സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday, 4 September 2014

വിയര്‍പ്പ്‌ വറ്റുന്നതിനു മുന്നെ വേദനം കൊടുക്കുക



أعطوا الأجير أجره قبل أن يجف عرقه وأعلمه أجره وهو في عمله
 
വിയര്‍പ്പ്‌ വറ്റുന്നതിനു മുമ്പ്‌ തൊഴിലാളിക്ക്‌ അവന്റെ കൂലി കൊടുക്കുവിന്‍. അവന്‍ തന്റെ പ്രവ്യത്തിയില്‍ ആയിരിക്കുമ്പോള്‍ത്തന്നെ അവന്റെ പ്രതിഫലത്തെ ( കൂലിയെ ) അറിയിച്ചു കൊടുക്കുകയും ചെയ്യുവിന്‍ ' ( ബൈഹഖി (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ ).
ഒരു കൂലിക്കാരനെ (തൊഴിലാളിയെ ) വിളിച്ച്‌ വേല ചെയ്യിപ്പിക്കുമ്പോള്‍ അവന്‍ ചെയ്യുന്ന അധ്വാനത്തിനു കൂലി നിശ്ചയിക്കണം. ജോലി ചെയ്ത്‌ കഴിഞ്ഞ ഉടനെ കൂലി കൊടുക്കുകയും വേണം. ഇപ്രകരം ചെയ്ത്‌ കൂലി വേലക്കാരായ തൊഴിലാളികളെ സന്തോഷിപ്പിക്കല്‍ തൊഴില്‍ എടുപ്പിക്കുന്നവന്റെ ചുമതലയാണ്‌`. പണിയെടുപ്പിച്ചതിനു ശേഷം അവരെ വെറുപ്പിച്ചയക്കുന്നത്‌ ശരിയല്ല.
കുറിപ്പ്‌ :വിദ്യഭ്യാസപരമായും സാംസ്കാരികമായും സാമ്പത്തികമായും പുരോഗതി പ്രാപിച്ച്‌ എന്ന് കരുതുന്ന പരിഷ്കാരത്തിന്റെ പച്ചപ്പില്‍ മതിമറന്ന് കഴിയുന്ന ആധുനിക അഭിനവ മുതലാളിമാര്‍ തങ്ങളുടെ കിഴില്‍ തൊഴിലെടുക്കുന്നവരെ ചൂഷണം ചെയ്ത്‌ തടിച്ച്‌ കൊഴുത്ത്‌ കൊണ്ടിരിക്കുന്നു. പാവപ്പെട്ടവന്‍ വീണ്ടും പാവപ്പെട്ടവനു പണക്കാര്‍ വലിയ പണക്കാരനുമായി മാറി സമ്പത്ത്‌ ചുരുക്കം ചിലരുടെ കൈകളില്‍ കുമിഞ്ഞു കൂടിയതിന്റെ തികത ഫലങ്ങള്‍ നാം അനുഭവിക്കാന്‍ ഇരിക്കുന്നതേയുള്ളൂ.. അന്യ നാട്ടില്‍ വന്ന് മറ്റുള്ളവന്റെ വീട്ടിലും മറ്റ്‌ സ്ഥാപനങ്ങളിലുമെല്ലാം അടിമയെപ്പോലെ പണിയെടുക്കുന്നവരില്‍ പലരും നാട്ടിലും ഇവിടെയും പിന്നിട്‌ മുതലാളിമാരായി അവരുടെ വീട്ടിലും അല്ലെങ്കില്‍ അവര്‍ പടുത്തുയര്‍ത്തിയ സ്ഥാപനങ്ങളിലും പണിയെടുക്കുന്ന തൊഴിലാളികളെ കഷ്ടപ്പെടുത്തുന്ന എത്രയോ കഥകള്‍ നാം കേള്‍ ക്കുന്നു. വിയര്‍പ്പൊഴുക്കി അധ്വാനിക്കുന്ന തൊഴിലാളിയുടെ മനസ്സിന്റെ വേദനയില്‍ ഉയര്‍ത്തുന്ന സൌദങ്ങളില്‍ പക്ഷെ ഇവര്‍ക്ക്‌ മനസ്സമാധാനമുണ്ടാവുമോ ? നാളെ ലോക രക്ഷിതാവായ അല്ലാഹുവിന്റെ മുന്നില്‍ ഇതിനൊക്കെ ഉത്തരമേകാതെ രക്ഷപ്പെടാന്‍ ഈ സമ്പാദ്യങ്ങള്‍ ഉപകരിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കി അവര്‍ക്ക്‌ തെറ്റ്‌ പറ്റിയിരിക്കുന്നു എന്ന് മാത്രം പറയട്ടെ.. ചെയ്യുന്ന ജോലിയില്‍ ഉത്തരവാദിത്വവും ആത്മാര്‍ത്ഥതയും തൊഴിലാളികളുടെ ഭാഗത്ത്‌ നിന്ന് ഉണ്ടായിരിക്കണം. എന്നാല്‍ ഇന്ന് നിര്‍ഭാഗ്യവശാല്‍ പലപ്പോഴും അവകാശങ്ങള്‍ നേടിയെടുക്കാന്‍ അക്രമ സമരങ്ങള്‍ നയിക്കുന്നവര്‍ പക്ഷെ തങ്ങളില്‍ അര്‍പ്പിച്ച ജോലി ശരിയായി ചെയ്ത്‌ തീര്‍ക്കാറില്ല എന്നതാണു വാസ്തവം.