നഷ്ടപ്പെട്ട കൈ, കാല്‍, ചെവി,
പല്ല്, മൂക്ക് തുടങ്ങിയവയ്ക്കു പകരം തദ്സ്ഥാനത്ത് ഉപയോഗിക്കാവുന്ന
കൃത്രിമാവയവങ്ങള്‍ ഇന്നു ലഭ്യമാണ്. ജൈവാവയവങ്ങള്‍ വച്ചു
പിടിപ്പിക്കുന്നതിനാവശ്യമാകുന്ന ശസ്ത്രക്രിയാവിഷമം ഇവിടെ
ഉണ്ടാകുന്നില്ല.”പ്ലാസ്റ്റിക്
സര്‍ജറിയിലെ ഏറ്റവും വിഷമം പിടിച്ച ഒരു പുനര്‍ നിര്‍മ്മാണ പ്രക്രിയയാണു ബാഹ്യ കര്‍ണ്ണങ്ങളില്‍ നടത്തുന്ന സര്‍ജറി. എന്നാല്‍ ഇപ്പോള്‍ കൃത്രിമച്ചെവി വളരെ ഭംഗിയായി ഉണ്ടാക്കുന്നുണ്ട്. ഇത്തരം കൃത്രിമച്ചെവികള്‍ വളരെ സാധാരണയായിത്തോന്നുന്നതു കൊണ്ട് ശസ്ത്രക്രിയയേക്കാള്‍ ഇവയാണു കൂടുതല്‍ ഇന്നു പ്രചാരത്തിലുള്ളത്”(മെഡിക്കല്‍ എന്‍സൈക്ളോപീഡിയ പേ: 562).
“പൂര്‍ണ്ണമായും ഇല്ലാതിരിക്കുന്ന കൈകള്‍ക്ക് പുനര്‍നിര്‍മ്മാണത്തേക്കാളും നല്ലതു കൃത്രുമകൈയാണ്. നവീനമായ ധാരാളം ഉപകരണങ്ങള്‍ കൊണ്ടു വളരെ ഉപകാരപ്രദമായ കൃത്രിമക്കൈ ഉണ്ടാക്കാന്‍ സാധിക്കും. വളരെ സൂക്ഷ്മമായ പ്രവൃത്തികള്‍ പോലും ഈ കൈകള്‍ക്കു ചെയ്യുവാന്‍ കഴിയും” (മെഡിക്കല്‍ എന്‍സൈക്ളോപീഡിയ പേ: 562).
ആഹാരം ചവച്ചരയ്ക്കുന്നതിനും നന്നായി ചിരിക്കുന്നതിനും സഹായിക്കുന്ന പല്ല് മനുഷ്യശരീരത്തിലെ ഒരു പ്രധാന അവയവമാണ്. ചവയ്ക്കുമ്പോള്‍ പല്ലുകള്‍ ചെലുത്തുന്ന ബലം ശിരസ്സിലെ അസ്ഥികളുടെയും മറ്റും ആരോഗ്യകരമായ നിലനില്‍പിനു സഹായകമാണ്. (മെഡിക്കല്‍ എന്‍സൈക്ളോപീഡിയ പേ: 103) സ്ഥിരം പല്ലുകളില്‍ വല്ലതും നഷ്ടപ്പെട്ടാല്‍ പിന്നീടു പകരം മുളയ്ക്കില്ല. അതുകൊണ്ട് തക്കതായ കാരണമില്ലാതെ ഒരു പല്ലും എടുത്തുകളയരുത്. വല്ല കാരണവശാലും പല്ല് എടുത്തുകളയുകയോ സ്വയം പൊഴിഞ്ഞു പോവുകയോ ചെയ്താല്‍ പകരം നിര്‍മ്മിത ദന്തം വച്ചു തദ്സ്ഥാനം പരിഹരിക്കാവുന്നതാണ്.
പല്ലു വെക്കുന്നതു കൊണ്ടു ഭംഗിയും ചവയ്ക്കുവാനുള്ള കഴിവും വീണ്ടു കിട്ടുമെന്നു മാത്രമല്ല, മുഖത്തേയും വായ്ക്കുള്ളിലേയും പേശികള്‍ക്കും അസ്ഥികള്‍ക്കും ആരോഗ്യകരമായി നില നില്‍ക്കാന്‍ സാധിക്കുകയും ചെയ്യുന്നു” (കയശറ ജ: 120).
മുഴുവന്‍ പല്ലും നഷ്ടപ്പെട്ടാല്‍ നാക്കു പരന്ന് അതിന്റെ വലിപ്പം വര്‍ദ്ധിക്കുന്നു, ഇതു മൂലമാണു വൃദ്ധന്മാരില്‍ ചിലര്‍ നാക്കു പുറത്തിട്ടു കൊണ്ടിരിക്കുന്നത്. പല്ലുമുഴുവന്‍ പോയാല്‍, അതു വയ്ക്കാതിരുന്നാല്‍ താടിയെല്ലുകള്‍ക്കു തേയ്മാനം സംഭവിക്കുന്നു. കൂട്ടത്തില്‍ ചെവിയില്‍ ഹുങ്കാരം, നാവെരിച്ചില്‍, തലവേദന തുടങ്ങിയ ലക്ഷണങ്ങളോടു കൂടിയ “കോസ്റ്റന്‍സിന്‍ഡ്രോം” എന്ന അസുഖം ഉണ്ടാകുന്നു. പല്ലു വെയ്ക്കുന്നതോടെ ഇതൊക്കെ മാറിപ്പോകും. ഒന്നോ രണ്ടോ പല്ലു നഷ്ടപ്പെട്ടാലും അവയുടെ പുനര്‍സൃഷ്ടി ഉടനെ നടത്തപ്പെടേണ്ടതാണ്. അല്ലെങ്കില്‍ സമീപത്തുള്ള പല്ലുകള്‍ക്കു സ്ഥാനഭ്രംശം സംഭവിക്കുകയും മോണ രോഗങ്ങളുണ്ടാകുകയും ചെയ്യും. ക്രമേണ പല്ലുകള്‍ നഷ്ടപ്പെടാനുമതിടയാക്കുന്നു (കയശറ ജ: 121).
ആനക്കൊമ്പ്, കടല്‍ചിപ്പി, ലോഹം എന്നിവകൊണ്ടു ശില്‍പികളും, സ്വര്‍ണപ്പണിക്കാരും തീര്‍ത്ത പല്ലുകളായിരുന്നു പണ്ടു കാലങ്ങളില്‍ ഉപയോഗിച്ചിരുന്നത്. ഇന്നു ആധുനിക ശാസ്ത്രത്തിന്റെ സഹായത്തോടെ ഏറ്റവും ലളിത സുന്ദരമായ നിര്‍മ്മിത പല്ലുകളാണ് ഉപയോഗിക്കപ്പെടുന്നത്. ‘അക്രിലിക്‘ എന്ന വസ്തുകൊണ്ടു രൂപപ്പെടുത്തിയെടുക്കുന്ന നിര്‍മ്മിത ദന്തം ഭംഗിയും ബലവുമുള്ളതുമാണ് (കയശറ ജ: 121).