയുന്നു. :
“ആകാശ ഭൂമികളിലുള്ള സകല വസ്തുക്കളും അവരുടെ ആവശ്യങ്ങൾ നിരന്തരം അല്ലാഹുവിനോട് ചോദിച്ചു കൊണ്ടിരിക്കുന്നു. സ്രഷ്ടാവായ അല്ലാഹു നിരന്തരം അവന്റെ കാര്യങ്ങൾ നിർവ്വഹിച്ചു കൊണ്ടിരിക്കുന്നു.“ (അൽ -റഹ്മാൻ 29
)
ഈ അടിസ്ഥാനത്തിൽ അല്ലാഹു അല്ലാത്ത ഒരാൾക്കും സ്വന്തമായ സ്വതന്ത്രമായ ഒരു കഴിവുമില്ല. അത് മലാഇക്കത്തിനും അമ്പിയാക്കൾക്കും സാധാരണക്കാർക്കുമൊന്നുമില്ല. അവർക്കൊന്നും സ്വന്തമായി ഒരു കഴിവ് മുൻകൂറായി അല്ലാഹു കൊടുത്തു വെച്ചിട്ടുമില്ല. മറിച്ച് അവൻ ഉദ്ദേശിച്ചത് അവൻ ഉദ്ദേശിച്ചവർക്ക് അവൻ ഉദ്ദേശിക്കുമ്പോൾ നൽകുന്നു. ഇതാണ് കഴിവ് സംബന്ധമായി സ്രഷ്ടാവിന്റെയും സൃഷ്ടികളുടെയും ബന്ധം.

അതേ സമയം ബുദ്ധി ജീവികളായ മനുഷ്യർക്കും ജിന്നുകൾക്കും ചില കാര്യങ്ങളിൽ സ്വാതന്ത്ര്യം (اختيار) അവൻ നൽകിയിട്ടുണ്ട് . അത് ‘
തൿലീഫിൽ’ അഥവാ വിധി വിലക്കുകൾ സംബന്ധമായ കാര്യങ്ങളിൽ മാത്രമാണ്. രക്ഷയ്ക്കും ശിക്ഷയ്ക്കും കാരണമാകുന്ന വിധി വിലക്കുകളിൽ മനുഷ്യന് സ്വാതന്ത്ര്യമുണ്ട്. നിർബന്ധിതാവസ്ഥയില്ല. വേണമെങ്കിൽ ചെയ്യാം. ചെയ്താൽ രക്ഷ ലഭിയ്ക്കും. വേണമെങ്കിൽ ഉപേക്ഷിക്കാം ഉപേക്ഷിച്ചാൽ ശിക്ഷ ലഭിയ്ക്കും
അല്ലാതെ സൃഷ്ടിപരമായ കാര്യങ്ങളിൽ ഒരാൾക്കും ഒരു നിലക്കുമുള്ള സ്വാതന്ത്ര്യം അല്ലാഹു നൽകിയിട്ടില്ല. എല്ലാവരും അല്ലാഹുവിന്റെ അലംഘനീയമായ വിധിക്ക് അറിഞ്ഞോ അറിയാതെയോ കീഴ്പ്പെട്ടുകൊണ്ടിരിക്കൽ നിർബന്ധമാണ്.
ഉദാഹരണം : നാം എന്ന് ജനിക്കണമെന്ന് തീരുമാനിക്കാൻ നമുക്ക് യാതൊരു സ്വാതന്ത്ര്യവുമില്ല. ആരുടെ കുഞ്ഞായി ജനിക്കണമെന്നതിനും നമുക്ക് യാതൊരു സ്വാതന്ത്ര്യവുമില്ല. ഏത് നിറത്തിലായിരിക്കണം എത്ര വലിപ്പമുള്ളവനായിരിക്കണം. ശബ്ദം എങ്ങിനെയായിരിക്കണം. എന്റെ ശരീരത്തിന്റെ പ്രകൃതി എങ്ങിനെയായിരിക്കണം തുടങ്ങി തന്റെ സ്വന്തം ശരീരവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പോലും സൃഷ്ടികളിൽ പെട്ട ഒരു സൃഷ്ടിക്കും യാതൊരു സ്വാധീനവുമില്ല.

അല്ലാഹു ഒരു ശാരാശരി കഴിവ് മനുഷ്യന് കൊടുത്തു വെച്ചിട്ടുണ്ട് എന്നത് മുശ്രിക്കുകളുടെയും യഹൂദികളുടെയും വിശ്വാസമാണ്.
യഹൂദികളുടെ വിശ്വാസം : ഞായറാഴ്ച മുതൽ അല്ലാഹു ലോകം പടക്കാൻ തുടങ്ങി അങ്ങിനെ വെള്ളിയാഴ്ച അസറിന് മുമ്പായി ഈ ലോകത്തുള്ള കാണപ്പെടുന്നതും കാണപ്പെടാത്തതുമായ സർവ്വ ചരാചരങ്ങളെയും പടച്ചു. അസറിന് ശേഷം ആദം നബി عليه السلام എന്ന അവസാനത്തെ സൃഷ്ടിയെയും സൃഷ്ടിച്ചു. (ഇത്രയും കാര്യങ്ങളിൽ നമുക്കും തർക്കമില്ല ) പക്ഷെ വെള്ളിയാഴ്ച വൈകുന്നേരത്തോടു കൂടി സൃഷ്ടി സംവിധാനം മുഴുവനും പൂർത്തിയായി ഓരോന്നിനും ചെയ്യാനുള്ള കർമ്മം അതാതിന് ഏല്പിച്ചു കൊടുത്തു. സൃഷ്ടികളൊക്ക് സ്വയം പര്യാപതരാണ്. ഇനി സൃഷ്ടാവിന്റെ ആവശ്യമില്ല. ശനിയാഴ്ച അല്ലാഹു ലീവെടുത്തു വിശ്രമിക്കാൻ തുടങ്ങി എന്നതാണ് ജൂതന്മാരുടെ വിശ്വാസം.
മുശ്രിക്കുകളുടെ വിശ്വാസം : ഒരു വലിയ ദൈവമുണ്ട്. അവൻ വലിയ ശക്തനാണ്. അവൻ ഏഴ് മഹാ ഗോളങ്ങളെ സൃഷ്ടിക്കുന്നു. അവ ഏഴും മഹാ ബുദ്ധിലോകങ്ങളാണ്. ജീവനും ബുദ്ധിയും ശക്തിയും പ്രവർത്തനത്തിന് സ്വാതന്ത്ര്യവുമുള്ള, സ്വയം പര്യാപ്തതയുമുള്ള ഏഴു മഹാ ഗോളങ്ങളാണവ. അതോടുകൂടി സൃഷ്ടാവായ വലിയ തമ്പുരാന്റെ പ്രവർത്തി കഴിഞ്ഞു. ബാക്കിയുള്ളതൊക്കെ ചെറിയ കാര്യങ്ങളാണ്. അത് വലിയ ഒരു റബ്ബിന് യോജിച്ചതല്ല. ഈ ഏഴു ഗോളങ്ങൾക്ക് (മഹാ ശക്തികൾ ) ഈ ഓരോ ശക്തിക്കും ആധാരമായ കഴിവിന്റെ ഒരു വലിയ സംഭരണി തന്നെ ദൈവം കൊടുത്തു വെച്ചു. ഈ കഴിവ് ഉപയോഗിച്ചു കൊണ്ട് ഈ ഏഴു ഗോളങ്ങളാണ് ലോകത്തിലെ സംവിധാനങ്ങളൊക്കെ നടത്തിപ്പോരുന്നത്. അഥവാ മനുഷ്യനെയും മറ്റു സൃഷ്ടികളെയും സൃഷ്ടിച്ചതും അവക്കാവശ്യമായ ഭക്ഷണവും മറ്റും സൃഷ്ടിച്ചതും എല്ലാം ഈ ഏഴു അഖ്ലുകളാണ് . മരണവും ജീവിതവും നൽകുന്നതും അവയാണ്. അതാണ് അവരുടെ തൽബിയത്തിൽ അവർ പറയുന്നത്.

لبيك اللهم لبيك .. لبيك .. إلا شريكا هو تملكه وما ملك
നിന്റെ വിളിക്ക് ഞങ്ങൾ ഉത്തരം ചെയ്തു. വീണ്ടും ആവർത്തിച്ച് ഞങ്ങൾ ഉത്തരം ചെയ്യുന്നു. നിന്റെ ആജ്ഞ അംഗീകരിച്ചുകൊണ്ട് ഞങ്ങളിതാ വരുന്നു. നിനക്ക് യാതൊരുവിധത്തിലുള്ള പങ്കുകാരുമില്ല. ചില ശരീക്കുകൾ നിനക്കുണ്ട് പക്ഷെ ആ ശരീക്ക് എങ്ങിനത്തെ ശരീക്കാണ് تملكه وما ملك അവയെ നീയാണ് പടച്ചത് അത് നീ കൊടുത്ത കഴിവാണ്.
അപ്പോള്‍ അല്ലാഹു കൊടുത്ത കഴിവ് എന്നത് മുശ്രിക്കുകളുടെയും ജൂതന്മാരുടെയും വിശ്വാസമാണ്. ഈ വിശ്വാസങ്ങളെ ഖണ്ഢിച്ച് കൊണ്ടാണ് يسئله من في السموات والأرض.... “ആകാശ ഭൂമികളിലുള്ള സര്‍വ്വവസ്തുക്കളും നിരന്തരം അപേക്ഷിച്ചു കൊണ്ടിരിക്കയാണ്, എന്നും അവന്റേതായ പ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊണ്ടിരിക്കയാണ്” എന്ന ആയത്ത് അവതരിച്ചത്.മുസ്ലിംകളില് അഹ്ലുസ്സുന്നത്തി വല്‍ജമാഅത്ത് അല്ലാത്ത പലരും വിശ്വസിക്കുന്നത് ശരാശരി കഴിവ് എന്നത് സൃഷ്ടിപ്പോടുകൂടിത്തന്നെ അല്ലാഹു സൃഷ്ടികള്‍ക്ക് കൊടൂത്തു വെച്ചിട്ടുണ്ടെന്നും ഈ കൊടുത്ത കഴിവുകൊണ്ട് അവര്‍ സ്വയം പ്രവര്‍ത്തിക്കുകയുമാണെന്നാണ്. അതില്‍ അല്ലാഹുവിന് പ്രത്യേകിച്ച് സ്വാധീനമൊന്നുമില്ലെന്നും.
ഈ വിശ്വാസം തെറ്റാണെന്നും അതിന് ഖുര്‍ആനിന്റെ പിന്തുണയില്ലെന്നും നാം മനസ്സിലാക്കി. അത് തെറ്റാണെന്ന് ആധുനിക ശാസ്ത്രവും തെളിയിക്കുന്നുണ്ട്. മനുഷ്യന്റെ ശരീരം ഓരോ സെക്കന്റിലും കോടിക്കണക്കായ സെല്ലുകള്‍ സൃഷ്ടിച്ച് കൊണ്ടിരിക്കയാണ്. അതോടൊപ്പം തന്നെ കോടിക്കണക്കായ സെല്ലുകള്‍ മരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. മനുഷ്യശരീരത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അനുസ്യൂതമായ പ്രക്രിയയാണിത്. ഒരു മനുഷ്യന് ജനിച്ചതു മുതല്‍ മരിക്കുന്നത് വരെ എത്ര കോടി സെല്ലുകളാണ് സൃഷ്ടിക്കപ്പെട്ടതെന്നും എത്രയാണ് നശിക്കുന്നതെന്നും സൃഷ്ടാവായ അല്ലാഹുവിന്നല്ലാതെ പറയാന്‍ കഴിയില്ല (سبحان الله) . ശാസ്ത്രം പറയുന്നത് നശിക്കുന്നതിനേക്കാളേറെ സൃഷ്ടിക്കപ്പെടുന്നത് കൊണ്ടാണ് ശരീരം ക്രമാനുസൃതമായി വളര്‍ന്നു വരുന്നത്. കുറേ കഴിയുമ്പോള്‍ നശിക്കുന്നതിനനുസരിച്ച് മാത്രം ഉല്പാദിപ്പിക്കപ്പെടും. പിന്നെ താഴോട്ട് വരും. അപ്പോള്‍ നമ്മുടെ ശരീരം തന്നെ ഓരോ സെക്കന്റിലും മാറിക്കൊണ്ടിരിക്കുന്നു. ഇത് എവിടെ നിന്നുണ്ടാകുന്നു? كل يوم هو في شأن ലോകത്തിന്റെ ഓരോ പരമാണു തൊട്ട് ഈ ലോകം മുഴുവനും അല്ലാഹുവിന്റെ നിരന്തരമായ നിയന്ത്രണത്തിന് വിധേയമാണ്. ബുദ്ധിജീവികള്‍ക്ക് ആകെ നല്കപ്പെട്ട സ്വാതന്ത്ര്യം കേവലം ഒറ്റ കാര്യത്തില്‍. تكليف എന്ന വിധിവിലക്ക് സംബന്ധമായ കാര്യങ്ങളില്‍ ഇഷ്ടമുണ്ടെങ്കില്‍ ചെയ്യാനും ഇല്ലെങ്കില്‍ ചെയ്യാതിരിക്കാനുമുള്ള اختيار) ( സ്വാതന്ത്ര്യം നല്കപ്പെട്ടിരിക്കുന്നു എന്നതാണിത്. അതു മനുഷ്യനും ജിന്നിനും മാത്രമാണ്. ഈ اختيار കൊണ്ടാണ് മനുഷ്യന് പ്രതിഫലത്തിനും ശിക്ഷക്കും അര്‍ഹനാകുന്നത് എന്നാണ് അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വിശ്വാസം.