സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday, 3 August 2014

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ ഭാഗം 6



ചുരുക്കത്തില്ദിവ്യത്വം കല്‍‌പിച്ചുകൊണ്ടുള്ള സഹായ തേട്ടങ്ങളും വണക്കങ്ങളും മറ്റു പ്രവര്ത്തികളെല്ലാം തന്നെയും ഇബാദത്താണ്. വിശ്വാസം ശിര്ക്കുമാണ്. അല്ലാതെ ജീവിതമോ മരണമോ ഭൌതികമോ അഭൌതികമോ ഒരു കാര്യം ഇബാദത്താവാന്മാനദണ്ഡമാക്കിയതായി മുസ്ലിം ഉമ്മത്തിന്റെ ചരിത്രത്തിലില്ല. സത്യം അറിഞ്ഞോ അറിയാതെയോ മുജാഹിദിന്റെ നേതാക്കള്തന്നെ പറഞ്ഞുപോയിട്ടുമുണ്ട്. കാണുക


കെ പി മുഹമ്മദ് ബിന്അഹ്മദ് പറയുന്നു : ആത്യന്തികമായ ആദരവ് കല്‍‌പിച്ചു കൊണ്ട് അനുസരിക്കുമ്പോള്മാത്രമേ ഇബാദത്തിന്റെ വശം വരുന്നുള്ളൂ. അഥവാ ദിവ്യത്വം കല്‍‌പിച്ചുകൊണ്ടുള്ള അനുസരണത്തില്മാത്രം. അപ്പോള്അത് അല്ലാഹുവില്പങ്കു ചേര്ക്കലായി”. (ഇബാദത്തും ഇത്വാഅത്തും പേജ് 42)
മറ്റൊരു മുജാഹിദ് നേതാവ് പറയുന്നത് കാണുക :


ഒരു ശക്തിയുടേയോ വ്യക്തിയുടേയോ മുമ്പില്അര്പ്പിക്കുന്ന പരമമായ വിനയവും താഴ്മയുമാണ് ഇബാദത്ത്. പരമമായ അനുഗ്രഹധാതാവിനു മാത്രമേ പരമമായ വിനയം അര്പ്പിക്കാവൂ. അഥവാ അല്ലാഹുവിനു മാത്രമേ ഇബാദത്ത് ചെയ്യാവൂ എന്ന് ചുരുക്കം. (തൌഹീദ് വിമര്ശനങ്ങള്ക്ക് മറുപടി, അബ്ദുല്ജബ്ബാര്മൌലവി പേജ് 45-47)

അപ്പോള്മുജാഹിദു നേതാക്കളുടെ അഭിപ്രായമനുസരിച്ചും ലോകമുസ്ലിമീങ്ങളുടെ പണ്ടുമുതല്ക്കേയുള്ള വിശ്വാസമനുസരിച്ചും ഒരു കാര്യം ആരാധനയാവുന്നത് ആരാധിക്കപ്പെടുന്നവയില് ദിവ്യത്വം കല്‍‌പിക്കുമ്പോഴാണ്. അല്ലാതെ കാര്യം ഭൌതികമോ അഭൌതികമോ , ചെറുതോ വലുതോ ആണെന്നോ നോക്കിയിട്ടല്ല. ജീവിതമോ മരണമോ നോക്കിയുമല്ല.

ഇതോടു കൂടെ പ്രിയ വായനക്കാര്ക്ക് ഇസ്തിഗാസയുടെ വിഷയത്തില്മുസ്ലിം ഉമ്മത്തിന്റെ നിലപാടെന്താണെന്നും അതിനെ ശിര്ക്കാക്കി ലോകത്ത് ആദ്യമായി ചിത്രീകരിച്ചത് ആരാണെന്നും വ്യക്തമായിക്കാണും. പ്രാര്ത്ഥന, പ്രാര്ത്ഥന എന്ന വാക്ക് പലവുരു ഉരുവിട്ട് സാധാരണക്കാരെ പേടിപ്പിക്കാനാണ് അവര് ശ്രമിക്കാറ്.

ഇത്തരുണത്തില്ഇമാം ബുഖാരി റിപ്പോര്ട്ട് ചെയ്ത മഹാനായ ഇബ്നു ഉമര്رضي الله عنهما യുടെ വാക്ക് പ്രസക്തമാകുന്നു:


وكان ابنُ عمرَ يراهم شِرارَ خلقِ الله، وقال: إنهم انطلقوا إلى آياتٍ نزلت في الكفار فجعلوها على المؤمنين.

അല്ലാഹുവിന്റെ സൃഷ്ടികളില്ഏറ്റവും നീചരത്രെ അവര്(ഖവാരിജുകള്‍). അവര്കാഫിരീങ്ങളുടെ മേലില്ഇറങ്ങിയ ആയത്തുകളെ മുസ്ലിംകളുടെ മേലില്ചുമത്തിയവരാണ്
മക്കാ മുശ്രിക്കുകളുടെ വിശ്വാസം

ലോകത്തിലെ ബഹുഭൂരിഭാഗം മുസ്ലിംകളേയും മുശ്രിക്കുകളാക്കാന്പുത്തന് പ്രസ്ഥാനക്കാര്കൊണ്ടുപിടിച്ചുണ്ടാക്കിയ ഒരു വാദമാണ് മക്കാ മുശ്രിക്കുകള്അല്ലാഹുവില്വിശ്വസിച്ചിരുന്നു എന്നത്. അവര്ക്ക് റുബൂബിയ്യത്തിലുള്ള വിശ്വാസമുണ്ടായിരുന്നു എന്നതും.

ഇവ്വിഷയകമായി ഖുര്‍‌ആന്എന്തു പറയുന്നു എന്നും മുസ്ലിം ഉമ്മത്തിലെ പൂര്വ്വകാല ഇമാമുകളുടേയും വിശ്വാസികളുടേയും വഴി എന്താണെന്നും നമുക്ക് പരിശോധിക്കാം.

ആദ്യമായി പുത്തനാശയക്കാര്എന്തു പറയുന്നു എന്നു നോക്കാം.

മുജാഹിദുകളുടെ പ്രമുഖ പണ്ഡിതനായ കുഞ്ഞീദു മദനി തന്റെ അല്ലാഹുവിന്റെ ഔലിയാക്കള്എന്ന പുസ്തകത്തില്പറയുന്നത് കാണുക :

അതേയവസരത്തില് അല്ലാഹു ഏകനാണ് എന്നും അവനാണ് തങ്ങളേയും തങ്ങളുള്പ്പെട്ട പ്രപഞ്ചത്തെയും സൃഷ്ടിച്ചു പരിപാലിക്കുന്നത് എന്നും അവര്ദൃഢമായി വിശ്വസിച്ചിരുന്നു എന്ന് ഖുര്‍‌ആന്ആവര്ത്തിച്ചു രേഖപ്പെടുത്തുന്നു. എന്നാല്പിന്നെ എവ്വിധത്തിലാണ് അവര്അല്ലാഹുവിന് പങ്കുകാരെ സങ്കല്‍‌പിച്ചിരുന്നത് ? അവര്ഹജ്ജില്പറഞ്ഞിരുന്ന തല്ബിയ്യത്തില് നിന്ന് കാര്യം വ്യക്തമായി മനസ്സിലാക്കാം. (അല്ലാഹുവിന്റെ ഔലിയാക്കള്കെ കുഞ്ഞീദു മദനി പേജ് 90. )

അതേ പുസ്തകത്തില്മറ്റൊരു സ്ഥലത്ത് അദ്ദേഹം പറയുന്നു :

എന്നാല് ഇക്കാലക്കാര്അക്കാലത്തെ മക്കാമുശ്രിക്കുകളേക്കാള് വിഷയത്തില് ഒരുപടി കൂടി മുന്നോട്ട് പോയിരിക്കുകയാണ്. മക്കാ മുശ്രിക്കുകള്ചെറിയ ബുദ്ധിമുട്ടുകളും ദുരിതങ്ങളും നേരിടുമ്പോള്മാത്രമേ അവരുടെ ഔലിയാക്കളെ വിളിച്ചു സഹായം തേടിയിരുന്നുള്ളൂ. ഗുരുതരമായ വിപത്തുകളും ബുദ്ധിമുട്ടുകളും നേരിടുമ്പോള്അവര്അല്ലാഹുവിനോട് മാത്രമേ രക്ഷതേടിയിരുന്നുള്ളൂ. ഖുര്‍‌ആന്ആവര്ത്തിച്ചു പ്രസ്താവിച്ച ഒരു കാര്യമാണിത്. ( അല്ലാഹുവിന്റെ ഔലിയാക്കള്കെ. കുഞ്ഞീദു മദനി പേജ് 94)
മക്കാ മുശ്രിക്കുകളുടെ വിശ്വാസം


ദൈവവിശ്വാസം വിവിധ മുഖങ്ങള് എന്ന പുസ്തകത്തില്, ‘മക്കാ മുശ്രിക്കുകളുടെ അല്ലാഹുവിലുള്ള വിശ്വാസംഎന്ന തലക്കെട്ടില്മായിന്‍‌കുട്ടി സുല്ലമി എഴുതുന്നത് കാണുക:


ശിര്ക്കിന്റെ രൂപവും ഭാവവും വിവരിക്കുന്നതിന് മുമ്പായി രണ്ട് കാര്യങ്ങള് വിശദീകരിക്കേണ്ടതുണ്ട്. ഒന്ന്, മക്കാ മുശ്രിക്കുകള്ക്ക് അല്ലാഹുവില് വിശ്വാസമുണ്ടായിരുന്നുല്ലെന്ന് ചിലര്ജല്‍‌പിക്കാറുണ്ട്. മറ്റൊന്ന് അല്ലാഹു എന്നത് മുഹമ്മദ് നബി പരിചയപ്പെടുത്തുന്ന പുതിയ ദൈവമാണെന്ന് ചിലര് തെറ്റിദ്ധരിച്ചിരിക്കുന്നു. രണ്ടും അജ്ഞതയില്നിന്ന് ഉടലെടുത്ത വസ്തുതക്ക് നിരക്കാത്ത കാര്യങ്ങളാണ്. (അഥവാ മക്കാ മുശ്രിക്കുകള് വിശ്വാസികളായിരുന്നു എന്ന്)

(
ശേഷം അല്മുഅ്മിനൂനയിലെ സാധാരണ കൊടുക്കാറുള്ള ആയത്തുകള്കൊടുത്ത് അദ്ദേഹം എഴുതുന്നു:) .....തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ബഹുദൈവാരാധകര്ക്ക് അല്ലാഹുവിലുള്ള വിശ്വാസത്തെ കുറിച്ചു പ്രതിപാദിച്ചിട്ടുണ്ട്

വീണ്ടും എഴുതുന്നു : രസം അതല്ലാ, അവര്ക്ക് അല്ലാഹുവില്വിശ്വാസമുണ്ടായിരുന്നുവെന്ന് മാത്രമല്ല, പലപ്പോഴും അവനോട് പ്രാര്ത്ഥിക്കുകയും ചെയ്തിരുന്നു. (മായിന്കുട്ടി സുല്ലമിയുടെ ദൈവ വിശ്വാസം വിവിധ മുഖങ്ങള്പേജ് 32-33)