സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday 6 August 2015

ദർശനം



ദർശനം അനുവദിക്കാത്തതിലേക്കു നോക്കരുത്. (തുർമുദി  2776-2777)

അന്യസ്ത്രീ പുരുഷ ദർശനം നിഷിദ്ദം. (തുർമുദി 885)

വിശുദ്ദ ഖുർആൻ കർശനമായി വിലക്കിയ ഒന്നാണ് പരസ്ത്രീ പുരുഷ ദർശനം. പുരുഷന അന്യസ്ത്രീയെ നോക്കുന്നതും സ്ത്രീ അന്യപുരുഷനെ കാണുന്നതും ഒരു പോലെ നിഷിദ്ദമാണ്. അല്ലാഹു പറയുന്നു:

قُل لِّلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِ‌هِمْ وَيَحْفَظُوا فُرُ‌وجَهُمْ ۚ ذَٰلِكَ أَزْكَىٰ لَهُمْ ۗ إِنَّ اللَّـهَ خَبِيرٌ‌ بِمَا يَصْنَعُونَ*وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِ‌هِنَّ وَيَحْفَظْنَ فُرُ‌وجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ‌ مِنْهَا ۖ وَلْيَضْرِ‌بْنَ بِخُمُرِ‌هِنَّ عَلَىٰ جُيُوبِهِنَّ ۖ وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ آبَائِهِنَّ أَوْ آبَاءِ بُعُولَتِهِنَّ أَوْ أَبْنَائِهِنَّ أَوْ أَبْنَاءِ بُعُولَتِهِنَّ أَوْ إِخْوَانِهِنَّ أَوْ بَنِي إِخْوَانِهِنَّ أَوْ بَنِي أَخَوَاتِهِنَّ أَوْ نِسَائِهِنَّ أَوْ مَا مَلَكَتْ أَيْمَانُهُنَّ أَوِ التَّابِعِينَ غَيْرِ‌ أُولِي الْإِرْ‌بَةِ مِنَ الرِّ‌جَالِ أَوِ الطِّفْلِ الَّذِينَ لَمْ يَظْهَرُ‌وا عَلَىٰ عَوْرَ‌اتِ النِّسَاءِ ۖ وَلَا يَضْرِ‌بْنَ بِأَرْ‌جُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِن زِينَتِهِنَّ ۚ وَتُوبُوا إِلَى اللَّـهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ.


 "(നബിയേ,) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്‌. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്‍മാര്‍, അവരുടെ ഭര്‍തൃപുത്രന്‍മാര്‍, അവരുടെ സഹോദരന്‍മാര്‍, അവരുടെ സഹോദരപുത്രന്‍മാര്‍, അവരുടെ സഹോദരീ പുത്രന്‍മാര്‍, മുസ്ലിംകളില്‍ നിന്നുള്ള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ (അടിമകള്‍) , ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്‍മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച് മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്‌. തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം". (നൂർ: 30-31)


അന്യ സ്ത്രീകളിലെക്കുള്ള നോട്ടം ഒഴിവാക്കുകയും ലൈംഗിക വിഷയത്തിൽ സംയമനം പാലിക്കുകയും ചെയ്യുന്നത് സംശുദ്ദമായ ജീവിതം  നില നിർത്താൻ അനിവാര്യമാണ്. അവിചാരിതമായി ഒരു സ്ത്രീയെ കണ്ടു പോയാൽ ഉടൻ അവളിൽ നിന്ന് കണ്ണ് തിരിച്ചു കളയണം. ഒന്ന് കൂടെ അവളിലേക്ക്‌ നോക്കരുത്. അങ്ങാടികളിലും ബസ്സ്‌ സ്റ്റൊപ്പുകളിലും പോയിരിക്കുന്നവർ ഇക്കാര്യം പ്രത്യേകം ശ്രദ്ദിക്കേണ്ടതാണ്.  

عَنْ أَبِي سَعِيدٍ الْخُدْرِيِّ عن النبي صَلَّى اللَّه عَلَيْهِ وَسَلَّمَ  قَالَ: ((إِيَّاكُمْ وَالْجُلُوسَ على الطُّرُقَات))  فقَالُوا: يَا رَسُولَ اللَّهِ, مَا لَنَا مِنْ مَجَالِسِنَا  نَتَحَدَّثُ فِيهَا)) قَالَ:  فإِذَا أَبَيْتُمْ إِلا الْمَجْلِسَ, فَأَعْطُوا الطَّرِيقَ حَقَّهُ، قَالُوا: يَا رَسُولَ اللَّهِ, فمَا حَقُّ الطَّرِيقِ؟ قَالَ: غَضُّ الْبَصَرِ، وَكَفُّ الأَذَى، وَرَدُّ السَّلامِ، وَالأَمْرُ بِالْمَعْرُوفِ، وَالنَّهْيُ عَنِ الْمُنْكَرِ))(بخاري: ٢٢٨٥)

അബൂസഈദി(റ) ൽ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: "വഴികളില ഇരിക്കുന്നതിനെ നിങ്ങൾ സൂക്ഷിക്കണം. ഇത് കേട്ട സ്വഹാബികിറാം ആരാഞ്ഞു. ഞങ്ങൾ വർത്തമാനം പറഞ്ഞ് വഴിയോരങ്ങളിൽ ഇരിക്കാറുണ്ട്. അതൊഴിവാക്കാൻ ഞങ്ങൾക്ക് പ്രയാസമാണ് നബിയേ!. ഇത് കേട്ട നബി(സ) അവരെ ഇപ്രകാരം ഉപദേശിച്ചു. വഴിയോരങ്ങളിൽ ഇരുന്നെ മതിയാവൂ  എങ്കിൽ വഴിയോടുള്ള ബാധ്യത നിങ്ങൾ നിറവേറ്റണം. അല്ലാഹുവിന്റെ റസൂലെ! എന്താണ് വഴിയോടുള്ള ബാധ്യത? നബി(സ) വിശദീകരിച്ചു. കണ്ണടക്കുക, ബുദ്ദിമുട്ടിനെ അകറ്റുക, സലാം പറയുക, നന്മ കൽപ്പിക്കുക, തിന്മ വിലക്കുക". (ബുകാരി: 2285)

ഹുദൈഫ(റ) യിൽ നിന്ന് നിവേദനം. നബി(സ) പറഞ്ഞ്:

عن حذيفة ، رضي الله عنه قال : قال رسول الله صلى الله عليه وآله وسلم : (( النظرة سهم من سهام إبليس مسمومة فمن تركها من خوف الله أثابه جل وعز إيمانا يجد حلاوته في قلبه)) (المستدرك: ٧٩٨٨)

"നോട്ടം ഇബ്ലീസിന്റെ വിഷലിപ്തമായ അസ്ത്രങ്ങളിൽ നിന്നുള്ള ഒരസ്ത്രമാണ്. അല്ലാഹുവിനെ ഭയപ്പെട്ട്  ആരെങ്കിലും അതുപേക്ഷിച്ചാൽ അതിനു പ്രതിഫലമായി ഈമാനിനെ അല്ലാഹു അവനു നൽകുന്നതും അതിന്റെ മാധുര്യത്തെ ഹ്രദയത്തിൽ അവൻ എത്തിക്കുന്നതുമാണ്". (ഹാകിം. 7988)