സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday, 7 September 2014

ഇസ്‌ലാം ബുദ്ധിജീവികളുടെ വീക്ഷണത്തില്‍


ചിലര്‍ ഇസ്‌ലാമിന്റെ പേരില്‍ അപ്രായോഗികത ആരോപിക്കുന്നു. പക്ഷേ, അത് തെളിയിക്കാന്‍ ഇന്നേവരെ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ശാഖോപശാഖകകളായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഇസ്‌ലാമെന്ന വിശുദ്ധ വൃക്ഷത്തിന്റെ ഒരു ചെറു ശാഖക്കുപോലും പോറലേ ല്‍പ്പിക്കാന്‍ അവരുടെ ആവനാഴിയില്‍ ആയുധമില്ലെന്നതാണ് വസ്തുത. അവരേക്കാള്‍ വലിയ നേതാക്കളും ലോക ചിന്തകന്മാരും ഇസ്‌ലാമിനെ വാനോളം പുകഴ്ത്തിയിട്ടു്. പ്രസിദ്ധ ചിന്തകാരനായ ഗിബ്ബണ്‍ ഇങ്ങനെ രേഖപ്പെടുത്തിയിട്ടു്. ഇസ്‌ലാം സംശയങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമധീതമാണ്. ഖുര്‍ആനാവട്ടെ ദൈവത്തിന്റെ ഏകത്വത്തിന് മഹത്തായ ഒരു ദൃഷ്ടാന്തമാണ്. ബിംബങ്ങള്‍, നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍ തുടങ്ങിയ വസ്തുക്കളെ ആരാധിക്കുന്നത് വെറും മൗഢ്യമാണെന്ന് മുഹമ്മദ് നബി (സ്വ) ജനങ്ങളെ പഠിപ്പിച്ചു. നിങ്ങള്‍ ആരാധിക്കുന്ന വസ്തുക്കള്‍ നശ്വരവും ഇളകാത്തതും സ്വയം ശക്തിയല്ലാതതുമാണെന്ന് അദ്ദേഹം ജനങ്ങളെ തര്യപ്പെടുത്തി. ജനിക്കുന്നതെല്ലാം ചരമമടയുമന്ന് അവരെ ഉദ്‌ബോധിപ്പിച്ചു. സര്‍വ്വ ചരാചരങ്ങളെയും സൃഷ്ടിക്കുന്ന തുടക്കമോ അന്ത്യമോ ഇല്ലാത്ത രഹസ്യവും പരസ്യവും അറിയുന്ന സര്‍വ്വ വ്യാപിയും അനശ്വരനുമായ ശക്തിവിശേഷത്തെ, ഏകദൈവത്തെ മാത്രമേ ആരാധിക്കാന്‍ പാടുള്ളുവെന്നും മറ്റൊന്നിനെയും ആരാധിക്കാന്‍ പാടില്ലെന്നും കാര്യകാരണസഹിതം അദ്ദേഹം സമര്‍ത്തിച്ചു. അതുകൊണ്ട് ബുദ്ധിയും വിവേകവുമുള്ള ഏതൊരാള്‍ക്കും അദ്ദേഹം പ്രബോധനം ചെയ്ത മതത്തില്‍ വിശ്വിക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ല.
പ്രസിദ്ധ ചിന്തകനായ ബര്‍ണാഡ്ഷാ പറയുന്നു:   ആദരാദിശയത്തോടെയാണ് മുഹമ്മദിന്റെ മതത്തെ ഞാന്‍ നോക്കിക്കത്. അത്ഭുതകരമായ അതിന്റെ ചൈതന്യമാണ് ഇതിനു കാരണം. ജീവിതത്തില്‍ മാറിമാറി വരുന്ന സ്ഥിതിഭേതങ്ങള്‍ക്കനുസരിച്ച് ഉയരുവാന്‍ കഴിയുന്ന സമീകരണക്ഷമമായ ഒരേയൊരു മതം എന്നെ സംബന്ധിച്ചിടത്തോളം അതാണ്. എല്ലാ കാലഘട്ടങ്ങളെയും നേരിടുവാന്‍ അതിനു സാധിക്കുന്നു. മാനവലോകത്തിന്റ വിമോചകന്‍ എന്നാണ് മുഹമ്മദിനെ വിളിക്കേത്. മുഹമ്മദിനെപ്പോലുള്ള ഒരാള്‍ ആ ധുനികലോകത്തിന്റെ നേതൃത്വം ഏറ്റെടുത്താല്‍ മാനവകുലത്തിന്റ സമസ്ത പ്രശ്‌നങ്ങളും പരിഹരിക്കും. ഇന്ന് വളരെ ആവശ്യമായ ശാന്തിയും സമാധാനവും കൈവരുന്നതുമാണ് ഇന്ന് യൂറോപ്പിന് വളരെ സ്വീകര്യമായി തുടങ്ങിയിട്ടുള്ള വിധത്തില്‍ മുഹമ്മദിന്റെ ആദര്‍ശം നാളത്തെ യൂറോപ്പിന് സ്വീകാര്യമാവുമെന്ന് ഞാന്‍ പ്രവചിക്കുന്നു.
1900 ല്‍ സ്വാമി വിവേകാനന്ദന്‍ കാലിഫോര്‍ണിയായില്‍ നടത്തിയ പ്രസംഗം ഇപ്രകാരമാണ്. അതാ വരുന്നു സമത്വത്തിന്റെ സന്ദേശവാഹകനായ മുഹമ്മദ്. നിങ്ങള്‍ ചോദിക്കുന്നു, അദ്ദേഹത്തിന്റെ മതത്തില്‍ എന്ത് നന്മയാണുണ്ടാവുക? നന്മ ഇല്ലെങ്കില്‍ അതെങ്ങനെ ജീവിക്കുന്നു. നല്ലതേ പുലരൂ. അത് മാത്രമേ നിലനില്‍ക്കൂ. കാരണം നല്ലതിനേ കരുത്തുള്ളു. അതിനാല്‍ അത് നിലനില്‍ക്കും. ഈ ജീവിതത്തില്‍ തന്നെ അസാന്മാര്‍ഗിയുടെ ജീവിതം എത്രനാളേക്കു്. പവിത്രചരിതത്തിന്റെ ജീവിതം കൂടുതല്‍ നീണ്ടു
നില്‍ക്കുന്നില്ലേ? തീര്‍ച്ചയായും ഉണ്ട്. എന്തെന്നാള്‍ പവിത്രത ബലമാണ്. നന്മ ഉറപ്പാണ്. മുഹമ്മദിന്റെ മതം നല്ലതല്ലെങ്കില്‍ അതെങ്ങനെ ജീവിച്ചുപോരാന്‍ കഴിയും. നന്മധാരാളമുണ്ട്. സത്യത്തിന്റെ, മാനവസാഹോദര്യത്തിന്റെ, സര്‍വ്വ മുസ്‌ലിം സാഹോദര്യത്തിന്റെ പ്രവാചകനായിരുന്നു മുഹമ്മദ്.    മുഹമ്മദ് സ്വജീവിതത്തിലൂടെ മുഹമ്മദീയര്‍ക്കു തമ്മില്‍ സമ്പൂര്‍ണ്ണമായ സമത്വവും സാഹോദര്യവും ഉണ്ടായിരിക്കണണെന്ന് കാണിച്ചുകൊടുത്തു. ജാതി മത വര്‍ഗ വര്‍ണ്ണ ലിംഗ വ്യത്യാസങ്ങളുടെ പ്രശ്‌നമേ അവിടെയില്ല. തുര്‍ക്കി സുല്‍ത്വാന്‍ ആഫ്രിക്കന്‍ ചന്തയില്‍ നിന്ന് ഒരു കാപ്പിരിയെ വിലക്കുവാങ്ങി ചങ്ങലയില്‍ തളച്ചു തുര്‍ക്കിയില്‍ കൊണ്ടു വന്നു എന്നിരിക്കട്ടെ. എന്നാല്‍ അയാള്‍ ഒരു മുഹമ്മദീയനായാല്‍ വേത്ര അര്‍ഹതയും കഴിവും ഉണ്ടെകെില്‍  അയാള്‍ ഒരു പക്ഷേ, സുല്‍ത്വാന്റെ പുത്രിയെ വിവാഹം ചെയ്തുവെന്ന് വരാം. ഈ നാട്ടില്‍ (അമേരിക്കയില്‍) കാപ്പിരികളോടും അമേരിക്കന്‍ ഇന്ത്യക്കാരോടും പെരുമാറുന്ന രീതിയുമായി അതൊന്നുതട്ടിച്ചു നോക്കുക. ഇനി ഞങ്ങളുടെ നാട്ടില്‍ ഹിന്ദുക്കള്‍ നേതൃത്വം ഏറ്റെടുത്താല്‍ എന്താണ് മാനവഗുണത്തിന് ചെയ്യുന്നത്. നിങ്ങളുടെ പാതിരിമാരില്‍ ആരെങ്കിലും ഒരു സനാതന ഹിന്ദുവിന്റെ ആഹാരപദാര്‍ഥം ഒന്നുതൊട്ടുപോയാല്‍ അയാള്‍ അതെല്ലാം വലിച്ചെറിയും മറ്റുവര്‍ഗക്കാരെ അപേക്ഷിച്ചു മുഹമ്മദീയന്റെ മഹത്വം നിങ്ങള്‍ക്ക് അക്കാര്യത്തില്‍ കാണാം. നിങ്ങള്‍ ഓരോരുത്തരും പഴയ വേദപുസ്തകങ്ങളുടെ യെല്ലാം സമാഹാരമായ ഈ സത്യമായ നവവേദത്തിന്റെ പ്രചാരകരായി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത് (വിവേകാനന്ദ് സാഹിത്യ സര്‍വ്വസ്വം 7 58).
പതിനെട്ടാം നൂറ്റാണ്ടില്‍ ബ്രിട്ടണില്‍ ജീവിച്ചിരുന്ന പ്രശസ്തനായ രാജ്യതന്ത്രജ്ഞനും വാഗ്മിയും രാഷ്ട്രീയ ചിന്തകനുമായിരുന്ന എഡ്മുബര്‍ക്ക് ഇസ്‌ലാമിനെകുറിച്ച് ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി:   മുഹമ്മദീയ നിയമം കിരീടം ധരിക്കുന്ന രാജാവിന്നും ഏറ്റവും എളിയവനായ പ്രജക്കും യാതൊരു ഭേദവുമില്ലാതെ ഒരുപോലെ ബാധകമാണ്്. ലോകത്ത് ഇന്നോളം ഉണ്ടായിട്ടുള്ള മറ്റേതു നിയമ സംഹിതയേക്കാളും വിവേകപൂര്‍വ്വവും വിജ്ഞാനപൂര്‍ണ്ണവും ഉല്‍ബുദ്ധവുമായ ഒരു നിയമമാണ് മുഹമ്മദീയ നിയമ..
1946 ല്‍ ഊട്ടിയില്‍ വെച്ച് സി പി രാമസ്വാമി അയ്യര്‍ ചെയ്‌തൊരു പ്രസംഗത്തില്‍ ഇ ങ്ങനെ പറയുന്നു: ‘ജാതി, നിറം എന്നിവയെചൊല്ലിയുള്ള വിദ്വേശങ്ങള്‍ ഇല്ലാത്തതും ഏ റ്റവും പ്രജാധിപത്യസ്വഭാവവുമുള്ള മതം ഇസ്‌ലാമാണ്’
ഡോക്ടര്‍ സരോജിനി നായിഡുവിന്റെ അഭിപ്രായം ഇപ്രകാരമാണ്: ‘പ്രജായത്തെ സിദ്ധാന്തത്തെ പ്രബോധനം ചെയ്യുകയും പ്രവൃത്തിപഥത്തില്‍ കൊുവരികയും ചെയ്തമതം ഇസ്‌ലാം മാത്രമാണ്’
.

പഞ്ചാബിലെ പ്രസിദ്ധ ഹിന്ദുനേതാവായിരുന്ന ചൗധരി സര്‍ചോട്ടുറാം 1932 ല്‍ ആര്യസമാജവും ഐത്തജാതിക്കാരുടെ ഉദ്ദാരവും എന്നതലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ ഇങ്ങനെ പറയുന്നു: ‘എല്ലാ മനുഷ്യര്‍ക്കും സമനില കല്‍പ്പിക്കുന്ന മതം ഇസ്‌ലാം മാത്രമാണ’്.
രാഷ്ട്ര പിതാവ് ഗാന്ധിജിയുടെ വാക്കുകളില്‍ ഞാനൊരു ഹിന്ദുവാണെങ്കിലും എന്റെ മതം ഇസ്‌ലാമാണ്. കാരണം അത് മഹത്വമേറിയ മതമാണ്’.

ഗുര്‍ണിയും ഡൊറോത്തിയും പറയുന്നു
പ്രതിരോധത്തിന്നായി ശക്തി ഉപയോഗിച്ചുവെന്ന കാരണത്താല്‍ അദ്ദേഹത്തെ സ്വേച്ഛാധി പതികളായ ജേതാക്കളുമായി താരതമ്യപ്പെടുത്തുവാന്‍ ചിലര്‍ പ്രോത്സാഹിതരായിട്ടുണ്ട് .  സ്വേച്ഛാധിപതികള്‍ വിസ്മൃതരായി. പക്ഷെ മുഹമ്മദ് സ്ഥാപിച്ച മതം പതിമൂന്ന് നൂറ്റാണ്ടുകളായി പലരാജ്യക്കാരുടെയും ഇടയില്‍ നിലനില്‍ക്കുകയും ഇപ്പോഴും അദ്ദേഹത്തിന്റെ അനുയായികള്‍ വര്‍ദ്ധിച്ചുവരികയും ചെയ്യുന്നു. അധികാരദുര്‍മോഹികളായിരുന്ന സേച്ഛാധിപതികള്‍ക്ക് അവരുടെ പിന്‍തലമുറക്കാരെ സ്വാധീനിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ മുഹമ്മദിന്റെ കാലശേഷം ഒരിക്കലും കിട്ടില്ലാത്ത സ്വാധീനമാണ് അദ്ദേഹത്തിന്റെ മതത്തിന് ഉണ്ടായിട്ടുള്ളത്    (Selwyn Gurney M.D. and Dorothy Short, Readings from World Religions, London 1951 Page 254)
ഗിബ്ബണ്‍ പറയുന്നു: ഇസ്‌ലാമിന്റെ വിജയം പുണ്യ യുദ്ധങ്ങളുടെ ഫലം കൊല്ല. ഒരേയൊരു പരാശക്തിയെ ആരാധിക്കണമെന്ന ഒരു സഹജബോധം എല്ലാ മനുഷ്യരിലും അന്തര്‍ലീനമായിരിക്കുന്നു. ഇസ്‌ലാം ആ സഹജ ബോധത്തെ പൂര്‍ണ്ണമായും ത്യപ്തിപ്പെ ടുത്തുന്നതുകൊണ്ടാണ് വിജയം വരിക്കുന്നത്. ജാതി, വര്‍ഗം, വര്‍ണ്ണം എന്നീ അതിര്‍ വരമ്പുകളെ തട്ടി നീക്കിയ ഇസ്‌ലാം മുസ്‌ലിംകളുടെ ഇടയില്‍ ഒരു ആത്മീയ സാഹോദര്യ ബന്ധം സ്ര്യഷ്ടിക്കുന്നു (Edward Gibbon. The History of the Decline and fall of the Roman Empire. London, VolV).
‘കുറെ മാസങ്ങള്‍ക്കു മുമ്പു വരെ വാളു കൊണ്ടാണു മുഹമ്മദ് ഇസ്‌ലാം പ്രചരിപ്പിച്ചെതെന്നു ഞാന്‍ വിശ്വസിച്ചിരുന്നു. ദൈവത്തിനു നന്ദി. ഞാനിപ്പോള്‍ സത്യം ഗ്രഹിച്ചു. ലോക സാമാധാനത്തിനുള്ള ഏക മാര്‍ഗ്ഗം മുഹമ്മദ് ച്രരിപ്പിച്ച സത്യമതമായ ഇസ്‌ലാമാണെന്ന് എനിക്ക് പൂര്‍ണമായും ബോദ്ധപ്പെട്ടിരിക്കുന്നു’. റ്റി. യു. ഡാനിയല്‍ എന്ന പ്രസിദ്ധ യൂറോപ്പ്യന്‍ ചിന്തകന്റെ അഭിപ്രായമാണിത്.
എ. എം. ടലാത്രോപ്പ് സ്റ്റെഡാര്‍ഡ് എന്ന പണ്ഢിതന്‍ 1932 ല്‍ ലനില്‍ പ്രസിദ്ധപ്പെടുത്തിയ ഇസ്‌ലാമിന്റെ നൂതന ലോകം എന്ന പുസ്തകത്തില്‍ എഴുതുന്നു. ‘മാനവ ചരിത്രത്തിലെ മഹാല്‍ഭുതമാണ് ഇസ്‌ലാമിന്റെ ആവിര്‍ഭാവം. മുന്‍ കാലഘട്ടങ്ങളില്‍ യാതൊരുവിധമായ മേന്മയും നേടിയിട്ടില്ലായിരുന്ന ജനതിയില്‍ നിന്നും ഉല്‍ഭവിച്ച ഇസ്‌ലാം ഒരേയൊരു നൂറ്റാണ്ടു കാലത്തിനുള്ളില്‍ വലിയ വലിയ സാമ്രാജ്യങ്ങളെ തട്ടിത്തകര്‍ത്തുകൊണ്ടും ചിരകാല പ്രതിഷ്ഠകളായിരുന്ന ആചാരാവിശ്വാസങ്ങളെ തകിടം മറിച്ചുകൊണ്ടും മനുഷ്യവര്‍ഗ്ഗങ്ങളുടെ പുനസ്വരൂപിച്ചുകൊണ്ടും ഒരു നൂതന ലോകത്തെ കെട്ടിപ്പടുത്തുകൊണ്ടും ലോകത്തിന്റെ അര്‍ദ്ധ ഭാഗത്തു വ്യാപിച്ചു. കൂടുതല്‍ ആശ്ചര്യകരമായിട്ടാണ് അതു പ്രത്യക്ഷ്യപ്പെടുന്നത്. മറ്റു മതങ്ങള്‍ മന്ദമായും വേദനാപൂണ്ണമായ മല്‍സരങ്ങളോടു കൂടിയും മതപരിവര്‍ത്തിതരായ രാജാക്കന്മാരുടെ സഹായത്തോടു കൂടിയുമാണ് കാലാന്തരത്തില്‍ വിജയം വരിച്ചത്.
ക്രിസ്തു മതത്തിന്നു കോണ്‍സ്റ്റന്റെയിനും ബുദ്ധ മതത്തിനു അശോകനും സൗരാഷ്ട മതത്തിനു സൈറസും ബൗതികമായ അധികാരങ്ങളും ശക്തിയും നല്‍കി. അങ്ങനെയായിരുന്നില്ല ഇസ്‌ലാമിന്റെ സ്ഥിതി.
ഒരിടത്തും സ്ഥിരവാസമില്ലാതെ അലഞ്ഞു തിരിഞ്ഞു കാലയാപനം ചെയ്തിരിന്നവരും സംഖ്യയില്‍ വളരെ തുച്ചമായവരും ആയ ജനങ്ങള്‍ അധിവസിച്ചിരുന്ന മനുഷ്യ ചരിത്രത്തിലെ അന്നോളം യാതൊരുവിധമായ മേന്മയും നേടിയിട്ടില്ലായിരുന്ന ഒരു പാഴ്ഭൂമില്‍ ആവിര്‍ഭവിച്ച ഇസ്‌ലാം ഏറ്റവും ദുര്‍ബലമായ മാനുഷിക ശക്തിയോടെ ഏറ്റവും പ്രബലമായ ശക്തിയെ എതിര്‍ത്തു. അല്‍ഭുതകരമായ സാഹസികതയോടെ വിജയം വരിച്ചു. രു തലമുറകള്‍ പോലും കഴിയുന്നില്ല, അതിനകം പിരണീസു പര്‍വത നിരകള്‍ മുതല്‍ ഹിമാലയം വരെയും മധ്യ ഏഷ്യയിലെ മരുഭൂമികള്‍ മുതല്‍ മധ്യ ആഫ്രിക്കയിലെ ഘോര കാനനങ്ങള്‍ വരെയും പാലൊളി വിതറുന്ന ചന്ദ്രക്കല വിജുഗീഷുവായി വിരാജിച്ചു.
പൗരോഹിത്യത്തില്‍ നിന്നും യുക്തിക്കു നിരക്കാത്ത ആശയങ്ങളില്‍ നിന്നും വിമുക്തമായതും ലളിതവും അതേയവസരത്തില്‍ നീക്കുപോക്കില്ലാത്തതുമായ ഏകദൈവ വിശ്വാസത്തെ പ്രബോധനം ചെയ്തു കൊ് സെമിറ്റിക് ഹ്രദയങ്ങളില്‍ സദാ കുടികൊണ്ടിരുന്ന മതാവേശത്തിന്റെ നീരുറവകളെ അദ്ധേഹം (മുഹമ്മദ് നബി) ബഹിര്‍ഗമിപ്പിക്കുകയാണ് ചെയ്തത്.
ആദ്യത്തെ മൂന്നില്‍ പരം നൂറ്റാുകാലം (എ.ഡി.650 മുതല്‍ 1000 വരെ) ഇസ്‌ലാമിക രാജ്യങ്ങളായിരുന്നു ലോകത്തിലെ ഏറ്റവും പുരോഗതിയും നാകരികതയുമുള്ള സ്ഥലങ്ങള്‍. മനോഹരങ്ങളായ നഗരങ്ങളെക്കൊണ്ടും പ്രശാന്ത ഗംഭീരങ്ങളായ കലാലയങ്ങളെക്കൊണ്ടും ശാന്തിനിര്‍ഭരങ്ങളായ പ്രാര്‍ഥനാ മന്ദിരങ്ങളെക്കൊണ്ടും നിറഞ്ഞിരുന്ന മുസ് ലിം ലോകം അന്ധകാര യുഗങ്ങളുടെ നിശയില്‍ ആപതിച്ചിരുന്ന ക്രൈസ്തവ പ്രതീതിയുമായി അജഗജം വിഭിന്നമായിരുന്നു.
എഡ്‌വേര്‍ഡ് മോണ്‍ടെറ്റ് പറയുന്നു: ഇസ്‌ലാം യുക്തിക്കു ചേര്‍ന്ന മതമാണ്. ഇസ്‌ലാം മത തത്വങ്ങള്‍ യുക്തി ചിന്തയിലധിഷ്ഠിതമാണ്. ദൈവത്തിലും മരണാനന്തര ജീവിത്തിലുമുള്ള വിശ്വാസമാണ് ഇസ്‌ലാമിന്റെ കാതല്‍. ലാളിത്യവും വിശ്വാസാചാരങ്ങളുടെ സുവ്യക്തതയുമാണ് അതിന്റെ പ്രചാരത്തില്‍ ഏറ്റവും സഹായകരമായിരുന്നിട്ടുള്ളത്. ഇസ്‌ലാം മത തത്വങ്ങള്‍ അന്നും ഇന്നും ഒന്നുപോലെ യാതൊരു വ്യത്യാസവുമില്ലാതെ ഖുര്‍ആനില്‍ സംരക്ഷിക്കപ്പെട്ടിട്ടു്. അതില്‍ പ്രഖ്യാപിക്കുന്ന ദൈവത്തിന്റെ ഏകത്വം മറ്റ് വിശ്വാസ പ്രമാണങ്ങള്‍ എന്നിവക്ക് യാതൊരുവിധ മാറ്റവുമുണ്ടായിട്ടില്ല. സാമാന്യ ജനങ്ങള്‍ക്കുപോലും ഒട്ടും ക്ലേശം കൂടാതെ മനസ്സിലാകത്തക്ക ലളിതവും അതേയവസരം ഗഹനവുമായ തത്വങ്ങള്‍ അടങ്ങിയിരിക്കുന്നത് കൊണ്ടാണ് എല്ലാ കാര്യങ്ങളിലും ഇസ്‌ലാം സ്വീകാര്യമായി നിലനില്‍ക്കുന്നത് (Edward Montet as quoted by TW Arnold in his preaching of Islam. London 1913 P 413414).
വില്‍സണ്‍ ഡാഷ് പറയുന്നു: ഇസ്‌ലാം അതിന്റെ അനുയായികളില്‍ അഭിമാനമുളവാക്കുന്നു. ഓരോ വിശ്വാസിയുടെ ഹൃദയത്തിലും താന്‍ വിശ്വസിക്കുന്ന മതത്തിന്റെ മേല്‍ പെരുമയും അതിനോട് അളവറ്റ കൂറും അതിന്റെ പ്രവാചകനോട് ദൃഢമായ ബഹുമാനവും വളരുന്നതായും കാണാം. ദൈവവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിന്ന് ഒരു ഇടനിലക്കാരനായ പുരോഹിതന്റെ ആവശ്യമില്ല എന്നതാണ് അധികപേരേയും ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കുന്നത്. (W. Wilson Dash, the expansion of Islam. London, 1924 P 1/7).