കാലാകാലങ്ങളിലായി വിശ്വാസികള്‍ മഹത്വവും ആദരവും പുലര്‍ത്തി സംരക്ഷിക്കപെട്ടു പോന്നിരുന്ന പല ഇസ്ലാമിക പൈതൃകങ്ങള്‍ അക്രമിക്കപെടുകയും വികലമാക്കുകയും പലതും ലോകത്തു നിന്ന് തന്നെ അപ്രത്യക്ഷമാകുകയും ചെയ്യപെട്ടിരുക്കുന്നു. അധികാരത്തിന്റെയും ആയുധത്തിന്റെയും പിന്‍ബലത്താല്‍ ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും തുച്ഹം വരുന്ന ചില ചിദ്ര ശക്തികള്‍ അത് തുടര്‍ന്ന് കൊണ്ടിരിക്കുന്നു. ഇവിടെ നിലനിന്നിരുന്ന ഇസ്ലാമിക പാരമ്പര്യത്തെയും വിശ്വാസത്തെയും ചരിത്രത്തെയും ഇല്ലായിമ ചെയ്തു പുതിയ ആശയങ്ങളും വിശ്വാസങ്ങളും മുസ്ലിംകള്‍ക്കിടയില്‍ അടിച്ചേല്പ്പിക്കുകയാണ് അവരുടെ ലക്‌ഷ്യം.
ഇത് അടുത്ത കാലത്ത് ഉദയം കൊണ്ടതല്ല. ആദ്യ കാല പുത്തന്‍ പ്രസ്ഥാനമായ ഖവാരിജുകളില്‍ തുടങ്ങി പിന്നീട് മുഅതസിലത്തും ഇപ്പോള്‍ ആധുനിക പുത്തന്‍ വാദികളായ വഹാബികളാല്‍ അത് തുടര്ന്നുകൊണ്ടിരുക്കുന്നു. പരമ്പരാഗത ഇസ്ലാമിക ശൈലിയെ അപഹസിക്കുകയും തള്ളികളയുകയും മാത്രമല്ല പണ്ഡിതന്മാരെയും വിശ്വാസികളെയും വധിക്കുകയും കൊള്ളയടിക്കുകയും ചെയ്യുക എന്നത് ഇവരുടെ പൊതുസ്വഭാവമാണ്. മാസങ്ങള്‍ക്ക് മുമ്പ് ലിബിയയില്‍ മക്ബറകളും മസ്ജിദുകളും ഇസ്ലാമിക ചരിത്ര ഗ്രന്ഥങ്ങളും അക്രമിക്കപെട്ടതും, അവസാനം സിറിയയില്‍ പള്ളിയില്‍ ദര്‍സ് നടന്നുകൊണ്ടിരിക്കെ സുന്നി പണ്ഡിതനായ ഡോ: ശൈഖ് സഈദ് റമളാന്‍ ബൂത്വിക്ക് ഉള്‍പെടെ വിശ്വാസികളെയും അധിക്രുരമായി വധിക്കപെടുകയും ചെയ്ത സംഭവവും അതില്‍പെട്ടതാണ്.
ജന്നത്തുല്‍ ബഖീഅ് (മദീന) വഹാബികള്‍ തകര്ക്കപെടുന്നതിനു മുമ്പ്:
ഹിജ്‌റയുടെ പ്രഥമ നൂറ്റാണ്ടില്‍ ഇസ്‌ലാമിക ഖിലാഫത്തിനെ തകര്‍ക്കാനും മുസ്‌ലിംകളെ ഭിന്നിപ്പിക്കാനും രംഗത്ത് വന്ന മതനവീകരണ പ്രസ്ഥാനമാണ് ഖവാരിജിസം. നജ്‌ദ് ആസ്ഥാനമാക്കിയായിരുന്നു അവരുടെ പ്രവര്‍ത്തനം. ഖവാരിജിസത്തിന്റെ പ്രേതങ്ങള്‍ അന്ത്യനാള്‍ വരെ അവതരിക്കുമെന്നും അവരിലെ അവസാനത്തെ വിഭാഗം ദജ്ജാലിനോട് കൂടെയായിരിക്കുമെന്നും സലഫ് (ആദ്യ കാല പണ്ഡിതര്‍) പ്രവചിച്ചിട്ടുണ്ട്. പ്രസ്‌തുത വചനത്തിന്റെ പുലര്‍ച്ചയാണ് വഹാബിസം.
ജന്നത്തുല്‍ ബഖീഅ് വഹാബികള്‍ തകര്‍ക്കപെട്ടതിനു ശേഷം:
മക്കയിലെ മുശ്‌രികുകള്‍ക്കെതിരെ അല്ലാഹു അവതരിപ്പിച്ച ഖുര്‍ആനിക വചനങ്ങള്‍ മുസ്‌ലിംകളുടെ മേല്‍ കെട്ടിവെച്ച് അവരെ മുശ്‌രിക്കുകളാക്കി ചിത്രീകരിക്കുന്ന ഖവാരിജിയന്‍ തന്ത്രങ്ങളെ പച്ചയായി പഴറ്റുന്നവരാണ് വഹാബികള്‍.. ഉസ്‌മാനിയ്യ ഖിലാഫത്തിനെ തകര്‍ക്കാന്‍ ബ്രിട്ടനുമായി കൂട്ട് കൂടിയ വഹാബിയന്‍ കരുനീക്കങ്ങളില്‍ നിന്ന് ഖവാരിജുമായുള്ള വഹാബിസത്തിന്റെ പിതൃത്വം വായിച്ചെടുക്കാവുന്നതാണ്. ഭരണം കയ്യാളാന്‍ വേണ്ടി അനവധി മുസ്‌ലിംകളെ വധിച്ച് ഖവാരിജുകളോട് കൂറ് പുലര്‍ത്തിയത് വഹാബിസത്തിന്റെ ഖവാരിജ് ബന്ധത്തെ ശരിവെക്കുന്നുണ്ട്.
വഹാബിസത്തിന്റെ ശക്തി കേന്ദ്രമായ നജ്‌ദ് ഫിത്‌നകളുടെ ഉറവിടമായിരിക്കുമെന്ന് പ്രവാചകന്‍((സ്വ) പ്രവചിച്ചിട്ടുണ്ട്.( (സ്വഹീഹുല്‍ ബുഖാരി,2-105, മിശ്‌കാത്ത് 572). വഹാബിസത്തിന്റെ സ്ഥാപകന്‍ ഇബ്‌നു അബ്‌ദുല്‍ വഹാബിന്റെ ജന്മസ്ഥലമായ നജ്‌ദായിരുന്നു ഖവാരിജുകളുടെയും വഹാബിസത്തിന്റെയും ആസ്ഥാനം.
ജന്നത്തുല്‍ മുഅല്ല (മക്ക ) വഹാബികള്‍ തകര്ക്കപെടുന്നതിനു മുമ്പ്:
വഹാബി ആക്രമണ ഭീകരത:
പ്രഥമഘട്ടത്തില്‍ ദര്‍ഇയ്യയിലെ ജാഹിലികളായ ബന്ധുക്കളെ ഒരുമിച്ച് കൂട്ടി ഒരു സമരമുന്നണിയുണ്ടാക്കുകയും തൗഹീദിന്റെ പുന:സ്ഥാപനമെന്ന പേരില്‍ മുസ്‌ലിംകളോട് യുദ്ധം ചെയ്യുകവഴി അവരെ കൊലചെയ്യുകയും കൊള്ളയടിക്കുകയും ചെയ്‌തു. ഗനീമത്ത് മുതല്‍ ആക്രമണാന്ത്യം സുലഭമായി ലഭിച്ചതിനാല്‍ ബന്ധുക്കള്‍ സമ്പന്നരാവുകയും വഹാബിസത്തിലേക്ക് ജനം ചേക്കേറുകയും ചെയ്‌തു. പരിസരപ്രദേശങ്ങള്‍ കീഴടക്കിയ ശേഷം ലഭിച്ച സമ്പത്ത് മുഴുവന്‍ ചെലവഴിച്ചത് ഇബ്‌നു അബ്‌ദില്‍ വഹാബിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു. അവര്‍ യുദ്ധം ചെയ്‌ത് കീഴടക്കിയിരുന്ന പ്രദേശങ്ങളിലെ മുസ്‌ലിം പണ്ഡിതന്മാരെ കൊന്നൊടുക്കുകയും മഹാന്മാരുടെ മഖ്‌ബറകള്‍ ഇടിച്ചു നിരത്തി. കുത്‌ബ്‌ഖാനകള്‍ ഇടിച്ച് നിരത്തി. ഇസ്‌ലാമിക ചിഹ്നങ്ങളും ശിആറുകളും നാമാവശേഷമാക്കുകയും ചെയ്‌തു. മുസ്‌ലിംകളെ നിഷ്‌കരുണം വധിക്കുന്ന തന്റെ അനുയായികള്‍ക്ക് ഇഷ്‌ടംപോലെ സമ്പത്തും സ്വര്‍ഗവും അദ്ദേഹം വാഗ്‌ദാനം ചെയ്‌തു. (താരീഖുല്‍ മംലകതുല്‍ അറബിയ്യ അസ്സഊദിയ്യ)
വഹാബികള്‍ തകര്ക്കപെടുന്നതിനു മുമ്പ്:
മദീനയും മക്കയും വഹാബികളുടെ വിഹാരകേന്ദ്രമായപ്പോള്‍ അനേകം മഖ്‌ബറകളും ഖുബ്ബകളും ചരിത്രസ്‌മാരകങ്ങളും അവര്‍ ഇടിച്ചുനിരത്തി. 7 വര്‍ഷത്തോളം മക്കയിലും മദീനയിലും ഈ കിരാത താണ്ഡവം തിമര്‍ത്താടി.
ക്രി: 1807 ല്‍ വഹാബികള്‍ ഇറാഖില്‍ അലി(റ) വിന്റെ ജാറത്തിലേക്കാണ് തിരിച്ചത്.നബി(സ്വ) യുടെ വീട് വരെ അവര്‍ പൊളിച്ചുമാറ്റി.(രിസാലതുല്‍ ഔറാഖില്‍ ബാഗ്‌ദാദിയ്യ). ചരിത്ര സ്‌മാരകങ്ങളായ മസ്‌ജിദ് അബൂ ഖുബൈസ് ദാറുല്‍ ഖൈസറാന്‍ ഹിറാഗുഹ എന്നിവ പോലും അവര്‍ തകര്‍ത്തു.(ശിഹാബുദ്ദീന്‍ അഹ്‌മദുല്‍ ജാഇ) നബി (സ്വ), അബൂബക്കര്‍ (റ), അലി (റ), ഖദീജ (റ) തുടങ്ങിയവരുടെ ജന്മ സ്ഥല ഭവനങ്ങള്‍ നശിപ്പിച്ചു. (ഖുലാസതുല്‍ കലാം- സയ്യിദ് അഹ്‌മദ് സൈനി അദ്ദഹ്‌ലാനി) മസ്‌ജിദുകളും സജ്ജനങ്ങളോട് ബന്ധപ്പെട്ട തിരുശേഷിപ്പുകളും വഹാബികള്‍ തകര്‍ത്തു. നബി(സ്വ) അബൂബക്കര്‍( (റ), അലി(റ), ഖദീജ(റ) തുടങ്ങിയവരുടെ ജന്മസ്ഥാന ഭവനങ്ങള്‍ നിലംപരിശാക്കി. ഒരു കൂട്ടര്‍ കര്‍സേവ നിര്‍വ്വഹിക്കുമ്പോള്, മഹാത്മാക്കളെ പരിഹസിച്ച് ആക്ഷേപഗാനം പാടി താളമേളങ്ങളോടെ നൃത്തം വെക്കുകയാവും മറ്റൊരു കൂട്ടര്‍..
നബി(സ)
അന്ത്യവിശ്രമം കൊള്ളുന്ന റൗളാ ശരീഫിന്റെ ചുമരിന്റെ കില്ലയില്‍ ആലേഖനം
ചെയ്തിരുന്ന ‘യാ അല്ലാഹു യാ മുഹമ്മദ്'(يا الله يا محمد)എന്നത് ‘യാ അല്ലാഹു
യാ മജീദ് ‘ (يا الله يا مجيد) എന്നാക്കി തിരുത്തിയിരിക്കുന്നു