സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday, 8 August 2015

അഭിപ്രായ ഭിന്നത




ഇതൊരു പ്രത്യയ ശാസ്ത്രത്തിന്റെയും സ്വതസിദ്ദ ഭാവങ്ങളാണ് തത്വവും പ്രയോഗവും.  പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ മതമായ വിശുദ്ദ ഇസ്ലാമിനും അവിച്ചിന്നമായ ഈ ദ്വിമാനമുണ്ട്. അവയെ യഥാക്രമം വിശ്വാസമെന്നും കർമമെന്നും വ്യവഹരിക്കുന്നു.

               അന്ത്യ പ്രവച്ചകരായ മുഹമ്മദ്‌ നബി(സ) തങ്ങളും അക്ഷരത്തിലും അർത്ഥത്തിലും അവിടത്തെ കാൽപാടുകൾ പിന്തുടർന്ന് ജീവിച്ച ലക്ഷക്കണക്കായ സ്വഹാബത്തും പഠിപ്പിച്ചുതന്ന വിശ്വാസങ്ങളും ആചാരങ്ങളുമാണ് ഇസ്ലാമിന്റെ തത്വവും പ്രയോഗവുമായി അംഗീകരിക്കപ്പെടുന്നത്. പൂര്ന്നമായോ ഭാഗികമായോ അവയെ തിരസ്കരിച്ച്, വിശ്വാസ രംഗത്തും കർമരംഗത്തും നവീനാഷയക്കാർ കടത്തിക്കൂട്ടിയ വിശ്വാസങ്ങൾക്കോ ആചാരങ്ങൾക്കോ ഇസ്ലാം മതത്തിൽ യാതൊരുവിധത്തിലും സ്ഥാനമില്ല. നബി(സ) യും അനുചരന്മാരും പഠിപ്പിച്ചുതന്ന വിശ്വാസവും കർമവും അക്ഷരാർത്ഥത്തിൽ ഉൾക്കൊണ്ട്‌ ജീവിക്കുന്നവർക്ക് തിരു നബി(സ) തന്നെ വിളിച്ച പേരാണ് "അഹ് ലുസ്സുന്നത്ത് വൽജമാഅ" എന്നത്. അവിടന്ന് പറയുന്നു:


അർത്ഥം: 
"എന്റെ സമുദായം എഴുപത്തിമൂന്ന് വിഭാഗങ്ങളായി പിരിയും. ഒരു വിഭാഗമൊഴിച്ച് എല്ലാവരും നരകത്തിലാണ്. സ്വഹാബത്ത് ചോദിച്ചു. അല്ലാഹുവിന്റെ റസൂലേ! ആ വിഭാഗം ആരാണ്? (ما أنا عليه وأصحابى) "ഞാനും എന്റെ അനുയായികളും ഏതൊരു മാർഗ്ഗത്തിൽ  നിലകൊണ്ടുവോ ആ മാർഗ്ഗത്തിൽ നിലകൊള്ളുന്നവർ" എന്നാണു അവിടുന്ന് കൊടുത്ത മറുവടി". (തുർമുദി: 2565)


ഇമാം അഹ്മദ്, അബൂദാവൂദ്, ഇബ്നുമാജ (റ-ഹും) എന്നിവരുടെ നിവേദനത്തിൽ "വഹിയിൽ ജമാഅ" (وهي الجماعة) അവർ ജമാഅയാണ് എന്നാ പരാമർശമാണ് ഉള്ളത്. മഹാനായ നസ്വ് റുബ്നു മുഹമ്മദുബ്നു ഇബ്റാഹീം(റ) (മരണം. ഹി: 373) "തന്ബീഹുൽ ഗാഫിലീൻ" എന്നാ ഗ്രന്ഥത്തിൽ ഉദ്ദരിച്ച റിപ്പോർട്ടിൽ "അഹ് ലുസ്സുന്നത്തിവൽജമാഅ" (أهل السنة والجماعة) എന്നാണുള്ളത്. എല്ലാ റിപ്പോർട്ടുകളും കാണിക്കുന്ന ആശയം ഒന്നുതന്നെയാണ്.  

അഹ് ലുസ്സുന്നയും പുത്തൻചിന്താഗതിക്കാരും തമ്മിലുള്ള ഭിന്നത അടിസ്ഥാനപരവും ആശയപരവുമാണ്. ഉപര്യുക്ത ഹദീസിൽ പരമാർഷിച്ച ഭിന്നതയും അതാണ്‌.  ഇക്കാര്യം അല്ലാമ: അബ്ദുൽഖാഹിറുൽ ബാഗ്ദാടീ(റ) 'അൽഫർഖുബയ്നൽ ഫിറഖ്' എന്നാ ഗ്രന്ഥത്തിൽ പരമാർഷിച്ചിട്ടുണ്ട്. 

വിശുദ്ദ ഖുർആനിലോ തിരു സുന്നത്തിലോ വ്യക്തമായി പരമാർഷിക്കാത്ത, കർമപരമായ വിഷയങ്ങളിൽ ഗവേഷണയോഗ്യരായ പണ്ഡിതന്മാർ ഗവേഷണത്തിലൂടെ എത്തിച്ചേരുന്ന വ്യത്യസ്ത വീക്ഷണങ്ങൾ പ്രസ്തുത ഹദീസിന്റെ പരിധിയിൽ വരുന്നതല്ല. പ്രത്യുത അത്തരം അഭിപ്രായങ്ങൾ മുസ്ലിം സമൂഹത്തിന് അനുഗ്രഹമാണ്.  

ഖത്വാബി(റ) യെ ഉദ്ദരിച്ച് ഇമാം നവവി(റ) എഴുതുന്നു: 

അർത്ഥം: 
മതത്തിലെ ഭിന്നത മൂന്നിനമാണ്. ഒന്ന്: സൃഷ്ടാവിന്റെ അസ്തിത്വവും ഏകത്വവും സ്ഥിരീകരിക്കുന്നതിലെ ഭിന്നത. അവ നിഷേധിക്കുന്നത് "കുഫ്ർ" (സത്യനിഷേധം) ആണ്. രണ്ട്: അല്ലാഹുവിന്റെ വിശേഷണങ്ങൾ സംബന്ധിയായി വരുന്നഭിന്നത. അവയെ നിഷേധിക്കൽ ബിദ്അത്താണ്. മൂന്നു: ഒന്നിലധികം വാദമുഖങ്ങൽക്കു സാധ്യതയുള്ള, ശാഖാപരമായ, മത വിധികൾ കണ്ടെടുക്കുന്നതിൽ വരുന്ന ഭിന്നത. പണ്ഡിതർക്കു കറാമത്തും (ജനങ്ങൾക്ക്‌) അനുഗ്രഹവുമായി അല്ലാഹു നിയമിച്ച ഭിന്നതയത്രെ അത്. "എന്റെ സമുദായത്തിന്റെ വീക്ഷണാന്തരം അനുഗ്രഹമാണ്" എന്നാ ഹദീസിന്റെ വിവക്ഷയും അതാണ്‌. (ശർഹു മുസ്ലിം  : 6/104)

"കൻസുൽ ഉമ്മാൽ" എന്ന ഹദീസ് ഗ്രന്ഥത്തിൽ 28686- ആം നമ്പർ ഹദീസുമായി ഇത് രേഖപ്പെടുത്തിയശേഷം പറയുന്നു: നസ്വ് റുൽ മഖ്ദസീ(റ) "അൽ ഹുജ്ജ" എന്ന ഗ്രന്ഥത്തിലും ഇമാം ബൈഹഖി(റ) "രിസാലത്തുൽ അശ്അരിയ്യ" എന്ന ഗ്രന്ഥത്തിലും പരമ്പര വിവരിക്കാതെ പ്രസ്തുത ഹദീസ് ഉദ്ദരിച്ചിട്ടുണ്ട്.ഇമാം ഹലീമീ, ഖാളീഹുസൈൻ, ഇമാമുൽ ഹറമയ്നി(റ-ഹും) തുടങ്ങിയവരും പ്രസ്തുത ഹദീസ് ഉദ്ദരിക്കുന്നുണ്ട്. നമുക്ക് ലഭിക്കാത്ത ഹാഫിളുകളുടെ ഗ്രന്ഥങ്ങളിൽ അതുദ്ദരിച്ചിരിക്കാം. (കൻസുൽ ഉമ്മാൽ: 10/136)  

ഇമാം ശാഅറാനീ(റ) പറയുന്നു: 

അർത്ഥം:
ഉമ്മത്തിൽ അത്യുന്നത സ്ഥാനത്തിരിക്കുന്ന സ്വഹാബത്തിനിടയിൽ പോലും ശാഖാപരമായ വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അതിന്റെ പേരിൽ അവരില ഒരാളും തന്നെ തന്റെ അഭിപ്രായത്തോട് വിയോജിപ്പ്‌ പ്രകടിപ്പിച്ചവരോട് തർക്കിക്കുകയോ തെറ്റിലെക്കോ ഗവേഷണ വൈകല്യത്തിലെക്കോ ചേർത്തിപറയുകയോ ചെയ്തിരുന്നതായി നമുക്കറിയില്ല. എന്റെ ഉമ്മത്തിന്റെ വീക്ഷണാന്തരം അനുഗ്രഹമാണെന്ന് ഹദീസിൽ വന്നിട്ടുണ്ട്. പൂർവ്വിക സമുദായങ്ങൾക്ക് അഭിപ്രായാന്തരം ശിക്ഷയോ നാശമോ ആയിരുന്നു. (മീസാനുൽ കുബ്റാ: 1/36)  

ഒരു വിഭാഗം മറുവിഭാഗത്തെ കാഫിറായൊ മുബ്തദിആയോ കാണുന്ന രൂപത്തിൽ രണ്ട് പ്രസ്ഥാനങ്ങൽക്കിടയിലുള്ള ഭിന്നത അടിസ്ഥാനപരവും ആശയപരവുമാണ്. അഹ് ലുസ്സുന്നത്തിവൽജമാഅയുടെ പരിധിയിൽ വരുന്ന ഒരു വിഭാഗത്തിനുമിടയിൽ അത്തരമൊരു ഭിന്നത നിലനില്ക്കുന്നില്ല. പ്രത്യുത ശാഖാപരമായ ചില  വീക്ഷണാന്തരങ്ങൾ മാത്രമാണ് അവർക്കിടയിലുള്ളത്. വിശ്വാസപരമായ വിശ്വാസങ്ങളിലും ഉസ്വൂലും ഫുറൂഹും ഉണ്ട്. ഉസ്വൂലിയ്യായ വിഷയങ്ങളിൽ അശ്അരിയത്തും മാതുരീദിയ്യത്തും തമ്മിൽ അഭിപ്രായാന്തരമില്ല.