സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday 7 August 2014

മുജ്തഹിദുല്‍ മദ്ഹബ്

ഇമാം വ്യക്തമായി പറഞ്ഞ കാര്യങ്ങള്‍ അടിസ്ഥാനമാക്കി വജ്ഹുകള്‍ കണ്ടെത്താന്‍ കഴിവുള്ളവര്‍ (ജംഉല്‍ജവാമിഅ്). അതായത് രണ്ട് മസ്അലകള്‍ക്കുമിടയില്‍ സാമ്യതയുള്ളപ്പോള്‍, ഇമാം പറഞ്ഞിട്ടില്ലാത്ത മസ്അലകളെ പറഞ്ഞവയോട് തുലനം ചെയ്യല്‍ പോലെയുള്ള ഇജ്തിഹാദ് നടത്തലാണ്. ഇമാം പറഞ്ഞുവെച്ച മസ്അലകളുടെയോ പ്രമാണങ്ങളുടെയോ വ്യാപ്തിയില്‍ ഉള്‍പ്പെടുന്ന മസ്അല അതില്‍ നിന്ന് കണ്ടെത്തുന്നതും ഇപ്രകാരമാണ്. കര്‍മ്മ ശാസ്ത്ര വിധികളുമായി ബന്ധപ്പെട്ടു കിടക്കുന്ന തന്റെ ഇമാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ മുഴുവനും ഇയാള്‍ ഗ്രഹിച്ചിരിക്കണം. എല്ലാ മസ്അലകളിലുമുള്ള ഇമാമിന്റ നസ്സ്വുകളും അസ്വ്ഹാബിന്റെ വജ്ഹുകളും അവര്‍ അറിഞ്ഞിരിക്കണം. താരതമ്യ പഠനത്തിലൂടെ പുതിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുമ്പോള്‍ അടിസ്ഥാന നിയമങ്ങള്‍ മറികടക്കാതിരിക്കാന്‍ ഈ അറിവ് ആവശ്യമാണ്.” ശറഇന്റെ അടിസ്ഥാന നിയമങ്ങളില്‍ സ്വതന്ത്ര മുജ്തഹിദ് പരിഗണിക്കുന്നവയെല്ലാം ഇദ്ധേഹവും  പരിഗണിഗണിച്ചിരിക്കണം. ശറഇന്റെ നസ്സ്വുകളെ അപേക്ഷിച്ച് സ്വതന്ത്ര മുജ്തഹിദിനുള്ള സ്ഥാനമാണ,് സ്വതന്ത്ര മുജ്തഹിദനെ അപേക്ഷിച്ച് ഇയാള്‍ക്കു ള്ളത്. അതിനാല്‍ ശറഇന്റെ നസ്സ്വുകളുള്ളപ്പോള്‍ സ്വതന്ത്ര മുജ്തഹിദിന് ഇജ്തിഹാദ് നട ത്താന്‍ പാടില്ലാത്തത് പോലെ തന്റെ ഇമാം വ്യക്തമായി പറഞ്ഞത് ഉപേക്ഷിച്ച്, ഇജ്തിഹാദ് നടത്താന്‍ ഇദ്ധേഹത്തിനും പാടില്ല (തുഹ്ഫ: 10: 109). അസ്വ്ഹാബില്‍ മൂന്നാം സ്ഥാനമാണിവര്‍ക്കുള്ളത്. ഹദീസ് ശേഖരണത്തില്‍ മുജ്തഹിദുന്നിസബിയ്യിന്റെ പദവിയും എത്താത്തതിനാ ലാണ് ഇവര്‍ മൂന്നാം സ്ഥാനക്കാരായത്. ഇവര്‍ അസ്വ്ഹാബില്‍ വുജൂഹില്‍ ഉള്‍പ്പെടുന്നവരാണ്. ഈ പദവി കൈവരിച്ചവര്‍ ഹിജ്റ നാനൂറിന് ശേഷം ഉണ്ടായിട്ടില്ല (ഫതാവല്‍ കുബ്റ  : 4 : 303, 4: 296).
ഇമാം ഇബ്നു ജുറൈജ് (റ) ഈ വിഭാഗത്തില്‍പെടുന്നു. ഇമാം ഗസ്സാലി (റ), ഇമാമുല്‍ ഹറമൈനി (റ), ഇമാം ശീറാസീ (റ) യും മുജ്തഹിദുല്‍ മദ്ഹബില്‍ പെടുമെന്നാണ് ഇബ്നു സ്വലാഹ് (റ) അഭിപ്രായപ്പെടുന്നത്. മുകളില്‍ പറഞ്ഞവര്‍ അതിന് യോഗ്യരല്ലന്നാണ് ഇമാം ഇബ്നുറിഫ്അതിന്റെ പക്ഷം (തുഹ്ഫ: 10 :109).
ഇമാം മുനാവി പറയുന്നു. “ഇമാം ശാഫിഈ (റ) യുടെ നസ്സ്വുകള്‍ മുഴുവനും നഷ്ടപ്പെടുകയാണങ്കില്‍ അവ എന്റെ മനസ്സില്‍ നിന്ന് എഴുതിയുണ്ടാക്കാന്‍ കഴിയുമെന്ന് പ്രഖ്യാപിക്കാന്‍ മാത്രം പാണഢിത്യമുള്ള, ശാഫിഈ കര്‍മ്മ ശാസ്ത്രത്തില്‍ വളരെ പ്രധാനപ്പെട്ട രചയിതാവ് കൂടിയായ ഇമാം റൂയാനി (റ) അസ്വ്ഹാബില്‍ വുജൂഹില്‍ പെടില്ലന്നാണ് പണ്ഢിത മതം. ഇമാം ഗസ്സാലി (റ), ഇമാം റൂയാനി (റ) തുടങ്ങിയ മഹാരഥന്മാര്‍ തന്നെ അസ്വ്ഹാബില്‍ വുജൂഹില്‍ പെടുമോ എന്ന് പണ്ഢിതര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ടാകുമ്പോള്‍ മറ്റുള്ളവരെ കുറിച്ചെന്താണ് ഭാവിക്കേണ്ടത്?. ഇവരൊന്നും മദ്ഹബില്‍ ഒതുങ്ങിയ ഇജ്തിഹാദിന്റെ പദവി പോലും കൈവരി ച്ചിട്ടില്ലങ്കില്‍ ഇവരുടെ വാചകങ്ങള്‍ പോലും യഥാവിധി ഗ്രഹിക്കാനാവാത്തവര്‍ എങ്ങനെയാണ് ഇതിനും മുകളിലുള്ള സ്വതന്ത്ര ഇജ്തിഹാദിന്റെ പദവി അവകാശപ്പെടുന്നത്.? അല്ലാഹു സത്യം, ഇത് വലിയ അസത്യം തന്നെ” (ഫൈദുല്‍ ഖദീര്‍ 1:12).