സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday, 7 September 2014

ഇസ്‌ലാമിലെ പാരിസ്ഥിതിക മൂല്യങ്ങള്‍



ഖുര്‍ആന്‍, പ്രവാചകചര്യ എന്നീ പ്രാഥമിക സ്രോതസ്സുകളില്‍ നിന്നും പ്രവാചക ശിഷ്യ ന്മാരുടെ നടപടികള്‍, ആദ്യകാല മതപണ്ഢിതന്മാരുടെ പഠനങ്ങള്‍, ആത്മീയാചാര്യ ന്മാരുടെ മൊഴികള്‍, മതനിയമഗ്രന്ഥങ്ങള്‍ തുടങ്ങിയ ദ്വിതീയ സ്രോതസ്സുകളില്‍ നിന്നും ഇസ്‌ലാമിന്റെ പരിസ്ഥിതി പാഠങ്ങള്‍ വിശദമായി ഗ്രഹിക്കാന്‍ സാധിക്കും. പരിസ്ഥി തിയെ സംബന്ധിച്ച ആധുനിക ചര്‍ച്ചകളുടെ പശ്ചാതലത്തില്‍ ഈ വിഷയം പര്യാലോ ചനാ വിഷയമാക്കിയ ശ്രദ്ധേയരായ എഴുത്തുകാരാണ് സയ്യിദ് ഹുസൈന്‍ നസ്വ്‌റ്. സിയാവുദ്ദീന്‍ സര്‍ദാര്‍, പര്‍വേസ് മന്‍സ്വൂര്‍, എസ്.ഡബ്ല്യു.എ. ഹുസൈനി തുടങ്ങിയവര്‍.
അടിസ്ഥാന സമീപനം
ഖുര്‍ആന്റെ വീക്ഷണത്തില്‍ ഭൂമിയില്‍ മനുഷ്യന്‍ യാദൃഛികമായി പിറന്നതല്ല. വ്യക്തമായ ഉദ്ദേശ്യത്തോടെ ദൈവം മനുഷ്യരെ സൃഷ്ടിക്കുകയാണു ചെയ്തത്. മനുഷ്യനുവേിയാണ് ഭൂമിയെ സൃഷ്ടിച്ചത്. ഖുര്‍ആനില്‍ ഈ ആശയം ഇങ്ങനെ വായിക്കാം: ‘അവനാണ് നിങ്ങള്‍ക്കുവേി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചു തന്നത്…. ഞാനിതാ ഭൂമിയില്‍ ഒരു ഖലീഫഃയെ നിയോഗിക്കാന്‍ പോവുകയാണ് എന്ന് നിന്റെ നാഥന്‍ മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം’ (വി.ഖു. 2: 29, 30).
ഭൂമിയിലെ ദൈവത്തിന്റെ ‘ഖലീഫഃ’ എന്ന മഹത്തായ പദവിയാണ് മനുഷ്യനുള്ളത്. പ്രകൃതിയുമായുള്ള മനുഷ്യന്റെ ഏതൊരു തരം ഇടപെടലും തന്റെ ഉത്തരവാദിത്വ വുമായി പൊരുത്തപ്പെടുന്നതാകണം. പ്രകൃതിയെ ഈശ്വരസ്ഥാനത്ത് പ്രതിഷ്ഠിക്കു കയും ഇടി, മിന്നല്‍, മഴ, സൂര്യന്‍, ചന്ദ്രന്‍, അഗ്നി തുടങ്ങിയ പ്രകൃതിയിലെ വസ്തു ക്കളെയും പ്രതിഭാസങ്ങളെയും ആരാധിക്കുകയും ചെയ്യുന്ന പ്രാഗ്മത സങ്കല്‍പങ്ങളെ ഇസ്‌ലാം തിരുത്തുന്നു. മനുഷ്യനുവേി ദൈവം ഒരുക്കിയ ഒരു സംവിധാനമാണ് പ്രകൃതി എന്ന് ഖുര്‍ആന്‍ ഖണ്ഢിതമായി പ്രഖ്യാപിച്ചു. അല്ലാഹുവിന്റെ ഏകത്വത്തിനു നിരക്കാത്ത ആശയങ്ങളെയെല്ലാം ഇസ്‌ലാം തിരസ്‌കരിക്കുന്നു.
ഉത്തരവാദിത്ത ബോധത്തോടെ പ്രവര്‍ത്തിക്കാന്‍ കടപ്പെട്ടവനാണ് മനുഷ്യന്‍ എന്ന് ഇസ്‌ലാം സിദ്ധാന്തിക്കുന്നു. പ്രകൃതി അവന്റെ കൈയില്‍ ലഭിച്ച അമാനത്ത് (സൂക്ഷിപ്പു സ്വത്ത്) ആണെന്നും ഇസ്‌ലാം സമര്‍ഥിക്കുന്നു. പ്രകൃതിയില്‍ തന്നിഷ്ടം പ്രവര്‍ത്തി ക്കാന്‍ മനുഷ്യന് അവകാശമില്ല. ഇതാണ് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധ ത്തെക്കുറിച്ച ഇസ്‌ലാമിന്റെ അടിസ്ഥാന സമീപനം.
അക്രമത്തിനും അമിതവ്യയത്തിനും വിലക്ക്
ഭൂമിയില്‍ മനുഷ്യന് ഏര്‍പ്പെടാന്‍ കഴിയുന്ന എല്ലാവിധ അക്രമ പ്രവര്‍ത്തനങ്ങളെയും ഇസ്‌ലാം വിലക്കുന്നു. ദൈവത്തില്‍ പങ്കുചേര്‍ക്കുകവഴി ദൈവത്തോടും ഉപദ്രവിക്കുക വഴി മനുഷ്യരോടും സൗകര്യങ്ങളെ ദുര്‍വിനിയോഗം ചെയ്യുക വഴി പ്രകൃതിയോടും ജീവജാലങ്ങളോടും ക്രൂരതകാണിക്കുക വഴി ഭൂമിയുടെ മറ്റവകാശികളോടും സ്വന്ത ത്തിനു ഹാനികരമായ പ്രവര്‍ത്തനങ്ങള്‍ വഴി തന്നോടു തന്നെയും മനുഷ്യന്‍ അക്രമം ചെയ്യുന്നു്. ‘മനുഷ്യന്റെ പ്രവര്‍ത്തന ഫലമായി കരയിലും കടലിലും കുഴപ്പം പ്രകമൊ യിരിക്കുന്നു’ എന്നാണ് ഖുര്‍ആന്റെ (30: 41) തന്നെ നിരീക്ഷണം. മനുഷ്യന്റെ ഈദൃശ അക്രമ പ്രവൃത്തികള്‍ കാരണം അവന്റെ വംശത്തെ ഒന്നടങ്കം ദൈവം നശിപ്പിക്കാത്തത് അവനുനേരത്തെ നിശ്ചയിച്ച അവധി പൂര്‍ത്തീകരിക്കാന്‍ ദൈവം ഇച്ഛി ക്കുന്നതിനാലാ ണെന്നും ഖുര്‍ആന്‍ പറയുന്നു. ‘അല്ലാഹു മനുഷ്യരെ അവരുടെ അക്രമം മൂലം പിടികൂ ടുകയായിരുന്നെങ്കില്‍ ഭൂമുഖത്ത് യാതൊരു ജീവിയെയും അവന്‍ ബാക്കി വെക്കുമായി രുന്നില്ല. എന്നാല്‍ നിര്‍ണിതമായ ഒരവധിവരെ അവര്‍ക്കവന്‍ സമയം നല്‍കിയിരിക്കുക യാണ്’ (16/61).
‘നിങ്ങളില്‍ ആര്‍ അക്രമം ചെയ്തുവോ അവരെ നാം ഗുരുതരമായ ശിക്ഷ ആസ്വദി പ്പിക്കുന്നതാണ്.’ എന്ന് ഖുര്‍ആന്‍ (25/19) താക്കീതു ചെയ്യുന്നു. തിരുനബി അരുളി: അക്രമിയെ കിട്ടും ആളുകള്‍ അയാളുടെ കൈക്കു പിടിക്കുന്നില്ലെങ്കില്‍ അല്ലാഹു അവരെ ഒന്നടങ്കം ശിക്ഷിച്ചേക്കാം’ (അബൂദാവൂദ്). ഒരാളോ ഒരുകൂട്ടമാളുകളോ ചെയ്തുകൂട്ടുന്ന അക്രമങ്ങളുടെ ദുരന്തഫലം അതുചെയ്യുന്നവരെ മാത്രമല്ല ബാധിക്കുക. പ്രസ്തുത അന്യായത്തെയും അക്രമത്തെയും പ്രതിരോധിക്കാതെ നിസ്സംഗരായി നിന്ന വരെയും അതിന്റെ കെടുതികള്‍ ബാധിക്കുമെന്ന് ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നു: ‘നിങ്ങള്‍ ഫിത്‌നയെ കരുതിയിരിക്കുക. നിങ്ങളില്‍ അക്രമം പ്രവര്‍ത്തിച്ചവരെ മാത്രമാ യല്ല അത് പിടികൂടുക’ (8/25).
അക്രമത്തിന്റെ നാനാര്‍ഥങ്ങള്‍ ഖുര്‍ആനും പ്രവാചക ചര്യയും വിശദീകരിക്കുന്നു്. കപ്പലിന് ദ്വാരമിടുന്നവന്‍ മാത്രമല്ല കപ്പലില്‍ വെള്ളം കയറി ചാവുക എന്ന് തിരുനബി മുകളില്‍ ഉദ്ധരിച്ച ഖുര്‍ആന്‍ സൂക്തത്തിന്റെ വിശദീകരണമായി ഒരുപമ നല്‍കിയിട്ടു്. തലക്കു വെളിവില്ലാത്തവന്‍ കപ്പലിന് ദ്വാരമുാക്കുന്നതു നിസ്സംഗഭാവേന നോക്കിനി ന്നവനും കപ്പല്‍ മുങ്ങുമ്പോള്‍ മുങ്ങിച്ചാകും. പ്രകൃതിയുടെ കാര്യത്തിനും പ്രവാചകന്റെ ഈ ഉപമ ബാധകമാകുന്നു. വനങ്ങള്‍ വെട്ടിനശിപ്പിച്ചും മലകളും കുന്നുകളും ഇടിച്ചു നിരപ്പാക്കിയും ഭൂമിയുടെ മേല്‍ മര്‍ദം പെരുപ്പിക്കുന്ന വന്‍കിട ഡാമുകള്‍ പണിതും അരുവികളും ജലാശയങ്ങളും മലിനമാക്കിയും പ്രകൃതിയാകുന്ന കപ്പലിനു ദ്വാരമുാ ക്കുന്നവരും അത്തരം അക്രമങ്ങളെ തടയാതെ മാറിനില്‍ക്കുന്നവരും ഒരുപോലെ അ തിന്റെ ദുരന്തഫലങ്ങള്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരാണ്.
അമിതമായ ഉപഭോഗത്വരയും അതിരുകടന്ന ആസക്തിയും ആഡംബര പ്രിയവുമാണ് പരിസ്ഥിതിക്കു വിനാശകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. ഇത്തരം പ്രേരണകളെയും ഇസ്‌ലാം കര്‍ശനമായി നിരോധിക്കുന്നു.
‘നിങ്ങള്‍ ആഹാരം കഴിക്കുകയും കുടിക്കുകയും ചെയ്യുക. പരിധി കവിയരുത്. നി ശ്ചയം, പരിധി ലംഘിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.’ (7/31) ‘ധൂര്‍ത്തടിക്കരുത്. ധൂര്‍ത്തന്മാര്‍ ചെകുത്താന്മാരുടെ സഹോദരങ്ങളാണ്. തന്റെ നാഥനോട് കൃതഘ്‌നത കാണിക്കുന്നവനാകുന്നു ചെകുത്താന്‍’ (17/26, 27). ഉള്ളതുകൊ് തൃപ്തിപ്പെടാന്‍ കഴിയാതെ ആര്‍ത്തിപിടിച്ച വിഭവവേട്ടക്ക് മനുഷ്യന്‍ ഇറങ്ങിത്തിരിക്കുന്നതാണ് പരിസ്ഥി തിക്കേല്‍ക്കുന്ന പല പരിക്കുകള്‍ക്കും വഴിമരുന്നാകുന്നതെന്നു വ്യവസായ യുഗത്തിന്റെയും കൊളോണിയലിസത്തിന്റെയും ചരിത്രം അസന്നിഗ്ധമായി പഠിപ്പി ക്കുന്നു. ഉപഭോഗത്തില്‍ മിതത്വവും നിരാഡംബര ജീവിതവുമാണ് പ്രകൃതിയുടെ സന്തു ലിതത്വ പാലനത്തിന് അഭികാമ്യം.
നീതിയും സന്തുലിതത്വവും
പരിസ്ഥിതിയെ സംബന്ധിച്ച ഇസ്‌ലാമിന്റെ കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതില്‍ നിര്‍ണാ യക പ്രാധാന്യമുള്ള ര് പരികല്‍പ്പനകളാണ് നീതിയും സന്തുലിതത്വവും. നീതി ഇസ് ലാമിന്റെ അടിസ്ഥാന ഭാവമാണ്. ഖുര്‍ആന്റെ പ്രധാന പ്രമേയങ്ങളിലൊന്നാണ് അദ്ല്‍ അഥവാ നീതി. അല്ലാഹുവിന്റെ നീതിനിഷ്ഠയെയും പ്രാപഞ്ചിക നീതിയെയും കുറിച്ച് ഖുര്‍ആന്‍ നിരന്തരം ഉദ്‌ബോധിപ്പിക്കുന്നു. പൂര്‍ണാര്‍ഥത്തില്‍ നീതിമാന്മാരായിരിക്കുക എന്ന് മനുഷ്യരോടും ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു.
സാമൂഹിക ബന്ധങ്ങളില്‍ മാത്രമല്ല ഇസ്‌ലാം മനുഷ്യരില്‍ നിന്നു നീതി താത്പര്യപ്പെ ടുന്നത്. സത്യത്തോടും നന്മയോടുമുള്ള വ്യക്തിയുടെ പ്രതിബദ്ധത വൈയക്തിക നീതി യായി ഇസ്‌ലാമിക തത്വചിന്തകന്മാര്‍ കാണുന്നു. പ്രകൃതിയോടും ഇതര ജീവജാലങ്ങ ളോടുമുള്ള വ്യക്തിയുടെ ബന്ധവും ഇതേ നീതിയുടെ താത്പര്യങ്ങള്‍ക്കനുസരി ച്ചാകണം നിര്‍ണയിക്കപ്പെടുന്നത്. ഉണങ്ങുന്ന ചെടിയോട് മനുഷ്യന്‍ ചെയ്യേ നീതി അതിനു വെള്ളമൊഴിച്ചു കൊടുക്കുക എന്നതാണ്. പക്ഷികളോട് മനുഷ്യന്‍ ചെയ്യേ നീതി അവ ചേക്കേറുന്ന മരങ്ങള്‍ വെട്ടിമുറിക്കാതിരിക്കുക എന്നതും.
സന്തുലിതത്വം എന്ന ഇസ്‌ലാമിന്റെ മൗലിക കാഴ്ചപ്പാടും പരിസ്ഥിതിയുമായുള്ള മനുഷ്യബന്ധം നിര്‍ണയിക്കുന്നതില്‍ പ്രധാനമാണ്. സന്തുലിത സമീപനത്തിന്റെ പ്രാധാന്യം ഖുര്‍ആന്റെ ഈ അനുശാസനത്തില്‍ നിന്നു ഗ്രഹിക്കാം. ‘കൈപിരടിയില്‍ ബന്ധിക്കുകയോ പൂര്‍ണമായി അയച്ചിടുകയോ അരുത്. അങ്ങനെ ചെയ്താല്‍ നീ നിന്ദ്യനും ദുഃഖിതനുമായിത്തീരും’(17/29). കൈ പിരടിയില്‍ ബന്ധിക്കുക എന്നത് ലുബ് ധിന്റെ ആലങ്കാരിക പ്രയോഗമാണ്. കൈ അയച്ചിടുന്നത് മുന്‍പിന്‍ നോക്കാതെയുള്ള ചെലവഴിക്കലിന്റെയും. രിനെയും നിരുത്സാഹപ്പെടുത്തുന്ന ഇസ്‌ലാം മധ്യമ നിലപാട് സ്വീകരിക്കാന്‍ ആവശ്യപ്പെടുന്നു. ദൈനംദിന ജീവിത വ്യവഹാരങ്ങള്‍ക്കു മാത്രം ബാധകമായതല്ല ഈ തത്വം. പ്രത്യുത ജീവിത സമീപനത്തെ മുഴുവന്‍ ഈ തത്വം സ്വാധീനിക്കേതു്. രാത്രി മുഴുവന്‍ പ്രാര്‍ഥിക്കും, എല്ലാദിവസവും നോമ്പെടുക്കും, സ്ത്രീ സംസര്‍ഗം ഉപേക്ഷിക്കും എന്നിങ്ങനെ പ്രവാചക പത്‌നി ആഇശഃ(റ) യുടെ സാന്നിധ്യത്തില്‍ പ്രതിജ്ഞ ചെയ്ത മൂന്നു പേരെ പ്രവാചകന്‍ വിളിപ്പിക്കുകയും അവരെ അവരുടെ പ്രതിജ്ഞയില്‍നിന്ന് പിന്തിരിപ്പിക്കുകയും ചെയ്ത സംഭവം പ്രസിദ്ധ മാണ്. സ്വശരീരത്തിനും മറ്റുള്ളവര്‍ക്കുമുള്ള അവകാശങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഓരോ രുത്തരും ബാധ്യസ്ഥരാണെന്ന് നബി സര്‍വസംഗ പരിത്യാഗിയായിക്കഴിഞ്ഞ ഒരു ശിഷ്യനെ ഉപദേശിച്ചു. ഇസ്‌ലാം വിഭാവന ചെയ്യുന്ന സന്തുലിതത്വ സമീപനത്തെയാണ് ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. എല്ലാകാര്യങ്ങള്‍ക്കും ബാധകമാണ് ഈ സമീപനം. പ്രകൃതിയിലെ വിഭവങ്ങള്‍ ഒട്ടും ഉപയോഗിക്കരുതെന്ന് ഇസ്‌ലാം ശഠിക്കുന്നില്ല. എന്നല്ല, മനുഷ്യന്റെ ഉപയോഗത്തിനു വേിയാണ് അല്ലാഹു അവ സൃഷ്ടിച്ചിരിക്കുന്നത് എന്നാ ണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. അതേസമയം, വിഭവങ്ങള്‍ യഥേഷ്ടം ഉപയോഗിച്ച് തുലക്കാന്‍ അവന്‍ അനുവദിക്കപ്പെടുന്നുമില്ല. ആവശ്യത്തില്‍ കവിഞ്ഞുള്ള ഉത്പാദനവും ഉപഭോഗവുമാണ് പ്രകൃതിയുടെ താളംതെറ്റിക്കു ന്നതെന്നത് വ്യക്തമാണ്. ഉപയോഗിച്ചു വലിച്ചെറിയുന്ന പടിഞ്ഞാറന്‍ സമ്പ്രദായത്തിനും ഇസ്‌ലാമിന്റെ കാഴ്ച യില്‍ നീതീകരണമില്ല.
ഭൂമിയില്‍ അഹങ്കാരത്തോടെ നടക്കരുതെന്നും ഖുര്‍ആന്‍ അനുശാസിക്കുന്നു. ജ്ഞാനി വര്യനായ ലുഖ്മാന്‍ മകനു നല്‍കിയ ഉപദേശം ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: ‘….. ഭൂമിയില്‍ നീ അഹങ്കാരത്തോടെ നടക്കരുത്. ദുരഭിമാനിയെയും പൊങ്ങച്ചക്കാരനെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല. നടത്തത്തില്‍ മിതത്വം പാലിക്കുക. ശബ്ദം പതുക്കെയാക്കുക. ഏ റ്റവും വെറുപ്പുളവാക്കുന്ന ശബ്ദം കഴുതയുടേതാണ്’ (31/18, 19).
ഭൂമിയില്‍ വിനയാന്വിതര്‍ക്കാണ് സമാധാനം. അഹങ്കാരത്തിന്റെ നെടുംഗോപുരങ്ങള്‍ പണിതാണ് മനുഷ്യന്‍ പ്രകൃതിയുടെ താളംതെറ്റിക്കുന്നത്.
ദൈവികദൃഷ്ടാന്തമായ പ്രകൃതി, പവിത്രമായ ഭൂമി
പ്രപഞ്ചത്തെ മുഴുവന്‍ അല്ലാഹുവിന്റെ മഹത്തായ ദൃഷ്ടാന്തമായും മനുഷ്യന് ആവാസ വ്യവസ്ഥയായി അല്ലാഹുനിശ്ചയിച്ചിട്ടുള്ള ഭൂമി പവിത്രമായ വാസസ്ഥലമായും ഇസ്‌ലാം പഠിപിക്കുന്നു. പരിസ്ഥിതിയോടുള്ള സമീപനത്തില്‍ ഈ ര് പരികല്‍പ്പനകള്‍ക്കും സവിശേഷമായ പ്രാധാന്യമു്. അല്ലാഹുവിന്റെ ദൃഷ്ടാന്തമായ പ്രകൃതി ആ്വരവര്‍ഹി ക്കുന്നു. അത് അക്രമിച്ചു കീഴൊതുക്കേ ശത്രുവല്ല. ക്രൈസ്തവ ദര്‍ശനത്തിലേതു പോലെ ഇസ്‌ലാമില്‍ ഭൂമി ‘പാപം’ ചെയ്ത മനുഷ്യന്റെ ‘പതന’സ്ഥാനമല്ല. ഭൂമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രത്യേക സൃഷ്ടിയാണ് മനുഷ്യന്‍. ഭൂമി പരിശുദ്ധമാണ്. ‘ഭൂമി മുഴുവന്‍ വിശ്വാസികള്‍ക്ക് പള്ളിയാണ്.’ എന്ന് തിരുനബി അരുളിയിട്ടു്. മണ്ണുപയോ ഗിച്ച് നമസ്‌കാരത്തിനു അംഗശുദ്ധി വരുത്താം. മനുഷ്യന്‍ മണ്ണില്‍ നിന്നു സൃഷ്ടിക്കപ്പെ ട്ടവനും മണ്ണിലേക്ക് മടങ്ങുന്നവനുമാണെന്നു ഖുര്‍ആന്‍.
‘ഭൂമിയെ നിങ്ങള്‍ക്കൊരു വിരിപ്പും പര്‍വതങ്ങളെ തൂണുകളുമാക്കിത്തന്നില്ലേ?’ (ഖുര്‍ആന്‍ 78:6,7) എന്ന ചോദ്യം ചിന്തയെ അഗാധമായി സ്വാധീനിക്കാന്‍ പര്യാപ്ത മാണ്. ‘നിങ്ങള്‍ക്കവന്‍ ഭൂമിയെ ഇണക്കമുള്ളതാക്കിത്തന്നു. നിങ്ങള്‍ അതിന്റെ ഇടങ്ങ ളില്‍ സഞ്ചരിക്കുകയും അതിലെ ആഹാരങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുക’ (ഖുര്‍ആന്‍ 67/15) എന്നും മനുഷ്യനോട് ഖുര്‍ആന്‍ ആവശ്യപ്പെടുന്നു.
വിശുദ്ധ ഖുര്‍ആനിലുടനീളം പ്രകൃതി ഒരു സജീവ സാന്നിധ്യമാണ്. മരങ്ങളും ചെടികളും മലകളും കുന്നുകളും മരുഭൂമികളും മരുപ്പച്ചയും ജീവജാലങ്ങളും കൃഷിയും സമുദ്രവും അരുവികളും കാറ്റും പരാഗണവും ഖുര്‍ആനില്‍ നിരന്തരം പരാമര്‍ശിക്കപ്പെ ടുന്നു. മനുഷ്യനെ പ്രകൃതിയുമായി ഇണക്കുകയും അവന്റെ ശ്രദ്ധയെ പ്രകൃതിയുടെ അത്ഭുതങ്ങളിലേക്കും രഹസ്യങ്ങളിലേക്കും ആകര്‍ഷിക്കുകയുമാണ് ഖുര്‍ആന്‍ ചെ യ്യുന്നത്. പ്രകൃതിയുമായി പൊരുത്തപ്പെടുന്ന ജീവിതക്രമമാണ് മനുഷ്യന്‍ രൂപപ്പെടു ത്തേതെന്നു ഇസ്‌ലാം താത്പര്യപ്പെടുന്നു. മനുഷ്യനു ഹാനികരമായതെല്ലാം ഇസ്‌ലാം വിലക്കി. നല്ലത് അനുവദിക്കുകയും ചെയ്തു.
ഭൂമിയെ ഹരിതാഭമാക്കുക
ഭൂമിയില്‍ കൃഷി ചെയ്യാനും ഫലവൃക്ഷങ്ങളും തണല്‍ മരങ്ങളും വച്ചുപിടിപ്പിക്കാനും പ്രവാചകന്‍ അണികളെ ഉപദേശിച്ചു. അനസ്(റ) എന്ന പ്രവാചക ശിഷ്യന്‍ നബിയില്‍ നിന്ന് ഉദ്ധരിക്കുന്നു: ‘ഒരു മുസ്‌ലിം ചെടി നടുകയോ കൃഷിയിറക്കുകയോ ചെയ്യുകയും പക്ഷിയും മൃഗവും അതില്‍ നിന്നു ഭക്ഷിക്കുകയും ചെയ്താല്‍ അത് അവനൊരു സ്വദഖ(പുണ്യകരമായ ദാനം) ആയി മാറാതിരിക്കുകയില്ല.’ വിളയോ ഫലങ്ങളോ മോഷണം പോയാലും സ്വദഖയായി പരിഗണിക്കപ്പെടുമെന്നു മറ്റൊരു നിവേദനത്തി ലു്.
തിരുനബി പറഞ്ഞു: ‘ആര്‍ക്കെങ്കിലും സുഗന്ധച്ചെടി കിട്ടിയാല്‍ ഒഴിവാക്കരുത്. അത് ഭാരമില്ലാത്തതും സുഗന്ധമുള്ളതുമാണല്ലോ’ (ബൈഹഖി).
മുപ്പതില്‍പ്പരം ചെടികളെയും അവയുടെ ഔഷധഗുണങ്ങളെയും സംബന്ധിച്ചു ഹദീസു കളില്‍ പരാമര്‍ശമു്. പല ചെടികളും നശിപ്പിക്കുന്നതിനെ പ്രവാചകന്‍ വിലക്കുകയും ചെയ്തു. യുദ്ധത്തില്‍ പോലും ശത്രുക്കളുടെ തോട്ടങ്ങളും വൃക്ഷങ്ങളും നശിപ്പിക്കുന്നത് ഇസ്‌ലാം വിലക്കി എന്നത് ശ്രദ്ധേയമാണ്. ഹസ്രത് അബൂബക്ര്‍ സ്വിദ്ദീഖ്(റ) തന്റെ ഭടന്മാര്‍ക്കു നല്‍കിയ പ്രശസ്തമായ നിര്‍ദേശങ്ങളില്‍ മരങ്ങള്‍ മുറിക്കരുതെന്ന നിര്‍ദേശവും ഉള്‍പ്പെടുത്തിയിരുന്നു.