അസാധാരണ കഴിവാകട്ടെ,
സാധാരണ കഴിവാകട്ടെ,
അല്ലാഹുവിന്റെ അനുമതിയില്ലാതെ ഒരാൾക്കും ഒന്നും ചെയ്യാൻ കഴിയുകയില്ല. لا حول ولا
قوة إلا بالله العلي العظيم നല്ലതായ കാര്യങ്ങൾ ചെയ്യാനോ തെറ്റായ കാര്യങ്ങളിൽ നിന്ന് മാറി നിൽക്കാനോ അല്ലാഹു ഖുദ്റത്തും തൌഫീഖും നൽകിയാലല്ലാതെ സാധ്യമല്ല.
അല്ലാഹു അവന്റെ ഇഷ്ടദാസൻമാർക്ക് നൽകുന്ന കഴിവിന് ഒരു പരിധിയുമില്ല.
ഇത്തരം അസാധാരണ കഴിവുകൾ അല്ലാഹു നൽകിയതിന്റെ ചില ഉദാഹരണങ്ങൾ ഖുർആനിൽ നിന്നു പറയാം. അല്ലാഹു വിശുദ്ധ ഖുർആനിൽ മർയം ബീവി رضي الله عنها യെ കുറിച്ച് പറയുന്ന സ്ഥലത്ത് പറയുന്നു :
إِذْ قَالَتِ الْمَلآئِكَةُ يَا مَرْيَمُ إِنَّ اللّهَ يُبَشِّرُكِ بِكَلِمَةٍ مِّنْهُ اسْمُهُ الْمَسِيحُ عِيسَى ابْنُ مَرْيَمَ وَجِيهًا فِي الدُّنْيَا وَالآخِرَةِ وَمِنَ الْمُقَرَّبِينَ * وَيُكَلِّمُ النَّاسَ فِي الْمَهْدِ وَكَهْلاً وَمِنَ الصَّالِحِينَ* (آل عمران 45 إلى 46
മലക്കുകൾ മർയം ബീവി (رضي الله عنها) യോട് പറഞ്ഞതോർക്കുക : ഓ മർയം , അല്ലാഹുവിൽ നിന്നുള്ള വിശുദ്ധമായ തിരുവാക്യം കൊണ്ട് അങ്ങയെ അവൻ സുവിശേഷമറിയിക്കുന്നു. മഹാന്റെ പേര് മർയമിന്റെ പുത്രൻ ഈസാമസീഹ് എന്നാണ്. ഇഹത്തിലും പരത്തിലും മഹത്തായ സ്ഥാനമുള്ളവരും അല്ലാഹുവിന്റെ ഇഷ്ടദാസന്മാരിൽ പെട്ടവരുമാണ്. മഹാനവർകൾ മനുഷ്യരോട് സംസാരിക്കും. തൊട്ടിലിൽ വെച്ചും പിന്നീട് മധ്യവയസ്കരായ സമയത്തും. മഹാനവർകൾ സജ്ജനങ്ങളിൽ പെട്ടവരാണ്. (ആലുഇംറാൻ 45-46)
എത്രയോ കാലങ്ങൾ കഴിഞ്ഞ് വരാനിരിക്കുന്ന കാര്യം പോലും അല്ലാഹു അവന്റെ ഇഷ്ടദാസന്മാർക് നൽകുന്നു.
ഗൈബ് അല്ലാഹുവിനെ അറിയൂ എന്നതിൽ വിശ്വാസിക്ക് സംശയമില്ല. قل لا يعلم الغيب إلا الله “അല്ലാഹു അല്ലാതെ ഗൈബ് അറിയുന്നവനില്ല”. അത് വിശ്വാസത്തിന്റെ ഭാഗമാണ്. പക്ഷെ അറിയിച്ചു കൊടുക്കുന്നവർക്ക് അറിയിച്ചുകൊടുക്കുമ്പോൾ അറിയും അതിന് ഒരു പരിധി എവിടെയും അല്ലാഹു പറഞ്ഞിട്ടില്ല. ഉടമക്കാരൻ അല്ലാഹു ആണ് എന്നതു തന്നെ മതിയല്ലോ പരിധിയായി.
മറ്റൊരു ആയത്ത് നോക്കൂ :
قَالَ قَدْ أُوتِيتَ سُؤْلَكَ يَا مُوسَى* وَلَقَدْ مَنَنَّا عَلَيْكَ مَرَّةً أُخْرَى * إِذْ أَوْحَيْنَا إِلَى أُمِّكَ مَا يُوحَى * أَنِ اقْذِفِيهِ فِي التَّابُوتِ فَاقْذِفِيهِ فِي الْيَمِّ فَلْيُلْقِهِ الْيَمُّ بِالسَّاحِلِ يَأْخُذْهُ عَدُوٌّ لِّي وَعَدُوٌّ لَّهُ وَأَلْقَيْتُ عَلَيْكَ مَحَبَّةً مِّنِّي وَلِتُصْنَعَ عَلَى عَيْنِي* (طه 36-39

“മൂസാ നബിയേ, അങ്ങയുടെ പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെട്ടിരിക്കുന്നു. മറ്റൊരു സമയത്തും നിങ്ങൾക്ക് നാം ഔദാര്യം ചെയ്തിട്ടുണ്ട്. താങ്കളുടെ മാതാവിന് നാം
സന്ദേശം നൽകി. ഈ ശിശുവിനെ ഒരു പെട്ടിയിലാക്കി പുഴയിലേക്കെറിയുക. നദി അതിനെ കരയിലെത്തിക്കും. പിന്നീട് എന്റെയും ആ കുട്ടിയുടെയും ശത്രു അതിനെ എടുക്കുകയും ചെയ്യും. ഞാൻ എന്റെ സ്നേഹം നിങ്ങളുടെ മേലിൽ ഇട്ടു തന്നു. എന്റെ മേൽനോട്ടത്തിൽ നിങ്ങളെ വളർത്തപ്പെടാൻ സൌകര്യമൊരുക്കുകയും ചെയ്തു”.
(ത്വാഹാ 36-38)
മൂസാ നബി عليه السلام ന്റെ മാതാവിന് എന്തെല്ലാം അസാധാരണവും അൽഭുതകരവും വരാനിരിക്കുന്നതുമായ കാര്യങ്ങളാണ് അല്ലാഹു അറിയിച്ച് കൊടുത്തത്. മഹതി നബിയല്ലെന്നത് തർക്കമില്ലാത്ത കാര്യവുമാണ്.
മൂസാ നബി عليه السلام ന്റെ മാതാവിന് എന്തെല്ലാം അസാധാരണവും അൽഭുതകരവും വരാനിരിക്കുന്നതുമായ കാര്യങ്ങളാണ് അല്ലാഹു അറിയിച്ച് കൊടുത്തത്. മഹതി നബിയല്ലെന്നത് തർക്കമില്ലാത്ത കാര്യവുമാണ്.
ഇനി കറാമത്തുകൾ എവിടെ വരെ എത്താമെന്നത് കാണുക. എല്ലാ വെള്ളിയാഴ്ചയും പാരായണം ചെയ്യാൻ കൽപിക്കപ്പെട്ട സൂറത്തുൽ കഹ്ഫിൽ ഔലിയാക്കളായ അസ്ഹാബുൽ കഹ്ഫിനെ കുറിച്ച് അല്ലാഹു പറയുന്നു :
وَتَرَى الشَّمْسَ إِذَا طَلَعَت تَّزَاوَرُ عَن كَهْفِهِمْ ذَاتَ الْيَمِينِ وَإِذَا غَرَبَت تَّقْرِضُهُمْ ذَاتَ الشِّمَالِ وَهُمْ فِي فَجْوَةٍ مِّنْهُ ذَلِكَ مِنْ آيَاتِ اللَّهِ (الكهف 17
“സൂര്യന്റെ നിങ്ങൾക്കു കാണാം, അത് ഉദിച്ചു വരുന്ന സമയത്ത് അവരുടെ ഗുഹയുടെ വലതു ഭാഗത്തേക്ക് തെറ്റി ഉദിക്കുന്നതായി, അസ്തമിക്കുമ്പോൾ അവരെ ഒഴിവാക്കി
ഇടത്തോട്ട് തെറ്റി പോകുന്നതും കാണാം. അവരോ അവരുടെ ഗുഹക്കുള്ളിൽ വിശാലമായ ഭാഗത്ത് വിശ്രമിച്ച് കൊണ്ടിരിക്കുന്നു. ഇത് അല്ലാഹുവിന്റെ അൽഭുത
ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ്” (അൽ കഹ്ഫ് 36-38)
സൃഷ്ടികളായ ഏഴ് വ്യക്തികൾക്ക് വേണ്ടി ഭൂമിയേക്കാൾ എത്രയോ ഇരട്ടി വലിപ്പമുള്ള സൂര്യന്റെ ഗതി മാറ്റാൻ അല്ലാഹുവിന്റെ ഔലിയാക്കളുടെ കറാമത്തിന് കഴിയുമെന്നാണല്ലോ ഈ പറഞ്ഞത്.
സൃഷ്ടികളായ ഏഴ് വ്യക്തികൾക്ക് വേണ്ടി ഭൂമിയേക്കാൾ എത്രയോ ഇരട്ടി വലിപ്പമുള്ള സൂര്യന്റെ ഗതി മാറ്റാൻ അല്ലാഹുവിന്റെ ഔലിയാക്കളുടെ കറാമത്തിന് കഴിയുമെന്നാണല്ലോ ഈ പറഞ്ഞത്.
അതേ സൂറത്തിൽ ദുൽഖർനൈനി (رحمه
الله)
യെ കുറിച്ച് അല്ലാഹു പറയുന്നു : അല്ലാഹുവിന്റെ ഔലിയാക്കളിൽ പെട്ട വലിയ്യാണ് ദുൽഖർനൈനി.
وَيَسْأَلُونَكَ عَن ذِي الْقَرْنَيْنِ قُلْ سَأَتْلُو عَلَيْكُم مِّنْهُ ذِكْرًا* إِنَّا مَكَّنَّا لَهُ فِي الْأَرْضِ وَآتَيْنَاهُ مِن كُلِّ شَيْءٍ سَبَبًا* (الكهف 83-84
“നബിയേ, ദുൽഖർനൈനിയെ കുറിച്ച് തങ്ങളോട് അവർ ചോദിക്കും. അദ്ദേഹത്തെക്കുറീച്ച് ചില
കാര്യങ്ങൾ ഞാൻ പറഞ്ഞു തരാമെന്ന് പറയുക. നാം അദ്ദേഹത്തിന് ഭൂമിയിൽ അധികാരം നൽകുകയും എല്ലാ വസ്തുക്കളുടെയും കാരണങ്ങളെ അദ്ദേഹത്തിന് കീഴ്പ്പെടുത്തി കൊടുക്കുകയും ചെയ്തിരിക്കുന്നു”. (അൽ കഹ്ഫ് 36-38)
ഈ ലോകം കാരണങ്ങളുടെ ലോകമാണ്. വെള്ളം കുടിച്ചാൽ ദാഹം മാറും. കത്തി മുറിയാനുള്ള കാരണമാണ്. ഈ കാരണങ്ങൾ ഒരു വ്യക്തിക്ക് കീഴ്പ്പെടുത്തിക്കൊടുത്താൽ പിന്നീട് ഈ ലോകത്ത് നടക്കാത്ത ഒന്നുമില്ല.
കുതിരയും ഒട്ടകവുമല്ലാതെ ഔർ വാഹനവുമില്ലാത്ത കാലത്ത് ഭൂഗോളത്തിന്റെ നാല് ഭാഗത്തും സഞ്ചരിച്ചെത്തി അവിടെയുള്ള മുഴുവൻ ജനങ്ങളുടെയും വിവരങ്ങൾ അന്വേഷിക്കാനും തൌഹീദ് പ്രചരിപ്പിക്കാനും യഅ്ജൂജ് മഅ്ജൂജിന്റെ പ്രവേശനം തടയാനുമൊക്കെ അദ്ദേഹത്തിന് സാധിച്ചത് ഈ കാരണങ്ങൾ കീഴ്പ്പെട്ടു കിട്ടിയത് കൊണ്ടാണ്.

“ഇത് എന്റെ നാഥന്റെ കാരുണ്യമാകുന്നു. പക്ഷെ എന്റെ റബ്ബിന്റെ വാഗ്ദത്ത സമയമാകുമ്പോൾ അവൻ അതിനെ ( ആ മതിലിനെ ) തകർത്തു തരിപ്പണമാക്കും. എന്റെ നാഥന്റെ വാഗ്ദത്തം സത്യമാണ്”. (അൽ കഹ്ഫ് 98)
അല്ലാഹു അറിയിച്ചു കൊടുത്താൽ ഗൈബും അറിയുമെന്ന് ഈ ആയത്ത് വ്യക്തമാക്കുന്നു.
അല്ലാഹു അറിയിച്ചു കൊടുത്താൽ ഗൈബും അറിയുമെന്ന് ഈ ആയത്ത് വ്യക്തമാക്കുന്നു.
പ്രിയ സഹോദരൻമാരേ,
“അഹ്ലുസ്സുന്നത്തി വൽ ജമാഅ” എന്ന സീരീസ് തൽക്കാലം ഇവിടെ അവസാനിപ്പിക്കുകയാണ്. ഇനിയും ആ വിഷയത്തിൽ ഒരു പാട് എഴുതാനുണ്ട്. إن
شاء الله മറ്റൊരു സമയത്ത് എഴുതാം. എന്നാലും അവസാനിപ്പിക്കുന്നതിന് മുമ്പ് ചില പ്രധാന കാര്യങ്ങൾ കൂടെ ചേർക്കട്ടെ.
മഹാനയ ഗൌസുൽ അഅ്സം മുഹ്യിദ്ധീൻ ശൈഖ് رضي الله عنه നെ കുറിച്ചും അവരുടെ പ്രകീർത്തനങ്ങളിലായി രചിക്കപ്പെട്ട മുഹ്യിദ്ധീൻ മാലയെക്കുറിച്ചും ഈയിടെ വളരെ മോശമായി പല സഹോദരൻമാരും മെയിലുകളയച്ചതു കണ്ടു.
സാധാരണക്കാരയ പല വായനക്കാരും മാലയിലെ ഇത്തരം വരികളെ നാമെങ്ങിനെ മനസ്സിലാക്കണമെന്ന് ചോദിക്കുകയുണ്ടായി. ആ അടിസ്ഥാനത്തിൽ ചില പ്രധാന കാര്യങ്ങൾ വായനക്കാരുമായി പങ്കുവെക്കാൻ ആഗ്രഹിക്കുകയാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ .
മഹാനായ അബ്ദുൽ ഖാദിർ മുഹ്യിദ്ധീൻ അൽ ഇർബലി رحمه الله തന്റെ “തഫ്രീജുൽ ഖാഥിർ” എന്ന കിതാബിന്റെ ആമുഖത്തിൽ പറയുന്നു:

اعلم يا أخي أن كل كلمة سمعتها من ثناء على الله وحمد له عز وجل وعلمت أنه ليس فيها نقص للألوهية يجب عليك تصديقها وإن لم يكن قائلها معلوما وكذا في حق الأنبياء إذا لم يكن فيها نقص لمرتبة النبوة وكذا في حق الأولياء إذا لم يكن فيها شيء من خصائص الألوهية والنبوة فيلزم قبولها ولا تأت بإنكار لأن إنكار كرامات الأولياء مؤد إلى إنكار معجزات الأنبياء فإن كل ولي على قدم نبي فمن آمن بمعجزات الأنبياء عليهم الصلاة والسلام فقد آمن بكرامات الأولياء رضي الله عنهم والإنكار موجب للمقت والخذلان لأنه جاء في الحديث القدسي من آذى لي وليا فقد آذنته بالحرب نعوذ بالله من شر النفس والشيطان
“സഹോദരാ നീ മനസ്സിലാക്കുക, അല്ലഹുവിന്റെ ആസ്തിക്വത്തിനും പരിശുദ്ധിക്കും എതിരല്ലാത്ത, അല്ലാഹുവിനെക്കുറിച്ച് നീ കേട്ട എല്ലാ സ്തുതി വാക്കുകളും പ്രകീർത്തനങ്ങളും നീ അംഗീകരിക്കുക. അത് പറഞ്ഞയാൾ ആരെന്ന് നോക്കേണ്ടതില്ല. അതുപോലെ പ്രവാചകത്വത്തിന്റെ മഹത്വത്തിന് നിരക്കുന്ന പ്രകീർത്തനങ്ങൾ പ്രവാചകൻമാരെക്കുറിച്ച് കേട്ടാലും നീ അംഗീകരിക്കുക. അപ്രകാരം തന്നെ ഔലിയാക്കളെക്കുറിച്ച് കേട്ടാലും നീ വിശ്വസിച്ചോ, അത് പ്രവാചകത്വത്തിന്റെയോ ഉലൂഹിയ്യത്തിന്റെയോ പ്രത്യേകതയിൽ പെടാത്തതാണെങ്കിൽ അത്തരം കാര്യങ്ങളെ നീ നിഷേധിക്കാൻ മുതിരണ്ട. ഔലിയാക്കളുടെ കറാമത്തുകളെ നിഷേധിക്കുന്നത് അമ്പിയാക്കളുടെ മുഅ്ജിസത്തിനെ നിഷേധിക്കുന്നതിലേക്ക് എത്തിക്കും. കാരണം ഓരോ വലിയ്യും ഏതെങ്കിലും പ്രവാചകൻമാരുടെ കീഴിലായിരിക്കുമെന്നതാണ്. പ്രവാചകൻമാരുടെ മുഅ്ജിസത്തുകളെക്കൊണ്ട് വിശ്വസിക്കുന്നവർ ഔലിയാക്കളുടെ കറാമത്തുകളിലും വിശ്വസിക്കണം. അവ നിഷേധിക്കൽ അല്ലാഹുവിന്റെ കോപത്തിനും നാശത്തിനും കാരണമാകും. കാരണം ഖുദ്സിയ്യായ ഹദീസിൽ വന്നിട്ടുണ്ട് “എന്റെ വലിയ്യിനെ ആരെങ്കിലും വിഷമിപ്പിച്ചാൽ അവനോട് ഞാൻ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു” എന്ന്.
ഈ അടിസ്ഥാന തത്വം വെച്ചുകൊണ്ടാണ് നാം മഹാൻമാരായ അല്ലാഹുവിന്റെ ഔലിയാക്കളുടെ വാക്കുകളെ വിലയിരുത്തേണ്ടത്. അവരിൽ സമുന്നതരായ ഗൌസുൽ رحمه الله നെ പോലുള്ളവരുടെ വാക്കുകളും പ്രവൃത്തികളുമൊക്കെ ഒരു പക്ഷെ , നാം നമ്മുടെ നിലവാരത്തിലും നമ്മുടെ ചെറിയ ബുദ്ധി കൊണ്ടും ചിന്തിച്ചാൽ ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്ന് വന്നേക്കാം
താഴെയുള്ള ഒരു ഹദീസ് നോക്കൂ ..ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത ഈ ഹദീസിൽ കാണാം
عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال: هل ترون قبلتي ههنا؟ والله ما يخفى علي ركوعكم ولا خشوعكم ، وإني لأراكم وراء ظهري (رواه البخاري رحمه الله
“നിങ്ങൾ എന്റെ മുന്നിലുള്ളതിനെ കാണുന്നില്ലേ ? അപ്രകാരം, അല്ലഹുവാണെ സത്യം നിങ്ങളുടെ റുകൂഉം നിങ്ങളുടെ ഭയഭക്തിയും എനിക്ക് ഗോപ്യമല്ല, നിശ്ചയം നിങ്ങളെ ഞാൻ പിന്നിലൂടെ കാണുന്നുണ്ട്”
പിന്നിലുള്ളതും ഹൃദയത്തിന്റെ ഉള്ളിലുള്ളതുമൊക്കെ കാണുമെന്ന്, വഹ്യ് മുഖേന അറിയുമെന്നല്ല പറഞ്ഞത്. ഇതൊക്കെ മുഅ്ജിസത്തുകളാണ്. എങ്ങിനെ എന്ന ചോദ്യത്തിന് അവിടെ പ്രസക്തിയില്ല. വിശുദ്ധ ഖുർആനിൽ അല്ലാഹു ദുൽഖർനൈനിയെ കുറിച്ച് പറഞ്ഞില്ലേ : وآتيناه من كل شيء سببا
“എല്ലാറ്റിന്റെയും കാരണങ്ങളെ നാം അദ്ധേഹത്തിന് കീഴ്പ്പെടുത്തിക്കൊടുത്തു “
കാരണങ്ങളുടെ ലോകമായ ഇവിടെ കാരണങ്ങളെത്തന്നെ അല്ലാഹു ഒരാൾക്ക് കീഴ്പ്പെടുത്തിക്കൊടുത്താൽ അവിടെ പിന്നെ “എങ്ങിനെ” എന്ന ചോദ്യത്തിന് പ്രസക്തിയില്ല. നേരത്തെ ഉദ്ധരിച്ച ഉദ്ധരണിയിലുള്ളതു പോലെ ഉലൂഹിയ്യത്തിന്റെയോ ഇലാഹിന്റേയോ പ്രത്യേകതകളിൽപ്പെട്ടതാവാതിരുന്നാൽ മതി. അല്ലാത്തതൊക്കെ വിശ്വസിക്കാവുന്നതാണ്.
അതാണ് മഹാനായ ഇബ്നു ഹജറുൽ അസ്ഖലാനി رحمه الله തന്റെ ഫത്ഹുൽ ബാരിയിൽ പറഞ്ഞത്.
فلما انقطع الوحي بموته وقع الإلهام لمن اختصه الله به للأمن من اللبس من ذلك ، وفي إنكار وقوع ذلك مع كثرته واشتهاره مكابرة ممن أنكره. )فتح الباري – باب المبشرات
“തിരു നബി صلى الله عليه وسلم യുടെ, വഫാത്തോടെ വഹ്യ് അവസാനിച്ചപ്പോൾ അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്തവർക്ക് ഇൽഹാം അവശേഷിച്ചു. വഹ്യുമായി കൂടിക്കുഴയാതിരിക്കാൻ വേണ്ടിയാണിത്. ഇൽഹാം സംഭവിക്കുന്നതിനെ നിഷേധിക്കൽ അഹങ്കാരമാണ്.