സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday 16 August 2014

കപട വിശ്വാസികളും വഹാബികളും



കപട വിശ്വാസികളുടെ നേതാവ് ഇബ്നു സലൂലിനോട് നബി(സ) സമീപിച്ചു കുറ്റസമ്മതം നടത്താനാവശ്യപ്പെട്ടപ്പോ അവ പ്രതികരിച്ചതിങ്ങനെയായിരുന്നു.അബുഹയ്യാ (റ) എഴുതുന്നു:
وقال له بعضهم : امض إلى رسول الله - صلى الله عليه وسلم - واعترف بذنبك يستغفر لك ، فلوى رأسه إنكارا لهذا الرأي ، وقال لهم : لقد أشرتم علي بالإيمان فآمنت ، وأشرتم علي بأن أعطي زكاة مالي ففعلت ، ولم يبق لكم إلا أن تأمروني بالسجود لمحمد(البحرالمحيط ٢٧٨/١٠)
സ്വഹാബത്തി  ചില ഇബ്നു സലൂലിനോട് ഇപ്രകാരം പറഞ്ഞു : "നീ റസൂലുല്ലാഹി (സ) യെ   സമീപിച്ച് കുറ്റ  സമ്മതം നടത്തു. എന്നാ റസൂലുല്ലാഹി (സ) നിനക്ക് വേണ്ടി  പാപമോച്ചനത്തിനിരക്കും". അപ്പോ അഭിപ്രായത്തോട് വെറുപ്പ് പ്രകടിപ്പിച്ചു അവ തലത്തിരിക്കുകയും ഇപ്രകാരം പറയുകയും ചെയ്തു. "വിശ്വസിക്കാ നിങ്ങ നിദ്ദേശിച്ചപ്പോ ഞാ വിശ്വസിച്ചു. എന്റെ സമ്പത്തിന്റെ സകാത്ത് നല്കാ ആവശ്യപ്പെട്ടപ്പോ അതും ഞാ ചെയ്തു. ഇനി മുഹമ്മദിനു സുജൂദു ചെയ്യാ മാത്രമേ നിങ്ങപ്പിക്കാനുള്ളൂ." (അബഹ്റു മുഹീഥ് 10/278    

-----------------------------------------------------------------------------------------------------------



عن أنس رضي الله عنه أن عمر بن الخطاب كان إذا قحطوا استسقى بالعباس بن عبد المطلب فقال اللهم إنا كنا نتوسل إليك بنبينا صلى الله عليه وسلم فتسقينا وإنا نتوسل إليك بعم نبينا فاسقنا قال فيسقون(صحيح البخاري٩٥٤)
അനസ് (റ) ല്‍ നിന്ന് ഇമാം ബുഖാരി (റ) നിവേദനം ചെയ്യുന്നു:
നിശ്ചയം ജനങ്ങള്‍ക്കു വരള്‍ച്ച അനുഭവപ്പെടുമ്പോള്‍ ഉമര്‍ (റ) അബ്ബാസ് (റ) നെ ഇടയാളനാക്കി മഴ തേടാറുണ്ടായിരുന്നു. അദ്ദേഹം ഇപ്രകാരം പറയുമായിരുന്നു. അല്ലാഹുവേ, തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ നബിയെ നിന്നിലേക്ക് തവസ്സുലാക്കാറുണ്ടാ യിരുന്നു. അപ്പോള്‍ ഞങ്ങള്‍ക്ക് നീ മഴ നല്‍കാറുമുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ നബിയുടെ എളാപ്പയെ നിന്നിലേക്ക് തവസ്സുലാക്കി അപേക്ഷിക്കുന്നു. ഞങ്ങള്‍ക്ക് നീ മഴ നല്‍കേണമേ’ (ബുഖാരി 954).

മരണപ്പെട്ട നബി(സ) യെ കൊണ്ട് തവസ്സുൽ ചെയ്യാതെ ജീവിച്ചിരിക്കുന്ന അബ്ബാസ്‌(റ ) നെ കൊണ്ട്  ഉമർ  (റ ) തവസ്സുൽ ചെയ്തത് മരണപെട്ടവരെ കൊണ്ട്  തവസ്സുൽ ചെയ്യാൻ പാടില്ലെന്ന് പടിപ്പിക്കാനാനെന്നു തവസ്സുൽ വിരോധികൾ ജലപിക്കാറുണ്ട്.അത്തരം ജല്പന്നങ്ങളെ ഇമാം 
സുബ്കി (റ ) യും മറ്റു പണ്ഡിതന്മാരും ശക്തിയുക്തം ഗണ്ടിച്ചിട്ടുണ്ട്.അദ്ദേഹം പറയുന്നു. 



ليس في توسله بالعباس إنكار للتوسل بالنبي صلى الله عليه وسلم أو بالقبر وقد روي عن أبي الجوزاء قال: قحط أهل المدينة قحطا شديدا فشكوا إلى عائشة رضي الله عنها فقالت: فانظروا قبر النبي صلى الله عليه وسلم فاجعلوا منه كوى إلى السماء حتى لا يكون بينه وبين السماء سقف ففعلوا فمطروا حتى نبت العشب وسمنت الإبل حتى تفتقت من الشحم فسمي عام الفتق(شفء السقام:١٤٣)

ഉമർ (റ ) അബ്ബാസ്(റ ) നെ കൊണ്ട് തവസ്സുൽ ചെയ്തത് നബി(സ) യെ കൊണ്ടോ ഖബ്ർ   കൊണ്ടോ തവസ്സുൽ ചെയ്യാൻ പറ്റാത്തത് കൊണ്ടല്ല. കാരണം അബുൽജൗസ്സാഅ(റ ) നിന്ന് നിവേദനം ചെയ്യപ്പെടുന്നു: "മദീനയിൽ ശതമായ ജലക്ഷാമം നേരിട്ടപ്പോൾ മദീനക്കാർ മഹതിയായ ആഇഷാ (റ ) യോട് ആവലാതി ബോധിപ്പിച്ചു.അപ്പോൾ നബി(സ) യുടെ ഖബ്റിനടുത്ത് ചെന്ന് അതിൽ നിന്ന് ആഘാഷത്തെക്ക് ഒരു ദ്വാരമുണ്ടാക്കി ആഇഷാ (റ ) അവരോടു നിർദ്ദേശിച്ചു.അപ്രകാരം അവർ പ്രവർത്തിച്ചപ്പോൾ അവര്ക്ക് നല്ല മഴ ലഭിച്ചു.അത് നിമിത്തം സസ്യങ്ങൾ  മുളക്കുകയും ശരീരം പൊട്ടും വിധം ഒട്ടകങ്ങൾ തടിച്ചു കൊഴുക്കുകയും ചെയ്തു.അതിനാല ആ വർഷത്തെ  "ആമുൽ ഫത്ഖ് എന്ന് വിളിക്കപ്പെട്ടു.". (ഷിഫാഉസ്സഖാം:143).

ഉപരിസൂചിത ഹദീസ് വിശ്വവിഖ്യാത ഹദീസ്പണ്ടിതർ ഇമാം ദാരിമി (റ ) (ഹി : 181-255) സുനനിൽ നിവേദനം ചെയ്തിട്ടുണ്ട്.(സുനനുദ്ദാരിമി : 93)

ആ ഹദീസിനു ഇമാം ദാരിമി(റ) നൽകിയ തലവാചകം  ശ്രദ്ദേഹമാണ്.

باب ما أكرم الله تعالى نبيه صلى الله عليه وسلم بعد موته  .

 "വഫാത്തിനു ശേഷം അള്ളാഹു നബി(സ) യെ ആദരിച്ച  കാര്യങ്ങൾ വിവരിക്കുന്ന ബാബ് .


حدثنا أبو النعمان حدثنا سعيد بن زيد حدثنا عمرو بن مالك النكري حدثنا أبو الجوزاء أوس بن عبد الله قال: قحط أهل المدينة قحطا شديدا فشكوا إلى عائشة فقالت: انظروا قبر النبي صلى الله عليه وسلم فاجعلوا منه كوى إلى السماء حتى لا يكون بينه وبين السماء سقف، قال: ففعلوا. فمطرنا مطراً حتى نبت العشب وسمنت الإبل حتى تفتقت من الشحم فسمي عام الفتق سنن الدارمي ١ـ ٥٦ 
ഇമാം ദാരിമി തന്റെ സുനനിൽ ഉദ്ധരിക്കുന്നു. "അബുൽ ജൗസാഇനെ തൊട്ട് നിവേദനം: മദീനക്കാർ കടുത്ത ക്ഷാമം അഭിമുഖീകരിച്ചു. അവർ ആഇഷ(റ)ബീവിയെ സമീപിച്ചു. ബീവി അവരോടു നിർദ്ദേശിച്ചു. 'നബി(സ)യുടെ ഖബറിനെ സമീപിക്കുക. ആകാശത്തിനും ആ ഖബറിനും ഇടയിൽ മറ വരാത്ത വിധത്തിൽ അവിടുത്തെ മേലാപ്പ് നീക്കുക. അവർ അപ്രകാരം ചെയ്യുകയും സമൃദ്ധമായി മഴ വർഷിക്കുകയും ചെയ്തു. സസ്യങ്ങൾ മുളച്ചു പൊന്തുകയും ഒട്ടകങ്ങൾ തടിച്ചു കൊഴുക്കുകയും ചെയ്തു. അവകൾക്ക് കൊഴുപ്പ് കൂടി കുടലിറക്കം (ഫത്ഖ്) വരെയുണ്ടായി. അത് കൊണ്ട് ഈ വർഷം 'ആമുൽ ഫത്ഖ്' എന്ന പേരിൽ അറിയപ്പെട്ടു.' ഇബ്നുൽ ജൗസി(റ) തന്റെ 'വഫാ'ഇൽ ഇത് ഉദ്ധരിച്ചിട്ടുണ്ട്. ഹാഫിള് ഇബ്നു ഹജർ(റ) തന്റെ 'ഹിദായത്തു റുവാത്തി ഇലാ തഖ്രീജി അഹാദീസിൽ മസാബീഹി വൽ മിശ്കാത്ത്' هداية الرواة إلى تخريج أحاديث المصابيح والمشكاة എന്ന ഗ്രന്ഥത്തിൽ അല്ലാഹുവിന്റെ റസൂലിന്റെ(സ) ഗുണഗണങ്ങളെ സംബന്ധിച്ച് الفضائل والشمائل വന്ന ഹദീസുകൾ ഉദ്ധരിക്കുന്ന ഭാഗത്ത് 'കറാമത്തുകൾ' എന്ന അധ്യായത്തിൽ ഈ റിപ്പോർട്ട് എണ്ണിയത് 'ഹസനു'കളുടെ കൂട്ടത്തിൽ ആണ്. അഹ്'ലുസ്സുന്നയുടെ ഒരു മുഹദ്ദിസും ഈ 'അസർ' ളഈഫാണെന്ന് പറഞ്ഞു തള്ളിയിട്ടില്ല. ചുരുക്കത്തിൽ പ്രതിസന്ധി ഘട്ടത്തിൽ അല്ലാഹുവിന്റെ സഹായം പ്രതീക്ഷിച്ചു കൊണ്ട് ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ മഹത് നേതൃത്വത്തെ സമീപിക്കുക എന്നത് സ്വഹാബത്തിന്റെയും ഉത്തമ തലമുറയായ സലഫു സ്വാലിഹുകളുടെയും ചര്യ ആണെന്ന് ഈ സംഭവം നിസ്സംശയം തെളിയിക്കുന്നു

  

ഉമർ(റ) അബ്ബാസ്(റ) നെ തവസ്സുലാക്കിയത്തിലെ തത്വം വിവരിച്ച് ഇബ്നുഹജർ(റ) എഴുതുന്നു.


وكأن حكمة توسله به دون النبي صلى الله عليه وسلم وقبره إظهارُ غايةِ التواضعِ لنفسه، والرفعة لقرابته صلى الله عليه وسلم ، ففي توسله به – أي: العباس - توسل بالنبي صلى الله عليه وسلم ، وزيادة.(الجهر المنظم: ١٧٦)



ഉമർ(റ) നബി(സ) യെ കൊണ്ടോ അവിടത്തെ ഖബ്ർ കൊണ്ടോ തവസ്സുൽ ചെയ്യാതെ അബ്ബാസ്‌(റ) നെ കൊണ്ട് തവസ്സുൽ ചെയ്തതിലുള്ള തത്വം അവിടത്തെ അങ്ങേയറ്റത്തെ വിനായ പ്രഗടനവും നബി(സ) യുടെ കുടുംബത്തിന്റെ സ്ഥാനം ഉയർത്തിക്കാനിക്കലുമാനെന്നു മനസ്സിലാക്കാം. അതിനാല അബ്ബാസ്(റ) നെ കൊണ്ട് തവസ്സുൽ ചെയ്തതിൽ നബി(സ) യെ കൊണ്ടുള്ള തവസ്സുലും അതിലപ്പുറവും അടങ്ങിയിരിക്കുന്നു. (അൽ ജൗഹറുൽ മുനല്വം: 176)

 

-------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------


رقم الحديث: 973
(حديث قدسي) حَدَّثَنَا أَبُو بَكْرِ بْنُ أَبِي دَاوُدَ ، قَالَ : حَدَّثَنَا أَبُو الْحَارِثِ الْفِهْرِيُّ ، قَالَ : حَدَّثَنِي سَعِيدُ بْنُ عَمْرٍو ، قَالَ : حَدَّثَنَا أَبُو عَبْدِ الرَّحْمَنِ بْنُ عَبْدِ اللَّهِ بْنِ إِسْمَاعِيلَ ابْنِ بِنْتِ أَبِي مَرْيَمَ ، قَالَ : حَدَّثَنِي عَبْدُ الرَّحْمَنِ بْنُ زَيْدِ بْنِ أَسْلَمَ ، عَنْ أَبِيهِ ، عَنْ جَدِّهِ ، عَنْ عُمَرَ بْنِ الْخَطَّابِ رَضِيَ اللَّهُ عَنْهُ ، قَالَ : " لَمَّا أَذْنَبَ آدَمُ عَلَيْهِ السَّلامُ الذَّنْبَ الَّذِي أَذْنَبَهُ رَفَعَ رَأْسَهُ إِلَى السَّمَاءِ ، فَقَالَ : أَسْأَلُكَ بِحَقِّ مُحَمَّدٍ إِلا غَفَرْتَ لِي ، فَأَوْحَى اللَّهُ عَزَّ وَجَلَّ إِلَيْهِ : وَمَا مُحَمَّدٌ ؟ وَمَنْ مُحَمَّدٌ ؟ قَالَ : تَبَارَكَ اسْمُكَ ، لَمَّا خَلَقْتَنِي رَفَعْتُ رَأْسِي إِلَى عَرْشِكَ وَإِذَا فِيهِ مَكْتُوبٌ لا إِلَهَ إِلا اللَّهُ مُحَمَّدٌ رَسُولُ اللَّهِ فَعَلِمْتُ أَنَّهُ لَيْسَ أَحَدٌ أَعْظَمَ قَدْرًا عِنْدَكَ مِمَّنْ جَعَلْتَ اسْمَهُ مَعَ اسْمِكَ ، فَأَوْحَى اللَّهُ عَزَّ وَجَلَّ إِلَيْهِ : يَا آدَمُ ، وَعِزَّتِي وَجَلالِي ، إِنَّهُ لآخِرُ النَّبِيِّينَ مِنْ ذُرِّيَّتِكَ ، وَلَوْلاهُ مَا خَلَقْتُكَ " .  


ആദം നബിയുടെ തവസ്സുല്‍
മനുഷ്യപിതാവാണ് ആദം നബി (അ). ലോകത്തെ ആദ്യ മുസ്ലിമും അവര്‍  തന്നെ. അതിനാല്‍ ആദ്യമായി അല്ലാഹുവിനോട് പ്രാര്‍ഥിച്ച മനുഷ്യനും ആദം നബിയായിരിക്കണം. അല്ലാഹുവിന്റെ മുന്‍നിശ്ചയപ്രകാരം ആദം നബി (അ) യെ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെടാന്‍ ഇടയായപ്പോള്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ച സംഭവം ചില ഹദീസുകളില്‍ വന്നിട്ടുണ്ട്. ആ പ്രാര്‍ഥനയില്‍ നബി (സ്വ) യെ മുന്‍നിര്‍ത്തിയുള്ള തവസ്സുല്‍ ഉണ്ട് എന്നത് കൌതുകകരമായിരിക്കുന്നു. ഹദീസ് ഇങ്ങനെ.
ഉമര്‍ (റ) ല്‍ അ) നിന്ന് ഉദ്ധരിക്കുന്നു. നബി (സ്വ) പറഞ്ഞു. ആദം (ല്‍ നിന്ന് പിഴവ് ഉണ്ടായപ്പോള്‍ ആദം (അ) ഇങ്ങനെ പ്രാര്‍ഥിച്ചു. നാഥാ, മുഹമ്മദ് നബി (സ്വ) യുടെ ഹഖ് കൊണ്ട് നീ എനിക്ക് പൊറുത്ത് തരണേ. അപ്പോള്‍ അല്ലാഹു പറഞ്ഞു. ‘ആദം, താങ്കളെങ്ങനെയാണ് മുഹമ്മദ് (സ്വ) യെ അറിഞ്ഞത്? ഞാന്‍ അവിടുത്തെ സൃഷ്ടിച്ചിട്ടില്ലല്ലോ. അപ്പോള്‍ ആദം പ്രതികരിച്ചു. നാഥാ, നീ എന്നെ സൃഷ്ടിക്കുകയും ആത്മാവ് നല്‍കുകയും ചെയ്തപ്പോള്‍ ഞാന്‍ തല ഉയര്‍ത്തിനോക്കി. അപ്പോള്‍ അര്‍ശിന്മേല്‍ ലഇലാഹ ഇല്ലല്ലാഹ മുഹമ്മദുറസൂലുല്ല’ എന്ന് എഴുതി വെച്ചതായി ഞാന്‍ കണ്ടു. നിന്റെ പേരിന്റെ കൂടെ നിനക്ക് ഏറ്റവും ഇഷ്ടമുള്ളവരെയല്ലാതെ ചേര്‍ക്കുകയില്ലെന്ന് ഞാന്‍ മനസ്സിലാക്കി. അല്ലാഹു പറഞ്ഞു. അതെ താങ്കള്‍ സത്യം പറഞ്ഞിരിക്കുന്നു. മുഹമ്മദ് (സ്വ) എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തിതന്നെ. അദ്ദേഹത്തിന്റെ ഹഖ് കൊണ്ട് നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കുക. ഞാന്‍ നിങ്ങള്‍ക്ക് പൊറുത്തു തന്നിരിക്കുന്നു’ ഈ സംഭവം ഹാകിം തന്റെ മുസ്തദ്റകിലും ത്വബ്്റാനി ജാമിഉസ്സഗീറിലും, അബൂ നുഐം ദലാഇലിലും, ഇബ്നുഅസാകിര്‍ തന്റെ തരീഖിലും, സയ്യിദുസുംഹൂദി വഫാഉല്‍വഫയിലും, ഇമാം സുബ്കി ശിഫാഉസ്സഖാമിലും ഉദ്ധരിച്ചിട്ടുണ്ട്. ഹാക്കിം ഈ ഹദീസ് സ്വാഹീഹാണെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. 4:371

ഇതിന്റെ പരമ്പര പ്രഭാലമാനെന്നു ഹാകിം വ്യക്തമാക്കിയിടുന്ദ് (മുസ് തദ്രക് 2/615)
ഇമ്മം ബയ്ഹഖി (ര) ദലയിലുന്നുബുവയിലും(നംബര് 2243) ഇമാം ത്വബ്രാനി (റ) അല്മുഅ ജമുൽ ഔസതിലും (നംബര് 6690),അല്മുഅജമുൽ സ്സ്വഗീരിലും (നമ്പറ 989), ഇമാം സുയുതി (റ) ഖാസ്വഇസ്വിലും ഇമാം ഖസ്തല്ലാനി(റ) അല്മവാഹിബുല്ലദുന്നിയ്യ (1/62) ലും ഇമാം സുബ്കി (റ) ഷിഫാഇസ്സഖാം (135)ലും അല്ലാമ സുർഖാനി(റ) ശർഹുൽമവാഹിബ് (3/314) ലുകം ഇബ്നു കസീർ അല്ബിടായത്തുവന്നിഹായ (1/180)ലും ഇമാം ബുൽഖീനി(റ) ഫതാവയിലും ഇബ്നു ഹജറുൽ ഹൈതമി ഹാഷിയത്തുൽ ഇബ്നു ഹജറുൽ ഹാഷിയാത്തുൽ ഈളാഹി ലും പ്രസ്തുത ഹദീസ് ഉദ്ടരിച്ചിടുണ്ട്.ഇബ്നു തൈമിയ്യ പോലും പ്രസ്തുത ഹദീസ് ഉദ്ദരിച്ച ശേഷം അത് മറ്റു പ്രബലമായ ഹദീസുകൾക്ക് വ്യാഖ്യാനം പോലെയാണെന്നും മറ്റു ഹദീസുകളെ ശക്തിപെടുത്താൻ പറ്റിയതാണെന്നും പറഞ്ഞിടുന്ദ്.ഇമാം സുയുതി (റ) ഇത് അൽബകറ 37 ആം സുക്തത്തിന്റെ വ്യാഖ്‌യാനത്തിൽ ഉദ്ടരിച്ചിടുണ്ട്. മഹാന്മാരെ കൊണ്ട് തവസ്സുൽ ചെയ്യാമെന്നതിനു ഇത് രേകയായാണ് പണ്ഡിതന്മാർ ഈ ഹദീസും ഉദ്ദരിക്കുന്നത്. 

---
الله الذي يحيي ويميت وهو حي لا يموت ، اغفر لأمي فاطمة بنت أسد ، ولقنها حجتها ، ووسع عليها مدخلها ، بحق نبيك والأنبياء الذين من قبلي فإنك أرحم الراحمين "

"അല്ലാഹുവേ! എന്റെ ഉമ്മ അസദിന്റെ പുത്രി 'ഫാത്തിമ' ക്ക് നീ പൊറുത്ത് കൊടുക്കേണമേ! അവരുടെ പ്രമാണം അവർക്ക് നീ പറഞ്ഞു കൊടുക്കേണമേ! അവരുടെ പ്രവേശന സ്ഥലം അവർക്ക് നീ വിശാലമാക്കി കൊടുക്കേണമേ! നിന്റെ പ്രവാചകന്റെയും എനിക്കു മുംബ് കഴിഞ്ഞു പോയ  പ്രവാചകന്മാരുടെയും ഹഖ് കൊണ്ട്  നീ അനുഗ്രഹം ചെയ്യുന്നവരിൽ വെച്ച ഏറ്റവും അനുഗ്രഹം ചെയ്യുന്നവനാകുന്നു". (ത്വബ്രാനി (ര) അൽമുഅ ജമുൽ  കബീർ : 20324, അൽമുഅജമുൽ ഔസത്വു  : 195)
-----



يأتي على الناس زمان فيغزو فئام من الناس فيقولون فيكم من صاحب رسول الله صلى الله عليه وسلم فيقولون نعم فيفتح لهم ثم يأتي على الناس زمان فيغزو فئام من الناس فيقال هل فيكم من صاحب أصحاب رسول الله صلى الله عليه وسلم فيقولون نعم فيفتح لهم ثم يأتي على الناس زمان فيغزو فئام من الناس فيقال هل فيكم من صاحب من صاحب أصحاب رسول الله صلى الله عليه وسلم فيقولون نعم فيفتح لهم. (صحيح البخاري ٣٣٧٦)
ജനങ്ങളുടെ മേ ഒരു കാലം വരും. അന്ന് ജനങ്ങളി ഒരു വിഭാഗം യുദ്ദം ചെയ്യും.അപ്പോ അവ പറയും: നബി(സ) യോട് സഹവസിച്ച ആരെങ്കിലും നിങ്ങളുടെ കൂട്ടത്തി ഉണ്ടോ?. അപ്പോ അതെ എന്ന് മറുവടി ലഭിക്കും. അത് നിമിത്തം അവ വിജയം വരിക്കും.പിന്നീട് ജനങ്ങളുടെ മേ ഒരു കാലം വരും. അന്ന് ജനങ്ങളി ഒരു വിഭാഗം യുദ്ദം ചെയ്യും. അപ്പോ ചോദിക്കപ്പെടും. നബി(സ) യുടെ സ്വഹാബത്തിനോട് സഹവസിച്ച ആരെങ്കിലും നിങ്ങളുടെ കൂട്ടത്തി ഉണ്ടോ?. അപ്പോ അതെ എന്ന് മറുവടി ലഭിക്കും. അത് നിമിത്തം അവ വിജയം വരിക്കും. പിന്നെ ജനങ്ങളുടെ മേ ഒരു കാലം വരും. അന്ന് ജനങ്ങളി ഒരു വിഭാഗം യുദ്ദം ചെയ്യും. അപ്പോ ചോദിക്കപ്പെടും. നബി(സ) യുടെ സ്വഹാബത്തിനോട് സഹവസിച്ചവരോട് സഹവസിച്ച ആരെങ്കിലും ഞിങ്ങളുടെ കൂട്ടത്തി ഉണ്ടോ? അപ്പോ അതെ എന്ന് മറുവടി ലഭിക്കും. അത് നിമിത്തം അവ വിജയം വരിക്കും. (ബുഖാരി 3376)

മഹാന്മാരുടെ സാന്നിദ്ദ്യം  വിജയം വരിക്കാൻ നിമിത്തമാനെന്നു  പ്രസ്തുത വചനം പഠിപ്പിക്കുന്നു.

ابغوني الضعفاء فإنما ترزقون وتنصرون بضعفائكم(أبو داود: مشكوة : ٤٤٧ كتاب الرقاق)

നബി(സ) പറഞ്ഞു : " നിങ്ങളിൽ നിന്നുള്ള ദുർബ്ബലരുടെ കൂട്ടത്തിൽ എന്നെ നിങ്ങൾ അന്വേഷിക്കുക.നിശ്ചയം നിങ്ങള്ക്ക് ഭക്ഷണം, അല്ലെങ്കിൽ സഹായം നല്കപ്പെടുന്നത് നിങ്ങളിൽ നിന്നുള്ള ദുർബ്ബലരുടെ  സാന്നിദ്ദ്യം കൊണ്ട് മാത്രമാണ്.(അബുദാവൂദ്  2227 , മിശ്കാത് 447 )
പാപങ്ങളുടെയും സജ്ജനങ്ങളുടെയും സാന്നിദ്ദ്യം മറ്റുള്ളവർക്ക്  ഭക്ഷണവും സഹായവും ലഭിക്കാൻ നിമിത്തമാനെന്നു ഈ വചനം വ്യക്തമാക്കുന്നു.
'എനിക്ക് നിങ്ങൾ ദുർബ്ബലരെ അന്ന്വേഷിക്കുക' എന്നർത്ഥം വരുന്ന      ابغوإلي الضّعفاء
എന്ന  പ്രയോഗമാണ് മറ്റൊരു രിവായത്തിലുല്ലത്. അതിന്റെ വിവക്ഷയിതാണ്. 

أي صعاليك المسلمين وهم من يستضعفهم الناس لرثاثة حالهم أستعين بهم (عون المعبود ٦ /١١ )

 അവസ്ഥ മോശമായതിന്നുവേണ്ടി ജനങ്ങള് ദുര്ബ്ബലമായികാനുന്ന മുസ്ലിംകളെ എനിക്കുവേണ്ടി നിങ്ങൾ അന്വേഷിക്കു.അവരോടു ഞാൻ സഹായം തേടും .(ഔനുൽ മഅ ബൂദ്  6/11 )


-----------------------------------------------------------------------------------------
  

قال رسول الله - صلى الله عليه وسلم - : " إن الله تعالى قال : " من عادى لي وليا فقد آذنته بالحرب ، وما تقرب إلي عبدي بشيء أحب إلي مما افترضت عليه ، وما يزال عبدي يتقرب إلي بالنوافل حتى أحبه ، فإذا أحببته كنت سمعه الذي يسمع به ، وبصره الذي يبصر به ، ويده التي يبطش بها ، ورجله التي يمشي بها ، وإن سألني لأعطينه ، ولئن استعاذني لأعيذنه ، وما ترددت عن شيء أنا فاعله ترددي عن نفس المؤمن ، يكره الموت وأنا أكره مساءته ، ولا بد له منه " ( رواه البخاري ) . 



,എന്‍റെ വലിയ്യിനോട് ആരെങ്കിലും ശത്രുത പ്രകടിപ്പിച്ചാല്‍ അവനോടു ഞാന്‍ യുദ്ധം ഖ്യാപിച്ചിരിക്കുന്നു
ഫറള് ആയ കാര്യങ്ങള്‍ക്ക് പുറമേ സുന്നത്തായ ആരാധനകളെ കൊണ്ട് എന്‍റെ അടിമ എന്നിലേക്ക്‌ അടുത്താല്‍ അവനെ ഞാന്‍ സ്നേഹിക്കും അവനെ ഞാന്‍ സ്നേഹിച്ചാല്‍ അവന്‍ കേള്‍ക്കുന്ന കേള്‍വി ഞാനാകും അവന്‍ കാണുന്ന കണ്ണ് ഞാനാകും അവന്‍ ഉപയോഗിക്കുന്ന കൈ ഞാനാകും അവന്‍ നടക്കുന്ന കാല്‍ ഞാനാകും, അവന്‍ എന്നോട് വല്ലതും ചോദിച്ചാല്‍ നിസ്സംശയം അവനു ഞാനത് നല്‍കും അവനെന്നോട് സംരക്ഷണം ചോദിച്ചാല്‍ നിസ്സംശയം അവനു ഞാന്‍ സംരക്ഷണം നല്‍കും....."  
   
ഈ അനിഷേദ്യ ഹദീസില്‍ നിന്ന് അല്ലാഹുവിന്‍റെ  മഹാത്മാക്കള്‍ക്ക്, ഓലിയാക്കള്‍ക്ക് അസാധാരണ കഴിവുകള്‍ നല്‍കുമെന്നും എന്ത് ചോദിച്ചാലും നല്‍കും  എന്നുമൊക്കെ പ്രഖ്യാപിക്കുന്നത് അല്ലാഹുവാണ്, അതിനാല്‍ ഈ കഴിവില്‍ അവിശ്വസിച്ചാല്‍ അത്തരം അസാധാരണ കഴിവുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച അള്ളാഹു മോഹന വാഗ്ദാനങ്ങള്‍ നല്‍കി അടിമകളെ വന്ജിക്കുന്നവന്‍ ആകും. മുസ്ലിംകളായ ഞങ്ങള്‍ വിശ്വസിക്കുന്ന  അള്ളാഹു അത്തരമൊരു വഞ്ചകന്‍ അല്ലേ അല്ല. വഹാബികളുടെ പടച്ചവന്‍ ഇത്തരം വഞ്ചകന്‍ ആയിരിക്കണം. അല്ലങ്കിലും വഹാബി മൌദൂദികളുടെ പടച്ചവന്‍ കയ്യും കാലും ഊരയും മൊക്കെ പാട്സുകളായി ദിനംപ്രതി കിളിര്‍ത്തു കൊണ്ടിരിക്കുന്നവനാ, മുസ്ലിംകള്‍ക്ക് അത്തരമൊരു പടച്ചവനെ അറിയില്ല....
'എന്നിലെക്കടുത്തവര്‍ക്ക് എന്തും നല്‍കുമെന്ന് ആല്ലാഹു, നല്‍കില്ലന്നു വഹാബി. നാം ഏത് വിശ്വസിക്കണം ആല്ലാഹു പറയുന്നതോ വഹാബി പറയുന്നതോ???
എന്നാലും മരിച്ചവരെ ജീവിപ്പിക്കാനുള്ള കഴിവൊക്കെ ആല്ലാഹു കൊടുക്കുമോ? എന്നാണ് ചോദ്യമെങ്കില്‍ അതിനുള്ള മറുപടി, തെളിവ് പരിശുദ്ധ ഖുര്‍ആനില്‍  നിന്നാണ്. മഹാനായ ഇസാ നബി (അ) തന്‍റെ ജനതയെ വെല്ലു വിളിച്ചു മരിച്ചവരെ ജീവിപ്പിച്ചു കാണിക്കട്ടെ എന്ന് ചോദിക്കുകയും ജീവിപ്പിച്ചു കാണി ച്ച് കൊടുക്കുകയും ചെയ്തു. 
'واحي الموتى باذن الله ഞാന്‍ അല്ലാഹുവിന്റെ അനുമതി പ്രകാരം മരിച്ചവരെ ജീവിപ്പിക്കും' (സൂറത്ത് ആലു ഇമ്രാന്‍ 49)
അപ്പൊ അല്ലാഹുവിന്റെ  മഹാത്മാക്കള്‍ക്ക് മരിച്ചവരെ വരെ ജീവിപ്പിക്കാനുള്ള കഴിവ് അവന്‍ കൊടുക്കും  പരിശുദ്ധ ഖുര്‍ആന്‍...

അടുത്തത്‌  അല്ലാഹുവിന്‍റെ  മഹാത്മാക്കള്‍ക്ക്, ഓലിയാക്കള്‍ക്ക് അദ്രിശ്യങ്ങളിലും വിദൂരതുമുള്ള കാര്യങ്ങള്‍ നടപ്പിലാക്കാന്‍ അള്ളാഹു കഴിവ് നല്‍കും 
 ആസഫ് ബിന്‍ ബര്ഖയാ എന്ന വലിയ്യ് മറ്റൊരു രാജ്യത്തുള്ള ബില്കീസ് രാക്ഞ്ഞിയുടെ സിംഹാസനം ഞൊടിയിട കൊണ്ട് സുലയ്മാന്‍ നബി(അ) മുന്നില്‍ എത്തിച്ചു കൊടുത്ത സംഭവം അതും ഖുര്‍ആന്‍ തന്നെ തെളിവ് :- 
قَالَ الَّذِي عِندَهُ عِلْمٌ مِّنَ الْكِتَابِ أَنَا آتِيكَ بِهِ قَبْلَ أَن يَرْتَدَّ إِلَيْكَ طَرْفُكَ ۚ فَلَمَّا رَآهُ مُسْتَقِرًّا عِندَهُ قَالَ هَـٰذَا مِن فَضْلِ رَبِّي لِيَبْلُوَنِي أَأَشْكُرُ أَمْ أَكْفُرُ ۖ وَمَن شَكَرَ فَإِنَّمَا يَشْكُرُ لِنَفْسِهِ ۖ وَمَن كَفَرَ فَإِنَّ رَبِّي غَنِيٌّ كَرِيمٌ ﴿4
വേദത്തില്‍ നിന്നുള്ള വിജ്ഞാനം കരഗതമാക്കിയിട്ടുള്ള ആള്‍ പറഞ്ഞു; താങ്കളുടെ ദൃഷ്ടി താങ്കളിലേക്ക് തിരിച്ചുവരുന്നതിന് മുമ്പായി ഞാനത് താങ്കള്‍ക്ക് കൊണ്ടു വന്ന് തരാം. അങ്ങനെ അത് (സിംഹാസനം) തന്‍റെ അടുക്കല്‍ സ്ഥിതി ചെയ്യുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഞാന്‍ നന്ദികാണിക്കുമോ, അതല്ല നന്ദികേട് കാണിക്കുമോ എന്ന് എന്നെ പരീക്ഷിക്കുവാനായി എന്‍റെ രക്ഷിതാവ് എനിക്ക് നല്‍കിയ അനുഗ്രഹത്തില്‍പെട്ടതാകുന്നു ഇത്‌. (സൂരത് അല്‍ നംല്‍ 40)
ഇത്രയും പറഞ്ഞതില്‍ നിന്ന് അല്ലാഹുവിന്‍റെ  പ്രവാചകന്മാര്‍ക്ക്‌, മഹാത്മാക്കള്‍ക്ക്, ഓലിയാക്കള്‍ക്ക് മരിച്ചവരെ ജീവിപ്പിക്കാനുള്ള കഴിവ് വരെ അള്ളാഹു കൊടുക്കും, അവര്‍ ചോദിക്കുന്നതെന്തും അവര്‍ക്കല്ലാഹു നല്‍കും എന്നെല്ലാം വളരെ വ്യക്തമായി ഖുര്‍ആന്‍ കൊണ്ടും ഹദീസ് കൊണ്ടും തെളിഞ്ഞു. 
ഈ പറഞ്ഞ ആശയം  വിശ്വാസിക്കാതിരുന്നാല്‍ സുന്നത്തായ കര്‍മങ്ങള്‍ ചെയ്തു എന്നിലേക്ക്‌ അടുത്താല്‍  ഇത്തരം  അസാധാരണ കഴിവുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച അള്ളാഹു മോഹന വാഗ്ദാനങ്ങള്‍ നല്‍കി അടിമകളെ വന്ജിക്കുന്നവന്‍ ആകും, മആദല്ലാഹ് 
അല്ലങ്കില്‍ ആല്ലാഹു ഈ പറഞത് മുത്തശ്ശി കഥയിലെ വെറും സങ്കല്‍പ്പിക കഥയായി അവശേഷിക്കും, മആദല്ലാഹ് 
പക്ഷെ ഇതെല്ലാം അന്ഗീകരിക്കുന്നതോടെ വഹാബി മൌദൂദികളുടെ കഥ കഴിയും അതിനാല്‍ അവര്‍ ഇവ   ളഈഫാക്കും അതിനു കഴിഞ്ഞില്ലകില്‍ യുക്തിന്യായം പറഞ്ഞു നോക്കും  അല്ലങ്കില്‍ ചാടിക്കടന്നു ഓടും മലക്കുകളെ കണ്ട ഇബ്ലീസ്‌ ഓടിയ പോലെ.....
ഈ ഹദീസിനെ വിശദീകരിച്ചു തഫ്സീര് റാസിയില്‍ ഇമാം റാസി(റ) അല്ലാഹുവിലെക്കടുത്തവര്‍ക്ക് അടുത്തുള്ളത് കാണും പോലെ വിദൂര ദ്രശ്യങ്ങള്‍ കാണാനും  അറിയാനും പ്രതികരിക്കനുംമോക്കെയുള്ള കഴിവ് നല്കുംമെന്നാണ് അടിമയുടെ കാലും കയ്യും കണ്ണുമൊക്കെ അല്ലാഹുവാകുമെന്നു പറഞ്ഞതിന്റെ അര്‍ത്ഥമെന്നു  വിശദീകരിച്ചിട്ടുണ്ട്.കൂടാതെ ഹദീസില്‍ തന്നെ വളരെ വ്യക്തമായി ഇത്തരം അടിമ എന്നോട് എന്ത് ചോദിച്ചാലും  അവനു ഞാനത് നല്‍കും  എന്ന് അള്ളാഹു അസന്നിഗദമായി പ്രഖ്യാപിച്ചിട്ടുണ്ട്.“അല്ലാഹുവിന്റെ അടിമകള്‍ ആരാധനകളില്‍ വ്യാപൃതരാ കുമ്പോള്‍ അവന്റെ ചെവിയാകും, കണ്ണാകും എന്ന് അല്ലാഹു പ്രസ്താവിക്കുന്ന പദവിയിലവനെത്തും. അല്ലാഹുഅവന്റെ ചെവിയായാല്‍ അരികിലും അകലെയുമുള്ളത് ഒരു പോലെ അവന്‍ കേള്‍ക്കുന്നതാണ്. അല്ലാഹു അവന്റെ കണ്ണായാല്‍ സമീപത്തും ദൂര ത്തുമുള്ളതും അവന്‍ കാണുന്നു. അല്ലാഹു അവന്റെ കൈ ആയാല്‍ പ്രയാസമുള്ളതും എളുപ്പമായതും അടുത്തും അകലെയുമുള്ളതും ഒരുപോലെ കൈകാര്യം ചെയ്യാന്‍ അവന് കഴിയുന്നു” (റാസി 21/92).

--------------------------------------------------------------------------------

മുബ്തദിഉകള്‍ക്ക് സലാം മടക്കലും അവരുടെ പേരില്‍ മയ്യിത് നിസ്കരിക്കലു..

വിശ്വാസികള്‍ക്കിടയില്‍ സ്നേഹം ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടി നിയമമാക്കപ്പെട്ടതാണ് സലാം. അത് അവരുടെ പരസ്പരമുള്ള അഭിവാദ്യമാണ്. പരസ്പരം കാണുമ്പോഴൊക്കെ, രക്ഷ കൊണ്ടുള്ള ഈ പ്രാര്‍ത്ഥന സുന്നതാണ്. സമൂഹത്തിന്‍റെ ഐക്യവും ഏകതാമനോഭാവവുമാണ് ഇതിലൂടെ ലക്ഷീകരിക്കുന്ന പ്രധാനഘടകം. വിശ്വാസികളല്ലാത്തവരോട് അത് പാടില്ലെന്ന് അതില്‍നിന്ന് തന്നെ വ്യക്തമായല്ലോ.
എന്നാല്‍, സര്‍വ്വാംഗീകൃതമാവേണ്ട തങ്ങളുടെ ആശയങ്ങള്‍ക്ക് വിരുദ്ധമായി സമൂഹത്തില്‍ കടന്നുവരേണ്ടവരെ ഒരിക്കലും പ്രോല്‍സാഹിപ്പിക്കേണ്ടതല്ല. അത്തരക്കാരെയാണ് മുബ്തദിഉകള്‍ (പുതിയ ആശയങ്ങളുമായി കടന്നുവരുന്നവര്‍) എന്ന് പറയുന്നത്. അത്തരം ആശയങ്ങളെ പരമാവധി നിരുല്‍സാഹപ്പെടുത്തേണ്ടതാണ്. അത് കൊണ്ട് തന്നെ, അവരുടെ ആശയങ്ങളോടുള്ള എതിര്‍പ്പിന്‍റെ ഭാഗമായി അവയുടെ വക്താക്കളോട് സലാം പറയാതിരിക്കലാണ് ഉത്തമം. മറ്റുള്ളവരെല്ലാം തന്നോട് സലാം പറയാതിരിക്കുന്നതിലൂടെ ആ ആശയത്തില്‍നിന്ന് പിന്തിരിയാന്‍ അത് സഹായകമായെങ്കിലോ എന്ന ഗുണകാംക്ഷയാണ് അതിന് പിന്നിലുള്ളത്. തബൂക് യുദ്ധത്തില്‍ പങ്കെടുക്കാതെ അകാരണമായി വിട്ടുനിന്ന് മൂന്ന് പേരോട് പ്രവാചകരും അനുയായികളും സലാം പറയുന്നതും അവരുടെ സലാം മടക്കുന്നതും വേണ്ടെന്ന് വെച്ചതില്‍നിന്ന് ഇക്കാര്യം വ്യക്തമാണ്. ആ സമീപനത്തിലൂടെ ആ മൂന്ന് പേര്‍ അനുഭവിച്ച മാനസിക പ്രയാസങ്ങളും അങ്ങേയറ്റം പശ്ചാത്തപിക്കാന്‍ അത് അവരെ പ്രേരിപ്പിച്ചതും ഹദീസുകളിലൂടെ വ്യക്തമാണല്ലോ. പരസ്യമായി ദോഷങ്ങള്‍ ചെയ്യുന്നവരോടും ഇതേ നിലപാട് തന്നെയാണ് സ്വീകരിക്കപ്പെടുന്നത്.
ചുരുക്കത്തില്‍ പുത്തനാശയക്കാരോട് സലാം പറയാതിരിക്കുന്നത് പോലും ഗുണകാംക്ഷയുടെ ഭാഗമാണെന്ന് നമുക്ക് മനസ്സിലാക്കാനാവും. അത് കൊണ്ട് തന്നെയാണ്, സലാം പറയാതിരിക്കുന്നതിലൂടെ കൂടുതല്‍ അകന്നുപോവാന്‍ സാധ്യതയുണ്ടാവുകയോ സലാം പറയുന്നതിലൂടെ അവരുടെ മനസ്സില്‍ മാറ്റം ഉണ്ടാവുമെന്ന് തോന്നുകയോ ചെയ്യുന്ന പക്ഷം, അവരോട് സലാം പറയേണ്ടതാണെന്ന് പല പണ്ഡിതരും അഭിപ്രായപ്പെടുന്നത്.
മുസ്ലിമായവരുടെ മേലിലെല്ലാം നിസ്കരിക്കാവുന്നതാണ് എന്നാണ് വിശ്വാസശാസ്ത്ര ഗ്രന്ഥങ്ങള്‍ പറയുന്നത്.



ഇബ്നു ഹജര്‍ (റ) പറഞ്ഞിട്ടുണ്ട്: അദ്ദേഹം ഇമാം നവവി (റ) യില്‍ നിന്നും ഉദ്ധരിച്ചുകൊണ്ട് പറയുന്നു: 


(وقد ذهب الجمهور إلى أنه لا يسلم على الفاسق ولا المبتدع قالالنووي : فإن اضطر إلى السلام بأن خاف ترتب مفسدة في دين أو دنيا إن لم يسلم سلم ) 


ധോഷിയോടും പുത്തന്‍ വാദിയോടും സലാം പറയേണ്ട എന്നാണ് ബഹുഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്. ഇമാം നവവി (റ) അപ്രകാരം പറയുന്നു: ദുന്യാവിന്റെയോ ദീനിന്റെയോ കാര്യത്തില്‍ വല്ല നാശവും ഭയക്കുന്നു എങ്കില്‍ ആ നിര്‍ബന്ദ സാഹചര്യത്തില്‍ ഇവരോട് സലാം പറയാം (അല്ലെങ്കില്‍ വേണ്ട എന്ന് അര്‍ത്ഥം) വേറെയും കാണാം...


 قَالَ النَّوَوِيُّ السُّنَّةُ إِذَا مَرَّ بِمَجْلِسٍ فِيهِ مُسْلِمٌ وَكَافِرٌ أَنْ يُسَلِّمَ بِلَفْظِ التَّعْمِيمِ وَيَقْصِدُ بِهِ الْمُسلم قَالَ بن الْعَرَبِيِّ وَمِثْلُهُ إِذَا مَرَّ بِمَجْلِسٍ يَجْمَعُ أَهْلَ السُّنَّةِ وَالْبِدْعَةِ 

ഇമാം നവവി (റ) പറയുന്നു, മുസ്ലിംകളും കാഫിറുകളും ഇരിക്കുന്ന മജ്ളിസില്‍ ചെന്നാല്‍ സാധാരണ സലാം ചൊല്ലുന്ന പദം കൊണ്ട് തന്നെ സലാം പറയുകയും മുസ്ലിമിനെ കരുതുകയും വേണം, അത് പോലെ തന്നെ സുന്നിയും പുത്തന്‍ ആശയക്കാരനും ഉള്ള സദസ്സാനെങ്കില്‍ ഇതുപോലെ തന്നെ സലാം പറയുകയും സുന്നിയെ മാത്രം കരുതുകയും വേണം എന്ന് ഇബ്ന്‍ അറബി (റ) യും പറഞ്ഞിരിക്കുന്നു (ഫത്ഹുല്‍ ബാരി) ഇതുകൂടി കാണുക


: فيها وقال النووي : وأما المبتدع ومن اقترف ذنبا عظيما ولم يتب منه فلا يسلم عليهم ولا يرد عليهم السلام كما قال جماعة من أهل العلم واحتج البخاري لذلك بقصة كعب بن مالك انتهى .


 ഇമാം ഇബ്നു ഹജര്‍ (റ) തുടരുന്നു: ഇമാം നവവി (റ) പറയുന്നു:അപ്പോള്‍ തൌബ ചെയ്യാത്ത വന്തോഷികളോടും പുത്തനാശയക്കാരോടും സലാം പറയാനോ മടക്കാനോ പാടില്ല (കറാഹത്തു) അപ്രകാരമാണ് ഒരു സംഘം ആഹ്ലുല്‍ ഇല്മു പറഞ്ഞിട്ടുള്ളത്. ക'അബ് ബിന്‍ മാലിക് (റ) ന്‍റെ സംഭവം ഇക്കാര്യത്തില്‍ ഇമാം ബുഖാരി തെളിവാകീട്ടുണ്ട്...


" فَكُنْتُ أَخْرُجُ فَأَشْهَدُ الصَّلَاةَ مَعَ الْمُسْلِمِينَ وَأَطُوفُ فِي الْأَسْوَاقِ وَلَا يُكَلِّمُنِي أَحَدٌ وَآتِي رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَأُسَلِّمُ عَلَيْهِ وَهُوَ فِي مَجْلِسِهِ بَعْدَ الصَّلَاةِ فَأَقُولُ فِي نَفْسِي هَلْ حَرَّكَ شَفَتَيْهِ بِرَدِّ السَّلَامِ عَلَيَّ أَمْ لَا ثُمَّ أُصَلِّي قَرِيبًا مِنْهُ فَأُسَارِقُهُ النَّظَرَ فَإِذَا أَقْبَلْتُ عَلَى صَلَاتِي أَقْبَلَ إِلَيَّ وَإِذَا الْتَفَتُّ نَحْوَهُ أَعْرَضَ عَنِّي حَتَّى إِذَا طَالَ عَلَيَّ ذَلِكَ مِنْ جَفْوَةِ النَّاسِ مَشَيْتُ حَتَّى تَسَوَّرْتُ جِدَارَ حَائِطِ أَبِي قَتَادَةَ وَهُوَ ابْنُ عَمِّي وَأَحَبُّ النَّاسِ إِلَيَّ فَسَلَّمْتُ عَلَيْهِ فَوَاللَّهِ مَا رَدَّ عَلَيَّ السَّلَامَ (بخاري)