ഇസ്ലാം സ്നേഹത്തിന്റേയും
ഇണക്കത്തിന്റേയും മതമാണ്. പരസ്പരം ചേര്‍ന്നിരിക്കാനും ഹൃദയം
പങ്കുവെയ്ക്കാനും അത് മനുഷ്യനോട് ആവശ്യപ്പെടുന്നു.
അകറ്റിപ്പിടിക്കല്‍ നയങ്ങളുമായി ഇസ്ലാം എന്നും കലാപം കൂട്ടിയിട്ടേയുള്ളൂ.
സങ്കുചിതത്വങ്ങളുമായി രാജിയാവാന്‍ അതൊരിക്കലും തയ്യാറായിട്ടില്ല.
ഉപഭോഗ സംസ്കാരത്തിന്റെ സകലമാന ചേരുവകകളോടും പൊരുതുന്നുവെന്നതാണ് ലോക സംസ്കാരങ്ങളില്‍ ഇസ്ലാമിനെ വേറിട്ടു നിര്‍ത്തുന്ന ഒരു ഘടകം. വിധേയപ്പെടുവാനും സ്വയം ചെറുതാകുവാനും അത് മാനവരാശിയെ പഠിപ്പിച്ചു. ‘ഞാന്‍‘ എന്ന് കൊഴുത്ത അക്ഷരങ്ങളില്‍ മനസ്സുകളില്‍ കൊത്തിവെച്ചവര്‍ക്ക് വിധേയപ്പെടുവാനും വികാരങ്ങള്‍ പങ്കുവെക്കാനും കഴിയില്ല. അവര്‍ അവരവരുടെ സ്വകാര്യമായ നിഷ്ഠകളും ഇസ്തിരിയിട്ട ഉപചാരങ്ങളും സ്വകാര്യമുറിയിലിട്ട് അടച്ച് ഭദ്രമാക്കിയ ദൈവവുമായി എന്നും ജീവിതം തള്ളിനീക്കും. കൊട്ടിയടച്ച് സാക്ഷയിട്ട അവരുടെ മനസ്സുകള്‍ ആര്‍ക്ക് വേണ്ടിയും തുറക്കപ്പെടില്ല.
ഞാന്‍, എന്റെ ആരാധനകള്‍, എന്റെ പ്രാര്‍ഥനകള്‍, എന്റെ ദൈവം, എന്റെ അഭിലാഷങ്ങള്‍, എന്റെ നേട്ടങ്ങള്‍, എന്റെ ആവശ്യങ്ങള്‍ ഇതാണ് മനോഭാവം. ‘ഞാന്‍’ തടിച്ചുകൊഴുക്കുന്ന രീതിയാണിത്. എനിക്ക് ആരുടേയും ഒത്താശ വേണ്ട, ആരുടേയും ശിപാര്‍ശ വേണ്ട, കല്‍പ്പിക്കപ്പെട്ട അനുസരണത്തിന് തയ്യാറാണെങ്കിലും ആരെയും ഉള്ള് തുറന്ന് സ്നേഹിക്കുവാനോ ആദരിക്കുവാനോ ഞാന്‍ തയ്യാറല്ല. അവരുടെയൊന്നും അനുകമ്പയും സഹായവുമില്ലാതെ തന്നെ പടച്ചവന്റെ മുമ്പില്‍ രക്ഷപ്പെടാന്‍ മാത്രം ഞാന്‍ ആരാധനകള്‍ ചെയ്തിട്ടുണ്ട്. കല്‍പ്പിക്കപ്പെട്ടതെല്ലാം മുറപോലെ ചെയ്ത സ്ഥിതിക്ക് നീതിമാനായ ദൈവം സ്വര്‍ഗ്ഗമെന്ന എന്റെ അവകാശം ആരുടേയും ശിപാര്‍ശയൊന്നുമില്ലാതെ എനിക്ക് തന്നേ തീരൂ. മതയുക്തിവാദിയുടെ ഹുങ്കാരം വളര്‍ന്ന് വികസിക്കുന്നതിങ്ങനെയാണ്.
ഇസ്ലാം എന്നാല്‍ വിധേയത്വം എന്നാണര്‍ഥം. തന്നെ സ്ര്ഷ്ടിച്ചു പരിപാലിക്കുന്ന അല്ലാഹുവിനുള്ള സമ്പൂര്‍ണ്ണമായ സമര്‍പ്പണം. ഇത് അതിന്റെ ഹൃദയഭാഷയില്‍ നിര്‍വ്വഹിക്കപ്പെട്ടിട്ടുണ്ടെങ്കില്‍, അല്ലാഹുവിനെ അഗാധമായി സ്നേഹിക്കുകയും തദ്വാരാ അവന്റെ സ്നേഹത്തിനും പ്രത്യേകമായ പരിഗണനക്കും പാത്രീഭവിക്കുകയും ചെയ്തവരെക്കൂടി സ്നേഹിക്കുകയും ആദരിക്കുകയും അവര്‍ക്ക് വിധേയപ്പെടുകയും അവരുടെ തുണിക്കോന്തലകളില്‍ ഒട്ടിനില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുമെന്നത് വ്യാകരണങ്ങളുടെ ഒരു സങ്കീര്‍ണ്ണതയും തൊട്ടുതീണ്ടാത്ത അതി ലളിതമായ സത്യമാണ്. സ്നേഹമെന്തെന്നറിയാത്ത (സ്നേഹിക്കുവാന്‍ സ്നേഹമെന്തെന്ന് അറിയേണ്ടതില്ലല്ലോ). കൊച്ചുകുട്ടിക്കു പോലും ഈ സമവാക്യം ബോധ്യപ്പെടും. ഇഷ്ടദാസരോട് ചെയ്യുന്ന അടുപ്പവും വണക്കവും ആദരവും അല്ലാഹുവോട് ചെയ്യുന്ന പരമമായ വണക്കമാണെന്നതും (ഇബദത്താണെന്നതും) ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.
എന്നാല്‍, പടച്ചവന്റെ കഴിവുകള്‍ക്കും അവന്റെ കഴിവുകളുടെ പ്രധാനത്തിനും പരിധികളും പരിമിതികളും പറഞ്ഞുതന്ന മതപരിഷ്കരണവാദികള്‍, സ്നേഹത്തിനേയും ആദരവിനേയും മൈക്രോസ്കോപ്പുകള്‍ കൊണ്ട് അളക്കുകയും അല്ലാഹുവിന്റെ ഇഷ്ടദാസന്മാ രോടുണ്ടാകേണ്ട സ്വാഭാവികമായ അടുപ്പത്തേയും വണക്കത്തേയും സ്നേഹത്തേയും വിധേയത്വത്തേയും അല്ലാഹുവോടുള്ള വണക്കത്തിന്റെ കണക്കില്‍ എണ്ണുന്നതിന് പകരം അവന്റെ ശത്രുപക്ഷത്ത് സൃഷ്ടിക്കുകയും ചെയ്തു. അല്ലാഹുവോട് പ്രാര്‍ഥിക്കുമ്പോള്‍ പ്രവാചകന് അല്ലാഹുവിന്റെ അടുക്കലുള്ള സ്ഥാനത്തെക്കൂടി മുന്‍നിര്‍ത്തി ചോദിച്ചു പോയാല്‍ അല്ലാഹു കോപിക്കുമത്രേ!
‘അങ്ങയുടെ പരിപാലകന്‍ അങ്ങയെ വെടിഞ്ഞിട്ടില്ല; വെറുത്തിട്ടുമില്ല(93 :3).അങ്ങയുടെ രക്ഷകന്‍ അങ്ങേക്ക് തൃപ്തിയാകുവോളം നല്‍കിക്കൊണ്ടിരിക്കും‘ 93:5). എന്ന് അരുളപ്പാട് ചെയ്ത അല്ലാഹു അവന്റെ ഇഷ്ടദാസന്റെ പേര് കേള്‍ക്കുമ്പോള്‍ കോപിക്കുമെന്നോ? സ്നേഹിക്കാന്‍ ഒരുക്കമല്ലാത്ത ഈ ഭ്രാന്തമായ തത്വശാസ്ത്രത്തിന്റെ വക്താവായി അവര്‍ വദൂദും (സ്നേഹിക്കുന്നവന്‍) റഹീമു(കരുണ ചെയ്യുന്നവന്‍) മായ അല്ലാഹുവിനെ മനസ്സിലാക്കിപ്പോയോ?
അടച്ചുപൂട്ടിയ ഹൃദയത്തിന്റെ രോഷപ്രകടനമാണ് തവസ്സൂലടക്കമുള്ള സാമ്പ്രദായിക മുസ്ലിം ശീലങ്ങള്‍ക്കെതിരെയുള്ള തീവ്രാക്രമണങ്ങളെന്നുള്ളതിന് ഇനിയും തെളിവുകളെന്തിന്? ഹബീബിനെ പറയുമ്പോള്‍ മഹ്ബൂബ് കോപിക്കുമെന്ന് പഠിപ്പിക്കുന്ന ഫിലോസഫിക്ക് ഹൃദയമുണ്ടോ? ധിഷണയുണ്ടോ? കണ്ണും കരളുമുണ്ടോ? വരട്ടു തത്ത്വശാസ്ത്രമെന്നൊക്കെ ഇതിനെയാണ് വിളിപ്പേരിടേണ്ടത്.
അല്ലാഹുവേ! നിന്റെ ഇഷ്ടദാസനായ മുഹമ്മദ് നബിയെകൊണ്ട് ഞങ്ങളെ നീ രക്ഷിക്കണമേ എന്ന പ്രാര്‍ഥന കരളുപൊട്ടിയൊഴുകുമ്പോള്‍, അല്ലാഹുവിന്റെ അടുക്കല്‍ തിരുനബിക്കുള്ള സ്ഥാനവും ബഹുമാനവും സഹായവും തന്റെ ആവശ്യപൂര്‍ത്തീകരണത്തിന് നിമിത്തമായി ഭവിക്കുമെന്നാണ് ഒരു പാരമ്പര്യ ഇസ്ലാം മതവിശ്വാസി മനസ്സിലാക്കുന്നത്. തന്റെ കണ്ഠനാഡിയേക്കാള്‍ തൊട്ടടുത്തുണ്ടായിട്ടുപോലും താന്‍ അല്ലാഹുവിനെ കണ്ടിട്ടുണ്ടായിരുന്നില്ല. അത് തൊട്ടുകാണിച്ചുതന്നത് ആ നബിയാണ്. ലക്ഷ്യം കണ്ടെത്തിയപ്പോള്‍ വഴികാട്ടിയെ മറക്കുന്ന ധിക്കാരം വിധേയത്വമുള്ള വിശ്വാസിക്ക് ഭൂഷണമല്ല. അവന്‍ ആ വഴികാട്ടിയുടെ കരം പിടിച്ചു കൊണ്ട് തന്നെ അല്ലാഹുവുമായി മുഖാമുഖം സംസാരിക്കുന്നു. താഴ് മയോടെ.
യുക്തി വാദി പറയുന്നത് ന്യായമാണ്. ‘വഴികാണിക്കുന്നതോടെ വഴികാട്ടിയുടെ ദൌത്യം അവസാനിച്ചു. ലക്ഷ്യം കണ്ടാല്‍ അയാള്‍ക്ക് അയാളുടെ വഴിക്ക് പോകാം. പിന്നെ അയാളുടെ കോന്തലയില്‍ തൂങ്ങേണ്ട കാര്യമില്ല. മധ്യസ്ഥന്റെ ആവശ്യമില്ല. അയാളുടെ ശിപാര്‍ശ വേണ്ട. തേടിയ വള്ളി അടുത്തുതന്നെയുണ്ട്. കണ്ഠനാഡിയേക്കാള്‍ അടുത്ത്. ഇനി ഇടങ്കോലിട്ട് ശുയിപ്പുണ്ടാക്കരുത്. നിങ്ങള്‍ക്ക് വേണമെങ്കില്‍ കല്‍പ്പിക്കാം; ഞാന്‍ അനുസരിക്കാം പട്ടാളചിട്ടയോടെ; പക്ഷേ, എന്റെ ഹൃദയം പറിച്ച് തരാന്‍ തയ്യാറല്ല. തരിമ്പും’ ഇതിന്റെ പേരാണ് ധിക്കാരം. പറയുന്നത് ന്യായമാണ്. പക്ഷേ, എല്ലാ ന്യായവും നീതിയല്ല.
എന്നാല്‍ സ്രഷ്ടാവിനോട് ബന്ധപ്പെടുന്ന വിഷയത്തില്‍ അവന്‍ തന്നെ ചില മാധ്യമങ്ങളെ വെച്ചിട്ടുണ്ടെന്ന് മതയുക്തിവാദികള്‍ സമ്മതിക്കേണ്ടിവരും. കണ്ഠനാഡിയേക്കാള്‍ അടുത്തുതന്നെ അല്ലാഹു ഉണ്ടായിട്ടും അവനെ വണങ്ങാനും അവനോട് ചോദിക്കാനും പള്ളിയേയും കല്ലിനേയും (ഹജറുല്‍ അസ്വദ്) മിനാറിനേയും സംഘബലത്തേയും (ജമാഅത്ത്), പുണ്യസ്ഥലങ്ങളേയും (മക്ക), പുണ്യസമയങ്ങളേയും (ലൈലത്തുല്‍ ഖദ്ര്‍) പുണ്യ പുരുഷന്‍മാരേയും (പ്രവാചകന്മാരെ വിശ്വസിക്കുക, സ്നേഹിക്കുക, ആദരിക്കുക) നിഷ്ഠകളേയും ആചാരങ്ങളേയുമൊക്കെ മാധ്യമമാക്കാന്‍ (തവസ്സുല്‍ ചെയ്യാന്‍) മതം നിയമുണ്ടാക്കിയത് എന്തിന് വേണ്ടിയായിരുന്നു? ‘സൃഷ്ടിയും സ്രഷ്ടാവും തമ്മില്‍ ഒരു വിളിയുടെ (പ്രാര്‍ഥനയുടെ) ദൂരം മാത്രമേയുള്ളൂ. ഇടയില്‍ ഒരു പുണ്യപുരുഷനും ഇടമില്ല.’ എന്നാണെങ്കില്‍ പള്ളിയെ കൂട്ടിപ്പിടിക്കുന്നതിന്റെ സാംഗത്യമെന്ത്?
ദൈവത്തെ അംഗീകരിക്കുകയും മതത്തെ നിരാകരിക്കുകയും ചെയ്യുന്ന ചിലരുണ്ട്. അവര്‍ മനസ്സുകൊണ്ട് ദൈവത്തെ ധ്യാനിക്കുന്നു. ദൈവത്തിലേക്ക് എത്താന്‍ ആചാരങ്ങളുടേയും ഗോഷ്ഠികളുടേയും ചിഹ്നങ്ങളുടേയും ആവശ്യമില്ലെന്നാണ് വാദം. ദൈവം മനസ്സില്‍ തന്നെയുണ്ട്, പിന്നെന്തിന് പള്ളിയില്‍ പോകണം? മാധ്യമങ്ങളുടെ ആവശ്യമില്ല. ദൈവവിശ്വാസത്തിന്റെ പുരോഗമനരൂപമാണിത്. ഇതേ തത്ത്വമാണ് മതപരിഷ്കരണ വാദികളും മുന്നോട്ട് വെച്ചത്. പ്രമാണങ്ങളുടെ ബലത്തിലല്ല, കേട്ടാല്‍ പെട്ടെന്ന് രസം തോന്നുന്ന സിദ്ധാന്തങ്ങളുടെ ഇമ്പം കൊണ്ടാണ് തവസ്സുലാദി കര്‍മ്മങ്ങളെ പരിഷ്കരണവാദം നേരിട്ടത്. ചുരുക്കത്തില്‍, പുരോഗമന ദൈവ വിശ്വാസം മതനിരാസത്തില്‍ കലാശിച്ചു. പുരോഗമനമതവിശ്വാസം മഹാന്മാരുടെ നിരാസത്തില്‍ കലാശിച്ചു.
അല്ലാഹുവോട് പ്രാര്‍ഥിക്കുമ്പോള്‍ മഹാന്മാരെ ഇടയാളന്മാരാക്കരുതെന്ന് ഖുര്‍ആനോ ഹദീസോ പഠിപ്പിച്ചിട്ടില്ല. (വസീലയെ തേടണമെന്ന് പഠിപ്പിച്ചിട്ടുണ്ട് താനും. വിശദീകരണം വഴിയെ). എന്നിട്ടും തീവ്രവാദം തവസ്സുലിനെ എതിര്‍ക്കുന്നത് അഭംഗിയും അനാവശ്യവുമാണ്.
ഹുങ്കാരമല്ല; വിധേയത്വമാണ് വേണ്ടത്. ഇതാണ് ഇസ്ലാമിന്റെ തത്ത്വശാസ്ത്രവുമായി ഒട്ടിനില്‍ക്കുന്ന തവസ്സുലിന്റെ അടിത്തറ എന്ന് സൂചിപ്പിച്ചുവല്ലോ. അല്ലാഹുവിനെ ഉപാസിക്കുമ്പോള്‍, ആ ഉപാസനക്ക് തനിക്ക് വിവരവും അവസരവും നല്‍കിയ ലക്ഷക്കണക്കിനാളുകളെ അവനോര്‍ത്ത് പോകുന്നു. അവരുടെ നേതാവാണ് തിരുനബി (സ്വ). അത്കൊണ്ടാണ് ആരാധനകളില്‍ അത്യുല്‍കൃഷ്ടമായ നിസ്കാരത്തില്‍ പോലും അല്ലാഹുവിന് സാഷ്ടാംഗം ചെയ്തപിറകെ, ആ തിരുനബിയെ വിളിച്ച് അവന്‍ അഭിവാദ്യം ചെയ്യുന്നത്. ഇവിടെ ഇമാം റാസി (റ) സൂചിപ്പിച്ചപോലെ അല്ലാഹുവിലേക്ക് വെമ്പല്‍ കൊള്ളുന്ന ആത്മാവ് ചിറക് വെച്ച് പറന്നുയരുമ്പോള്‍ അല്ലാഹുവിനെ സ്നേഹിക്കുന്ന അടിമയെ തേടി തിരുനബിയുടെ ആത്മാവ് പറന്ന് വരികയാണ്. ആ രണ്ട് ആത്മാക്കളുടെ കൂടിക്കാഴ്ചയുടെ ക്ളൈമാക്സ് ആണ് – അസ്സലാമു അലൈക അയ്യുഹന്നബിയ്യു – ആയി പരിണമിക്കുന്നത്. അതുപോലെ മറ്റുള്ള വിശ്വാസികളുടെ മുഴുവന്‍ മനസ്സുമായി അവന്‍ വിലയിക്കുകയാണ്. – അസ്സലാമു അലൈനാ വഅലാ ഇബാദില്ലാഹിസ്സ്വാലിഹീന്‍ – സങ്കുചിത തൌഹീദ് വാദികള്‍ക്ക് കതകടച്ച് സ്വകാര്യമായി ചോദിക്കാം: ‘നാമും അല്ലാഹുവും തമ്മിലുള്ള ഈ സ്വകാര്യമായ ഇടപാടില്‍ മുഹമ്മദ് ഈ പുണ്യാത്മാക്കളെ (ഇബാദുസ്സ്വലിഹീന്‍) തിരുകിക്കയറ്റിയതെന്തിന്? ശ്ശെ, മോശം ഈ ഇടയാളപ്പണി.! – തൌഹീദ് വീണുപോകുമോ എന്ന് പേടിച്ച്, അര്‍ഥമൊന്നും ചിന്തിക്കാതെ, ഹൃദയം തല്‍ക്കാലം മാറ്റിവെച്ച്, കേവലം ഒരു മന്ത്രം ഉരുവിടുകയാണ് – ഞാന്‍ നബിയെ വിളിക്കുകയില്ല എന്ന് നിയ്യത്ത് ചെയ്ത് ഉറപ്പിച്ച് അത്തഹിയ്യാത്ത് ഓതാന്‍ വിധിക്കപ്പെട്ടവര്‍ ന്യായമായും അങ്ങനെ പരിഭവിക്കണം.
നിസ്കാരത്തിന്റെ ഒടുക്കത്തില്‍ മാത്രമല്ല തുടക്കം മുതലെ ഈ വിധേയത്വവും താഴ്മയും സ്വയം ചെറുതാകലും മഹാന്മാരെ കൂട്ടിപ്പിടിക്കലുമുണ്ട്. ഇസ്മാഈലിന്റെയും (അ) ഇബ്റാഹീമിന്റെയും ഹാജറയുടെയും (റ) ഒക്കെ വിയര്‍പ്പ് തുള്ളികളും വഹ്യ് കാത്ത് മുഖം തിരിച്ചുകൊണ്ടിരിക്കുന്ന തിരുനബിയുടെ ഭാവവും മറ്റും ആ നിര്‍ത്തത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്.
അടിമ ഉടമയുമായി നടത്തുന്ന സംഭാഷണത്തില്‍ അടിമക്ക് വേണ്ടി ശിപാര്‍ശ ചെയ്യുവാനോ, അടിമയെ സഹായിക്കുവാനോ ഐഹികലോകത്തോ പരലോകത്തോ അല്ലാഹു തിരുനബിക്ക് ഒരു അവസരവും ഒരുക്കിയിട്ടില്ല അതിനാല്‍ പ്രാര്‍ഥിക്കുന്നവരാരും നബിയേയോ പുണ്യാത്മാക്കളേയോ കൂട്ടിപ്പിടിക്കേണ്ട ഒരു കാര്യവുമില്ല എന്ന് സിദ്ധാന്തിക്കുന്ന തീവ്രാദികളുടെ ധിക്കാരപരമായ സമീപനങ്ങളോട് താക്കീതിന്റെ സ്വരത്തിലാണ് അല്ലാഹു പ്രതികരിക്കുന്നത്.
ആരാണിവര്‍ക്കീ തത്ത്വശാസ്ത്രം പഠിപ്പിച്ചുകൊടുത്തത് ? അല്ലാഹുവോ ? ഒരിക്കലുമല്ല. തന്റെ മഹ്ബൂബിനെ താന്‍ അവഗണിക്കുമെന്ന് സിദ്ധാന്തിച്ചവരോട് സ്രഷ്ടാവ് രോഷപ്പെടുന്നത് കാണുക.
ഐഹിക ലോകത്തും പരലോകത്തും (തന്റെ ദൂതനെ) അല്ലാഹു സഹായിക്കുകയില്ലെന്ന് ആരെങ്കിലും ധരിച്ചുവശായിട്ടുണ്ടെങ്കില്‍, അവര്‍, അവര്‍ക്ക് മുകളില്‍ ഒരു കയര്‍ തൂക്കി അതില്‍ തൂങ്ങി ചത്തുകൊള്ളട്ടെ (22:15)
(ഓര്‍ക്കുക! ആയത്തുകള്‍ മുശ്രിക്കുകള്‍ക്ക് മാത്രം ബാധകമല്ല. അവരുടെ സിദ്ധാന്തങ്ങള്‍ അവയുടെ മൌലിക സ്വഭാവത്തോട് കൂടി പേറി നടക്കുന്നവര്‍ക്കും ബാധകമാണ്. വാദങ്ങള്‍ ബൂമറാങ്ങുകളായി പരിണമിക്കുന്ന കൌതുകകരമായ ഒരു രീതിയാണിത്.
കണ്ഠനാഡിയോട് അടുത്ത് നില്‍ക്കുന്ന അല്ലാഹുവിനോട് പ്രാര്‍ഥിക്കുവാന്‍ ആദ്യം മുഹമ്മദ് നബിയുടെ അടുത്ത് ചെല്ലണമെന്ന ഖുര്‍ആനിക പാഠം ഇവര്‍ മറന്നത് പോലുണ്ട്.
എന്റെ അടിമകള്‍ എന്നെക്കുറിച്ച് അങ്ങയോട് ചോദിച്ചാല്‍ ഞാന്‍ അടുത്ത് തന്നെയുണ്ട് (എന്ന് അവരോട് വിവരം അറിയിക്കുക) എന്നോട് പ്രാര്‍ഥിച്ചാല്‍ ഞാന്‍ പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക് ഉത്തരം ചെയ്യുന്നു (2: 186) എന്റെ അടുത്തേക്ക് വരുന്നവര്‍ നബി വഴി വരണം എന്ന് തന്നെയാണ് പ്രസ്തുത വാക്യത്തിലൂടെ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.
മറ്റൊരായത്ത് ഇങ്ങനെ:
പാപങ്ങള്‍ ചെയ്തു സ്വശരീരത്തെ ദ്രോഹിച്ചവര്‍, (നബിയേ) തങ്ങളെ സമീപിക്കുകയും അങ്ങനെ അവര്‍ അല്ലാഹുവിനോട് പൊറുക്കലിനെ ചോദിക്കുകയും തിരുദൂതന്‍ (നബി (സ്വ) അവര്‍ക്ക് വേണ്ടി പൊറുക്കലിനെ തേടുകയും ചെയ്താല്‍ അവര്‍ അല്ലാഹുവിനെ പശ്ചാത്താപം സ്വീകരിക്കുന്നവനും കൃപാലുവുമായി എത്തിക്കുന്നതാണ് (4:64)
തെറ്റ് ചെയ്തവര്‍, തിരുനബിയെ സമീപിച്ച് ശിപാര്‍ശ തേടണമെന്നും അങ്ങനെ നബി അവര്‍ക്ക് വേണ്ടി ശിപാര്‍ശ ചെയ്യണമെന്നും എങ്കില്‍ മാത്രമേ പാപമോചനം കിട്ടുകയുള്ളുവെന്നുമാണ് സൂക്തത്തിന്റെ താത്പര്യമെന്ന് ആര്‍ക്കും അറിയാം.
ഈ സൂക്തത്തിന്റെ ബലത്തില്‍, തിരുനബിയുടെ വിയോഗശേഷവും അവിടുത്തെ തിരു റൌളയില്‍ ചെന്ന് തിരുനബിയെ മുന്‍നിര്‍ത്തി അല്ലാഹുവിനോട് മാപ്പിരന്ന അഅ്റാബിയുടെ അനുഭവം, ഈ സൂക്തത്തെ വിശദീകരിച്ച ഇബ്നുകസീര്‍(റ)അടക്കമുള്ള പ്രമുഖ പണ്ഢിതര്‍ ഉദ്ധരിച്ചിട്ടുണ്ട്. പാപമോചനത്തിന് നബിയുടെ ചാരത്ത് ചെല്ലണമെന്നും അവിടുത്തെ റക്കമെന്റ് കിട്ടണമെന്നുമുള്ള ഈ സിദ്ധാന്തം തിരുനബിയുടെ വിയോഗശേഷവും പ്രസക്തമാണെന്നാണ് നിരൂപണങ്ങളൊന്നും നല്‍കാതെ ഈ സംഭവം ഉദ്ധരിച്ച മുഫസ്സിറുകളുടെ ശൈലിയില്‍ നിന്ന് ബോധ്യപ്പെടുന്നത്. നബിയെ നേരിട്ട് വിളിക്കുന്ന രീതിയാണ് പ്രസ്തുത സംഭവത്തില്‍ അഅ്റാബി സ്വീകരിച്ചിട്ടുള്ളത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഇത് ശിര്‍ക്കും കുഫ്റുമായിരുന്നെങ്കില്‍, ഏറ്റവും ചുരുങ്ങിയത് സ്വീകാര്യതയുടെ സ്വരത്തില്‍ ഈ സംഭവം ഉദ്ധരിച്ച ഇമാം നവവി (റ), അല്ലാമ ഇബ്നുകസീര്‍ (റ) തുടങ്ങിയ പണ്ഢിത വരേണ്യരെല്ലാം ശിര്‍ക്കിന്റെ പ്രചാരകരാണെന്ന് മുദ്രകുത്തേണ്ടിവരും. തീവ്രവാദികള്‍ക്ക് അതിന് അനായാസം സാധിക്കുന്നുവെന്നതില്‍ സന്ദേഹിക്കേണ്ടതില്ല.