സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday, 19 September 2015

വഹാബി വാട്സപ്പ് മണ്ടൻ ചോദ്യങ്ങൾക്ക് മറുവടി


 മണ്ടൻ ചോദ്യം

സുന്നി എന്നാൽ മതത്തിൽ (വിശ്വാസങ്ങളിലും ആചാരങ്ങളിലും ) നബി(സ)യുടെയും സ്വഹാബികളുടേയും മാതൃക പിന്തുടർന്നവൻ എന്നർത്ഥമാണല്ലോ.. എന്നാൽ കേരളത്തിെലെ സുന്നികൾ അങ്ങനെയാണോ?
നമ്മുക്ക് ഒന്നു വിശകലനം ചെയ്യാം...

വ്യത്യാസങ്ങൾ അഥവാ
വൈരുധ്യങ്ങൾ

നബി(സ) ചെയ്തു./ പറഞ്ഞു.
1⃣ അള്ളാഹുവിനോട് പ്രാർത്ഥിക്കുന്നതിന് മദ്ധ്യസ്ഥന്മാരും ഇടയാളന്മാരും ആവശ്യമില്ല.

കേരളത്തിലെ സുന്നികൾ ചെയ്തു/പറഞ്ഞു.
1⃣അള്ളാഹുവിനോട് പ്രാർത്ഥിക്കു
ന്നതിനു മദ്ധ്യസ്ഥന്മാരും ഇടയാളന്മാരും കൂടാതെ ഒക്കുകയില്ല.

നബി(സ) ചെയ്തു./ പറഞ്ഞു.
2⃣ അള്ളാഹുവിനോട് മാത്രമേ പ്രാർത്ഥിക്കാവൂ.

കേരളത്തിലെ സുന്നികൾ ചെയ്തു/പറഞ്ഞു.
2⃣ അള്ളാഹുവിന്റെ ഔലിയാക്കളോട് പ്രാർത്ഥിക്കണം,

നബി(സ) ചെയ്തു./ പറഞ്ഞു.
3⃣ അള്ളാഹു അല്ലാത്തവരോട് പ്രാർത്ഥിച്ചാൽ അത് കേൾക്കുകയോ അറിയുകയോ ഇല്ല.

കേരളത്തിലെ സുന്നികൾ ചെയ്തു/പറഞ്ഞു.
3⃣ ഔലിയാക്കളോട് പ്രാർത്ഥിച്ചാൽ അവർ കേൾക്കുകയും അറിയുകയും ചെയ്യും.

നബി(സ) ചെയ്തു./ പറഞ്ഞു.
4⃣അദൃശ്യജ്ഞാനം അള്ളാഹുവിന്റെ പ്രത്യേകതയാകുന്നു.

കേരളത്തിലെ സുന്നികൾ ചെയ്തു/പറഞ്ഞു.
4⃣ഔലിയാക്കളും അദ്യശ്യജ്ഞാനമുള്ളവരാകുന്നു.

നബി(സ) ചെയ്തു./ പറഞ്ഞു.
5⃣ അള്ളാവിന്റെ പേരിൽ മാത്രംമേ സത്യം ചെയ്യാൻ പാടുള്ളു.

കേരളത്തിലെ സുന്നികൾ ചെയ്തു/പറഞ്ഞു.
5⃣ ഔലിയാക്കളുടെ പേരിലും സത്യം ചെയ്യാം.

നബി(സ) ചെയ്തു./ പറഞ്ഞു.
6⃣ മനുഷ്യരെ അള്ളാഹുവിങ്കലേക്ക് ബന്ധപ്പെടുത്തുവാനും അടുപ്പിക്കുവാനും പരിശ്രമിച്ചു.

കേരളത്തിലെ സുന്നികൾ ചെയ്തു/പറഞ്ഞു.
6⃣ മനുഷ്യരെ ഓലിയാക്കളുമായി ബന്ധപ്പെടുത്തുവാൻ പരിശ്രമിച്ചു.

നബി(സ) ചെയ്തു./ പറഞ്ഞു.
7⃣മക്കത്തെ പള്ളി, മദീനത്തെ പള്ളി, ജറൂ സലം പള്ളി ഈ മൂന്ന് സ്ഥലങ്ങളിലേക്കു മാത്രമേ തീർത്ഥാനം പാടുള്ളു.

കേരളത്തിലെ സുന്നികൾ ചെയ്തു/പറഞ്ഞു.
7⃣ നാഗൂർ, അജ്മീർ ,ഏർവാടി, കർബലാ, ബഗ്ദാദ് മുതലായ ജാറങ്ങളിലേക്ക് തീർത്ഥാടനം ചെയ്യാം.

നബി(സ) ചെയ്തു./ പറഞ്ഞു.
8⃣ ജാറം കെട്ടാൻ പാടില്ല.

കേരളത്തിലെ സുന്നികൾ ചെയ്തു/പറഞ്ഞു.
8⃣ ഔലിയാക്കന്മാർക്ക് ജാറം കെട്ടാം.

നബി(സ) ചെയ്തു./ പറഞ്ഞു.
9⃣ കെട്ടി പൊന്തിച്ച ജാറങ്ങൾ ഇടിച്ച് നിരത്തുക.

കേരളത്തിലെ സുന്നികൾ ചെയ്തു/പറഞ്ഞു.
9⃣ജാറങ്ങൾ ഭംഗിയായി പരാ പാലിക്കുക.

നബി(സ) ചെയ്തു./ പറഞ്ഞു.
1⃣0⃣ അള്ളാഹുവിന്റെ പേരിൽ മാത്രമേ നേർച്ച പാടുള്ളു.

കേരളത്തിലെ സുന്നികൾ ചെയ്തു/പറഞ്ഞു.
1⃣0⃣ ഔലിയാക്കളുടെ പേരിലും നേർച്ച ആകാം.

നബി(സ) ചെയ്തു./ പറഞ്ഞു.
1⃣1⃣അള്ളാഹുവിന്റെ പേരിൽ അല്ലാത്ത നേർച്ചയാക്കിയ സാധനം ഭക്ഷിക്കുവാൻ പാടില്ല.

 കേരളത്തിലെ സുന്നികൾ ചെയ്തു/പറഞ്ഞു.
1⃣1⃣ ഔലിയാക്കളുടെ പേരിൽ നേർച്ച ആകിയത് ഭക്ഷികാം അതിൽ ശിഫയും ബർക്കത്തുമുണ്ട്.

നബി(സ) ചെയ്തു./ പറഞ്ഞു.
1⃣2⃣ ആരുടെ പേരിലും മൗലീദ് നടത്തീയിട്ടില്ല.

 കേരളത്തിലെ സുന്നികൾ ചെയ്തു/പറഞ്ഞു.
1⃣2⃣ നേർച്ചയുടെ പേരിൽ മൗലീദ് നടത്തുന്നു.

നബി(സ) ചെയ്തു./ പറഞ്ഞു.
1⃣3⃣ എല്ലാം ബിദ്അത്തും ദുർമാർഗ്ഗം ആകുന്നു .

 കേരളത്തിലെ സുന്നികൾ ചെയ്തു/പറഞ്ഞു.
1⃣3⃣ ചില ബിദ്അത്തുകൾ സൻമാർഗ്ഗം ആകുന്നു.

നബി(സ) ചെയ്തു./ പറഞ്ഞു.
1⃣4⃣നബി(സ) ഇമാമായി ജമാഅത്ത് നടന്നു. ഒറ്റ പ്രാവശ്യം പേലും കൂട്ടു പ്രാർത്ഥന ഉണ്ടായിട്ടില്ല.

 കേരളത്തിലെ സുന്നികൾ ചെയ്തു/പറഞ്ഞു.
1⃣4⃣കൂട്ടു പ്രാർത്ഥനയോടു കൂടി അല്ലാതെ ജമാഅത്ത് നടത്തുകയില്ല.

നബി(സ) ചെയ്തു./ പറഞ്ഞു.
1⃣5⃣ ആളുകൾക്ക് മനസ്സിലാക്കുന്നവിധത്തിലല്ലാതെ ഖുത്തുബ നടത്തിയിട്ടില്ല.

 കേരളത്തിലെ സുന്നികൾ ചെയ്തു/പറഞ്ഞു.
1⃣5⃣ ഖുത്ത്ബ മനസ്സിലായിക്കൊള്ളണമെന്നില്ല. ഭാഷ അറബി ആകണം.

നബി(സ) ചെയ്തു./ പറഞ്ഞു.
1⃣6⃣500 റ്റി ചില്ലാനം ജുമുഅ നബി(സ) ഖത്തീബായി നടത്തി. മആശി റ വിളിച്ചു വാളെടുത്തു കൊടുക്കൽ ഒറ്റ പ്രാവശ്യം ഉണ്ടായിട്ടില്ല.

 കേരളത്തിലെ സുന്നികൾ ചെയ്തു/പറഞ്ഞു.
1⃣6⃣മആശിറ വിളിച്ച് വാളുടുത്ത് കൊടുക്കാതെ ഒറ്റ ഖുത്ത്ബയും ജുമുഅയും നടത്തുകയില്ല.

നബി(സ) ചെയ്തു./ പറഞ്ഞു.
1⃣7⃣മയ്യിത്ത് കൊണ്ടു പോകുമ്പോൾ മൗനം ഭീക്ഷിക്കാലായിരുന്നു പതിവ്.

 കേരളത്തിലെ സുന്നികൾ ചെയ്തു/പറഞ്ഞു.
1⃣7⃣ ഉറക്കെ ദിക്ർ ചൊല്ലുന്നു.

നബി(സ) ചെയ്തു./ പറഞ്ഞു.
1⃣8⃣ മരിച്ച വീടിലാക്കു അയൽ വാസികൾ ഭക്ഷണം ഉണ്ടാകി കൊടുക്കുക.

 കേരളത്തിലെ സുന്നികൾ ചെയ്തു/പറഞ്ഞു.
1⃣8⃣മിരിച്ച വീട്ടിൽ ഭക്ഷണം ഉണ്ടാകി ആളുകളെ വിളിച്ചു തീറ്റിക്കുക.

നബി(സ) ചെയ്തു./ പറഞ്ഞു.
1⃣9⃣ ഖബ്റടക്കിയൽ തസ്ബീത്തിൻ വേണ്ടി പ്രാർത്ഥിക്കുക.

 കേരളത്തിലെ സുന്നികൾ ചെയ്തു/പറഞ്ഞു.
1⃣9⃣തൽഖീൻ ചൊല്ലിക്കൊടുക്കുക.

നബി(സ) ചെയ്തു./ പറഞ്ഞു.
2⃣0⃣മരിച്ചവർക്കു വേണ്ടി ഖുർആൻ ഓതി ഹിദിയ ചെയ്തിട്ടില്ല.

 കേരളത്തിലെ സുന്നികൾ ചെയ്തു/പറഞ്ഞു.
2⃣0⃣ മരിച്ചവർക്കു വേണ്ടി ഖുർആൻ ഓതി ഹിദിയ ചെയ്യുന്നു.

നബി(സ) ചെയ്തു./ പറഞ്ഞു.
2⃣1⃣ഖബ്ർ സിയാറത്തിൽ ഫാത്തിഹയും യാസിനോ ഓ തീട്ടില്ല.

 കേരളത്തിലെ സുന്നികൾ ചെയ്തു/പറഞ്ഞു.
2⃣1⃣ ഖബ്ർ സിയാറത്തിൽ ഫാത്തിഹയും യാസിനോ ഓ തണം.

നബി(സ) ചെയ്തു./ പറഞ്ഞു.
2⃣2⃣ പെണ്ണൂങ്ങൾക്കു ജുമുഅ ,ജമാഅത്തിനും , ഇഅതികാഫിനും കൂടി പള്ളി അനുവദിക്കുക.

 കേരളത്തിലെ സുന്നികൾ ചെയ്തു/പറഞ്ഞു.
2⃣2⃣ പെണ്ണൂങ്ങൾക്ക് പള്ളി അനുവദിക്കരുത്. ജാറം അവർക്ക് തുറന്നു കൊടുക്കുക.

ഇനി നിങ്ങൾ പറയ്യു ... ആരാണു യഥാർത സുന്നിക്കൾ.???

മറുവടി

സുന്നി എന്നാൽ മതത്തിൽ (വിശ്വാസങ്ങളിലും ആചാരങ്ങളിലും ) നബി(സ)യുടെയും സ്വഹാബികളുടേയും മാതൃക പിന്തുടർന്നവൻ എന്നർത്ഥമാണ്. പക്ഷെ സുന്നികൾ ഇതിന് എതിര് പ്രവർത്തിക്കുന്നവരാണെന്നും, ബിദ്അത്ത്, ശിർക്ക് ചെയ്യുന്നവരാണെന്നും താഴെ ഹകീം പി.എസ് ഇട്ടത് കാണാൻ സാധിച്ചു. സുന്നികൾ ചെയ്യാത്ത കാര്യങ്ങൾ വരെ വെച്ച് കെട്ടി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത് കൈയ്യോടെ പിടികൂടുന്നു.
താഴെ നിങ്ങൾ പറഞ്ഞ കാര്യങ്ങൾ സുന്നികൾ ചെയ്തു വരുന്ന കാര്യങ്ങൾക്ക് വിരുദ്ധമല്ലെന്ന് ഓരോന്നിനും തെളിവ് കൊണ്ട് ഖണ്ഡിക്കുന്നു.
ഇവിടെ നബി(സ)യുടെ പേരിൽ പറഞ്ഞ കാര്യങ്ങൾ പലതും വ്യാജമാണ്. നബി (സ) പേരിൽ കളവ് പറഞ്ഞാലുളള ശിക്ഷ എന്താണെന്ന് ഈ ഹദീസിൽ നബി(സ) തന്നെ പഠിപ്പിച്ചത് കാണുക:

ആരെങ്കിലും എൻറ മേൽ മനപൂർവ്വം കള്ളം പറഞ്ഞു എങ്കില്‍ അവൻ അവൻറ സീറ്റ് നരകത്തില്‍ ഉറപ്പിച്ചു കൊള്ളട്ടെ عَنْ أَبِي هُرَيْرَة قَالَ : قَالَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ " مَنْ كَذَبَ عَلَيَّ مُتَعَمِّدًا فَلْيَتَبَوَّأْ مَقْعَده مِنْ النَّار " . متفق عليه.
(ബുഖാരി, മുസ്ലിം)

നബി(സ) ചെയ്തു./ പറഞ്ഞു.
1⃣ അള്ളാഹുവിനോട് പ്രാർത്ഥിക്കുന്നതിന് മദ്ധ്യസ്ഥന്മാരും ഇടയാളന്മാരും ആവശ്യമില്ല.

⛔⛔⛔⛔⛔⛔⛔⛔⛔
മറുപടി:
മുകളിൽ പറഞ്ഞത് പോലെ ഒരു ഹദീസ് കാണിക്കാൻ വെല്ലുവിളിക്കുന്നു.
മറിച്ച് അല്ലാഹുവും റസൂലും ദുആ ചെയ്യുമ്പോൾ വസീല (ഇടയാളൻ) യാക്കാൻ പഠിപ്പിച്ചിട്ടുണ്ട്.

അല്ലാഹു പറയുന്നു:
ഓ, സത്യവിശ്വാസികളേ, അല്ലാഹുവിനെ സൂക്ഷിക്കുക. അവങ്കലേക്ക് ‘വസീല’ തേടുവിന്‍’ (മാഇദ:35) എന്ന ആയത്ത് വിശദീകരിച്ച് ഇസ്മായില്‍ ഹിഖി (റ) പറയുന്നതിങ്ങനെ:
"ഏതൊരു പ്രാര്‍ഥനയുടെയും അല്ലാഹുവിന്റെയും ഇടയില്‍ ഒരു മറയുണ്ട്. നബി (സ്വ) യുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നതോടെ ആ മറ ഉയരും. ദുആ അല്ലാഹുവിങ്കലെത്തുകയും ചെയ്യും. സ്വലാത് ചെയ്തില്ലെങ്കില്‍ ദുആ " തിരിച്ചുവരും. നബി (സ്വ) നമ്മുടെയും അല്ലാഹുവിന്റെയും ഇടയിലുള്ള മധ്യവര്‍ത്തി (വസീല) യാണ് എന്നതാണ് അതിന്റെ കാരണം.
പ്രാര്‍ഥിക്കുന്നതിന് മുമ്പ് വസീലയെ മുമ്പോട്ട് വെയ്ക്കേണ്ടത് ആവശ്യമാണ്. അല്ലാഹു പറഞ്ഞല്ലോ: ‘നിങ്ങള്‍ അല്ലാഹുവിലേക്ക് വസീല തേടുവിന്‍, മനുഷ്യപിതാവായ ആദം (അ) തന്നെ തന്റെ പ്രാര്‍ഥനയും പശ്ചാത്താപവും സ്വീകരിക്കാന്‍ ഇരുലോകങ്ങളുടെയും നേതാവായ മുഹമ്മദ് നബി (സ്വ) യെ തവസ്സുല്‍ ചെയ്തല്ലോ. (റൂഹുല്‍ ബയാന്‍ 7/230)

ഉസ്മാനു ബ്നു ഹുനൈഫ് ഉദ്ധരിക്കുന്നു.:
അന്ധനായ ഒരു മനുഷ്യന്‍ നബി (സ്വ) യുടെ അടുക്കല്‍ വന്ന് ഇപ്രകാരം പറയുകയുണ്ടായി. എന്റെ അനാരോഗ്യം (അന്ധത) പരിഹരിച്ച് കിട്ടാന്‍ നിങ്ങള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കണം നബി (സ്വ) പറഞ്ഞു. ഒന്നുകില്‍ ഞാന്‍ പ്രാര്‍ഥിക്കാം, അല്ലെങ്കില്‍ നിനക്ക് ക്ഷമിക്കാം. നിന്റെ അഗ്രഹം പോലെ, എന്നാല്‍ ക്ഷമിക്കുന്നതാണ് നിനക്ക് ഉത്തമം. വീണ്ടും അങ്ങ് പ്രാര്‍ഥിക്കുക എന്നപേക്ഷിച്ചപ്പോള്‍ നബി (സ്വ) അദ്ദേഹത്തോട് നന്നായി വുളു ചെയ്ത് ഇങ്ങനെ ദുആ ചെയ്യാന്‍ കല്‍പിച്ചു.
അല്ലാഹുവേ കാരുണ്യത്തിന്റെ പ്രവാചകനായ നിന്റെ പ്രവാചകന്‍ മുഹമ്മദ് നബി (സ്വ) യെ മുന്‍ നിര്‍ത്തി ഞാന്‍ നിന്നോട് ചോദിക്കുന്നു. മുഹമ്മദ് (നബിയേ) എന്റെ ഈ ഉദേശ്യം സാധിച്ച് കിട്ടുന്നതില്‍ അങ്ങയെ ഇടയനാക്കി ഞാനിതാ എന്റെ നാഥനിലേക്ക് മുന്നിടുന്നു. എന്റെ കാര്യത്തില്‍ മുഹമ്മദ് (സ്വ) യുടെ പ്രാര്‍ഥന നീ സ്വീകരിക്കേണമേ… (തുര്‍മുദി 5-229) അബു ഇസ്ഹാഖ് (റ) പറയുന്നു. ഈ ഹദീസ് പ്രബലം തന്നെ. മുസ്നദ് അഹ്മദ് 4/131, ജാമിഉസ്സ്വഗീര്‍ 1/51, ജാമിഉല്‍കബീര്‍ 1/378, ഇബ്നുമാജു 99, ഹാകിം 1/131, ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്.
✅✅✅✅✅✅✅✅✅

നബി(സ) ചെയ്തു./ പറഞ്ഞു.
2⃣ അള്ളാഹുവിനോട് മാത്രമേ പ്രാർത്ഥിക്കാവൂ.

കേരളത്തിലെ സുന്നികൾ ചെയ്തു/പറഞ്ഞു.
2⃣ അള്ളാഹുവിന്റെ ഔലിയാക്കളോട് പ്രാർത്ഥിക്കണം,
⛔⛔⛔⛔⛔⛔⛔⛔⛔
മറുപടി:

പച്ചക്കള്ളമാണ്;സുന്നികൾ അല്ലാഹുവിനോട് തന്നെയാണ് ദുആ ചെയ്യുന്നത്.
ഔലിയാക്കളോട് ആരാധനയാകുന്ന പ്രാർത്ഥന ചെയ്യാറുമില്ല. സഹായം ചോദിക്കാറുണ്ട്.കാരണം സ്വഹാബത്ത് അപ്രകാരം ചെയ്തിട്ടുണ്ട്.ഒരു ഉദാഹരണം കാണുക:

അബീ ഖാലിദ് (റ) റിപ്പോര്‍ട്ട് ചെയ്യുന്നു. ആയിഷ (റ) യോട് അനുജത്തി ഉമ്മു കുല്സൂം (റ) യെ ഉമര്‍ (റ) വിവാഹമാന്യേഷിച്ചു. ആയിഷ (റ) ചെറിയ പെണ്‍കുട്ടിയായ ഉമ്മു കുല്സൂം (റ) അവരുടെ അഭിപ്രായം ആരായുന്നു. എന്നാല്‍ ആ ബന്ധത്തില്‍ അനിഷ്ട്മുള്ള അവര്‍ പറയുന്നു, അദ്ദേഹത്തെ കൊണ്ട് എന്നെ വിവാഹം കഴിപ്പിക്കുകയോ! അദ്ദേഹം വളരെ കര്‍ക്കശക്കാരനും കടുത്ത നിലപാട്കാരനുമാണെന്ന് എനിക്ക് അറിയാം, അല്ലാഹുവാണേ സത്യം, നിങ്ങള്‍ ഇതു നടത്തിയാല്‍ ഞാന്‍ റസൂല്‍ (സ) യുടെ ഖബറിന്റെ അരികിലേക്ക് ചെല്ലുക തന്നെ ചെയ്യും, അവിടെത്തോട് ഞാന്‍ സഹായം തേടുകയും ചെയ്യും. എനിക്ക് ഖുറൈശികളില്‍ നിന്നും സമ്ര്ധനായ ഒരു യുവാവിനെയാണ് ഇഷ്ട്ടപെടുന്നത്.
( താരിഖുദിമശ് ഖ് - 25/96,
ജാമിഉല്‍ ഹദീസ് -26/234) :-
{ عن ابن أبى خالد: أن عمر خطب أم كلثوم بنت أبى بكر إلى عائشة وهى جارية فقالت: أين المذهب بها عنك فبلغها ذلك فأتت عائشة فقالت: تنكحينى عمر يطعمنى الخشب من الطعام إنما أريد فتى يصب من الدنيا صبا، والله لئن فعلت لأذهبن أصيحن عند قبر النبى - صلى الله عليه
وسلم }
നബി(സ)പറയുന്നു: (أن سيّد ولد آدم) "ഞാൻ ആദം സന്തതികളുടെ അഭയം കേന്ദ്രമാണ്". ബഹുബൂരിഭാഗം പണ്ഡിതരും സയ്യിദ് എന്ന അറബി പദത്തിനു നൽകിയ അർത്ഥം അഭയ കേന്ദ്രം എന്നാണു സയ്യിദിന്റെ അർത്ഥംതലം വിവരിച്ച് ഇമാം നവവി(റ) എഴുതുന്നു:


قال الهروي : السيد هو الذي يفوق قومه في الخير ، وقال غيره : هو الذي يفزع إليه في النوائب والشدائد ، فيقوم بأمرهم ، ويتحمل عنهم مكارههم ، ويدفعها عنهم . (شرح النووي على مسلم: ٤٧٣/٨)
ഹറവീ(റ) പറയുന്നു: നന്മയിൽ സമൂഹത്തിന്റെ മുൻ നിരയിൽ നിൽക്കുന്നയാളാണ് സയ്യിദ്. മറ്റു പണ്ഡിതർ പറയുന്നു. വിപൽ ഘട്ടങ്ങളിലും പ്രതുസന്ധികളിലും അഭയം തേടുന്നയാളാണ് സയ്യിദ്. അപ്പോൾ അവരുടെ കാര്യങ്ങൾ നിറവേറ്റുകയും അവരുടെ പ്രയാസങ്ങളും ബുദ്ദിമുട്ടുകളും തട്ടി ദൂരെയാക്കുകയും ചെയ്യും.(ശർഹു മുസ് ലിം: 8/473)
നബി(സ) തന്നെ സഹായ കേന്ദ്രമാണെന്ന് അവകാശപ്പെടുന്ന ഹദീസിണിത്.
✅✅✅✅✅✅✅✅✅


നബി(സ) ചെയ്തു./ പറഞ്ഞു.
3⃣ അള്ളാഹു അല്ലാത്തവരോട് പ്രാർത്ഥിച്ചാൽ അത് കേൾക്കുകയോ അറിയുകയോ ഇല്ല.

കേരളത്തിലെ സുന്നികൾ ചെയ്തു/പറഞ്ഞു.
3⃣ ഔലിയാക്കളോട് പ്രാർത്ഥിച്ചാൽ അവർ കേൾക്കുകയും അറിയുകയും ചെയ്യും.

⛔⛔⛔⛔⛔⛔⛔⛔⛔
മറുപടി:

സഹായർത്ഥനയെ പ്രാർത്ഥന എന്നു സാധാരണ പ്രയോഗിക്കാറില്ല. ഇനി അങ്ങനെ ഉപയോഗിച്ചാൽ തന്നെ ആരാധന ആകുകയില്ല
നബി (സ) മേൽ പറഞ്ഞ ഹദീസ് കാണിക്കാൻ കഴിയില്ല.-
ഇമാം ത്വബ്റാനി(റ) അൽമുഅജമുൽകബീർ(13737) നിവിടനം ചെയ്യുന്നു. നബി(സ) പറഞ്ഞു:
إذا أضل أحدكم شيئا ، أو أراد عونا ، وهو بأرض ليس بها أنيس فليقل : يا عباد الله ، أغيثوني ; فإن لله عبادا لا نراهم " . وقد جرب ذلك . (المعجم :١٣٧٣٧)
നിങ്ങൾ മനുഷ്യരാരുമില്ലാത്ത വിജനമായ സ്ഥലത്താകുമ്പോൾ നിങ്ങളുടെ വല്ല വസ്തുവും നഷ്ടപ്പെടുകയോ നിങ്ങളിൽ ആരെങ്കിലും വല്ല സഹായവും ഉദ്ദെഷിക്കുകയൊ ചെയ്താൽ "അല്ലാഹുവിന്റെ അടിമകളേ എന്നെ സഹായിക്കു". "അല്ലാഹുവിന്റെ അടിമകളേ എന്നെ സഹായിക്കു" എന്നവൻ പറഞ്ഞുകൊള്ളണം. നിശ്ചയം അല്ലാഹുവിനു നാം കാണാത്ത അടിമകളുണ്ട്. ഇത് പരീക്ഷിച്ച് നോക്കിയിട്ടുണ്ട്. (ത്വബ്റാനി : 13737)

ഈ ഹദീസ് വിശദീകരിച്ച് ശൌകാനി എഴുതുന്നു:
وفي الحديث دليل على جواز الاستعانة بمن لا يراهم الإنسان من عباد الله من الملائكة وصالحي الجن وليس في ذلك بأس كما يجوز للإنسان أن يستعين ببني آدم إذا عثرت دابته أو انفلتت(تحفة الذاكرين : ٢٣٧)
നല്ല ജിന്നുകൾ, മലക്കുകൾ, തുടങ്ങി മനുഷ്യൻ കാനാത്തവരോട് സഹായം തേടാമെന്നതിനു ഹദീസ് രേഖയാണ്.അതിൽ യാതൊരു വിരോധവുമില്ല. മ്രഗം വഴി തെറ്റിപോകുകയോ വഴുതിപോകുകയോ ചെയ്താൽ മനുഷ്യരോട് സഹായം തേടാമല്ലോ. അതേപോലെ വേണം ഇതിനെയും കാണാൻ. (തുഹ്ഫത്തുദ്ദാകിരീൻ: 238).
ഇപ്പോൾ മനസ്സിലായില്ലെ ഇവരാണ് വൈരുദ്ധ്യം പറയുന്നതെന്ന്.
✅✅✅✅✅✅✅✅✅

നബി(സ) ചെയ്തു./ പറഞ്ഞു.
4⃣അദൃശ്യജ്ഞാനം അള്ളാഹുവിന്റെ പ്രത്യേകതയാകുന്നു.

കേരളത്തിലെ സുന്നികൾ ചെയ്തു/പറഞ്ഞു.
4⃣ഔലിയാക്കളും അദ്യശ്യജ്ഞാനമുള്ളവരാകുന്നു.

⛔⛔⛔⛔⛔⛔⛔⛔⛔
മറുപടി:


സുന്നികൾ പറയുന്നതല്ല. ഖുർആൻ പറയുന്നു:
ഈസാ(അ)ന്റെ അവകാശവാദങ്ങള്‍ ഖുര്‍ആന്‍ പറയുന്നു:
“നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചും നിങ്ങളുടെ ഭവനങ്ങളില്‍ സൂക്ഷിച്ചുവെക്കുന്നവയെക്കുറിച്ചും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരും. നിശ്ചയം ഇതില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്’‘ (ആലുഇംറാന്‍ 49).
ഈസ(അ) നും ഔലിയാക്കൾക്കും അല്ലാഹു അറിയിച്ച്‌ കൊടുത്താൽ അറിയും.ഇത് സുന്നികളുണ്ടാക്കിയതാണോ?

ഇബ്നു ഹജർ(റ) പറയുന്നു:
"മലകൂതി’യായ ലോകം(അദൃശ്യലോകം)നേരില്‍ കാണാന്‍ ഈ സിദ്ധി വിശേഷം കൊണ്ട് നബിമാര്‍ക്ക് കഴിയുന്നതാണ്. കാഴ്ചയുള്ളവനെയും അന്ധനെയും വേര്‍തിരിക്കുന്നതുപോലുള്ള വിശേഷണമാണിത്. ഭാവിയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ അറിയാനുള്ള സിദ്ധിയും നുബുവ്വതുകൊണ്ട് ലഭിക്കുന്നതാണ്. ലൌഹുല്‍ മഹ്ഫൂളിലുള്ള കാര്യ ങ്ങള്‍ പോലും കാണാന്‍ ഈ സിദ്ധി നിമിത്തം നബിക്ക് സാധിക്കുന്നു. ബുദ്ധിശൂന്യ നെയും ബുദ്ധിമാനെയും വേര്‍തിരിക്കുന്ന വിശേഷണം പോലെയുള്ള ഒരു സിദ്ധിയാണിത്. ഇവയെല്ലാം നബിമാര്‍ക്കു സ്ഥിരപ്പെട്ട പൂര്‍ണതയുടെ സ്വിഫതുകളാകുന്നു” (ഫത്ഹുല്‍ബാരി, വാ. 16, പേ. 163).
✅✅✅✅✅✅✅✅✅

നബി(സ) ചെയ്തു./ പറഞ്ഞു.
5⃣ അള്ളാവിന്റെ പേരിൽ മാത്രംമേ സത്യം ചെയ്യാൻ പാടുള്ളു.

കേരളത്തിലെ സുന്നികൾ ചെയ്തു/പറഞ്ഞു.
5⃣ ഔലിയാക്കളുടെ പേരിലും സത്യം ചെയ്യാം.

⛔⛔⛔⛔⛔⛔⛔⛔⛔
മറുപടി:

പച്ചക്കള്ളം! സുന്നികൾ ഔലിയാക്കളുടെ പേരിൽ സത്യം ചെയ്യാമെന്ന് തെളിയിക്കാൻ നിങ്ങളുടെ കൂട്ടത്തിൽ ആണുങ്ങളുണ്ടെങ്കിൽ വെല്ലുവിളി ഏറ്റെടുക്കു.
സുന്നികളുടെ ഏതെങ്കിലും പ്രസിദ്ധീകരണങ്ങളിൽ നിന്നോ, സുന്നീ നേതാക്കളോ അങ്ങനെ പ്രസംഗിച്ചിട്ടുണ്ടെങ്കിൽ തെളിയിക്കുക.

✅✅✅✅✅✅✅✅✅
നബി(സ) ചെയ്തു./ പറഞ്ഞു.
6⃣ മനുഷ്യരെ അള്ളാഹുവിങ്കലേക്ക് ബന്ധപ്പെടുത്തുവാനും അടുപ്പിക്കുവാനും പരിശ്രമിച്ചു.

കേരളത്തിലെ സുന്നികൾ ചെയ്തു/പറഞ്ഞു.
6⃣ മനുഷ്യരെ ഓലിയാക്കളുമായി ബന്ധപ്പെടുത്തുവാൻ പരിശ്രമിച്ചു.
⛔⛔⛔⛔⛔⛔⛔⛔⛔
മറുപടി:

അല്ലാഹുവുമായി മനുഷ്യർ അടുക്കാൻ പാടില്ലെന്നോ, ബന്ധം സ്ഥാപിക്കാൻ പാടില്ലെന്നോ സുന്നികൾ പറഞ്ഞിട്ടില്ല.
സ്വാലിഹീങ്ങളോട് സഹവസിക്കാൻ / ബന്ധം സ്ഥാപിക്കാൻ പാടില്ലെന്ന് ഏത് ഹദീസിലാണ് പറഞ്ഞത്.
✅✅✅✅✅✅✅✅✅

നബി(സ) ചെയ്തു./ പറഞ്ഞു.
7⃣മക്കത്തെ പള്ളി, മദീനത്തെ പള്ളി, ജറൂ സലം പള്ളി ഈ മൂന്ന് സ്ഥലങ്ങളിലേക്കു മാത്രമേ തീർത്ഥാനം പാടുള്ളു.

കേരളത്തിലെ സുന്നികൾ ചെയ്തു/പറഞ്ഞു.
7⃣ നാഗൂർ, അജ്മീർ ,ഏർവാടി, കർബലാ, ബഗ്ദാദ് മുതലായ ജാറങ്ങളിലേക്ക് തീർത്ഥാടനം ചെയ്യാം.

⛔⛔⛔⛔⛔⛔⛔⛔⛔
മറുപടി:

ഹുജ്ജത്തുല്‍ ഇസ്ലാം ഇമാം ഗസ്സാലി (റ) പറയുന്നു.
പളളികളുടെ കാര്യത്തിലുളളതാണ് ആ ഹദീസ്. ദര്‍ഗകളും പളളികളും തമ്മില്‍ വ്യത്യാസമുണ്ട്. കാരണം മൂന്നു പളളികളല്ലാത്ത എല്ലാ പളളികളും തുല്യമാണ്. ഏതൊരു നാട്ടിലും ഒരു പളളിയെങ്കിലും ഉണ്ടാകുമല്ലോ. അപ്പോള്‍ മറെറാരു പളളിയിലേക്കു യാത്ര പോകുന്നതിനു യാതൊരര്‍ത്ഥവുമില്ല. അതെ സമയം മഹാന്മാരുടെ ദര്‍ഗകള്‍ തുല്യമല്ല. അവയെ സന്ദര്‍ശിക്കുന്നതിനാല്‍ ലഭിക്കുന്ന ബറക്കത്ത് അല്ലാഹുവിന്റെയടുക്കല്‍ മഹാന്മാരുടെ സ്ഥാനത്തിലുളള വ്യത്യാസത്തെ അടിസ്ഥാനമാക്കി വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും. (ഇഹ് യാഉ ഉലൂമിദ്ദീന്‍ 1/254)
ഇബ്നു ഹജറുല്‍ അസ്ഖലാനി (റ) എഴുതുന്നു.
വിഷയങ്ങള്‍ യഥാവിധി മനസ്സിലാക്കിയ പണ്ഡിതന്മാരില്‍ ചിലര്‍ പറയുന്നു. ഹദീസില്‍ മുസ്തസ്നാ മിന്‍ഹു (ഏതില്‍ നിന്നാണോ ഒഴിവാക്കുന്നത് അത്) പറഞ്ഞിട്ടില്ല. ഒന്നുകില്‍ അതിനെ പൊതുവായി സങ്കല്പിക്കാം. അപ്പോള്‍ ഹദീസിന്റെ ഉളളടക്കം ഇപ്രകാരമായിരിക്കും. "മൂന്നു പളളികളിലേക്കല്ലാതെ ഒരു വിഷയത്തിലും, ഒരു സ്ഥലത്തേക്കും വാഹനം കെട്ടി പോകാന്‍ പററില്ല". അല്ലെങ്കില്‍ പ്രത്യേകമായും അതിനെ സങ്കല്‍പിക്കാം. എന്നാല്‍ പൊതുവായ ഒന്നായി അതിനെ സങ്കല്‍പിക്കാന്‍ നിര്‍വാഹമില്ല. കാരണം കച്ചവടം, ചാര്‍ച്ച ബന്ധം ചേര്‍ക്കല്‍, അറിവ് അന്വേഷിക്കല്‍ തുടങ്ങി ഒരു വിഷയത്തിനും വാഹനം സംഘടിപ്പിച്ചു പോകാന്‍ പററില്ലെന്നാണല്ലോ ഹദീസു കൊണ്ടു വരിക. അതിനാല്‍ പ്രത്യേകമായ ഒന്നായി തന്നെ അതിനെ സങ്കല്‍പിക്കേണ്ടിയിരിക്കുന്നു. അങ്ങനെ സങ്കല്‍പിക്കുമ്പോള്‍ കൂടുതല്‍ യോജിപ്പുളള ഒന്ന് സങ്കല്‍പിക്കുന്നതാണല്ലോ കൂടുതല്‍ നല്ലത്. അതിങ്ങനെ.. "മൂന്നു പളളികളിലേക്കല്ലാതെ ഒരു പളളിയിലേക്കും നിസ്കരിക്കാനായി വാഹനം കെട്ടി പോകാന്‍ പററില്ല". അപ്പോള്‍ ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ നബി (صلى الله عليه وسلم)യുടെയും മററു സ്വാലിഹീങ്ങളുടെയും ഖബര്‍ സിയാറത്തിനു വേണ്ടി വാഹനം കെട്ടി പോകാന്‍ പാടില്ലെന്നു പറയുന്നവരുടെ വാദം പൊളിഞ്ഞു പോയി. (ഫത്ഹുല്‍ ബാരി 4/106)
ഇത് ഇമാം ഗസ്സാലി (റ) യും ,ഇബ്നു ഹജർ(റ)യും കേരളത്തിലെ സുന്നികളാണോ? ഇനിയും ഈ വിഷയത്തിൽ തെളിവ് നിരത്താൻ സാധിക്കും
✅✅✅✅✅✅✅✅✅

നബി(സ) ചെയ്തു./ പറഞ്ഞു.
8⃣ ജാറം കെട്ടാൻ പാടില്ല.

കേരളത്തിലെ സുന്നികൾ ചെയ്തു/പറഞ്ഞു.
8⃣ ഔലിയാക്കന്മാർക്ക് ജാറം കെട്ടാം.

⛔⛔⛔⛔⛔⛔⛔⛔⛔
മറുപടി:
ജാറം കെട്ടാൻ പാടില്ല എന്ന ഹദീസ് ഏത് കിതാബിലാണ് ? നബി(സ)യുടെ പേരിൽ കളവ് പറഞ്ഞ് സീറ്റ് ഇപ്പോൾ തന്നെ ബുക്ക് ചെയ്തതാണോ?
എന്നാൽ അൻസാറുകളിൽ ആദ്യം വഫാതായ ഉസ്മാനുബ്നു മള് ഊൻ(റ)ന്റെ ജാറം കെട്ടിയത് ബുഖാരി റിപ്പോർട്ട് കാണുക:

ഉസ്മാൻ ബിന് മള്'ഊന് ര.അ വിന്റെ ഖബർ കെട്ടിപ്പൊക്കിയ നിലയിൽ ആയിരുന്നു..
وقال خارجة بن زيد رأيتني ونحن شبان في زمن عثمان رضي الله عنه وإن أشدنا وثبة الذي يثب قبر عثمان بن مظعون حتى يجاوزه :صحيح البخاري 1/181
"ഖാരിജത്ത് ബിന്‍ സൈദ്‌(റ)പറയുന്നു: ഞങ്ങള്‍ ഉസ്മാന്‍(റ)കാലത്ത് യുവാക്കളായിരുന് നു ഞങ്ങളില്‍ ചാട്ടത്തില്‍ ഏറ്റവും ശക്തന്‍ ഉസ്മാന്‍ ബിന്‍ മള്ഊന്‍(റ)വിന്‍ റെ ഖബ്ര്‍ ചാടിക്കടക്കുന്ന വനായിരുന്നു"(ബു ഖാരി)
ഈ ഹദീസ് വിശദീകരിച്ചുകൊണ്ട്‌ ഇബ്ന്‍ ഹജര്‍(റ)പറയുന്നു:
وفيه جواز تعلية القبر ورفعه عن وجه الأرض :فتح الباري 3/286
"ഈ ഹദീസില്‍ ഖബ്ര്‍ഉയര്ത്തന്നതിന്ന്‍ തെളിവുണ്ട്"(ഫത് ഹുല്‍ ബാരി)
ഹദീസില്‍ പറഞ്ഞ ചാട്ടം നീളത്തില്‍ ചാടുന്നവര്‍ എന്ന്‍ ന്യായീകരണം നടത്തി കബ്ര്‍ ഉയര്‍ത്തിയിരുന് നില്ലെന്ന്‍ സമര്ത്ഥിക്കാന്‍ വഹാബികള്‍ ശ്രമിക്കാറുണ്ട് പക്ഷേ ഇമാം ഖസ്ത്വലാനി(റ)ഇത് ഖണ്ഡിക്കുന്നു.
ഖസ്ത്വല്ലാനി(റ) പറയുന്നു: (الذي يثب قبر عثمان بن مظعون) بظاء معجمة ساكنة، ثم عين مهملة (حتى يجاوزه) من ارتفاعه:ارشاد الساري 2/483
"ഖബര്‍ ചാടിക്കടക്കുക എന്നത് ഖബറിന്‍റെ ഉയരം കാരണമായിരുന്നു" (ഇര്‍ഷാദുസ്സാരി )
ബഹു ഇബ്ന്‍ അബിശൈബ(റ)വിന്റെ ഹദീസില്‍ ഖബ്ര്‍ ഉയര്ത്തപ്പെട്ടി രുന്നു എന്ന്‍ തന്നെ കാണാം:
ഇത് കേരളത്തിലെ സുന്നികളല്ല, സ്വഹാബികളാണ്.

✅✅✅✅✅✅✅✅✅
നബി(സ) ചെയ്തു./ പറഞ്ഞു.
9⃣ കെട്ടി പൊന്തിച്ച ജാറങ്ങൾ ഇടിച്ച് നിരത്തുക.

കേരളത്തിലെ സുന്നികൾ ചെയ്തു/പറഞ്ഞു.
9⃣ജാറങ്ങൾ ഭംഗിയായി പരാ പാലിക്കുക.

⛔⛔⛔⛔⛔⛔⛔⛔⛔
മറുപടി:
ജാറങ്ങൾ ഇടിച്ച് നിരത്താൻ നബി(സ) പറഞ്ഞിട്ടില്ല.
ജാറം സ്വഹാബികൾ പരിപാലിച്ചത് മുകളിൽ കാണാം
മുജാഹിദുകളുടെ പുരോഹിതൻ ഇബ്നു തീമിയ തന്നെ പറയട്ടെ:

ﻭﻛﺬﻟﻚ ﻣﺎ ﻳﺬﻛﺮ ﻣﻦ ﺍﻟﻜﺮﺍﻣﺎﺕ ﻭﺧﻮﺍﺭﻕ ﺍﻟﻌﺎﺩﺍﺕ ﺍﻟﺘﻲ ﺗﻮﺟﺪ ﻋﻨﺪ ﻗﺒﻮﺭ
ﺍﻷﻧﺒﻴﺎﺀ ﻭﺍﻟﺼﺎﻟﺤﻴﻦ ، ﻣﺜﻞ ﻧﺰﻭﻝ ﺍﻷﻧﻮﺍﺭ ﻭﺍﻟﻤﻼﺋﻜﺔ ﻋﻨﺪﻫﺎ ، ﻭﺗﻮﻗﻲ
ﺍﻟﺸﻴﺎﻃﻴﻦ ﻭﺍﻟﺒﻬﺎﺋﻢ ﻟﻬﺎ ، ﻭﺍﻧﺪﻓﺎﻉ ﺍﻟﻨﺎﺭ ﻋﻨﻬﺎ ﻭﻋﻤﻦ ﺟﺎﻭﺭﻫﺎ ، ﻭﺷﻔﺎﻋﺔ
ﺑﻌﻀﻬﻢ ﻓﻲ ﺟﻴﺮﺍﻧﻪ ﻣﻦ ﺍﻟﻤﻮﺗﻰ ، ﻭﺍﺳﺘﺤﺒﺎﺏ ﺍﻹﻧﺪﻓﺎﻥ ﻋﻨﺪ ﺑﻌﻀﻬﻢ ،
ﻭﺣﺼﻮﻝ ﺍﻷﻧﺲ ﻭﺍﻟﺴﻜﻴﻨﺔ ﻋﻨﺪﻫﺎ ﻭﻧﺰﻭﻝ ﺍﻟﻌﺬﺍﺏ ﺑﻤﻦ ﺍﺳﺘﻬﺎﻥ ﺑﻬﺎ ، ﻓﺠﻨﺲ
ﻫﺬﺍ ﺣﻖ ﻗﺎﻝ ﻭﻣﺎ ﻓﻲ ﻗﺒﻮﺭ ﺍﻷﻧﺒﻴﺎﺀ ﻭﺍﻟﺼﺎﻟﺤﻴﻦ ﻣﻦ ﻛﺮﺍﻣﺔ ﺍﻟﻠﻪ ﻭﺭﺣﻤﺘﻪ ،
ﻭﻣﺎ ﻟﻬﺎ ﻋﻨﺪ ﺍﻟﻠﻪ ﻣﻦ ﺍﻟﺤﺮﻣﺔ ﻭﺍﻟﻜﺮﺍﻣﺔ ﻓﻮﻕ ﻣﺎ ﻳﺘﻮﻫﻤﻪ ﺍﻛﺜﺮ ﺍﻟﺨﻠﻖ ﺍ .ﻫـ.
ﺑﺤﺮﻭﻓﻪ (ﺍﺑﻦ ﺗﻴﻤﻴﺔ ﻓﻲ ﻛﺘﺎﺑﻪ ﺍﻗﺘﻀﺎﺀ ﺍﻟﺼﺮﺍﻁ ﺍﻟﻤﺴﺘﻘﻴﻢ ﺹ 374 )
"അമ്പിയാ-സ്വാലിഹുകളുടെ മഖ്ബറകൾക്ക്
സമീപം അനുഭവപ്പെടുന്ന അസാധാരണ
സംഭവങ്ങളെയും കറാമത്തുകളെയും
സംബന്ധിച്ച് പറയപ്പെടുന്ന കാര്യങ്ങൾ -

അഥവാ, മഹാന്മാരുടെ മഖ്ബറകളുടെ
സമീപത്ത് പ്രകാശവും മലക്കുകളും ഇറങ്ങൽ,
അവിടേക്ക് ശൈത്വാനിനും മൃഗങ്ങൾക്കും
പ്രവേശനം തടഞ്ഞു കൊണ്ട് സംരക്ഷിക്കൽ,
തീപിടുത്തത്തില്‍ നിന്ന് മഹാന്മാരുടെ

മഖ്ബറകളെയും ചുറ്റുഭാഗങ്ങളെയും തടയൽ,
മഖ്ബറയില് ഉള്ള മഹാന്മാര് അവരുടെ
തൊട്ടടുത്തുള്ള ഖബ്.റുകളിൽ ഉള്ളവര്ക്ക്
വേണ്ടി ശുപാര്ശ ചെയ്യൽ, അതുപോലെ
മഹാന്മാരുടെ മഖ്ബറയുടെ അടുക്കൽ മറവു
ചെയ്യൽ സുന്നത്താണെന്ന് ചില
പണ്ഡിതന്മാര് പറഞ്ഞത്, മഖ്ബറയിൽ

ചെന്നാൽ മനശാന്തിയും സമാധാനവും
ലഭിക്കൽ, ഖബ്.റിനെ നിസ്സാരപ്പെടുത്
തിയവർക്ക് ശിക്ഷ ഇറങ്ങൽ - ഇവയെല്ലാം
സത്യം തന്നെയാണ്. അമ്പിയാഇന്റെയും
ഔലിയാഇന്റെയും മഖ്ബറകളിൽ നിന്നുള്ള

റഹ്.മത്തും കറാമത്തും, അല്ലാഹിന്റെ
അടുക്കൽ അവക്കുള്ള പവിത്രതയും ആദവരും
സൃഷ്ടികളിൽ അധികം പേരും
ഊഹിക്കുന്നതിലും അപ്പുറമാണ്”. (ഇബ്നു
തീമിയ്യ – ഇഖ്.തിളാഉ സ്വിറാഥിൽ
മുസ്ഥഖീം; പേജ്: 374)
ഇബ്നു തീമിയ കേരളത്തിലെ സുന്നി യാണോ?
✅✅✅✅✅✅✅✅✅
നബി(സ) ചെയ്തു./ പറഞ്ഞു.
1⃣0⃣ അള്ളാഹുവിന്റെ പേരിൽ മാത്രമേ നേർച്ച പാടുള്ളു.

കേരളത്തിലെ സുന്നികൾ ചെയ്തു/പറഞ്ഞു.
1⃣0⃣ ഔലിയാക്കളുടെ പേരിലും നേർച്ച ആകാം.

⛔⛔⛔⛔⛔⛔⛔⛔⛔
മറുപടി:
നേർച്ച അല്ലാഹുവിനുള്ളതാണ്. ഔലിയാക്കൾക്ക് ആ നേർച്ചയുടെ പ്രതിഫലം ഹദ് യ ചെയ്യലാണ്.ഇത് ശരീഅതിൽ തെറ്റല്ല.

ഇബ്നുഹജറുല്‍ ഹൈതമി (റ) പറയുന്നു: “വലിയ്യിനുള്ള നേര്‍ച്ച എന്നതുകൊണ്ടു ദ്ദേശ്യം സാധാരണഗതിയില്‍ അദ്ദേഹത്തിന്റെ പേരില്‍ ദരിദ്രര്‍ക്കും ഖബ്റിന്റെ പരിപാലകര്‍ക്കു മുള്ള സ്വദഖഃയാണ്. നേര്‍ച്ച നേരുന്ന വ്യക്തി ഇത് ഉദ്ദേശിച്ചാലും ഇല്ലെങ്കിലും നേര്‍ച്ച സ്വഹീഹാകുന്നതാണ്’ (ഫതാവല്‍ കുബ്റ, 4/284).
“സഅ്ദുബ്നു ഉബാദഃ (റ) യില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, എന്റെ ഉമ്മ മരണപ്പെട്ടിരിക്കുന്നു. ഏത് സ്വദഖഃ ചെയ്യുന്നതാണ് ഏറ്റവും ശ്രേഷ്ഠം? നബി (സ്വ) പറഞ്ഞു: വെള്ളമാകുന്നു. അങ്ങനെ അദ്ദേഹം ഒരു കിണര്‍ കുഴിച്ചു ഇപ്രകാരം പറഞ്ഞു; ഇത് ഉമ്മു സഅ്ദിനുള്ളതാകുന്നു” (അബൂവാദൂദ് 8/229).
✅✅✅✅✅✅✅✅✅

നബി(സ) ചെയ്തു./ പറഞ്ഞു.
1⃣1⃣അള്ളാഹുവിന്റെ പേരിൽ അല്ലാത്ത നേർച്ചയാക്കിയ സാധനം ഭക്ഷിക്കുവാൻ പാടില്ല.

കേരളത്തിലെ സുന്നികൾ ചെയ്തു/പറഞ്ഞു.
1⃣1⃣ ഔലിയാക്കളുടെ പേരിൽ നേർച്ച ആകിയത് ഭക്ഷികാം അതിൽ ശിഫയും ബർക്കത്തുമുണ്ട്.


⛔⛔⛔⛔⛔⛔⛔⛔⛔
മറുപടി:
ഇമാം സ്വാവി (റ) പറഞ്ഞു: “അല്ലാഹുവിനുവേണ്ടി ബലി നല്‍കി അതിന്റെ പ്രതിഫലം വലിയ്യിന് ലഭിക്കണമെന്ന് ഉദ്ദേശിക്കുന്നതിന് വിരോധമില്ല” (സ്വാവി 1/266).
ഇതാണ് സുന്നികളും പറയുന്നത്.
ഇമാം സ്വാവി(റ) കേരളത്തിലെ സുന്നിയാ യിരുന്നില്ല
✅✅✅✅✅✅✅✅✅

നബി(സ) ചെയ്തു./ പറഞ്ഞു.
1⃣2⃣ ആരുടെ പേരിലും മൗലീദ് നടത്തീയിട്ടില്ല.

കേരളത്തിലെ സുന്നികൾ ചെയ്തു/പറഞ്ഞു.
1⃣2⃣ നേർച്ചയുടെ പേരിൽ മൗലീദ് നടത്തുന്നു.
⛔⛔⛔⛔⛔⛔⛔⛔⛔
മറുപടി:
മൗലിദ് എന്നാൽ പ്രകീർത്തനമാണ്.നബി (സ) യെ സ്വഹാബത്ത് പ്രകീർത്തിച്ചിട്ടുണ്ട്.
അബൂഹുറൈറ(റ)യെ തൊട്ടു അബിസ്സനാദില്‍ നിന്ന്‍ അദ്ദേഹത്തിന്റെ മകന്‍ ഉദ്ധരിക്കുന്നു. ആഇഷ(റ) പറഞ്ഞു: നിശ്ചയം;ഹസ്സാനു ബ്നു സാബിതി(റ)നു നബി(സ) പള്ളിയില്‍ ഒരു പ്രത്യേക മിമ്പര്‍ സ്ഥാപിച്ചു കൊടുത്തു. അദ്ദേഹത്തിന്റെ പതിവ് നബി(സ)യെ പ്രതിരോധിക്കലായിരുന്നു. (പ്രകീര്‍ത്തിച്ചു പാടലായിരുന്നു). നബി(സ) പ്രാര്‍ഥിച്ചു: “അല്ലാഹുവേ, നിന്റെ നബിയെ പ്രതിരോധിച്ചത് പോലെ ഹസ്സാനു ബ്നു സാബിതിനെ നീ 'റൂഹുല്‍ ഖുദ്സ്'മുഖേന ശക്തിപ്പെടുത്തേണമേ” (ബുഖാരി)

നബി തങ്ങളുടെ മൗലിദ് സ്വഹാബികൾ നടത്തിയതിന്റെ തെളിവാണ
നബി തങ്ങൾ തന്നെ മൗലിദിന് അംഗീകാരം നല്കിയ ഹദീസ് താഴെ കാണുക.
✅✅✅✅✅✅✅✅✅

നബി(സ) ചെയ്തു./ പറഞ്ഞു.
1⃣3⃣ എല്ലാം ബിദ്അത്തും ദുർമാർഗ്ഗം ആകുന്നു .

കേരളത്തിലെ സുന്നികൾ ചെയ്തു/പറഞ്ഞു.
1⃣3⃣ ചില ബിദ്അത്തുകൾ സൻമാർഗ്ഗം ആകുന്നു.

⛔⛔⛔⛔⛔⛔⛔⛔⛔
മറുപടി:
ഇമാം ശാഫിഈ(റ)പറയുന്നു: “പുതുതായി ഉണ്ടായ കാര്യങ്ങളെ രണ്ടായി വിഭജിക്കാം. ഒന്ന്, കിതാബ്, സുന്നത്, അസറ്, ഇജ്മാഅ് തുടങ്ങിയ രേഖകള്‍ക്ക് നിരക്കാത്തത്. രണ്ട്: ഈ പറഞ്ഞ രേഖകളില്‍ ഒന്നിനും വിരുദ്ധമാകാത്തവിധം പുതുതായി ഉണ്ടായ നല്ലകാര്യങ്ങള്‍. ഇവ ആക്ഷേപാര്‍ഹമല്ലാത്ത (നല്ല) ബിദ്അതാകുന്നു”(ഫതാവാസുയൂ ത്വി 1/192 നോക്കുക).
✅✅✅✅✅✅✅✅✅

നബി(സ) ചെയ്തു./ പറഞ്ഞു.
1⃣4⃣നബി(സ) ഇമാമായി ജമാഅത്ത് നടന്നു. ഒറ്റ പ്രാവശ്യം പേലും കൂട്ടു പ്രാർത്ഥന ഉണ്ടായിട്ടില്ല.

കേരളത്തിലെ സുന്നികൾ ചെയ്തു/പറഞ്ഞു.
1⃣4⃣കൂട്ടു പ്രാർത്ഥനയോടു കൂടി അല്ലാതെ ജമാഅത്ത് നടത്തുകയില്ല.

⛔⛔⛔⛔⛔⛔⛔⛔⛔
മറുപടി:

ഹബീബ് ബിന്‍ മസ്ലമ (റ)ല്‍ നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു. നബി (സ) പറയുന്നതായി ഞാന്‍ കേട്ടിരിക് കുന്നു. " ഒരു വിഭാഗം ആളുകള്‍ ഒരുമിച്ചു കൂടി അവരില്‍ മററു ചിലര്‍ പ്രാര്‍ത്ഥ ിക്കുകയും ചിലര്‍ ആമീന്‍ പറയുകയും ഇല്ല. അല്ലാഹു അവര്‍ക്ക് ഉത്തരം നല്‍കിയിട് ടല്ലാതെ.( ഫത്'ഹുല്‍ ബാരി 12/ 497).. ഹൈസമി ഈ ഹദീസ് സ്വഹീഹാണെന്നു പറയുന്നു. (മജ്മഉസ്സവാഇദ് 10/ 17)ഇബ്നു അബ്ബാസ് (റ)ല്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു. ഞാന്‍ പ്രാര്‍ത്ഥ ിച്ചാല്‍ നിങ്ങള്‍ ആമീന്‍ പറയുവിന്‍. (അദുര്‍റുൽ മന്‍സൂര്‍ 2/ 232)......
ഇബ്നു തൈമിയ്യ പറയുന്നു.. ....
"മഅമൂം ഇമാമിന്റെ പ്രാര്‍ത്ഥ നയ്ക്ക് ആമീന്‍ പറയുന്നുണ് ടെങ്കില്‍ ഇമാം ബഹു വചനം ഉപയോഗിച്ച് പ്രാര്‍ത്ഥത്ഥിക്കണം. കാരണം രണ്ടു പേര്‍ക്കും കൂടിയാണ് ഇമാം പ്രാര്‍ത്ഥിക്കുന്നത് എന്ന വിശ്വാസത്തോടെയാണ് മ'അമൂം ആമീന്‍ പറയുന്നത്. അങ്ങനെ ചെയ്തില്ലെ ങ്കില്‍ ഇമാം മ'അമൂമിനെ ചതിച്ചു"(ഫതാവ ഇബ്ന്‍ തയ്മിയ്യ 1/ 211).......
✅✅✅✅✅✅✅✅✅

നബി(സ) ചെയ്തു./ പറഞ്ഞു.
1⃣5⃣ ആളുകൾക്ക് മനസ്സിലാക്കുന്ന വിധത്തിലല്ലാതെ ഖുത്തുബ നടത്തിയിട്ടില്ല.

കേരളത്തിലെ സുന്നികൾ ചെയ്തു/പറഞ്ഞു.
1⃣5⃣ ഖുത്ത്ബ മനസ്സിലായിക്കൊള്ളണമെന്നില്ല. ഭാഷ അറബി ആകണം.

⛔⛔⛔⛔⛔⛔⛔⛔⛔
മറുപടി:
ഖുത്വ്‌ബ അറബിയില്‍ നിര്‍വഹിക്കുന്നത്‌ കൊണ്ട്‌ എന്ത്‌ പ്രയോജനമെന്ന്‌ സ്വാഭാവികമായും ഉത്ഭവിക്കുന്ന ചോദ്യത്തിന്‌ പ്രമുഖ പണ്‌ഡിതന്‍ ഖാളീ ഹുസൈന്‍(റ)ന്റെ മറുപടി എല്ലാ ഫിഖ്‌ഹീ ഗ്രന്ഥങ്ങളും ഉദ്ധരിച്ചിട്ടുണ്ട്‌. ജനങ്ങള്‍ക്കറിയില്ലെങ്കില്‍ പിന്നെ അറബിയില്‍ ഖുത്വ്‌ബ നിര്‍വഹിക്കുന്നത്‌ കൊണ്ട്‌ എന്ത്‌ പ്രയോജനം എന്ന ചോദ്യത്തിന്‌ മൊത്തത്തില്‍ ഒരു ഉപദേശമാണെന്ന്‌ മനസ്സിലാക്കലാണെന്നാണ്‌ ഖാളീ ഹുസൈന്‍(റ) മറുപടി പറയുന്നത്‌ (മഹല്ലി: 1/279, തുഹ്‌ഫ: 2/451)
✅✅✅✅✅✅✅✅✅

നബി(സ) ചെയ്തു./ പറഞ്ഞു.
1⃣6⃣500 റ്റി ചില്ലാനം ജുമുഅ നബി(സ) ഖത്തീബായി നടത്തി. മആശി റ വിളിച്ചു വാളെടുത്തു കൊടുക്കൽ ഒറ്റ പ്രാവശ്യം ഉണ്ടായിട്ടില്ല.

കേരളത്തിലെ സുന്നികൾ ചെയ്തു/പറഞ്ഞു.
1⃣6⃣മആശിറ വിളിച്ച് വാളുടുത്ത് കൊടുക്കാതെ ഒറ്റ ഖുത്ത്ബയും ജുമുഅയും നടത്തുകയില്ല.

⛔⛔⛔⛔⛔⛔⛔⛔⛔
മറുപടി:

ഇബ്നുൽ ആബിദീൻ (റ) പറയുന്നു:
"ഇന്നു നടക്കുന്ന മ ആശിറ വിളി അനുവദനീയമല്ലെന്നു പറയാന്‍ ഒരു ന്യായവുമില്ല. കാരണം അന്നുമുതല്‍ ഇന്നുവരെയുള്ള മുഹമ്മദ് നബി(സ്വ)യുടെ സമുദായം ഇത് അംഗീകരിച്ചിട്ടുണ്ട്” (റദ്ദുല്‍ മുഹ്താര്‍ 1/859).
✅✅✅✅✅✅✅✅✅

നബി(സ) ചെയ്തു./ പറഞ്ഞു.
1⃣7⃣മയ്യിത്ത് കൊണ്ടു പോകുമ്പോൾ മൗനം ഭീക്ഷിക്കാലായിരുന്നു പതിവ്.

കേരളത്തിലെ സുന്നികൾ ചെയ്തു/പറഞ്ഞു.
1⃣7⃣ ഉറക്കെ ദിക്ർ ചൊല്ലുന്നു.

⛔⛔⛔⛔⛔⛔⛔⛔⛔
മറുപടി:

ഇമാം നവവി(റ) പറയുന്നു.
“മയ്യിത്തിന്റെ കൂടെ പോകുന്നവര്‍ അല്ലാഹുവിന് ദിക്റ് ചൊല്ലുന്നതില്‍ വ്യാപൃതരാകണം. അതോടൊ പ്പം മയ്യിത്തിന് വരാനിരിക്കുന്ന ഭയാനതകളെ കുറിച്ച് ചിന്തിക്കുകയും വേണം.(അദ്കാർ പേ: 136)
✅✅✅✅✅✅✅✅✅

നബി(സ) ചെയ്തു./ പറഞ്ഞു.
1⃣8⃣ മരിച്ച വീടിലാക്കു അയൽ വാസികൾ ഭക്ഷണം ഉണ്ടാകി കൊടുക്കുക.

കേരളത്തിലെ സുന്നികൾ ചെയ്തു/പറഞ്ഞു.
1⃣8⃣മിരിച്ച വീട്ടിൽ ഭക്ഷണം ഉണ്ടാകി ആളുകളെ വിളിച്ചു തീറ്റിക്കുക.

⛔⛔⛔⛔⛔⛔⛔⛔⛔
മറുപടി:

മരണപ്പെട്ടവന് ഫലം ചെയ്യുമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. മരണപ്പെട്ടവരുടെ ഗുണത്തിനുവേണ്ടി ദാനധര്‍മ്മം ചെയ്യല്‍ പ്രത്യേകം സുന്നത്താണ്. മരണത്തോട് തൊട്ടടുത്ത ദിവസങ്ങളില്‍ പ്രത്യേകമായി ധര്‍മ്മം ചെയ്യണം. ഇമാം അഹ്മദും(റ), അബൂനുഐമും(റ) റിപ്പോര്‍ട്ടുചെയ്യുന്നു.
قال : حدثنا هاشم بن القاسم حدثنا الأشجعي عن سفيان قال : قال طاوس : " إن الموتى يُفتنون في قبورهم سبعاً ، فكانوا يستحبون أن يطعم عنهم تلك الأيام " .
ورواه أبو نعيم في " حلية الأولياء " ( 4/ 11 )
ഇത് തന്നെയാണ് സുന്നികൾ ചെയ്യുന്നതും. മയ്യത്തിനുള്ള സ്വദഖയാണ്, അത് ഭക്ഷണമായാലും എന്ത് വസ്തു വായാലും മയ്യിത്തിന് അതിന് പ്രതിഫലം കിട്ടുമെന്ന് സ്വഹാബികളുടെ ചര്യയിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്.
✅✅✅✅✅✅✅✅✅

നബി(സ) ചെയ്തു./ പറഞ്ഞു.
1⃣9⃣ ഖബ്റടക്കിയൽ തസ്ബീത്തിൻ വേണ്ടി പ്രാർത്ഥിക്കുക.

കേരളത്തിലെ സുന്നികൾ ചെയ്തു/പറഞ്ഞു.
1⃣9⃣തൽഖീൻ ചൊല്ലിക്കൊടുക്കുക.

⛔⛔⛔⛔⛔⛔⛔⛔⛔
മറുപടി:
തല്‍ഖീന്‍ സംബന്ധമായി പണ്ഢിതന്മാരുടെ വിശദീകരണം കാണുക: (1) “പ്രായപൂര്‍ ത്തിയും ബുദ്ധിയുമുള്ളവരുടെ ജനാസക്കുവേണ്ടി മറമാടിയ ശേഷം തല്‍ഖീന്‍ സുന്നത്താണ്.” (തുഹ്ഫഃ, 3/207) (2) “പ്രായപൂര്‍ത്തി എത്തിയ വ്യക്തിക്കുവേണ്ടി മറമാടിയ ശേഷം തല്‍ഖീന്‍ സുന്നത്താണ്” (ഫത്ഹുല്‍ മുഈന്‍, പേ. 162). (3) “പ്രായപൂര്‍ ത്തിയും ബുദ്ധിയുമുള്ളവന്റെ ജനാസക്കു തല്‍ഖീന്‍ സുന്നത്താണ്”(ഹാശിയതുല്‍ ജമല്‍, 2/204).
✅✅✅✅✅✅✅✅✅

നബി(സ) ചെയ്തു./ പറഞ്ഞു.
2⃣0⃣മരിച്ചവർക്കു വേണ്ടി ഖുർആൻ ഓതി ഹിദിയ ചെയ്തിട്ടില്ല.

കേരളത്തിലെ സുന്നികൾ ചെയ്തു/പറഞ്ഞു.
2⃣0⃣ മരിച്ചവർക്കു വേണ്ടി ഖുർആൻ ഓതി ഹിദിയ ചെയ്യുന്നു.
⛔⛔⛔⛔⛔⛔⛔⛔⛔
മറുപടി:
“നബി(സ്വ) പറഞ്ഞു: ഒരു വ്യക്തി ഖബറിനടുത്ത് സൂറത്ത് യാസീന്‍ ഓതിയാല്‍ ആ ഖബറാളികള്‍ക്ക് ശിക്ഷ ഇളവ് ചെയ്യപ്പെടുന്നതും അവയുടെ എണ്ണത്തിന് അവന് ഗുണം ലഭിക്കുന്നതുമാണ്” (മിര്‍ഖാത് 2/382,ബൈഹഖീ )

ഇത് കേരളത്തിലെ സുന്നികളുടെ ചര്യ മാത്രമാണോ?
ഈ ഹദീസ് പഠിക്കാത്തത് സുന്നികൾ തെറ്റുകാരാണോ?
✅✅✅✅✅✅✅✅✅

നബി(സ) ചെയ്തു./ പറഞ്ഞു.
2⃣1⃣ഖബ്ർ സിയാറത്തിൽ ഫാത്തിഹയും യാസിനോ ഓ തീട്ടില്ല.

കേരളത്തിലെ സുന്നികൾ ചെയ്തു/പറഞ്ഞു.
2⃣1⃣ ഖബ്ർ സിയാറത്തിൽ ഫാത്തിഹയും യാസിനോ ഓ തണം.

⛔⛔⛔⛔⛔⛔⛔⛔⛔
മറുപടി:
ഫാതിഹയും യാസിനും മാത്രമല്ല ഖുർആൻ ഖത്തം ഓതിയാൽ അത്രയും നല്ലതാണെന്നാണ് സ്വഹാബത്ത് പഠിപ്പിച്ചത്.
عن ابن عمر رضي الله عنه إذا مات أحدكم فلا تحبسوه وأسرعوا به إلى قبره وليُقرأ عند رأسه بفاتحة الكتاب وعند رجليه بخاتمة البقرة في قبره :البيهقي ,مرقات 2/381
"ഇബ്ന്‍ ഉമര്‍(റ)വിൽ നിന്ന്‍ നിവേദനം നബി(സ) പറഞ്ഞു: മരണപ്പെട്ടാല്‍ താമസിയാതെ ഖബറടക്കുക മറവ് ചെയ്‌താല്‍ തല ഭാഗത്ത്‌ ഫാതിഹയും കാലുകളുടെ അടുത്ത് അല്‍ ബഖറ:സൂറത്തും ഓതുക(ബൈഹഖി)
ഇമാം നവവി(റ) തന്റെ കിതാബുൽ അദ്കാരിൽ പറയുന്നത് കാണുക
"أن الشافعي وأصحابه قالوا: يستحب أن يقرءوا عنده شياً من القرءان، قالوا فأن ختموا القرءان كله كان حسناً، عند الفراغ من دفن الميت، والشافعي نصّ على ذلك
ഷാഫി ഇമാമും അനുയായികളും മയ്യിത്ത് മറവ് ചെയ്തതിന്ന്‍ ശേഷം അതിന്നരികില്‍ ഖുര്‍ആനില്‍ നിന്ന്‍ എന്ത് ഒതിയാലും സുന്നത്താണ് എന്ന്‍ പറയുന്നു എന്ന് മാത്രമല്ല,, ഖുര്‍ആന്‍ പൂർണ്ണ മായി ഒാതണം(അദ്കാർ)
✅✅✅✅✅✅✅✅✅

നബി(സ) ചെയ്തു./ പറഞ്ഞു.
2⃣2⃣ പെണ്ണൂങ്ങൾക്കു ജുമുഅ ,ജമാഅത്തിനും ഇഅതികാഫിനും കൂടി പള്ളി അനുവദിക്കു

കേരളത്തിലെ സുന്നികൾ ചെയ്തു/പറഞ്ഞു.
2⃣2⃣ പെണ്ണൂങ്ങൾക്ക് പള്ളി അനുവദിക്കരുത്. ജാറം അവർക്ക് തുറന്നു കൊടുക്കുക.

⛔⛔⛔⛔⛔⛔⛔⛔⛔
മറുപടി:

عن ابن عمر عن النبي صلى الله عليه وسلم قال
: { لا تمنعوا النساء أن يخرجن إلى المساجد وبيوتهن خير لهن } رواه أحمد وأبو داود )
നബി(സ) പറയുന്നു: സ്ത്രീകളെ പള്ളിയെ തൊട്ട് തടയരുത്. അവർക്ക് ഉത്തമം അവരുടെ വീടിന്റെ ഉള്ളറകളാണ്." (അബൂദാവൂദ്, അഹ്മദ്, മിർഖാത്ത് )
ഇപ്പോൾ മനസ്സിലാക്കാം സ്ത്രീകൾ ജുമുഅ - ജമാ അത്തിന് പള്ളിയിൽ പോകേണ്ട കാര്യമില്ലെന്ന് .

പിന്നെ പള്ളിയെ തൊട്ട് തടയരുതെന്ന് പറഞ്ഞത് ഇമാം ശാഫിഈ (റ) വിശദീകരിക്കുന്നു:
"സ്ത്രീകളെ നിര്ബ്ന്ധമായ ഹജ്ജിനു മസ്ജിദുല്‍ ഹറാമിലേക്ക് പോകുന്നത് തടയെണ്ടതില്ല .. അല്ലാത്തവയൊക്കെ
തടയണം ."(അൽ ഉമ്മ്)


حدثنا وكيع ثنا سفيان عن أبي فروة الهمداني عن أبي عمرو الشيباني قال رأيت ابن مسعود يحصب النساء يخرجهن من المسجد يوم الجمعة :مصنف ابن أبي شيبة 2/383 ,مصنف عبد الرزاق 3/173,سنن البيهقي 3/186
"ഇബ്ന്‍ മസ്ഊദ്(റ)ജുമുഅക്ക് വന്ന സ്ത്രീകളെ കല്ല് വാരിയെറിഞ്ഞു ഓടിച്ചിരുന്നു(ബൈഹഖീ 3/186)
മഹാന്മാരുടെ മഖ്ബറകളിൽ സ്ത്രീകൾക്ക് പോകുന്നത് ശരീഅത്തിൽ വിലിക്കില്ല
അല്ലാമ ശര്‍വാനി(റ) എഴുതുന്നു: അടുത്തബന്ധുക്കളുടെ ഖബ്റുകള്‍ സന്ദര്‍ശിക്കല്‍ സ്ത്രീകള്‍ക്ക് സുന്നത്തില്ലെന്നു പറയുന്നത് അവര്‍ പണ്ഡിതന്മാരോ ഔലിയാക്കളോ സ്വാലിഹീങ്ങളോ ശുഹദാക്കളോ അല്ലെങ്കില്‍ മാത്രമാണ്. (ശര്‍വാനി: 3/201)


കേരളത്തിലെ സുന്നികളുടെ മേൽ വ്യാജ പ്രചരണങ്ങളും, ആരോപണങ്ങും പറയുന്നത് നിങ്ങൾ നിങ്ങളുടെ കാപട്യത്തിന്റെ തനിനിറം കാണിക്കലാണ്.
ഈ പ്രമാണങ്ങളൊന്നും എന്ത് കൊണ്ട് നിങൾ അംഗീകരിക്കുന്നില്ല .ഞാൻ മുകളിൽ പറഞ്ഞ തെളിവുകൾ ആഗ്രന്ഥങ്ങളിൽ ഇല്ലെന്ന് പറയാൻ ആർജ്ജവം ഉണ്ടോ?
മറുപടി ഉണ്ടെങ്കിൽ തെളിവ് സഹിതം പറയാൻ തയ്യാറാകുക.

തയ്യാറാക്കിയത് : Harris Saleem