അസാധാരണ കഴിവുകളുടെയും അവസ്ഥ ഇതു തന്നെയാണ്. അല്ലാഹു ഉദ്ദേശിച്ചവര്‍ക്ക് അവന് കണക്കില്ലാതെ കൊടുക്കും.
നാല് ആയത്ത് കാണുക, അതില്‍ രണ്ടെണ്ണം പരലോകത്ത് കണക്കില്ലാതെ കൊടുക്കുമെന്നു പറയുന്ന ആയത്ത്. രണ്ടെണ്ണം ഭൌതിക ലോകത്ത് മഹാന്മാര്ക്ക് കണക്കില്ലാതെ കൊടുക്കുമെന്ന് പറയുന്നവയും :
നാല് ആയത്ത് കാണുക, അതില്‍ രണ്ടെണ്ണം പരലോകത്ത് കണക്കില്ലാതെ കൊടുക്കുമെന്നു പറയുന്ന ആയത്ത്. രണ്ടെണ്ണം ഭൌതിക ലോകത്ത് മഹാന്മാര്ക്ക് കണക്കില്ലാതെ കൊടുക്കുമെന്ന് പറയുന്നവയും :
ഒന്ന് (ഭൌതിക ലോകത്ത് മഹാന്മാര്ക്ക് കണക്കില്ലാതെ കൊടുക്കുമെന്നത്)
كُلَّمَا دَخَلَ عَلَيْهَا زَكَرِيَّا الْمِحْرَابَ وَجَدَ عِندَهَا رِزْقاً قَالَ يَا مَرْيَمُ أَنَّى لَكِ هَـذَا قَالَتْ هُوَ مِنْ عِندِ اللّهِ إنَّ اللّهَ يَرْزُقُ مَن يَشَاء بِغَيْرِ حِسَابٍ (سورة آل عمران 37
ആയത്തിന്റെ പശ്ചാത്തലം : പള്ളിയിലേക്ക് നേര്‍ച്ചയാക്കപ്പെട്ട മഹതി മര്‍യം ബീവി عليها السلام ന്റെ സംരക്ഷണം ഏറ്റെടുത്തിരുന്നത് മാതൃസഹോദരിയുടെ ഭര്‍ത്താവായ സകരിയ്യാ عليه السلام
ആയിരുന്നു.(സകരിയ വിവാഹം ചെയ്തത് ഹന്നത്തിന്റെ അനുജത്തിയെയായിരുന്നു. ഹന്നത്തിനെ വിവാഹം ചെയ്തത് ഔലിയാക്കളില്‍ പെട്ട ഇംറാനുമായിരുന്നു).
സംരക്ഷകനായ സകരിയ്യാ നബി عليه السلام മസിജിദുല്‍ അഖ്സയില്‍ തന്നെ ഒരു പ്രത്യേക റൂമുണ്ടാക്കി അതിലായിരുന്നു മഹതിയെ താമസിപ്പിച്ചിരുന്നത്.
ആയത്തിന്റെ അര്‍ത്ഥം:
സംരക്ഷകനായ സകരിയ്യാ നബി عليه السلام മസിജിദുല്‍ അഖ്സയില്‍ തന്നെ ഒരു പ്രത്യേക റൂമുണ്ടാക്കി അതിലായിരുന്നു മഹതിയെ താമസിപ്പിച്ചിരുന്നത്.
ആയത്തിന്റെ അര്‍ത്ഥം:
“സകരിയാ നബി എപ്പോള്‍ ആ റൂമില്‍ പ്രവേശിച്ചോ അപ്പോഴൊക്കെ അവിടെ പ്രത്യേക ഭക്ഷണം കാണാമായിരുന്നു. അല്ഭുതത്തോടെ മഹാനവര്കള് ചോദിക്കുന്നു : നിങ്ങള്‍ക്ക് എവിടെ നിന്ന് ലഭിക്കുന്നു ഈ ഭക്ഷണം ? ' قالت هو من عند الله 'അത് അല്ലാഹുവില്‍ നിന്ന് നേരിട്ട് ലഭിക്കുന്നതാണ്. (ഇത് അസാധാരണ മാര്‍ഗത്തില്‍
അല്ലാഹു നല്കികൊണ്ടിരിക്കയാണെന്നര്ത്ഥം). തുടര്‍ന്ന് മറിയം ബീവി പറയുന്നു. إن الله يرزق من يشاء بغير حساب അല്ലാഹു ഉദ്ദേശിച്ചവര്‍ക്ക് യാതൊരു കണക്കുമില്ലാതെ അവന് കൊടുക്കും” (ആലു ഇംറാന്‍ 37)
മര്‍യം ബീവി നബിയല്ല . സിദ്ദീഖത്താണെന്ന് ഖുര്‍ആന്‍ പറഞ്ഞതുമാണ്.
മര്‍യം ബീവി നബിയല്ല . സിദ്ദീഖത്താണെന്ന് ഖുര്‍ആന്‍ പറഞ്ഞതുമാണ്.
രണ്ടാമത്തെ ആയത്ത്
(ഭൌതിക ലോകത്ത് മഹാന്മാർക്ക് കണക്കില്ലാതെ കൊടുക്കുമെന്ന് പറയുന്ന )
നിരവധി അത്ഭുതങ്ങൾ നൽകി ആദരിച്ച ബഹുമാനപ്പെട്ട സുലൈമാൻ നബി عليه السلام യെകുറിച്ച് വിശുദ്ധ ഖുർആൻ പറയുന്നു.
നിരവധി അത്ഭുതങ്ങൾ നൽകി ആദരിച്ച ബഹുമാനപ്പെട്ട സുലൈമാൻ നബി عليه السلام യെകുറിച്ച് വിശുദ്ധ ഖുർആൻ പറയുന്നു.
وَوَرِثَ سُلَيْمَانُ دَاوُودَ وَقَالَ يَا أَيُّهَا النَّاسُ عُلِّمْنَا مَنطِقَ الطَّيْرِ وَأُوتِينَا مِن كُلِّ شَيْءٍ إِنَّ هَذَا لَهُوَ الْفَضْلُ الْمُبِينُ (سورة النمل 16
“സുലൈമാൻ നബി عليه السلام ദാവൂസ് നബി ന്റെ عليه السلام പിൻഗാമിയായി. മഹാനവർകൾ
പറഞ്ഞു. : ഓ ജനങ്ങളേ,
പക്ഷികളുടെ ഭാഷ എനിക്ക് പഠിപ്പിക്കപ്പെട്ടിരിക്കുന്നു. നമുക്ക് ആവശ്യമായ എല്ലാം നൽകപ്പെട്ടിരിക്കുന്നു. ഇത് അല്ലാഹുവിന്റെ വ്യക്തമായ ഔദാര്യമാകുന്നു. (സൂറത്തുനംല് 16
)
ഇവ്വിഷയകമായിതന്നെ സൂറത്തു സ്വാദിൽ അല്ലാഹു പറയുന്നു.
ഇവ്വിഷയകമായിതന്നെ സൂറത്തു സ്വാദിൽ അല്ലാഹു പറയുന്നു.
قَالَ رَبِّ اغْفِرْ لِي وَهَبْ لِي مُلْكًا لَّا يَنبَغِي لِأَحَدٍ مِّنْ بَعْدِي إِنَّكَ أَنتَ الْوَهَّابُ* فَسَخَّرْنَا لَهُ الرِّيحَ تَجْرِي بِأَمْرِهِ رُخَاء حَيْثُ أَصَابَ * وَالشَّيَاطِينَ كُلَّ بَنَّاء وَغَوَّاصٍ * وَآخَرِينَ مُقَرَّنِينَ فِي الْأَصْفَاد * هَذَا عَطَاؤُنَا فَامْنُنْ أَوْ أَمْسِكْ بِغَيْرِ حِسَابٍ * (ص 35 – 39
“സുലൈമാൻ നബി عليه السلام പറഞ്ഞു : അല്ലാഹുവേ എനിക്ക് നീ പൊറുത്തു തരേണമേ, എന്റെ ശേഷം മറ്റാർക്കും നൽകാത്ത രാജാധികാരം എനിക്ക് നീ നൽകേണമേ, നീയാണ് കൂടുതൽ നൽകുന്നവർൻ -ദുആ ഫലമായി – നാം കാറ്റിനെ അവർക്ക് കീഴ്പ്പെടുത്തിക്കൊടുത്തു. താൻ ലക്ഷ്യം വെക്കുന്ന സ്ഥലത്തേക്ക് ആ കാറ്റ് തന്റെ ആജ്ഞാനുസരണം സൌമ്യമായി സഞ്ചരിക്കുമായിരുന്നു. വാസ്തുശില്പികളും മുങ്ങൽ വിദഗ്ദരുമായ പിശാചുക്കളെയും കിഴ്പ്പെടുത്തികൊടുത്തു., ചങ്ങലകളിൽ ബന്ധിക്കപ്പെട്ട മറ്റു ചില ചെകുത്താന്മാരെയും .(ശേഷം അല്ലാഹു പറഞ്ഞു ) ഈ കാര്യങ്ങളൊക്കെ നാം നിങ്ങൾക്ക് ദാനമായി നൽകികൊണ്ടിരിക്കുകയാണ്. ഇതിൽ ഇഷ്ടമുള്ളത് യഥേഷ്ടം ഉപയോഗിച്ചോളൂ. അല്ലെങ്കിൽ വേണ്ടെന്നു വെക്കാം കണക്കില്ലാതെ. (സാദ് -35-39 )
ദുനിയാവിൽ അസാധാരണക്കാർക്ക് അസാധാരണ കഴിവുകൾ കണക്കില്ലാതെ കൊടുക്കുമെന്നതിന് ഈ രണ്ട് ആയത്തുകൾ മതി.
ദുനിയാവിൽ അസാധാരണക്കാർക്ക് അസാധാരണ കഴിവുകൾ കണക്കില്ലാതെ കൊടുക്കുമെന്നതിന് ഈ രണ്ട് ആയത്തുകൾ മതി.
പരലോകത്ത് അല്ലാഹു അടിമക്ക് കണക്കില്ലാതെ നൽകുമെന്നു പറയുന്ന സൂക്തങ്ങൾ :
ഒന്ന്
ഒന്ന്
زُيِّنَ
لِلَّذِينَ كَفَرُواْ
الْحَيَاةُ الدُّنْيَا وَيَسْخَرُونَ مِنَ الَّذِينَ
آمَنُواْ وَالَّذِينَ
اتَّقَواْ فَوْقَهُمْ يَوْمَ الْقِيَامَةِ وَاللّهُ
يَرْزُقُ مَن يَشَاء
بِغَيْرِ حِسَابٍ (البقرة 212
“കാഫിറുകൾക്ക് ഭൌതിക ജീവിതം ആകർഷകമാക്കപ്പെട്ടിരിക്കുന്നു. മുഅ്മിനുകളെ അവർ പരിഹസിക്കും. എന്നാൽ അന്ത്യ ദിനത്തിൽ തഖ്വയിലധിഷ്ടിതമായി ജീവിച്ചവർക്കായിരിക്കും ഉന്നതസ്ഥാനം. അല്ലാഹു ഉദ്ദേശിച്ചവർക്ക് അവൻ കണക്കില്ലാതെ നൽകും “ ( അൽ -ബഖറ 212 )
ഈ ആയത്തിൽ തഖ്വയിലൂന്നി ജീവിച്ചവർക്ക് പരലോകത്ത് അല്ലാഹു കണക്കില്ലാതെ കൊടുക്കുമെന്ന് പറയുന്നു. അവർ തന്നെയാണല്ലോ ഔലിയാക്കൾ .അല്ലാഹു തന്നെ പറയുന്നു.
ഈ ആയത്തിൽ തഖ്വയിലൂന്നി ജീവിച്ചവർക്ക് പരലോകത്ത് അല്ലാഹു കണക്കില്ലാതെ കൊടുക്കുമെന്ന് പറയുന്നു. അവർ തന്നെയാണല്ലോ ഔലിയാക്കൾ .അല്ലാഹു തന്നെ പറയുന്നു.
أَلا إِنَّ أَوْلِيَاء اللّهِ لاَ خَوْفٌ عَلَيْهِمْ وَلاَ هُمْ يَحْزَنُونَ * الَّذِينَ آمَنُواْ وَكَانُواْ يَتَّقُونَ * لَهُمُ الْبُشْرَى فِي الْحَياةِ الدُّنْيَا وَفِي الآخِرَةِ لاَ تَبْدِيلَ لِكَلِمَاتِ اللّهِ ذَلِكَ هُوَ الْفَوْزُ الْعَظِيمُ (يونس 62 إلى 64
“അറിയുക നിശ്ചയം അല്ലാഹുവിന്റെ ഔലിയാക്കൾ, അവർക്ക് ഭയമോ ദു:ഖമോ ഇല്ല. അവർ വിശ്വസിക്കുകയും തഖ്വയിലധിഷ്ടിതമായി ജീവിക്കുകയും ചെയ്തവരാണ്. അത്തരക്കാർക്ക് ഇഹത്തിലും പരത്തിലും സുവിശേഷങ്ങളാണുള്ളത്” ( യൂനുസ് 62-64 )
രണ്ട് :
وَمَنْ
عَمِلَ صَالِحًا مِّن
ذَكَرٍ أَوْ أُنثَى وَهُوَ مُؤْمِنٌ فَأُوْلَئِكَ
يَدْخُلُونَ الْجَنَّةَ
يُرْزَقُونَ فِيهَا بِغَيْرِ حِسَابٍ (غافر 40
“സത്യവിശ്വാസിയായിക്കൊണ്ട് സൽക്കർമ്മ, ചെയ്യുന്ന പുരുഷനും സ്ത്രീയും സ്വർഗത്ത്ല് പ്രവേശിക്കും.
അവർക്ക് കണക്കില്ലാതെ അല്ലാഹു നൽകുന്നതാകുന്നു. “ (ഗാഫിർ-40 )
അപ്പോൾ ദുനിയ്യാവിലായാലും ആഖിറത്തിലായാലും അല്ലാഹു മഹാന്മാർക്ക് കണക്കില്ലാതെ നൽകുന്നു. ഇതനുസരിച്ച് അഹ്ലുസ്സുന്നത്തി വൽ ജമാഅത്ത് പറയുന്നു : സ്വന്തമായി കഴിവില്ല എന്നത് സത്യമാണെങ്കിലും അല്ലാഹു ഉദ്ദേശിച്ച മഹാന്മാർക്ക് അവൻ ഉദ്ദേശിച്ച അസാധാരണ മാർഗത്തിലൂടെയുള്ള കഴിവുകൾ ദുനിയാവിൽ ജീവിത കാലത്തും മരണശേഷം ആഖിറത്തിലും യാതൊരു കണക്കുമില്ലാതെ അവൻ ഉദ്ദേശിക്കുന്നവർക്ക് ഉദ്ദേശിക്കുമ്പോൾ കൊടുക്കുന്നു.
ഈ ആശയത്തെ വ്യക്തമാക്കിക്കൊണ്ട് ഖുദ്സിയായ ഹദീസിൽ കാണാം,
ഈ ആശയത്തെ വ്യക്തമാക്കിക്കൊണ്ട് ഖുദ്സിയായ ഹദീസിൽ കാണാം,
عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلّم: إن الله قال: من عادَى لي وَليّاً فقد آذَنْته بالحرب. وما تقرَّب إليَّ عبدي بشيءٍ أحب إلي مما افتَرَضْته عليه. وما يزال عبدي يتقرب إلي بالنوافل حتى أُحبه، فإذا أحبَبته كنت سمعه الذي يسمع به وبَصرَه الذي يبصر به ويدَه التي يبطِش بها. ورجله التي يمشي بها، وإنْ سألني لأَعطينه ، ولئن استعاذ بي لأعيذَنه (صحيح البخاري 6502
“എന്റെ വലിയ്യിനോട് ഒരാൾ ശത്രുത വെച്ച് പുലർത്തിയാൽ فقد آذنته بالحرب അവനോട് ഞാൻ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. (അല്ലാഹുവിന്റെ എതിരാളികളാണ് അവർ, അവരെ നാശപ്പെടുത്താൻ അല്ലാഹു തീരുമാനിച്ചിരിക്കുന്നു എന്നർത്ഥം . അഥവാ ഹുസുനുൽ ഖാതിമത്ത് ലഭിക്കാതെ പോകും. അല്ലാഹു നമ്മേ കാക്കട്ടെ )
എന്റെ അടിമ എന്നോടടുക്കാൻ , എനിക്ക് ഏറ്റവും പ്രിയങ്കരമായത് ഞാനവനോട് നിർബന്ധമായി കല്പിച്ച കാര്യങ്ങളെ കൃത്യമായി അനുഷ്ടിക്കലാണ്. (ഹറാമിനെ വെടിയുകയും കല്പിച്ചതിനെ ചെയ്യുകയും ചെയ്യുക ) അനന്തരം ഫർളായ കാര്യങ്ങൾ കാർക്കശ്യമായി ചെയ്യുന്നതോടൊപ്പം സുന്നത്തായ കർമ്മങ്ങളെക്കൊണ്ട് എന്നിലേക്ക് അവൻ അടുത്തു കൊണ്ടിരിക്കും ഞാൻ അവനെ മഹബ്ബത്ത് വെക്കുക എന്ന പദവിയിലെത്തുന്നത് വരെ
فإذا أحببته അങ്ങിനെ ഞാനവനെ സ്നേഹിച്ചു കഴിഞ്ഞാൽ (അല്ലാഹുവിന്റെ മുഹിബ്ബ് എന്ന പദവിയിലെത്തിക്കഴിഞ്ഞാൽ പിന്നെ അവൻ സാധാരണക്കാരനല്ല ) അവൻ കേൾക്കുന്ന കേൾവി ഞാനായി മാറും, അവൻ കാണുന്ന കാഴ്ച ഞാനായി മാറും, പിടിക്കുന്ന കരം ഞാനായി മാറും , അവൻ സഞ്ചരിക്കുന്ന പാദങ്ങൾ ഞാനായി മാറും. നിശ്ചയമായും അവൻ എന്നോട് ചോദിച്ചാൽ ഞാനവന് നൽകുക തന്നെ ചെയ്യും . എന്നെക്കൊണ്ട് കാവലിനെ തേടിയാൽ നിശ്ചയം അവനെ ഞാൻ കാക്കുക തന്നെ ചെയ്യും “ (ബുഖാരി 6502 )
അഥവാ,
അത്തരം ഔലിയാക്കൾ ഔർ കാര്യം കേൾക്കണമെന്നുദ്ദേശിച്ചാൽ, അവരൊരു കാര്യം കാണണമെന്നോ ചെയ്യണമെന്നോ ഒരു സ്ഥലത്ത് എത്തണമെന്നോ ഉദ്ദേശിച്ചാൽ അതൊക്കെ അല്ലാഹു അവർക്ക് സാധിപ്പിച്ച് കൊടുക്കും
പത്തോളം രിവായത്തിലൂടെ ഈ ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട് . അബൂഹുറൈറ , ആഇശ , അബ്ദുല്ലാഹിബ്നു അബ്ബാസ് , മുആദ്ബുനുജബൽ رضي الله عنهم തുടങ്ങി നിരവധി മഹാന്മാരിൽ നിന്നുദ്ധരിച്ച ഹദീസാണിത്
ഇതിന് ഒരു പരിധിയുമില്ല . والله يرزق من يشاء بغير حساب. സാധാരണക്കാർക്ക് സാധാരണ കഴിവാവട്ടേ, അസാധാരണക്കാർക്ക് അസാധാരണ കഴിവാവട്ടെ , അല്ലാഹു നൽകുമ്പോൾ കിട്ടും. സൃഷ്ടികൾക്ക് കഴിവില്ല എന്നു പറഞ്ഞാൽ അത് കൊണ്ടുദ്ദേശിക്കുന്നത് സ്വന്തമായി കഴിവില്ല എന്നതാണ്. അവർക്ക് കഴിവുണ്ട് എന്ന് പറഞ്ഞാൽ അല്ലാഹു നൽകുന്ന കഴിവുണ്ട് എന്നുമാണ്
പത്തോളം രിവായത്തിലൂടെ ഈ ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട് . അബൂഹുറൈറ , ആഇശ , അബ്ദുല്ലാഹിബ്നു അബ്ബാസ് , മുആദ്ബുനുജബൽ رضي الله عنهم തുടങ്ങി നിരവധി മഹാന്മാരിൽ നിന്നുദ്ധരിച്ച ഹദീസാണിത്
ഇതിന് ഒരു പരിധിയുമില്ല . والله يرزق من يشاء بغير حساب. സാധാരണക്കാർക്ക് സാധാരണ കഴിവാവട്ടേ, അസാധാരണക്കാർക്ക് അസാധാരണ കഴിവാവട്ടെ , അല്ലാഹു നൽകുമ്പോൾ കിട്ടും. സൃഷ്ടികൾക്ക് കഴിവില്ല എന്നു പറഞ്ഞാൽ അത് കൊണ്ടുദ്ദേശിക്കുന്നത് സ്വന്തമായി കഴിവില്ല എന്നതാണ്. അവർക്ക് കഴിവുണ്ട് എന്ന് പറഞ്ഞാൽ അല്ലാഹു നൽകുന്ന കഴിവുണ്ട് എന്നുമാണ്
“അല്ലാഹുവിൽ ആര് തവക്കുലാക്കുന്നോ അവന് മുഴുവൻ കാര്യങ്ങൾക്കും അല്ലാഹു മതി. അല്ലാഹു അവന്റെ കാര്യം പൂർണ്ണമായി ഏറ്റെടുത്തു നിറവേറ്റുക തന്നെ ചെയ്യും (ത്വലാഖ് 3 )
സ്വന്തമായി സാധാരണ കഴിവുമില്ല , അസാധാരണ കഴിവുമില്ല. കഴിവുകൾ ആർക്കും അല്ലാഹു മുൻകൂർ കൊടുത്തുവെച്ചിട്ടുമില്ല. അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് അവൻ ഉദ്ദേശിക്കുമ്പോൾ അവനുദ്ദേശിച്ചത് കൊടുക്കും. അത് ദുനിയാവിലും കൊടുക്കും ആഖിറത്തിലും കൊടുക്കും. അതിന് പരിധിയൊന്നുമില്ല. ഇതാണ് കഴിവിനെ സംബന്ധിച്ച് പറയാനുള്ളത്
ഉദാഹരണം : ഈസാ നബി عليه السلام തൊട്ടിലിൽ കിടന്നു പറഞ്ഞു آتاني الكتاب “ എനിക്ക് വേദ ഗ്രന്ഥം തന്നിരിക്കുന്നു” ഇതെല്ലാം അല്ലാഹുവിന്റെ വാഗ്ദാനങ്ങൾ കിട്ടിയതിന് തുല്യമാണ്. അല്ലാഹുവിന്റെ വാഗ്ദാനമാണല്ലോ والله يرزق من يشاء بغير حساب “ അല്ലാഹു ഉദ്ദേശിച്ചവർക്ക് അവൻ കണക്കില്ലാതെ കൊടുക്കുമെന്നത്.” അതുപോലെ ഖുദ്സിയായ ഹദീസിൽ വന്ന വാഗ്ദനമാണ് ولئن سألني لأعطينه “ആ മുഹിബ്ബ് എന്നോട് ചോദിക്കുകയാണെങ്കിൽ ഞാൻ തീർച്ചയായും അത് നൽകുന്നതാണ്“ എന്നത് . ഇത്തരം വാഗ്ദാനങ്ങൾ അല്ലാഹുവിൽ നിന്നുള്ളതായതു കൊണ്ട് കിട്ടിയതിനു തുല്യമാണ്.
ഈ അടിസ്ഥാനത്തിലാണ് ചില സ്ഥലങ്ങളിൽ ഇമാമുകൾ മഹാന്മാർക്ക് കഴിവുണ്ട് എന്ന് പറയുന്നത്. ഖുർആനിൽ أتى أمر الله فلا تستعجلوه “ഖിയാമം വന്നു കഴിഞ്ഞു.” എന്ന് പറഞ്ഞത് പോലെയാണിത്. അപ്പോൾ അമ്പിയാക്കൾക്കും മഹാന്മാർക്കും അസാധാരണ കഴിവുണ്ട് എന്ന് പറയാം അത് ഈ അർത്ഥത്തിലാണെന്ന് മാത്രം