സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday 6 September 2015

ബഖീഇലേക്ക് നോക്കൂ ....


പതിനായിരത്തോളം സ്വഹാബിവര്യന്മാർ ആണ് മസ്ജിദുന്നബവിയുടെ ചാരത്ത്, പച്ചഖുബ്ബയെ സാക്ഷിയാക്കി പുണ്യാത്മാക്കളുടെ പൂങ്കാവനമായ ജന്നത്തുൽ ബഖീഇൽ അന്ത്യവിശ്രമം കൊള്ളുന്നത്. വിശ്വാസികളുടെ മാതാക്കളും നബി സന്താനങ്ങളും അടക്കം അഹ്.ലു ബൈത്തിൽ നിന്നും ത്വാബിഉകളിൽ നിന്നും അവരുടെ പിന്മുറക്കാരിൽ നിന്നും ഇമാമുമാരിൽ നിന്നും എണ്ണിയാൽ തീരാത്ത ഇഷ്ടദാസന്മാർ വേറെയും. നൂറ്റാണ്ടുകളിലൂടെയുള്ള കാലപ്രവാഹത്തിൽ അനേകമനേകം ഖബറിടങ്ങൾ വിസ്മൃതിയിലായി. വഹാബീ പേക്കൂത്തിൽ പലതും മന:പൂർവ്വം മായ്ക്കപ്പെട്ടു. ബഖീഇൽ നിന്നാൽ കാണാത്ത പലതും ചരിത്രഗ്രന്ഥങ്ങൾ പരതിയാൽ നമുക്ക് കാണാവുന്നതാണ്. വികലമായ വിശ്വാസങ്ങളിൽ നിന്ന് ഉരുവം കൊള്ളുന്ന പൈശാചികമായ ചരിത്രധ്വംസനങ്ങൾക്കും മുമ്പ് ബഖീഅ് എത്രമാത്രം സുന്ദരമായിരുന്നുവോ, യഥാർഥ വിശ്വാസികൾക്ക് എത്രമാത്രം അഭയകേന്ദ്രമായിരുന്നുവോ, ആ കാലത്തിന്റെ അവശേഷിക്കുന്ന ചിത്രങ്ങൾ ഇന്നും അവിടെ കാണാവുന്നതാണ്. തകർക്കപ്പെട്ട മസാറുകളുടെ കൽപ്പടവുകൾ, കരിങ്കൽ പാകിയ നിലങ്ങൾ, തളങ്ങളിൽ നിന്നും വെള്ളം ഒഴുക്കിക്കളയാൻ വെച്ച ദ്വാരങ്ങൾ വരെ ഇന്നും ഭൂതകാലത്തിന്റെ മുസ്.ലിം നിലപാടിന്റെ സത്യസാക്ഷ്യമായി അവിടെ നിലകൊള്ളുന്നു.
ഇമാം നവവി(റ) രേഖപ്പെടുത്തുന്നു:
“അഖീലുബ്നു അബീത്വാലിബ്(റ)ബഖീഇലാണ് മറമാടപ്പെട്ടത്. അദ്ദേഹത്തിന്റെ ഖബര്‍ പ്രസിദ്ധമാണ്. അതിനുമേല്‍ ഖുബ്ബയുണ്ടായിരുന്നു”(തഹ്ദീബുല്‍അസ്മാഇ വല്ലുഗാത്, വാ. 1, പേ. 310). “നബി(സ്വ)യുടെ മകന്‍ ഇബ്റാഹിം ബഖീഇലാണ് മറമാടപ്പെട്ടത്. അവരുടെ ഖബറ് പ്രസിദ്ധമാണ്. അതിനുമേല്‍ ഖുബ്ബയുണ്ടായിരുന്നു”(തഹ്ദീബ്, 1/116).
മഹാന്മാരുടെ ഖബ്.റുകൾക്ക് നേരെ വാളോങ്ങുന്ന കപടവിശ്വാസികൾക്ക് സത്യമതത്തിന്റെ നിത്യസാക്ഷിയായ ഇമാം അവർകളുടെ വിവരണത്തിൽ എന്ത് കൊണ്ട് ആ നിർമ്മിതികളിലെ "ശരികേടുകൾ" ചർച്ചയായില്ല എന്ന് ചിന്തിക്കാനുള്ള വിവേകവും വിവരവും ഇല്ലാതെ പോയത് കൊണ്ട് മാത്രമാണല്ലോ പിൻ.ഗാമികൾ ഇന്നും ബുൾഡോസറുകളുമായി മസാറുകൾ പരതി നടക്കുന്നത്?
എന്നാൽ വഹാബിസത്തിൽ ആണ്ടു പോയവരിൽ ചിന്തിക്കുന്ന വല്ലവരും ഉണ്ടെങ്കിൽ അവർക്കായി ചിലത് കുറിക്കട്ടെ ... ചിന്തിക്കൂ ... എന്നിട്ട് രക്ഷപ്പെടൂ ... ബഖീഇന്റെ മതിൽക്കെട്ടിനകത്ത് ഇക്കാലത്തും ദിനേന മുസ്.ലിംകളെ മറമാടുന്നു. പഴയ ഖബ്.റുകൾക്ക് മീതെ പുതിയ അവകാശികളുടെ നിഷാൻ കല്ലുകൾ സ്ഥാനം പിടിക്കുന്നു. ജനിമൃതികളുടെ ചാക്രികപ്രവാഹത്തിൽ തലമുറകൾക്ക് മീതെ തലമുറകൾ ആ പുണ്യമണ്ണിൽ അലിഞ്ഞു ചേരുന്നു. എന്നിട്ടും ആലോചിച്ചിട്ടുണ്ടോ സുഹൃത്തേ ... ചില ഖബ്.റുകൾ ഇപ്പോഴും സംരക്ഷിക്കപ്പെടുന്നു... എന്തിന്???
മൂന്നാമത്തെ ഖലീഫ ഉസ്മാൻ(റ)ന്റെ ഖബ്.റിൽ മറമാടപ്പെടാൻ പുതിയ ഒരവകാശിയും വരുന്നില്ല. ഇപ്പുറം ഉമ്മഹാത്തുൽ മുഅ്മിനീങ്ങളായ ആഇഷ(റ) അടക്കമുള്ള മഹതികളുടെയും അഹ്.ലുബൈത്തിലെ താരകങ്ങളായ ഫാത്വിമ ബീവി(റ) അടക്കമുള്ള മഹത് സന്തതികളുടെയും ഖബ്.റുകൾ പ്രവേശനം നിഷേധിക്കപ്പെട്ട ഒരു കെട്ടിനകത്ത് സംരക്ഷിക്കപ്പെടുന്നു. പുതിയ മയ്യിത്തുകൾക്ക് വേണ്ടി ആ കെട്ടിന്റെ ബാരിക്കേഡുകൾ മാറ്റിക്കൊടുക്കുന്നില്ലല്ലോ? മറ്റൊരു ഭാഗത്ത് പുണ്യറസൂലിനെ കരയിച്ചു കൊണ്ട് വിട പറഞ്ഞ പൊന്നു മോൻ ഇബ്രാഹീമി(റ)ന്റെ ഖബ്.റിനു അപ്പുറത്തും ഇപ്പുറത്തും പുതിയ ഖബ്.റുകൾ വരുന്നു. ആ ഖബ്.റിനു മാത്രം ഒരു മാറ്റവും ഇല്ല. സമീപം തന്നെ ഇമാം മാലിക്കും ഉസ്താദ് നാഫിഅ് മൗലാ ഇബ്നിഉമറും(റ). ഹർറ സംഘർഷത്തിലെ ശുഹദാഅ് മറ്റൊരു ഭാഗത്ത്. അബൂ സുഫ്.യാനും ഹലീമ ബീവിയും അബൂസഈദിൽ ഖുദ്.രി, സൈദ്(റ) അടക്കം നബവീ ചരിത്രത്തിലെ താളുകൾ കയ്യടക്കിയ നിരവധി മഹാന്മാരും മഹതികളും ആ ബഖീഇൽ സ്വച്ചന്ദം ഉറങ്ങുന്നു.
എന്ത് കൊണ്ട് ഇവരുടെയൊന്നും ഖബ്.റുകളിൽ ഇന്ന് മുസ്.ലിംകളെ മറമാടുന്നില്ല? എന്ത് കൊണ്ട് മറ്റു മുസ്.ലിംകളുടെ ഖബ്.റുകൾ ആയി മാറാത്ത നിലയിൽ ഈ മഹാന്മാരുടെ ഖബ്.റുകൾ സംരക്ഷിക്കപ്പെടുന്നു. ചരിത്രത്തിന്റെ ഗതിവിഗതികളിൽ അടയാളങ്ങൾ തകർക്കപ്പെട്ടിട്ടും തകർത്തവരാൽ തന്നെ ഈ ഖബ്.റുകൾ സംരക്ഷിക്കപ്പെടുന്നു? ആലോചിച്ചിട്ടുണ്ടോ സുഹൃത്തെ ???
സിയാറത്തിനു വരുന്നവരെ "ശിർക്കിനെ"? കുറിച്ച് മുന്നറിയിപ്പ് നൽകാൻ വേണ്ടിയാണ് അവിടെ ആളുകളെ നിയമിച്ചിട്ടുള്ളത് എന്നൊക്കെ നിങ്ങൾ പറയും. അതൊക്കെ ബാലിശമായ മറുപടി മാത്രമാണ്. ശരിയാണ്. അത് അവരുടെ ജോലിയാണ്. അവർ അത് നിർവഹിക്കുന്നുമുണ്ട്. എന്നാലും ഈ ചോദ്യത്തിനു മറുപടിയില്ലല്ലോ? എന്ത് കൊണ്ട് ആ ഖബ്.റുകളിൽ പുതിയ മയ്യിത്തുകൾ ഖബറടക്കി "ശ്മശാന സോഷ്യലിസം" നടപ്പാക്കുന്നില്ല? എങ്കിൽ പിന്നെ ഈ മുന്നറിയിപ്പുകളുടെയൊന്നും ആവശ്യമില്ലല്ലോ? മരിച്ചവർക്കിടയിലും വിവേചനമുണ്ടോ ഇസ്.ലാമിൽ???
ഹിജാസിനു പുറത്ത് ഇന്ന് വഹാബീ സ്വാധീനം ഇല്ലാത്ത സ്ഥലങ്ങളിൽ ഉയർന്നു നിൽക്കുന്ന മഹാന്മാരുടെ ഖുബ്ബകളെയും മസാറുകളെയും സംബന്ധിച്ച ദീനീ നിലപാട് ഈ ചോദ്യത്തിന്റെ ഉത്തരത്തിലുണ്ട് സഹോദരാ ... ഡൈനോമിറ്റുകളും ജെ സി ബികളുമായി മസാറുകളെ സമീപിക്കുന്ന സംഹാരത്തിന്റെ വക്താക്കളോട് ആ മസാറുകൾ വിളിച്ചു പറയുന്നുണ്ട് ... ബഖീഇലേക്ക് നോക്കൂ സഹോദരാ ... എന്ത് ചെയ്യാം? ചിലർക്ക് കാതുകളുണ്ട്. കേൾക്കേണ്ടത് കേൾക്കില്ല. കണ്ണുകളുണ്ട്. കാണേണ്ടത് കാണില്ല. ഹൃദയമുണ്ട്. ചിന്തിക്കില്ല.
അപ്പോൾ എന്താണ് ആ ഉത്തരം? അതെ, മഹാന്മാരുടെ മഖ്.ബറകൾ അറിയപ്പെടണം. സംരക്ഷിക്കപ്പെടണം. അവിടെ സിയാറത്ത് നിലനിൽക്കണം. അത് മുഅമിനുകളുടെ ആവശ്യമാണ്. അതു കൊണ്ട് തന്നെ സാധാരണക്കാരുടെ ഖബ്.റിന്റെ നിയമങ്ങൾ ഇവർക്ക് ബാധകമല്ല. ആ ഖബ്.റുകൾ വിസ്മൃതിയിലായി അവിടെ മറ്റ് മയ്യിത്തുകൾ മറമാടപ്പെടാതിരിക്കാൻ വേണ്ടി ആവശ്യമായ നിർമ്മിതികൾ അവിടെ ആവാം. സിയാറത്തിനു വരുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്താം. ഇത് ഇമാമുമാർ വ്യക്തമാക്കിയതാണ്.
ഇമാം നവവി(റ) തന്നെ പറയട്ടെ ... “സിയാറത്, തബര്‍റുക് എന്നിവ നിലനിര്‍ത്താന്‍ മസ്ജിദുല്‍ അഖ്സയും മറ്റു പള്ളികളും അമ്പിയാഅ്, ഉലമാഅ്, സ്വാലീഹീങ്ങള്‍ എന്നിവരുടെ ഖബ്റുകളും പരിപാലിക്കാന്‍ വേണ്ടി വസ്വിയ്യത് ചെയ്യല്‍ മുസ്ലിംകള്‍ക്ക് അനുവദനീ യമാണ്” (റൌളതുത്വാലിബീന്‍, വാ. 5. പേ. 172).
ഇബ്നുഹജര്‍ (റ) അത് തന്നെ പറയുന്നു:
“ന്യായമായ അഭിപ്രായം മുസ്ലിംകളെ മറമാടുന്ന ഭൂമിയില്‍ (മുസബ്ബലത്) സ്വാലിഹീ ങ്ങളുടെ ഖബറുകളുണ്ടെങ്കില്‍ മണ്ണിനെ ഉയര്‍ത്തുക, ഖബറിനുചുറ്റും കെട്ടിടം (മഖാം) പണിയുക തുടങ്ങി പ്രസ്തുത ഖബറുകള്‍ നശിച്ചുപോകാതെ സൂക്ഷിക്കാനും അവയുടെ ബഹുമാനം നിലനിര്‍ത്താനുമാവശ്യമായ പ്രവര്‍ത്തനങ്ങള്‍ അനുവദനീയ മാകും എന്നതാണ്” (ഈആബ്, ശര്‍വാനി, 3/206).
ദീനിന്റെ ഉള്ളും പുറവും അറിഞ്ഞ ഇമാമുമാർ. പ്രമാണങ്ങളുടെ ഭാഷയും പ്രയോഗവും അറിഞ്ഞ ഇമാമുമാർ. അവർക്കാർക്കും ഇതൊന്നും "ഖബ്ർ പൂജ" അല്ല. ശിർക്കോ കുഫ്.റോ അന്ധവിശ്വാസമോ അല്ല. വാളെടുത്തവർ എല്ലാം വെളിച്ചപ്പാടാവുന്ന മതമല്ല ഇസ്.ലാം. ദീൻ പഠിക്കാതെ താളം തെറ്റി തുള്ളി മഹാന്മാരുടെ വിശ്രമസങ്കേതങ്ങൾക്കെതിരെ ഉറഞ്ഞു തുള്ളുന്ന കുട്ടിപുരോഹിതന്മാർക്ക് മതത്തിൽ സ്ഥാനമില്ല. അവർക്ക് സ്വന്തം മതം ...

 കടപ്പാട് യൂസഫ്‌ ഹബീബ് ഉസ്താത്.