സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday, 29 August 2015

തശ്മീത്ത്



തുമ്മിയവൻ അല്ലാഹുവെ സ്തുതിച്ച് "അൽഹംദുലില്ലാഹി". (സർവ്വ സ്തുതിയും അല്ലാഹുവിനാകുന്നു) എന്ന് പറഞ്ഞാൽ മറുവടിയായി "യർഹമുകല്ലാഹു" (അല്ലാഹു നിങ്ങൾക്ക് അനുഗ്രഹം ചൊരിയട്ടെ) എന്ന് പറയുന്നതിനാണ് 'തശ്മീത്ത്' എന്ന് പറയുന്നത്. ഇത് സുന്നത്താണ്. ഇമാം മുസ്ലിം(റ) സ്വഹീഹിൽ നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം.

 أَنَسُ بْنُ مَالِكٍ ، رَضِيَ اللَّهُ عَنْهُ ، قَالَ : " عَطَسَ عِنْدَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَجُلانِ ، فَشَمَّتَ أَحَدَهُمَا وَلَمْ يُشَمِّتِ الآخَرَ ، أَوْ فَسَمَّتَهُ وَلَمْ يُسَمِّتِ الآخَرَ ، فَقِيلَ : يَا رَسُولَ اللَّهِ ، عَطَسَ عِنْدَكَ رَجُلانِ ، فَسَمَّتَّ أَحَدَهُمَا وَلَمْ تُسَمِّتِ الآخَرَ ، فَقَالَ الذي لم يشمته، عطس فلان فشمته، وعطست أنا فلم تشمتني؟ قال: إن هاذا حمد الله، وإنك لم تحمد الله. (صحيح مسلم: ٥٣٠٧)

അനസുബ്നുമാലിക്(റ) ൽ നിന്ന് നിവേദനം: "നബി(സ)യുടെ സദസ്സിൽ വെച്ച് രണ്ടാളുകൾ തുമ്മി. ഒരാൾക്ക്‌ വേണ്ടി നബി(സ) ഗുണത്തിനുവേണ്ടി പ്രാർത്ഥിച്ചു. മറ്റെയാൾക്ക് വേണ്ടി പ്രാർത്ഥിച്ചില്ല. അപ്പോൾ നബി(സ) ഗുണത്തിനുവേണ്ടി പ്രാർത്ഥിക്കാത്തയാൾ ചോദിച്ചു: "ഇന്നയാൾ തുമ്മിയപ്പോൾ താങ്കള് അദ്ദേഹത്തിനു ഗുണത്തിനുവേണ്ടി പ്രാർത്ഥിച്ചു. ഞാൻ തുമ്മിയപ്പോൾ എനിക്ക് ഗുണത്തിനുവേണ്ടി താങ്കൾ പ്രാർത്ഥിച്ചില്ലല്ലൊ?". അപ്പോൾ നബി(സ) വിശദീകരിച്ചു: "ഇദ്ദേഹം അല്ലാഹുവെ സ്തുതിച്ചു. നീ അല്ലാഹുവെ സ്തുതിച്ചില്ല". (മുസ്ലിം 5307)

തുമ്മി അല്ലാഹുവെ സ്തുതിച്ചവന് വേണ്ടി മാത്രമേ ഗുണം കൊണ്ട് പ്രാർത്ഥിക്കേണ്ടതുള്ളുവെന്ന് ഈ ഹദീസിൽ നിന്ന് വ്യക്തമാണ്.    

عن البراء بن عازب رضي الله عنه قال { أمرنا رسول الله صلى الله عليه وسلم بسبع ونهانا عن سبع : أمرنا بعيادة المريض ، واتباع الجنازة ، وتشميت العاطس ، وإجابة الداعي، ورد السلام، ونصر المظلوم ، وإبرار المقسم..(صحيح لبخاري: ٥٧٥٤)

ബറാഅ(റ) ൽ നിന്ന് നിവേദനം: ഏഴു കാര്യങ്ങൾ കൊണ്ട് നബി(സ) ഞങ്ങളോട് കൽപിക്കുകയും ഏഴുകാര്യങ്ങളെതൊട്ട് നബി(സ) ഞങ്ങളെ വിലക്കുകയും ചെയ്തു. രോഗിയെ സന്ദർശിക്കുക, ജനാസയെ അനുഗമിക്കുക, തുമ്മിയവന്നു ഗുണം കൊണ്ട് പ്രാർത്ഥിക്കുക, ക്ഷണം സ്വീകരിക്കുക, സലാം മടക്കുക,മർദ്ദിതനെ സഹായിക്കുക, സത്യം ചെയ്തവന്റെ സത്യം നടപ്പാക്കുക എന്നിവയാണ് കൽപ്പിച്ച എഴ് കാര്യങ്ങൾ...(ബുഖാരി: 5754)

തുമ്മിയാൽ 'അൽഹംദുലില്ലാഹി' (എല്ലാ സ്തുതികളും അല്ലാഹുവിനു മാത്രമാണ്) എന്ന് പറയൽ സുന്നത്താണ്. പ്രായപൂർത്തിയായവനെങ്കിൽ 'യർഹമുകല്ലാഹു' (താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ) എന്നും അല്ലെങ്കിൽ 'അസ്വ് ലഹകല്ലാഹു' (താങ്കളെ അല്ലാഹു നന്നാകട്ടെ) എന്നും സ്തുതിച്ചയാൾക്ക് മറുവടി പറയൽ സുന്നത്താണ്. തുമ്മിയവൻ 'അൽഹംദുലില്ലാഹി' എന്ന് പറയാതിരിക്കുകയോ പറഞ്ഞത് കേൾക്കാതിരിക്കുകയോ ചെയ്താൽ തശ്മീത്ത് സുന്നത്തില്ല. പറഞ്ഞിട്ടുണ്ടോ എന്ന് സംശയിച്ചാൽ 'യർഹമുല്ലാഹു മൻഹമിദഹു' (തന്നെ സ്തുതിച്ചവനെ അല്ലാഹു അനുഗ്രഹിക്കട്ടെ) എന്ന് പറയാം. നിരന്തരമായി തുമ്മിയാൽ ആദ്യത്തെ മൂന്നു പ്രാവശ്യം യർഹമുകല്ലാഹു പറയണം. പിന്നീട് തുമ്മിയയാൾക്കുവേണ്ടി പ്രാർത്ഥിക്കുകയാണുവേണ്ടത്.   

വിസർജജന സമയത്തോ സംയോഗ സമയത്തോ തുമ്മിയാൽ മനസ്സിൽ സ്തുതി പറയണം.  നിസ്കരിക്കുന്നവൻ തുമ്മിയാൽ സ്തുതി പറയണം. എന്നാൽ മറ്റൊരാൾ തുമ്മുന്നതുകേട്ടാൽ  തശ്മീത്ത് പാടില്ല. സ്തുതിയും തശ്മീത്തും കേൾക്കും വിധം പറയണം. തുമ്മുന്ന സമയത്ത് വായ്‌ മുഖത്ത് കൈയോ മറ്റോ വെച്ച് മറച്ചു പിടിക്കണം. തശ്മീത്ത് പറഞ്ഞവന് പ്രത്യുത്തരമായി തുമ്മിയവൻ 'യഹ്ദീകുമുല്ലാഹു വയുസ്വ് ലിഹു' ബാലകും' എന്നു പറയൽ സുന്നത്താണ്. ഉണ്ടാക്കി തുമ്മിയതാണെങ്കിൽ തശ്മീത്ത് സുന്നത്തില്ല. http://sunnisonkal.blogspot.com