ബിസ്മില്ലാഹ്.. അല്‍ഹംദു ലില്ലാഹ്.... വസ്സ്വലാതു വസ്സലാമു അലാ സയ്യിദിനാ മുഹമ്മദിനില്‍ മുസ്ത്വഫാ..
ജ്ഞാനികള്‍ രണ്ടിനമുണ്ട്.:
1- അസ്വഹാബ് ഹദീസി വല്‍ അസര്‍ = തിരുനബി(സ)യുടെയും അനുചരന്മാരുടെയും കര്‍മ-മൊഴി-മൗന നിവേദന സമാഹരണ പ്രചരണ ശ്രമങ്ങളില്‍ പ്രത്യേകം ഊന്നുന്നവര്‍.
2. അഹ് ലു ഫിഖ്‌ഹ് വ നളര്‍ = പ്രമാണ നിര്‍ദ്ധാരണ ശ്രമത്തില്‍ മുഴുകിയവര്‍
ആവശ്യഘട്ടത്തില്‍ ഇവരില്‍ ഒരു വിഭാഗവും മറ്റൊന്നിനേക്കാള്‍ സവിശേഷരല്ല. ദീന്‍ പഠിക്കാന്‍ ഇവരിരുവരെയും ആശ്രയിക്കാതെ കഴിയില്ല. കാരണം, ഹദീസാണ് അടിക്കല്ല്. ഫിഖ്ഹ് അതിനുമേല്‍ പണിത എടുപ്പാകുന്നു.ഒരടിത്തറക്ക്, മൂല തത്വത്തിനു മേല്‍ അല്ലാതെ പണിയുന്ന കെട്ടിടം തകര്‍ന്നുവീഴും. പടുത്തുയര്‍ത്തപ്പെടാത്ത തറ വെറും വിജനവും അനാവശ്യവുമായി മാറും. ( മആലിമുസ്സുനന്‍/ ഹാഫിള് അബൂസുലൈമാന്‍ അല്ഖത്വാബി)
മനനപ്രക്രിയ കൂടാതെ കേവല ഹദീസുകൊണ്ട് കര്‍മം നേരാകില്ല.ഹദീസില്ലാതെ കേവല മനനം കൊണ്ടും കര്‍മം നേര്‍ വഴിക്കാകില്ല. ( മുഹമ്മദ്‌ശൈബാനി)
പ്രമുഖ താബിഈ പണ്ഡിതന്‍ ഇബ്രാഹീം അന്നഖഈ (റ) യും ഇത് പറഞ്ഞു കാണുന്നു. ( ഹില്‍യ/ അബൂ നുഐം)
മതത്തില്‍ ഹദീസിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്ന പൊന്‍ചിതറുകളാണ് ഈ പ്രസ്താവനകള്‍. നിര്‍ദ്ധാരണ വിദഗ്ദ്ധരായ ജ്ഞാനമാതൃകകളെ ആശ്രയിക്കാതെ കഴിയില്ലെന്നാണിവര്‍ പറയുന്നത്.
ഇമാം അഹ്മദ് (റ) പറയുന്നു: ആരെയും അനുകരിക്കേണ്ടതില്ലെന്നു ( തഖ്‌ലീദ്) വല്ലോരുത്തനും പറയുന്നുവെങ്കില്‍ ആ വാക്ക് അല്ലാഹുവിങ്കലും തിരുദൂതര്‍ സമക്ഷത്തിലും ഒരു ഫാസിഖിന്റെ വാക്കായാണ് എടുക്കുക.( ത്വബഖാതുല്‍ ഹനാബില/ ഇബ്നുഅബീയഅല)
അദ്ദേഹം പറഞ്ഞു: അയാളുടെ പക്കല്‍ തിരുദൂതരുടെ വചനങ്ങളും സ്വഹാബത്തിന്റെയും താബിഉകളുടെയും വീക്ഷണ വൈവിധ്യങ്ങളും സമാഹരിച്ച ഒരു ഗ്രന്ഥം ഉണ്ടെങ്കില്‍ പോലും അതുവെച്ച് താനുദ്ദേശിക്കുന്ന പോലെ കര്‍മമനുഷ്ടിക്കാനോ നല്ലതു തെരഞ്ഞെടുക്കാനോ വിധിക്കാനോ അയാള്‍ക്ക് അനുവാദമില്ല; ഒരു ജ്ഞാനിയോട് ചോദിച്ച് അദ്ദേഹം എന്തെടുക്കുന്നുവോ ആ ശരിയായകാര്യമാണ്അയാള്‍ അനുഷ്ടിക്കേണ്ടത് ". ( ഇഅലാമുല്‍മുവഖഈന്‍/ ഇബ്നുല്‍ഖയ്യിം)
ഇമാം അബൂ ഹനീഫയുടെ, ഇമാം ശാഫിയുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതിലും ഉത്തമം ഹദീസ് സ്വീകരിക്കുന്നതാണെന്നു വീമ്പിളക്കിയ ഒരാളെ നിരൂപിക്കവേ, ഹാഫിള് ദഹബി പറയുന്നു: " കാര്യം കൊള്ളാം. പക്ഷേ, ചില നിബന്ധനകളുണ്ട്. നിര്‍ദ്ധാരണ വിദഗ്ദ്ധരായ ഇമാം അബൂ ഹനീഫ, ഇമാം ഷാഫിഈ, ഇമാം മാലിക് തുടങ്ങിയ ഏതെങ്കിലുമൊരു ഇമാം പ്രസ്തുത ഹദീസിനെ കുറിച്ച് അഭിപ്രായം പറഞ്ഞിട്ടുണ്ടാകണം,; ആ ഹദീസ് ദൌര്‍ബല്യങ്ങളില്‍ നിന്നെല്ലാം സുരക്ഷിതമായതായിരിക്കണം.; ഇമാമുമാര്‍ രേഖയായി എടുത്തിട്ടുള്ള സ്വഹീഹായ ഹദീസിലെ ആശയത്തിന് വിരുദ്ധമാകാതിരിക്കണം. നിബന്ധന പാലിക്കാതെ ഹദീസ് എടുത്ത് കര്‍മ്മത്തിനൊരുങ്ങുന്നവന്‍ ഗവേഷണ പടുക്കളായ സകല ഇമാമുമാരെയും മുറിപ്പെടുത്തുകയാണ്. " (സിയര്‍)
മഹാജ്ഞാനിയായിരുന്ന ഇബ്നു വഹബ് തന്‍റെ അനുഭവം പങ്കുവെക്കുന്നു: ധാരാളം ഹദീസുകള്‍ ഞാന്‍ സമാഹരിച്ചു, പഠിച്ചു. അവയില്‍ നിന്നും ഒരന്തിമവിധി കണ്ടെത്താനാകാതെ ഞാന്‍ ആകെ കുഴങ്ങി. അതെല്ലാം എടുത്ത് ഞാന്‍ ഇമാം മാലികിനെയും ഇമാം ലൈസിനെയും സമീപിച്ചു. അവര്‍ ഓരോ ഹദീസും " ഇതാ, ഇതെടുത്തോളൂ, ഇത് മാറ്റിവെക്കൂ" എന്ന് പറഞ്ഞു വകതിരിച്ചു തന്നു." (തര്തീബുല്‍മദാരിക്/ ഖാസി ഇയ്യാള്)
അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ഇബ്നു വഹബ് വിളംബരം ചെയ്തു;: " ജ്ഞാനികള്‍ അല്ലാത്തവരെ ഹദീസ് പിഴപ്പിക്കും" الحديث مضلة إلا للعلماء ഒരു ഇമാം ഇല്ലാത്ത സകല ഹദീസ് പടുക്കളും പിഴക്കുന്നതാണ്.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇബ്നു ഹസം വലിയ പണ്ഡിതനായിരുന്നു. എന്നാല്‍ സ്വതന്ത്ര ഗവേഷണ ത്രാണി ആയിട്ടില്ല. അദ്ദേഹം " ഞാന്‍ സത്യം മാത്രമേ സ്വീകരിക്കൂ, ഞാന്‍ സ്വന്തം ഗവേഷണം ചെയ്തോളാം, ഒരു മദുഹബും ഞാന്‍ അനുകരിക്കില്ല" എന്നൊക്കെ പറഞ്ഞു രംഗത്ത് വന്നു. അതേകുറിച്ച് ദഹബി പറഞ്ഞു: " ശരിയാണ്, ഗവേഷണ പ്രാപ്തി നേടുകയും ധാരാളം സമാന ജ്ഞാനികള്‍ അത് സാക്ഷ്യംവഹിക്കുകയും ചെയ്ത ഒരാള്‍ മറ്റൊരാളെ അനുകരിക്കേണ്ടതില്ല. എന്നപോലെ, വിശുദ്ധ ഖുര്‍ആന്‍ ആകെയോ ഏറെയോ ഹൃദിസ്ഥമാക്കിയ ഒരു തുടക്കക്കാരന്‍ ഫഖീഹോ സാധാരണ ജ്ഞാനിയോ ഗവേഷണത്തിനു നില്‍ക്കെണ്ടതുമില്ല. അയാള്‍ എങ്ങനെയാണ് വിധി നിര്‍ദ്ധാരണം ചെയ്യുക?! എന്താണയാള്‍ പറയുക?! എന്താണയാളുടെ മൂല തത്വം.(ഉസ്വൂല്‍)?! ചിറകു മുളക്കും മുമ്പ് കുഞ്ഞിക്കിളി പറക്കണോ?" وكبف يطير ولما يريش؟
(ചുരുക്കിയത്)http://sunnisonkal.blogspot.com/
അദീബുല്‍ കമദാനി എഴുതുന്നു: