ലിബിയയില്‍ ഈയടുത്തു നടമാടിയ പൈശാചികമായ
അതിക്രമങ്ങള്‍ ലോക മുസ്ലിംകളെ ഏറെ വേദനിപ്പിച്ച സംഭവങ്ങളായിരുന്നു.
ആയുധങ്ങളുടെയും കയ്യൂക്കിന്റെയും അധികാര സ്വാധീനത്തിന്റെയും ഹുങ്കില്‍
തുച്ചം വരുന്ന ചില ചിദ്ര ശക്തികളുടെ അതിക്രമങ്ങള്‍ ഇസ്ലാമിനെതിരെയുള്ള
യുദ്ദ പ്രഖ്യാപനമാണ്. ഇതിനെതിരെ മുസ്ലിം ലോകം ഉന്നര്‍ന്നു
പ്രവര്‍ത്തിക്കേണ്ടതുണ്ട് , ശക്തമായ താക്കീതുമായി പണ്ഡിതന്മാര്‍
ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്, ഇതില്‍ ഏറ്റവും ശ്രദ്ദേയമായത് ലോക
പണ്ഡിതനും ഈജിപ്ഷ്യന്‍ മുഫ്തിയുമായ അലി ജുമുഅയുടെ പ്രതികരണമായിരുന്നു:
“അല്ലാഹുവിന്റെ ഭവനങ്ങള്‍ പൊളിക്കുകയും മുസ്‌ലിംകളുടെ വിശുദ്ധ ചിഹ്നങ്ങളെ മലിനപ്പെടുത്തുകയും അല്ലാഹുവിന്റെ ഔലിയാക്കളെ
അനാദരിക്കുകയും ഭൂമിയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുക്കയും ലിബിയന്‍
മുസ്‌ലിംകള്‍ക്കിടയില്‍ അനൈക്യത്തിന്റെ വിത്തുകള്‍ വിതച്ചു അവരെ ആഭ്യന്തര
യുദ്ധത്തിലേക്ക് തള്ളിവിടാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഈ വിഭാഗം ഈ
കാലഘട്ടത്തിലെ ഖവാരിജുകള്‍ ആണെന്നും” ഈജിപ്ത് ദാറുല്‍ ഇഫ്താ (ഫത്‌വ
ബോര്‍ഡ്) പേരില്‍ പുറത്തിറക്കിയ പ്രസ്തവാനയില്‍ അലി ജുമുഅ വ്യക്തമാക്കി.
സലഫികള്‍ വഹാബികള്‍ തുടങ്ങീ
പേരിലറിയപെടുന്ന ഈ പുത്തന്‍ വാദികള്‍ ഖവാരിജുകളുടെയും
മുഅതലിസത്തുകാരുടെയും പിന്‍ തലമുറക്കാരാണന്നു അവരുടെ പ്രവര്‍ത്തികളും
വിശ്വാസങ്ങളും നമ്മോടു വിളിച്ചു പറയുന്നു, ആരാണ് ഖവാരിജുകളെന്നും അവരെ പിന്‍പറ്റുന്ന അഭിനവ ഖവാരിജുകള്‍ ആരൊക്കെയാണന്നും അറിഞ്ഞിരിക്കല്‍ ഓരോ മുസ്ലിമിനും അത്യാവശ്യമാണ്
ഖവാരിജുകളുടെ ഉത്ഭവം
ഹിജ്‌റയുടെ പ്രഥമ നൂറ്റാണ്ടില്‍
ഇസ്‌ലാമിക ഖിലാഫത്തിനെ തകര്‍ക്കാനും മുസ്‌ലിംകളെ ഭിന്നിപ്പിക്കാനും
രംഗത്ത് വന്ന മതനവീകരണ പ്രസ്ഥാനമാണ് ഖവാരിജിസം. നജ്‌ദ്
ആസ്ഥാനമാക്കിയായിരുന്നു അവരുടെ പ്രവര്‍ത്തനം. ഖവാരിജിസത്തിന്റെ പ്രേതങ്ങള്‍
അന്ത്യനാള്‍ വരെ അവതരിക്കുമെന്നും അവരിലെ അവസാനത്തെ വിഭാഗം ദജ്ജാലിനോട്
കൂടെയായിരിക്കുമെന്നും സലഫ് (ആദ്യ കാല പണ്ഡിതര്‍) പ്രവചിച്ചിട്ടുണ്ട്.
പ്രസ്‌തുത വചനത്തിന്റെ പുലര്‍ച്ചയാണ് വഹാബിസം. മക്കയിലെ
മുശ്‌രികുകള്‍ക്കെതിരെ അല്ലാഹു അവതരിപ്പിച്ച ഖുര്‍ആനിക വചനങ്ങള്‍
മുസ്‌ലിംകളുടെ മേല്‍ കെട്ടിവെച്ച് അവരെ മുശ്‌രിക്കുകളാക്കി
ചിത്രീകരിക്കുന്ന ഖവാരിജിയന്‍ തന്ത്രങ്ങളെ പച്ചയായി പഴറ്റുന്നവരാണ്
വഹാബികള്‍. ഉസ്‌മാനിയ്യ ഖിലാഫത്തിനെ തകര്‍ക്കാന്‍ ബ്രിട്ടനുമായി കൂട്ട്
കൂടിയ വഹാബിയന്‍ കരുനീക്കങ്ങളില്‍ നിന്ന് ഖവാരിജുമായുള്ള വഹാബിസത്തിന്റെ
പിതൃത്വം വായിച്ചെടുക്കാവുന്നതാണ്. ഭരണം കയ്യാളാന്‍ വേണ്ടി അനവധി
മുസ്‌ലിംകളെ വധിച്ച് ഖവാരിജുകളോട് കൂറ് പുലര്‍ത്തിയത് വഹാബിസത്തിന്റെ
ഖവാരിജ് ബന്ധത്തെ ശരിവെക്കുന്നുണ്ട്.
വഹാബി ആക്രമണ ഭീകരത:
പ്രഥമഘട്ടത്തില്‍ ദര്‍ഇയ്യയിലെ
ജാഹിലികളായ ബന്ധുക്കളെ ഒരുമിച്ച് കൂട്ടി ഒരു സമരമുന്നണിയുണ്ടാക്കുകയും
തൗഹീദിന്റെ പുന:സ്ഥാപനമെന്ന പേരില്‍ മുസ്‌ലിംകളോട് യുദ്ധം ചെയ്യുകവഴി അവരെ
കൊലചെയ്യുകയും കൊള്ളയടിക്കുകയും ചെയ്‌തു. ഗനീമത്ത് മുതല്‍ ആക്രമണാന്ത്യം
സുലഭമായി ലഭിച്ചതിനാല്‍ ബന്ധുക്കള്‍ സമ്പന്നരാവുകയും വഹാബിസത്തിലേക്ക് ജനം
ചേക്കേറുകയും ചെയ്‌തു. പരിസരപ്രദേശങ്ങള്‍ കീഴടക്കിയ ശേഷം ലഭിച്ച സമ്പത്ത്
മുഴുവന്‍ ചെലവഴിച്ചത് ഇബ്‌നു അബ്‌ദില്‍ വഹാബിന്റെ നിര്‍ദ്ദേശ
പ്രകാരമായിരുന്നു. അവര്‍ യുദ്ധം ചെയ്‌ത് കീഴടക്കിയിരുന്ന പ്രദേശങ്ങളിലെ
മുസ്‌ലിം പണ്ഡിതന്മാരെ കൊന്നൊടുക്കുകയും മഹാന്മാരുടെ മഖ്‌ബറകള്‍ ഇടിച്ചു
നിരത്തി. കുത്‌ബ്‌ഖാനകള്‍ ഇടിച്ച് നിരത്തി. ഇസ്‌ലാമിക ചിഹ്നങ്ങളും
ശിആറുകളും നാമാവശേഷമാക്കുകയും ചെയ്‌തു. മുസ്‌ലിംകളെ നിഷ്‌കരുണം വധിക്കുന്ന
തന്റെ അനുയായികള്‍ക്ക് ഇഷ്‌ടംപോലെ സമ്പത്തും സ്വര്‍ഗവും അദ്ദേഹം വാഗ്‌ദാനം
ചെയ്‌തു. (താരീഖുല്‍ മംലകതുല്‍ അറബിയ്യ അസ്സഊദിയ്യ)
മദീനയും മക്കയും വഹാബികളുടെ
വിഹാരകേന്ദ്രമായപ്പോള്‍ അനേകം മഖ്‌ബറകളും ഖുബ്ബകളും ചരിത്രസ്‌മാരകങ്ങളും
അവര്‍ ഇടിച്ചുനിരത്തി. 7 വര്‍ഷത്തോളം മക്കയിലും മദീനയിലും ഈ കിരാത താണ്ഡവം
തിമര്‍ത്താടി
മഹാന്മാരുടെ മഖ്‌ബറകളെല്ലാം നിലംപരിശാക്കുന്നു
ക്രി: 1807 ല്‍ വഹാബികള്‍ ഇറാഖില്‍
അലി(റ) വിന്റെ ജാറത്തിലേക്കാണ് തിരിച്ചത്.നബി(സ്വ) യുടെ വീട് വരെ അവര്‍
പൊളിച്ചുമാറ്റി.(രിസാലതുല്‍ ഔറാഖില്‍ ബാഗ്‌ദാദിയ്യ, പേജ്.15) ചരിത്ര
സ്‌മാരകങ്ങളായ മസ്‌ജിദ് അബൂ ഖുബൈസ് ദാറുല്‍ ഖൈസറാന്‍ ഹിറാഗുഹ എന്നിവ
പോലും അവര്‍ തകര്‍ത്തു.(ശിഹാബുദ്ദീന്‍ അഹ്‌മദുല്‍ ജാഇ) നബി (സ്വ),
അബൂബക്കര്‍ (റ), അലി (റ), ഖദീജ (റ) തുടങ്ങിയവരുടെ ജന്മ സ്ഥല ഭവനങ്ങള്‍
നശിപ്പിച്ചു. (ഖുലാസതുല്‍ കലാം- സയ്യിദ് അഹ്‌മദ് സൈനി അദ്ദഹ്‌ലാനി)
മസ്‌ജിദുകളും സജ്ജനങ്ങളോട് ബന്ധപ്പെട്ട തിരുശേഷിപ്പുകളും വഹാബികള്‍
തകര്‍ത്തു. നബി(സ്വ) അബൂബക്കര്‍(റ), അലി(റ), ഖദീജ(റ) തുടങ്ങിയവരുടെ
ജന്മസ്ഥാന ഭവനങ്ങള്‍ നിലംപരിശാക്കി. ഒരു കൂട്ടര്‍ കര്‍സേവ
നിര്‍വ്വഹിക്കുമ്പോള്‍, മഹാത്മാക്കളെ പരിഹസിച്ച് ആക്ഷേപഗാനം പാടി
താളമേളങ്ങളോടെ നൃത്തം വെക്കുകയാവും മറ്റൊരു കൂട്ടര്‍..
വഹാബിസം സാമ്രാജ്യത്വ സൃഷ്‌ടി
ക്രിസ്‌തീയ ഗൂഢാലോചനയുടെ സന്തതിയാണ്
വഹാബിസം. മുഹമ്മദ് ബ്‌നു അബ്‌ദുല്‍ വഹാബ് ബസ്വറയിലെത്തിയ 1724 ലാണ്
ബ്രിട്ടീഷ് ചാരനായിരുന്ന ഹംഫര്‍ ബസ്വറയിലെത്തുന്നത്. ഇവര്‍ പരസ്‌പരം
കണ്ട്‌മുട്ടി സുഹൃത്തുക്കളായി. ബ്രിട്ടീഷ് ചാരനായിരുന്ന ഹംഫര്‍ യുവാവായ
നജ്‌ദിക്ക് ചാരവനിതകളെ താല്‍കാലിക ഇണകളായി ശയിക്കാന്‍
നല്‍കുകിയിരുന്നുവത്രെ. തുടര്‍ന്ന് ഹംഫറിന്റെ പ്രലോഭനത്തില്‍ വീണ ഇബ്‌നു
അബ്‌ദില്‍ വഹാബ് ബ്രിട്ടന്റെ പരോക്ഷ സഹായത്തോടെ തന്റെ ആശയങ്ങള്‍ക്ക്
പ്രചാരം നല്‍കി.
പരിശുദ്ദഖുര്ആന് ദുര്‍വ്യാഖ്യാനം ചെയ്തും, തിരുസുന്നത്തിനെ തള്ളിയും പുതിയൊരുദീന്സ്ഥാപിക്കലാണ് അവരുടെ ലക്‌ഷ്യം.അത്നടപ്പിലാക്കാന് വേണ്ടിയാണ്സ്വഹാബികളെയും മഹാന്മാരെയും തള്ളി പറയുകയും, അവരുടെഅന്തിവിശ്രമ ഗേഹങ്ങള്തകര്ത്തും, മുസ്‌ലിംകളുടെ വിശുദ്ധ ചിഹ്നങ്ങളെ മലിനപ്പെടുത്തുകയും, മത ഗ്രന്ഥങ്ങള്‍ നശിപ്പിച്ചും ഇസ്ലാമിന്റെയഥാര്ത്ഥപാതയായസുന്നത്ത്ജമാഅത്തിനെഇല്ലായ്മ ചെയ്യാമെന്നാണ്അവര്വ്യാമോഹിക്കുന്നത് , നമ്മുടെനേതാവായ മുത്ത്മുസ്തഫ (സ)തങ്ങള്അന്തിവിശ്രമം കൊള്ളുന്ന റൌളാശരീഫും പച്ചകുബ്ബയുംഇല്ലായ്മ ചെയ്യുകയെന്നത് അവരുടെചിരകാല സ്വപ്നമാണ്, നമ്മുടെ നാട്ടില്ഒരു വിദ്വാന്അത് തുറന്നു പ്രഖ്യാപിക്കുകയുംചെയ്തു (ഇപ്പോള്അയാള് ആര്ക്കുംവേണ്ടാത്തഅനാഥയായി തെരുവ് തെണ്ടുന്നകാഴ്ചയാണ്)
ചുരക്കത്തില്‍ ഇവര്‍
കലാപത്തിലേക്കും ഭീകരവാദത്തിലേക്കും ഖവാരിജുസത്തിലേക്കുമാണ്
ക്ഷണിക്കുന്നത് , പുതിയൊരു ദീന്‍ സ്ഥാപിക്കലാണ് ഇവരുടെ ലക്‌ഷ്യം,
അതിനാല്‍ ഇത്തരം നവീന വാദികളുടെ ശര്‍റില്‍ നിന്നും റബ്ബിനോട് കാവല്‍
തേടുക.,അള്ളാഹു നമ്മുടെ ജീവിതവും മരണവും സുന്നത്ത് ജമാഅത്തിന്‍റെ മര്ഗ്ഗത്തിലാക്കി തരട്ടെ (ആമീന്‍)