ഇവരോ ഖബർ പൂജകർ ???
പരിശുദ്ധ അഹ്'ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ അനുയായികളെ ഖുബൂരികൾ എന്ന് വിളിക്കാതെ ഒരു വഹാബിക്കും ഒരു ദിവസവും ഉറക്കം വരില്ല .....
എങ്കിൽ കണ്ടോളൂ ആരാണ് ഖുബൂരികൾ എന്ന് ...
حدثنا
أبو النعمان حدثنا سعيد بن زيد حدثنا عمرو بن مالك النكري حدثنا أبو
الجوزاء أوس بن عبد الله قال: قحط أهل المدينة قحطا شديدا فشكوا إلى عائشة
فقالت: انظروا قبر النبي صلى الله عليه
وسلم فاجعلوا منه كوى إلى السماء حتى لا يكون بينه وبين السماء سقف، قال:
ففعلوا. فمطرنا مطراً حتى نبت العشب وسمنت الإبل حتى تفتقت من الشحم فسمي
عام الفتق سنن الدارمي ١ـ ٥٦
ഇമാം ദാരിമി തന്റെ സുനനിൽ ഉദ്ധരിക്കുന്നു. "അബുൽ ജൗസാഇനെ തൊട്ട് നിവേദനം: മദീനക്കാർ കടുത്ത ക്ഷാമം അഭിമുഖീകരിച്ചു. അവർ ആഇഷ(റ)ബീവിയെ സമീപിച്ചു. ബീവി അവരോടു നിർദ്ദേശിച്ചു. 'നബി(സ)യുടെ ഖബറിനെ സമീപിക്കുക. ആകാശത്തിനും ആ ഖബറിനും ഇടയിൽ മറ വരാത്ത വിധത്തിൽ അവിടുത്തെ മേലാപ്പ് നീക്കുക. അവർ അപ്രകാരം ചെയ്യുകയും സമൃദ്ധമായി മഴ വർഷിക്കുകയും ചെയ്തു. സസ്യങ്ങൾ മുളച്ചു പൊന്തുകയും ഒട്ടകങ്ങൾ തടിച്ചു കൊഴുക്കുകയും ചെയ്തു. അവകൾക്ക് കൊഴുപ്പ് കൂടി കുടലിറക്കം (ഫത്ഖ്) വരെയുണ്ടായി. അത് കൊണ്ട് ഈ വർഷം 'ആമുൽ ഫത്ഖ്' എന്ന പേരിൽ അറിയപ്പെട്ടു.'
ഇബ്നുൽ ജൗസി(റ) തന്റെ 'വഫാ'ഇൽ ഇത് ഉദ്ധരിച്ചിട്ടുണ്ട്. ഹാഫിള് ഇബ്നു ഹജർ(റ) തന്റെ 'ഹിദായത്തു റുവാത്തി ഇലാ തഖ്രീജി അഹാദീസിൽ മസാബീഹി വൽ മിശ്കാത്ത്' هداية الرواة إلى تخريج أحاديث المصابيح والمشكاة എന്ന ഗ്രന്ഥത്തിൽ അല്ലാഹുവിന്റെ റസൂലിന്റെ(സ) ഗുണഗണങ്ങളെ സംബന്ധിച്ച് الفضائل والشمائل വന്ന ഹദീസുകൾ ഉദ്ധരിക്കുന്ന ഭാഗത്ത് 'കറാമത്തുകൾ' എന്ന അധ്യായത്തിൽ ഈ റിപ്പോർട്ട് എണ്ണിയത് 'ഹസനു'കളുടെ കൂട്ടത്തിൽ ആണ്. അഹ്'ലുസ്സുന്നയുടെ ഒരു മുഹദ്ദിസും ഈ 'അസർ' ളഈഫാണെന്ന് പറഞ്ഞു തള്ളിയിട്ടില്ല.
ചുരുക്കത്തിൽ പ്രതിസന്ധി ഘട്ടത്തിൽ അല്ലാഹുവിന്റെ സഹായം പ്രതീക്ഷിച്ചു കൊണ്ട് ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ മഹത് നേതൃത്വത്തെ സമീപിക്കുക എന്നത് സ്വഹാബത്തിന്റെയും ഉത്തമ തലമുറയായ സലഫു സ്വാലിഹുകളുടെയും ചര്യ ആണെന്ന് ഈ സംഭവം നിസ്സംശയം തെളിയിക്കുന്നു ....
പരിശുദ്ധ ഖബർ ശരീഫിനു മുകളിൽ ഇന്നും തലയുയർത്തി നിൽക്കുന്ന പച്ച ഖുബ്ബയിൽ, അന്ന് സ്വഹാബത്ത് തുറന്ന ദ്വാരത്തിന്റെ സ്ഥാനത്ത് ഒരു ചെറിയ ജനൽ വെച്ചിട്ടുണ്ട്. ഉള്ളിലെ ഖുബ്ബയിലും അതുണ്ട്. പുറത്തെ ഖുബ്ബയിലും അതുണ്ട്. വരൾച്ച കൊണ്ട് വലയുമ്പോൾ മദീന നിവാസികൾ ആ ജനൽ തുറക്കാറുണ്ടായിരുന്നു എന്ന് മദീനയുടെ ചരിത്രം വിവരിക്കുന്ന ഗ്രന്ഥങ്ങളിൽ കാണാം.
അത് കൊണ്ട് ദീൻ എന്താണെന്ന് പഠിക്കാൻ ഭാഗ്യം ലഭിക്കാതെ പോയ വഹാബികളെ ,,, നിങ്ങൾ ഇവരെയും വിളിച്ചോളൂ ... ഖുബൂരികൾ എന്ന് ....
ചിന്താശേഷി ഇനിയും മൗലവിമാർക്ക് പണയം വെക്കാത്ത ഭാഗ്യശാലികൾക്ക് തിരുത്താൻ സമയമുണ്ട് ...
Yousuf Habeeb