വിശ്വാസ കാര്യത്തില്‍ സുന്നിലോകം അംഗീകരിച്ച മദ്ഹബാണിത്.
യുക്തിവാദികളായിരുന്ന മുഅ്തസിലിയ്യ പ്രസ്ഥാനക്കാരെ വിജയകരമായി
നേരിട്ടത് ഇമാം അശ്അരി(റ)യാണ്. പ്രമുഖ സ്വഹാബിയും അലി(റ)വിന്റെ
മദ്ധ്യസ്ഥനുമായിരുന്ന ആബൂമൂസല്‍ അശ്അരി(റ)വിന്റെ പിന്‍തലമുറക്കാരനാണ്
അദ്ദേഹം. മുഅ്തസിലി നേതാക്കളില്‍ പ്രമുഖനായിരുന്ന അബൂഅലിയ്യുല്‍
ജുബ്ബാഇ, ഇമാമിന്റെ പിതാവ് ഇസ്മാഈലിന്റെ മരണശേഷം മാതാവിനെ വിവാഹം
ചെയ്ത് തന്റെ ഗുരുവും രക്ഷകര്‍ത്താവുമായി മാറി. സ്വാഭാവികമായും
ജുബ്ബാഇയുടെ ചിന്തകള്‍ അശ്അരി(റ)യില്‍ സ്വാധീനം ചെലുത്തി. മുഅ്തസിലി
പ്രസ്ഥാനത്തിന്റെ നായകത്വം അശ്അരി(റ) വിന്റെ കരങ്ങളിലായിരിക്കുമെന്ന് പലരും
ഉറപ്പിച്ചു. ഏതാണ്ട് നാല്‍പ്പത് വര്‍ഷങ്ങളോളം അദ്ദേ ഹം
മുഅ്തസിലുകള്‍ക്ക് വേണ്ടി വാദിച്ചു. ഇതിനിടയില്‍ തന്റെ വാദം
തെറ്റാണെന്ന് നബി(സ്വ) സ്വപ്നത്തിലൂടെ ഇദ്ദേഹത്തെ
അറിയിക്കുകയുണ്ടായത്രെ.അതിനു ശേഷമാണ് അദ്ദേഹം സുന്നീ അഖീദയുടെ യഥാര്‍ഥ
പ്രചാരകനായി മാറുന്നത്.
മാതുരീദി മദ്ഹബ്
സുന്നീ ലോകത്ത് അംഗീകാരമുള്ള മറ്റൊരു ദൈവ ശാസ്ത്ര സരണിയാണ് മാതുരീദി മദ്ഹബ്. അബൂമന്‍സ്വൂര്‍ മുഹമ്മദുല്‍മാതുരീദി(റ)വാണ് മാതുരീദി മദ്ഹബിന്റെ ഉപജ്ഞാതാവ്. സമര്‍ഖ ന്തിനടുത്ത മാതുരീദ് എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. അശ്അരി മദ്ഹബും മാതുരീദി മദ്ഹബും തമ്മില്‍ കാര്യമായ അന്തരമില്ല. ഹനഫികള്‍ സാധാരണ മാതുരീദി മദ്ഹബാണ് പി ന്തുടരുന്നത്. ഹിജ്റ 333ല്‍ അദ്ദേഹം സമര്‍ഖന്തില്‍ നിര്യാതനായി.