സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday, 6 August 2015

ഖബര്‍ ഉയര്‍ത്തല്‍



പൊതുശ്മശാനമായി നിശ്ച് യിക്കപെട്ട ഖബര്‍സ്ഥാനില്‍ എടുപ്പെടുക്കാന്‍ പാടില്ല.എന്നാല്‍ മയ്യിത്ത് സ്വാലിഹീങ്ങളില്‍ പെട്ടതല്ലങ്കിലേ ഈവിധിബാധകമാവൂ.(അവരുടേതാണെങ്കില്‍വിരോധമില്ല) അതുകൊണ്‍ട്തന്നെ സ്വാലിഹീങ്ങളുടെ ഖബര്‍പരിപാലനംചെയ്യാനായി വസിയ്യത്ത് ചെയ്യല്‍ അനുവദനീയമാണ്.കാരണം ഇതിനാല്‍ സിയാറത്തും ബര്‍ക്കത്തെടുക്കലും വര്‍ദ്ധിക്കുന്നു. (ബുജൈരിമി 1/496)
ശാഫിഈമദ്ഹബിന്‍റെ നെടുംതൂണ്‍ ഇമാംനവവി(റ)പറയുന്നു: ‍

ﻳ‍‍ﺠ‍‍ﻮ‍ﺯ ‍ﻟ‍‍ﻠ‍‍ﻤ‍‍ﺴ‍‍ﻠ‍‍ﻢ‍ ‍ﻭ‍ﺍ‍ﻟ‍‍ﺬ‍ﻣ‍‍ﻲ‍ ‍ﺍ‍ﻟ‍‍ﻮ‍ﺻ‍‍ﻴ‍‍ﺔ ‍ﻟ‍‍ﻌ‍‍ﻤ‍‍ﺎ‍ﺭ‍ﺓ ‍ﺍ‍ﻟ‍‍ﻤ‍‍ﺴ‍‍ﺠ‍‍ﺪ ‍ﺍ‍ﻟ‍‍ﺄ‍ﻗ‍‍ﺼ‍‍ﻰ ‍ﻭ‍ﻏ‍‍ﻴ‍‍ﺮ‍ﻩ‍ ‍ﻣ‍‍ﻦ‍ ‍ﺍ‍ﻟ‍‍ﻤ‍‍ﺴ‍‍ﺎ‍ﺟ‍‍ﺪ, ‍ﻭ‍ﻟ‍‍ﻌ‍‍ﻤ‍‍ﺎ‍ﺭ‍ﺓ ‍ﻗ‍‍ﺒ‍‍ﻮ‍ﺭ ‍ﺍ‍ﻟ‍‍ﺄ‍ﻧ‍‍ﺒ‍‍ﻴ‍‍ﺎﺀ, ‍ﻭ‍ﺍ‍ﻟ‍‍ﻌ‍‍ﻠ‍‍ﻤ‍‍ﺎﺀ, ‍ﻭ‍ﺍ‍ﻟ‍‍ﺼ‍‍ﺎ‍ﻟ‍‍ﺤ‍‍ﻴ‍‍ﻦ‍, ‍ﻟ‍‍ﻤ‍‍ﺎ ‍ﻓ‍‍ﻴ‍‍ﻬ‍‍ﺎ ‍ﻣ‍‍ﻦ‍ ‍ﺇ‍ﺣ‍‍ﻴ‍‍ﺎﺀ ‍ﺍ‍ﻟ‍‍ﺰ‍ﻳ‍‍ﺎ‍ﺭ‍ﺓ, ‍ﻭ‍ﺍ‍ﻟ‍‍ﺘ‍‍ﺒ‍‍ﺮ‍ﻙ‍ ‍ﺑ‍‍ﻬ‍‍ﺎ

സിയാറത്ത്,തബറുക്ക്,എന്നിവനിലനിര്‍ത്താന്‍ മസ്ജിദുല്‍ അഖ്സയും മറ്റുപളളികളും അന്‍പിയാഅ്.ഉലമാഅ്.സ്വാലിഹീങ്ങള്‍ എന്നിവരുടെഖബറുകളും പരിപാലിക്കാന്‍വേണ്‍ടിവസിയ്യത്ത് ചെയ്യല്‍ മുസ്ലിംകള്‍ക്ക് അനുവദനീയമാണ്‌. (റൗളതുത്വാലിബീന്‍ 5/172)
സാധാരണ ഖബറുകള്‍ പ്രതൃേകസാഹചരൃമൊന്നുമില്ലെങ്കില്‍ ഒരുചാണിലധികം ഉയര്‍ത്തുന്നതനുവദനീയമല്ല. പക്ഷേ സ്വാലീഹീങ്ങളുടെ ഖബറുകളുണ്‍ടെങ്കില്‍ മണ്ണിനെ ഉയര്‍ത്തുക,ഖബറിനുചുറ്റുംകെട്ടിടം(മഖാം)പണിയുക തുടങ്ങി പ്രസ്തുതഖബറുകള്‍നശിച്ചുപോവാതെ സൂക്ഷിക്കാനും അവയുടെ ബഹുമാനം നിലനിര്‍ത്താനും ആവശ്യമാണ് (ശര്‍വാനി3/206)

ഖബറിന്‍റെമേല്‍ഭാഗത്ത് ഖുബ്ബയോ മറ്റോ ഉണ്‍ടാക്കല്‍ പുത്തന്‍വാദികളുടെ ഭാഷൃത്തില്‍ ശിര്‍ക്കാണ്അങ്ങിനെയാണവര്‍പ്രചരിപ്പിക്കാറുളളത്. ഉയര്‍ന്നഖബറുകള്‍ തട്ടിനിരത്താനായി അലി(റ)കല്‍പിച്ചൊരുസംഭവമാണിവര്‍ കൂടുതലും പൊക്കിയെടുത്തുവരിക. എന്നെ നബി(സ)തങ്ങള്‍ അയച്ചൊരുകാരൃത്തിനു നിന്നെഞാന്‍ അയക്കട്ടയോ ?അബുല്‍ ഹയ്യാജിനോട് അലി(റ)ചോദിച്ചു,എന്നിട്ടവിടന്നുപറഞ്ഞു ഉയര്‍ന്നതായൊരുഖബറും അതിനെ സമമാക്കാതയും ഒറ്റപ്രതിമയും അതിനെ നശിപിക്കാതെയുംനീ ഒഴിച്ചിടരുത്, ജാറംവിരോധികള്‍ദുര്‍വൃാഖൃാനംചെയ്യുന്നഹദീസുകളില്‍ മുന്നിലുളളഹദീസാണിത്. യത്ഥാര്‍ത്തത്തില്‍ അലി(റ) ഇങ്ങിനെ ഒരാജ്ഞചെയ്തത് കാഫിരീങ്ങളുടെഖബറുകളെ കുറിച്ചായിരുന്നു.കാരണം മുസ്ലിംകളുടെ ഖബറുകള്‍ ഭൂമിയോട് സമമാക്കിവെക്കലില്ല എന്നതുതന്നെ അതിനുവൃക്തമായതെളിവാണ്. തട്ടിനിരപ്പാക്കാന്‍ആളെഅഴച്ചത് നബി(സ)തങ്ങളുംഅലി (റ)യുമാണെന്ന് ഈ ഹദീസുംവൃക്തമാക്കുന്നു. സഹാബത്ത് ഖബര്‍കെട്ടിപൊക്കുന്‍പോള്‍ നബിതങ്ങള്‍മിണ്‍ടാതിരുന്നന്നുംകെട്ടിപൊക്കിയശേഷം ആളെഅയക്കുകയുംചെയ്തു എന്ന് ചിന്തിക്കാന്‍ സാധൃമല്ല.അതേപ്രകാരം സിദ്ദീഖ്(റ)ഉമര്‍(റ)ന്‍റെയും കാലത്ത് മുസ്ലിംകള്‍കെട്ടിപൊക്കിയപ്പോള്‍ അലി(റ)മിണ്‍ടാതിരിക്കുകയും പിന്നീട്തട്ടിനിരപ്പാക്കാന്‍ പറഞ്ഞയക്കുകയുമില്ല അതുകൊണ്‍ട്തന്നെ ഇതു മുശ്രിക്കുകളുടെഖബറുകളാണെന്ന് വൃക്തവുമാണ്.
അതുകൊണ്‍ടാണ് നബിതങ്ങളുടെ ജാറംപൊളിഞ്ഞുവീണപ്പോള്‍ സ്വഹാബത്തത് പുതുക്കിപണിതത് ആയിശ(റ)വീട്ടിലാണ് നബി(സ)തങ്ങളെ ഖബറടക്കം ചെയ്തത് അത്കേടുവന്നപ്പോള്‍ പൊളിച്ചുകളയുകയല്ലചെയ്തത് കെട്ടിപൊക്കുകയാണ്ചെയ്തത്.
വലീദുബ്നുഅബ്ദുല്‍മലിക്കിന്‍റെ കാലത്ത് നബി(സ)യുടെ റൗളയുടെ ഭിത്തിഇടിഞ്ഞുവീണു അവര്‍അതുപുതുക്കിപണിയാന്‍തുടങ്ങി പുനര്‍നിര്‍മാണത്തിനൊടുവില്‍ ഒരുകാല്‍പാദം പ്രതൃക്ഷപെട്ടു അവര്‍പരിഭ്രമത്തിലായി ഇത് നബിയുടെ പാദമായിരിക്കുമെന്നവര്‍ വിചാരിച്ചു ഇത് തിരിച്ചറിയാവുന്നആരെയും അവര്‍ക്ക് ലഭിച്ചില്ല അവസാനം ഉര്‍വ്വ(റ)വന്നവരോട്പറഞ്ഞു അല്ലാഹുവാണേ സതൃം ഇത് നബിയുടെപാദമല്ല ഉമര്‍(റ)വിന്‍റെ പാദമാകുന്നു.(ബുഖാരി4/415)
സ്വഹാബാക്കളില്‍ പലരുടേയും ഖബറുകളില്‍ ജാറമുണ്‍ടായിരുന്നെന്നുംഖുബ്ബയുണ്‍ടായിരുന്നെന്നും ചരിത്രഗ്രന്ഥങ്ങളില്‍കാണാം തഹ്ദീബ് അസ്മാഇ വല്ലുഗാത്ത് നോക്കുക. 1/310-1/116)

ഖാരിജത്തുബ്നുസൈദ്(റ) പറയുന്നു ഉസ്മാന്‍(റ)ന്‍റെ കാലഘട്ടത്തില്‍ ഞങ്ങള്‍ യുവാക്കളായിരുന്നു.അന്ന്ഉസ്മാനുബ്നുമള്ഊന്‍(റ)ന്‍റെഖബര്‍ചാടികടക്കുന്നവരായിരുന്നു ഞങ്ങളിലെ ഏറ്റവും വലിയചാട്ടക്കാര്‍(ബുഖാരി-4/364)
ഈ ഹദീസ് വിശദീകരിച്ച് ഇമാംഇബ്നുഹജര്‍(റ)പറയുന്നു ഖബര്‍ ഉയര്‍ത്തല്‍ അനുവദനീയമാണെന്ന് ഈ ഹദീസ്തെളിയിക്കുന്നു(ഫത്ത്ഹുല്‍ ബാരി 4/365)
മക്കാ മദീനയുടെ ഇടയില്‍ നിരവധിപളളികളുണ്‍ടായിരുന്നു ഇബ്നുഉമര്‍(റ)അവകളില്‍ നിസ്കരിക്കുകപതിവായിരുന്നു. ഈപളളികളുടെ സമീപം പടുത്തുയര്‍ത്തപെട്ടഖബറുകള്‍ ഉണ്‍ടായിരുന്നു. നബി(സ)തങ്ങള്‍ അര്‍ജ്ജ് എന്നസ്ഥലത്തിന്‍റെ പിന്‍ഭാഗത്ത് ഒരുകുന്നിന്‍റെ ചരുവില്‍ നിസ്കരിച്ചു ആ പളളിയുടെ സമീപം വലതുഭാഗത്തായി കല്ലുകൊണ്‍ട് പടുത്തുയര്‍ത്തപെട്ട രണ്‍ടോ മൂന്നോ ഖബറുകളുണ്‍ടായിരുന്നു( ബുഖാരി 2/348)

മഹാത്മാക്കളുടെ ഖബര്‍ കെട്ടിപൊക്കാമെന്ന് ബുഖാരിയുടെ ഹദീസില്‍ നിന്ന് തെളിയുന്നുണ്‍ട്.ജൂതക്രൃസ്തീയര്‍ചെയ്യുന്നപോലെ ഖബറിനെ ഖിബ് ലയാക്കുന്നതിനേയും സുജൂദ്ചെയ്യുന്നതിനേയുമാണ് നബി(സ)തങ്ങള്‍വിരോധിച്ചത്. മഹാന്‍മാരായ അസ്ഹാബുല്‍ കഹ്ഫിന്‍റെ ഖബറിനെ അന്നത്തെ മുസ്ലിംകള്‍കെട്ടിപൊക്കിയതിനേയും ആണ്‍ടറുതികൊണ്‍ടാടിയതിനെപറ്റിയും ഇമാം ഇബ്നുജരീര്‍ത്വബരി(റ) വിവരിച്ചിട്ടുണ്‍ട് (5/137)

വിശ്വാസികള്‍പറഞ്ഞു ഞങ്ങള്‍ അസ്ഹാബുല്‍ കഹ്ഫിന്‍റെ മേലില്‍ ഒരുപളളി എടുക്കുകതന്നെചെയ്യും (സൂറ അല്‍ കഹ്ഫ് 21)
നബി(സ)യുടെ മകന്‍ ഇബ്രാഹിം (റ)ബഖീഇ ലാണ് മറമാടപെട്ടത് അവരുടെ ഖബറ് പ്രസിദ്ധമാണ്,അതിനുമേല്‍ഖുബ്ബയുണ്‍ടായിരുന്നു (ഇമാം നവവി(റ) തഹ്ദീബ് 1/116 )

അഖീലുബ്നു അബീതാലിബ്(റ) മരണപെട്ടത് ബഖീഇലാണ് അദേഹത്തിന്‍റെ ഖബര്‍ പ്രസിദ്ധമാണ് അതിനുമേല്‍ ഖുബ്ബയുണ്‍ടായിരുന്നു (തഹ്ദീബ് അസ്മാ ഇ വല്ലുഗാത്ത് ( വാ 1,പേ 310 ഇമാം നവവി(റ) )
വലീദുബ്നുഅബ്ദുല്‍മലിക്കിന്‍റെ കാലത്ത് നബി(സ)യുടെ ജാറംപൊളിഞ്ഞുവീണപ്പോള്‍ സ്വഹാബത്തത് പുതുക്കിപണിതത് സ്വഹീഹുല്‍ ബുഖാരിയില്‍കാണാം(4/415)