സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Tuesday 11 August 2015

അത്താഴ സമയം




നോമ്പിന്റെ പ്രധാന സുന്നത്തുകളിലൊന്നാണ് അത്താഴം കഴിക്കൽ. അർദ്ദ രാത്രി തൊട്ട് സ്വുബ്ഹ് ബാങ്ക് വിളിക്കും വരെ ഇതിനു സമയമുണ്ട്. സ്വുബ്ഹ് ബാങ്ക് വിളിക്കാൻ ഏകദേശം അരമണിക്കൂർ ശേഷിക്കുന്ന സമയത്തേക്ക് പിന്തിപ്പിക്കൾ കൂടുതൽ ഉത്തമമാണ്. നബി(സ)യുടെ കൂടെ അത്താഴം കഴിച്ച സൈദുബ്നു സാബിത്(റ) പറയുന്നത് ബാങ്കിനും അത്താഴത്തിനും ഇടയിൽ അമ്പത് ആയത്തുകൾ ഒതാനാവശ്യമായ സമയമാണ് ഉണ്ടായിരുന്നത് എന്നാണു. (ബുഖാരി-മുസ്ലിം)

അല്ലാഹു പറയുന്നു:

وَكُلُوا وَاشْرَ‌بُوا حَتَّىٰ يَتَبَيَّنَ لَكُمُ الْخَيْطُ الْأَبْيَضُ مِنَ الْخَيْطِ الْأَسْوَدِ مِنَ الْفَجْرِ‌ ۖ ثُمَّ أَتِمُّوا الصِّيَامَ إِلَى اللَّيْلِ(سورة البقرة: 187)

"പുലരിയുടെ വെളുത്ത ഇഴകള്‍ കറുത്ത ഇഴകളില്‍ നിന്ന് തെളിഞ്ഞ് കാണുമാറാകുന്നത് വരെ. എന്നിട്ട് രാത്രിയാകും വരെ നിങ്ങള്‍ വ്രതം പൂര്‍ണ്ണമായി അനുഷ്ഠിക്കുകയും ചെയ്യുക".

ഈ സൂക്തം വിശദീകരിച്ച് ഇമാം റാസി(റ) എഴുതുന്നു:  

അർത്ഥം:
തിന്നുവാനും കുടിക്കുവാനും ഭാര്യയുമായി ശാരീരിക ബന്ധത്തിലേർപ്പുടുവാനും റമളാനിൽ ഇസ്ലാം അനുവദിച്ച സമയം ഫജ്ർ സ്വാദിഖ് വെളിവാകുന്നതോടെ അവസാനിക്കുമെന്നതിന്ന് ഈ സൂക്തം രേഖയാണ്. (റാസി: 5/59) 

സ്വുബ്ഹ് ബാങ്ക് വിളിക്കുമ്പോഴും അതിനു ശേഷവും ഭക്ഷണം കഴിക്കൽ തുടരാമെന്ന പുത്തൻ പ്രസ്ഥാനക്കാരുടെ വാദം വിശുദ്ദ ഖുർആനിനും തിരു സുന്നത്തിനും എതിരാണ്. ഇമാം അബൂദാവൂദ്(റ) റിപ്പോർട്ട്‌ ചെയ്ത ഒരു ഹദീസ് ദുർവ്യാഖ്യാനിച്ചാണ് ഈ തെറ്റായ  ആശയം അവർ പ്രചരിപ്പിക്കുന്നത്. അതിപ്രകാരമാണ്‌.  


അർത്ഥം:
"അബൂഹുറൈറ (റ)യിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: "നിങ്ങളിലൊരാൾ പാത്രം കയ്യിൽ പിടിച്ചുകൊണ്ടിരിക്കെ ബാങ്ക് വിളിക്കപ്പെട്ടാൽ തന്റെ ആവശ്യം നിറവേറ്റുന്നതുവരെ പാത്രം താഴെ വെക്കെണ്ടാതില്ല". (അബൂദാവൂദ്: 2352)

ഈ ഹദീസിൽ പരമാർശിച്ച ബാങ്ക് സ്വുബ്ഹിയുടെ സമയമാകും മുമ്പ് ഹസ്രത്ത് ബിലാൽ(റ) പതിവാക്കിക്കൊടുത്തിരുന്ന ബാങ്കാണ്. അതുകേട്ടു ജനങ്ങൾ ആശയക്കുഴപ്പത്തിലാകാതിരിക്കാൻ നബി(സ) ഇപ്രകാരം പ്രസ്ഥാപിക്കുമായിരുന്നു.  

 അർത്ഥം:
"നിശ്ചയം ബിലാൽ(റ) ബാങ്ക് വിളിക്കുന്നത് രാത്രിയാണ്. അതിനാല ഇബ്നു ഉമ്മിമക്തും (റ) ബാങ്ക് വിളിക്കും വരെ നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്യുക. അദ്ദേഹം അന്ധനായത്തിൽ പ്രഭാതമായിരിക്കുന്നുവെന്ന് അദ്ദേഹത്തോട് പറയും വരെ അദ്ദേഹം ബാങ്ക് വിളിക്കുകയില്ല. (ബുഖാരി: 582)

മുസ്ലിം(റ) നിവേദനം ചെയ്യുന്നു: 


 അർത്ഥം:
 "നിശ്ചയം ബിലാൽ(റ) ബാങ്ക് വിളിക്കുന്നത് രാത്രിയാണ്. അതിനാൽ ഇബ്നു ഉമ്മി മക്തുമി(റ) ന്റെ ബാങ്കുവിളി കേൾക്കുംവരെ നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്യുക. (മുസ്ലിം: 1827)

ഫജ്ർ വെളിവായ ശേഷം ഇബ്നു ഉമ്മി മക്തും(റ) ബാങ്ക്  വിളിച്ചാൽ ഭക്ഷണം കഴിക്കാൻ പാടില്ലെന്ന് പ്രസ്തുത ഹദീസുകളിൽ നിന്ന് സുതരാം വ്യക്തമാണ്. ഇമാം നവവി(റ) എഴുതുന്നു: 



 അർത്ഥം:
ഒരാളുടെ വായയിൽ ഭക്ഷണമുണ്ടായിരിക്കെ പ്രഭാതം വെളിവായാൽ അവൻ ആ ഭക്ഷണം തുപ്പി കളഞ്ഞ് നോമ്പ് പൂർത്തിയാക്കണം. പ്രഭാതമായതറിഞ്ഞ ശേഷം അവനതു വിഴുങ്ങിയാൽ അവന്റെ നോമ്പ് നഷ്ടപ്പെടുന്നതാണ്. ഈ വിഷയത്തിൽ അഭിപ്രയാന്തരമില്ല. "നിശ്ചയം ബിലാൽ(റ) ബാങ്ക് വിളിക്കുന്നത് രാത്രിയാണ്. അതിനാല ഇബ്നു ഉമ്മി മക്തൂമി(റ) ന്റെ ബാങ്ക് വിളി കേൾക്കും വരെ നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്യുക" എന്ന ഇബ്നു ഉമറും(റ) ആഇഷാബീവി (റ) യും നിവേദനം ചെയ്ത ഹദീസാണ് അതിനു പ്രമാണം. ഈ ഹദീസ് ബുഖാരി(റ)യും മുസ്ലിമും നിവേദനം ചെയ്തിട്ടുണ്ട്. ഇതേ ആശയം കാണിക്കുന്ന ഹദീസുകൾ സ്വഹീഹിൽ കാണാം. (ശർഹുൽ മുഹദ്ദബ്: 6/312)

അബൂദാവൂദ്(റ) നിവേദനം ചെയ്ത ഹദീസിനെ അധികരിച്ച് വിശ്രുത ഹദീസ് പണ്ഡിതൻ ഇമാം ബൈഹഖി (റ) യെ ഉദ്ദരിച്ച് ഇമാം നവവി(റ) ഴുതിന്നു: 

 അർത്ഥം:
'നിങ്ങളിലൊരാൾ പാത്രം കയ്യില പിടിച്ചുകൊണ്ടിരിക്കെ ബാങ്ക് വിളിക്കപ്പെട്ടാൽ തന്റെ ആവശ്യം നിറവേറ്റുന്നത് വരെ പാത്രം താഴെ വെക്കേണ്ടതില്ല" എന്ന അബൂഹുറൈറ(റ) യുടെ ഹദീസ് ഹാകിം ഉദ്ദരിക്കുകയും ഇമാം മുസ്ലിം(റ) ന്റെ നിബന്ധനയൊത്ത പ്രബലമായ ഹദീസാണിതെന്ന് അദ്ദേഹം പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്. പ്രഭാതം വെളിവായശേഷമായിരുന്നു ബാങ്ക് വിളിയെന്ന് മറ്റൊരു രിവായത്തിൽ കാണാം. രണ്ടു ഹദീസുകളും ഇമാം ബയ്ഹഖി(റ) നിവേദനം ചെയ്തിട്ടുണ്ട്.തുടർന്ന് ഇമാം ബയ്ഹഖി(റ) പറയുന്നു: ഈ ഹദീസ് പ്രബലമാണെങ്കിൽ പണ്ഡിത ലോകം അതിനെ വിലയിരുത്തുന്നതിങ്ങനെയാണ്‌.ബാങ്ക് വിളിക്കുന്നയാൾ ഫജ്ർ വെളിവാകും  മുമ്പ് ബാങ്ക് വിളിക്കുന്നുവെന്ന വിവരം നബി(സ) അറിഞ്ഞപ്പോഴാണ് അപ്രകാരം പ്രസ്ഥാപിച്ചത്.  അങ്ങനെയാകുമ്പോൾ ആ ബാങ്കിനു ശേഷം ഭക്ഷണം കഴിച്ചാലും ഫജ്ർ വെളിവാകുന്നതിനു മുമ്പ് തന്നെ സംഭവിക്കുമല്ലോ.
   'പ്രഭാതം വെളിവായാൽ' എന്നർത്ഥം കാണിക്കുന്ന പരമാർഷം അബൂഹുറൈറ(റ) യുടെ താഴെയുള്ളവരുടെ സംസാരമാകാനും രണ്ടാം ബാങ്കിനെക്കുറിച്ചാകാനും സാധ്യതയുണ്ട്. അതേപോലെ 'നിങ്ങളിലൊരാൾ പാത്രം കയ്യിൽ പിടിച്ചുകൊണ്ടിരിക്കെ ബാങ്ക് വിളിക്കപ്പെട്ടാൽ' എന്ന നബി(സ)യുടെ  പ്രസ്താവന ഒന്നാം ബാങ്കിനെക്കുറിച്ചാണെന്ന് മനസ്സിലാക്കാം. അപ്പോൾ ആഇഷാ(റ) യുടെയും ഇബ്നു ഉമറി(റ) ന്റെയും ഹദീസുമായി അത് യോജിക്കുന്നതും ഇവ്വിഷയകമായി വന്ന ഹദീസുകൾ മുഴുവനും ഐക്യപ്പെടുന്നതാണ്. (ശർഹുൽ മുഹദ്ദബ്: 6/312)

വസ്തുത ഇതായിരിക്കെ ഇത്തരം ഹദീസുകൾ എടുത്ത് കാണിച്ച് സാധാരണക്കാരുടെ വ്രതം നഷ്ടപ്പെടുത്തുന്നതിൽ ഇവർക്ക് എന്ത് നേട്ടമാണുള്ളത്?!!!(*)   

(*)  ഒരു ഉള്പതിഷ്ണു മൗലവി എഴുതുന്നു. അത്താഴം കഴിക്കുമ്പോൾ ബാങ്ക് വിളിച്ചാൽ വായിൽ ഉള്ള ഭക്ഷണം പോലും ഇറക്കാതെ തുപ്പി കളയണമെന്ന ധാരണ ചില മുസ്ലിംകൾക്കിടയിൽ കാണാം. പ്രവാചകനും സ്വഹാബിവര്യന്മാരും പഠിപ്പിച്ച സമ്പ്രദായത്തിനു എതിരാനത്. നബി(സ) പറഞ്ഞത് കാണുക. നിങ്ങളിൽ ഒരാള് പാത്രം കയ്യിൽ പിടിച്ചു കൊണ്ടിരിക്കെ ബാങ്ക് വിളിക്കപ്പെട്ടാൽ തന്റെ ആവശ്യം നിറവേറ്റുന്നത് വരെ അത് താഴെ വെക്കേണ്ടതില്ല.(അബൂദാവൂദ്) (മുസ്ലിംകളിലെ അനാചാരങ്ങൾ ഒരു സമഗ്രപഠനം പേ: 270) 

മൂസാ സോന്കാൽ