സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday 6 August 2015

പർദ്ദയുടെ പ്രസക്തി




സ്ത്രീസൗന്ദര്യം അമൂല്യവും അവളുടെ ചാരിത്യം ആത്മതുല്യവുമാണ് അവ രണ്ടും കരുതലോടെ സംരക്ഷിക്കണം. അല്ലെങ്കിൽ ദുരവ്യാപകമായ ഭാവിഷത്തുകൾക്ക് അത് വഴിവെക്കും. ഇസ്ലാം സ്ത്രീക്ക് പരട്ട നിയമമാക്കിയത് അവളെ ആദരിക്കാനും ക്ഷതമേൽക്കാതെ അവളുടെ അഭിമാനം സംരക്ഷിക്കുവാനുമാണ്. നീചരുടെയും നാശകാരികളുടെയും ഹസ്തങ്ങളിൽ നിന്നും അവളെ അകറ്റാനുമാണ്. മാന്യതയ്ക്ക് വിലകൽപ്പിക്കാത്തവരിൽ നിന്നു സംരക്ഷണമായും വിഷലിപ്തമായ ദ്രഷ്ടികളാലുണ്ടാകുന്ന നാശത്തിന്റെ കവാടങ്ങൾ അടക്കുവാനും സ്ത്രീയുടെ അഭിമാനം മൂല്യങ്ങൾകൊണ്ട് സംരക്ഷിക്കപ്പെടാനും അത്യാവശ്യമാണ്. അതിനാൽ അനിവാര്യസാഹചര്യങ്ങളിൽ വീട്ടിൽ നിന്നു പുറത്തിറങ്ങുമ്പോൾ ശരീരം മുഴുവനും മറച്ചുവേണം പുറത്തിറങ്ങാൻ. അതാണ്‌ മുകളില വിവരിച്ച സൂക്തത്തിലൂടെ സത്യവിശ്വാസികൾക്ക്‌ അല്ലാഹു നല്കിയ നിർദ്ദേശം

ആഇഷാ(റ) ൽ നിന്നു നിവേദനം.  ആദ്യകാല മുഹാജിറുകളുടെ സ്ത്രീകളെ അല്ലാഹു അനുഗ്രഹിക്കട്ടെ: "അവരുടെ മക്കനകൾ കുപ്പായ മാറുകൾക്കുമീതെ അവർ അവർ താഴ്ത്തിയിട്ടുകൊള്ളട്ടെ." എന്ന ഖുർആനിക വചനം അവതരിച്ചപ്പോൾ അവരുടെ പുതപ്പുകൾ മുറിച്ച് അതുകൊണ്ടവർ മക്കാന ധരിക്കുകയാണ് ഉണ്ടായത്".

കേവലം മൂടപടം ധരിക്കൽ മാത്രമല്ല പരട്ട. നിഷിട്ട ദർശനവും സ്ത്രീപുരുഷ സങ്കലനവും വർജ്ജിക്കൾ കൂടി അതിന്റെ ഭാഗമാണ്. പ്രവാചക പത്നി ഉമ്മു സലാമ(റ) പറയുന്നു: ഞാനും മൈമൂന(റ) ബീവിയും പ്രവാചക സന്നിധിയിലിരിക്കുമ്പോൾ ഇബ്നുഉമ്മിമക്തും(റ) അവിടേക്ക് കടന്നു വന്നു. അദ്ദേഹത്തിൽ നിന്ന് മറഞ്ഞു നില്ക്കുവാൻ നബി(സ) ഞങ്ങളോട് ആജ്ഞാപിച്ചപ്പോൾ ഞാൻ ചോദിച്ചു. അദ്ദേഹം കുരുടനല്ലേ. ഞങ്ങളെ കാണുകയില്ലല്ലോ?. അപ്പോൾ നബി(സ) പ്രതിവചിച്ചതിങ്ങനെ; നിങ്ങൾ അന്ധരാണോ? നിങ്ങൾ അദ്ദേഹത്തെ കാണുന്നില്ലേ? (തുർമുദി)

അതിനാൽ ഭാര്യമാർക്ക് ഇസ്ലാം കൽപ്പിക്കുന്ന വേഷവിധാനമായ പർദ്ദതന്നെ വാങ്ങിച്ചുകൊടുക്കൽ ഭര്ത്താവിന്റെ ബാധ്യതയാണ്. അത് നിറവേറ്റിയില്ലെങ്കിൽ അവൻ ശിക്ഷിക്കപ്പെടും. അന്യപുരുഷന്മാരുമായുള്ള ദർശനവും സ്പർശനവും വീട്ടിനകത്ത് വെച്ചായാലും നിഷിദ്ദമാണ്.വേലക്കാരായ പുരുഷന്മാരോടും ഡ്രൈവർമാരോടും അനിയന്തിരിതമായ ഇടപഴകുന്ന പതിവ് ചില സ്ത്രീകൾക്കുണ്ട്. ഇത് വളരെ അപകടകരമാണ്. അവരും വികാരജീവികളാണ്. സാഹചര്യം അനുകൂലമാകുമ്പോൾ അവരുടെ വികാരം ജ്വലിക്കുക തന്നെ ചെയ്യും. മുതലാളിയുടെ ഭാര്യയോ മകളോ ആണെന്ന ചിന്തയൊന്നും അപ്പോഴുണ്ടാവുകയില്ല. അങ്ങനെ എത്രെയോ സംഭവങ്ങൾ നടക്കുന്നു. ബാലാല്കാരമായിട്ടല്ല. സ്ത്രീകളുടെ പൂര്ന്ന സമ്മതത്തോടെ തന്നെ. വേലക്കാരന്റെയും മേസ്ത്രിയുടെയും കാർഡ്രൈവർമാരുടെയും കൂടെ മുതലാളിമാരുടെ മക്കളും മരുമക്കളും മറ്റും ഒളിച്ചോടിപ്പോയ എത്രയെത്ര സംഭവങ്ങൾ നമ്മുടെ അനുഭവത്തിലുണ്ട്. തന്റെ ഭാര്യ ഇത്തരക്കാരുമായി ഇടപഴകുന്നുണ്ടോ എന്ന കാര്യം ഭർത്താവ് പ്രത്യേകം ശ്രദ്ദിക്കുകയും അതില്ലാതാക്കാൻ ഭാര്യയെ ഉപദേശിക്കുകയും വേണം.