സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Tuesday 2 September 2014

യഹൂദികൾ നസറാക്കൾ അവരുടെ അമ്ബിയാക്കളുടെ ഖബറുകളെ

ജൂത-നസ്വറാക്കൽ അവരുടെ അന്ബിയാക്കളുടെ ഖബറുകൾക്ക് സുജൂദ് ചെയ്യുകയും നിസ്കാരത്തിൽ അത് ഖിബ്ലയാക്കുകയും ചെയ്തതിനാലാണ് അവരെ അള്ളാഹു ശപിച്ചത്. മരണപ്പെട്ടുപോയ അന്ബിയാക്കളുടെ ഖബറുകൽ സന്ദർഷിച്ചതിനാലൊ അവരുടെ ആശയത്തിലേക്ക്  മറ്റുള്ളവര കടന്നുവരുന്നതിന്നായി അവരുടെ സ്മരണകൾ ലോകത്ത് നിലനിർത്തുന്നതിന്നാവശ്യമായ സ്മാരകങ്ങൾ അവരുടെ ഖബറുകൽക്കു സമീപം നിർമിച്ചദിനാലൊ അല്ല. ഇക്കാര്യം പ്രസ്തുത ഹദീസ് വിവരിച്ചു പണ്ഡിതന്മാർ രേകപെടുതിയതാണ്. ഇമാം ബയ്ളവിയെ ഉദ്ദരിച്ച് ഇബ്നു ഹജറുൽ അസ്കലാനി (റ) എഴുതുന്നു.

لما كانت اليهود والنصارى يسجدون لقبور الأنبياء تعظيما لشأنهم ويجعلونها قبلة يتوجهون في الصلاة نحوها واتخذوها أوثانا لعنهم ومنع المسلمين عن مثل ذلك ، فأما من اتخذ مسجدا في جوار صالح وقصد التبرك بالقرب منه لا التعظيم له ولا التوجه نحوه فلا يدخل في ذلك الوعيد(

فتح الباري ٢/٢٧٥

)


ജൂത-നസ്വറാക്കൾ അവരുടെ അന്ബിയാക്കളെ പരിധിവിട്ട് ആദരിച്ച്  അവരുടെ ഖബുറുകൽക്കു സുജൂദു ചെയ്യുകയും  നിസ്കാരത്തിൽ അതിനെ ഖിബ്ലയാക്കി അതിലേക്കു തിരിഞ്ഞു നിസ്കരിക്കുകയും അതിനെ ബിംബമാക്കുകയും  ചെയ്തപ്പോൾ അള്ളാഹു അവരെ ശപിക്കുകയും അത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ നിന്ന് മുസ്ലിംകളെ  വിലക്കുകയും   ചെയ്തു. അതിനാല ഒരു മഹാന്റെ സാമീപ്യം കൊണ്ട് ബറക്കത്തെടുക്കൾ മാത്രം ലക്ഷ്യമാക്കി അദ്ദേഹത്തിന്റെ ചാരത് ഒരു പള്ളി നിർമ്മിച്ചാൽ പ്രസ്തുത ഹദീസിൽ പരാമർശിച്ച മുന്നറിയിപ്പ് പെടുന്നതല്ല.(ഫത് ഹുൽബാരി: 2/275)


മഹാന്മാരുടെ ചാരത് പള്ളി നിർമിക്കുന്നതും അതിലുടെ അവരുടെ സ്മരണ ലോകത്ത് നില നിർത്തുന്നതും ഖുർആൻ അന്ഗീകരിച്ച്ച കാര്യമാണ്. അസ്വഹാബുൽ കഹ്ഫിന്റെ  കാര്യത്തിൽ അന്നത്തെ മുസ്ലിങ്ങൾ  സ്വീകരിച്ച സമീപനം വിശുദ്ദ ഖുർആൻ എടുത്തു പറയുന്നുണ്ട്.

قَالَ الَّذِينَ غَلَبُوا عَلَىٰ أَمْرِ‌هِمْ لَنَتَّخِذَنَّ عَلَيْهِم مَّسْجِدًا ﴿٢١

അവരുടെ കാര്യത്തിൽ പ്രാഭാല്ല്യം നേടിയവർ പറഞ്ഞു.നമുക്ക് അവരുടെ മേൽ ഒരു പള്ളി നിർമ്മിക്കുക തന്നെ ചെയ്യാം.(അൽ കഹഫ് :21)

قال إسمعيل حقّي البروسوي : قَالَ ٱلَّذِينَ غَلَبُواْ عَلَىٰ أَمْرِهِمْ } من المسلمين وملكهم وكانوا أولى بهم وبالبناء عليهم { لَنَتَّخِذَنَّ } على باب الكهف { مَّسْجِدًا } يصلي فيه المسلمون ويتبركون بمكانهم( روح البيان٥/٧٣٢)


ഇസ്മഈൽ ഹിഖി (റ) എഴുതുന്നു : 'അവരുടെ കാര്യത്തിൽ പ്രാഭാല്ല്യം നേടിയവർ പറഞ്ഞു. അന്നത്തെ മുസ്ലിംകളും രാജവുമാനത് . "നമുക്ക് അവരുടെ മേൽ ഒരു പള്ളി നിർമ്മിക്കുക തന്നെ ചെയ്യാം". അഥവാ അവരുടെ ഗുഹയുടെ കവാടത്തിങ്കൽ നമുക്കൊരു പള്ളി നിർമ്മിക്കാം.ആ പള്ളിയിൽ മുസ്ലിങ്കൽ നിസ്കരിക്കുകയും അസ്ഹാബുൽ            കഹ്ഫിന്റെ സ്ഥലം കൊണ്ട് ബറക്കത്തെടുക്കുകയും ചെയ്യാം. (റൂഹുൽ ബയാൻ: 5/732).

ഇമാം നയ്സാബൂരി(റ) എഴുതുന്നു:

قال الإمام النيسبوري : والذين غلبوا على أمرهم المسلمون وملكهم المسلم لأنهم بنوا عليهم مسجداً يصلى فيه المسلمون ويتبركون بمكانهم وكانوا أولى بهم بالبناء عليهم حفظاً لتربتهم(غرائب القرأن : ١٥/١١٩)

അവരുടെ കാര്യത്തിൽ പ്രാബല്ല്യം  നേടിയവർ മുസ്ലിംകളും അന്നത്തെ മുസ്ലിം രജാവുമാനു. മുസ്ലിംകൾക്ക്  നിസ്കരിക്കാനും അവരുടെ സ്ഥലം കൊണ്ട് ബറക്കത്തെടുക്കാനും  വേണ്ടി പള്ളി നിർമ്മിച്ചവർ. അവരാണ് അവരുടെ മണ്ണ് സംരക്ഷിക്കാനായി അവരുടെ മേൽ കെട്ടിടം നിര്മ്മിക്കാൻ ഏറ്റവും ബന്ധപ്പെട്ടവർ അവർ തന്നെയാണല്ലോ.(ഗറാഇബുൽ ഖുർആൻ: 15/119)

സമഖ്‌ശരി പറയുന്നു :
قال صاحب الكشاف: يصلّي فيه المسلمون ويتركن بمكانهم(الكشف
٢/٤٧٧)

ആ പള്ളിയിൽ മുസ്ലിംകൾ നിസ്കരിക്കുകയും അസ്ഹാബുൽ കഹ്ഫിന്റെ സ്ഥലം കൊണ്ട് ബറക്കത്തെടുക്കുകയും ചെയ്യും (കാശ്ശാഫ് (2/477)

ഇതേ ആശയം തഫ്സീർ മദാരികുത്തൻസീൽ 3/194 40 തഫ്സീറുൽ മുനീർ 15/226 ലും മറ്റും കാണാവുന്നതാണ്.
അപ്പോൾ അംബിയാ ഔലിയാക്കളെ കൊണ്ട് ബറക്കത്തെടുക്കാനും അവരുടെ സ്മരണ ലോകത്ത് നില നിർത്താനും വേണ്ടി അവരുടെ ചാരത്ത് പള്ളി നിർമ്മിക്കുന്നത് തെറ്റായ സംഗതിയല്ലെന്നു ഈ വജനത്തിൽ നിന്ന് സുതാര്യം വ്യക്തമാണ്. ചില മൌലവിമാർ ജല്പിക്കുന്നറ്റ് പോലെ ഈ നിയമം അവരുടെ ശരീഅത്തിൽ മാത്രമുള്ളതാണെന്ന് ഈ സുക്തം വിവരിച്ച ഒരു പ്രാമാണിക പണ്ഡിതന്മാരും വിവരിച്ചിട്ടില്ല.

മഹാന്മാരെ സ്പർഷിക്കുന്നതും അവരോടു ഷുപാർഷ ആവശ്യപെടുന്നതും അവരെ ആരാധിക്കലാനെങ്കിൽ നബി(സ) യുടെ പ്രാർത്ഥന അള്ളാഹു സ്വീകരിച്ചില്ലെന്ന് പറയേണ്ടി വരും. കാരണം അതെല്ലാം നബി(സ) യുടെ വഫാത് തൊട്ടു ഇന്നുവരെ അനുസ്യൂതം തുടർന്ന് കൊണ്ടിരിക്കുകയാണല്ലോ..അതിനാൽ പ്രസ്തുത ഹദീസിന്റെ ആശയപരിധിയിൽ അത്തരം സംഗതികൾ കടന്നു വരില്ല.