സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday, 28 September 2014

പരീക്ഷകളിൽ വിജയം വരിക്കാൻ


الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
കൂട്ടുകാരേ, നിങ്ങള്‍ക്ക് പരീക്ഷക്കിരിക്കുമ്പോള്‍ പേടി തോന്നാറുണ്ടോ? മറവി അനുഭവപ്പെടാറുണ്ടോ? എങ്കില്‍ പേടിക്കേണ്ടതില്ല. താഴെയുള്ള ദിക്‌റുകള്‍ ചൊല്ലുക. അല്‍ഭുതകരമായ വിജയമുണ്ടാകും ഇന്‍ശാ‌ അല്ലാഹ്.
പരീക്ഷാ ഹാളിലെത്തിയാൽ ആദ്യം ബിസ്‌മിയും ഏതെങ്കിലും ഒരു സ്വലാത്തും ചൊല്ലി 19 പ്രാവശ്യം ഈ ദിക്‌റും ചൊല്ലുക.
يٰا مُبْدِئُ يٰا مُعِيدُ ذَكِّرْنِي مٰا نَسِيتُ

ശേഷം ചോദ്യപേപ്പര്‍ കിട്ടിയാല്‍ അവ നോക്കുന്നതിനു മുമ്പ്

يٰا عَلاَّمَ الْغُيُوبِ فَلاٰ يَفُوتُهُ شَيْءٌ مِنْ عِلْمِهِ يٰا عَلاَّمْ

എന്ന ദിക്‌റ് 21 പ്രാവശ്യം ചൊല്ലിയതിനു ശേഷം ചോദ്യപേപ്പർ നോക്കുക.
ഇടക്ക് ഉത്തരങ്ങൾ കിട്ടാതെ വരികയോ ഏതാണ് ശരിയുത്തരമെന്ന് തിരിച്ചറിയാതെ വരികയോ ചെയ്താൽ വീണ്ടും ആദ്യം കൊടുത്ത :

يٰا مُبْدِئُ يٰا مُعِيدُ ذَكِّرْنِي مٰا نَسِيتُ

എന്ന ദിക്‌റും ഏതെങ്കിലും ഒരു സ്വലാത്തും ചൊല്ലുക. അപ്പോൾ ശരിയുത്തരം അല്ലാഹു തോന്നിപ്പിച്ചു തരും.ഇൻശാ അല്ലാഹ്.
അല്ലാഹു നമ്മേ എല്ലാ പരിക്ഷകളിലും വിജയിപ്പിക്കട്ടെ.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين