സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday 13 August 2015

സംഘടിത നിസ്കാരം-സംശയങ്ങൾക്ക് മറുപടി



സംഘടിത നിസ്കാരം പ്രാധാന്യവും നിബന്ധനകളും എന്ന വിഷയത്തിൽ , മാന്യ വായനക്കാരന്റെ സംശയം പ്രസക്തമാണെന്ന് തോന്നിയതിനാൽ അല്പം വിശദീകരിക്കുന്നു. സഹോദരന്റെ സംശയങ്ങളാണ് ഇംഗ്ഗീഷിലുള്ളത്.

Assalamu Alaikum
Dear Concerned
I am working in Makkah, I would like to ask some doubts about Pray with Jama’a that raised when I read these Islamic Bulletins regarding it. Please not the following doubts and could you please let me to clear my doubts:-

വ അലൈക്കുമുസ്സലാം, താങ്കളുടെ സംശയങ്ങൾക്കുള്ള മറുപടികൾ പലതും പല ബ്ലോഗ്സിലായി  വന്നിട്ടുണ്ട് . എന്നാലും പ്രസക്തമായതു കൊണ്ട് വിശദീകരിക്കാം.

ആദ്യത്തെ സംശയം
1) There is mentioned in bulletin – the gap between Imam and between line should be less than or maximum of three feet (muzham).but even in Haram,there is a empty swaff after the Imam and before the firast line ( to keep safety for Imam)

മറുപടി
താങ്കൾ പറഞ്ഞത് പോലെ അങ്ങിനെ ഒരു സ്വഫ് ഒഴിച്ചിടുന്നതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. ഹറമിൽ ഇമാം ഒന്നുകിൽ ഇബ്‌റാഹിം മഖാമിന്റെ പിന്നിലാണ് നിൽക്കാറുള്ളത്. അവിടെ പ്രത്യേകം സ്വഫുകൾ ഒഴിവിടാറില്ല. അല്ലെങ്കിൽ ‘മഖാം അഹ്‌മദുബുനു ഹമ്പൽ’ എന്ന പേരിൽ അറിയപ്പെടുന്ന സ്ഥലത്തെ ഗ്ഗ്ലാസുകൊണ്ടുള്ള റൂമിനു താഴെയാണ് നിൽക്കാറുള്ളത്. അവിടെയും ഇങ്ങിനെ സ്വഫുകൾ ഒഴിവിടാറില്ല.

കൂടാതെ മൂന്ന് മുഴം എന്ന നിർണ്ണയം ഏകദേശമാണ്. അതായത് ഇമാമിന്റെയും മ‌അ്മൂമിന്റെയും അല്ലെങ്കിൽ മ‌അമൂമുകളുടേ സ്വഫുകൾക്കിടയിൽ കൂടുതൽ ദൂരമുണ്ടാവരുത് എന്നാണ് ഉദ്ദേശ്യം. അതിന് ചില ഇമാമുകൾ നൽകിയ അളവാണ് മൂന്ന് എന്നത്. അപ്പോൾ ചെറിയ വിത്യാസങ്ങളൊന്നും പ്രശ്നമല്ല.

അതുപോലെ ഈ പരിധി ജമാ‌അത്തിന്റെ പ്രത്യേക പുണ്യം കിട്ടാ‍നുള്ള അകലമാണ്. തുടർച്ച ശരിയാ‍വാൻ 300 മുഴം വരെ ദൂരമുണ്ടായാലും ശരിയാകുമെന്ന് മുമ്പ് വിശദീകരിച്ചതാണ്.

മറ്റൊരു കാര്യം, ഈ പറഞ്ഞ ദൂര പരിധി മസ്ജിദുൽ ഹറാമല്ലാത്ത പള്ളികളിലാണെന്നും ചില മഹാന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. മസ്ജിദുൽ ഹറാമിന്റെ പ്രത്യേകതകളിൽ ഒന്നാണ് ഈ ദൂര പരിധിയില്ലെന്നത്. അതിന്റെ ഉള്ളിൽ എവിടെ വെച്ച് നിസ്കരിച്ചാലും ജമാ‌അത്തിന്റെ കൂലി ലഭിക്കുമെന്നും.

രണ്ടാമത്തെ സംശയം :
2) Some Imams in Saudi are not reciting ‘Bismi’ or who believe it is not to be recite musty.

ഒന്നാമതായി ഒരു മുസ്‌ലിമിനെയും നാം തെറ്റിദ്ധരിക്കാതിരിക്കുക. അവരുടെ ന്യൂനതകൾ ചികഞ്ഞന്വേഷിക്കുകയും വേണ്ട. ഇമാമുമാരൊക്കെ നല്ലവരും അവർ അവരുടെ ബാധ്യത പൂർണ്ണമായും ഭംഗിയായും നിർവ്വഹിക്കുന്നവരാണെന്നും വിശ്വസിക്കുക. (പ്രത്യക്ഷ തെറ്റുകൾ കാണാത്ത കാലത്തോളം ) സൌദിയിലെ അധിക ഇമാമുമാരും ഹമ്പലി മദ്‌ഹബ് പിൻ‌പറ്റുന്നവരാണ്. ഹമ്പലി മദ്‌ഹബനുസരിച്ചും ബിസ്മി ഫാതിഹയിൽ പെട്ട ആയത്താണ്. പക്ഷെ ആ ആയത്തിനെ മറ്റ് ആയത്തുകളെപ്പോലെ ഉറക്കെ ഓതണമോ അല്ല പതുക്കെ ഓതിയാൽ മതിയോ എന്നതിലാണ് ശാഫി‌ഈ മദ്‌ഹബും ഹമ്പലി മദ്‌ഹബും തമ്മിൽ അഭിപ്രായ വിത്യാസമുള്ളത്. ശാഫി‌ഈ മദ്‌‌ഹബനുസരിച്ച് ഉറക്കെ ഓതലും, ഹമ്പലി മദ്‌ഹബ് പ്രകാരം പതുക്കെ ഓതലുമാണ് സുന്നത്ത്. അപ്പോൾ അവർ ഉറക്കെ ഓതുന്നില്ലെങ്കിലും പതുക്കെയോതുന്നുണ്ട്. ശാഫി‌ഈ മദ്‌ഹബനുസരിച്ചും പതുക്കെ ഓതിയാലും നിസ്കാരം സ്വഹീഹാകുമല്ലോ. അതെ സമയം ഒരു ഇമാം തീരേ ബിസ്മി ( ഉറക്കെയോ പതുക്കെയോ ) ഓതുന്നില്ല എങ്കിൽ ശാഫി‌ഈ മദ്‌ഹബുകാർക്ക് അവരോട് തുടർന്ന് നിസ്കരിക്കാൻ പറ്റില്ല.

മൂ‍ന്നാമത്തെ ചോദ്യം

3) Here nobody doing Kunooth in swalath ul Fajr, but we are following Imam shafi, wehave to make sujood for Sahvu before ending pary,but it is not favorite in Masjid as to follow the majority of Muslims.

ആദ്യമായി ഖുനൂത്ത് ഒരു നിർബന്ധമായ കർമ്മമല്ലെന്ന് ഓർമ്മിക്കുക. മനപ്പൂർവ്വം ഒഴിവാക്കിയാൽ പോലും കുറ്റമോ നിസ്കാരത്തിന് അസാധുതയോ വരികയില്ല. പക്ഷെ ആ പുണ്യം നഷ്ടപ്പെടും. അപ്പോൾ ഖുനൂത് ഓതാത്ത ഇമാമിന്റെ കൂടെയാണ് നിസ്കരിക്കുന്നതെങ്കിൽ ഇ‌അ്തിദാലിൽ ചെറിയ തോതിൽ ഖുനൂത് നിർവ്വഹിക്കാവുന്നതാണ്.
ഉദാ‍:‌ اللهم اهدني في من هديت وعافني فيمن عافيت وصلى الله وسلم على سيدنا محمد وعلى آله ഇത്രയും ചൊല്ലിയാൽ തന്നെ ഖുനൂതിന്റെ സുന്നത്ത് ലഭിക്കും. അതിന് അര മിനുറ്റ് പോലും വേണ്ടി വരില്ല.

ഇവിടെ , ഇമാം ചെയ്യാത്ത ഒരു പ്രവൃത്തി മ‌അ്മൂം ചെയ്തത കാരണം ഇമാം സലാം വീട്ടിയാൽ മ‌അമൂമിന് സുജൂദ് ചെയ്യൽ സുന്നത്തുണ്ട്. അത് പറ്റുമെങ്കിൽ ചെയ്യുക. അല്ല സുഹൃത്ത് പറഞ്ഞപോലെ ,മറ്റുള്ളവർ കണ്ടാ‍ൽ തെറ്റിദ്ധരിക്കുമെങ്കിൽ ഒഴിവാക്കാവുന്നതാണ്. അത് മൂലം നിസ്കാരത്തിന് ന്യൂനതയൊന്നും വരുന്നില്ല.

നാലാമത്തെ ചോദ്യം


4) If we are completing our fathiha when imam got up from ruku, then the fellow guy will angry to do this , they want to follow Imam or pray it again because we lost our one rakaha

ഇത് സൌദിയിലൊക്കെ സാധാരണ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ്. ഇമാം അധിവേഗത്തിൽ വജ്ജഹ്തുവും ഫാതിഹയും സൂറത്തുമൊക്കെ ഓതി റുകൂ‌ഇലേക്ക് പോകും. നാം ഇതെല്ലാം കഴിയുമ്പോഴേക്ക് ഇമാം റുകൂഇൽ നിന്ന് ഉയർന്നിട്ടുണ്ടാകും. ശാഫി‌ഈ മദ്‌ഹബ് അനുസരിച്ച് ഇത്തരം മ‌അ്മൂമുകൾ (ഇമാമിന്റെ കൂടെ തുടക്കം മുതൽക്ക് തുടർന്നവർ) ക്ക് ഫാ‍തിഹ പൂർത്തിയാക്കാൻ വേണ്ടി മൂന്ന് ഫർള് വരെ പിന്താമെന്നാണ്. എന്നാൽ നാം അവരോടൊപ്പം റുകൂഅ് ചെയ്തിട്ടില്ലെങ്കിൽ അവർ ഉപദേശിക്കുകയും ചിലപ്പോൾ നിസ്കാരം ശരിയായിട്ടില്ലെന്ന് വരെ പറഞ്ഞേക്കാം. മാത്രമല്ല അവർ നമ്മെ തെറ്റിദ്ധരിക്കാനും ഇട വരും. അത്തരം ഘട്ടങ്ങളിൽ നാം ശ്രദ്ധീക്കേണ്ടുന്നവ.

ഒന്ന്, നല രീതിയിൽ , നമ്മുടെ മദ്‌ഹബിലെ വീക്ഷണം ( മൂന്ന് ഫർള് വരെ പിന്താൻ പറ്റുമെന്ന കാര്യം ) അവർക്ക് മനസ്സിലാക്കി കൊടുക്കുക. അറിവുള്ളവർ അതിനെ അംഗീകരിക്കും.

രണ്ടാമതായി, ഇത്തരം ഘട്ടങ്ങളിൽ ഇമാമിന്റെ തൊട്ടു പിന്നാലെയോ ഒപ്പമോ ഫാതിഹ ഓതുക. വജ്ജഹ്തു ചുരുക്കുക. اللهم باعد بيني وبين خطاياي كما باعدت بين المشرق والمغرب എന്നത് പോലുള്ള ദുആ ചെയ്താലും വജ്ജഹ്തു ലഭിക്കും.

മൂന്നാമതായി, നമ്മുടെ മദ്ബനുസരിച്ച് ‘റുകൂഅ് കിട്ടിയാലേ റക്‌അത്ത് കിട്ടുകയുള്ളൂ’ എന്ന മസ്‌അല മസ്ബൂഖിന് മാത്രമാണെന്നും വിശദീകരിച്ച് കൊടുക്കുക

Note: മുകളിൽ വിവരിച്ച വിഷയവുമായി ഇതേ രൂപത്തിലുള്ള സംശയങ്ങൾ ഉന്നയിച്ച വായനക്കാർക്കും ഈ മറുപടികൾ ഉപകരിക്കുമെന്ന് വിശ്വസിക്കട്ടെ.