സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday, 7 September 2014

തറാവീഹും കേരളത്തിലെ 8 ഇല്‍ പൊട്ടിയ മുജാഹിദ് വാദങ്ങളും

മുജ്ജുസ് പറയുന്ന തെളിവുകളും അതിന്റെ ഖണ്ഡനവും.


ഖണ്ടനം 1 -

ആയിശ(റ) നിവേദനം: നബി(സ) റമളാന്‍ മാസത്തില്‍ എങ്ങിനെയാണ് നമസ്കരിച്ചതെന്ന് അബൂസലമ(റ) അവരോട് ചോദിച്ചു. അപ്പോള്‍ ആയിശ(റ) പറഞ്ഞു. റമളാനിലോ അല്ലാത്ത മാസത്തിലോ പതിനൊന്ന് റക്അത്തില്‍ കൂടുതല്‍ പ്രവാചകന്‍ നമസ്കരിച്ചിട്ടില്ല.
 (ബുഖാരി. 3. 32. 230)

ഇത് തറാവീഹ്   നിസ്കരതിനുള്ള തെളിവാണെന്ന് കേരള നജ്വതുല്‍ മുജഹിടല്ലാതെ ഒരു ദീനി പണ്ഡിതരും പറഞ്ഞിട്ടില്ല... മാത്രമല്ല ഇത് വിതറു നിസ്കരതിനുള്ള തെളിവാണെന്നാണ് പണ്ഡിത ഭാശ്യം..

ഇമാം ഖാസ്തലാനി (റ) വാക്കുകള്‍ നോക്കുക... "നമ്മുടെ അസ്വഹാബ് യഥാര്‍ത്ഥത്തില്‍ ഈ ഹദീസിനെ വിത്രിനു മേല്‍ ചുമതിയിരിക്കുന്നു" (ഇര്ശാദുസ്സാരി 3/426)... ഇത് തന്നെ ഇമാം ഷംസു രംലിയുടെ ഗയാതുല്‍ ബയാന്‍ പേജ് 79 ഇലും കാണാം...

ഇബ്നു ഹജര്‍ (റ) പറയുന്നത് കാണുക.. "വിത്രില്‍ നിന്ന് അതികരിച്ചത് പതിനൊന്നു രക'അതുകളാകുന്നു.. ആയിശ റ.അ യില്‍ നിന്ന് അവിതര്‍ക്കമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട ഹദീസാണ് രേഖ.. റമദാനിലും അല്ലാത്ത കാലങ്ങളിലും നബി സ.അ പതിനൊന്നു രക'അതിനെക്കാള്‍ വര്ധിപ്പിക്കരുണ്ടായിരുന്നില്ല എന്നതാണ് പ്രസ്തുത ഹദീസ്" (തുഹ്ഫ 2/225)... ഇപ്രകാരം ശേഇഖുല്‍ ഇസ്ലാമി (റ) വിന്റെ അസ്നല്‍ മത്വാലിബ് 1/202 ലും കാണാം
കൂടാതെ ആയിഷ ര.അ യെ തൊട്ടു ഉദ്ദരിച്ച ഹദീസ് വിത്രിനെ കുറിച്ചാണെന്ന് മുജഹിടിന്റെ ശേഇഖുല്‍ ഇസ്ലാം ഇബ്ന്‍ തയ്മിയ്യ തന്റെ മജ്'മു അല്‍ ഫതാവയില്‍ 23/112 ഇല്‍ വിശദീകരിച്ചിട്ടുണ്ട്..


മുജ്ജുസിന്റെ ശേഇഖുല്‍ ഇസ്ലാം ഇബ്ന്‍ തയ്മിയ്യ തന്നെ പറയട്ടെ...
ഒരു വിഭാഗം ആളുകള്‍ക്ക് ഈ അടിസ്ഥാന തത്വത്തില്‍ അസ്വസ്ഥത ബാധിച്ചു.. ഖുലഫ'ഉ രാഷിടുകളുടെ ചര്യയോടും ലോക മുസ്ലിങ്ങളുടെ അമലിനോടും പ്രസ്തുത ഹദിസ് എതിരാകുമെന്നു അവര്‍ തെട്ടിടരിച്ചു പോയി (മജ്മു അൽ  ഫതാവ VOL 23: പേജ് 113)
അപ്പോള്‍ റമദാനിലെ നിസ്കാരം റമദാന്‍ അല്ലാത്തപ്പോളും നിസ്കരിക്കില്ല എന്നത് കൊണ്ട് തന്നെയാണ് അത് റമദാനില്‍ റസൂല്‍ സ.അ എത്ര വിതറു നിസ്കരിച്ചു എന്ന് ചോടിക്കാനിടയുള്ളതും അപ്പോള്‍ റമദാനില്‍ആയാലും അല്ലതപ്പോലായാലും 11 രക'അതില്‍ അതികരിപ്പിച്ചിട്ടില്ല എന്ന് ഉത്തരം നല്കിയതും.. അത് കൊണ്ടാണ് അത് ഒന്നുകില്‍ പൂര്‍ണമായും വിത്രിന്റെ മേല്‍ ചുമതുകയോ അല്ലെങ്കില്‍ തഹജ്ജുടും വിതറും കൂടി അകാനോ സാധ്യത ഉണ്ടെന്നു പണ്ഡിതര്‍ അഭിപ്രയപ്പെട്ടതും...അത് കൊണ്ട് തന്നെയാണ്; ബജുരി ര.അ ഇപ്രകാരം പറഞ്ഞത്, "റമദാനില്‍ നബി സ.അ യുടെ നിസ്കാരം എത്രയായിരുന്നു എന്നാ ചോദ്യത്തിന്റെ വിവക്ഷ രാമദാനിന്റെ രാത്രികളില്‍ തഹജ്ജുദിന്റെ സമയത്ത് വര്‍ധനവ്‌ വരുതാരുണ്ടോ എന്നതാണ്" (SHARHU SHAMAIL 168).കൂടാതെ ബാദ്'ഹുല്‍ മജ്ഹൂദ് 2/290 ഇല്‍ ഇപ്രകാരം പറയുന്നു, "നിശ്ചയം ഈ ഹടിസിനു THARAVEEH നിസ്കരവുമായി ഒരു ബന്ധവുമില്ല.. THARAVEEH 8 എന്നതിന് ഈ ഹദിസ് രേഖയാക്കുന്നത് നിഷ്ഫലവുമാണ്... (BADHUL MAJHOOD 2/290)

ഖണ്ടനം 2 -

عن السائب بن يزيد انه قال: أمرعمر بن الخطاب أبي بن كعب و تميمالداري ان يقوما للناس باحدى عشر ركعة قال وقد كان القارىء يقرأ بلمئين حتى كنا نعتمد على العصي من طول القيام وما كنا ننصرف الافى فروع الفجر. (تنوير الحوالك على الموطا 1/138)

സാഇബുബ്നു യസീദ് പറയുന്നു. ഉമര് (റ) ഉബയ്യുബ്നു കഅ്ബിനോടും തമീമുദ്ദാരിയോടും ഇമാമായി നിന്നു, ജനങ്ങള്ക്ക് പതിനൊന്ന് റക് അത്ത് നമസ്ക്കരിക്കാന് കല്പിച്ചു...

ഈ ഹദിസ് ഉള്ളത് മുവത്വ 1/40 ഇലും അതെപോലെ ബൈഹഖി  (റ ) ന്റെ സുനന്‍ 2/496 ഇലും രേഖപ്പെടുത്തി വെച്ചിട്ടുണ്ട്... ഇബ്നു വഹാബ് (റ ), അബ്ദുൽ റഴാഖ് (റ ),ലിയാ ഉൽ മഖ്ദിസി (റ ) , ത്വവാഹി (റ ?), ജഹ്ഫറുൽ ഫിര്യബി (റ )തുടങ്ങിയവര്‍ മാലിക് (റ ) വഴിയായി തന്നെ നിവേദനം ചെയ്തതായി കന്ഴുൾ ഉമ്മാൽ 4/283 ഇല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.. എന്നാല്‍ ഈ ഹദിസ് തരവീഹിന്റെയ്താണെന്ന് പറയാന്‍ പറ്റില്ല.. അതില്‍ 8 രക'അത് തരാവിഹ് എന്നും 3 രക'അത് വിതറു നിസ്കരിച്ചു എന്നതിനും തെളിവില്ല എന്നത് തന്നെ കാരണം.. മാത്രവുമല്ല ഉമർ (റ)  റമദാനില്‍ 20 രക'അതും വിതറും നിസ്കരിച്ചു എന്നതിന് ധാരാളം ഹദീസുകൾ  ലഭ്യവുമാണ്....
ഉമര്‍ ര.അ വ്യക്തമായി കല്പിച്ച രേഖകളൊക്കെ 23 അല്ലെങ്കില്‍ 21 എന്നാണുള്ളത്.. മാലിക് ര.അ വിന്റെ ഒരു നിവേദനത്തില്‍ മാത്രമേ 11 എന്നുള്ളൂ.. എന്നാല്‍ അത് വാക്കില്‍ വന്ന പിഴവകനാണ് സാധ്യത എന്ന് ഒട്ടു മിക്ക ഹദീസ് പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ട്... ശരിക്കും വായിക്കുക;
മുകളില് കൊടുത്ത ഹദിസില് പതിനോന്നെന്നുല്ലത് പിഴവകനാണ് chance എന്ന് പല പണ്ഡിതന്മാരും അഭിപ്രയപ്പെട്ടിട്ടുമുണ്ട്...
മാലികി മദഹബു കാരനും സുപ്രസിദ ഹദീസ് പണ്ഡിതനുമായ ABDUL BARR പറയുന്നത് കാണുക, " ഇമാം മാലിക് അല്ലാത്തവരെല്ലാം ഈ ഹദിസ് നിവേദനത്തില് 21 രക'അത് എന്നാണ് പ്രസ്തവിചിട്ടുല്ലത്.. അത് തന്നെയാണ് സ്വഹിഹും. MALIK (R) അല്ലാതെ 11 രക'അതെന്നു പ്രസ്താവിച്ചതായി മറ്റാരെയും നാം അറിയുന്നില്ല.. എന്റെ ഭലമായ ധാരണ 11 രക'അതെന്നുള്ള പ്രസ്താവന പിഴവാകുമെന്നാണ്" (SURQWANI 1/239 )...
ഇബ്നു അബ്ദുല് ബര്രിന്മേല് (ര) വാക്കുകള് ഉദ്ദരിച്ച ശേഷം ഔജസുല് മസാലിക് 1/394 എഴുതുന്നു "ഇബ്ന് അബ്ദുല് ബര്ര് പറഞ്ഞതാണ് എന്റെ വ്യക്തമായ അഭിപ്രായം കാരണം മിക്ക നിവേദക പരമ്പരകളിലും THARAVIH 20 രക'അതായിരുന്നു നിസ്കരിചിരുന്നത് എന്ന് വ്യക്തമായിട്ടുണ്ട്" ...
ഇത്കൊണ്ട് തന്നെയാണ് മാലികി മദഹബു കാരന്‍ തന്നെയായ ഇബ്നുല്‍ അറബി (R) തന്റെ തുര്മുധി വ്യക്യനമായ AARILHATHUL AHVADI 4/19 ഇല്‍ ഇപ്രകാരം പറഞ്ഞത് " ഉബയ്യ്‌ ബിന്‍ ക'അബ് (R) 11 രക'അതായിരുന്നു നിസ്കരിചിരുന്നതെന്ന് മാലിക് (R) നിവേദനം ചെയ്യുന്നു.. എന്നാല്‍ ജനങ്ങളെല്ലാം അതിനെതിരാണ്. അവര്‍ 21 നിസ്കരിച്ചു എന്നാണ് പറയുന്നത്".....
كان النَّاسُ يَقُومُونَ فِي زَمَانِ عُمَرَ بْنِ الْخَطَّابِ، فِي رَمَضَانَ بِثَلاَثٍ وَعِشْرِينَ رَكْعَةً
ഉമര് ഇബ്ന് ഖതാബ് (റ) വിന്റെ കാലഘട്ടത്തില് റമദാനില് ഇരുപത്തി മൂന്നു രകതാണ് നിസ്കരിച്ചിരുന്നത് (മുവത്വ , ഇമാം മാലിക് (റ)
ഹാഫിള് ഇബ്നു ഹജര് (ര) പറയുന്നു, "മുവത്വ യിലും, ഇബ്ന് അബേശെഇബൈലു, ബൈഹഖിയിലും ഇപ്രകാരമുണ്ട്, ഉമര് ര.അ ഉബയ്യുബ്നു ക'അബിന്റെ (ര) നേതൃത്തത്തില് ജനങ്ങളെ സങ്കടിപ്പിച്ചപ്പോള് ഇരുപത് രക'അതായിരുന്നു നിസ്കരിചിരുന്നത് (തല്ഖിസ് 4 / 265 )...
ഖണ്ടനം 3 -
ജാബിര് (റ) നിവേദനം ഉബയ്യിബ്നു ക'അബ് (റ) ഒരിക്കല് നബി (സ്വ) യുടെ അടുക്കല് വന്നു പറഞ്ഞു ഇന്നലെ രാത്രി(അതു റമസാനില് ആയിരുന്നു) എന്നില് നിന്നും ഒരു സം ഭവമുണ്ടായി അതെന്താണു ഉബയ്യേ എന്നു തിരുമേനി ചോദിച്ചു ഉബയ്യ്(റ) പറഞ്ഞു എന്റെ വീട്ടിലുള്ള സ്ത്രീകള് പറഞ്ഞു ഞങ്ങള് ക്ക് ഖുര് ആന് ഓതാന് അറിയില്ല അതു കൊണ്ട് താങ്കള് ഞങ്ങള് ക്ക് ഇമാമായി നമസ്കരിക്കണം അങ്ങിനെ ഞാനവര് ക്ക് എട്ട് റക അത്തും വിത്റും നമസ്കരിച്ചു ഉബയ്യ് (റ) പറയുന്നു ഇതു കേട്ട് നബി തങ്ങള് ഒന്നും പ്രതികരിച്ചില്ല ഇങ്ങനെ അതു നബി(സ്വ) ഇഷ്ടപെട്ട സുന്നതായി(സ്വഹീഹ് ഇബന് ഹിബ്ബാന് 6/290)
ഈ ഹടിസിന്റെ നിവേദക പരമ്പരയില് ബലഹീനത ഉണ്ടെന്നും അതിന്റെ നിദാനം റിപ്പോര്ടുകളില് ഒരാളായ ഇസബ്നു ജാരിയ എന്നാ യോഗ്യ വ്യക്തി ആണെന്നും ശേഇഖ് നൈമവി (ര) പറഞ്ഞ ശേഷം ഇപ്രകാരം തുടരുന്നു; "എന്നാല് ഈ ഹടിസിന്റെ നിവേദക പരമ്പര മാധ്യ് നിലവാരതിലുല്ലതാനെന്ന ദഹബിയുടെ പരാമര്ശം വാസ്തവ വിരുദ്ദവും നിവേദക പരമ്പര അപ്പരഞ്ഞതിനും താഴെയുല്ലതാകുന്നു.." (ത'അലികു ആസാരിസ്സുനന് 2 / 52 )..
മാത്രമല്ല ഈ പറഞ്ഞ ഹദിസ് ഇനി നിവേദക പരമ്പര പരിഗണിക്കാതിരുന്നാല്‍ കൂടി തരവിഹിനുള്ള തെളിവായി പണ്ഡിതന്മാര്‍ പറഞ്ഞിട്ടില്ല.. ഇതില്‍ 8 രക'അത് തഹജ്ജുടും 3 രക'അത് വിതറും ആകാനാണ് സാധ്യതയെന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം...
20 രക'അതിനുള്ള തെളിവുകള്‍ -ആകെ നിലവില്‍ THARAVIH റസൂല്‍ സ.അ എത്ര നിസ്കരിച്ചു എന്നതിന് ഒരു തെളിവെ നിലവിലുള്ളൂ.. പക്ഷെ നിവേദക പരമ്പര സ്വഹിഹു അല്ല എന്നുള്ളത് കൊണ്ടാണ് അത് ഇവിടെ തെളിവായി നല്‍കാത്തത്... എന്നാല്‍ ഈ ഹദിസ് മാത്രം ലഭ്യമായതിനാല്‍ ഇത് തെളിവായി എടുക്കാം എന്നും ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.. ആ ഹദീസ് ഇതാണ്;
ഇബ്നുഅബ്ബാസ് (റ) വില് നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: "നിശ്ചയം നബി (സ്വ) റമളാനില് ഇരുപത് റക്അതും വിത്റും നിസ്കരിച്ചിരുന്നു'' (തല്ഖീസ്വല് ഹബീര്, 4/264)
കൂടാതെ ഇതേ ഹദിസ് ഉദ്ദരിച്ച മറ്റു പണ്ഡിതരും അവരുടെ കിത്താബുകളും - ഇമാം BAIHAQI (R) സുനന്‍ 2/496, അബീ ശേഇബ (R) മുസന്നഫ് 2/394, അബ്ദു ബിന്‍ ഹുമൈദ് (R) മുസ്നദ് 1/73, ഇമാം ത്വബ്രാനി (R) കബീര്‍ 3/148, ഖത്വിബ് (R) MOOLHAH 1/209, ഇബ്ന്‍ അദിയ്യ് (R) കാമില്‍ 1/20 ഇലും നിവേദനം ചെയ്തിട്ടുണ്ട്.. കൂടാതെ ഇമാം അബു ബഖ്‌ര്‍ (R) തന്റെ ശാഫിയില്‍ നിവേദനം ചെയ്തതായി അര്രൌലുല്‍ മൂര്‍'ബി 2/11 ഇലും, അബു നുഅയിം (R) AND ഇമാം ബഖ്‌വി (R) നിവേദനം ചെയ്തതായി ഫതാവ സുയുത്വി 1/347 ഇലും സുലൈമുറാസി ATHARQEEB ഇല്‍ നിവേദനം ചെയ്തതായി ATHARQEESUL HABEER 4/265 ഇലും ഉദ്ടരിചിട്ടുണ്ട്....
എന്നാല്‍ ഇബ്നു അബ്ബാസ്‌ ര.അ തൊട്ടു റിപ്പോര്‍ട്ട്‌ ചെയ്ത ഈ ഹദിസിന്റെ നിവേദക പരമ്പരയില്‍ അബീ ശേഇബ എന്ന വ്യക്തി ഉള്ളതിനാല്‍ ദുര്ഭലമെന്നു ഹദീസ് പണ്ഡിതന്മാര്‍ തന്നെ പറയുന്നു..
തെളിവ് 1 -
Sunan Kabeer Baihaqi vol 2, p496)Abi Abdur Rahman Salmi (RA) related: In the nights of Ramadhan, Sayyidina Ali (RA) called upon the recitors of the Qur’an (Huffaz/Qura) and ordered one amongst them to lead the people in 20 Rakats of Taraweeh. Sayyidina Ali (RA) would lead the people himself in the Witr Salah. (Sunan Kabeer Baihaqi vol 2, p496
അബ്ദുല്‍ റഹിമാന്‍ ര.അ യില്‍ നിന്ന് നിവേദനം "നിശ്ചയം അലി റ.അ റമദാനില്‍ ഓത്തറ്യുന്നവരെ വിളിച്ചു അവരില്‍ പെട്ട ഒരാളോട് ജനങ്ങള്‍ക് ഇമാമായി ഇരുപത് രക'അത് നിസ്കരിക്കാന്‍ ആക്ഞാപിച്ചു. അലി റ.അ വിന്റെ നേതൃത്തത്തില്‍ വിതറു നിസ്കാരവും നടക്കുമായിരുന്നു (സുനനുല്‍ ബൈഹകി 2/496)
ABDUL RAHMAN R.A ALI R.AVIL NINNU HADIS KEYTTA VYAKTHIYUM DARALAM HADISUKALUDE REPORTERUM YOGYANAYA PANDITHANUM AYIRUNNU ENNU IBN SA'AD R.A (THWABAQATH 6/175)
തെളിവ് 2 -
അബ്ദുല്‍ ഹാസന'ഇ റ.അ വില്‍ നിന്ന് നിവേദനം, "നിശ്ചയം അലി റ.അ ജനങ്ങള്‍ക് ഇമാമായി ഇരുപതു രക'അത് നിസ്കരിക്കാന്‍ ഒരാളോട് അക്ഞാപിച്ചു " മുസന്നഫു ഇബ്ന്‍ അബീ ശേഇബ (2/392) ഈ ഹദീസ് ഇമാം ബൈഹകി തന്റെ സുനനില്‍ (2/497) ലും നിവേദനം ചെയ്തിട്ടുണ്ട് ....
തെളിവ് 3 -
كَانَ النَّاسُ يَقُومُونَ فِي زَمَانِ عُمَرَ بْنِ الْخَطَّابِ، فِي رَمَضَانَ بِثَلاَثٍ وَعِشْرِينَ رَكْعَةً
ഉമര്‍ ഇബ്ന്‍ ഖതാബ്‌ (റ) വിന്റെ കാലഘട്ടത്തില്‍ റമദാനില്‍ ഇരുപത്തി മൂന്നു രകതാണ് നിസ്കരിച്ചിരുന്നത് (മുവത്വ , ഇമാം മാലിക് (റ) )..
തെളിവ് 4 - ഹാഫിള് ഇബ്നു ഹജര് (ര) പറയുന്നു, "മുവത്വ യിലും, ഇബ്ന് അബേശെഇബൈലു, ബൈഹഖിയിലും ഇപ്രകാരമുണ്ട്, ഉമര് ര.അ ഉബയ്യുബ്നു ക'അബിന്റെ (ര) നേതൃത്തത്തില് ജനങ്ങളെ സങ്കടിപ്പിച്ചപ്പോള് ഇരുപത് രക'അതായിരുന്നു നിസ്കരിചിരുന്നത് (തല്ഖിസ് 4 / 265 )...
തെളിവ് 5 -
ആദ്യകാല മുജ്ജുസ് എന്ത് പറയുന്നു;;;
മദ്രസാ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ MCC-EK മൌലവിമാര്‍ സംയുക്ത മായി തയ്യാര്‍ ചെയ്തതും മുജഹിട് പ്രസ്ഥാനത്തിന്റെ ആധികാരിക ഗ്രന്ഥവുമായ അമലിയാത്ത് പുസ്തകത്തില്‍ ഇങ്ങിനെ വായിക്കാം..." തറാവീ ഹ് : ഇത് ഇശാ ഇന് ശേഷ മാണ്, ഇത് ഇരുപതു രക്അതു ഉണ്ട് . എല്ലാ ഈരണ്ടു രകാഅ ത്തിലും സലാം വാജിബാണ്. ( അവ്വല് ഫില്‍ അമലിയ്യാത് ആറാം പതിപ്പ്‌ 1936 )
രേഖകള്‍ ഇരുപതിനു തന്നെ
(1) ഹസന്‍(റ)വില്‍ നിന്ന് നിവേദനം: “നിശ്ചയം ‘ഉമര്‍(റ) ജനങ്ങളെ ഉബയ്യുബ്നു ക’അ്ബ്(റ) വിന്റെ നേതൃത്വത്തില്‍ തറാവീഹ് നിസ്കാരത്തിന് വേണ്ടി സംഘടിപ്പിച്ചപ്പോള്‍ ഇരുപത് റക്അതുകളായിരുന്നു നിസ്കരിച്ചിരുന്നത്.” (സുനനു അബീദാവൂദ് 1/202)ഈ ഹദീസ് ഉദ്ധരിച്ച ശേഷം ഇതുസംബന്ധമായി അബൂദാവൂദ്(റ) ഒന്നും പറയാത്ത സ്ഥിതിക്ക് രേഖയാക്കാന്‍ പറ്റുന്ന ഹസനായ ഹദീസാണെന്നാണ് വെക്കേണ്ടത്. ഇമാം നവവി(റ) പറയുന്നു: “അബൂദാവൂദ്(റ) ബലഹീനമാക്കാത്ത ഹദീസുകള്‍ അവരുടെ അടുക്കല്‍ ഹസനാണെന്ന് നാം മുമ്പ് പറഞ്ഞിട്ടുണ്ട്.” (ശര്‍ഹുല്‍ മുഹദ്ദബ് 5/8)
(2) യഹ്യ ബ്നു സ’ഈദ്(റ)വില്‍ നിന്ന് നിവേദനം: “നിശ്ചയം ഇരുപത് റക്’അത് ജനങ്ങള്‍ക്ക് ഇമാമായി നിസ്കരിക്കാന്‍ ‘ഉമര്‍(റ) ഒരു വ്യക്തിയോട് ആജ്ഞാപിച്ചു.” (മുസ്വന്നഫു ഇബ്നു അബീശൈബ 2/392) ഈ ഹദീസിന്റെ നിവേദകപരമ്പര യോഗ്യരാണെങ്കിലും യഹ്യബ്നു സ’ഈദ്(റ)‘ഉമര്‍(റ)വിനെ കണ്ടിട്ടില്ലെന്ന് ശൈഖ് നൈമവി(റ) തഅ്ലീഖു ആസാരിസ്സുനനില്‍ 2/55 പറയുന്നു. അപ്പോള്‍ ഈ ഹദീസിന്റെ പരമ്പര മുറിഞ്ഞുപോയത് കൊണ്ട് രേഖയാക്കാന്‍ പറ്റില്ലെന്നാണ് മുബ്തദി’ആയ മുബാറക്ഫൂരി തന്റെ തുഹ്ഫതുല്‍ അഹ്വദി 2/75ല്‍ പറയുന്നത്. എന്നാല്‍ യഹ്യബ്നു സ’ഈദ്(റ) യോഗ്യനായ താബി’ഇയ്യാണെന്നും സ്വഹാബിയായ സാഇബു ബ്നു യസീദി(റ)ല്‍ നിന്ന് ഹദീസ് കേട്ടിട്ടുണ്ടെന്നും ഖത്വീബുല്‍ ബഗ്ദാദി(റ) താരീഖു ബഗ്ദാദ് 14/101ല്‍ പ്രസ്താവിച്ചിട്ടുണ്ട്.
‘ഉമര്‍(റ)വിന്റെ പ്രസ്തുത ഹദീസ് സാഇബു ബ്നുയസീദ്(റ) ആണ് ഉദ്ധരിക്കുന്നതും. അപ്പോള്‍ സാഇബ്(റ)വില്‍ നിന്ന് കേട്ടു തന്നെയാണ് യഹ്യബ്നു സ’ഈദ്(റ) പറയുന്നതെന്ന് വ്യക്തം. ഇങ്ങനെയുള്ള സാഹചര്യത്തില്‍ കണ്ണിയറ്റ ഹദീസ് രേഖയാക്കാമെന്ന് ഇമാം ബൈഹഖ്വി(റ) തന്റെ ദലാഇലുന്നുബുവ്വ 1/39ല്‍ വ്യക്തമാക്കിയിട്ടുണ്ട്.
(3) സാഇബു ബ്നു യസീദി(റ)ല്‍നിന്ന് നിവേദനം: “നിശ്ചയം ‘ഉമര്‍(റ) ഉബയ്യുബ്നു ക’അ്ബി(റ)ന്റെയും തമീമുദ്ദാരി(റ)യുടെയും നേതൃത്വത്തിലായി വിത്റ് സഹിതം ഇരുപത്തിയൊന്ന് റക്’അതുകളുടെ മേല്‍ ജനങ്ങളെ സംഘടിപ്പിച്ചു.” (മുസ്വന്നഫു അബ്ദിര്‍റസ്സാഖ്വ് 4/260)
(4) സാഇബി(റ)ല്‍നിന്ന് നിവേദനം:” ‘ഉമര്‍(റ)വിന്റെ കാലത്ത് ഞങ്ങള്‍ ഇരുപത് റക്’അതും വിത്റും നിസ്കരിക്കാറുണ്ടായിരുന്നു.” (ബൈഹഖ്വി(റ)യുടെ മ’അ്രിഫതുസ്സുനന്‍ 4/72) ഈ ഹദീസിന്റെ നിവേദക പരമ്പര സ്വഹീഹാണെന്ന് ഇമാം നവവി(റ) ഖുലാസ്വയില്‍ പ്രസ്താവിച്ചതായി മിര്‍ഖ്വാത് 2/175ലും ഇമാം സുബ്കി(റ) ശര്‍ഹുല്‍ മിന്‍ഹാജില്‍ പ്രസ്താവിച്ചതായി ഫതാവാ സുയൂഥ്വി 1/350ലും ഇബ്നുല്‍ ഇറാഖ്വി ശറഹുത്തഖ്വ്രീബില്‍ പ്രസ്താവിച്ചതായി തഅ്ലീഖ്വു ആസാരിസ്സുനന്‍ 2/54ലും രേഖപ്പെടുത്തിയിട്ടുണ്ട്.
(5) സാഇബി(റ)ല്‍നിന്ന് നിവേദനം: “‘ഉമര്‍(റ)വിന്റെ കാലത്ത് റമള്വാന്‍ മാസത്തില്‍ ഇരുപത് റക്’അതായിരുന്നു ജനങ്ങള്‍ നിസ്കരിച്ചിരുന്നത്.‘ഉസ്മാന്‍(റ)വിന്റെ കാലത്തും ഇങ്ങനെ തന്നെയായിരുന്നു. അവര്‍ നിസ്കാരത്തിന്റെ ദൈര്‍ഘ്യത്താല്‍ വടി ഊന്നിയായിരുന്നു നിന്നിരുന്നത”(സുനനുല്‍ ബൈഹഖ്വി 2/496). ഈ ഹദീസിന്റെ നിവേദക പരമ്പര സ്വഹീഹാണെന്ന് ഇമാം നവവി(റ) ശര്‍ഹുല്‍ മുഹദ്ദബ് 4/32ല്‍ പ്രസ്താവിച്ചിട്ടുണ്ട്.
(6) സാഇബി(റ)ല്‍നിന്ന് നിവേദനം: “‘ഉമര്‍(റ)വിന്റെ കാലത്ത് നിസ്കാരം കഴിഞ്ഞ് ഞങ്ങള്‍ പിരിഞ്ഞുപോകുമ്പോഴേക്ക് നേരം പുലര്‍ച്ചയോടടുക്കുമായിരുന്നു. ഇരുപത്തിമൂന്ന് റക്’അത്തുകളായിരുന്നു നിസ്കരിച്ചിരുന്നത്”(മുസ്വന്നഫു അബ്ദിര്‍റസ്സാഖ് 4/261).
(7) സാഇബി(റ)ല്‍നിന്ന് നിവേദനം: “സാഇബ്(റ) പറയുന്നു. ‘ഉമര്‍(റ)വിന്റെ കാലത്ത് ഇരുപത്തിമൂന്ന് റക്’അതുകളായിരുന്നു നിസ്കരിച്ചിരുന്നത്”ഇബ്നു ‘അബ്ദില്‍ ബര്‍റ്(റ) നിവേദനം ചെയ്തതായി ‘ഉംദതുല്‍ ഖ്വാരി11/127).
(8) ഉബയ്യ്(റ)വില്‍ നിന്ന് നിവേദനം: “ഉമര്‍(റ) ഉബയ്യി(റ)നോട് ഇപ്രകാരം പറഞ്ഞു. നിശ്ചയം ജനങ്ങള്‍ പകല്‍ നോമ്പനുഷ്ഠിക്കുന്നു. അവര്‍ വേണ്ടത്ര ഖ്വിറാഅത് അറിയുന്നവരല്ല. അതുകൊണ്ട് നിങ്ങള്‍ റമള്വാന്‍ രാവുകളില്‍ ജനങ്ങള്‍ക്ക് ഇമാമായി നിസ്കരിക്കുക. ഇതു കേട്ടപ്പോള്‍ ഉബയ്യ്(റ) പറഞ്ഞു: ഓ അമീറുല്‍ മുഅ്മിനീന്‍, നടപ്പില്ലാത്തതാണല്ലോ ഇത്. ‘ഉമര്‍(റ) ഇപ്രകാരം പ്രതിവചിച്ചു. അതെനിക്കറിയാം. എങ്കിലും നല്ല കാര്യമാണത്. അപ്പോള്‍ ജനങ്ങള്‍ക്ക് ഇമാമായി ഉബയ്യ്(റ) ഇരുപത് റക്’അത് നിസ്കരിച്ചു (അബൂ ജ’അ്ഫര്‍(റ) നിവേദനം ചെയ്തതായി കന്‍സുല്‍ ‘ഉമ്മാല്‍ 4/284).
(9) ഹസന്‍(റ)വില്‍ നിന്ന് നിവേദനം: “മദീനയില്‍ വെച്ച് ജനങ്ങള്‍ക്ക് ഇമാമായി ഉബയ്യ്(റ) ഇരുപത് റക്’അതും വിത്റ് മൂന്ന് റക്’അതും നിസ്കരിച്ചിരുന്നു.” (മുസ്വന്നഫു ഇബ്നി അബീശൈബ 2/392) ഹസന്‍(റ) ഉബയ്യി(റ)നെ കണ്ടിട്ടില്ലാത്തതിനാല്‍ ഈ ഹദീസിന്റെ നിവേദക പരമ്പര മുര്‍സല്‍(കണ്ണി മുറിഞ്ഞത്) ആണെങ്കിലും ശക്തിയുള്ളതാണെന്ന് ശൈഖ് നൈമവി(റ) പ്രസ്താവിച്ചിട്ടുണ്ട്.” (ആസാറുസ്സുനന്‍ തഅ്ലീഖ്വ് സഹിതം2/55)
“സ്വഹാബാക്കളില്‍ നിന്ന് ആരുടെയും എതിരഭിപ്രായം കൂടാതെ ഇതു തന്നെയാണ് ഉബയ്യ്(റ)വില്‍ നിന്ന് സ്വഹീഹായി സ്ഥിരപ്പെട്ടിട്ടുള്ളതെന്ന് ഇബ്നു ‘അബ്ദില്‍ബര്‍റ്(റ) പ്രസ്താവിച്ചിട്ടുണ്ട്.” (‘ഉംദതുല്‍ ഖ്വാരി 11/127,ലാമി’ഉദ്ദിറാരി 2/87, ശര്‍ഹുല്‍ മവാഹിബ് 7/420)
(10) മുഹമ്മദുബ്നു ക’അ്ബി(റ)ല്‍ നിന്ന് നിവേദനം: “അവര്‍ പറഞ്ഞു:‘ഉമര്‍(റ)വിന്റെ കാലത്ത് റമള്വാനില്‍ ഇരുപത്തിമൂന്ന് റക്’അതുകളായിരുന്നു ജനങ്ങള്‍ നിസ്കരിച്ചിരുന്നത്.” (ഖ്വിയാമുല്ലൈല്‍ പേജ്91) മുഹമ്മദുബ്നു ക’അ്ബ്(റ) യോഗ്യനും പണ്ഢിതനും മദീനക്കാരനായ താബി’ഇയ്യുമാണെന്ന് ഹാഫിള്വ് ഇബ്നുഹജര്‍(റ) തഖ്വ്രീബ് 2/203ല്‍ പ്രസ്താവിച്ചിട്ടുണ്ട്.
(11) യസീദുബ്നു റൌമാനി(റ)വില്‍ നിന്ന് നിവേദനം: “‘ഉമര്‍(റ)വിന്റെ കാലത്ത് റമള്വാനില്‍ ഇരുപത്തിമൂന്ന് റക്’അതുകളായിരുന്നു ജനങ്ങള്‍ നിസ്കരിച്ചിരുന്നത്” (മുവത്ത്വഅ് പേജ് 40 സുനനുല്‍ ബൈഹ ഖ്വി2/496, ഖ്വിയാമുല്ലൈല്‍, പേജ് 91). യസീദു ബ്നു റൌമാന്‍(റ) മദീനക്കാരില്‍ എണ്ണപ്പെടുന്നുവെന്ന് ഇമാം ബുഖാരി(റ) താരീഖുല്‍ കബീര്‍4/331ല്‍ പ്രസ്താവിച്ചിട്ടുണ്ട്. അദ്ദേഹം യോഗ്യനായ മദീനാ നിവാസിയാണെന്ന് സുര്‍ഖ്വാനി(റ) ശര്‍ഹുല്‍ മുവത്ത്വ 1/239ലും പറയുന്നു.
ഈ ഹദീസിന്റെ നിവേദക പരമ്പര ശക്തിയാര്‍ജ്ജിച്ചതാണെങ്കിലും യസീദ്(റ), ‘ഉമര്‍(റ)വിന്റെ കാലത്തില്ലാത്തത് കൊണ്ട് ഈ ഹദീസ് മുര്‍സല്‍ ആണെന്നും എങ്കിലും അറിയപ്പെട്ടൊരു സംഭവം ഒരു താബി’ഇയ്യ് ഒരു സ്വഹാബിയില്‍ നിന്ന് ഉദ്ധരിച്ചാല്‍ കണ്ണി മുറിയാത്ത ഹദീസിന്റെ സഥാനം അതിനുണ്ടെന്ന് അല്‍ഹാഫിള്വുല്‍ ഇറാഖ്വി(റ) പ്രസ്താവിച്ചതായി തദ്രീബുര്‍റാവിയില്‍ ഇമാം സുയൂഥ്വി(റ) ഉദ്ധരിച്ചിട്ടുണ്ടെന്നും അശ്ശൈഖുന്നൈമവി(റ) വ്യക്തമാക്കിയിട്ടുണ്ട്. (ആസാറുസ്സുനന്‍ തഅ്ലീഖ്വ് സഹിതം 2/55)
(12) ‘അബ്ദുറഹ്മാനി(റ)ല്‍നിന്ന് നിവേദനം: “നിശ്ചയം ‘അലി(റ) റമള്വാനില്‍ ഓത്തറിയുന്നവരെ വിളിച്ച് അവരില്‍പ്പെട്ട ഒരാളോട് ജനങ്ങള്‍ക്ക് ഇമാമായി ഇരുപത് റക്അത് നിസ്കരിക്കാന്‍ ആജ്ഞാപിച്ചു. ‘അലി(റ)വിന്റെ നേതൃത്വത്തില്‍ വിത്റ് നിസ്കാരവും നടക്കുമായിരുന്നു.” (സുനനുല്‍ ബൈഹഖി 2/496) ‘അബ്ദുറഹ്മാന്‍(റ), ‘അലി(റ)വില്‍നിന്ന് ഹദീസ് കേട്ട വ്യക്തിയും ധാരാളം ഹദീസുകളുടെ റിപ്പോര്‍ട്ടറും യോഗ്യനുമായ പണ്ഢിതനുമായിരുന്നുവെന്ന് ഇബ്നുസ’അ്ദ്(റ) ത്വബഖ്വാത് 6/175ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
(13) അബുല്‍ ഹസനാഇ(റ)ല്‍നിന്ന് നിവേദനം: “നിശ്ചയം ‘അലി(റ) ജനങ്ങള്‍ക്ക് ഇമാമായി ഇരുപത് റക്’അത് നിസ്കരിക്കാന്‍ ഒരാളോട് ആജ്ഞാപിച്ചു.”(മുസ്വന്നഫു ഇബ്നി അബീശൈബ 2/392) ഈ ഹദീസ് ഇമാം ബൈഹഖ്വി(റ) സുനന്‍ 2/497ലും നിവേദനം ചെയ്തിട്ടുണ്ട്.
(14) അ’അ്മശ്(റ) വഴി സൈദുബ്നു വഹബി(റ)ല്‍നിന്ന് നിവേദനം: ” ‘അബ്ദുല്ലാഹിബ്നു മസ്’ഊദ്(റ) റമള്വാനില്‍ ഞങ്ങള്‍ക്ക് ഇമാമായി നിസ്കരിക്കാറുണ്ടായിരുന്നു. അ’അ്മശ്(റ) പറയുന്നു: “ഇരുപത് റക്’അതും വിത്റ് മൂന്ന് റക്’അതുമായിരുന്നു നിസ്കരിച്ചിരുന്നത്.” (ഖ്വിയാമുല്ലൈല്‍, പേജ് 91)
(15) ‘അബ്ദുല്ലാഹിബ്നു ഖ്വൈസി(റ)ല്‍ നിന്ന് നിവേദനം: “ശുതൈര്‍(റ) ജനങ്ങള്‍ക്ക് ഇമാമായി റമള്വാനില്‍ ഇരുപത് റക്’അതും വിത്റും നിസ്കരിച്ചിരുന്നു.” (മുസ്വന്നഫു ഇബ്നി അബീശൈബ 2/392) ശുതൈര്‍(റ) സ്വഹാബിവര്യരായ ‘അലി(റ), ‘അബ്ദുല്ലാഹി(റ) അവരുടെ പിതാവ് തുടങ്ങിയവരില്‍ നിന്ന് ഹദീസ് നിവേദനം ചെയ്ത വ്യക്തിയും യോഗ്യനുമായിരുന്നുവെന്ന് ഇബ്നു സ’അ്ദ് ത്വബഖ്വാത് 6/181ല്‍ പ്രസ്താവിച്ചിട്ടുണ്ട്. വിത്റ് മൂന്ന് റക്’അതായിരുന്നു നിസ്കരിച്ചിരുന്നതെന്ന് സുനനുല്‍ കുബ്റ 2/492, ഖ്വിയാമുല്ലൈല്‍ പേജ് 91എന്നീ ഗ്രന്ഥങ്ങളില്‍ കാണാം.
(16) നാഫി’അ്(റ)വില്‍ നിന്ന് നിവേദനം: “ഇബ്നു അബീ മുലൈക(റ) റമള്വാനില്‍ ഞങ്ങള്‍ക്ക് ഇമാമായി ഇരുപത് റക്’അത് നിസ്കരിച്ചിരുന്നു.” (മുസ്വന്നഫു ഇബ്നുഅബീശൈബ 2/393) ഈ ഹദീസിന്റെ നിവേദകപരമ്പരസ്വഹീഹാണെന്ന് അശ്ശൈഖുന്നൈമവി(റ) ആസാറുസ്സുനന്‍2/56ല്‍ പ്രസ്താവിച്ചിട്ടുണ്ട്. മുപ്പത് സ്വഹാബിവര്യന്മാരുമായി ബന്ധം പുലര്‍ത്തിയ വ്യക്തിയാണ് ഇബ്നു അബീ മുലൈക (റ) എന്നും അദ്ദേഹം യോഗ്യനാണെന്ന് അബൂ ഹാതിമും(റ) അബൂ സര്‍’അ(റ)യും പ്രസ്താവിച്ചിട്ടുണ്ടെന്നും ഹാഫിള്വുല്‍ ഖസ്റജി(റ) ഖുലാസ്വത തദ്ഹീബ്2/76ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
(17) അബൂ ഇസ്ഹാഖ്വി(റ)ല്‍ നിന്ന് നിവേദനം: “ഹാരിസ്(റ) റമള്വാന്‍ രാവുകളില്‍ ജനങ്ങള്‍ക്ക് ഇമാമായി ഇരുപത് റക്’അതും വിത്റ് മൂന്ന് റക്’അതും നിസ്കരിച്ചിരുന്നു.” (മുസ്വന്നഫു ഇബ്നുഅബീശൈബ 2/393)
(18) അബ്ദുല്‍മലികി(റ)ല്‍ നിന്ന് നിവേദനം: “വിത്റ് സഹിതം ഇരുപത്തിമൂന്ന് റക്’അതുകള്‍ നിസ്കരിച്ചിരുന്നതായിട്ടാണ് ഞാന്‍ ജനങ്ങളെ കണ്ടതെന്ന് ‘അത്വാഅ്(റ) പ്രസ്താവിച്ചു. (ഖ്വിയാമുല്ലൈല്‍,പേജ് 91) ഈ ഹദീസ് ഇബ്നു അബീ ശൈബ(റ) മുസ്വന്നഫ് 2/393ലും ചെയ്തിട്ടുണ്ട്. ഇബ്നു അബീശൈബ (റ)യുടെ നിവേദക പരമ്പര ഹസന്‍ ആണെന്ന് ആസാറുസ്സുനന്‍ 2/55ല്‍ കാണാം.
ഇപ്പറഞ്ഞ ‘അത്വാഅ്, ഇബ്നു അബീ റബാഹ്(റ) എന്ന പേരിലറിയപ്പെടുന്ന താബിഈ പണ്ഢിതനാണ്. (കശ്ഫുല്‍ അസ്താര്‍, പേജ് 46 നോക്കുക.) അദ്ദേഹം ധാരാളം ഹദീസുകളുടെ ഉടമയും യോഗ്യനുമായ പണ്ഢിതനായിരുന്നുവെന്ന് ഖസ്റജി(റ) ഖുലാസ്വ 2/230ല്‍ വ്യക്തമാക്കിയിട്ടുണ്ട്.
(19) അബൂ ഖസ്വീബി(റ)ല്‍ നിന്ന് നിവേദനം: “സുവൈദ്(റ) റമള്വാനില്‍ ഞങ്ങള്‍ക്ക് ഇമാമായി നിസ്കരിക്കാറുണ്ടായിരുന്നു. അഞ്ച് തര്‍വീഹതുകളിലായി ഇരുപത് റക്’അതുകളായിരുന്നു നിസ്കരിച്ചിരുന്നത്.”(സുനനുല്‍ ബൈഹഖ്വി 2/492). സുവൈദ്(റ) താബി’ഈ പ്രമുഖരില്‍ ഒരാളായിരുന്നുവെന്ന് ഹാഫിള്വ് ഇബ്നുഹജര്‍(റ) തഖ്വ്രീബ്1/341ല്‍ പ്രസ്താവിച്ചിട്ടുണ്ട്. ഈ ഹദീസിന്റെ നിവേദക പരമ്പര ഹസന്‍ ആണെന്ന് നൈമവി(റ) ആസാറുസ്സുനന്‍ 2/55ല്‍ വ്യക്തമാക്കിയിട്ടുണ്ട്.
(20) റബീ’ഇ(റ)ല്‍ നിന്ന് നിവേദനം: “അബുല്‍ ബഖ്തരി(റ) അഞ്ച് തര്‍വീഹതും (ഇരുപത് റക്അത്) മൂന്ന് റക്’അത് വിത്റും നിസ്കരിക്കാറുണ്ടായിരുന്നു.” (മുസ്വന്നഫു ഇബ്നി അബീശൈബ 2/393)അബുല്‍ ബഖ്തരി(റ) താബി’ഉകളില്‍ ശ്രേഷ്ഠനാണെന്നും അബൂ സര്‍’അ(റ)യും ഇബ്നുമഈനും(റ) അദ്ദേഹം യോഗ്യനാണെന് പ്രസ്താവിച്ചിട്ടുണ്ടെന്നും ഖസ്റജി(റ)യുടെ ഖുലാസ്വ 1/388ല്‍ കാണാം.
നബി(സ്വ)തറാവീഹ് എത്ര റക്അതാണ് നിസ്കരിച്ചിരുന്നതെന്ന് സ്വഹാബിമാരുടെ പ്രവര്‍ത്തനത്തില്‍ നിന്നു മനസ്സിലാക്കാം. അവര്‍ ഇരുപത് നിസ്കരിച്ചതായി തെളി ഞ്ഞാല്‍ അതു തന്നെയാണ് തറാവീഹിന്റെ എണ്ണം. അതുതന്നെയായിരിക്കുമല്ലോ നബി (സ്വ) യും നിസ്കരിച്ചിരിക്കുക. കാരണം നബി(സ്വ)യില്‍ നിന്ന് മതം പഠിച്ചവരാണ് സ്വഹാബത്. പ്രവാചകര്‍ (സ്വ) ചെയ്യാത്തതും ഇസ്ലാമിക വിരുദ്ധവുമായ ഒന്നും അവര്‍ ചെയ്യുമെന്ന് വിശ്വസിക്കാന്‍ നിര്‍വാഹമില്ല. ഇമാം സുബ്കി (റ) എഴുതി:
അബൂഹുറയ്റഃ (റ) യില്‍ നിന്ന് നിവേദനം. നബി (സ്വ) പറഞ്ഞു: “റമളാനില്‍ വിശ്വാസ ത്തോടെ പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് ആരെങ്കിലും നിന്നു നിസ്കരിച്ചാല്‍ അവന്റെ എല്ലാ മുന്‍പാപങ്ങളും പൊറുക്കപ്പെടുന്നതാണ്” (ബുഖാരി, മുസ്ലിം). റമളാനിലെ തറാവീഹ് സുന്നതാണെന്ന് ഈ ഹദീസ് തെളിയിക്കുന്നു. ഇബ്നുതൈമിയ്യഃ പറയുന്നു: “തറാവീഹില്‍ ജമാഅത് അനാചാരമല്ല, സുന്നതാകുന്നു. നബി(സ്വ)ജമാഅതായാണ് തറാവീഹ് നിസ്കാരം നിര്‍വഹിച്ചത്” (ഇഖ്തിളാഉസ്വിറാത്വുല്‍ മുസ്തഖീം പേ. 254).
തറാവീഹ് നിസ്കാരം തന്നെയില്ലെന്നു വാദിക്കുന്നവര്‍ക്ക് മറുപടിയാണ് ഇബ്നു തൈ മിയ്യഃ യുടെ ഈ വരികള്‍. ഇമാം റാഫിഈ (റ) എഴുതുന്നു:
“തറാവീഹ് നിസ്കാരം ഇരുപത് റക്അതാകുന്നു. പത്തു സലാമോടു കൂടെയാണതു നിര്‍വഹിക്കേണ്ടത്. അബൂഹനീഫഃ (റ), അഹ്മദ് (റ) എന്നിവരും ഈ അഭിപ്രായക്കാ രാണ്. ഒരു ഹദീസ് ഈ വിഷയത്തില്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടുണ്ട്. നിശ്ചയം, നബി (സ്വ) ജനങ്ങളെയും കൂട്ടി ഇരുപത് റക്അത് നിസ്കരിച്ചു” (ശര്‍ഹുല്‍ കബീര്‍ 4/264).
ഇബ്നുഅബ്ബാസ് (റ) വില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: “നിശ്ചയം നബി (സ്വ) റമളാനില്‍ ഇരുപത് റക്അതും വിത്റും നിസ്കരിച്ചിരുന്നു” (തല്‍ഖീസ്വല്‍ ഹബീര്‍, 4/264).
“ഉമര്‍ (റ) ഒരു ഇമാമിന്റെ നേതൃത്വത്തില്‍ തറാവീഹ് നിസ്കാരം സംഘടിപ്പിച്ചപ്പോഴും ഇരുപത് റക്അതായിരുന്നു നിസ്കരിച്ചിരുന്നത്”. ഇബ്നുഖുദാമഃ (റ) പറയുന്നു:
“ഈ വിഷയത്തില്‍ നമുക്കുള്ള തെളിവ് ഉമര്‍(റ)ഉബയ്യുബ്നു കഅ്ബ്(റ)വിന്റെ നേതൃ ത്വത്തില്‍ ജനങ്ങളെ ഒരുമിച്ചുകൂട്ടി ഇരുപത് റക്അതായിരുന്നു നിസ്കരിച്ചത് എന്ന താണ്” (അബൂദാവൂദ്, അല്‍മുഗ്നി, 1/834).
ഇബ്നു അബീശൈബഃ(റ)തന്റെ മുസ്വന്നഫില്‍ റിപ്പോര്‍ട്ടു ചെയ്യുന്നു: “യഹ്യബ്നു സഈദ്(റ)വില്‍ നിന്ന് നിവേദനം: ഉമര്‍ (റ) ഒരു പുരുഷനോട് ജനങ്ങളെ കൂട്ടി ഇരുപത് റക്അത് നിസ്കരിക്കാന്‍ കല്‍പ്പിച്ചു” മുസ്വന്നഫ് 2/285).
സ്വഹാബതും അവരെ അനുഗമിച്ച താബിഉകളും ഇരുപത് റക്അതായിരുന്നു തറാവീഹ് നിസ്കരിച്ചിരുന്നത്. ഇക്കാര്യം ഇബ്നുതൈമിയ്യഃ തന്നെ വ്യക്തമാക്കുന്നു.
“അബ്ദുറഹ്മാനുസ്സലമി (റ) വില്‍ നിന്ന് നിവേദനം: അലി (റ) റമളാനില്‍ ഖാരിഉകളെ വിളിച്ചു. അവരില്‍ നിന്ന് ഒരാളോട് ജനങ്ങള്‍ക്ക് നേതൃത്വം നല്‍കി ഇരുപത് റക്അത് നിസ്കരിക്കാന്‍ കല്‍പ്പിച്ചു. അലി (റ) ആയിരുന്നു വിത്റ് നിസ്കാരതിന് നേതൃത്വം നല്‍കിയിരുന്നത്” (മിന്‍ഹാജുസ്സുന്നതിന്നബവിയ്യഃ 4/224).
സ്വഹാബത് ഉള്‍പ്പെടെയുള്ള ലോകമുസ്ലിംകള്‍ തറാവീഹ് ഇരുപത് റക്അതാണെന്ന വിഷയത്തില്‍ ഏകോപിച്ചിരിക്കുന്നു. “ഞങ്ങള്‍ അപ്രകാരം ചെയ്തിരുന്നു.” ‘അവര്‍ അപ്രകാരം ചെയ്തിരുന്നു’ തുടങ്ങിയ പ്രയോഗങ്ങള്‍ സ്വഹാബതിന്റെ ഇജ്മാഇനെ യാണ് വ്യക്തമാക്കുന്നത്. ധാരാളം ഹദീസുകളില്‍ ഇത്തരം പ്രയോഗങ്ങള്‍ കാണാം.
ഇമാം ബൈഹഖി സാഇബ് (റ) ല്‍ നിന്ന് നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: “ഞങ്ങള്‍ (സ്വഹാബത്) ഉമര്‍ (റ) ന്റെ കാലത്ത് ഇരുപത് റക്അതും വിത്റും നിസ്കരി ക്കുന്നവരായിരുന്നു.”
ഈ ഹദീസിന്റെ പരമ്പര സ്വഹീഹാണെന്ന് ഇമാം നവവി (റ) പറഞ്ഞിരിക്കുന്നു. സ്വഹീഹായ പരമ്പരയിലൂടെ ഇമാം ബൈഹഖി നിവേദനം ചെയ്യുന്നു:
“സ്വഹാബിമാര്‍ ഉമര്‍(റ)വിന്റെ കാലത്ത് റമളാന്‍ മാസത്തില്‍ ഇരുപത് റക്അത് നിസ് കരിച്ചിരുന്നു. ഉസ്മാന്‍(റ)ന്റെയും അലി(റ)ന്റെയും കാലത്തും അവര്‍ ഇരുപതായിരുന്നു നിസ്കരിച്ചിരുന്നത്” (സുനനുല്‍ ബൈഹഖി 4/61).
തറാവീഹ് ഇരുപതാണെന്ന് പ്രസ്താവിക്കുന്ന ധാരാളം ഹദീസുകള്‍ നിവേദനം ചെയ്യ പ്പെട്ടിട്ടുണ്ട്. വിശദപഠനത്തിന് മുസ്വന്നഫ് ഇബ്നു അബീശൈബഃ എന്ന ഗ്രന്ഥം നോക്കുക.
ഇരുപതു റക്അത്തായിട്ടാണ്ഇവിടങ്ങളില്‍ മാത്രമല്ല മിക്ക മുസ്ലിംരാജ്യങ്ങളിലും തരവേഹ് നിസ്കാരം നിര്‍വഹിച്ചു വരാറ്..അത്പത്തു സ്വലതോട് കൂടി നിര്‍വഹിക്കണം എന്നാ നിബന്ടനയുന്ദ്‌ (അല്‍ മുര്‍ഷിദ് - പുസ്തകം : 2,പേജ് : 396)
മാത്രമല്ല ഉബയ്യുബുനു കഅബ് (റ ) ഉമാര്ബിന്‍ ഖത്താബ് (റ) വിന്റെ കാലത്ത് മദീനയില്‍ തന്നെ ഇരുപതു റക്അത് നിസ്കരിച്ചത് ആയി മാലിക്ക്‌ ഇമാമിന്റെ മുവത്വഅ മുതലായ പല കിതബിലും രിവായത് ചെയ്യപ്പെട്ടിരിക്കുന്നു (അല്‍ മുര്‍ഷിദ് , പു :2 , പേജ് : 396 )
ജനങ്ങള്‍ ഉമാര്ബുനു ഖാതാബ് (റ) വിന്റെ കാലത്ത് റമസാനില്‍ 23 റക്അത്ത് നിസ്കരിച്ചിരുന്നു എന്ന് യസീധ് (റ ) മാലിക്കോട് പറഞ്ഞു.ഈ സനദ്‌ ബുഖാരിയുടെത് ആണ് (അല്‍ മുര്‍ഷിദ് , പുസ്തകം : 3, പേജ് : 416)
(21) സ’ഈദുബ്നു ‘ഉബൈദി(റ)ല്‍ നിന്ന് നിവേദനം: “നിശ്ചയം‘അലിയ്യുബ്നു റബീ’അത്(റ) ജനങ്ങള്‍ക്ക് ഇമാമായി അഞ്ച് തര്‍വീഹതും വിത്റ് മൂന്ന് റക്’അതും നിസ്കരിക്കാറുണ്ടായിരുന്നു.” (മുസ്വന്നഫു ഇബ്നി അബീശൈബ 2/394). ‘അലിയ്യുബ്നു റബീ’അത് (റ) അബുല്‍ മുഗീറതല്‍ കൂഫി(റ) എന്ന പേരിലറിയപ്പെടുന്ന യോഗ്യനായിരുന്നുവെന്ന് കശ്ഫുല്‍ അസ്താര്‍ പേജ് 76ല്‍ കാണാം. ഈ ഹദീസിന്റെ നിവേദകപരമ്പര സ്വഹീഹാണെന്ന് ആസാറുസ്സുനന്‍ 2/56ല്‍ വ്യക്തമാക്കിയിട്ടുണ്ട്.
(22) ഇസ്മാ’ഈലുബ്നു ‘അബ്ദില്‍ മലികി(റ)ല്‍നിന്ന് നിവേദനം: “സ’ഈദു ബ്നു ജുബൈര്‍(റ) റമള്വാന്‍ മാസത്തില്‍ ഞങ്ങള്‍ക്ക് ഇമാമായി നിസ്കരിക്കാറുണ്ടായിരുന്നു. അഞ്ച് തര്‍വീഹതുകളായിരുന്നു നിസ്കരിച്ചിരുന്നത്.” (മുസ്വന്നഫു അബ്ദിര്‍റസ്സാഖ്വ് 4/266) സ’ഈദുബ്നു ജുബൈര്‍(റ) സ്വഹാബിവര്യന്മാരായ ഇബ്നു ‘അബ്ബാസ്, ഇബ്നു ‘ഉമര്‍, ‘അബ്ദുല്ലാഹിബ്നു മുഗഫ്ഫല്‍, ‘അദിയ്യുബ്നു ഹാതിം (റ.ഹും.) തുടങ്ങിയവരില്‍ നിന്ന് ഹദീസ് നിവേദനം ചെയ്ത വ്യക്തിയാണെന്നും (വാക്കുകള്‍) രേഖയാക്കാന്‍ പറ്റുന്ന യോഗ്യനായ പണ്ഢിതനാണെന്നും ഖുലാസ്വതുല്‍ ഖസ്റജി 1/374ല്‍ പ്രസ്താവിച്ചിട്ടുണ്ട്.
(23) വരിഖ്വാഇ(റ)ല്‍നിന് നിവേദനം: “സ’ഈദുബ്നു ജുബൈര്‍(റ) ഞങ്ങള്‍ക്ക് ഇമാമായി നിസ്കരിക്കാറുണ്ടായിരുന്നു. ഇരുപത് രാത്രികളില്‍ ആറ് തര്‍വീഹത് വീതം നിസ്കരിക്കും. അവസാനത്തെ പത്തില്‍ ഏഴ് തര്‍വീഹതുകളാണ് നിസ്കരിക്കാറുള്ളത്.” (മുസ്വന്നഫു ഇബ്നി അബീശൈബ2/394) ഇപ്രകാരം മുഹമ്മദുബ്നു നസ്റ്(റ) ഖ്വിയാമുല്ലൈല്‍ പേജ് 92ലും നിവേദനം ചെയ്തിട്ടുണ്ട്.
(24) ഹബീബുബ്നു അബീ അംറ്(റ)യില്‍ നിന്ന് നിവേദനം: “സ’ഈദുബ്നു ജുബൈര്‍(റ) റമള്വാനില്‍ ആറ് തര്‍വീഹതുകള്‍ നിസ്കരിച്ചിരുന്നു. എല്ലാ ഈരണ്ടു റക്’അതുകള്‍ക്കുമിടയില്‍ സലാം വീട്ടും. ഓരോ തര്‍വീഹതുകളും നാല് റക്’അതുകള്‍ വീതമായിരുന്നു.” (ഖ്വിയാമുല്ലൈല്‍, പേജ് 92)
(25) ‘ഇംറാനി(റ)ല്‍നിന്ന് നിവേദനം: “അഞ്ച് തര്‍വീഹതുകളാണ് ജനങ്ങള്‍ നിസ്കരിച്ചിരുന്നത്. അവസാനത്തെ പത്താകുമ്പോള്‍ ഒരു തര്‍വീഹത് അവര്‍ വര്‍ധിപ്പിക്കാറുണ്ടായിരുന്നു” (ഖ്വിയാമുല്ലൈല്‍, പേജ് 92).
(26) ദക്വാന്‍(റ)വില്‍ നിന്ന് നിവേദനം: “സൂറാറതു ബ്നു ‘ഔഫ്(റ) റമള്വാനില്‍ തന്റെ ഗോത്രത്തിന് ഇമാമായി ആറ് തര്‍വീഹതുകള്‍ നിസ്കരിച്ചിരുന്നു. അവസാനത്തെ പത്താകുമ്പോള്‍ ഏഴ് തര്‍വീഹതുകള്‍ നിസ്കരിക്കും” (ഖ്വിയാമുല്ലൈല്‍, പേജ് 92).
(27) ‘അംറുബ്നു മുഹാജിറി(റ)ല്‍ നിന്ന് നിവേദനം: “ഖലീഫാ ‘ഉമറുബ്നു‘അബ്ദില്‍ ‘അസീസ്(റ)വി ന്റെ സാന്നിധ്യത്തില്‍ റമള്വാനില്‍ ജനങ്ങള്‍ പതിനഞ്ച് പ്രാവശ്യമുള്ള തസ്ലീമതു (സലാംവീട്ടല്‍)കളിലായി നിസ്കരിക്കാറുണ്ടായിരുന്നു” (ഖിയാമുല്ലൈല്‍, പേജ് 92). അഞ്ചില്‍ കൂടുതലായി പറഞ്ഞ എല്ലാ തര്‍വീഹതുകളും വിത്റില്‍ പെട്ടതാണെന്ന് ഫത്ഹുല്‍ബാരി 4/220ല്‍ പ്രസ്താവിച്ചിട്ടുണ്ട്.
(28) സ’അ്ഫറാനി(റ)ല്‍ നിന്ന് നിവേദനം: “ഇമാം ശാഫി’ഈ(റ) പറയുന്നു. ഇരുപത് റക്’അതാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഇപ്രകാരമാണ് മക്കയില്‍ നിസ്കരിച്ചു പോരുന്നതും’ (ഖ്വിയാമുല്ലൈല്‍ പേജ് 92).
(29) ദാവൂദി(റ)ല്‍ നിന്ന് നിവേദനം:” ‘അബ്ദുറഹ്മാനു ബ്നു ഹുര്‍മുസ്(റ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടു. റമള്വാന്‍ മാസത്തില്‍ (നിസ്കാരത്തില്‍) ജനങ്ങള്‍ കാഫിറുകളെ ശപിക്കുന്നതായിട്ടല്ലാതെ ഞാന്‍ കണ്ടിട്ടില്ല. എട്ട് റക്’അതുകളില്‍ അല്‍ബഖ്വറ സൂറ:യായിരുന്നു ഖ്വിറാഅത് അറിയുന്നവര്‍ ഓതിയിരുന്നത്. ശേഷമുള്ള പന്ത്രണ്ട് റക്’അതുകളില്‍ പ്രവേശിച്ചാല്‍ നിസ്കാരം ലഘൂകരിച്ചതായി ജനങ്ങള്‍ അഭിപ്രായപ്പെടും” (മുസ്വന്നഫു അബ്ദിറസാഖ് 4/262).
(30) ഇമാം തിര്‍മുദി(റ) പറയുന്നു: “ബഹുഭൂരിപക്ഷം പണ്ഢിതന്മാരും‘ഉമര്‍(റ), ‘അലി(റ) തുടങ്ങിയ സ്വഹാബിമാരില്‍ നിന്ന് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന ഇരുപത് റക്അതിന്റെ അഭിപ്രായക്കാരാണ്. സൌരി(റ),ഇബ്നുല്‍ മുബാറക്(റ), ശാഫി’ഈ(റ) തുടങ്ങിയവരുടെ പക്ഷവും ഇതുതന്നെ. ഇമാം ശാഫി’ഈ(റ) ഇപ്രകാരം പറഞ്ഞിട്ടുമുണ്ട്; നമ്മുടെ രാജ്യമായ മക്കയില്‍ ഇരുപത് റക്’അത് നിസ്കരിച്ചു പോരുന്നതായിട്ടാണ് ഞാന്‍ കണ്ടിട്ടുള്ളത്” (ജാമി’ഉത്തുര്‍മുദി 1/99).
ഇമാം തിര്‍മുദി(റ) പറഞ്ഞ ബഹുഭൂരിപക്ഷത്തിനെതിരിലുള്ളവര്‍ ഇമാം മാലിക്(റ)വും അനുയായികളുമാണ്. അവര്‍ പറയുന്നത് തറാവീഹ് മുപ്പത്തിയാറ് റക്’അതുകളാണെന്നാണ്. പക്ഷേ, അടിസ്ഥാനപരമായി ഇരുപത് റക്’അതാണെന്ന് അവരും സമ്മതിക്കുന്നു. അഞ്ച് തര്‍വീഹതുകളുടെ നാലു ഇടവേളകളില്‍ ഓരോരുത്തരും സ്വന്തമായി നന്നാല് റക്’അതുകള്‍ നിസ്കരിക്കുന്ന സമ്പ്രദായം പണ്ടുകാലം മുതലേ മദീനയിലുണ്ടായിരുന്നു. ജമാ’അതായി നിസ്കരിക്കുന്ന ഇരുപതുകള്‍ക്കിടയില്‍ ഒറ്റക്ക് നിസ്കരിക്കുന്ന പതിനാറും കൂട്ടിയാണ് മുപ്പത്തിയാറ് എന്ന് പറഞ്ഞത്. അതുകൊണ്ടുതന്നെ അടിസ്ഥാനപരമായി തറാവീഹ് ഇരുപത് റക്അതാണെന്നതില്‍ രണ്ടു പക്ഷമില്ല. ഈ വസ്തുത ഇര്‍ശാദുസ്സാരി 3/426, ഫതാവസ്സുയൂഥ്വി 1/260, വലിയ്യുല്‍ ഇറാഖ്വി(റ)യുടെ ത്വര്‍ഹുത്തസ്രീബ് 3/97, സുംഹൂദി(റ)യുടെ വഫാഉല്‍വഫ1/85 തുടങ്ങിയ ഗ്രന്ഥങ്ങളില്‍ നിന്ന് വ്യക്കമാകും.
ഹിജ്റ 911-ല്‍ വഫാത്തായ സുംഹൂദി(റ)യുടെ വാക്കുകള്‍ കാണുക:”ഇപ്പറഞ്ഞ എണ്ണം (36) കൊണ്ടു ള്ള നിസ്കാരം ഇന്നേവരെ നിലനിന്നു പോരുന്നു. പക്ഷേ, ഇരുപത് റക്’അത് ‘ഇശാഅ് നിസ്കാരാനന്തരവും പതിനാറ് റക്അതുകള്‍ രാത്രിയുടെ അവസാന സമയത്തുമാണ് അവര്‍ നിസ്കരിച്ചിരുന്നത്.” (വഫാഉല്‍ വഫ 1/85)
ഹനഫീ പണ്ഢിതനായ ഇമാം സറഖ്സി(റ) എഴുതുന്നു: “ഇമാം മാലികി(റ)ന്റെ അഭിപ്രായമനുസരിച്ച് പ്രവര്‍ത്തിക്കാനുദ്ദേശിക്കുന്നവര്‍ ഇമാം അബൂഹനീഫ(റ) പറയുന്നത് പോലെയാണ് ചെയ്യേണ്ടത്. നബിചര്യ പോലെ ഇരുപത് റക്’അത് (ജമാഅതായി) നിസ്കരിക്കുകയും ബാക്കിയുള്ളവ സ്വന്തമായി നിസ്കരിക്കുകയും ചെയ്യണം.” (മബ്സ്വൂത്2/144). ഇമാം നവവി(റ) പറയുന്നു: “ഈ പറഞ്ഞ എണ്ണം തന്നെ മദീനക്കാരല്ലാത്തവര്‍ക്ക് നിസ്കരിച്ചു കൂടെന്നാണ് നമ്മുടെ അസ്വ്ഹാബ് പ്രസ്താവിച്ചിട്ടുള്ളത്.” (റൌള 1/335)
(31) തറാവീഹ് ഇരുപത് റക്’അതുകളാണെന്നതിന് പണ്ഢിത ലോകത്തിന്റെ ഇജ്മാ’അ് ഉള്ളതായി എല്ലാ മദ്ഹബ് ഗ്രന്ഥങ്ങളും സാക്ഷ്യം വഹിക്കുന്നു. ഹനഫീ ഗ്രന്ഥങ്ങളായ മറാഖ്വില്‍ ഫലാഹ് പേജ്82, മിന്‍ഹതുല്‍ ഖാലിഖ്വ് 2/66, റദ്ദുല്‍ മുഹ്താര്‍ 1/445, ശര്‍ഹുല്‍ കന്‍സ്1/119, മാലികി ഗ്രന്ഥങ്ങളായ അല്‍ മുസയ്യറുല്‍ ജലീല്‍ 1/258,അദ്ദുര്‍റുസ്സമീന്‍ പേജ് 198, ശാഫി’ഈ ഗ്രന്ഥങ്ങളായ ഫത്ഹുല്‍ ജവാദ് പേജ്163, തുഹ്ഫ 2/241, നിഹായ, മുഗ്നി, അല്‍ മന്‍ഹജുല്‍ ഖ്വവീം 2/427,ഇംദാദ് 1/103, ഇര്‍ശാദുസ്സാരി 3/426, കിഫായതുല്‍ അഖ്യാര്‍ 1/88,ദലീലുല്‍ ഫാലിഹീന്‍ 2/670, ഖ്വല്‍യൂബി 1/217, ശര്‍ഖ്വാവി 1/310,ബുശ്റല്‍ കരീം 1/103, ഹമ്പലീ ഗ്രന്ഥങ്ങളായ മുഗ്നി 1/834 ഹാശിയതുല്‍ മുഗ്നി 2/167 തുടങ്ങിയവ ഉദാഹരണങ്ങളാണ്.
(32) ഇബ്നു തൈമിയ്യ എഴുതുന്നു: “ഖ്വിയാമു റമള്വാനില്‍ ഇരുപത് റക്’അത് തറാവീഹും മൂന്ന് റക്’അത് വിത്റുമാണ് ഉബയ്യുബ്നു ക’അ്ബ്(റ) ജനങ്ങള്‍ക്ക് ഇമാമായി നിസ്കരിച്ചിരുന്നതെന്ന് സ്ഥിരപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ഇപ്രകാരം നിസ്കരിക്കുന്നതാണ് നബിചര്യയെന്ന് ഭൂരിപക്ഷം പണ്ഢിതന്മാരും അഭിപ്രായപ്പെടുന്നു. മുഹാജിറുകളും അന്‍സ്വാറുകളുമായ സ്വഹാബികള്‍ക്കിടയില്‍ ഇപ്രകാരം നിസ്കരിച്ചപ്പോള്‍ ആരുടെ ഭാഗത്തുനിന്നും യാതൊരു എതിര്‍പ്പുമുണ്ടായിട്ടില്ലെന്നതാണ് ഇതിനു കാരണം.” (ഇബ്നുതൈമിയ്യയുടെ മജ്മൂ’ഉല്‍ ഫതാവ 23/112)
(33) ഇബ്നു ഖയ്യിം പറയുന്നു: “ഉബയ്യു ബ്നു ക’അ്ബ്(റ) ജനങ്ങള്‍ക്ക് ഇമാമായി ഇരുപത് റക്’അത് നിസ്കരിച്ചത് നമുക്ക് രേഖയാണ്.” (‘ഔനുല്‍ ബാരി 4/373)
(പിന്നെ ശൈഖുല്‍ ഇസ്ലാം ഇബ്ന്‍ ഹജര്‍ (റ) വിന്റെ തഖ്രീജ്‌ അഹാടീസ്‌ ശരഹുല്‍ കബീര്‍ എന്നാ ഗ്രന്ഥത്തില്‍ രാഫിഹീ ഇമാമില്‍ നിന്നും സ്ഥിരപ്പെട്ടതായ ഒരു അപിപ്രായം ഞാന്‍ കണ്ടിരിക്കുന്നു, നിശ്ചയം നബി സല്ലല്ലല്ലാഹു അലൈഹി വസല്ലം രണ്ടു രാത്രികളില്‍ ജനങ്ങളെ കൊണ്ട് ഇരുപതു രകാത് നിസ്കരിചിരിക്കുന്നു എന്നതാണ് അത്, മൂന്നാമത്തെ രാത്രി ജനങ്ങള്‍ എല്ലാം ഒരുമിച്ചു കൂടി എങ്കിലും നബി (സ) പുറപ്പെട്ടു വന്നില്ല, പിറ്റേന്ന് അവിടുന്ന് പറഞ്ഞു, “ആ നിസ്കാരം നിങ്ങളുടെ മേല്‍ നിര്‍ബന്ധം ആക്കപ്പെടുമോ എന്ന് നാന്‍ ഭയപ്പെട്ടു, നിങ്ങള്ക്ക് അത് ഭാരമായി തീരും” ഇതേ ഹദീസ്‌ രകതുകളെ പറയപ്പെടാത്ത നിലയില്‍ ആയിഷ (റ) നിന്നും സ്വഹീഹു ആണെന്നതില്‍ ഏകോപനം ആയി വന്നിട്ടും ഉണ്ട, അങ്ങനെ നബി സല്ലല്ലാഹു അലൈഹി വസല്ലം വാഫാതാകുകയും കാര്യം അങ്ങനെ സ്ഥിരപ്പെടുകയും ചെയ്തിരിക്കുന്നു എന്ന് ബുഖാരിയില്‍ കൂടുതല്‍ ആയി വന്നിട്ടും ഉണ്ട്, ശൈഖുല്‍ ഇസ്ലാം പറയുന്നു, അപ്പോള്‍ റകത്തു കളുടെ എണ്ണം അതായത് നബി (സ) ജനങ്ങലെകൊണ്ട് എട്ടും പിന്നെ വിത്രും നിസ്കരിച്ചു എന്നുള്ള ജാബിര്‍ (റ) വിനെ തൊട്ടു സ്വഹിഹു ഇബ്ന്‍ ഹിബ്ബാനില്‍ വന്ന റിപ്പോര്‍ട്ട് ഇമാം രാഫിഹീ പറഞ്ഞതിനെ വ്യക്തം ആക്കുന്നതാണ്, അദ്ദേഹം പറഞ്ഞു അതെ ഇബ്ന്‍ അബ്ബാസ്‌ (റ) വിനെ തൊട്ടു ഇമാം ബൈഹകി (റ) റിപ്പോര്‍ട്ട് ചെയ്താ മറ്റൊരു ഹദീസില്‍ ആണ് ഇരുപതു രകതിനെ കുറിച്ച് പറയപ്പെട്ടിട്ടുള്ളത്, നിശ്ചയം നബി (സ) റമദാനില്‍ ഇരുപതു രകതും വിത്രും നിസ്കരിച്ചിരുന്നു എന്നതാണ് എന്നതാണ് ആ ഹദീസ്‌, സലീമു റാസി കിതാബു രഹ്ര്‍ഹീബില്‍ മൂന്നു റകത്തു വിത്രും എന്ന് അതികരിപ്പിച്ചിട്ടുണ്ട്, ഇമാം ബൈഹികി പറയുന്നു , ഈ റിപ്പോര്‍ട്ടില്‍ ഉള്ള അബൂ ശൈബതുല്‍ കൂഫി ബലഹീനന്‍ ആണ്, ഉബയ്യിബിന്‍ കഹ്ബ്‌ (റ) വിന്റെ നേതൃത്വത്തില്‍ ജനങ്ങളെ സംഘടിപ്പിച്ചപ്പോള്‍ റമദാനില്‍ ഇരുപതു രകതാണ് നിസ്കരിചിരുന്നത് എന്ന് ബൈഹകിയും ഇബ്ന്‍ അബീശൈബയും മുവത്വയിലും എല്ലാം വന്നിട്ടുണ്ട്, അപ്പോള്‍ നബി (സ) ഇരുപതു റകത്തു നിസ്കരിച്ചതായി സ്ഥിരപ്പട്ടിട്ടില്ല, എന്നതാണ് രത്ന ചുരുക്കം, നബി (സ) രാമടാനിലോ അല്ലാതപ്പോഴോ പതിനോന്നിനെക്കാള്‍ അതികരിപ്പിക്കാരില്ല എന്നാ ആയിഷ (റ) തൊട്ടു ബുഖാരിയില്‍ വന്ന ഹദീസ്‌ മുറുക്കി പിടിക്കുന്നതിലൂടെ നാം പോയത നിലപാടിന്റെ അങ്ങേ അറ്റം ആണ് സ്വഹിഹു ഇബ്ന്‍ ഇബ്ന്‍ ഹിബ്ബാനില്‍ ഉദ്ധരിക്കപ്പെട്ടിട്ടുല്ലത്, അത് നബി (സ) എട്ടു റകത്തു തരാവീഹും മൂന്നു രകാത് വിത്രും അങ്ങനെ പതിനൊന്നു നിസ്കരിച്ചു എന്നതിനോട് അത് യോജിച്ചു വന്നിരിക്കുന്നു, നബി (സ) ഒരു പ്രവര്‍ത്തി പ്രവര്‍ത്തിച്ചാല്‍ അതിന്റെ മേല്‍ പതിവാകുന്ന പ്രകൃതം ആയിരുന്നു, അസറിന്റെ ശേഷം നിസ്കരിക്കല്‍ നിരോധനം ഉള്ളതോട് കൂടെ തന്നെ കധാഹായ രണ്ടു രകാത് നികരിക്കല്‍ അവിടുന്ന് പതിവാക്കിയത് പോലെ, ഒരു പ്രാവശ്യം എങ്ങിലും അവിടുന്ന് ഇരുപതു റകത്തു നിസ്കരിച്ചിരുന്നു എന്നത് സ്ഥിരപ്പെട്ടിടുന്നു വെങ്കില്‍ അവിടുന്ന് അത് ഒരിക്കലും ഉപേക്ഷിക്കുമായിരുന്നില്ല, അങ്ങനെ സംഭവിച്ചിരുന്നു വെങ്കില്‍ അത് നാം മുപ് പറഞ്ഞത് പോലെ ആയിഷ (റ) അറിയാതെ പോകുമായിരുന്നില്ല)
ഇമാം സുയൂതി രഹ്മതുല്ലാഹി ഇമാം സുബ്കി രഹ്മതുല്ലാഹി അലൈഹി ശരഹുല്‍ മിന്ഹാജില്‍ പറഞ്ഞത് എടുത്തു ഉദ്ധരിക്കുന്നത് കാണുക
(നീ അറിയുക , നിശ്ചയം നബി സല്ലല്ലാഹു അലൈഹി വസല്ലം പ്രസ്തുത രാത്രികളില്‍ എത്ര രക അത് നിസ്കരിച്ചു എന്നത് പറയപ്പെട്ടിട്ടില്ല, അത് ഇരുപതാണോ അതോ അതില്‍ കുറവാണോ എന്നത് , നമ്മുടെ മദ്ഹബ് തരാവിഹ് ഇരുപതു രകത്തു ആണെന്നതാണ്, അതിന്റെ അടിസ്ഥാനം
സ്വഹാബിയായ സാഇബ് ബിന്‍ യസീദ് (റ) വിനെ തൊട്ടു സ്വഹീഹായ പരമ്പരയിലൂടെ ഇമാം ബൈഹകി (റ) സുനനുല്‍ കുബ്രയിലും അല്ലാത്തവരും ഉദ്ധരിച്ച ഹദീസാണ് ഉമര്‍ രടിയല്ലാഹു അന്ഹുവിന്റെ കാലത്ത് റമദാന്‍ മാസത്തില്‍ ഇരുപതു രകതാണ് നിസ്കരിചിരുന്നത്, ഇപ്രകാരം ആണ് ഗ്രന്ഥ കര്‍ത്താവ്‌ പറഞ്ഞിട്ടുള്ളതും ഈ ഹദീസ് കൊണ്ടാണ് തെളിവാക്കിയിട്ടുള്ളതും
IMAAM SYOOTHI CHARCHA AVASAANIPPIKKUNNA BHAAGAM KOODI SWAHAABITHINTE IJMAAHINE NISHEDIKKUVVAR ONNU MANASSIRUTHI VAAYICHU NOKKUKA.....................وَفِي وَقْتٍ اخْتَارُوا عَدَدَ الرَّكَعَاتِ فَجَعَلُوهَا عِشْرِينَ، وَقَدِ اسْتَقَرَّ الْعَمَلُ عَلَى هَذَا. انْتَهَى كَلَامُ السبكي.
NABI SALLALLAAHU ALAIHI VASALLAMAYIL NINNUM IRUPATHU RAKAATHU THARAAVEEH NISKARICHATHAAYI STHIRAPPETTITTILLA ENNU MAATHRAM AANU IMAAM SUYOOTHI RAHMATHULLAAHI ALAIHI PARAYUNNATH, THARAAVEEH IRUPATHU RAK ATHAANENNAA NILAPAADU THANNE AANU IMAAM SUYOOTHIYUM SWEEKARICHITTULLATH
ഇനി തറാവീഹിന്റെ കാര്യത്തില്‍ മുസ്‌ലിം ലോകത്തിന്റെ ഇജ്മാഅ കാണുക....
ഇമാം തിര്‍മുദി(റ) പറയുന്നു: “ബഹുഭൂരിപക്ഷം പണ്ഢിതന്മാരും ‘ഉമര്‍(റ), ‘അലി(റ) തുടങ്ങിയ സ്വഹാബിമാരില്‍ നിന്ന് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന ഇരുപത് റക്അതിന്റെ അഭിപ്രായക്കാരാണ്. സൌരി(റ), ഇബ്നുല്‍ മുബാറക്(റ), ശാഫി’ഈ(റ) തുടങ്ങിയവരുടെ പക്ഷവും ഇതുതന്നെ. ഇമാം ശാഫി’ഈ(റ) ഇപ്രകാരം പറഞ്ഞിട്ടുമുണ്ട്; നമ്മുടെ രാജ്യമായ മക്കയില്‍ ഇരുപത് റക്’അത് നിസ്കരിച്ചു പോരുന്നതായിട്ടാണ് ഞാന്‍ കണ്ടിട്ടുള്ളത്” (ജാമി’ഉത്തുര്‍മുദി 1/99).
ഇനി നാല് മദ്ഹബുകളിലെയും ഗ്രന്ഥങ്ങള്‍ കാണുക ...
തറാവീഹ് ഇരുപത് റക്’അതുകളാണെന്നതിന് പണ്ഢിത ലോകത്തിന്റെ ഇജ്മാ’അ് ഉള്ളതായി എല്ലാ മദ്ഹബ് ഗ്രന്ഥങ്ങളും സാക്ഷ്യം വഹിക്കുന്നു.
ഹനഫീ മദ്ഹബ്
മറാഖ്വില്‍ ഫലാഹ് പേജ് 82, മിന്‍ഹതുല്‍ ഖാലിഖ്വ് 2/66, റദ്ദുല്‍ മുഹ്താര്‍ 1/445, ശര്‍ഹുല്‍ കന്‍സ്1/119
മാലികി മദ്ഹബ്
അല്‍ മുസയ്യറുല്‍ ജലീല്‍ 1/258, അദ്ദുര്‍റുസ്സമീന്‍ പേജ് 198
ശാഫി’ഈ മദ്ഹബ്
ഫത്ഹുല്‍ ജവാദ് പേജ് 163, തുഹ്ഫ 2/241, നിഹായ, മുഗ്നി,
അല്‍ മന്‍ഹജുല്‍ ഖ്വവീം 2/427, ഇംദാദ് 1/103, ഇര്‍ശാദുസ്സാരി 3/426, കിഫായതുല്‍ അഖ്യാര്‍ 1/88, ദലീലുല്‍ ഫാലിഹീന്‍ 2/670, ഖ്വല്‍യൂബി 1/217, ശര്‍ഖ്വാവി 1/310, ബുശ്റല്‍ കരീം 1/103
INI MUJJUSINTE THANNE THALAMUTHIRNNA NETHAKKAL;;
(1) ഇബ്നു തൈമിയ്യ എഴുതുന്നു: “ഖ്വിയാമു റമള്വാനില്‍ ഇരുപത് റക്’അത് തറാവീഹും മൂന്ന് റക്’അത് വിത്റുമാണ് ഉബയ്യുബ്നു ക’അ്ബ്(റ) ജനങ്ങള്‍ക്ക് ഇമാമായി നിസ്കരിച്ചിരുന്നതെന്ന് സ്ഥിരപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ഇപ്രകാരം നിസ്കരിക്കുന്നതാണ് നബിചര്യയെന്ന് ഭൂരിപക്ഷം പണ്ഢിതന്മാരും അഭിപ്രായപ്പെടുന്നു. മുഹാജിറുകളും അന്‍സ്വാറുകളുമായ സ്വഹാബികള്‍ക്കിടയില്‍ ഇപ്രകാരം നിസ്കരിച്ചപ്പോള്‍ ആരുടെ ഭാഗത്തുനിന്നും യാതൊരു എതിര്‍പ്പുമുണ്ടായിട്ടില്ലെന്നതാണ് ഇതിനു കാരണം.” (ഇബ്നുതൈമിയ്യയുടെ മജ്മൂ’ഉല്‍ ഫതാവ 23/112)
(2) ഇബ്നു ഖയ്യിം പറയുന്നു: “ഉബയ്യു ബ്നു ക’അ്ബ്(റ) ജനങ്ങള്‍ക്ക് ഇമാമായി ഇരുപത് റക്’അത് നിസ്കരിച്ചത് നമുക്ക് രേഖയാണ്.” (‘ഔനുല്‍ ബാരി 4/373)
(3) ഇബ്നു ‘അബ്ദില്‍ വഹാബ് പറയുന്നു: “ഉബയ്യുബ്നു ക’അ്ബി(റ)ന്റെ നേതൃത്വത്തില്‍ ‘ഉമര്‍(റ) തറാവീഹിനുവേണ്ടി ജനങ്ങളെ സംഘടിപ്പിച്ചപ്പോള്‍ ഇരുപത് റക്’അത് നിസ്കരിച്ചുവെന്നതാണ് നമ്മുടെ രേഖ” (മുഖ്തസ്വറുല്‍ ഇന്‍സ്വാഫ് 1/106)