സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday 3 August 2014

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ ഭാഗം 9



മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നു :


يَا أَيُّهَا النَّاسُ أَنتُمُ الْفُقَرَاء إِلَى اللَّهِ وَاللَّهُ هُوَ الْغَنِيُّ الْحَمِيدُ (سورة فاطر 15

മനുഷ്യരേ നിങ്ങളെല്ലാവരും അല്ലാഹുവിലേക്ക് എപ്പോഴും ആശ്രയിച്ചുകൊണ്ടിരിക്കുന്നവരാണ്. അല്ലാഹു അവന്മാത്രമാണ് ഒരാളേയും ഒന്നിലും ആശ്രയിക്കേണ്ടതില്ലാത്തവന്‍. സ്തുത്യനുമാകുന്നു. (ഫാത്വിര്15)

114 സൂറത്തുള്ള വിശുദ്ധ ഖുര്‍‌ആനില്113 ന്റെയും തുടക്കത്തിലുള്ള വിശൂദ്ധ വചനമാണ് ബിസ്മി”. നംല് സൂറത്തിന്റെ ഇടയിലുള് ബിസ്മിയും കൂടെ കൂട്ടിയാല്114 സ്ഥലങ്ങളിലായി അല്ലാഹു അവനെ പരിചയപ്പെടുത്താന്ഉപയോഗിച്ച ഒരു വിശുദ്ധ വചനമാണ് بسم الله الرحمن الرحيم എന്നത്. അല്ലാഹുവിന്റെ വിശുദ്ധ സത്തയെ ദാത്തിനെമനസ്സിലാക്കാന്മനുഷ്യ ബുദ്ധിക്ക് സാധ്യമല്ല. ഒരു വസ്തുവിനെ മനുഷ്യ ബുദ്ധിക്ക് മനസ്സിലാവണമെങ്കില്, അല്ലെങ്കില്പരിചയപ്പെടുത്തിക്കൊടുക്കണമെങ്കില് ഒന്നിരിക്കല് വസ്തു പദാര്ത്ഥമോ അല്ലെങ്കില്ഗുണമോ ആയിരിക്കണം. അല്ലാഹുവിന്റെ ദാത്ത്ഗുണമോ പദാര്ത്ഥമോ അല്ല. അതേ സമയം ഒരാളെ വിശ്വസിക്കാനും അനുസരിക്കാനും അയാളെ കാണണമെന്നില്ല. അയാളുടെ ഗുണങ്ങളും സ്വഭാവങ്ങളും മനസ്സിലാക്കിയാല്മതി. .

രൂപത്തിലുള്ള ഒരു പരിചയപ്പെടുത്തലാണ് അല്ലാഹു ബിസ്മിയിലൂടെ നിര്വ്വഹിച്ചിരിക്കുന്നത്. അല്ലാഹു എന്നു പറഞ്ഞാല്അവന്കാരുണ്യവാനാണ്. ഇഹത്തിലും പരത്തിലും വിശ്വാസിയെന്നോ അവിശ്വാസിയെന്നോ അനുസരിക്കുന്നവനെന്നോ അനുസരിക്കാത്തവനെന്നോ വ്യത്യാസമില്ലാതെ അല്ലാഹു അവന്റെ വിശാലമായ കാരുണ്യം ചൊരിഞ്ഞ് കൊണ്ടിരിക്കുന്നു.

സ്വന്തം ശരീരത്തിലും നമുക്ക് ചുറ്റുഭാഗത്തും പ്രപഞ്ചത്തിലും അല്ലാഹു ഓരോ നിമിഷവും നല്‍‌കിക്കൊണ്ടിരിക്കുന്ന കാരുണ്യത്തെക്കുറിച്ച് ചിന്തിച്ചാല്തന്നെ അല്ലാഹുവിനെ മനസ്സിലാക്കാന് കഴിയും. അല്ലാഹുവിനെ മനസ്സിലാക്കാനുള്ള മറ്റൊരു വഴിയാണ് അവന്റെ പരിശുദ്ധ നാമങ്ങളിലൂടെ മനസ്സിലാക്കല്‍.
അപ്പോള്മുകളില്കൊടുത്ത ആയത്തുകളിലൂടെ നാം വ്യക്തമായി മനസ്സിലാക്കി ഇസ്ലാം പഠിപ്പിക്കുന്ന അല്ലെങ്കില്ഖുര്‍‌ആനും നബി صلى الله عليه وسلم യും പരിചയപ്പെടുത്തിയ അല്ലാഹു ആരാണെന്ന്. അതുകൊണ്ട് തന്നെ അല്ലാഹു ഉണ്ട് എന്ന് പറയുന്നത് കൊണ്ടോ , ആകാശത്തേയും ഭൂമിയേയും സൃഷ്ടിച്ചവന്അല്ലാഹു ആണെന്ന് പറയുന്നത് കൊണ്ടോ, മഴ വര്ഷിപ്പിക്കുന്നവന് അല്ലാഹു ആണെന്ന് പറയുന്നത് കൊണ്ടോ, സങ്കടം ബോധിപ്പിക്കുന്നതുകൊണ്ടോ അല്ലാഹുവിലുള്ള വിശ്വാസമാകുകയില്ല. മറിച്ച് അല്ലാഹു പരിചയപ്പെടുത്തിയതുപോലെ , അമ്പിയാ മുര്‍‌സലുകള്പരിചയപ്പെടുത്തിയതുപോലെ , വിശ്വാസികള് വിശ്വസിച്ചത് പോലെ വിശ്വസിച്ചവനേ വിശ്വാസിയാകൂ. അല്ലാഹു പറയുന്നത് കാണുക


وَإِذَا قِيلَ لَهُمْ آمِنُواْ كَمَا آمَنَ النَّاسُ قَالُواْ أَنُؤْمِنُ كَمَا آمَنَ السُّفَهَاء أَلا إِنَّهُمْ هُمُ السُّفَهَاء وَلَـكِن لاَّ يَعْلَمُونَ
(سورة البقرة 13)


പ്രവാചകര് صلى الله عليه وسلم യും സ്വഹാബത്തും വിശ്വസിച്ചതുപോലെ നിങ്ങള് വിശ്വസിക്കുക എന്നവരോട് പറയപ്പെട്ടാല്മൂഢന്മാര്വിശ്വസിക്കുന്നപോലെ ഞങ്ങളും വിശ്വസിക്കുകയോ ? അറിയുക, സത്യത്തില്അവര്തന്നെയാണ് മൂഢന്മാര്‍. പക്ഷെ അവരത് അറിയുന്നില്ല.

അപ്പോള്പ്രവാചകനും സ്വഹാബത്തും വിശ്വസിച്ചതുപോലെ വിശ്വസിച്ചെങ്കിലേ വിശ്വാസമാകൂ.
രൂപത്തില്അല്ലാഹുവിനെ വിശ്വസിച്ചവര്മുഅ്മിനുകളല്ലാതെ മറ്റാരുമില്ല.

അല്ലാഹു ഉണ്ട് എന്ന് പറഞ്ഞ പലര്ക്കും വിശ്വാസമില്ലെന്ന് ഖുര്‍‌ആന്തന്നെ പറയുന്നുണ്ട്. രണ്ട് കാരണങ്ങളാലാണത്. ഒന്ന് പറയുന്നത് വായ കൊണ്ട് മാത്രമേയുള്ളൂ, ഹൃദയത്തില്വിശ്വാസമില്ല. രണ്ട്- അല്ലാഹുവിനെ മനസ്സിലാക്കേണ്ടുന്ന രൂപത്തില്അവര്മനസ്സിലാക്കിയില്ല. അതുകൊണ്ട് അത് യഥാര്ത്ഥ അല്ലാഹുവിലുള്ള വിശ്വാസമാകുകയില്ല.

മറ്റുള്ളവരൊക്കെ അല്ലാഹുവില്കാഫിറായിരിക്കുന്നു എന്ന് ഖുര്‍‌ആന്വളരെ വ്യക്തമായി വെട്ടിത്തുറന്നു പറഞ്ഞിട്ടുമുണ്ട്. അതില്രണ്ടായത്ത് മാത്രം കാണുക: (വിശദമായി പിന്നീട് വരും إن شاء اللهê

ഒന്ന് സൂറത്തുല്ബഖറയിലെ

وَمِنَ النَّاسِ مَن يَقُولُ آمَنَّا بِاللّهِ وَبِالْيَوْمِ الآخِرِ وَمَا هُم بِمُؤْمِنِينَ (البقرة 8

ഞങ്ങള്അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിച്ചവരാണെന്ന് പറയുന്ന ചില മനുഷ്യരുണ്ട്. വാസ്തവത്തില്അവര്വിശ്വാസികളല്ല തന്നെ”.

വളരെ വ്യക്തമായി ആയത്തില്അല്ലാഹു പറയുന്നു. അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിച്ചു എന്നൊരാള്പറഞ്ഞാല്പോലും അവന്വിശ്വാസിയാകുകയില്ല. കാരണം അല്ലാഹുവും അവന്റെ റസൂലും പഠിപ്പിച്ചതുപോലുള്ള വിശ്വാസമല്ല അവനുള്ളത് എന്നതാണ്. അഥവാ മുകളില്കൊടുത്ത അല്ബഖറയിലെ 13 ആമത്തെ ആയത്തില്പറഞ്ഞ كما آمن الناسവിശ്വാസികള്വിശ്വസിച്ചതുപോലെയല്ല അവര്അല്ലാഹുവിനെ മനസ്സിലാക്കിയത്”.

ഇവ്വിഷയകമായുള്ള മറ്റൊരു പ്രധാന സൂറത്താണ്


قُلْ يَا أَيُّهَا الْكَافِرُونَ. لَا أَعْبُدُ مَا تَعْبُدُونَ. وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ. وَلَا أَنَا عَابِدٌ مَّا عَبَدتُّمْ . وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ. لَكُمْ دِينُكُمْ وَلِيَ دِينِ

ഇതിന് പ്രസിദ്ധ മുഫസ്സിറായ ഇമാം ത്വബ്രി رحمه الله (ഉത്തമര്എന്ന് തിരുനബി صلى الله عليه وسلم വിശേഷിപ്പിച്ച ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകളില് ജീവിച്ച മഹാനാണ് അദ്ദേഹം. ജനനം 224 വഫാത്ത് 310) തന്റെ തഫ്സീറുത്വബ്രിയില്നല്കി്യ വ്യാഖ്യാനം يا أيها الكافرون باللهഅല്ലാഹുവില്നിഷേധിക്കുന്ന കാഫിറുകളെ....

ഇവിടെ മക്കാ മുശ്രിക്കുകളായാലും നസാറാക്കളായാലും അവരാരും അല്ലാഹുവില് വിശ്വസിച്ചിട്ടില്ലെന്ന് വ്യക്തമായി ഖുര്‍‌ആന്പറയുന്നു. അവര്പച്ച കാഫിറാണെന്നും പറഞ്ഞിരുന്നു.

അഥവാ, ഞാന്മനസ്സിലാക്കിയ, മറ്റ് അമ്പിയാമുര്സുലുകള്മനസ്സിലാക്കിയ, അമ്പിയാ മുര്സതലുകളില്വിശ്വസിച്ച സമുദായം മനസ്സിലാക്കിയ അല്ലാഹുവിനെ നിങ്ങള് വിശ്വസിക്കുകയോ അവന്ന് ഇബാദത്ത് ചെയ്യുകയോ ചെയ്തിട്ടില്ല.

ഇനി നമ്മുടെ വിഷയമായ മക്കാ മുശ്രിക്കുകളുടെ വിശ്വാസത്തെക്കുറിച്ച് ഖുര്‍‌ആനില്എന്തു പരയുന്നു എന്ന് നോക്കാം.

മുജാഹിദുകളെപ്പോലുള്ള പുത്തനാശയക്കാര്, മക്കാ മുശ്രിക്കുകള്അല്ലാഹുവില്വിശ്വസിച്ചിരുന്നു എന്ന് പറയുന്നവരും വിശ്വസിക്കുന്നവരുമാണെന്ന് നാം നേരത്തെ രേഖാമൂലം പറഞ്ഞു. വിഷയവുമായി ബന്ധം കിട്ടാന്വേണ്ടി അതില്പെട്ട ഒന്ന് ഇവിടെ വീണ്ടും കൊടുക്കുന്നു.

അല്ലാഹുവിന്റെ റുബൂബിയ്യ:യിലുള്ള അംഗീകാരം (പ്രപഞ്ചം സൃഷ്ടിച്ച് സംരക്ഷിച്ച് നിയന്ത്രിക്കുന്നതിലുള്ള അല്ലാഹുവിലുള്ള ഏകത്വം തൌഹീദ് അംഗീകരിക്കല്‍) എല്ലാ സൃഷ്ടികളിലും അല്ലാഹു നിക്ഷേപിച്ചിരിക്കുന്നു. ആരാധനകള്അര്പ്പിക്കുന്നതില്അല്ലാഹുവിന് പങ്കുകാരെ ചേര്ത്ത് മുശ്രിക്കുകള്(ബിംബാരാധകര്‍) പോലും അല്ലാഹുവിന്റെ റുബൂബിയ്യ:ത്തില് വിശ്വസിച്ചിരുന്നു. (അംഗീകരിച്ചിരുന്നു) അല്ലഹു അതാണ് പറയുന്നത്: ( ഇസ്ലാമിക ഏകദൈവാരാധനാ വിശ്വാസവും അതിനെതിരെയുള്ള ദുരാചാര വിശ്വാസങ്ങളും ; പേജ് 37 , വിവര്ത്ത നം : സയ്യിദ് അ്ഫര്സ്വാദിഖ് (മദീനി) പരിശോധന : അബൂ അബ്ദുല്ലാഹ് സകീര്ഹുസൈന്. )

ഇതൊരു വ്യാപകമായ തെറ്റിദ്ധരിപ്പികലാണ്. അല്ലെങ്കില്ആടിനെ പട്ടിയാക്കലാണ്. മുസ്ലിം ഉമ്മത്തിലെ ഉത്തമ നൂറ്റാണ്ടുകാരായ സ്വഹാബത്തോ ശേഷമുള്ള താബിഉകളോ താബിഉത്താബിഉകളോ മുസ്ലിം ഉമ്മത്തിലെ ഇമാമുകളോ ഒന്നും പറയാത്ത ഒരു പുത്തന് വാദമാണിത്. അഥവാ, ആരാധനയില്പങ്കു ചേര്ത്തതല്ലാതെ, റബ്ബ് ഒരുവനാണെന്ന കാര്യത്തില്അവന് പങ്കുകാരില്ലെന്ന വിഷയത്തില്ലോകത്ത് കഴിഞ്ഞുപോയ ഒരു സമൂഹത്തിനും ഭിന്നാഭിപ്രായമേ ഇല്ല. അവരൊക്കെ റബ്ബ് അല്ലാഹു ആണ്, അവന് മാത്രമാണ് റബ്ബ് വിശ്വസിക്കുന്നവരാണെന്നും ശിര്ക്ക് വന്നത് ഉലൂഹിയ്യത്തിലാണെന്നുമുള്ള പിഴച്ച വാദം പുതിയതാണ്. ശേഷം അതിനെ തെളിവാക്കിക്കൊണ്ട് അവര്ജല്‍‌പിക്കുന്നു, ലോകത്തിലെ ഭൂരിഭാഗം മുസ്ലിംകളും ഇതുപോലെയാണ് വിശ്വസിക്കുന്നതെന്ന്. പക്ഷെ ആരാധനയുടെ വിഷയത്തില്ഔലിയാക്കളേയും മറ്റും അവര്കൂട്ടാളികളാക്കുന്നു എന്ന്.

എന്നാല് വാദം അടിസ്ഥാനപരമായി തന്നെ തെറ്റാണെന്ന് ഖുര്‍‌ആന്സംശയത്തിന് വകയില്ലാത്ത വിധം സ്ഥാപിക്കുന്നു. എന്നല്ല ഖുര്‍‌ആന്ആവര്ത്തി ച്ചു പറഞ്ഞ കാര്യമാണ് റബ്ബില്അവര്ശിര്ക്കു വെച്ചവരാണെന്നും റബ്ബില്അവര് കാഫിറാണെന്നും അവര്ആരാധിക്കുന്ന വസ്തുക്കള്ക്ക് അല്ലാഹുവിന്റെ തുല്യസ്ഥാനം അവര്കല്‍‌പിച്ചിരുന്നു എന്നതും.