കേരളകരയില്‍ മുസ്ലിംകള്‍ക്കിടയില്‍ നിലനിന്നിരുന്ന ആത്മീയ അന്തരീക്ഷത്തെ മലിനപെടുത്തി, മുന്ഗാമികള്‍ കാണിച്ചുതന്ന ആത്മീയ ആചാരങ്ങളെ പരിഹസിച്ചും, സമുദായത്തില്‍ തലമുറ തലമുറകളായി പിന്‍പറ്റി വന്ന യഥാര്ത്ഥ പാതയില്‍ ഭിന്നിപ്പുണ്ടാക്കി നവോത്ഥാനത്തിന്‍റെയും പരിവര്‍ത്തനത്തിന്‍റെയും പേര് പറഞ്ഞു ഉദയം കൊണ്ടവര്‍, സുന്നീ സമൂഹത്തെ മുഴുവനും മുശ്-രിക്കും കാഫിറുമാക്കി കവലകള്‍ തോറും പ്രസംഗിച്ചു നടന്നവര്‍ …. ഇന്ന് അവര്‍ പരസ്പരം മുശ്-രിക്കും കാഫിറുമായി സമൂഹത്തിനു മുമ്പില്‍ സ്വയം അപഹാസരായി പോരടിക്കുന്ന കാഴ്ച…. അത് ഓര്‍മ്മപെടുത്തുന്നത് കേരളത്തിന്‍റെ പണ്ഡിത തേജസായിരുന്ന ശൈഖുനാ ഇ.കെ.ഹസ്സന്‍ മുസ്ലിയാര്‍ രോഗശയ്യയില്‍ ഹോസ്പിറ്റലില്‍ കിടക്കുമ്പോള്‍ തന്‍റെ ജീവിതത്തേയും വിശ്വാസത്തേയും അവമതിക്കുകയും അപമാനിക്കുകയും ചെയ്തുകൊണ്ട് ‘നിങ്ങള്‍ മുസ്ലിം ആകണം കാഫിറായി മരിക്കരുത്’ എന്ന സന്ദേശം എഴുതി കത്തെഴുതിയ ഉമര്‍ മൌലവിക്ക് സംഭവിച്ച അപമാനമാണ് ഓര്‍മ്മവരുന്നത്, അദ്ദേഹത്തിന്‍റെ മകന്‍ ഇന്ന് നമ്മുക്കിടയില്‍ ജീവിച്ചിരിക്കുന്നത് കാഫിറായി ബഷീര്‍ മാസ്റ്റര്‍ എന്ന സ്വാമിയായിട്ടാണ്.
- മുജാഹിദു നേതാവായിരുന്ന ഉമര്‍ മൌലവിയും സ്വാമിയായി മാറിയ മകന്‍ ബഷീര്‍ മാസ്റ്റര്‍
മറ്റുള്ളവരെ മുശിരിക്കും കാഫിറുമാക്കി നടന്നവര്‍ ഇന്ന് പരസ്പരം മുശിരിക്കും കാഫിറുമാക്കി പരസ്പരം പോരടിക്കുന്നത് കാണുമ്പോള്‍ സഹതപിക്കുകയാണ് ഈ സുന്നീ കൈരളി! അതെ ഈ ‘തൌഹീദ്’ പ്രസ്ഥാനത്തിന് സംഭവിച്ച അപചയം അവര്‍ തന്നേ ചോദിച്ചു വാങ്ങിയതാണ്.
- സകരിയ സ്വലാഹിയും ബാലുശ്ശേരി മൌലവിയും
സ്വഹാബികളുടെ കാലം മുതല്‍ തന്നേ ഇസ്ലാം കേരളകരയില്‍ എത്തിയിരുന്നു, അന്ന് മുതല്‍ 1921 വരെ ഒരു അഭിപ്രായ വ്യത്യാസങ്ങള്‍ക്കും ഇടം നല്‍കാതെ ഒരു മുസ്ലിം ഉമ്മത്തായി കഴിഞ്ഞിരുന്ന ഈ സമുദായത്തിനിടയിലേക്ക് ആരാധന കര്‍മ്മങ്ങളേയും വിശ്വാസ ആചാരങ്ങളേയും പരിഹസിച്ചും ആക്ഷേപിച്ചും വഹാബിസം ഉടലെടുക്കുകയായിരുന്നു, അത് ഒരു കാന്‍സര്‍ പോലെ സാധുക്കളായ കുറെ പേരുടെ വിശ്വാസത്തെ കവര്‍ന്നെടുത്തു, എങ്കിലും കേരളത്തിലെ പണ്ഡിത സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനാല്‍ അതൊരു വിപത്തായി പടരാതിരിക്കാന്‍ അള്ളാഹുവിന്‍റെ അനുഗ്രഹത്താല്‍ കഴിഞ്ഞു.
- ഇവര്‍ നമ്മെ നയിക്കുന്നത് തൌഹീദിലേക്കല്ല, വഹാബിസത്തിലേക്ക്!