അപ്പോൾ ആ കറാമത്തിന്റെയും മുഅ്ജിസത്തിന്റെയും ലോകത്ത് നിന്നുകൊണ്ട് ചിന്തിക്കുമ്പോൾ ഒരു വലിയ്യിന് ഒരേ രാത്രി 40
പ്രാവശ്യം ജനാബത്തുണ്ടാകുകയും 40 പ്രാവശ്യം കുളിച്ചു എന്നു പറയുന്നതും അത്ഭുതമല്ല. മിഅ്റാജിന്റെ രാത്രിയിൽ മുഹ്യിദ്ദീൻ ശൈഖിനെ കാണുന്നതിനോ സംസാരിക്കുന്നതിനോ തടസ്സമില്ല. അല്ലാഹു ഗൌസുൽ അഅ്ളം എന്ന് വിളിക്കുന്നതിനും ഇസ്ലാമിക അധ്യാപനങ്ങൾ എതിരല്ല.
നാമൊക്കെ ജനിക്കുന്നതിന് മുമ്പ് നമ്മേയടക്കമുള്ള മനുഷ്യരെ ഹജ്ജിന് വിളിക്കാൻ അല്ലാഹു ഇബ്റാഹിം നബിയോട് കല്പിച്ചത് ഖുർആനിലുണ്ടല്ലോ . നൂറ്റാണ്ടുകൾക്ക് മുമ്പ് വഫാതായ മൂസാ നബി عليه السلام, ഇബ്റാഹിം നബി عليه السلام തുടങ്ങിയ നബിമാരോട് മിഅ്റാജിന്റെ രാത്രിയിൽ നബി صلى الله عليه وسلم സംസാരിച്ച സംഭവം സ്വഹീഹായ ഹദീസുകളിലുണ്ട്
ഇൽഹാം മുഖേന ഔലിയാക്കൾക്ക് വിവരങ്ങൾ കിട്ടുന്നത് ഖുർആനിനോ ഹദീസിനോ എതിരല്ല. പ്രവാചകരല്ലാത്ത മർയം ബീവിക്കും മൂസാ നബിയുടെ മാതാവിനുമൊകെ വഹ്യ് ലഭിച്ചത് ഖുർആനിലുണ്ട്
ഇബ്നു തൈമിയ്യ ലൌഹുൽ മഹ്ഫൂദിൽ നോക്കി കാര്യങ്ങൾ പറയാറുണ്ടായിരുന്നു എന്ന് അദ്ധേഹത്തിനെ കുറിച്ച് വർണ്ണിച്ച് അരുമ ശിഷ്യൻ ഇബ്നുൽ ഖയ്യിം പറയുന്നുണ്ട്. ഇബ്നുൽ ഖയ്യിം തനെ ‘മദാരിജുസ്സാലികീൻ’ എന്ന പുസ്തകത്തിന്റെ 2/498 ൽ പറയുന്നു

أخبر (ابن تيمية) الناس والأمراء سنة اثنتين وسبعمائة لما تحرك التتار وقصدوا الشام أن الدائرة والهزيمة عليهم وأن الظفر والنصر للمسلمين وأقسم على ذلك أكثر من سبعين يمينا ، فيقال له قل إن شاء الله فيقول إن شاء الله تحقيقا لا تعليقا وسمعته يقول ذلك ، قال: فلما أكثروا على قلت لا تكثروا كتب الله تعالى في اللوح المحفوظ أنهم مهزومون في هذه الكرة وأن الصر لجيوش المسلمين. (مدارج السالكين لابن القيم جزء 2 وصفحة 489 ، 490
“ ഹിജ്റ 702 ൽ താർതാരികൽ ശാമിനെ ആക്രമിക്കാൻ വന്നപ്പോൾ ഇബ്നു തൈമിയ്യ നാട്ടുകാരോടും ഭരണാധികാരികളോടും പറഞ്ഞു. “ താർത്താരികൾ പരാജയപ്പെടുകയും മുസ്ലിംകൾ വിജയിക്കുകയും അവർക്ക് സഹായം ഉറപ്പാണെന്നും 70 ൽ പരം പ്രാവശ്യം സത്യം ചെയ്ത് കൊണ്ട് ആണയിട്ട് പറഞ്ഞു. “ സദസ്സിലുള്ളവർ إن شاء الله പറയാൻ പറഞ്ഞപ്പോൾ ഉറപ്പാണ് إن شاء الله
എന്നദ്ദേഹം പറഞ്ഞു. ശേഷം ഇബ്നുൽ ഖയ്യിം പറയുന്നു. ഇബുനു തൈമിയ്യ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് “
അവർ എന്നോട് കൂടുതൽ കൂടുതൽ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു. നിങ്ങൾ വല്ലാതെ ചോദിക്കണ്ട,
അല്ലാഹു ലൌഹുൽ മഹ്ഫൂദിൽ എഴുതിവെച്ചിട്ടുണ്ട് “നിശ്ചയം ഈ ഭൂപ്രദേശത്ത് വിജയം മുസ്ലിമീങ്ങളുടെ സൈന്യത്തിനാണെന്ന്”
ഇതേ കിതാബിൽ മറ്റൊരു സ്ഥലത്ത് ഇബ്നുൽ ഖയ്യിം പറയുന്നു :
أن
ابن تيمية كان يقول: يدخل علي أصحابي وغيرهم فأرى في وجوههم
وأعينهم أمورا
لا أذكرها لهم فقلت له أو غيري لو أخبرتهم فقال أتريدون أن أكون
معرفا كمعرف
الولاة. وقلت له يوم لو عاملتنا بذلك لكان أدعى إلى الإستقامة والصلاح ، فقال لا
تصبرون معي على ذلك جمعة أو قال شهرا
“ഇബ്നു തൈമിയ്യ പറയാറുണ്ടായിരുന്നു : “ എന്റെ സദസ്സിലേക്ക് എന്റെ അനുചരന്മാരും അല്ലാത്തവരും കടന്നുവരാറുണ്ട് .അവരുടെ മുഖത്തും കണ്ണിലും ഞാൻ പലതും കാണാറുണ്ട്. പക്ഷെ ഞാനതവരോട് പറയാറില്ല”. ഒരിക്കൽ ഞാനദ്ധേഹത്തോട് പറഞ്ഞു ‘നിങ്ങളാ കാണുന്ന കാര്യങ്ങൾ അവരോട് പറയുകയാണെങ്കിൽ എത്ര നന്ന്” അപ്പോൾ അദ്ധേഹം പറഞ്ഞു. “ രാജാക്കന്മാരുടെ , കണക്കുനോക്കി പ്രവചനം നടത്തുന്നവരെപ്പോലെ ഞാനൊരു പ്രവചകനാണോ നിങ്ങളുദ്ധേശിക്കുന്നത് ? മറ്റൊരു ദിവസം ഞാനദ്ധേഹത്തോട് പറഞ്ഞു. “നിങ്ങളീ മുഖത്ത് നിന്നും കണ്ണിൽ നിന്നും വായിച്ചെടുക്കുന്നതനുസരിച്ച് ഞങ്ങളോട് പെരുമാറുകയാണെങ്കിൽ ഞങ്ങൾക്ക് കൂടുതൽ നന്നാവാനും നേരായ മാർഗം സിദ്ധിക്കാനും അത് കാരണമാകുമായിരുന്നു”. അപ്പോൾ അദ്ധേഹം പറഞ്ഞു അങ്ങിനെയെങ്ങാനും ഞാൻ ചെയ്യാൻ തുടങ്ങിയാൽ നിങ്ങൾക്ക് പിന്നെയെന്റടുത്ത് ഒരാഴ്ചപോലും കഴിയാൻ സാധിക്കില്ല”
അത് തന്നെയല്ലേ മുഹ്യിദ്ദീൻ മാലയിലുള്ളത്
‘ കുപ്പിക്കകത്തുള്ള വസ്തുവിനെപ്പോലെ
കാണും ഞാൻ നിങ്ങളെ ഖൽബകമെന്നോവർ “
കാണും ഞാൻ നിങ്ങളെ ഖൽബകമെന്നോവർ “
അപ്പോൾ ഇത്തരം കാര്യങ്ങളൊക്കെ ഔലിയാക്കളിൽ നിന്നുണ്ടാകും. അതിൽ വിശ്വസിക്കാറിരിക്കാൻ മാത്രം അത്ഭുതമൊന്നുമില്ല. ഔലിയാക്കൾക്ക് അതിനു സാധിക്കും
തിരു നബി صلى الله عليه وسلم യ്ക്ക് മിഅ്റാജിന്റെ രാത്രിയിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഉണ്ടായ അൽഭുതങ്ങളെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ മാസങ്ങളെകൊണ്ട് നേടിയെടുക്കാൻ കഴിയുന്നതിലും അപ്പുറമാണെന്ന് നാം വിശ്വസിക്കേണ്ടിവരും. വിമാനങ്ങളോ റോക്കറ്റുകളോ ഇല്ലാത്ത അക്കാലത്ത് ചുരുങ്ങിയ സമയം കൊണ്ട് മസ്ജിദുൽ അഖ്സയിലും (അത് പോകുന്ന വഴിയിൽ പലയിടങ്ങളിലും ഇറങ്ങി നിസ്കരിക്കുകയും ചെയ്തു ) പിന്നീട് മസ്ജിദുൽ അഖ്സയിൽ വെച്ച് നിസ്കരിക്കുകയും ശേഷം ഏഴാകാശങ്ങളിലും സിദ്റത്തുൽ മുൻതഹയിലും സ്വർഗത്തിലും മറ്റുമൊക്കെ സന്ദർശിച്ചു തിരിച്ചെത്തി. അപ്പോൾ മുഅ്ജിസത്തിന്റെയും കറാമത്തിന്റെയും ലോകത്ത് ഇതൊക്കെ സാധിക്കും. നാല്പത് പ്രാവശ്യം ജനാബത്തുണ്ടായതിൽ അൽഭുതപ്പെടാനില്ല.
അവസാനമായി എന്റെ സ്വന്തം ശരീരത്തോടും എല്ലാ മാന്യ വായനക്കാരോടും ഒരു ചെറിയ ഉപദേശം നൽകട്ടെ, അല്ലാഹു അനുഗ്രഹിക്കട്ടെ
നാമെല്ലാവരും മനസ്സിലാക്കേണ്ടതും ഉറച്ചു വിശ്വസിക്കേണ്ടതും അല്ലാഹുവിന്റെ ദീൻ എന്നത് തിരുനബി صلى الله عليه وسلم യിൽ നിന്ന് സ്വഹാബത്ത് മനസ്സിലാക്കിയതാണ്. അവരിൽ നിന്ന് താബിഉകൾ മനസ്സിലാക്കുകയും അവരിൽ നിന്ന് മുജ്തഹിദുകളായ ഇമാമുകൾ മനസ്സിലാക്കുകയും രേഖപ്പെടുത്തുകയും ചെയ്തു. ശേഷം അവരുടെ ശ്രമങ്ങൾക്ക് പൂർത്തീകരണം നടത്തിയ വലിയ ഇമാമുകൾ വഴി ലോക മുസ്ലിമീങ്ങൾ എക്കാലത്തും പുലർത്തിപ്പോന്ന ചര്യയാണ് അല്ലാഹുവിന്റെ ദീൻ. അതാണ് അല്ലാഹു വിശുദ്ധ ഖുർആനിലൂടെ പിൻപറ്റാൻ പറഞ്ഞത്.

وَمَن
يُشَاقِقِ الرَّسُولَ
مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَى وَيَتَّبِعْ
غَيْرَ سَبِيلِ
الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّى وَنُصْلِهِ
جَهَنَّمَ وَسَاءتْ
مَصِيرًا(سورة النساء 115
“സന്മാർഗം വ്യക്തമായിക്കഴിഞ്ഞിട്ടും പ്രവാചകരോട് ശത്രുത പുലർത്തുകയും സത്യ
വിശ്വാസികളുടെ വഴിയല്ലാത്ത മാർഗം പിന്തുടരുകയും ചെയ്തവനെ അവർ തിരിഞ്ഞ വഴിക്ക് തന്നെ അവനെ നാം തിരിച്ചുവിടുന്നതാകുന്നു. നാം അവനെ ഏറ്റവും ദുഷിച്ച സങ്കേതമായ നരകത്തിലേക്ക് തള്ളുകയും ചെയ്യും “
ഈ സച്ചരിതരായ വിശ്വാസികളുടെ ജീവിത വഴികയാണ് ഇസ്ലാം
ഈ അടിസ്ഥാനത്തിലായിരിക്കണം നാമെപ്പോഴും നമ്മുടെ വിശ്വാസത്തെ കാത്തു സൂക്ഷിക്കേണ്ടത്. ഈ പാരമ്പര്യമാണ് നമ്മുടെ മതിൽക്കെട്ട് അതിൽ നിന്ന് പുറത്ത് ചാടിക്കാൻ ബിദഇകൾ എക്കാലവും ശ്രമിച്ചുകൊണ്ടിരിക്കുന്നത് കാണാം.
നമ്മുടെ മതിൽക്കെട്ട് എന്ത്കൊണ്ടാണ് പടുത്തുയർത്തിയതെന്ന് മനസ്സിലാക്കാൻ നാല് മദ്ഹബിന്റ് ഇമാമുകളുടെ ജീവിത ചരിത്രങ്ങളും അവരെ ചരിത്രകാരന്മാർ എങ്ങിനെയാണ് വിലയിരുത്തിയതെന്നും ലോകമുസ്ലിമീങ്ങൾ എന്തുകൊണ്ടാണ് അവരുടെ പേര് കേൾക്കുമ്പോൾ അത്യാദരപൂർവ്വം (رضي الله عنه) ചൊല്ലുന്നതും ചിന്തിക്കുക. അവർ ഇസ്ലാമിനെ മനസ്സിലാക്കിയ അവരുടെ ഗുരുനാഥന്മാരെയും അവരുടെ ഗുരുനാഥന്മാരായ മഹാന്മാരായ സ്വഹാബത്തിനെയുമൊക്കെ മനസ്സിലാക്കുന്നത് നാം നിലകൊള്ളുന്ന പാത മഹത്തരമാണെന്ന് ബോധ്യപ്പെടാൻ കൂടുതൽ സഹായകരമാകും.
അതു പോലെ ഇവരുടെ മദ്ഹബുകൾക്ക് പാദസേവ ചെയ്ത ഇമാം ബുഖാരി, ഇമാം മുസ്ലിം ,ഇമാം നവവി, ഇമാം ഗസാലി, ഇമാം റാസി, ഇമാം സുയൂഥി, ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി (റ) പോലുള്ള പതിനായിരക്കണക്കിന് ഇമാമുകളെയും പണ്ഡിതന്മാരെയും അറിഞ്ഞിരിക്കുന്നതും അവരൊക്കെ എന്തിന് ഈ ഇമാമുകളെ അനുധാവനം ചെയ്തു എന്ന് മനസ്സിലാക്കുന്നതും നന്ന്

ഈ സച്ചരിതരായ ഇമാമുകളുടെയും അവരെ പിൻപറ്റി ജീവിച്ച മുസ്ലിം ബഹുജനത്തിന്റെയും പാതയിൽ നിന്ന് വ്യതിചലിപ്പിക്കലാണ് ഇബ്ലീസിന്റെയും ബിദഇകളുടെയും മുഖ്യലക്ഷ്യം അതിനു നാം വഴിപ്പെട്ടുപോകരുത്.
വിശ്വാസ സുരക്ഷയ്ക്ക് വേണ്ടി എപ്പോഴും അല്ലാഹുവിനോട് ദുആ ചെയ്തുകൊണ്ടിരിക്കുക. നിങ്ങൾ ആലോചിച്ച് നോക്കൂ നാമെല്ലാദിവസവും സുബ്ഹി നിസ്കാരത്തിലെ ഖുനൂത്തിൽ ചെയ്യുന്ന ദുആയിലെ ആദ്യവരിയുടെ മഹത്വം
വിശ്വാസ സുരക്ഷയ്ക്ക് വേണ്ടി എപ്പോഴും അല്ലാഹുവിനോട് ദുആ ചെയ്തുകൊണ്ടിരിക്കുക. നിങ്ങൾ ആലോചിച്ച് നോക്കൂ നാമെല്ലാദിവസവും സുബ്ഹി നിസ്കാരത്തിലെ ഖുനൂത്തിൽ ചെയ്യുന്ന ദുആയിലെ ആദ്യവരിയുടെ മഹത്വം
"اللهم اهدنا
فيمن هديت وعافنا فيمن عافيت"