സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday 3 August 2014

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ ഭാഗം 10



ഖുര്‍‌ആനിലെ നഗ് സത്യങ്ങളിലേക്ക് ഞാന്വായനക്കാരെ ആദരപൂവ്വം ക്ഷണിക്കുകയാണ്. മുസ്ലിംകളായ നമ്മെ സംബന്ധിച്ച് വിശ്വാസപരമായതാവട്ടെ, കര്മ്മ പരമായതാവട്ടെ ഏതൊരു കാര്യത്തിന്റെയും അടിസ്ഥാനം അല്ലാഹു ഖുര്‍‌ആനില്എന്ത് പറഞ്ഞു എന്നതാണ്. അതിലില്ലെങ്കില്മാത്രമേ മറ്റൊരു പ്രമാണം അന്വേഷിച്ചു പോകേണ്ടതുള്ളൂ.
1. സൂറത്തുല്അന്‍‌ആമിലെ ഒന്നാമത്തെ ആയത്ത്


ആകാശ ഭൂമികളെ സൃഷ്ടിക്കുകയും ഇരുട്ടുകളെയും പ്രകാശത്തെയും ഉണ്ടാക്കുകയും ചെയ്ത അല്ലാഹുവിന്നാണ് സര്‍വ്വ സ്തുതിയും എന്നിട്ടും അവരുടെ റബ്ബില്‍ കാഫിറായവര്‍ ഇതരന്മാരെ തങ്ങളുടെ റബ്ബിനു തുല്യരായി കല്‌പിക്കുന്നു“.
ഈ ആയത്തിന് , നേരത്തെ മക്കാ മുശ്‌രിക്കുകള്‍ക്ക് അല്ലാഹുവില്‍ വിശ്വാസമുണ്ടായിരുന്നു എന്ന് എഴുതിയ അതേ കുഞ്ഞീദു മദനി തന്നെ തന്റെ ഖുര്‍‌ആന്‍ പരിഭാഷയില്‍ നല്‍കിയ അര്‍ത്ഥവും നമുക്ക് പരിശോധിക്കാം.
ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും, ഇരുട്ടുകളും വെളിച്ചവും ഉണ്ടാക്കുകയും ചെയ്ത അല്ലാഹുവിന്നാകുന്നു സ്തുതി. എന്നിട്ടുമതാ സത്യനിഷേധികള്‍ തങ്ങളുടെ രക്ഷിതാവിന് സമന്മാരെ വെക്കുന്നു.
ആയത്തില്‍ ഒരു വിശ്വാസിക്ക് സംശയത്തിന് ഇടം വരാത്ത നിലയില്‍ അല്ലാഹു പറയുന്നു. അവര്‍, “റബ്ബില്‍” (രക്ഷിതാവില്‍) പങ്കു വെച്ചവരാണെന്ന്, അഥവാ, റുബൂബിയ്യത്തില്‍ പങ്കുവെച്ചവരാണെന്ന്“.
പക്ഷെ മുകളില്‍ നാം വായിച്ച മുജാഹിദുകളുടെ ഉദ്ധരണികളൊന്ന് വായിച്ച് നോക്കൂ. അതില്‍ നാം കാണുന്നു, “മുശ്‌രിക്കുകള്‍ പോലും അല്ലാഹുവിന്റെ റുബൂബിയ്യത്തില്‍ വിശ്വസിച്ചിരുന്നുഎന്ന്.
2. സൂറത്തുല്‍ ഹജ്ജിലെ നാല്പതാമത്തെ ആയത്ത്

ഇതിന് നമുക്ക് കുഞ്ഞീദു മദനി നല്‍കിയ പരിഭാഷ തന്നെ പറയാം:
യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരത്രെ അവര്‍.
തിരു നബി صلى الله عليه وسلم ക്കും അവിടുത്തെ അനുചരന്‍‌മാര്‍ക്കും സ്വന്തം നാടുവിട്ട് പുറത്തുപോകേണ്ടിവന്നത് അല്ലാഹു ആണ് റബ്ബ് എന്ന് പറഞ്ഞതിന്റെ പേരിലായിരുന്നുവെന്നാണ് ഖുര്‍‌ആന്‍ പറഞ്ഞത്.
പക്ഷെ സങ്കടമെന്നു പറയട്ടെ, ഇതേ കുഞ്ഞീദു മദനി തന്റെ അല്ലാഹുവിന്റെ ഔലിയാക്കള്‍ എന്ന പുസ്തകത്തില്‍ പറയുന്നു:
അതേയവസരത്തില്‍ അല്ലാഹു ഏകനാണ് എന്നും അവനാണ് തങ്ങളെയും തങ്ങളുള്‍പ്പെട്ട ഈ പ്രപഞ്ചത്തെയും സൃഷ്ടിച്ചു പരിപാലിക്കുന്നത് എന്നും അവര്‍ ദൃഢമായി വിശ്വസിച്ചിരുന്നു.
ഈ റുബൂബിയ്യത്തില്‍ തരിമ്പു വിശ്വാസമവര്‍ക്കുണ്ടായിരുന്നുവെങ്കില്‍ പിന്നെതിന് തിരു നബി صلى الله عليه وسلم യും സ്വഹാബത്തും അതേ വിശ്വാസത്തിന്റെ പേരില്‍ പുറത്താക്കപ്പെടണം?.
3. സൂറത്തുല്‍ കഹ്‌ഫിലെ നൂറ്റിപത്താമത്തെ ആയത്ത്
ആരെങ്കിലും തന്റെ റബ്ബിനെ കാണണമെന്നാഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍‌ക്കര്‍മ്മങ്ങള്‍ ആചരിക്കുകയും ഇബാദത്തില്‍ ആരെയും തന്റെ റബ്ബിനോട് പങ്കാളിയാക്കാതിരിക്കുകയും ചെയ്യട്ടേ
അവര്‍ റുബൂബിയ്യത്തില്‍ തന്നെ പങ്ക് ചേര്‍ക്കുന്നവരായതു കൊണ്ടാണ് അല്ലാഹു ഇങ്ങനെ ഉപദേശിക്കേണ്ടിവന്നത്.
4. സൂറത്തുല്ബഖറയിലെ 258 ആമത്തെ ആയത്ത്



أَلَمْ تَرَ إِلَى الَّذِي حَآجَّ إِبْرَاهِيمَ فِي رِبِّهِ (سورة البقرة 258

"ഇബ്റാഹീം നബി عليه السلام നോട് തന്റെ റബ്ബിന്റെ വിഷയത്തില്തര്ക്കിലച്ചവനെ നീ കണ്ടില്ലേ?"

റുബൂബിയ്യത്തില്അവര്ക്ക് വിശ്വാസമുണ്ടായിരുന്നുവെങ്കില്പിന്നെന്തിന് റബ്ബിന്റെ കാര്യത്തില്തര്ക്കി്ക്കണം?

പക്ഷേ, മമ്മതുട്ടിയുടെ മെയിലുള്ള വാചകം കാണൂ:


The belief in Tawheed ar-Ruboobiyyah was never denied by any of the previous nations….

5. സൂറത്തുല്ഇബ്റാഹീമിലെ 18 ആമത്തെ ആയത്ത്



مَّثَلُ الَّذِينَ كَفَرُواْ بِرَبِّهِمْ (إبراهيم 18


“(റുബൂബിയ്യത്തില്‍) റബ്ബില്കാഫിറായവരുടെ പ്രവര്ത്തsനങ്ങളുടെ ഉദാഹരണം..


വിശുദ്ധ ഖുര്‍‌ആന്ഇവിടെ വ്യാഖ്യാനമാവശ്യമില്ലാത്തവിധം വ്യക്തമായി പറയുന്നു അവര്റബ്ബിനെത്തന്നെ നിഷേധിച്ചവരായിരുന്നുവെന്ന്“.

6. സൂറത്തുന്നഹ്ലിലെ 54 ആമത്തെ ആയത്ത്


ثُمَّ إِذَا كَشَفَ الضُّرَّ عَنكُمْ إِذَا فَرِيقٌ مِّنكُم بِرَبِّهِمْ يُشْرِكُونَ(سورة النحل 54

അല്ലാഹു ദുരിതം നീക്കിത്തന്നാല്നിങ്ങളിലൊരു കൂട്ടര്അവരുടെ റബ്ബിനോട് പങ്ക് ചേര്ക്കുന്നു“.
ഇങ്ങനെയൊക്കെ ഖുര്‍‌ആന്തന്നെ അവര്റുബൂബിയ്യത്തില്തന്നെ പങ്ക് ചേര്ത്തംവരായിരുന്നു എനു വെട്ടിത്തുറന്ന് പറഞ്ഞിട്ടും ഇവര്എന്തടിസ്ഥാനത്തിലാണ് മക്കാ മുശ്രിക്കുകള്അല്ലാഹുവില്വിശ്വസിച്ചിരുന്നുവെന്ന് പറയുന്നതെന്ന് മനസ്സിലാവുന്നില്ല.
7. സൂറത്തുല്ഹജ്ജിലെ 19 ആമത്തെ ആയത്ത്



هَذَانِ خَصْمَانِ اخْتَصَمُوا فِي رَبِّهِمْ (الحج 19


സ്വന്തം റബ്ബിനെ സംബന്ധിച്ച് തര്ക്ക ത്തിലേര്പ്പെيട്ട രണ്ടു വിഭാഗമാണിത്

ഇനിയും വിശുദ്ധ ഖുര്‍‌ആന്തന്നെ പറയട്ടെ:


8. സൂറത്ത് യൂസുഫിലെ 39 ആമത്തെ ആയത്ത്


يَا صَاحِبَيِ السِّجْنِ أَأَرْبَابٌ مُّتَفَرِّقُونَ خَيْرٌ أَمِ اللّهُ الْوَاحِدُ الْقَهَّارُ (سورة يوسف 39

അല്ലയോ ജയിലിലെ കൂട്ടുകാരേ വിവിധങ്ങളായ റബ്ബുകളാണോ ഉത്തമം അതല്ല ഏകനും എല്ലാറ്റിനേയും അടക്കിവാഴുന്ന അല്ലാഹുവാണോ ഉത്തമം


ഇതിന് കുഞ്ഞീദു മദനി തന്നെ നല്കി്യ അര്ത്ഥം കാണുക:

ജയിലിലെ രണ്ട് സുഹൃത്തുക്കളേ വ്യത്യസ്ത രക്ഷാധികാരികളാണൊ ഉത്തമം; അതല്ല ഏകനും സര്വ്വാധികാരിയുമായ അല്ലാഹുവാണോ?

വിവിധങ്ങളായ റബ്ബുകളില്വിശ്വസിച്ചതു കൊണ്ടാണല്ലോ ഇങ്ങനെ പറയേണ്ടിവന്നത്. എന്നിട്ടും കുഞ്ഞീദു മദനി തന്റെ ഔലിയാക്കള്എന്ന പുസ്തകത്തില്പറയുന്നു :

അതേയവസരത്തില് അല്ലാഹു ഏകനാണ് എന്നും, അവനാണ് തങ്ങളേയും തങ്ങളുള്പ്പെ ട്ട പ്രപ്രഞ്ചത്തേയും സൃഷ്ടിച്ചു പരിപാലിക്കുന്നത് എന്നും അവര്ദൃഢമായി വിശ്വസിച്ചിരുന്നു.
മക്കാ മുശ്രിക്കുകളുടെ വിശ്വാസത്തെ കുറിച്ച് ഖുര്‍‌ആനില്എന്തു പറയുന്നു എന്നതിലേക്ക് 8 ആയത്തുകള്നാം ഉദ്ധരിച്ചിരുന്നു.

പുത്തനാശയക്കാര്, മക്കാ മുശ്രിക്കുകള്അല്ലാഹുവില്വിശ്വസിച്ചിരുന്നു എന്ന് പറയുന്നവരും വിശ്വസിക്കുന്നവരുമാണെന്ന് നാം നേരത്തെ രേഖാമൂലം പറഞ്ഞു. വിഷയവുമായി ബന്ധം കിട്ടാന്വേണ്ടി അതില്പെട്ട ഒന്ന് ഇവിടെ വീണ്ടും കൊടുക്കുന്നു.

അല്ലാഹുവിന്റെ റുബൂബിയ്യത്തിലുള്ള അംഗീകാരം (പ്രപഞ്ചം സൃഷ്ടിച്ച് സംരക്ഷിച്ച് നിയന്ത്രിക്കുന്നതിലെ അല്ലാഹുവിന്റെ ഏകത്വം തൌഹീദ് അംഗീകരിക്കല്‍) എല്ലാ സൃഷ്ടികളിലും അല്ലാഹു നിക്ഷേപിച്ചിരിക്കുന്നു. ആരാധനകള് അര്പ്പിക്കുന്നതില്അല്ലാഹുവിന് പങ്കുകാരെ ചേര്ത്ത മുശ്രിക്കുകള് (ബിംബാരാധകര്‍) പോലും അല്ലാഹുവിന്റെ റുബൂബിയ്യത്തില്വിശ്വസിച്ചിരുന്നു .(അംഗീകരിച്ചിരുന്നു) അല്ലാഹു അതാണ് പറയുന്നത്.( ഇസ്ലാമിക ഏകദൈവാരാധനാ വിശ്വാസവും അതിനെതിരെയുള്ള ദുരാചാര വിശ്വാസങ്ങളും പേജ് 37 ,വിവര്ത്തനം സയ്യിദ് അ്ഫര്സ്വാദിഖ് (മദീനി) -പരിശോധന : അബൂ അബ്ദുല്ലാഹ് സകീര്ഹുസൈന്‍. )