സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday, 3 August 2014

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ ഭാഗം 11



9. സൂറത്തുല്ഹൂദിലെ 68 ആമത്തെ ആയത്ത്


അറിയുക തീര്ച്ചയായും സമൂദ് വര്ഗം അവരുടെ റബ്ബിനോട് കാഫിറായിരിക്കുന്നു

ഇത്രമാത്രം വ്യാഖ്യാനാത്തിന് പഴുതില്ലാത്തവിധം വിശുദ്ധ ഖുര്‍‌ആന്അവര് റുബൂബിയ്യത്തില്കാഫിറായവരാണെന്ന് ഉറക്കെ എന്ന് പറഞ്ഞു വിളിച്ചു പറഞ്ഞിട്ടും ഇന്നും ഇവര്അയക്കുന്ന മെയില്കാണൂ.

10. സൂറത്തുശ്ശുഅറാഇലെ 97, 98 ആയത്തുകള്


വിഗ്രഹാരാധകരും വിഗ്രഹങ്ങളും നാളെ നരകത്തിലകപ്പെടുമ്പോള്അവര്പരസ്പരം തര്ക്കിക്കുന്ന രംഗം അല്ലാഹു പറയുന്നത് കാണുക.





അല്ലാഹുവാണെ സത്യം, ഞങ്ങള്തീര്ച്ചയായും വഴികേടിലാണ് അകപ്പെട്ടിരിക്കുന്നത്, സര്വ്വലോക രക്ഷിതാവിന് (റബ്ബിന്) തുല്യമായ സ്ഥാനം നിങ്ങള്ക്ക്

മുശ്രിക്കുകള്റബ്ബിന്തന്നെ സമന്മാരെ വെച്ച് പൂജിച്ചിരുന്നു എന്ന് തെളിയിക്കാന് ഇതിലും വലിയ തെളിവ് ഇനിയെന്തുവേണം ! പിന്നെ ഏതര്ത്ഥത്തിലാണ് അവര്ലോക രക്ഷിതാവില്ശിര്ക്ക് വെച്ചിട്ടില്ലെന്ന് പറയുന്നത് ?


11. സൂറ ഫുസ്സിലത്തിലെ 9 ആമത്തെ ആയത്ത്




പ്രവാചകരേ, അങ്ങ് അവരോട് പറയുക : രണ്ടു ദിനങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചവനായ അല്ലാഹുവിനോട് നിങ്ങള്കാഫിറാകുകയും അവന്ന് നിങ്ങള്തുല്യരെ കല്പ്പിക്കുകയുമാണോ ? അവനാണ് സര്വ്വ ലോകങ്ങളുടേയും റബ്ബ്”.

ആയത്തിന് കുഞ്ഞീദു മദനി തന്നെ നല്കിയ അര്ഥം :

നീ പറയുക, രണ്ടു ദിവസ(ഘട്ട)ങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചവനില്നിങ്ങള് അവിശ്വസിക്കുകയും അവന്ന് സമന്‍‌മാരെ സ്ഥാപിക്കുകയും തന്നെയാണോ ചെയ്യുന്നത്? അവനാകുന്നു ലോകങ്ങളുടേ രക്ഷിതാവ്.

റബ്ബുല്ആലമീന് തന്നെ അവര്പങ്കുകാരെ വെച്ചിരുന്നു. പക്ഷെ ഇതെ മൌലവി തന്റെ ഔലിയാക്കള്എന്ന പുസ്തകത്തില്പറയുന്നു :

അതേയവസരത്തില് അല്ലാഹു ഏകനാണ് എന്നും , അവനാണ് തങ്ങളെയും തങ്ങളുള്പ്പെട്ട പ്രപഞ്ചത്തെയും സൃഷ്ടിച്ചു പരിപാലിക്കുന്നത് എന്നും അവര്ദൃഢമായി വിശ്വസിച്ചിരുന്നു.
12. സൂറത്തു ഇസ്റാഇലെ 46 ആമത്തെ ആയത്ത്


റബ്ബില് വിശ്വസിച്ചവരായിരുന്നു മക്കത്തെ മുശ്രിക്കുകള്എന്ന് മൌലവിമാര് പാടിപ്പഠിപ്പിക്കുന്ന മുശ്രിക്കുകളെ കുറിച്ച് അല്ലാഹു പറയുന്നത് കാണുക.


وَجَعَلْنَا عَلَى قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِي آذَانِهِمْ وَقْرًا وَإِذَا ذَكَرْتَ رَبَّكَ فِي الْقُرْآنِ وَحْدَهُ وَلَّوْاْ عَلَى أَدْبَارِهِمْ نُفُورًا (إسراء 46

“ ........... അങ്ങ് അങ്ങയുടെ ഏകനായ റബ്ബിനെക്കുറിച്ച് ഖുര്‍‌ആനിലൂടെ പറയുമ്പോള്അവര്വെറുപ്പോടെ പിന്തിരിഞ്ഞുപോകും.


അവരും റബ്ബില്വിശ്വസിച്ചിരുന്നുവെങ്കില്പിന്നെയെന്തിന് അവര്നീരസം കാണിക്കണം ?
എന്റെ നല്ലവരായ വായനക്കാര്ഒരിക്കലും അധികമായി എന്ന് തെറ്റിദ്ധരിക്കരുത്. ഇവര്ഇത്രയധികം വ്യക്തവും വ്യാഖ്യാനത്തിന് പോലും ആവശ്യമില്ലാത്തയത്ര ആയത്തുകള് വിഷയത്തിലുണ്ടായിട്ടും ആടിനെ പട്ടിയാക്കുന്ന തനി മോശമായ സമീപനമാണ് ഖുര്‍‌ആനിനോടും മുസ്ലിം ഉമ്മത്തിനോടും ചെയ്തതെന്ന് വായനക്കാര്ക്ക് ബോധ്യപ്പെടാനാണ് ഇത്രയും ആയത്തുകള്കൊടുത്തത്. ഇനിയും ഇത്തരം അനേകം ആയത്തുകള്ഖുര്‍‌ആനില്കാണാം. അവസാനമായി ഒരായത്തു കൂടെ കൊടുക്കാം.

13. സൂറത്തു സ്സാഫാത്തിലെ 149 ആമത്തെ ആയത്ത്


فَاسْتَفْتِهِمْ أَلِرَبِّكَ الْبَنَاتُ وَلَهُمُ الْبَنُونَ (الصافات 149


നബിയേ, അങ്ങ് മക്കാ മുശ്രിക്കുകളോട് ചോദിക്കുക, അങ്ങയുടെ റബ്ബിന് പെണ്മക്കളും അവര്ക്ക് ആണ്മക്കളുമാണൊ എന്ന്”.

പകല് വെളിച്ചം പോലെ ഏത് കുട്ടിക്കും തിരിയുന്ന രൂപത്തില് ആയത്തില്നിന്ന് മനസ്സിലാക്കാം. മക്കാ മുശ്രിക്കുകള്റബ്ബിന് പെണ്‍‌മക്കളുണ്ടെന്ന് വിശ്വസിക്കുന്നവരായിരുന്നു എന്ന്. അങ്ങിനത്തെ ഒരു റബ്ബിനെ, അഥവാ മക്കളുള്ള റബ്ബിനെ ഖുര്‍‌ആന്പഠിപ്പിച്ചിട്ടില്ല. തിരു നബി صلى الله عليه وسلم പരിചയപ്പെടുത്തിയിട്ടില്ല. മഹാന്‍‌മാരായ സ്വഹാബത്ത് വിശ്വസിച്ചിട്ടില്ല.




എന്നാല്വഹാബി / മൗദൂദി വിശ്വാസം നോക്കൂ

മക്കാമുശ്രിക്കുകള് തിരുമേനി ()ക്ക് അഭിമുഖീകരിക്കേണ്ടി വന്ന ഒരു വിഭാഗം മക്കാമുശ്രിക്കുകളായിരുന്നു. സൃഷ്ടിക്കുക, സംരക്ഷിക്കുക, വളര്ത്തിക്കൊണ്ട് വരിക, സംഹരിക്കുക, നിയന്ത്രിക്കുക മുതലായ എല്ലാം തന്നെ അല്ലാഹുവാണെന്ന് അവര്സമ്മതിച്ചിരുന്നു. പരമാധികാരം അല്ലാഹുവിന് മാത്രമാണെന്ന് അവര്ഉറക്കെ പ്രഖ്യാപിച്ചിരുന്നു. ഇവയില്ഒന്നിലും ആരെയും അവര്പങ്കാളികളാക്കിയിരുന്നില്ല.

ഇതിന് തെളിവായി സൂറത്തുല്മുഅ്മിനൂനയിലെ 84-87 വരെയുള്ള ആയത്ത് (അവയുടെ വിശദീകരണം ബുള്ളറ്റിനുകളില്വരും إن شاء الله ) തെളിവ് കൊടുത്തതിന് ശേഷം അദ്ദേഹം പറയുന്നു.

അറേബ്യന് മുശ്രിക്കുകള്മുകളില്പറഞ്ഞ കാര്യങ്ങളില്(പരമാധികാരം ഉള്പ്പെടെ) അല്ലാഹുവിന്റെ ഏകത്വത്തെ (തൌഹീദിനെ) അംഗീകരിച്ചിരുന്നുവെന്ന് യാതൊരു വ്യാഖ്യാനത്തിന്റെയും ആവശ്യമില്ലാത്ത വിധം ആയത്തില്നിന്ന് തന്നെ വ്യക്തമാണ്.

( അബ്ദുസ്സലാം സുല്ലമി എടവണ്ണയുടെ, തൌഹീദ് ഒരു സമഗ്ര വിശലനം പേജ് 216-217 )
ഇങ്ങനെ നോക്കിയാല്, മക്കാ മുശ്രിക്കുകള്റബ്ബിനെക്കൊണ്ട് കാഫിറായിരുന്നു എന്നും റബ്ബിനെക്കൊണ്ട് മറ്റു വസ്തുക്കളെ അവര്സമമാക്കിയിരുന്നു എന്നും റബ്ബില്അവര്പങ്കു ചേര്ത്തിരുന്നു എന്നും വിശുദ്ധ ഖുര്‍‌ആന് സംശയത്തിന് വകയില്ലാത്ത വിധം ആവര്ത്തിച്ചു വ്യക്തമാക്കുന്നു. അതുകൊണ്ട് മക്കാ മുശ്രിക്കുകള്ക്ക് റബ്ബിനെ കുറിച്ച് വിശ്വാസമുണ്ടായിരുന്നു എന്ന് പറയുന്നതും അവര്ക്ക് റുബൂബിയ്യത്തിലുള്ള തൌഹീദുണ്ടായിരുന്നു എന്നു പറയുന്നതും ഖുര്‍‌ആനിന്റെ വ്യക്തമായ പരാമര്ശങ്ങള്ക്ക് എതിരാണെന്ന് ഖുര്‍‌ആന്കൊണ്ട് തന്നെ തെളിഞ്ഞു.

സാന്ദര്ഭികമായി ഒരു കാര്യം കൂടെ ഓര്മ്മിപ്പിക്കട്ടെ. അല്ലാഹുവിലുള്ള വിശ്വാസത്തെ പരിചയപ്പെടുത്തുമ്പോള്അതിനെ മൂന്നായി (ഉലൂഹിയ്യത്തിലുള്ള വിശ്വാസം, റുബൂബിയ്യത്തിലുള്ള വിശ്വാസം, അസ്മാഅ് വസ്സ്വിഫാത്തിലുള്ള വിശ്വാസം) വിഭജിക്കുന്ന പരിപാടി മുസ്ലിം ഉമ്മത്തിന് പരിചയമില്ലാത്തതാണ്.

മൂന്ന് നൂറ്റാണ്ടിലേയോ അതിന് ശേഷം വന്ന ഇമാമുകളോ ചെയ്യാത്ത ഒരു പുതിയ വിഭജനമാണത് എല്ലാം. നബി صلى الله عليه وسلم യുടെ സുന്നത്തില്വല്ല തെളിവുമുണ്ടോ ആവോ? തിരു നബി صلى الله عليه وسلم തൌഹീദ് പഠിപ്പിച്ച ഒരു സ്ഥലത്തും ഇങ്ങനെ ഒരു വേര്തിരിവ് പറഞ്ഞതായി കാണുന്നില്ല. മുകളില്നാം അബ്ദുല്ഖൈസിന്റെ സംഭവം കൊടുത്തിരുന്നു. അതില്അല്ലാഹുവിലുള്ള വിശ്വാസം എന്താണെന്ന് നിങ്ങള്ക്ക് അറിയുമോഎന്ന് ചോദിക്കുകയും അവര്അറിയില്ല എന്ന് മറുപടി പറയുകയും ചെയ്ത ബുഖാരിയുടെ ഹദീസ് നാം കണ്ടു. അതിനുള്ള മറുപടിയില്പോലും ഇങ്ങനെ ഒരു വിഭജനം പഠിപ്പിച്ചു കൊടുത്തിട്ടില്ല.

അല്ലാഹുവിലുള്ള വിശ്വാസം എന്നു പറയുന്നത് തന്നെ ഇതെല്ലാം അടങ്ങിയതാണ്. പിന്നീട് ഒരു വേര്തിരിവിന്റെ ആവശ്യമേയില്ല.
ഇനി ഇതുപോലെത്തന്നെ (റബ്ബില്വിശ്വാസിക്കാത്തതുപോലെ) അവര്അല്ലാഹുവിലും വിശ്വസിച്ചിരുന്നില്ല എന്നതിനും അനേകം ആയത്തുകള് തന്നെ നമുക്ക് തെളിവായി കൊണ്ട് വരാം.


ചിലത് കാണുക :


قُلْ أَنفِقُواْ طَوْعًا أَوْ كَرْهًا لَّن يُتَقَبَّلَ مِنكُمْ إِنَّكُمْ كُنتُمْ قَوْمًا فَاسِقِينَ (سورة التوبة 53


അവരുടെ ദാനധര്മ്മങ്ങള്തള്ളപ്പെടുന്നതിലുള്ള കാരണം അവര്അല്ലാഹുവിലും അവന്റെ റസൂലിലും കാഫിറായിരുന്നു എന്നതാണ്” (തൌബ 53 )



അപ്പോള്അല്ലാഹു പറയുന്നു അവര്അല്ലാഹുവില്കാഫിറാണെന്ന്. നവീനവാദികള്പറയുന്നു അല്ല അവര്വിശ്വാസികളാണെന്ന്.

ഇനിയും കാണുക :


اسْتَغْفِرْ لَهُمْ أَوْ لاَ تَسْتَغْفِرْ لَهُمْ إِن تَسْتَغْفِرْ لَهُمْ سَبْعِينَ مَرَّةً فَلَن يَغْفِرَ اللّهُ لَهُمْ ذَلِكَ بِأَنَّهُمْ كَفَرُواْ بِاللّهِ وَرَسُولِهِ وَاللّهُ لاَ يَهْدِي الْقَوْمَ الْفَاسِقِينَ (التوبة 80


(മുശ്രിക്കുകള്ക്ക് പൊറുത്ത് കൊടുക്കാതിരിക്കാനുള്ള കാരണം) അവര്അല്ലാഹുവിലും അവന്റെ റസൂലിലും കാഫിറായതാണതിനു കാരണം” (തൌബ 80)

വീണ്ടും ഖുര്‍‌ആന്പറയുന്നു :



قُلْ أَئِنَّكُمْ لَتَكْفُرُونَ بِالَّذِي خَلَقَ الْأَرْضَ فِي يَوْمَيْنِ وَتَجْعَلُونَ لَهُ أَندَادًا ذَلِكَ رَبُّ الْعَالَمِينَ (سورة فصلت 9


പ്രവാചകരെ, അങ്ങ് അവരോട് പറയുക : രണ്ടു ദിവസങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചവനായ അല്ലാഹുവില്നിങ്ങള്കാഫിറാകുകയാണോ?അവന്ന് നിങ്ങള്സമന്‍‌മാരെ കല്‍‌പിക്കുകയുമാണോ ? അവനാകട്ടെ സര്വ്വ ചരാചരങ്ങളുടെയും റബ്ബാകുന്നു” (ഫുസ്സിലത്ത് 9)

ഇനിയും അല്ലാഹു പറയുന്നു:


وَمَا لَكُمْ لَا تُؤْمِنُونَ بِاللَّهِ وَالرَّسُولُ يَدْعُوكُمْ لِتُؤْمِنُوا بِرَبِّكُمْ وَقَدْ أَخَذَ مِيثَاقَكُمْ إِن كُنتُم مُّؤْمِنِينَ (سورة الحديد 8

അല്ലാഹുവില് വിശ്വസിക്കാതിരിക്കാന്നിങ്ങള്ക്കെന്താണ് ന്യായം? നിങ്ങളുടെ റബ്ബില് വിശ്വസിക്കാനാണല്ലോ പ്രവാചകന്നിങ്ങളെ ക്ഷണിച്ചു കൊണ്ടിരിക്കുന്നത്..

അവര്ക്ക് അല്ലാഹുവിലോ റബ്ബിലോ എന്തെങ്കിലും വിശ്വാസമുണ്ടായിരുന്നെങ്കില്ഇങ്ങനെ പറയുന്നതില്ഒരര്ത്ഥവുമില്ല