സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday 3 August 2014

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ ഭാഗം 8



അല്ലാഹുവി മാത്രം വിശ്വസിക്കുക എന്നാ എന്താണെന്നറിയാമോ ? ഇന്ന് നബി അവരോട് ചോദിച്ചു. അവ പറഞ്ഞു. അല്ലാഹുവും അവന്റെ റസൂലുമാണ് ഏറ്റവും അറിവുള്ളവതിരു നബി صلى الله عليه وسلم പറഞ്ഞ് കൊടുത്തു .നിങ്ങ മനസി ഉറപ്പിച്ച് നാവ് കൊണ്ട് വ്യക്തമാക്കുകلا إلهഇലാഹ് എന്ന് പറയുന്ന ഒന്നില്ലإلا اللهഅല്ലാഹു ഒഴിച്ച് لا شريك له അവനു പങ്കുകാരനില്ലെന്നും. وأن محمدا رسول اللهനിശ്ചയം മുഹമ്മദ് നബി അല്ലാഹുവിന്റെ പ്രവാചകനാണെന്നും.

ഇല്ലായ്മയില്നിന്ന് വസ്തുക്കളെ മുഴുവനും സൃഷ്ടിച്ച് അവയെ പോറ്റിവളര്ത്തി പരിപാലിച്ച് കൊണ്ടുപോകുന്ന സര്വ്വാധിനാഥനായ അല്ലാഹു, അവന്അവനെ നമുക്ക് തിരുനബി صلى الله عليه وسلم യിലൂടെ എങ്ങിനെ മനസ്സിലാക്കിത്തന്നു രൂപത്തില്അവനെ മനസ്സിലാക്കലാണ് യഥാര്ത്ഥത്തില്അല്ലാഹുവിലുള്ള വിശ്വാസം.

അല്ലാഹു അവനെ പരിചയപ്പെടുത്താന്ഖുര്‍‌ആനില്അവതരിപ്പിച്ച പരമപ്രധാനമായ സൂറത്താണ് സൂറത്തുല്ഇഖ്ലാസ്”.

സൂറത്ത് അവതരിപ്പിക്കുന്നത് തന്നെ മക്കയിലെ മുശ്രിക്കുകള്തിരു നബി صلى الله عليه وسلم യോട് ആരാണ് നിന്റെ റബ്ബ് എന്ന് ഞങ്ങള്ക്ക് പരിചയപ്പെടുത്തിത്തരൂഎന്നാവശ്യപ്പെട്ടോഴാണ്.


عن عكرِمة رضي الله عنه قال: إن المشركين قالوا: يا رسول الله أخبرنا عن ربك، صف لنا ربك ما هو ، ومن أيّ شيء هو؟ فأنزل الله: قُلْ هُوَ اللّهُ أحَدٌ إلى آخر السورة. "تفسير الطبري سورة الإخلاص" .

സൂറത്ത് ഇതാണ്


بسم الله الرحمن الرحيم



നബിയേ തങ്ങള്പറയുക, അവന്അല്ലാഹു ആണ്. (ഞാന്പരിചയപ്പെടുത്തുന്ന ഇലാഹ്, അഥവാ നിങ്ങള്ചോദിച്ച , എല്ലാ വസ്തുക്കളെയും പടച്ചു പരിപാലിക്കുന്ന എന്റെ റബ്ബ് അല്ലാഹു ആണ്. അവന്മാത്രമാണ് അല്ലാഹു ആയിട്ടുള്ളത്) . (എങ്ങിനെയുള്ളവനാണവന്‍) أَحَدٌ അവന് എല്ലാ അര്ത്ഥത്തിലും ഏകത്വം ഉള്ളവനാണ്. (അഥവാ അവന്റെ വിശുദ്ധ സത്തയിലാവട്ടെ സത്തയുടെ വിശേഷ ഗുണങ്ങളിലാവട്ടെ വിശുദ്ധ ദാത്തിന്റെ പ്രവര്ത്തനങ്ങളിലാവട്ടെ തുല്യരായി ആരുമില്ല. അവയിലെല്ലാം അവന്ഏകനാണ്)
മക്കാ മുശ്രിക്കുകളുടെ വിശ്വാസം.

അല്ലാഹു സ്വമദാണ്എന്നാല്എന്താണെന്ന് പ്രസിദ്ധ ഖുര്‍‌ആന്വ്യാഖ്യാതാവും തിരു صلى الله عليه وسلم യുടെ പ്രത്യേക പ്രാര്ത്ഥന കിട്ടിയവരുമായ പ്രസിദ്ധ സ്വഹാബിയായ ഇബ്നു അബ്ബാസ് رضي الله عنهما പറയുന്നു:



عن ابن عباس رضي الله عنهما في قوله: الصَّمَدُ يقول: السيد الذي قد كمل في سُؤدَدِه، والشريف الذي قد كمُل في شرفه، والعظيم الذي قد عظُم في عظمته، والحليم الذي قد كمل في حلمه، والغنيّ الذي قد كمل في غناه، والجبَّار الذي قد كمل في جبروته، والعالم الذي قد كمل في علمه، والحكيم الذي قد كمل في حكمته، وهو الذي قد كمل في أنواع الشرف والسُّؤدَد، وهو الله سبحانه هذه صفته، لا تنبغي إلاَّ له. (تفسير الطبري سورة الإخلاص


എല്ലാ സമ്പൂര്ണ്ണതയുടെ ഗുണ വിശേഷണങ്ങളിലും, അത് നേതൃത്വമാവട്ടെ, മഹത്വമാവട്ടെ, ശാന്തതയാവട്ടെ, നിരാശ്രയത്വമാവട്ടെ, ഗാംഭീര്യമാവട്ടെ, അറിവാവട്ടെ, തത്വമാവട്ടെ എന്നു വേണ്ട

അഥവാ അവനല്ലാത്ത എല്ലാ വസ്തുക്കളെയും, അവ ദൈവമായി സങ്കല്‍‌പിക്കുന്നവയാവട്ടെ അല്ലാത്തവയാവട്ടേ അവരുടെ മുഴുവനും ആശ്രയ കേന്ദ്രമാണവന്

അപ്പോള് സ്വമദിയ്യത്താണ് മറ്റ് ആരാധ്യരില്നിന്നും അല്ലാഹുവിനെ വേര്തിരിക്കുന്നത്. സത്യത്തില്അല്ലാഹുവിന്റെ അഹദിയ്യത്ത് (ഏകനായിരിക്കുകയെന്നത്) എന്തിലൊക്കെയാണ് എന്ന് വിശദീകരിക്കുകയാണ് സ്വമദ്. അതിനെ ഒന്ന് കൂടെ അല്ലാഹു വിശദീകരിക്കുന്നു


. لَمْ يَلِدْ وَلَمْ يُولَدْ. وَلَمْ يَكُن لَّهُ كُفُوًا أَحَدٌ

(നിങ്ങള്വിശ്വസിക്കുന്നത് പോലെ, നിങ്ങളുടെ ആരാധ്യ വസ്തുക്കള്ക്കുള്ളത് പോലെ)

പുത്രനല്ല അല്ലാഹു. അവന്മക്കളുടെ പിതാവുമല്ല. ഏതെങ്കിലും ഒരു വസ്തു അവനു തുല്യമായി ഇല്ല തന്നെ

ഏതെങ്കിലും ഒരു തരത്തില്മറ്റു വസ്തുക്കളോട് സാമ്യതയോ തുല്യതയോ ഇല്ലാത്തവനാകുന്നു അല്ലാഹു.

അപ്പോള് ഞാന്ആരാധിക്കുന്ന, ഞാന്പരിചയപ്പെടുത്തുന്ന അല്ലാഹു ഒരാളെയും ഒരു കാര്യത്തിലും ഒരിക്കലും ആശ്രയിക്കേണ്ടതില്ലാത്ത സ്വയം പര്യാപ്തനും സര്വ്വ ശക്തനും എല്ലാ അര്ത്ഥത്തിലും ഏകനായ അല്ലാഹു ആണ്. എല്ലാവരും എല്ലാ കാര്യത്തിലും എപ്പോഴും ആശ്രയിച്ചുകൊണ്ടിരിക്കുന്ന ആശ്രയ കേന്ദ്രമാണ് എന്റെ റബ്ബായ അല്ലാഹു.
ആശയം (സൂറത്തുല്ഇഖ്ലാസിലൂടെ അല്ലാഹു തന്നെ പരിചയപ്പെടുത്തിയ രൂപം) പല സ്ഥലങ്ങളിലും അല്ലാഹു പരിചയപ്പെടുത്തിട്ടുണ്ട്. വിശൂദ്ധ ഖുര്‍‌ആനിലെ ഏറ്റവും മഹത്തായ സൂക്തമായ ആയത്തുല്കുര്സിയിലുള്ള


എന്ന വിശുദ്ധ വചനം അതിലെന്നാണ്.


الحي എന്നു പറഞ്ഞാല്സ്വയം പര്യാപ്തനായി സ്വയം നിലനില്‍‌ക്കുന്നവന്എന്നാണ്.
القيوم എന്നാല്മറ്റുള്ളവരെ മുഴുവനും നിയന്ത്രിച്ചു പോരുന്നവന്‍.

മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നു :


മനുഷ്യരേ നിങ്ങളെല്ലാവരും അല്ലാഹുവിലേക്ക് എപ്പോഴും ആശ്രയിച്ചുകൊണ്ടിരിക്കുന്നവരാണ്. അല്ലാഹു അവന്മാത്രമാണ് ഒരാളേയും ഒന്നിലും ആശ്രയിക്കേണ്ടതില്ലാത്തവന്‍. സ്തുത്യനുമാകുന്നു. (ഫാത്വിര്15)

114 സൂറത്തുള്ള വിശുദ്ധ ഖുര്‍‌ആനില്113 ന്റെയും തുടക്കത്തിലുള്ള വിശൂദ്ധ വചനമാണ് ബിസ്മി”. നംല് സൂറത്തിന്റെ ഇടയിലുള് ബിസ്മിയും കൂടെ കൂട്ടിയാല്114 സ്ഥലങ്ങളിലായി അല്ലാഹു അവനെ പരിചയപ്പെടുത്താന്ഉപയോഗിച്ച ഒരു വിശുദ്ധ വചനമാണ് بسم الله الرحمن الرحيم എന്നത്. അല്ലാഹുവിന്റെ വിശുദ്ധ സത്തയെ ദാത്തിനെമനസ്സിലാക്കാന്മനുഷ്യ ബുദ്ധിക്ക് സാധ്യമല്ല. ഒരു വസ്തുവിനെ മനുഷ്യ ബുദ്ധിക്ക് മനസ്സിലാവണമെങ്കില്, അല്ലെങ്കില്പരിചയപ്പെടുത്തിക്കൊടുക്കണമെങ്കില് ഒന്നിരിക്കല് വസ്തു പദാര്ത്ഥമോ അല്ലെങ്കില്ഗുണമോ ആയിരിക്കണം. അല്ലാഹുവിന്റെ ദാത്ത്ഗുണമോ പദാര്ത്ഥമോ അല്ല. അതേ സമയം ഒരാളെ വിശ്വസിക്കാനും അനുസരിക്കാനും അയാളെ കാണണമെന്നില്ല. അയാളുടെ ഗുണങ്ങളും സ്വഭാവങ്ങളും മനസ്സിലാക്കിയാല്മതി. .

രൂപത്തിലുള്ള ഒരു പരിചയപ്പെടുത്തലാണ് അല്ലാഹു ബിസ്മിയിലൂടെ നിര്വ്വഹിച്ചിരിക്കുന്നത്. അല്ലാഹു എന്നു പറഞ്ഞാല്അവന്കാരുണ്യവാനാണ്. ഇഹത്തിലും പരത്തിലും വിശ്വാസിയെന്നോ അവിശ്വാസിയെന്നോ അനുസരിക്കുന്നവനെന്നോ അനുസരിക്കാത്തവനെന്നോ വ്യത്യാസമില്ലാതെ അല്ലാഹു അവന്റെ വിശാലമായ കാരുണ്യം ചൊരിഞ്ഞ് കൊണ്ടിരിക്കുന്നു.

സ്വന്തം ശരീരത്തിലും നമുക്ക് ചുറ്റുഭാഗത്തും പ്രപഞ്ചത്തിലും അല്ലാഹു ഓരോ നിമിഷവും നല്‍‌കിക്കൊണ്ടിരിക്കുന്ന കാരുണ്യത്തെക്കുറിച്ച് ചിന്തിച്ചാല്തന്നെ അല്ലാഹുവിനെ മനസ്സിലാക്കാന് കഴിയും. അല്ലാഹുവിനെ മനസ്സിലാക്കാനുള്ള മറ്റൊരു വഴിയാണ് അവന്റെ പരിശുദ്ധ നാമങ്ങളിലൂടെ മനസ്സിലാക്കല്‍.
അപ്പോള് മുകളില്കൊടുത്ത ആയത്തുകളിലൂടെ നാം വ്യക്തമായി മനസ്സിലാക്കി ഇസ്ലാം പഠിപ്പിക്കുന്ന അല്ലെങ്കില്ഖുര്ആനും നബി صلى الله عليه وسلم യും പരിചയപ്പെടുത്തിയ അല്ലാഹു ആരാണെന്ന്. അതുകൊണ്ട് തന്നെ അല്ലാഹു ഉണ്ട് എന്ന് പറയുന്നത് കൊണ്ടോ , ആകാശത്തേയും ഭൂമിയേയും സൃഷ്ടിച്ചവന്അല്ലാഹു ആണെന്ന് പറയുന്നത് കൊണ്ടോ, മഴ വര്ഷിപ്പിക്കുന്നവന്അല്ലാഹു ആണെന്ന് പറയുന്നത് കൊണ്ടോ, സങ്കടം ബോധിപ്പിക്കുന്നതുകൊണ്ടോ അല്ലാഹുവിലുള്ള വിശ്വാസമാകുകയില്ല. മറിച്ച് അല്ലാഹു പരിചയപ്പെടുത്തിയതുപോലെ , അമ്പിയാ മുര്‍‌സലുകള് പരിചയപ്പെടുത്തിയതുപോലെ , വിശ്വാസികള്വിശ്വസിച്ചത് പോലെ വിശ്വസിച്ചവനേ വിശ്വാസിയാകൂ. അല്ലാഹു പറയുന്നത് കാണുക



പ്രവാചകര് صلى الله عليه وسلم യും സ്വഹാബത്തും വിശ്വസിച്ചതുപോലെ നിങ്ങള് വിശ്വസിക്കുക എന്നവരോട് പറയപ്പെട്ടാല്മൂഢന്മാര്വിശ്വസിക്കുന്നപോലെ ഞങ്ങളും വിശ്വസിക്കുകയോ ? അറിയുക, സത്യത്തില്അവര്തന്നെയാണ് മൂഢന്മാര്‍. പക്ഷെ അവരത് അറിയുന്നില്ല.

അപ്പോള്പ്രവാചകനും സ്വഹാബത്തും വിശ്വസിച്ചതുപോലെ വിശ്വസിച്ചെങ്കിലേ വിശ്വാസമാകൂ.
രൂപത്തില്അല്ലാഹുവിനെ വിശ്വസിച്ചവര്മുഅ്മിനുകളല്ലാതെ മറ്റാരുമില്ല.

അല്ലാഹു ഉണ്ട് എന്ന് പറഞ്ഞ പലര്ക്കും വിശ്വാസമില്ലെന്ന് ഖുര്‍‌ആന്തന്നെ പറയുന്നുണ്ട്. രണ്ട് കാരണങ്ങളാലാണത്. ഒന്ന് പറയുന്നത് വായ കൊണ്ട് മാത്രമേയുള്ളൂ, ഹൃദയത്തില്വിശ്വാസമില്ല. രണ്ട്- അല്ലാഹുവിനെ മനസ്സിലാക്കേണ്ടുന്ന രൂപത്തില്അവര്മനസ്സിലാക്കിയില്ല. അതുകൊണ്ട് അത് യഥാര്ത്ഥ അല്ലാഹുവിലുള്ള വിശ്വാസമാകുകയില്ല.


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين



ആശയം (സൂറത്തുല്ഇഖ്ലാസിലൂടെ അല്ലാഹു തന്നെ പരിചയപ്പെടുത്തിയ രൂപം) പല സ്ഥലങ്ങളിലും അല്ലാഹു പരിചയപ്പെടുത്തിട്ടുണ്ട്. വിശൂദ്ധ ഖുര്‍‌ആനിലെ ഏറ്റവും മഹത്തായ സൂക്തമായ ആയത്തുല്കുര്സിയിലുള്ള



اللّهُ لاَ إِلَـهَ إِلاَّ هُوَ الْحَيُّ الْقَيُّومُ

എന്ന വിശുദ്ധ വചനം അതിലെന്നാണ്.


الحي എന്നു പറഞ്ഞാല്സ്വയം പര്യാപ്തനായി സ്വയം നിലനില്‍‌ക്കുന്നവന്എന്നാണ്.
القيوم എന്നാല്മറ്റുള്ളവരെ മുഴുവനും നിയന്ത്രിച്ചു പോരുന്നവന്‍.