സ്വയം ഇജ്തിഹാദ് നടത്തി
ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും ഇസ്ലാമിക വിധികള്‍
പ്രഖ്യാപിക്കാന്‍ കഴിവുള്ളവരായിരുന്നു നാലു മദ്ഹബിന്റെയും
ഇമാമുകള്‍. അടിസ്ഥാന പ്രമാണങ്ങളില്‍ നിന്ന് വിധി കണ്ടെത്തുന്നത്
വ്യവസ്ഥാപിതമായ ഒരു മാനദണ്ഡം അടിസ്ഥാനമാക്കിയാവണം. ഈ
നിദാനശാസ്ത്രത്തിന് ഉസ്വൂലുല്‍ ഫിഖ്ഹ് എന്ന് പറ യുന്നു. ഈ
ഉസ്വൂലുല്‍ അടിസ്ഥാനമാക്കിയാണ് ഇമാമുകള്‍ ഇജ്തിഹാദ് നടത്തുന്നത്.
ഉദാഹരണമായി, “ഖുര്‍ആനിലും സുന്നത്തിലും വരുന്ന എല്ലാ കല്‍പനകളും
നിര്‍ബന്ധത്തെ കുറിക്കുന്നതും എല്ലാ നിരോധനകളും നിഷിദ്ധത്തെ
കുറിക്കുന്നതുമാണ്.” നിദാന ശാസ്ത്ര ത്തിലെ ഒരു പൊതു നിയമമാണിത്. ഇത്തരം
ഒരു നിയമം മുജ്തഹിദ് പറയണമെങ്കില്‍ ഖുര്‍ആനിലും പത്തു ലക്ഷത്തില്‍
പരം വരുന്ന സുന്നത്തിലുമുള്ള ബഹുഭൂരിഭാഗം കല്‍പന കളും
നിരോധനങ്ങളും മുജ്തഹിദ് പഠിച്ചിരിക്കണം. ഈപഠനത്തിലൂടെ അവയിലെ
കള്‍പനകളും നിരോധനകളും നിര്‍ബന്ധത്തെയും നിഷിദ്ധത്തെയും
കുറിക്കുന്നതാണെന്ന് ബോ ധ്യപ്പെടുമ്പാള്‍ മാത്രമാണ് ഒരടിസ്ഥാന
നിയമമായി അതു പ്രഖ്യാപിക്കുക. പിന്നീട് കല്‍പനാക്രിയ അടങ്ങുന്ന
ആയത്തോ ഹദീസോ കണ്ടത്തിയാല്‍ പ്രതികൂല തെളിവുകള്‍ ഇല്ലാതി രിക്കുമ്പാള്‍ അവ
നിര്‍ബന്ധത്തെ കുറിക്കുന്നുവെന്ന് മുജ്തഹിദിന് പറയാന്‍ കഴിയും.
സ്വതന്ത്രവും നിരുപാധികവുമായ ഇജ്തിഹാദിനു കഴിവുള്ളവര്‍ ശാഫിഈ (റ) ഇമാമിന്റെ അടുത്ത കാലത്തോടെ അവസനിച്ചതായി പണ്ഢിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇജ്തിഹാദിന്റെ വാതില്‍ ആരും കൊട്ടിയടച്ചതല്ല. ഒരു പണ്ഢിതനും അങ്ങനെ പറഞ്ഞി ട്ടുമില്ല. നിബന്ധനകള്‍ ഒരുമിച്ചു കൂടിയ ഇജ്തിഹാദിനര്‍ഹത നേടിയ പണ്ഢിതരുടെ അഭാ വത്തില്‍ അതു സ്വയം അടഞ്ഞു പോയതാണ്.
ചോദ്യം: ഇജ്തിഹാദിന്റെ വാതിലടഞ്ഞുപോയി. ലോകത്ത് നവീനമായ നിരവധി പ്രശ്ന ങ്ങള്‍അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നു. നാം എന്തു ചെയ്യും.?
മറുപടി: ഓരോ പ്രശ്നങ്ങള്‍ക്കും ഓരോന്നായി പരിഹാരം നിര്‍ദ്ധേശിക്കല്‍ അപ്രായോഗികമാണ്. അത് കൊണ്ട്, ഒന്നാം പദവയിലുള്ള മുജ്തഹിദ് സ്ഥാപിച്ച അടിസ്ഥാന നിയമ ങ്ങള്‍ മാനദണ്ഡമാക്കി ഗവോഷണം നടത്തുകയും പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുകയും ചെയ്യാം. ഉദാഹരണമായി ശാഫിഈ (റ) വ്യക്തമായി പരാമര്‍ശിച്ചിട്ടില്ലാത്ത ഒരു വിഷയം തന്റെ ശിഷ്യനായ മുസ്നി (റ) യുടെ കാലത്തുണ്ടായാല്‍ ശാഫിഈ (റ) യുടെ നിദാന ശാസ്ത്രം അടിസ്ഥാനമാക്കി ഇജ്തിഹാദ് നടത്തി വിധി കണ്ടെത്താം. ഇമാമുകള്‍ രേഖപ്പെടുത്തി വെച്ച ഭദ്രമായ അടിസ്ഥാന നിയമങ്ങളിലും വ്യാപ്തി കൂടിയ വിശദീകണങ്ങ ളിലും പഠനം നടത്തി, പില്‍ക്കാലത്തുണ്ടാകുന്ന എല്ലാ വിധ പ്രശ്നങ്ങള്‍ക്കും പ്രതിവിധി കണ്ടെത്താന്‍ പണ്ഢിതര്‍ക്ക് സാദിക്കും. എല്ലാ തരം മുജ്തഹിദികളുടെയും കാലത്തിനു ശേഷം, ഇന്ന് സമൂഹത്തിലുണ്ടാകുന്ന പുതിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതു ഫിഖ്ഹിന്റെ കിതാബുകളില്‍ നടത്തപ്പെടുന്ന ‘ബഹ്സ്’ മുഖേനയാണ്.