ഈ അടിസ്ഥാനത്തില്‍ അല്ലാഹു അല്ലാത്ത ഒരാള്‍ക്കും സ്വന്തമായി സ്വതന്ത്രമായ ഒരു കഴിവുമില്ല. അത് മലാഇക്കത്തിനും നബിമാര്‍ക്കും സാധാരണക്കാര്‍ക്കുമൊന്നുമില്ല. അവര്‍ക്കൊന്നും സ്വന്തമായി ഒരു കഴിവ് മുന്‍കൂറായി കൊടുത്തുവെച്ചിട്ടുമില്ല. മറിച്ച്, അവന് ഉദ്ദേശിച്ചത് അവന് ഉദ്ദേശിച്ചവര്‍ക്ക് ഉദ്ദേശിക്കുമ്പോള്‍ നല്കുന്നു. ഇതാണ് കഴിവ് സംബന്ധമായി സൃഷ്ടാവിന്റെയും സൃഷ്ടികളുടേയും ബന്ധം.
മുസ്ലിംകളില് പെട്ട അഹ്ലുസ്സുന്നത്ത് അല്ലാത്തവര്‍, ഒരു ശരാശരി കഴിവ് അല്ലാഹു സൃഷ്ടികള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് വിശ്വസിക്കുന്നവരാണെന്ന് പറഞ്ഞതിന് വല്ല രേഖയുമുണ്ടോ?
എന്ന് ചില സഹോദരന്മാര് ചോദിക്കുകയുണ്ടായി. ചോദ്യം വളരെ പ്രസക്തമായതുകൊണ്ട് മറുപടിയായി രണ്ടുദ്ധരണികള്‍ ഇവിടെ ചേര്‍ക്കുന്നു:
“മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്‍ ജീവിച്ചിരിക്കുന്നവരോടൊ മരിച്ചവരോടൊ സഹായാര്‍ത്ഥന നടത്തുന്നത് ശിര്‍ക്കാണ് (ബഹുദൈവാരാധനയാണ്)“ (കെ കുഞ്ഞീതു മദനി, അല്ലാഹുവിന്റെ ഔലിയാക്കള്‍ എന്ന പുസ്തകം പേജ് 102, പ്രസിദ്ധീകരണം കേരള നദ്വത്തുല് മുജാഹിദീന്‍)
“സൃഷ്ടികള്‍ക്ക് നല്കപ്പെട്ട കഴിവിന്നതീതമായ കാര്യങ്ങളില്‍ സഹായം തേടലാണ് പ്രാര്‍ത്ഥന” (എ പി എ ഖാദര്‍ കരുവമ്പെയില്, ഇസ്ലാഹ് മാസിക- 2007 ഏപ്രില്‍ , പേജ് 10)
സൃഷ്ടാവായ അല്ലാഹു സര്‍വ്വശക്തനും സര്‍വ്വജ്ഞനും ആണെന്നും അവന് ഒരിക്കലും ഒരു കാര്യത്തിലും ഒരാളെയും ആശ്രയിക്കുന്നില്ലെന്നും സൃഷ്ടികളെല്ലാവരും എല്ലാ അര്‍ത്ഥത്തിലും നിസ്സഹായരാണെന്നും അവര്‍ എല്ലാ കാര്യത്തിലും എപ്പോഴും സര്‍വ്വശക്തനായ അല്ലാഹുവിനെ ആശ്രയിക്കുന്നു എന്നും നാം മനസ്സിലാക്കി.
അല്ലാഹു ആര്‍ക്കും ഒന്നും കൊടുക്കില്ല എന്നല്ല ഇതില്‍ നിന്ന് നാം മനസ്സിലാക്കേണ്ടത്. മറിച്ച് അവന് കൊടുത്തു കൊണ്ടിരിക്കുന്നു. ആ കഴിവ് എത്രയാണെന്നതിന് ഒരു പരിധിയുമില്ല. എന്നാല്‍ ഒരു പരിധിയുണ്ട്, അല്ലാഹു ഉദ്ദേശിച്ചത് ഉദ്ദേശിക്കുമ്പോള്‍ അവന് ഉദ്ദേശിച്ചവര്‍ക്ക് കൊടുക്കുന്നു എന്നതാണ് ആ പരിധി.
അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെയും ഇതരരുടേയും വിശ്വാസത്തെ മനസ്സിലാക്കാന്‍ ഒരു ഉദാഹരണം പറയാം : ഒരു ബാറ്ററി അതിലുള്ള ചാര്‍ജ് കഴിയുന്നത് വരെ അതു വാങ്ങിയ ആള്‍ക്ക് ഉപയോഗിക്കാം. കമ്പനിയുടെ ഒത്താശയുടെ ആവശ്യമില്ല. ബാറ്ററിയില്‍ കൊടുത്തു വെച്ച കഴിവാണത്. ഈ കഴിവല്ലാതെ അതില്‍ കവിഞ്ഞ ഒരു കഴിവ് ഒരു ബാറ്ററിക്കും ഇല്ല. ഇതാണ് സുന്നി ഇതരരുടെ വിശ്വാസം.
ബാറ്ററിയില്‍ സ്റ്റോക്ക് ചെയ്തതുപോലെയുള്ള ഒരു കഴിവ് ഒരാള്‍ക്കും അല്ലാഹു കൊടുത്തിട്ടില്ല എന്നാണ് നമ്മള് പറയുന്നത്. മറിച്ചു പവറുള്ളത് ഇലക്ട്രിക് ലൈനിലാണ്. എപ്പോള്‍ സ്വിച്ച് ഓണാക്കുന്നോ അപ്പോള്‍ പവര്‍ വരും. ഓഫാക്കിയാല്‍ അത് നില്ക്കും. ഇതാണ് നമ്മുടെ സുന്നി വിശ്വാസം.

പക്ഷെ ബാറ്ററിയില്‍ ചാര്‍ജ് ചെയ്തതുപോലെ ഒരു നിശ്ചിതമായ കഴിവ് ചാര്‍ജ് ചെയ്ത് സൃഷ്ടികള്‍ക്ക് കൊടുത്തിരിക്കയാണെന്നാണ് സുന്നികളല്ലാത്തവര്‍ വിശ്വസിക്കുന്നത് :
“സൃഷ്ടികള്‍ക്ക് നല്കപ്പെട്ട കഴിവിന്നതീതമായ കാര്യങ്ങളില്‍ സഹായം തേടലാണ് പ്രാര്‍ത്ഥന” (റ്റി പി എ ഖാദര്‍ കരുവമ്പെയില്, ഇസ്ലാഹ് മാസിക 2007 ഏപ്രില്‍ , പേജ് 10)
ഈ ചാര്‍ജ് തീരുന്നത് വരെ അവര്‍ സ്വതന്ത്രമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കയാണ്. പവര്‍ സ്റ്റേഷനുമായി അതിന് ബന്ധമില്ല. ഈ ആശയത്തിന് ഖുര്‍ആനുമായി ബന്ധമില്ല.
നാം പറയുന്നത്. ചാര്‍ജ് നേരിട്ട് പവര്‍ സ്റ്റേഷനില്‍ നിന്ന് വരുന്നതാണ്. അത് എപ്പോള്‍ സ്വിച്ചിടുന്നോ അപ്പോള്‍ കിട്ടും. എത്ര വോള്ട്ടുണ്ടോ അത്ര ശക്തിയില്‍ കത്തും. എത്ര കുറവുണ്ടോ അത്ര കുറയും. അതിന് പ്രത്യേക നിയമമൊന്നുമില്ല. ഏത് പവറാണെങ്കിലും ലൈനില്‍ നിന്ന് ലഭിക്കുന്നു. അല്ലാതെ സ്ഥിരമായി കൊടുത്തുവെച്ച കഴിവില്ല
അപ്പോള്‍ അല്ലാഹു കൊടുക്കുന്ന കഴിവ് അപ്പപ്പോള്‍ കൊടുത്തു കൊണ്ടിരിക്കുകയാണ്. പക്ഷെ ഈ കൊടുത്തുകൊണ്ടിരിക്കുന്ന കഴിവിന് ഇഹലോകത്താവട്ടെ പരലോകത്താവട്ടെ ഇത്ര എന്ന് യാതൊരു പരിധിയുമില്ല. സാധാരണക്കാര്‍ക്ക് സാധാരണ കഴിവ് കൊടുക്കുന്നതും അസാധാരണക്കാര്‍ക്ക് അസാധാരണ കഴിവ് കൊടുക്കുന്നതും ഉടമക്കാരനായ അല്ലാഹുവാണ്. ഇവ രണ്ടിനും കൃത്യമായ ഒരു കണക്ക് പറയാന്‍ കഴിയില്ല. എല്ലാവര്ക്കും തുല്യമായല്ല അത്. ഉദാ: 25 കുട്ടികളെ എല്‍ കെ ജി യില്‍ ചേര്‍ക്കുന്നു. ഒരേ സിലബസ്, ഒരേ ടീച്ചര്‍, ഒരേ സ്കൂള്‍. പരിക്ഷ കഴിയുമ്പോള്‍ ഈ കുട്ടികള്‍ എല്ലാവരും തുല്യരല്ല. ചിലര്‍ തോല്‍ക്കും, ചിലര്‍ ജയിക്കും, ചിലര്‍ റാങ്ക് നേടും. അപ്പോള്‍ സാധാരണ കഴിവുകള്‍ തന്നെ വ്യത്യസ്തമാണ്. ആരോഗ്യമാവട്ടെ സംസാരശേഷിയാവട്ടെ കേള്വിയാവട്ടെ, കാഴ്ചയാവട്ടെ എല്ലാവരുടേതും വ്യത്യസ്തമാണ്. അതില്‍ തന്നെ അല്ലാഹു അവന് ഉദ്ദേശിച്ചവര്‍ക്ക് വ്യത്യസ്തമായി കൊടുത്തുകൊണ്ടിരിക്കുന്നു. ഇതിന് . عادة الإله الجارية അല്ലാഹുവിന്റെ സാധാരണ നടപടിക്രമം എന്നാണ് പറയുക. വെള്ളം കുടിച്ചാല്‍ ദാഹം മാറുക, കത്തികൊണ്ട് മുറിച്ചാല്‍ മുറിയുക, കത്തിച്ചാല്‍ കത്തുക എന്നിവയെല്ലാം അല്ലാഹു ഈ വസ്തുക്കള്‍ക്ക് കൊടുത്തു കൊണ്ടിരിക്കുന്ന കഴിവുകളാണ്. എപ്പോള്‍ ആ കഴിവ് എടുത്ത് കളയുന്നുവോ അപ്പോള്‍ ആ കഴിവ് ഇല്ലാതെയാകുന്നു.

ഒരു ഉദാഹരണം കാണൂ : ഇബ്റാഹീം നബി عليه السلام മകനെ അറുക്കാന്‍ തുനിഞ്ഞ സംഭവം. ചരിത്രത്തിലെ ഒരു അഭിപ്രായമനുസരിച്ച് ഇസ്മായീലിനെ കിടത്തി മൂര്‍ച്ചയുള്ള കത്തി കൊണ്ട് മുറിച്ചു. പക്ഷേ മുറിഞ്ഞില്ല. മകന് പറഞ്ഞു. ഉപ്പാ ,
എന്റെ മുഖം അങ്ങ് കാണുന്നത് കൊണ്ടായിരിക്കും മുറിയാത്തത്. എന്നെ കമഴ്ത്തി കിടത്തുക. ഇബ്റാഹീം നബി عليه السلام അങ്ങിനെ ചെയ്തു വീണ്ടും ശക്തിയായി മുറിച്ചു. എന്നിട്ടും കഴുത്ത് മുറിഞ്ഞില്ല. അടുത്തുള്ള പാറയെ പ്രസ്തുത കത്തി കൊണ്ട് വെട്ടിയപ്പോൾ പാറ കഷ്ണങ്ങളായി. എന്നിട്ടും ഇസ്മാഈൽ عليه السلام മിന്റെ കഴുത്ത് മുറിഞ്ഞില്ല. അപ്പോൾ കത്തിക്ക് മുന്‍കൂർ കൊടുത്തുവെച്ച കഴിവല്ല,
അപ്പപ്പോൾ കൊടുക്കുന്ന കഴിവാണ് മുറിക്കുന്നതും മുറിക്കാത്തതും എന്ന് വ്യക്തം.
മറ്റൊരു ഉദാ : നംറൂദ്, ഇബ്റാഹീം عليه السلام നെ അഗ്നി കുണ്ഡത്തിലേക്ക് വലിച്ചെറിഞ്ഞു. കൈകാലുകൾ കയറുകൊണ്ട് ബന്ധിച്ചതിന് ശേഷമായിരുന്നു എറിഞ്ഞത്. തീയിൽ വീണ ഇബ്റാഹീം നബിയുടെ ശരീരത്തിലുള്ള കയറുകൾ കരിഞ്ഞുപോയി എന്നല്ലാതെ ശരീരത്തിലെ ഒരു രോമം പോലും കരിഞ്ഞില്ല. പകരം സുഖശീതളമായ അവസ്ഥ മഹാനവര്‍കള്‍ക്ക് അനുഭവപ്പെട്ടു. കയർ കരിയാനുള്ള കഴിവ് അല്ലാഹു അപ്പോൾ കൊടുത്തു. പക്ഷേ ഇബ്റാഹീം നബിയെ കരിക്കാനുള്ള കഴിവ് കൊടുത്തില്ല. മുന്‍കൂർ കൊടുത്തതാണെങ്കിൽ രണ്ടും കരിയേണ്ടതായിരുന്നു.
വൈവാഹിക ജീവിതത്തിൽ ഭാര്യയും ഭര്‍ത്താവും ബന്ധപ്പെടുമ്പോൾ മക്കളുണ്ടാവുന്നു. ഇത് സാധാരണ രീതിയാണ്. ഈ രീതിയിലേ അല്ലാഹുവിന് കഴിയൂ എന്നുണ്ടോ ? ആദം നബിയെ (عليه السلام) ഉമ്മയും ഉപ്പയുമില്ലാതെ അവന് സൃഷ്ടിച്ചു. സ്ത്രീയില്ലാതെ പുരുഷനിലൂടെ മാത്രം ഹവ്വാ (رضي الله عنها) യെ സൃഷ്ടിച്ചു. ഒരു സ്ത്രീയിൽ നിന്ന് (പുരുഷ സ്പര്‍ശമില്ലാതെ) ഈസാ നബി (عليه السلام) നെ സൃഷ്ടിച്ചു. എല്ലാം അല്ലാഹു അപ്പപ്പോൾ നല്കുന്നു.
സ്ത്രീയും പുരുഷനും, ബന്ധപ്പെട്ടാൽ ഒരു പ്രാവശ്യം ശ്രവിക്കുന്ന ശുക്ലത്തിൽ കോടിക്കണക്കിന് ബീജാണുക്കളുണ്ടാകും. ഇതിൽ ഏതും ഒരു മനുഷ്യസൃഷ്ടിയാവാന്‍ പര്യാപ്തമാണ്. അതിൽ നിന്ന് ഒന്ന് മാത്രമാണ് പ്രചനനത്തിനുപയോഗിക്കുന്നത്. മുന്‍കൂർ കൊടുത്ത കഴിവാണെങ്കിൽ എല്ലാം സൃഷ്ടികളാവേണ്ടിയിരുന്നു. പലപ്പോഴും സ്ത്രീ പുരുഷ ബന്ധം കൊണ്ട് സന്താനമുണ്ടാകുന്നില്ല. അപ്പോൾ ഈ സാധാരണ കഴിവ് എന്നത് തന്നെ അപ്പപ്പോൾ അല്ലാഹു കൊടുക്കുന്നതാണ് എന്ന് വ്യക്തം.