ഇജ്തിഹാദ് എന്നാല്‍ എന്ത്?
നിബന്ധനയൊത്ത കര്‍മ്മ ശാസ്ത്ര പണ്ഢിതന്‍ (ഫഖീഹ്) ഹുക്മ് (വിധി) സംബന്ധമായി ഒരു ഭാവനയിലെത്തുന്നതിന് വേണ്ടി തന്റെ എല്ലാ പരിശ്രമങ്ങളും നീക്കിവെക്കുന്നതിനാണ് ഇജ്തിഹാദ് എന്ന് പറയുന്നത് (ജംഉല്‍ ജവാമിഅ് 2:379).
എപ്പോഴാണ് ഇജ്തിഹാദ് അനിവാര്യമാവുക?
എല്ലാ കാര്യങ്ങളും ഉള്‍ക്കൊണ്ട ഖുര്‍ആനും ഹദീസും നമ്മുടെ കൈവശമുണ്ടെങ്കിലും പല കാര്യങ്ങളും പ്രത്യക്ഷമായി അവയില്‍ വ്യക്തമാക്കിയിട്ടില്ല. ഖുര്‍ആനിലും സുന്നത്തിലും പ റഞ്ഞ വ്യാപകാര്‍ഥമുള്ള പ്രയോഗങ്ങളില്‍ നിന്നും അവ കണ്ടെത്തുകയാണ് വേണ്ടത്. രണ്ടി ന്റെയും ബാഹ്യ പ്രയോഗങ്ങളില്‍ നിന്ന് അവ മനസ്സിലാക്കാന്‍ സാധ്യമാവുകയില്ല. നബി (സ്വ) പറഞ്ഞു: “അനുവദിക്കപ്പെട്ടതും നിഷിദ്ധമാക്കപ്പട്ടതുമായ (കുറെ) കാര്യങ്ങള്‍ വ്യക്ത മാണ്. ഇത് രണ്ടിനുമിടയില്‍ വിധികള്‍ തിരിച്ചറിയാനാകാത്ത ചില വിഷയങ്ങളുണ്ട്. ജനങ്ങളില്‍ ഭൂരിപക്ഷത്തിനും അതറിയില്ല” (ബുഖാരി).
ഇമാം ഇബ്നു ഹജര്‍ (റ) ഈ ഹദീസ് ഇങ്ങനെ വ്യാഖ്യാനിക്കുന്നു. “നിര്‍ണ്ണയമായ വിധി വ്യക്തമാകാത്തതിനോട് അത് സാമ്യമായത് കൊണ്ട് തിരിച്ചറിയാതെയായിരിക്കുന്നു. ജനങ്ങളില്‍ ഭൂരിപക്ഷത്തിനും അത് ‘ഹലാലില്‍’ പെട്ടതോ ‘ഹറാമില്‍’ പെട്ടതോ എന്നറിയില്ല. അധികപേര്‍ക്കും അറിയില്ലെന്നതിന്റെ താല്‍പര്യം അവയുടെ വിധികള്‍ കുറച്ചുപേര്‍ക്കെങ്കിലും അറിയുമെന്നാണ്. അവരാണ് മുജ്തഹിദുകള്‍” (ഫത്ഹുല്‍ ബാരി 1:127). ഈ സാഹചര്യത്തില്‍ വിധികള്‍ കണ്ടെത്താന്‍ ഇജ്തിഹാദ് മാത്രമാണ് വഴി.
എല്ലാ വിഷയങ്ങളുടെയും നിര്‍ണ്ണായക വിധി ഉള്‍ക്കൊള്ളുന്ന ഖുര്‍ആനിലും അതിന്റെ വ്യാഖ്യാനമായ സുന്നത്തിലും,ആധുനികയുഗത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ പുതിയ വിഷയങ്ങളെ സംബന്ധിച്ച് വ്യക്തമായി പറയാതിരിക്കുമ്പോള്‍ ഇസ്ലാം സമ്പൂര്‍ണ്ണമ ല്ലെന്ന് പറയേണ്ടിവരും. ലോകത്ത് നടക്കാനിരിക്കുന്ന ഏതൊരു വിഷയത്തിന്റെയും വിധികള്‍ മുജ്തഹിദുകള്‍ വരച്ചു കാട്ടിയിട്ടുണ്ട്. ലോകത്ത് നടക്കാനിരിക്കുന്ന ഏതൊരു വിഷയത്തിന്റെയും വിധി അവര്‍ പരാമര്‍ശിക്കാതെ പോയിട്ടില്ല. ഇത് ഇമാമുല്‍ ഹറമൈനി (റ) തന്നെ പ്രസ്താവിച്ചിട്ടുണ്ട്. ഭദ്രമായ അടിസ്ഥാന നിയമങ്ങളും വ്യാപ്തി കൂടിയ ധാരാളം വിശദീകരണങ്ങളും അവര്‍ രേഖപ്പെടുത്തി വെച്ചതിനാല്‍ ശേഷമുണ്ടാകുന്ന യാതൊരു പ്രശ്നത്തിനും പരിഹാരം കണ്ടെത്താന്‍ പില്‍ക്കാല പണ്ഢിതര്‍ക്ക് പ്രയാസപ്പെടേണ്ടി വരില്ല. എല്ലാ മുജ്തഹിദുകളുടെയും കാലശേഷം, ഇന്ന് ജീവിക്കുന്ന സമൂഹത്തിലുണ്ടാ കുന്ന പുതിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളില്‍ നടത്തുന്ന ‘ബഹ്സ്’ മുഖേനയാണ്.
തെളിവുകളില്‍ കാണുന്ന വൈരുദ്ധ്യം
ഇജ്തിഹാദ് അനിവാര്യമാക്കുന്ന മറ്റൊരു ഘടകമാണ് തെളിവുകളില്‍ കാണുന്ന വൈ രുദ്ധ്യം. ചില വിഷയങ്ങളില്‍ തെളിവുകള്‍ പരസ്പരം എതിരായ രൂപത്തില്‍ കാണാവുന്നതാണ്. ഇവിടെ രണ്ട് തെളിവുകളും ശരിയാണെങ്കിലും രണ്ടിലൊന്ന് യഥേഷ്ടം തിരഞ്ഞെ ടുക്കാന്‍ പാടില്ല. ഈ തിരഞ്ഞെടുപ്പാണ് ഇജ്തിഹാദ്. ഇതിനു കുറെ യോഗ്യതകള്‍ ഉണ്ടാ യിരിക്കണം. സാധാരണക്കാര്‍ക്ക് ഇവയില്ലാത്തതിനാല്‍ ഒരു മുജ്തഹിദിനെ അംഗീകരിക്കു കയേ നിര്‍വാഹമുള്ളൂ.
പരസ്പരം എതിരായ ആശയങ്ങള്‍ കുറിക്കുന്ന രണ്ടു ഹദീസുകള്‍ കാണുക. നബി (സ്വ) പറയുന്നു: “ലിംഗം സ്പര്‍ശിച്ചവന്‍ വുളൂഅ് എടുക്കണം”. ഈ ആശയത്തെ എതിര്‍ ക്കുന്ന മറ്റൊരു ഹദീസ് ഇപ്രകാരമാണ്. “ലിംഗം സ്പര്‍ശിച്ചാല്‍ വുളൂഅ് മുറിയുമോയെന്ന ചോദ്യത്തിന്, നബി (സ്വ) പറയുന്നു. അത് നിന്റെ ശരീരത്തില്‍ പെട്ട ഒരു മാംസ പിണ്ഢ മല്ലേ?”. ഇങ്ങനെയുള്ള വൈരുദ്ധ്യങ്ങള്‍ ഹദീസുകളില്‍ സംഭവിക്കുമ്പോള്‍ മുജ്തഹിദുക ളാണ് അവ കൈകാര്യം ചെയ്യേണ്ടത്. ഉദാഹരണത്തിന്, ഇമാം ശാഫിഈ (റ) ലിംഗ സ്പ ര്‍ശം വുളൂഅ് മുറിക്കുമെന്ന് പറയുമ്പോള്‍, അവര്‍ ഗവേഷണത്തിന് അവലംബിക്കുന്ന ‘ഉസ്വൂല്‍’ (നിദാനശാസ്ത്രം) അടിസ്ഥാനമാക്കി രണ്ടാമത്തെ ഹദീസിനു വിശദീകരണം നല്‍കണം.
ഇമാം അബൂ ഹനീഫ (റ) ലിംഗ സ്പര്‍ശം വുളൂഅ് മുറിക്കില്ലെന്ന് പറയുമ്പോള്‍ ഒന്നാം ഹദീസിന് അവരും വേറെ വ്യാഖ്യാനം കണ്ടെത്തണം. നിബന്ധനയൊത്ത മുജ്തഹിദിന് മാത്രം സാധ്യമാകുന്ന കാര്യമാണിത്. ഒരടിസ്ഥാന വിഷയം ഇവിടെ പ്രത്യേകമായി ഓര്‍ത്തി രിക്കണം. ഖുര്‍ആനിലും പത്തു ലക്ഷത്തില്‍പരം ഹദീസുകളിലുമാണ് ഒരു മുജ്തഹിദിന്റെ ഗവേഷണം നടക്കേണ്ടത്. ഇവയില്‍ ഖുര്‍ആനും ഒരു ലക്ഷത്തില്‍ താഴെ ഹദീസുകളുമാണ് നമ്മുടെ കൈവശമുള്ളത്. ലഭ്യമായ ഹദീസുകള്‍ തന്നെ പൂര്‍ണ്ണമായി സ്വഹീഹായി സ്ഥിരപ്പെട്ടതുമല്ല. അവശേഷിക്കുന്ന ഒമ്പത് ലക്ഷം ഹദീസുകള്‍ കൂടി മാനദണ്ഢമാക്കിയാണ് ഇമാമുകള്‍ ഗവേഷണം നടത്തിയിട്ടുള്ളത്. ഇവ മാറ്റി നിര്‍ത്തിയുള്ള ഇജ്തിഹാദ് അപൂര്‍ണ്ണ മായിരിക്കുമെന്നതില്‍ സന്ദേഹമേയില്ല.
ആധുനിക ലോകം അഭിമുഖീകരിക്കുന്ന എല്ലാ പ്രശനങ്ങള്‍ക്കുമുള്ള പ്രതിവിധ കര്‍മ്മ ശാസ്ത്രഗ്രന്ഥങ്ങളില്‍ ലഭിക്കും. അവ കണ്ടെത്താനുള്ള കഴിവ് നാം നേടിയെടുക്കണം.
അല്ലാഹു പറയുന്നു: “ഭയമോ നിര്‍ഭയമോ ഉണ്ടാക്കുന്ന ഒരു കാര്യം സംജാതമായാല്‍ അവര്‍ അത് കൊട്ടിഘോഷിക്കുന്നു. റസൂലിലേക്കും ഉലുല്‍അംറി (മുജ്തഹിദുകള്‍) ലേക്കും അതിനെ അവര്‍ വിട്ടു കൊടുത്തിരുന്നെങ്കില്‍ ഗവേഷണ പാടവമുള്ള അവര്‍ അതിനെ സംബന്ധിച്ച് അറിയുമായിരുന്നു”(നിസാഅ് 83).
ഈ സൂക്തത്തിന്റെ വിശദീരണത്തില്‍ ഇമാം റാസി(റ) എഴുതുന്നു: “പ്രസ്തുത സാഹചര്യത്തില്‍ നിര്‍ണ്ണായക വിധി അറിയാന്‍ അവരെ സമീപിക്കണമെന്നാണ് അല്ലാഹു നിഷ്കര്‍ശി ക്കുന്നത്. ഖുര്‍ആനിലും ഹദീസിലും അതിന്റെ വിധി വ്യക്തമാകാത്തതാണിതിന് കാരണം. അതല്ലെങ്കില്‍ ഇസ്തിമ്പാത്വി (ഗവേഷണം) ന് സ്ഥാനമില്ലല്ലോ. അത് കൊണ്ട് തന്നെ ഈ സാഹചര്യത്തില്‍ ഇസ്തിമ്പാത്വ് (ഗവേഷണം) രേഖയാണെന്നും അതിനു കഴിയുന്നവരെ സാധാണക്കാര്‍ അനുകരിക്കല്‍ നിര്‍ബന്ധമാണെന്നും ഈ സൂക്തം തെളിയിക്കുന്നുണ്ട്” (റാസി 10:200).
ഖുര്‍ആന്‍ പറയുന്നു: “സത്യ വിശ്വാസികളേ, അല്ലാഹുവിനും റസൂലിനും ഉലുല്‍ അംറിനും നിങ്ങള്‍ വഴിപ്പെടുക”(നിസാഅ് 59).
സൂക്തത്തില്‍ പറഞ്ഞ ഉലുല്‍അംറ് കൊണ്ട് വിവക്ഷ ഇജ്തിഹാദിന് കഴിവുള്ള പണ്ഢിതന്മാരാണന്ന് തഫ്സീറുത്വബരി 2:88ലും സുനനുദ്ദാരിമി 1:40, അല്‍ദുര്‍റുല്‍ മന്‍സ്വൂര്‍ 2:176 ലും സ്വഹാബികളും താബിഉകളുമായ പണ്ഢിതരെ ഉദ്ധരിച്ച് കൊണ്ട് തെളിയിച്ചിട്ടുണ്ട്.
ഖുര്‍ആനിലും ഹദീസിലും വിധി വ്യക്തമായി പറഞ്ഞവയിലാണ് ഖുര്‍ആനെയും സുന്നത്തി നെയും അനുസരിക്കാന്‍ അല്ലാഹു പറഞ്ഞത്. ഖുര്‍ആനിലും സുന്നത്തിലും വിധി വ്യക്തമാക്കാത്ത കാര്യങ്ങള്‍ സംബന്ധിച്ച് ഖുര്‍ആനിലും സുന്നത്തിലും ഗവേഷണം നടത്തി വിധി കണ്ടെത്തേണ്ടതിനാല്‍ അതിന് കഴിവുള്ള ഉലുല്‍അംറിനെ അനുസരിക്കുക തന്നെ വേണം. വിധി കണ്ടെത്താന്‍ മുജ്തഹിദ് നടത്തുന്ന ഒരു സാഹസിക പ്രക്രിയയാണ് ഖിയാസ്.