സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday 13 August 2015

ആത്മ വിശുദ്ധി ( ഇമാം ഹദ്ദാദ് رضي الله عنه കവിതയിൽ നിന്ന്




وَزيِّنِ الْقَلْبَ بِالإِخْـلاٰصِ مُجْتَهِداً

وَاعْلَمْ بِأَنَّ الرِّيَا يُلْقِيـكَ فِي الْعَطَبِ


കഠനാദ്ധ്വാനം നടത്തി നീ നിന്റെ ഹൃദയത്തെ ഇഖ്‌ലാസുകൊണ്ടലങ്കരിക്കുക.
നിശ്ചയം ലോകമാന്യം നിന്നെ നാശത്തിലേക്കെറിയുന്നതാണ്.

وَنَقِّ جَيْبَكَ مِـنْ كُلِّ الْعُيُوبِ وَلاٰ
تَدْخُلْ مَدٰاخِلَ أَهْـلِ الْفِسْقِ وَالرِّيبِ

നിന്റെ കിശയെ (ശരീരത്തെ) എല്ലാ തിന്മകളിൽ നിന്നും ശുദ്ധീകരിക്കുക.
തെമ്മാടികളുടെയും ആശയക്കുഴപ്പമുണ്ടാക്കുന്നവരുടെയും ഇടങ്ങളിലേക്ക് നീ പ്രവേശിക്കരുത്

وَاحْفَظْ لِسَانَكَ مِنْ طَعْنٍ عَلَى أَحَدٍ
مِنَ الْعِبَادِ وَمِنْ نَقْــلٍ وَمِنْ كَذِبٍ

കളവ്, പരദൂഷണം എന്നിവയെതൊട്ടും (അല്ലാഹുവിന്റെ )അടിമകളെ ആക്ഷേപിക്കുന്നതിനെ തൊട്ടും നിന്റെ നാവിനെ നീ സൂക്ഷിക്കുക

وَكُنْ وَقُوراً خَشُوعاً غَيْرَ مُنْهَمِكِ
فِي اللَّهْوِ وَالضَّحْكِ وَالْأَفْرٰاحِ وَاللَّعِبِ

നീ ശാന്തശീലനും ഭയഭക്തിയുള്ളവനുമാകുന്നതോടെ ,കളിയിലോ ആഹ്‌ളാദങ്ങളിലോ ചിരിയിലോ വിനോദങ്ങളിലോ വ്യാപൃതനാവാതിരിക്കുക.

وَنَزِّهِ الصَّدْرَ مِنْ غِشٍّ وَمِنْ حَسَدٍ
وَجٰــانِبِ الْكِبْرَ يٰا مِسْكِينُ وَالْعُجْبِ

വഞ്ചനയിൽ നിന്നും അസൂയയിൽ നിന്നും നിന്റെ ഹൃദയത്തെ ശുദ്ധീകരിക്കുക.
ഓ പാവം മനുഷ്യാ ! അഹങ്കാരത്തിൽ നിന്നും പൊങ്ങച്ചത്തിൽ നിന്നും നീ ദൂരെയാവുക.

وَارْضَ التَّوٰاضُعَ خُلْقاً إِنَّهُ خُلُقُ الْـ
أَخْيٰـارِ فَاقْتَدْ بِهِمْ تَنْجُو مِنَ الْوَصَبِ

നീ താഴ്മയെ ശീലമായി തൃപ്തിപ്പെടുക. നിശ്ചയം അത് സജ്ജനങ്ങളുടെ സ്വഭാവമാണ്. നീ സജ്ജനങ്ങളെ പിന്തുടരുക എന്നാൽ എല്ലാ ആന്തരിക രോഗങ്ങളിൽ നിന്നും നീ രക്ഷപ്പെടുന്നതാണ്.

يَا رَبِّ إِنَّكَ مَقْصُودِي وَمُعْتَمَــدِي
وَمُرْتَجٰــايَ لِدُنْيٰــايَ وَمُنْقَـلَبِي

എന്റെ രക്ഷിതാവേ, ഈ ലോകത്തും പരലോകത്തും നീയാണ് എന്റെ ലക്ഷ്യം.
എന്റെ അവലംബവും പ്രതീക്ഷയും നിന്നിലാണ്.

فَاغْفِرْ وَسٰـامِحْ عُبَيْداً مَّا لَهُ عَمَـلٌ
بِالصَّالِحٰاتِ وَقَـدْ أَوْعَى مِنَ الْحُـوَبِ

അതിനാൽ കർമ്മങ്ങൾ കുറഞ്ഞ ഈ കൊച്ചടിമയ്ക്ക് സൽകർമ്മങ്ങളുടെ ബർക്കത്ത് കൊണ്ട് നീ പൊറുത്ത് തരികയും വിട്ട് വീഴ്ച ചെയ്യുകയും ചെയ്യണേ. നിശ്ചയം പാപങ്ങൾ നിറഞ്ഞവനാണ് ഞാൻ

فَإِنْ عَفَـوْتَ فَفَضْلٌ مِّنْكَ يَا صَمَدُ
فَجُــدْ عَــلَي إِلٰهِي وَأَزِلْ رَهَبِي

നീ വിട്ട് വീഴ്ച ചെയ്യുകയാണെങ്കിൽ ‘സമദായ’ അല്ലാഹുവേ അത് നിന്റെ ഓദാര്യമാണ്. നാഥാ നീ എന്നോട് ഔദാര്യം കാണിക്കുകയും എന്റെ ഭയം അകറ്റുകയും ചെയ്യേണമേ

ثُمَّ الصَّـلاةُ عَـلَى الْهَادِي وَعِتْرَتِهِ
مُحَمَّــدٍ مَا هَمَى وَدْقٌ مِنَ السُّحْبِ

പിന്നീട് സത്യമാർഗത്തിലേക്ക് നയിക്കുന്ന മുഹമ്മദ് നബിയുടെ മേലിലും അവിടുത്തെ കുടുംബത്തിന്റെ മേലിലും മേഘത്തിൽ നിന്നും മഴത്തുള്ളികൾ ഉറ്റുവീഴുന്ന കാലത്തോളം നിന്റെ രക്ഷ ചൊരിയേണമേ