സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday 12 September 2014

കള്ളന്റെ മനസ്സ് മാറ്റിയ ശൈഖ്

ഒരിക്കല്‍ രിഫാഈ ശൈഖ്(റ) വീട്ടിലേക്ക് വന്നപ്പോള്‍ പൂമുഖ വാതില്‍ തുറന്നിട്ടിരിക്കുന്നതു കണ്ടു. ആരാണ് ഞാന്‍ അടച്ചുപോയ വാതില്‍ തുറന്നത്! ശൈഖ്(റ)ന് ആശ്ചര്യമായി. അവിടുന്ന് വീട്ടിനകത്തേക്ക് നോക്കിയപ്പോള്‍ ഒരു ചെറുപ്പക്കാരനെ കണ്ടു. ശൈഖ്(റ)നെ കണ്ടപാടെ അവന്‍ വിരണ്ടു. ശൈഖ്(റ)ന്റെ വീട്ടില്‍ കവര്‍ച്ചക്കെത്തിയതായിരു ന്നു അവന്‍. വീട്ടുകാരന്‍ തന്നെ പിടികൂടുമെന്നും ഉപദ്രവിക്കുമെന്നും അവന്‍ ഭയന്നു. എനിക്കിനി ജീവന്‍ ബാക്കി ലഭിക്കില്ല എന്നും അവന്‍ കരുതി.
എന്നാല്‍ ശൈഖ്(റ) അവനെ ഒന്നും ചെയ്തില്ല. ശൈഖ്(റ) വീട്ടിലെത്തിയപ്പോള്‍ അവന്‍ എടുത്ത് കൊണ്ടിരുന്നത് തൊലിയുള്ള ഗോതമ്പായിരുന്നു. ശൈഖ്(റ) അവനോട് പറ ഞ്ഞു.
“കുഞ്ഞുമോനേ, ആ തൊലിയുള്ള ഗോതമ്പ് കൊണ്ടു പോയാല്‍ തൊലികളയാനും പൊടിക്കാനും എത്ര പണവും സമയവും വേണം. നീ എന്റെ കൂടെ വന്നാല്‍ അപ്പുറ ത്തെ റൂമില്‍ നിന്ന് ഞാന്‍ ഗോതമ്പ് മാവ് എടുത്ത് തരാം.” കള്ളനു അത്ഭുതം തോന്നി. ഇയാള്‍ എന്നെ കളിപ്പിക്കുകയാണോ?
എങ്കിലും ശൈഖിന്റെ പിന്നില്‍ നടന്നു. അവിടുന്ന് കവര്‍ നിറയെ ഗോതമ്പ് മാവ് കൊടു ത്തു. അയാളെ ടോര്‍ച്ചെടുത്ത് യാത്രയാക്കാന്‍ പുറപ്പെട്ടു.
ഗ്രാമാതിര്‍ത്തിവരെ ചെന്ന് അയാളെ യാത്രയയച്ചുകൊണ്ട് കള്ളനോട് ശൈഖ്(റ) പറ ഞ്ഞു. “നീ എന്നെ കണ്ടപ്പോള്‍ ഭയപ്പെട്ടതു മാപ്പാക്കണം” ഇതൊക്കെ അനുഭവിച്ച കള്ളന്‍ ഇയാള്‍ സാധാരണക്കാനല്ലന്ന് മനസ്സിലാക്കി. വീട്ടില്‍ കക്കാന്‍ വന്നവന് ഇഷ്ടംപോലെ ധാന്യവും യാത്രയയപ്പും നല്‍കാന്‍ ഒരു സാധാരാണക്കാരന് കഴിയില്ല.
അയാള്‍ കുറച്ച് ദിവസത്തിനുശേഷം ശൈഖ്(റ)ന്റെ നാടായ ‘ഉമ്മുഅബീദയില്‍‘ തിരിച്ചു വന്നു മാപ്പപേക്ഷിച്ച് അവിടുത്തെ ശിഷ്യനായി മാറി.