വഹാബി മതവും ലോക മുസ്ലിംകളുടെ വിശ്വാസവും
മുത്ത് റസൂല്‍ (സ) യുടെ കാലത്ത് തന്നെ പരിശുദ്ധ ഇസ്ലാം കേരളത്തില്‍ എത്തി.കാലങ്ങള്‍ കഴിഞ്ഞു. പതിറ്റാണ്ടുകള്‍,നൂറ്റാണ്ടുകള്‍….. ആയിരത്തി തൊള്ളായിരത്തി ഇരുപതിന് ശേഷം മുജാഹിദുകള്‍ കേരളത്തില്‍ ഉദയം ചെയ്തു. ഒരു പുതിയ മതവുമായിട്ട്.
ആദ്യകാലത്ത് വലിയ പ്രശ്നമൊന്നും സൃഷ്ടിക്കാതെ ശ്രദ്ധിച്ചു. സുന്നി പണ്ഡിതരെ പോലെ തലപ്പാവ്,തസ്ബീഹ് മാല, ദിക്റുകള്‍ ദുആകള്‍, മൌലിദും മറ്റു കര്‍മ്മങ്ങളും…… എല്ലാം സാധാരണ പോലെ. അവയൊക്കെ കഴിയുന്നത്ര പ്രചരിപ്പിക്കാന്‍ അവര്‍ ശ്രമിക്കുകയും ചെയ്തു.
കാലങ്ങള്‍ കഴിഞ്ഞു,,പഴയ നേതാക്കള്‍ പലരും മണ്മറഞ്ഞു. പുതിയ കണ്ടെത്തലുകളുമായി പുതുതലമുറ ( മുജാഹിദുകള്‍) രംഗത്തെത്തി. മുന്‍കാല നേതാക്കള്‍ പറഞ്ഞതും ചെയ്തതും പലതും ഇപ്പോള്‍ ശിര്ക്കായി!!!!!!!. ( അഥവാ അവരൊക്കെ നരകാവകാശികളായി.) ഇപ്പോള്‍ പല അന്യ മതസ്ഥരെയും പോലെ കേരള മുജാഹിദുകള്ക്കും പഴയ നിയമവും പുതിയ നിയമവും