ഇനിയും കാണൂ :
രണ്ട് : ഇമാം رحمه الله
റിപ്പോർട്ട് ചെയ്ത ഹദീസില അവർ തിരു സുന്നത്തിന്റെ ആൾക്കാരാണെന്നും കാണാം .
عن علي رضي الله عنه : سمعت رسول الله صلى الله عليه وسلّم يقول: «يخرج في آخر الزمان أقوام أحداث الأسنان سفهاء الأحلام يقولون من قول خير البرية لا يجاوز إيمانهم حناجرهم، فأينما لقيتموهم فاقتلوهم فإن قتلهم أجرٌ لمن قتلهم يوم القيامة (رواه الإمام أحمد رحمه الله 617)
“…അവർ വായ തുറന്നാൽ തിരു സുന്നത്തായിരിക്കും പറയുക, പക്ഷെ അവരുടെ ഈമാൻ തൊണ്ടയുടെ അപ്പുറത്തേക്ക് എത്തിയിട്ടുണ്ടാവില്ല”.
മൂന്ന് : ഇവരുടെ മറ്റൊരു അടയാളം തിരു നബി صلى الله عليه وسلم പറയുന്നത് ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്നത് കാണൂ :
... إِنَّ من ضئْضِىء هذا قوم يَقْرَؤون القرآنَ لا يُجاوِزُ حَناجِرَهم، يَمرُقون منَ الدِّين مروقَ السَّهم منَ الرَّميَّة، يَقتُلونَ أهلَ الإسلام ويَدَعونَ أهلَ الأوثان، لَئن أنا أدركتهُم لأقتُلَنَّهم قَتلَ عاد (رواه البخاري رحمه الله 3274)
“…അവർ മുസ്ലിമീങ്ങളെ കൊന്നൊടുക്കും. വിഗ്രഹാരാധകരെ വെറുതെ വിടുകയും ചെയ്യും.”
ശൈഖ് മുഹമ്മദ്ബ്നു അബ്ദുൽ വഹാനിന്റെ കശ്ഫുശുബുഹാത്ത് എന്ന പുസ്തകത്തിന്റെ പരിഭാഷയായ ‘തൌഹീദ് സംശയ ദൂരീകരണം’ എന്ന പുസ്തകവും അവരുടെ “അത്തൌഹീദ്” എന്ന പുസ്തകവുമൊക്കെ വായിച്ചാൽ നാം അൽഭുതപ്പെട്ടു പോകും. മുസ്ലിം ഭൂരിപക്ഷത്തെ മക്കാ മുശ്രിക്കുകളേക്കാൾ മോശമായ കാഫിറുകളും കൊല്ലൽ അനുവദനീയമായവരാണെന്നും അവരുടെ ധനാപഹരണം അനുവദനീയമാണെന്നുമൊക്കെ ഡസൻ കണക്കിന് സ്ഥലങ്ങളിൽ എഴുതിപ്പിടിപ്പിച്ചത് കാണാം.
നാല് : ഈ നൂതനാശയക്കാരുടെ പിൻഗാമികളായ ഖവാരിജുകൾ രാത്രി മുഴുവനും ഖുർആൻ ഓതി നിസ്കരിക്കുകയും രാവിലെ നോമ്പുകാരായി ഖുർആൻ ഓതിക്കൊണ്ട് അലി رضي الله عنه ന്റെ സൈന്യത്തോട് പോരാടിയവരുമുണ്ടായിരുന്നു. പക്ഷെ, വിശ്വാസത്തിൽ പിഴച്ചവരായിരുന്നു അവർ. അവരുടെ പ്രധാന സ്വഭാവം (നാലാമത്തെ അടയാളം) ഇമാം رحمه الله ഇബ്നു ഉമർ رضي الله عنهما യിൽ നിന്ന് ഉദ്ധരിച്ചത് കാണാം . “മുശ്രിക്കുകളുടെ മേലിൽ ഇറങ്ങിയ ആയത്തുകളെ മുസ്ലിംകളുടെ മേലിൽ ചുമത്തവരാണവർ” . ഈ പണി ഇന്നും ചെയ്തുകൊണ്ടിരിക്കുന്നവരാണ് ഇന്നത്തെ ബിദഇകൾ.
ഞാനീ പറഞ്ഞത് സത്യമാണെന്ന് മനസ്സിലാവാൻ കൂടെയുള്ള പി.ഡി.എഫ് ഫയൽ എന്റെ പ്രിയ വായനക്കാർ ഒന്നു വായിച്ചു നോക്കുക. നാം ഞെട്ടിപ്പോകും.

ഇങ്ങനെ പല അടയാളങ്ങളും ഇവര്‍ക്ക് കാണാം. തല മുണ്ഡനം ചെയ്യല്‍ ഇന്നുള്ള ബിദഇകളില്‍ പലരും ഒഴിവാക്കിയിട്ടുണ്ട്. തിരു നബി صلى الله عليه وسلم
യുടെ ഈ ഹദീസ് തങ്ങള്‍ക്ക് എതിരാണെന്ന് കണ്ടതു കൊണ്ടാണത്.
ചുരുക്കത്തില്‍ എന്റെ പ്രിയപ്പെട്ട സഹോദരന്മാര് അവരുടെ നിസ്കാരത്തഴമ്പുകളിലോ അവരുടെ പഞ്ചാരവാക്കുകളിലോ അവരുടെ താടിയിലോ അവരുടെ ഖുര്ആനായത്തോതിയുള്ള വാചകക്കസര്‍ത്തുകളിലോ വഞ്ചിതരാവരുത്. അതൊക്കെ ഇബ്ലീസ് അവരെ ഫ്രീയായി വിട്ടത് കൊണ്ട് ചെയ്യാന്‍ കഴിയുന്നതാണ്.
ഇനി ഇബ്ലീസിന്റെ മുന്നാമത്തെ പണിയെന്താണ്. കാഫിറാക്കാന്‍ കഴിയാത്ത, അതുപോലെ എത്രശ്രമിച്ചിട്ടും മുബ്തദിഅ് ആക്കാനും കഴിയാത്ത സാധാരണ മുസ്ലിംകളെ പിഴപ്പിക്കുകയെന്നതാണത്. അതാണ് സുന്നീ ഭൂരിപക്ഷത്തിനിടയില്‍ എല്ലാ തെറ്റുകളും സര്‍വ്വസാധാരണമായി കണ്ടുകൊണ്ടിരിക്കുന്നത്. ഇബ്ലീസ് നിരന്തരം അവരെ കര്‍മ്മങ്ങളിലെങ്കിലും പിന്നിലാക്കാന്‍ ശ്രമിച്ച്കൊണ്ടിരിക്കും. അവരുടെ നിസ്കാരങ്ങള്‍ ഖളാ ആക്കിക്കും. അവരെ നല്ല പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തും. അവരെ അനാവശ്യങ്ങളില്‍ തളച്ചിടും. നാട്ടില്‍ നടക്കുന്ന എല്ലാ തെമ്മാടിത്തരങ്ങളിലും സുന്നികളിലെ സാധാരണക്കാരായിരിക്കും കൂടുതല്‍. ഇതൊക്കെ ഇബ്ലീസിന്റെ കെണിവലകളാണ്.
ഈ കെണിവലകളില്‍ നിന്ന് രക്ഷപ്പെട്ട് ശരീരേഛയോടും ഇബ്ലീസിനോടും പോരാടി തഖ്വയിലധിഷ്ഠിതമായി ജീവിച്ച് ഉന്നത വിജയം വരിച്ചവരാണ് സുന്നികളിലെ സ്വാലിഹീങ്ങള്‍. അല്ലാഹു അക്കൂട്ടത്തില്‍ നമ്മെ ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ آمين
പക്ഷെ, ഈ മൂന്നാമതായി പറഞ്ഞ സുന്നികളിലെ തെറ്റുകളില്‍ മുഴുകി ജീവിക്കുന്ന സാധാരണക്കാര്‍ ആദ്യത്തെ രണ്ട് ഇനത്തേക്കാളും വളരെ അപകടം കുറഞ്ഞതാണ്. അവര്‍ക്ക് അല്ലാഹു പൊറുത്തുകൊടുക്കാനും അല്ലെങ്കില്‍ അവരുടെ ശിക്ഷ കഴിഞ്ഞതിന് ശേഷം സ്വര്‍ഗ്ഗത്തില്‍ കടക്കാനും കഴിയും. അവരുടെ അടിസ്ഥാന വിശ്വാസത്തില്‍ അപാകതയില്ലെന്നതാണ് കാരണം. അതേ സമയം ആദ്യത്തെ രണ്ട് വിഭാഗത്തില്‍ ഒന്നാമത്തെ വിഭാഗം നരകത്തില്‍ ശാശ്വതമായിരിക്കും. രണ്ടാമത്തെ വിഭാഗം തൌബ ചെയ്ത് മടങ്ങിയില്ലെങ്കില്‍ അവരുടെ കാര്യവും പരുങ്ങലാണ്. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ.
അതു കൊണ്ട് എപ്പോഴും ഈമാന്‍ സലാമത്താവാന്‍ ദുആ ചെയ്യുകയും കൂടുതല്‍ കൂടുതല്‍ സ്വലാത്തുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുക.

തിരു നബി صلى الله عليه وسلم യെ സ്നേഹിക്കുന്നതില്‍ നിന്നും അവിടുത്തേക്ക് സ്വലാത്ത് ചൊല്ലുന്നതില്‍ നിന്നും അകറ്റുകയും ദിക്റുകളുടേയും സ്വലാത്തുകളുടേയും സര്‍വ്വ മജ്ലിസുകളില് നിന്നും മഹത്തുക്കളുടെ മദ്ഹ് പറയുന്ന സദസ്സില്‍ നിന്നും മുസ്ലിം ഉമ്മത്തിനെ പിന്തിരിപ്പിച്ച് ആത്മീയതയില്‍ നിന്ന് അകറ്റുകയാണ് ഇബ്ലീസിന്റെ റിക്രൂട്ട് കമ്പനിയായ ബിദഇകളുടെ ഇന്നത്തെ തന്ത്രം. അങ്ങിനെ ബിദഈ കൂടാരത്തിലേക്ക് പതുക്കെ കൊണ്ടുപോകലുമാണ് അവരുടെ പുതിയ തന്ത്രമെന്ന് നാം മനസ്സിലാക്കുക. അതിനാല്‍ നാം ആത്മീയ വളര്‍ച്ചയുണ്ടാകുന്ന അത്തരം സദസ്സുകളില്‍ കൂടുതല്‍ പങ്കെടുക്കുക. സ്വാലിഹീങ്ങളുടേ ചരിത്രങ്ങള്‍ വായിക്കുകയും കേള്‍ക്കുകയും ചെയ്യുക, ബദ്രീങ്ങളുടെ അസ്മാഉകള്‍ ഉരുവിടുക, നിത്യവും ബുര്‍ദയില്‍ നിന്ന് ഒരു പേജെങ്കിലും അതിന്റെ ജവാബായ ‘മൌലായ സ്വല്ലി’
യോടു കൂടെ ചൊല്ലുക. ഹദ്ദാദ് റാതീബും വിര്‍ദുല്ലത്വീഫും ദിനചര്യയാക്കുക,
ഇവയൊക്കെ ഭാര്യമാരോടും മക്കളോടും പതിവാക്കാന്‍ പറയുക.
ഹദ്ദദിന്റെ മഹത്വമെഴുതിയ മഹാന്മാരൊക്കെ എഴുതിയതു കാണാം ഈ റാതീബ്,
മുസ്ലിമിന്റെ വിശ്വാസം രൂഢമൂലമാവാന്‍ ഉപയുക്തമാണെന്ന്. കാരണം, ഫാതിഹയും ആയത്തുല്‍ കുര്‍സിയും ആമനര്‍റസൂലും അതിന്റെ തുടക്കത്തിലെ ദിക്റുകളുമൊക്കെ വിശ്വാസസംബന്ധിയാണ്. മാത്രമല്ല ഹദ്ദാദ് ചൊല്ലുന്നവര്‍ ഹുസ്നുല്‍ ഖാതിമത്തോടെ മരിക്കുമെന്നും അതിന്റെ പ്രത്യേകതയായി മഹാന്മാര് എഴുതിയിട്ടുണ്ട്. ഇമാം ഹദ്ദാദ് [ رضي
الله عنه
ഇതിന് രൂപം നല്‍കിയത് തന്നെ ബിദഇകളുടെ ഫിത്നയില്‍ നിന്ന് തന്റെ നാടിനെ സംരക്ഷിക്കാനായിരുന്നു. ഖുര്‍ആനിലും തിരു സുന്നത്തുകളിലും വന്ന ദിക്റുകളുടെ സമാഹാരമാണെന്നതോടൊപ്പം റമദാന് 27 ന് അല്ലാഹു ഇല്‍ഹാമായി തോന്ന്പ്പിച്ചുകൊടുത്തതാണ് ഈ രൂപം.
കൂടാതെ മഹാന്മാരുടെ മഖ്ബറകള്‍ കൂടുതലായി സന്ദര്‍ശിക്കുക. പ്രത്യേകിച്ച് വിശുദ്ധ മക്കയില്‍ പോകുന്നവര്‍ മഹതി ഉമ്മുല്‍ മുഅ്മിനീന്‍ ഖദീജ رضي الله عنها യെ സിയാറത്ത് ചെയ്യുക. മദീനയില്‍ പോകുന്നവര്‍ തിരു നബി صلى الله عليه وسلم യ്ക്ക് പുറമെ ഹംസത്തുല്‍ കര്‍റാര്‍ رضي الله عنه നെ സിയാറത്ത് ചെയ്യുക. ഇവിടെ നാട്ടിലുള്ളവര്‍ മമ്പുറം തങ്ങള്‍, പൊന്നാനി മഖ്ദൂമുകള്‍ رضي الله عنهم തുടങ്ങിയവരെയുമൊക്കെ പ്രത്യേകം സിയാറത്ത് ചെയ്യുക.
ജീവിച്ചിരിക്കുന്ന സ്വാലിഹീങ്ങളുടെ മജ്ലിസുകളിലും പങ്കെടുക്കുക.
ഈ എളിയവനെയും നിങ്ങളുടേ വിലപ്പെട്ട ദുആകളില്‍ ഉള്‍പ്പെടുത്തുക.
അല്ലാഹു നമ്മെ അവന്റെ സത്യദീനില്‍ ഉറപ്പിച്ചു നിര്‍ത്തട്ടെ, സ്വാലിഹീങ്ങളില്‍ ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ
മൂസ സോന്കാൽ